പുനർ വിവാഹം: ഭാഗം 71

punarvivaham

എഴുത്തുകാരി: ആര്യ

അവളുടെ മിഴികളിലേക്ക് തന്നെ ശിവ നോക്കി നിന്നു.... അടർത്തി മാറ്റുവാൻ കഴിയാത്തത് പോലെ ആ കരണങ്ങൾ അവളെ ചേർത്ത് പിടിച്ചു........പാറുവിനു അപ്പോളും തന്റെ മുന്നിൽ നിക്കുന്നത് ശിവ തന്നെയാണോ അതോ തന്റെ തോന്നൽ ആണോ എന്നുള്ള സംശയം ബാക്കി ആയിരുന്നു...... ഒരു വാക്കും മിണ്ടാതെ നിക്കുന്ന പാറുവിനെ വീണ്ടുമവൻ വിളിച്ചു... " പാറു........ " വീണ്ടും കാതുകളിലേക്ക് അവന്റെ ശബ്ദം വന്നു പതിച്ചതും പാറു ഒന്ന് ഞെട്ടി.... പിന്നീട് തല താഴ്ത്തി... അവന്റെ മുന്നിൽ നിന്നും മാറുവാൻ പാവിച്ചു..... എന്നാൽ ശിവ തന്റെ കൈകൾ മാറ്റി ഇല്ല..... ആളുകൾ നോക്കുന്നു..... താഴ്ന്ന ശബ്ദത്തിൽ അവളത് പറഞ്ഞതും ശിവ ചുറ്റിനും നോക്കി... പലരും അവരെ തന്നെ നോക്കി നിൽക്കുന്നു...ശിവ പിറകിലേക്ക് ഒരു പടി മുകളിലേക്കു കയറി.... പാറുവിനെ ഉയർത്തി ആദ്യം നിന്ന പടിയിലേക്ക് കയറ്റി നിർത്തി.......

ശിവ കൈ മാറ്റിയത്തും പാറു അവനിൽ നിന്നും അകന്നു നിന്നു.....അവളുടെ ഉള്ളിൽ നിറയെ ശിവയുടെ മുഖം മാത്രമായിരുന്നു അപ്പു നിൽക്കുന്നത് അവൾ കണ്ടില്ല.. എന്നാൽ ഉണ്ണിമോളേ കണ്ടെങ്കിലും ശിവയുടെ കൂടെ ആണവൾ വന്നതെന്ന് പാറുവിന് അറിയില്ലായിരുന്നു.... അവന്റെ മുഖത്തേക്ക് നോക്കുവാൻ ആകാതെ അവൾ തല താഴ്ത്തി തന്നെ നിന്നു വീണ്ടുമവൻ എന്തോ ചോദിക്കുവാൻ വന്നതും അവൾ പടികൾ വേഗത്തിൽ ഓടി കയറി.... "പാറു".... ശിവ അവളുടെ പിറകെ തന്നെ ചെന്നു... ശിവേട്ട... എന്താ ഇവിടെ നടന്നെ... ശിവേട്ടനു എങ്ങനെ അറിയാം ചേച്ചിയെ... അപ്പു പെട്ടെന്ന് അവന്റെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു... എന്നാൽ ശിവക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്നറിയില്ലായിരുന്നു... അപ്പു... ഞാൻ എല്ലാം പറയടാ..... അവള് അമ്പലത്തിലക്കായിരിക്കും പോയത് ... ഞാൻ.........

അവനു വാക്കുകൾ കിട്ടുന്നില്ലായിരുന്നു..... അപ്പുനെയും ഉണ്ണിമോളെയും നോക്കിട്ടു ശിവ പടികൾ ഓടി കയറി.... എന്നാൽ പാറു അമ്പലത്തിലേക്കല്ലായിരുന്നു.. മറിച്ചു.... പാറു വെപ്രാളത്തോടെ ഓടി വന്നു തന്റെ സ്കൂട്ടി എടുത്തു കൊണ്ട് വീട്ടിലേക്കു തിരിച്ചു... എന്നാൽ അവൾ പോയ പിറകെ ശിവ അങ്ങോട്ടേക്കൊടി വന്നു...അപ്പോഴേക്കും പാറു പോയി... കാർ എടുക്കുവാനായി ഓടി വന്ന ശിവയെ അപ്പു വീണ്ടും വിളിച്ചു..... അപ്പു വണ്ടിൽ കേറ് വേഗം... അവളെ കണ്ടു പിടിച്ചേ പറ്റു..... എന്നാൽ അപ്പു ഒന്നും മിണ്ടാതെ തന്നെ നിന്നു... എന്താടാ നി കേറ് .. ഉണ്ണി കാറിൽ കയറ്.... ശിവ കാറിന്റെ ഡോർ തുറക്കാൻ പവിച്ചതും അപ്പു അതടച്ചു..... ആമി ചേച്ചി എവിടെയാ താമസിക്കുന്നതെന്നു എനിക്കറിയാം ശിവേട്ട.... ശിവേട്ടൻ വെപ്രാള പെട്ടു എങ്ങും തിരക്കി പോകണ്ട....(അപ്പു ) ആമിയോ... ശിവ സംശയത്തോടെ അപ്പുവിനോട് ചോദിച്ചു.....

അതെ ശിവേട്ട.... പാറു എന്ന പേര് ശിവേട്ടൻ വിളിച്ചപ്പോഴാ ഞാൻ അറിയുന്നേ.... ഇവിടെ ഞങ്ങൾക്കൊക്കെ അത് ഞങ്ങളുടെ ആമി ചേച്ചിയ.... ശിവേട്ടന്റെ ഫോണിൽ ചേച്ചിടെ ഫോട്ടോ കണ്ടപ്പൊഴാ ഞാൻ അങ്ങോട്ടേക്ക് ഓടി വന്നത്... എന്നാൽ അതിനു മുന്നേ നിങ്ങള് നേരിട്ട് കണ്ടു.... ഇനി പറ ആമി ചേച്ചി ആരാ ശിവേട്ടന്റെ.....( അപ്പു ) ശിവ അപ്പുവിനെ നോക്കി.... അവന്റെ അടുത്തേക്ക് ചെന്നു നിന്നു.... ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്........ ഈ വെട്ടം അപ്പു മാത്രല്ല ഉണ്ണിമോള് വരെ ഞെട്ടി.... അവൾക്കു വേണ്ടിയാ അപ്പു ഞാൻ പാലക്കാട്ടേക്ക് വീണ്ടും വന്നത്... പറ്റാവുന്നിടത്തൊക്കെ അവളെ തിരഞ്ഞു.. പക്ഷെ ഇങ്ങോട്ട് വരുമ്പോൾ ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല അവൾ ഈ നാട്ടിൽ ഉണ്ടെന്നു... ( ശിവ അപ്പുവിനെ നോക്കി ചിരിച്ചു...) ഛെ... എന്നാലും ശിവേട്ടന്റെ ഫോണിൽ ആമി അല്ല പാറു ചേച്ചിടെ ഫോട്ടോ കിടന്നത് നേരത്തെ എന്റെ ശ്രെദ്ധയിൽ പെട്ടില്ലല്ലോ....

അല്ലായിരുന്നേ വന്ന അന്നേ ശിവേട്ടന് പാറു ചേച്ചിയെ കാണായിരുന്നു... ചിലപ്പോൾ വിധി നിങ്ങളെ ഇവിടെ വെച്ച് വീണ്ടും ഒന്നിപ്പിക്കണം എന്നായിരിക്കും...( അപ്പു അമ്പലത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു ) ശിവ തൊഴുത്ക്കൊണ്ട് അങ്ങോട്ടേക്ക് നോക്കി.... അപ്പു സംസാരിച്ചു കൊണ്ട് നിൽക്കാൻ സമയമില്ല... അവൾ എവിടെയാണ് എന്ന് നിനക്കറിയില്ലേ അങ്ങോട്ട്‌ പോകാം...(ശിവ ) ശിവേട്ട... അത്... ഗായു ഏച്ചിടെ വീട്ടില പാറു ചേച്ചി ഉള്ളത്.... പെട്ടെന്ന് തന്നെ പോകണം.. അപ്പു ഉണ്ണി മോളുടെ കയ്യും പിടിച്ചു കാറിലേക്ക് കയറ്റി.....ശിവയും ധിറുതി വെച്ച് കയറി.... ഇതേ സമയം നിറഞ്ഞു വരുന്ന തന്റെ കണ്ണുകൾ തുടച്ചു കൊണ്ടവൾ മുന്നോട്ടു വണ്ടി ഓടിച്ചു..... കരയുകയായിരുന്നവൾ.... ഇല്ല.... ശിവേട്ടൻ എന്നെ കാണാൻ പാടില്ല.........

വീടിന്റെ ഗേറ്റ് കടന്നവൾ ചെന്നു..... അച്ഛൻ അവളെ കണ്ടതും ചിരിച്ചു കൊണ്ടവളെ നോക്കി... എന്നാൽ എന്നത്തേയും പോലെ അല്ല അവളുടെ മുഖത്തു എന്തോ ഒരു വിഷമം ഉള്ളത് പോലെ അയാൾക്ക്‌ തോന്നി... പാറു അങ്ങോട്ടേക്ക് നോക്കാതെ പെട്ടെന്ന് വീട്ടിലെക്ക് ഓടി കയറി... അവളെ കണ്ട ഗായുവും ലക്ഷ്മിയും പാറുവിനോട് മിണ്ടിയിട്ടു കൂടി ഒന്നും കേൾക്കാത്തത് പോലെ പാറു തന്റെ മുറിയിലേക്ക് ചെന്നു വാതിലിൽ അടച്ചു കുറ്റി ഇട്ടു....അവളുടെ ഭവമാറ്റം കണ്ടു ഗായുവിനും ലക്ഷ്മിക്കും സംശയം തോന്നി.... കൈകൾ കൂട്ടി തിരുമ്മി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും അവൾ നടന്നു .... കതകിനടുത്തു പോയി ഇരുന്നു.... അവളുടെ മനസിലേക്ക് തന്റെ വാക്ക് ഒരു നിമിഷം പോലും കേൾക്കാതെ ഒരു കുറ്റക്കാരിയെ പോലെ തന്നെ അടിച്ചതും പോരാത്തതിന് കൊല്ലാൻ പോലും മടി ഇല്ലാത്തവർ ആണെന്ന് അറിഞ്ഞിട്ടു കൂടി തന്നെ ഇട്ടേച് പോയ ശിവയുടെ മുഖമായിരുന്നു

ഉള്ളു നിറയെ......പാറുവിനു ശിവയോട് ദേഷ്യവും വെറുപ്പും തോന്നി....... കുറച്ചു നേരം അവൾ അങ്ങനെ ഇരുന്നു.... മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നതും പാറു കണ്ണുകകൾ തുടച്ചു കൊണ്ട് ഇരുന്നിടത്തു നിന്നും എണീറ്റു...... ജനൽ പാളികൾ തുറന്നു കൊണ്ടവൾ വെളിയിലേക്ക് നോക്കി...... കാറിൽ നിന്നും ഇറങ്ങുന്ന ശിവയെ കണ്ടതും പാറു ഞെട്ടി... ഞാൻ ഇവിടെ ഉണ്ടെന്നു എങ്ങനെ അറിഞ്ഞു.... ( പാറു ) കാറിൽ നിന്നിറങ്ങിയ ശിവ ആ തറവാട് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു... പാറു നിൽക്കുന്ന ജനവാതിലിനടുത്തേക്ക് ശിവ നോക്കിയതും പാറു പെട്ടെന്ന് അവിടെ നിന്നും മാറി...... അവൻ കാണാതെ വീണ്ടുമവൾ നോക്കി... എന്നാൽ അപ്പുവും ഉണ്ണിമോളും കാറിൽ നിന്നു ഇറങ്ങുന്നത് കണ്ടതും അവൾക്കുറപ്പായി അവരാണ് ശിവയെ ഇവിടേയ്ക്ക് കൊണ്ട് വന്നതെന്ന്... പാറു ജനൽ പാളികൾ വലിച്ചടച്ചു.... ശബ്ദം കേട്ട ഭാഗത്തേക്ക്‌ ശിവ നോക്കി...

ഇത്രയും നേരം തുറന്നു കിടന്ന വാതിലിൽ ആരോ അടച്ചിരിക്കുന്നു....ശിവ അങ്ങോട്ടേക്ക് നോക്കി നിൽക്കുന്നത് കണ്ടു കൊണ്ടാണ് ആധിയുടെ അച്ഛൻ അങ്ങോട്ടേക്ക് വന്നത്... പരിജയം ഇല്ലാത്ത മുഖം കണ്ടതും അദ്ദേഹം അവനെ സൂക്ഷിച്ചു നോക്കി.... ആരാ.... മനസിലായില്ല...... ( അച്ഛൻ ) ശിവ അയൾക്കടുത്തേക്ക് ചെന്നു..... അഹ് കുട്ടിപട്ടാളങ്ങളും ഉണ്ടോ.... അയാൾ ചിരിച്ചു കൊണ്ട് അപ്പുനോട് ചോദിച്ചു... ആരാ അപ്പു കൂടെ ഒരാൾ....( അച്ഛൻ ) ഞാൻ......... ശിവ പറയാൻ വന്നതും മിഥുൻ അങ്ങോട്ടേക്ക് എത്തി.... തിരിഞ്ഞു നിന്ന ശിവയെ മിഥുൻ കണ്ടില്ല.... ആരാ അച്ഛാ അവിടെ.... ( മിഥുന്റെ ശബ്ദം കേട്ടതും ശിവ തിരിഞ്ഞു മിഥുനെ നോക്കി.....) ശിവയുടെ മുഖം കണ്ടതും മിഥുൻ അവിടെ തന്നെ നിന്നു.... " ശിവ സിദ്ധി.............." മിഥുൻ പറഞ്ഞത് അച്ഛനും കേട്ടിരുന്നു.... ആരാ മിഥുനെ.... നിന്നെ അറിയാവുന്ന ആരേലും ആണോ..... (അച്ഛൻ ) ഇവനോ.🙄...

.( ആത്മ, ശിവ ) .മിഥുനെ അവിടെ കണ്ട ഷോക്കിൽ ആയിരുന്നു ശിവ... മിഥുൻ അവർക്കടുത്തേക്ക് വന്നു.... അച്ഛാ...... ഇത് ശിവ സിദ്ധി..... ശ്രീനിലയം ഗ്രൂപ്പിന്റെ.... മിഥുൻ പറഞ്ഞതും അയാൾ ശിവയെ തന്നെ നോക്കി നിന്നു... മിഥുൻ മനപ്പൂർവം പാറുവിന്റെ കാര്യം പറഞ്ഞില്ല... ശിവ എന്തിനു അവിടെ വന്നു എന്നറിയാതെ അവളുടെ കാര്യം പറയുന്നത് ശെരി അല്ലെന്നു മിഥുനു തോന്നി... അല്ല വെളിയിൽ തന്നെ നിക്കാതെ അകത്തേക്ക് വാ.... മിഥുൻ വിളിച്ചതും ശിവയും കൂടെ ഉള്ളവരും അകത്തേക്ക് കയറി.... അകത്തേക്ക് കയറിയ ശിവ കണ്ണുകൾ കൊണ്ട് അവിടെയൊക്കെയും പാറുവിനെ തിരയുന്നത് മിഥുൻ കാണുന്നുണ്ടായിരുന്നു.... ശിവ അങ്ങോട്ടേക്ക് വരുന്നത് കണ്ട് ലക്ഷ്മിയും ഗായുവും അങ്ങോട്ടേക്ക് എത്തി.... ആരാ ഏട്ടാ ഇത്.... മുറിയിൽ നിന്നും ഇറങ്ങി വന്ന ആധിയോടവൾ പതിയെ ചോദിച്ചു....

ആദി ആരാന്നറിയാൻ നോക്കിയതും ശിവ ആണെന്ന് കണ്ടതും ആധി ഞെട്ടി ഗായുവിനെ നോക്കി....പെട്ടെന്നവൻ ഗായുവിനെ വലിച്ചു ഭിത്തിയുടെ മറവിൽ നിർത്തി.. ശിവ........( ആധി ശിവയുടെ പേര് പറഞ്ഞതും ലക്ഷ്മിയും അത് കേട്ടിരുന്നു ) അധിയേട്ട...പാറുന്റെ ആണോ... (ഗായു ) അതിനവൻ തലയാട്ടി... പാറുവിനെ കൊണ്ട് പോകുമോ....( ഗായു ചോദിച്ചതും അവളുടെ വാ ആധി പൊത്തി ).. മിണ്ടല്ല്..... പാറു നമ്മുടെ അടുത്ത് ഉണ്ടന്ന് നമ്മുടെ വായിൽ നിന്നും ശിവ അറിയരുത്... പാറുവിനു സഹിക്കാൻ പറ്റില്ലടി........ അത്രയും പറഞ്ഞു കൊണ്ട് ഭിത്തിയുടെ മറവിൽ നിന്നും ആദി ശിവക്കടുത്തേക്ക് ചെന്നു.... അറിയാമോ ശിവ ഞങ്ങളെ ഒക്കെ... ആധി ചിരിച്ചു കൊണ്ട് അവനടുത്തു വന്നു കൊണ്ട് ചോദിച്ചു... മുഖത്തെ പരിഭ്രമം മാറ്റുവാൻ എല്ലാവരും പ്രത്യേകം ശ്രെധിച്ചു..... നിങ്ങളെ ഇവിടെ കാണാൻ കഴിയുമെന്ന് ഞാനും കരുതി ഇല്ല....

( ശിവ ) അന്ന് കോളേജിൽ വെച്ച് കണ്ടു കഴിഞ്ഞു ശിവയെ ഞങ്ങൾ തിരക്കി... എന്നാൽ തിരികെ നാട്ടിലേക്ക് പോയെന്ന അറിയാൻ കഴിഞ്ഞേ....ആധി അത് പറഞ്ഞതും ശിവ ഒന്ന് ചിരിച്ചു.... പലരും പലതും ചോദിക്കുന്നുണ്ടങ്കിലും ശിവയുടെ കണ്ണുകൾ പാറുവിനെ തിരയുകയായിരുന്നു..... മറ്റുവള്ളവർ അത് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.... എന്താ ശിവ...അവന്റെ പരിഭ്രമം കണ്ടു കൊണ്ട് മിഥുൻ ചോദിച്ചു... പാറു... പാർവ്വതി എവിടെയാ....എനിക്കവളെ കാണണം.... ( ശിവ ) അവന്റെ ചോദ്യം കേട്ടു എല്ലാവരും ഞെട്ടി... അതെ ശിവ എല്ലാം അറിഞ്ഞിട്ടു തന്നെയാ വന്നത്.... കയ്യിൽ ഇരുന്ന ചായ കപ്പിലേക്കു നോക്കി അവനിരുന്നു.... ഒന്നും കൂടുതൽ ചോദിക്കുവാൻ ശിവക്ക് പറ്റുന്നുണ്ടായിരുന്നില്ല... എത്രയും പെട്ടെന്ന് പാറുനെ കാണണം എന്ന് മാത്രമേ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു....

എന്നാൽ ഇവിടെ അവൾ ഉണ്ടെന്നു കരുതി ഇടിച്ചു കയറി ചെന്നു അവളെ കാണാൻ കഴിയില്ലല്ലോ... അത് കൊണ്ടാണവൻ അത്രയും നേരം കൂടുതൽ ഒന്നും മിണ്ടാണ്ട് നിന്നത്.. ശിവ ചോദിച്ചിട്ടും ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു... ആധി ചേട്ടാ..... ശിവേട്ടൻ എല്ലാം അറിഞ്ഞിട്ടു തന്നെയാ വന്നത്...... ചേട്ടന് ചേച്ചിയെ കാണണം.. വിളിക്കു ചേച്ചിയെ.... ഉണ്ണി മോളു എണീറ്റു വന്നു ആധിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു........ ശിവ...... മിഥുൻ വിളിച്ചതും ശിവ തല ഉയർത്തി മിഥുനെ നോക്കി...... പാറു... മുകളിലത്തെ മുറിയിൽ ഉണ്ട്....ചെന്നു കാണ്‌.... (മിഥുൻ ) ശിവ ഇരുന്നിടത്തു നിന്നും എണീറ്റു.... കാലുകൾക്ക് വേഗത പോരാ എന്ന് തോന്നി...മുകളിലേക്കു പോകുവാനായി വന്നതും... ശിവേട്ട..... ( ഗായു ) മുകളിൽ രണ്ടാമത്തെ മുറിയ പാറുവിന്റെ...... ഗായുന്റെ വിളി കേട്ടതും ശിവക്ക് എന്തോ സന്തോഷം തോന്നി...

അവളെ നോക്കി ചിരിച്ചു കൊണ്ട് ശിവ കോണിപ്പടി കയറി.... മുകളിൽ ചെന്നു... രണ്ടാമത്തെ വാതിലിനടുത്തേക്ക് നടക്കുമ്പോൾ അവന്റെ ഹൃദയം എന്താന്നില്ലാതെ ഇടിച്ചു.... വാതിലിനു തോട്ട് മുന്നിൽ എത്തി.... ഡോറിൽ അവൻ കൈകൾ കൊണ്ട് തോട്ടു.... ഈ വാതിലപ്പുറം അവളുണ്ട്.... കതകിൽ ശിവ കൊട്ടി.... അതെ സമയം പാറു കതകിൽ ഉള്ള തട്ട് കേട്ടു ഞെട്ടി... ഗായു ആയിരിക്കുമെന്ന് കരുതി.. കതകിനടുത്തേക്ക് വന്നു നിന്നു... ശിവേട്ടൻ കൂടെ ഉണ്ടങ്കിൽ...ഗായു അവിടെ നിന്നു...... കുറെ വെട്ടം കതകിൽ കൊട്ടിട്ടും തുറക്കാത്തത് കൊണ്ട് ശിവ അവളെ വിളിക്കാൻ തുടങ്ങി... പാറു.....

കതകു തുറക്ക്..... പാറു..... പല വെട്ടം വിളിച്ചിട്ടിട്ടും അവളകതകു തുറന്നില്ല...... ശിവക്ക് ദേഷ്യം വരാൻ തുടങ്ങി... ഇത്ര വെട്ടം താൻ വിളിച്ചിട്ടും ഇവളീ കതകു തുറക്കുന്നില്ലല്ലോ.... പാറു..... നി തുറക്കുന്നുണ്ടോ... അതോ ഞാൻ ഇത് ചവിട്ടി തുറക്കണോ....... ശിവ അത് ചോദിച്ചതും... അകത്തു ഇരുന്ന പാറുനു നല്ല ദേഷ്യം വന്നു.... പറഞ്ഞത് കൂടി പോയോ... 🙄( ശിവ ) ശിവ ആലോചിച്ചു കൊണ്ട് നിന്നതും അവളാകതക് തുറന്നു.... പാറു കതകു തുറന്നതും ശിവ ചിരിച്ചു... എന്നാൽ അവളുടെ ദേഷ്യത്തോടെ ഉള്ള ഭാവം കണ്ടതും ആ ചിരി മാഞ്ഞിരുന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story