പുനർ വിവാഹം: ഭാഗം 74

punarvivaham

എഴുത്തുകാരി: ആര്യ

എന്താ......... 😳... (പാറു ) ഞാൻ പറഞ്ഞത് കേട്ടില്ലേ പാറു നി....... നിനക്ക് സമ്മതമാണെങ്കിൽ പറയാം..... അത് കഴിഞ്ഞു എങ്ങോട്ടാണെന്ന് വെച്ചാൽ ഞാൻ പൊക്കോളാം....... ഇല്ല.... പറ്റില്ല....(പാറു ) എന്നാൽ ഞാൻ ഇവിടെ തന്നെ കാണും.....( ശിവ ) എന്തായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് ബാക്കി..... പാറു ശിവയെ നോക്കിക്കൊണ്ട് റൂമിനു പുറത്തേക്കിറങ്ങി.... തിരികെ വീട്ടിലേക്കു പാറു ചെന്നു കയറുമ്പോൾ കമ്പനിയിൽ നിന്നു നേരുത്തേ വന്നതിനെ പറ്റിയും മറ്റും ലക്ഷ്മിയും ഗായുവും ചോദിച്ചു .. എന്നാൽ മനസ് ശെരി അല്ല എന്ന് പറഞ്ഞവൾ റൂമിക്ക് ചെന്നു.... പലയാവർത്തി പാറു ശിവ പറഞ്ഞതിനെ പറ്റി വീണ്ടും ചിന്തിച്ചു കൊണ്ടെ ഇരുന്നു.... മുറ്റത്തേക്ക് ഒരു കാർ വന്നതും പാറു ജനൽ വഴി താഴേക്കു നോക്കി... കാറിൽ നിന്നു ഇറങ്ങുന്ന പ്രവീണേട്ടനെ കണ്ടതും അവൾ ഞെട്ടി....

മുറിയിൽ നിന്നും ഇറങ്ങി താഴേക്കു ഒരു ഓട്ടം ആയിരുന്നു..താഴെക്കവൾ ചെന്നതും ഉമ്മറത്ത് ലക്ഷ്മി നിൽപ്പുണ്ടായിരുന്നു... അവരുടെ അടുത്തേക്ക് പാറു ഓടി ചെന്നു... കാറിൽ നിന്നു ഇറങ്ങുന്ന ദിവ്യയെ കണ്ടതും പാറുവിന്റെ കണ്ണുകൾ നിറഞ്ഞു........ അമ്മേ........... പാറു വിളിച്ചു കൊണ്ട് അവരുടെ അടുത്തേക്കൊടി....... പാറുവിന്റെ സങ്കടം കണ്ടതും ലക്ഷ്മിക്ക് ഒന്നുറപ്പായി വന്നവരൊക്കെയും പാറുവിന്റെ വീട്ടിൽ നിന്നാണെന്നു......പാറു ഓടി ചെന്നു ദിവ്യയെ കെട്ടിപിടിച്ചു കൊണ്ട് കരയുവാൻ തുടങ്ങി.... ദിവ്യയും തന്റെ മകളെ ചേർത്ത് പിടിച്ചു...... ആ കാറിൽ നിന്നും ഹരിയും വെളിയിലേക്കിറങ്ങി...കൂടെ മീനുവും ഉണ്ടായിരുന്നു... എല്ലാവരെയും ഒന്ന് നോക്കികൊണ്ടവൾ അച്ഛന് അടുത്തേക്ക് ചെന്നു..... പാറുവേ... ഏട്ടനെ മറന്നോടി നി....... തൊണ്ടയിൽ നിന്നുള്ള ഏങ്ങൽ കടിച്ചമർത്തി അവൻ ചോദിച്ചതും പാറു തിരിഞ്ഞവനെ നോക്കി...

ഏട്ടാ എന്നും വിളിച്ചു ആ നെഞ്ചിലേക്ക് വന്നു വീണു..... എല്ലാവരും അവളെ കാണാതിരുന്നു കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു...... അപ്പോളും അവൾ കണ്ടു വീടിനു മുന്നിൽ ചാരി നിന്നു കൊണ്ട് ഇതെല്ലാം ചെറു ചിരിയോടെ നോക്കി കാണുന്ന ശിവയെ...... ലക്ഷ്മി അവരെയും കൂട്ടി അകത്തേക്ക് കയറി.... അവിടെ ഉള്ളവരെ പറ്റി പറയുവാൻ പാറുവിന് നൂറു നാവായിരുന്നു.... തന്റെ ഏട്ടന്മാരെ പറ്റിയും. ഗായു അച്ഛൻ അമ്മ അങ്ങനെ അവൾക്കു പറഞ്ഞു തീരുവാൻ വിശേഷങ്ങൾ ഏറെ ആയിരുന്നു.... അത് വരെ ഒന്നും മിണ്ടാതെ ഇരുന്ന മീനുവിനടുത്തേക്കവൾ ചെന്നു..... അവളുടെ കവിളിൽ പാറു തോട്ടതും മീനു കരഞ്ഞു കൊണ്ട് പാറുവിനെ ചേർത്ത് പിടിച്ചു...... പാറുവിന്റെ വീട്ടിൽ നിന്നും എല്ലാവരും വന്നെന്നു അറിഞ്ഞതും ആദിയും അച്ഛനും മിഥുനും അരുണും വീട്ടിലേക്കു പുറപ്പെട്ടു... എല്ലാവരുടെയും മുഖത്തു പേടി ഉണ്ടായിരുന്നു...

പാറുവിനെ അവര് കൊണ്ട് പോകുമോ എന്നുള്ള പേടി... കുറച്ചു കഴിഞ്ഞതും അവർ എല്ലാവരും വീട്ടിലേക്കു വന്നു.....പാറുവിന്റെ വീട്ടുകാരെ കണ്ടതും അവർ സന്തോഷത്തോടെ അവരോട് പെരുമാറി........ആധിയുടെ അച്ഛൻ അവിടെ ഉള്ളവരോട് ഇന്ന് ഒരു സദ്യ തന്നെ വേണമെന്ന് പറഞ്ഞു...... കളിയും ചിരിയുമായി ആ വീട് ഉണർന്നു...കുറച്ചു നേരം കൂടി അങ്ങോട്ടേക്ക് നോക്കി നിന്ന ശിവ പതിയെ ഉള്ളിലേക്ക് കയറി..... അവൾക്കു എല്ലാരുമുണ്ട്.... പക്ഷെ എനിക്കോ... ആരൂല്ല... അനാഥൻ... അവന്റെ കണ്ണുകൾ നിറഞ്ഞു...ബെഡിലേക്ക് ചെന്നു കിടന്നു... കൈ മുഖത്തിന് കുറുകെ വെച്ചു... പാറു മീനുവിനെയും കൂട്ടി അവളുടെ മുറിയിലേക്ക് നടന്നു....മീനു ആ മുറിയാകെ കണ്ണോടിച്ചു..... അന്ന് ആദ്യമായി പാറു വന്നപ്പോൾ ഉണ്ടായിരുന്ന കോലം അല്ലായിരുന്നു മുറിക്ക് .എന്ത് കാര്യത്തോടെ ആണ് ഇവിടെ ഉള്ളവർ പാറുവിനെ കാണുന്നത്...

മീനു ചിന്തിച്ചു... മീനുവിന്റെ കണ്ണുകൾ കണ്ണാടിയുടെ മുന്നിൽ ഇരിക്കുന്ന കുപ്പി വലകളിലേക്ക് തിരിഞ്ഞു... മീനുട്ടി... ദേ ഇതൊക്കെ കണ്ടോ.. അരുണേട്ടൻ വാങ്ങി തന്നതാ.... നിറയെ കുപ്പിവളകളിൽ ചൂണ്ടി കാട്ടി അവൾ പറഞ്ഞു... ഇതൊക്കെ മിഥുൻ ചേട്ടൻ.. ഇത് ആധി ചേട്ടൻ...... ഇത് ഗായു........... ഓരോരുത്തരുടെയും. പേരുകൾ പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നത് മീനു ശ്രെധിച്ചു..... മുന്നിൽ ഇരുന്ന തടി അലമാര അവൾ തുറന്നു.... അതിൽ നിറയെ പല വർണ്ണത്തിൽ ഉള്ള പട്ടു പാവാട....... ഇതെല്ലാം ലക്ഷ്മി അമ്മ തുന്നി തന്നതാ...... നിനക്കറിയുമോ മീനുട്ടി ഇവർക്കൊക്കെ എന്നോട് എന്ത് സ്നേഹാന്ന്..... പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പണ്ട് മുതലേ ഇവർ കൂടെ വേണമെന്ന്..... ഇനിയൊരു പിരിയൽ എനിക്ക് പറ്റില്ലടി..... മഞ്ചാടിക്കുരു കയ്യിലെക്കെടുത്തു കൊണ്ടവൾ പറഞ്ഞു..... മീനു പാറുവിന്റെ ഓരോ മാറ്റവും ശ്രെദ്ധിക്കുകയായിരുന്നു..... പാറു...(മീനു ) മീനു വിളിച്ചതും അവൾ തല ഉയർത്തി മീനുവിനെ നോക്കി..... പാറു......

ഇനി എന്നും ഇവിടെ നിൽക്കാനാണോ നിന്റെ തീരുമാനം...മീനു ചോദിച്ചതിന് ഒരു ഉത്തരം പാറുവിന് ഇല്ലായിരുന്നു... പാറു ശിവേട്ടന്റെ കാര്യം നി എന്താ ചിന്തിക്കാത്തത്...... ഒരിക്കൽ ഒരു തെറ്റ് പറ്റി.... അതിനു ആ മനുഷ്യനെ ഇങ്ങനെ ശിക്ഷിക്കാതെ..... ( മീനു ) ആര് ശിക്ഷിച്ചു..... ഞാൻ ശിവേട്ടനെ ഏട്ടന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കുവാ.... ഈ ടോപ്പിക്ക് നിർത്താം മീനു..... ഇവിടെ നിന്നും എന്നെ കൊണ്ട് പോകുവാൻ വന്നേക്കുവാ... എന്നിട്ടു പറയുവാ എന്നോട് സ്നേഹം ആണെന്ന്........ ഞാൻ ഒരിക്കലും വിശ്വസിക്കാൻ പോകുന്നില്ല..... പാറു പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാനാകുവാതെ മീനു ബെഡിൽ നിന്നും എണീറ്റു.... എന്താ...... ശിവേട്ടൻ ഇഷ്ടാണെന്നു പറഞ്ഞെന്നൊ.... ( മീനു )

അഹ് കൊള്ളാം... ഇത് കേട്ടിട്ട് നിന്റെ അവസ്ഥ ഇതാണെൽ എന്റെ പറയണോ മീനു.... ഓരോ അടവുകൾ..... ( പാറു നിസാരമായി പറഞ്ഞു നിർത്തി..) നിന്നോടു ശിവേട്ടൻ ഇഷ്ടാണെന്നു പറഞ്ഞിട്ടുണ്ടങ്കിൽ അത് സത്യമായിരിക്കും പാറു....... നി സത്യങ്ങൾ ഒന്നും അറിയാതെ ശിവേട്ടനെ കുറ്റപ്പെടുത്താതെ.....നിന്നെ ഇഷ്ടാണ് എന്നൊക്കെ ഒരിക്കലും ശിവേട്ടൻ കള്ളം പറയില്ല പാറു.... നിന്നെ കാണാതായിട്ട് എന്താ ഉണ്ടായതു എന്ന് നിനക്കറിയണ്ടെ പാറു.... നിന്നെ കാണാതായി കുറച്ചു ദിവസം കഴിഞ്ഞ വിവരങ്ങൾ ഒക്കെ പ്രവീണേട്ടൻ വഴി ഞാൻ അറിയുന്നത്...... ഞാൻ അത് അപ്പോൾ തന്നെ ശ്രീയേട്ടനോട് പറഞ്ഞു.... അപ്പോൾ മുതൽ ശിവേട്ടനെ വിളിക്കുവാ കിട്ടുന്നില്ല..... ചേച്ചിക്ക് വയ്യാണ്ട് ഇരിക്കുന്നത് കൊണ്ട് പിറ്റേന്ന് രാവിലെ ഏട്ടൻ ശിവേട്ടന്റെ അടുത്ത് പോയി.... ഏട്ടൻ നോക്കുമ്പോൾ കൈയിൽ രക്തകറയോടെ മുറിവുമായി ഇരിക്കുന്ന ശിവേട്ടനെയാ....

മീനു അത് പറയുമ്പോൾ പാറു ഞെട്ടി..... പിന്നീട് നിന്നെ തേടി ഉള്ള അലച്ചിൽ ആയിരുന്നു ആ പാവം.... സമയത്തിന് ആഹാരമോ വെള്ളമോ ഒന്നും ഇല്ല..... രൂപവും കോലവും പോലും മാറി.. ഇപ്പോളും മാറ്റമൊന്നുമില്ല ... എങ്ങും തേടിയിട്ടു നിന്നെ കിട്ടിയില്ല... ഒടുവിൽ ആ മുറിയിലേക്ക് കയറി... പിന്നീട് ശിവേട്ടനെ ആ മുറിക്കു പുറത്തേക്കു ആരും കണ്ടട്ടില്ല....ശിവേട്ടന്റെ ഈ അവസ്ഥ കാണാൻ വയ്യാത്തത് കൊണ്ട് ശ്രീ ഏട്ടൻ അല്ലാതെ ആരും അവിടെക്ക് ചെല്ലില്ലായിരുന്നു ..ചെന്നിട്ടും കാര്യമില്ല... ഏട്ടനെ കാണാൻ പറ്റില്ല... പിന്നെ നിന്റെ അച്ഛനാ ശിവേട്ടനോട് പോയി സംസാരിച്ചത് അങ്ങനെ പിന്നെ ആ മുറി വിട്ടു ഇറങ്ങി.... നിന്നെ ഏട്ടൻ ഇഷ്ടാണ് പറഞ്ഞിട്ടുണ്ടങ്കിൽ അത് സത്യം ആണ്.... വെറുതെ ശിവേട്ടൻ അങ്ങനെ പറയില്ല പാറു.... ചെറുപ്പം മുതലേ അനാഥൻ ആയി വളർന്നവന് ഒരുപക്ഷെ സ്നേഹിക്കാൻ അറിയില്ലായിരിക്കും പക്ഷെ അവരും മനുഷ്യരല്ലേ അവർക്കും തോന്നില്ലെടി സ്നേഹം ഒക്കെ......

. വൈകി ആണെങ്കിലും ആ മനസ്സിൽ ഇപ്പോൾ നി ഉണ്ട്... ഒരു പക്ഷെ നി മാത്രേ ഉള്ളു...... വിട്ടു കളയാതെ ചേർത്ത് പിടിക്ക് പാറു ശിവേട്ടനെ..... മീനു..... ശിവേട്ടൻ ഇന്ന്.... എന്നോട്........ പാറു വിക്കി വിക്കി അവളോട്‌ പറയുവാൻ തുടങ്ങി... **************** കുറച്ചു മുൻപ് ശിവയുടെ റൂമിൽ..... എങ്കിൽ ഞാൻ പറയട്ടെ.... നിനക്ക് ഓക്കേ ആണെങ്കിൽ ഞാൻ പെട്ടെന്ന് തന്നെ പൊക്കോളാം.. എന്തെ....( ശിവ ) എന്തായലും ഞാൻ ഒന്ന് ആലോചിക്കട്ടെ... കാര്യം പറ..... ( പാറു) എന്റെ കൂടെ നി ഒരു സ്ഥലം വരെ വരണം...ഒരു ഒറ്റ തവണ.... പിന്നീട് നിന്നോട് ഞാൻ ഒന്നും പറയില്ല...... വരുമോ നി......... ( ശിവ ചോദിച്ചതും പറ്റില്ലാന്ന് പാറു തീർത്തു പറഞ്ഞു........) പാറു പറഞ്ഞു നിർത്തിയതും മീനു കണ്ണും മിഴിച്ചു അവളെ നോക്കി....... എവിടെക്കാടി.......... ( മീനു ) അതറിയാമെങ്കിൽ ഞാൻ പറയില്ലാരുന്നോ മീനു... ( പാറു ) എങ്കിൽ നിനക്ക് പൊക്കൂടെ ശിവേട്ടന്റെ കൂടെ....( മീനു )

എനിക്ക് പറ്റില്ല ഞാൻ പോവൂല.... പാറു തീർത്തു പറഞ്ഞു..... പ്ലീസ് ഡി..... ഒന്ന് പോ.... എന്തായാലും ശിവേട്ടൻ നിന്നെ ഒന്നും ചെയ്യില്ല..... മീനു അത് പറഞ്ഞതും കുറച്ചു മുന്നേ ശിവയുടെ ഭാഗത്തു നിന്നും ഉണ്ടായതൊക്കെ ഓർമ്മ വന്നു... പാറുനൊടു ഒന്ന് കൂടി ആലോചിക്കുവാൻ പറഞ്ഞു കൊണ്ട് മീനു അവളെയും കൂട്ടി താഴേക്കു വന്നു.... എല്ലാവരും കാര്യമായ സംസാരത്തിൽ ആയിരുന്നു... മീനു ഓടി പോയി ഗായുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി....... പാറു ആരും കാണാതെ ഉമ്മറത്തേക്ക് വന്നു... കയ്യിൽ പത്രവും എടുത്തു വെച്ചു കൊണ്ട് ശിവ താമസിക്കുന്ന വീട്ടിലേക്കു തന്നെ നോക്കി ...അതിനിടയിൽ ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കു വീട്ടിനകത്തെക്കും അവൾ പാളി നോക്കി... കുറച്ചു കഴിഞ്ഞതും ശിവ താമസിക്കുന്ന വീട്ടിലേക്കു ഒരു പെൺകുട്ടി നടന്നു വരുന്നത് അവൾ കണ്ടു...സ്കൂട്ടി വെളിയിൽ വെച്ചവൾ അകത്തേക്ക് കയറുന്നു... പാറു ഇരുന്നിടത്തു നിന്നും എണീട്ടു... ഇതാരാ ഇപ്പോൾ പുതിയ ഒരുത്തി........ 🙄

ഇനി ഞാൻ അറിയാത്ത എതേലും കാമുകി.... ഏയ് ആ കാര്യത്തിൽ ശിവേട്ടൻ ഡീസന്റ് ആ....കയ്യും കാലും വിറക്കുന്നല്ലോ അത് ആരാണെന്നു അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ലല്ലോ... ആലോചിച്ചു നിന്നതും ശിവ വീട്ടിൽ നിന്നും വെളിയിലേക്ക് ഇറങ്ങുന്നത് പാറു കണ്ടു... പെട്ടെന്നവൾ തൂണിനു പിറകിലേക്ക് മാറി.... ആ പെൺകുട്ടിയെ കണ്ടതും ശിവ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വരുവാൻ പറഞ്ഞതും ശിവയുടെ കൂടെ അവൾ അകത്തേക്ക് കയറി.... പാറു പെട്ടെന്നു തന്നെ വീട്ടിലേക്കു നോക്കി കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി... ആരും ആ സമയം വെളിയിൽ ഇല്ലായിരുന്നു.... പിന്നീട് അവൾ റോഡിലേക്ക് കയറി..... ശിവ താമസിക്കുന്ന വീട്ടിൽ നിറയെ ചെടികൾ ആയതു കൊണ്ട് തന്നെ ആരെങ്കിലും വന്നു നിന്നാൽ അറിയില്ലായിരുന്നു.. അവൾ മുറ്റത്തേക്ക് ചെന്നു.... പതിയെ ജനലിനു അടുത്തേക്ക്...... ജനൽ പാളികൾ പതിയെ കുറച്ചു മാത്രം തുറന്നു.....

അകത്തേക്ക് നോക്കി.... ശിവക്ക് ഫുഡ്‌ വിളമ്പി കൊടുക്കുന്ന സ്വാതിയെ ആണവൾ അവിടെ കണ്ടത്.... പാറു ഞെട്ടി.... പിന്നീട് ആണ് ശിവ പറഞ്ഞതവൾ ഓർത്തത്‌.. സ്വാതി ആണല്ലോ ഞാൻ ഇവിടെ ഉണ്ടന്നുള്ളത് അറിയിച്ചത്.... അപ്പോൾ ആ കാര്യത്തിൽ പേടിക്കണ്ട..... പക്ഷെ ഇതെനിക്കത്ര ഇഷ്ടക്കുന്നില്ല കേട്ടോ കെട്ടിയോനെ..... 😠( ആത്മ ) ശിവ ഫുഡ്‌ കുഴച്ചു കൊണ്ട് ഇരുന്നതിന് ഇടയ്ക്കു സ്വതിയെ ഒന്ന് നോക്കി ...... സൂപ്പർ... ആരു ഉണ്ടാക്കിയതാ... കുറ്റം പറയരുതല്ലോ എല്ലാം ഒന്നിനൊന്നു മെച്ചം.. സൂപ്പർ ടെസ്റ്റ്‌...(. ശിവ ) ഓ തിന്ന് തിന്ന്... ഇന്ന് വരെ ഞാൻ ഉണ്ടാക്കി തന്ന ഏതേലും ഫുഡ്‌ നിങ്ങള് നല്ലതാണ് എന്ന് പറഞ്ഞിട്ടുണ്ടോ... എന്നിട്ടിപ്പോ അവള് ഉണ്ടാക്കി കൊണ്ട് തന്നപ്പോ സൂപ്പർ ആണത്രേ.... 😠( ആത്മ, പാറു )

ശിവ വീണ്ടും അവളോട്‌ ഓരോന്നും ചോദിക്കുന്നുണ്ട്.... സ്വാതി അതിനു മറുപടിയും പറയുന്നുണ്ട്.... പാറുവിനു ഒന്ന് ഉറപ്പായി ശിവ പറഞ്ഞിട്ടല്ല അവൾ ആഹാരവും ആയി വന്നത് എന്ന്..... കഴിച്ചു കഴിഞ്ഞു ശിവ എണീറ്റു..... സ്വാതി പാത്രവുമെടുത്തു കിച്ചണിലേക്ക് ചെന്നു.... പാറു വീണ്ടും അവിടെ നിന്നു....കുറച്ചു കഴിഞ്ഞതും സ്വാതി വീണ്ടും ഹാളിലേക്ക് വന്നു... സാർ... പാറുനെ കണ്ടാരുന്നോ.... എന്നിട്ട്... ( സ്വാതി ) മ്മ്... അവൾ ഇപ്പോൾ പഴേ പോലെ ഒന്നും അല്ലടോ..... ആകെ മാറി... ( ശിവ ) നിങ്ങളല്ലേ മനുഷ്യ എന്നെ ഇങ്ങനെ ആക്കിത്.... എന്നട്ടിപ്പോ പറയുന്നേ കേട്ടില്ലേ..😠( ആത്മ, പാറു ) ഇനി എന്ത് ചെയ്യും ... (സ്വാതി ) അറിയില്ല.. ഒന്ന് ഉറപ്പായി...അവളിനി എന്റെ ജീവിതത്തിലേക്ക് വരുമെന്ന് തോന്നുന്നില്ലടോ.... അവൾക്കിപ്പോ എന്നോട് വെറുപ്പാ.... അടങ്ങാത്ത വെറുപ്പ്....... അത് ഇനി മാറാൻ പോകുന്നില്ല... (ശിവ) അപ്പോൾ സാർ തിരിച്ചു പോകുവാണോ.... ( സ്വാതി )

ഹ്മ്.... പോണം..... അതിനു മുന്നെ അവളെയും കൂട്ടി ഒരു സ്ഥലം വരെ പോകണം എന്നുണ്ട്... വരുമെങ്കിൽ കൊണ്ട് പോകണം... പിന്നീട് ഞാൻ ആയിട്ട് തന്നെ ആൾടെ ജീവിതത്തിൽ നിന്നും ഒഴിവായി കൊടുക്കും...ശിവ ഒന്ന് ചിരിക്കുവാൻ ശ്രെമിച്ചു...... എന്നാൽ ഇതെല്ലാം കെട്ടു കണ്ണ് നിറച്ചു നിൽക്കുവാനേ പാറുവിന് ആയുള്ളൂ.... ഞാൻ ഇതൊക്കെ ചോദിച്ചത് സാറിന് വിഷമം ആയോ...( സ്വാതി ) എന്തിനു... ഇനി അതിന്റെ ആവശ്യം ഇല്ല... (ശിവ ) ഹ്മ്മ് ... സ്വാതി ഒന്ന് മൂളി.....സാർ ഞാൻ ഇറങ്ങുവാ..... നാളെ വരാം... പോട്ടെ... കയ്യിലേക്ക് കവർ എടുത്തു കൊണ്ട് അവൾ തിരിഞ്ഞു.... പിന്നെ വീണ്ടും ഒന്ന് നിന്നു... എന്താടോ.... ( ശിവ ) അത്.... പാറുവിന് വേണ്ടങ്കിൽ ഞാൻ എടുത്തോട്ടെ ശിവേട്ടനെ... മറുപടി ഇപ്പോൾ പറയണ്ട പിന്നീട് മതി.... അത്രയും പറഞ്ഞു കൊണ്ട് സ്വാതി അവിടെ നിന്നും ഇറങ്ങി... അവൾ പറഞ്ഞത് കെട്ടു ഞെട്ടി നിൽക്കുവായിരുന്നു പാറു... സ്വാതി കാണാതെ ഇരിക്കുവാൻ കുറച്ചു പിറകിലേക്കവൾ നീങ്ങി...

ശിവയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും ഇല്ലായിരുന്നു... ശിവേട്ടന് ഇഷ്ടക്കുറവ് ഇല്ലന്നല്ലേ അതിനർത്ഥം... അപ്പൊ എന്നെ ഇവിടെ നിന്നും കൊണ്ട് പോകുവാൻ ഉള്ള കളി മാത്രമായിരുന്നോ ഇന്ന് ഉണ്ടായ ഇഷ്ടം നാടകം... സ്വാതി പോയെന്നു കണ്ടതും ശിവയും മുറിക്കുള്ളിലേക്ക് കയറി..തിരിച്ചു വീട്ടിലേക്കു കയറി വരുമ്പോൾ ആരൊക്കെയോ ചോദിക്കുന്നുണ്ട് എവിടെ ആരുന്നെന്നു ഒന്നും അവളുടെ ചെവിയിൽ പതിച്ചില്ല.... ആ സന്തോഷത്തിനിടയിൽ അവളുടെ മനസ് മാത്രം കാറ്റഴിച്ചു വിട്ട ബലൂൺ കണക്കെ ആയിരുന്നു.... അവരുടെ കൂടെ എല്ലാത്തിനും ഒരു പ്രതിമ കണക്കെ പാറു നിന്നു...... ചോദിക്കുന്നവർക്ക് മറുപടി കൊടുത്തു എല്ലാവരും ചിരിക്കുമ്പോൾ കൂടെ ചിരിച്ചു... എന്തിനാ ചിരിച്ചേ അറിയില്ല....അച്ഛനും അമ്മയും അവളോട്‌ കൂടെ വന്നു നിൽക്കാൻ കൂടുതൽ നിർബന്ധിച്ചു എന്നാൽ പാറു കേട്ടില്ല.... പ്രവീൺ പാലക്കാട് ഉള്ള ശിവയുടെ കമ്പനിയിലേക്ക് ജോലിക്ക് കയറി.... അതും ശിവ കൂടുതൽ നിർബന്ധിച്ചിട്ട്...

അച്ഛനെയും അമ്മയെയും കൂട്ടി പ്രവീൺ സിറ്റിയിൽ തന്നെ ഒരു ഫ്ലാറ്റ് എടുത്തു....അതിന്റെ എല്ലാം ശെരി ആക്കിട്ടാണ് പ്രവീനും കുടുംബവും പാറുവിനെ കാണുവാൻ എത്തിയത്..... ശ്രീ കമ്പനി ആവശ്യത്തിന് പാലക്കാട്ടേക്ക് വരുമ്പോൾ മീനുവിനെ തിരികെ കൊണ്ട് പോകും എന്നവൾ അറിഞ്ഞു... ഇതൊക്കെ അല്ലാതെ അവര് പറഞ്ഞതൊന്നും പാറു ശ്രെധിച്ചിട്ടില്ല..... ഇടയ്ക്കു എല്ലാവരും ശിവയുടെ അടുത്തേക്കും പോയി... പാറുവിനെ അമ്മ വിളിച്ചെങ്കിലും അവൾ വരുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു.... ഇതിനിടയിൽ അവളുടെ മനസ്സറിഞ്ഞത് പോലെ മിഥുൻ അവളെ മാറ്റി നിർത്തി... പാറുവേ... നിനക്ക് എന്തേലും പ്രശ്നം ഉണ്ടോടി ... എന്തുണ്ടെലും ഏട്ടനോട് പറയാം നിനക്ക്.... മിഥുൻ ചോദിച്ചതും അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് കരയുവാൻ തുടങ്ങി... മിഥുനേട്ടാ.... എനിക്ക് നിങ്ങളെ ഒന്നും വിട്ടിട്ടു എങ്ങോട്ടും പോകണ്ട... പക്ഷെ ശിവേട്ടനെ കാണാനായിട്ട് ഞാൻ പോയിരുന്നു...

അപ്പോൾ ഏട്ടൻ പറഞ്ഞത് ഞാൻ കൂടെ എവിടെയോ ചെല്ലണം എന്നൊക്കെ.... പിന്നീട് എന്നെ തേടി വരില്ലാന്നു.. ഞാൻ എന്തുവാ ചെയ്യണ്ടേ.... അയ്യേ ഇതിനാണോ നി കരയുന്നെ...... മിഥുൻ ചോദിച്ചതും അവളൊന്നു മൂളി... എന്തായാലും നി ശിവേടെ കൂടെ ചെല്ല്...ബാക്കി ഒക്കെ വരുന്നിടത്തു വെച്ചു കാണാം .. മിഥുനേട്ടാ.... ( പാറു ) അഹ് ചെല്ല് പെണ്ണെ... മിഥുൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു... പാറു തിരിഞ്ഞു നടന്നതും മിഥുൻ ചിരിച്ചു കൊണ്ട് നിന്നു....... പാറുവിനെ തന്നെ അവൻ നോക്കി.... അവളുടെ ഉള്ളിൽ എന്താണെന്നു മിഥുനു നല്ലത് പോലെ അറിയാമായിരുന്നു...... പാറു എനിക്കെന്നും അവളൊരു അത്ഭുതം തന്നെ ആയിരുന്നു...... എത്ര ഒക്കെ വിഷമങ്ങൾ ഉള്ളിൽ ഉണ്ടങ്കിലും അതൊക്കെയും പുറമെ കാട്ടാത്തവൾ ചിരിച്ചു കളിച്ചു അങ്ങനെ നടക്കും...എനിക്കെന്നും അവളെന്റെ മീരയുടെ സ്ഥാനത്തായിരുന്നു....

ഒരേ രക്തം അല്ലങ്കിലും മീര എനിക്ക് എന്റെ കുഞ്ഞി പെങ്ങൾ ആയിരുന്നു...കണ്മുന്നിൽ കിടന്നു പിടഞ്ഞു മരിക്കുമ്പോൾ അവൾ ഒന്നേ വിളിച്ചുള്ളൂ... മിഥുനെട്ടാന്ന്....മിഥുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... എനിക്ക് പാറു എന്റെ മീരേ പോലെയാ... അല്ല മീര തന്നെയാനവൾ...... ( മീര ആദി സ്നേഹിച്ചിരുന്ന പെൺകുട്ടി.... രജിസ്റ്റർ മാരേജ് ചെയ്യുവാനായി നാട്ടിൽ നിന്നും മിഥുന്റെ കൂടെ വന്നവൾ..... ഒരു കാർ ആക്‌സിഡന്റിൽ മീരയും മിഥുനും ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണു... മീര അപ്പോഴേക്കും മരിച്ചിരുന്നു... എന്നാൽ മിഥുൻ കോമയിൽ കിടക്കേണ്ടി വന്നു......)നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൻ അവിടെ നിന്നും മാറി.....

രാത്രിയോട് കൂടി എല്ലാവരും വീട്ടിൽ നിന്നും ഇറങ്ങി......ശിവയോട് ഒന്ന് കൂടി പറഞ്ഞു കൊണ്ട്....... എല്ലാവരും പോയതും വീട് പഴയതു പോലെ തന്നെ ആയി.... റൂമിലേക്ക്‌ ചെന്നു ജനൽ പാളികൾ തുറന്നിട്ട്‌ കൊണ്ട് പാറു ശിവയുടെ വീട്ടിലേക്കു നോക്കി... റൂമിൽ മാത്രം വെളിച്ചമുണ്ട്... മറ്റേങ്ങും ഇല്ല...... അവളുടെ കണ്ണുകൾ അവനെ കാണുവാനായി അവിടെ എല്ലാം തിരഞ്ഞു..... എന്നാൽ നിരാശയോടെ കണ്ണുകൾ തിരിച്ചവൾ..... ജനലിനടുത്തു നിന്നും കട്ടിലിനടുത്തേക്ക് നടക്കുമ്പോൾ ഇരുട്ടിൽ മറഞ്ഞു നിന്ന ശിവ അവളെ വീണ്ടും ഒന്ന് കണ്ട സന്തോഷത്തിൽ റൂമിലേക്ക് കയറി..................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story