പുനർ വിവാഹം: ഭാഗം 75

punarvivaham

എഴുത്തുകാരി: ആര്യ

പിറ്റേന്ന് പാറു ഇറങ്ങി വന്നതും ലക്ഷ്മിയുടെ അടുത്തേക്കവൾ ഓടി........ ആഹാ....എങ്ങോട്ടേക്കാടി ഓടി വരുന്നേ..... പാറു ഇറങ്ങി വന്ന സ്പീഡിൽ മിഥുൻ അവളുടെ മുന്നിലേക്ക്‌ കയറി നിന്നു കൊണ്ട് ചോദിച്ചു.. എപ്പോ ഞാൻ ഇങ്ങോട്ടേക്കു വന്നാലും മുന്നിൽ വന്നു ചാടിക്കോണം... 😒( പാറു ) അഹ് എന്നാ മോളു തിരിഞ്ഞു റൂമിലോട്ടു പൊക്കോ..... മിഥുൻ മുണ്ട് മടക്കി കുത്തികൊണ്ട് പറഞ്ഞു..... കുറച്ചു കഴിഞ്ഞിട്ടേ പോകുന്നുള്ളൂ... 😒(പാറു ) പാറുവേ.... ചെല്ല്... എന്നിട്ട് പോയി നിന്റെ കുറച്ചു ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യ്...( മിഥുൻ ) എന്തിനു.... നമ്മൾ എവിടേലും പോകുന്നുണ്ടോ..... ( പാറു ) നമ്മള് പോകുന്നില്ല... പക്ഷെ നീയും ശിവയും പോകുന്നുണ്ട്... (മിഥുൻ ) അപ്പോളേക്കും അങ്ങോട്ടേക്ക് എല്ലാവരും വന്നു...... ഞാൻ എങ്ങും പോകുന്നില്ല.... ( പാറു ) പാറു ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്.... ഇന്നലെ തന്നെ ഞാൻ ഫോൺ വിളിച്ചു ശിവയെ അറിയിച്ചിട്ടുണ്ട്.... കുറച്ചു ദിവസത്തേക്ക് അല്ലെ... നി കൂടി ചെല്ല്..... ( മിഥുൻ ) ചെല്ല് പാറു മോളെ.... ( ലക്ഷ്മി ) എല്ലാവരും പറഞ്ഞതും അവൾ താല്പര്യം ഇല്ലാത്തത് പോലെ ഒന്ന് തലയാട്ടി.. പിന്നീട് അവൾ റൂമിലേക്ക് തിരിഞ്ഞു നടന്നു... പാറുവിനു അവരെ പിരിയുന്നതിൽ ഉള്ള വിഷമം ആയിരുന്നു....അത് കണ്ടു നിന്നവർക്കും വിഷമം ആയി... അഹ് പിന്നെ പാറു അവൻ കൃത്യം 9 മണിക്ക് തന്നെ വരും അപ്പോളേക്കും നി റെഡി ആയി ഇറങ്ങണേ.. ആധി വിളിച്ചു പറഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കാതെ പോലും നടന്നു..

പിന്നീട് എല്ലാം യാത്രികം ആയിരുന്നു ...ബാഗിലെക്കവൾ ഡ്രെസ്സൊക്കെ എടുത്തു വെച്ചു.... പിന്നീട് പോയി കുളിച്ചിട്ടു വന്നു.... അലമാര തുറന്നപ്പോൾ അവളുടെ കണ്ണ് ആദ്യം പോയത് മിഥുൻ അവൾക്കു വേണ്ടി വാങ്ങികൊടുത്ത ഡ്രെസ് ആയിരുന്നു..... അതെടുത്തവൾ ഇട്ടു... മുടി അഴിച്ചിട്ടു...പൊട്ടും തോട്ടു കണ്ണുമെഴുതി..... എല്ലാം കഴിഞ്ഞവൾ കണ്ണാടിയേലേക്കു തന്നെ നോക്കി നിന്നു... ഇനി എന്ത്...... എന്നും ഡ്രെസ്സിനുള്ളിൽ എടുത്തിട്ടിരുന്ന താലി മാല കയ്യിലെക്കെടുത്തു സിന്ദൂരം തൊടാത്ത സീമന്തരേഖയിലേക്കും അവൾ മാറി മാറി നോക്കി........ ഇറങ്ങാറായില്ലേ പാറു....... അപ്പോളാണ് മിഥുൻ അകത്തേക്ക് കടന്നു വന്നത് ... കയ്യിൽ താലി മാല പിടിച്ചു കൊണ്ട് നിൽക്കുന്ന അവളെ അവനൊന്നു നോക്കി ചിരിച്ചു...... എന്താടി.... ഇനി ഇതിനൊക്കെയും സംശയം ആണോ... ( മിഥുൻ ) പാറു അതിനു തല താഴ്ത്തി നിന്നു..... എന്റെ പാറു ഒന്നുല്ലേ നിന്റെ കെട്ടിയോന്റെ കൂടെ അല്ലേടി പോകുന്നെ... അവനും ആഗ്രഹം കാണില്ലേ.....പിന്നെ പെട്ടെന്ന് ഇറങ്ങു.. നിന്നെ വിളിക്കനാ ഞാൻ വന്നേ... അവൻ വന്നട്ടില്ല... നി പോകുമ്പോ പരിഭവം പറച്ചിൽ ഒക്കെ ആയി മണിക്കൂർ നീളും.. അതിലും നല്ലത് നി റെഡി ആയെങ്കിൽ ഇപ്പോളെ താഴേക്കു വരുന്നത്... മിഥുൻ ചിരിച്ചു കൊണ്ട് പറഞ്ഞു... എന്നാൽ പാറുവിന് ചിരി വരുന്നില്ലായിരുന്നു.... അഹ്.... എന്താ പെണ്ണെ ഇത്.... മിഥുൻ അവളെ തോളിലൂടെ ചേർത്ത് പിടിച്ചതും പാറു അവന്റെ ഞെഞ്ചിലേക്ക് വീണു കരഞ്ഞിരുന്നു....

അയ്യേ... എന്താടി ഇത്.. കൊച്ചു പിള്ളേരെ പോലെ.. കുറച്ചു ദിവസത്തേക്കല്ലേ...നിന്റെ കരച്ചില് കണ്ടാൽ തോനുവല്ലോ എന്നന്നേക്കുവായി ഇവിടെ നിന്നും പോകുവാണെന്നു....അവന്റെ കണ്ണുകളും കലങ്ങി.. എന്നാൽ അവൾ അറിയാതെ അവനാ കണ്ണിരീനെ ഒളിപ്പിച്ചു.... മതി മതി കരഞ്ഞത്...... ചെല്ല്.... പാറുവിനെ മാറ്റികൊണ്ടവൻ ആ റൂമിനു വെളിയിലേക്കിറങ്ങി പൊയി... കുറച്ചു നേരം കൂടി അവൾ അവിടെ നിന്നു.. പിന്നീട് എന്തോ ഓർത്തത്‌ പോലെ താഴേക്കു ഇറങ്ങി...... സ്റ്റെപ് ഇറങ്ങി വരുന്ന പാറുവിനെ കണ്ടതും എല്ലാവരും അവളെ തന്നെ നോക്കി നിന്നു..... കയ്യിൽ ഒരു ബാഗുമായി ........ അവൾ അവരുടെ മുന്നിലേക്ക്‌ വന്നു നിന്നു.... അവളെ വിഷമിപ്പിക്കണ്ടാന്ന് കരുതി എല്ലാവരും ചിരിച്ച മുഖത്തോടെ നിന്നു...... പാറു താഴേക്കു ഇറങ്ങി വന്നതും ശിവയുടെ കാർ വീട്ടുമുറ്റത്തേക്ക് വന്നു നിന്നു....എല്ലാവരേം നോക്കി അവൾ ചിരിച്ചു.. അല്ല..... എല്ലാവരും എന്താ ഇങ്ങനെ എന്നെ തന്നെ നോക്കി നിക്കുന്നെ... വെറും മൂന്നാലു ദിവസം കൂടി പോയാൽ.... പിറ്റേന്ന് പാറു ഈ വീട്ടു മുറ്റത് കാണും..... കേട്ടല്ലോ.... ഒരു പിരികം ഉയർത്തി അവൾ പറഞ്ഞു..... ദേ ആദി ഏട്ടാ ഗായുനെ വഴക്കൊന്നും പറഞ്ഞേക്കല്ല് കേട്ടല്ലോ..... അഹ് പിന്നെ വായിനോക്കി നടക്കരുത് കേട്ടല്ലോ...

അരുണേ നോക്കി ആയിരുന്നു അവൾ അത് പറഞ്ഞത്... പിന്നെ അച്ഛാ... അമ്മേ..... ഗുളിക ഒക്കെ കറക്ട് ടൈം കഴിച്ചോണം... പിന്നെ മുത്തശ്ശി... ടീവി ടെ മുന്നിൽ എപ്പോളും പൊയി ഇരുന്നേക്കരുത്..... ഗായു..... അവളോടാവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.. ചേർത്തു പിടിച്ചു പാറു..... പിന്നെ മിഥുനു നേരെ തിരിഞ്ഞു... ഞാൻ ഇല്ലന്ന് കരുതി കുരുത്തക്കേട് ഒന്നും കാണിച്ചേക്കരുത് കേട്ടല്ലോ..... (പാറു ) ഓ ഇല്ലേ....... കഴിഞ്ഞോ... ദേ അവൻ വന്നു..പോയിട്ട് വാ....( മിഥുൻ ) അപ്പൊ എല്ലാവരോടും ഉടനെ ഞാൻ ഇങ്ങു വരും കേട്ടല്ലോ... ഗായുവിന്റെ കയ്യിൽ ഇരുന്ന കുഞ്ഞിലേക്കും പിന്നെ സച്ചൂട്ടനും ഉമ്മ കൊടുത്തു കൊണ്ട് അവൾ മുറ്റത്തേക്കിറങ്ങി... . ഇതേ സമയം കാറിൽ നിന്നും ഇറങ്ങി അതിൽ ചാരി നിൽക്കുവായിരുന്നു ശിവ... ഇന്നലെ രാത്രിയിൽ മിഥുൻ വിളിച്ചപ്പോൾ തന്നെ എല്ലാം എടുത്തു വെച്ചതാ.... ഇന്ന് 9 മണി ആകുവാൻ നോക്കി ഇരുന്നത് കൊണ്ടവാം സമയം പോകുന്നെ ഇല്ലായിരുന്നു..... എല്ലാവരോടും യാത്ര പറഞ്ഞവൾ വെളിയിലേക്കിറങ്ങി....... ശിവ അവളുടെ ശബ്ദം കേട്ടതും.. അവളെ ഒന്ന് നോക്കി.......പാറുവിനെ നോക്കുമ്പോൾ അവന്റെ മുഖത്തെ സന്തോഷം പെട്ടെന്ന് തന്നെ മാഞ്ഞിരുന്നു...... നെറ്റിയിൽ കുങ്കുമം ഇല്ലാതെ താലി പുറത്തു കാണിക്കാതെ അങ്ങനെ തന്നെ ആണവൾ തന്റെ കൂടെ വരുന്നത് എന്നറിഞ്ഞതും ഇഷ്ടമല്ലാതെ ആണവൾ കൂടെ വരുന്നതെന്ന് ശിവക്ക് മനസിലായി.... ശിവയെ ഒന്ന് നോക്കോകൊണ്ടവൾ കാറിലേക്ക് വന്നു കയറി....

ഡ്രൈവിങ് സീറ്റിലേക്ക് ശിവയും കയറി.... കാർ മുന്നോട്ടു നീങ്ങുമ്പോൾ അവൾ കൈ വീശി എല്ലാവരോടും യാത്ര പറഞ്ഞു... **************** കാർ കുറച്ചു ദൂരം പിന്നിട്ടു... പാറു ഫോൺ കയ്യിലെടുത്തു ഗെയിം കളിക്കുവാൻ തുടങ്ങി.... ശിവ അവളുടെ മാറ്റം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു......ഗെയിം കളിച്ചു മടുത്തതും അവൾ ഫോൺ മാറ്റി വെച്ചു... കാറിന്റെ ഡോറിലേക്ക് തല ചായിച്ചു കൊണ്ട് പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു.... പാറു..... ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു കൊണ്ട് അവൻ അവളെ വിളിച്ചു.,.. പാറു തല ഉയർത്താതെ ശിവയെ നോക്കി..... നിനക്ക് എന്റെ കൂടെ വരാൻ ഒട്ടും ഇഷ്ടല്ലാരുന്നു അല്ലെ.... ( ശിവ ) അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവൾ വീണ്ടും വെളിയിലേക്ക് നോക്കി..... എന്റെ കൂടെ വന്നാൽ ഞാൻ എല്ലാം അവസാനിപ്പിച്ചു തിരികെ പോകാം എന്ന് പറഞ്ഞത് കൊണ്ടല്ലേ നി വന്നത്..... ചിരിച്ചു കൊണ്ടവനത് പറഞ്ഞപ്പോൾ അവൾക്കു നല്ല ദേഷ്യം വന്നു.... അഹ് അതെ... ഇപ്പോളാണോ മനസിലായത് ...... താൻ എന്റെ ലൈഫിൽ നിന്നു പോകാൻ വേണ്ടി തന്നെയാ.. നിങ്ങളുടെ കൂടെ ഞാൻ വന്നത്... എന്താ... എന്തേലും പറയാൻ ഉണ്ടോ.. ഏഹ്ഹ്.... ( പാറു ചോദിച്ചതും ശിവ ഒന്നും മിണ്ടില്ല ) ഇന്നലെ അവള് ഇഷ്ടാണ് എന്ന് പറഞ്ഞപ്പോ ഇങ്ങേർക്ക് തിരിച്ചു പറയരുന്നല്ലോ പറ്റില്ലാന്ന്...

പകരം ചിരിച്ചോണ്ട് നിന്നതല്ലേ ഉള്ളു... ( ആത്മ ) എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ല് പിറുപിറുത്തു കൊണ്ടവൾ ഇരുന്നു... എന്തെലും പറയാൻ ഉണ്ടേ ഉറക്കെ പറ... ( ശിവ ) ഒന്നുല്ല... അല്ല നമ്മൾ എവിടെക്കാ പോകുന്നെ... ( പാറു ) എങ്ങോട്ടേക്കന്നല്ല.... എവിടെ ഒക്കെ ആണെന്ന് ചോദിക്ക്.... കുറച്ചു സ്ഥലങ്ങളിൽ പോകണം.... ( ശിവ ) അതാ ചോദിച്ചെ... എവിടെ ആണെന്ന്... ( പാറു ) അവിടെ ചെല്ലുമ്പോൾ അറിയാല്ലോ പാറു...... പിന്നീട് അവൾ അവനോടു ഒന്നും ചോദിക്കാൻ പോയില്ല... ദേഷ്യപ്പെട്ടു അങ്ങനെ ഇരുന്നു.... എന്നാൽ ഇടയ്ക്കിടയ്ക്ക് ശിവ പാറുവിനെ നോക്കുന്നുണ്ടായിരുന്നു.... പാറു അത് കണ്ടു.... അതെ എന്റെ മുഖത്തു പ്രത്യേകിച്ച് ഒന്നുല്ല.... നേരെ നോക്കി വണ്ടി ഓടിക്കാൻ നോക്ക്... പാറു അത് പറഞ്ഞപ്പോൾ അവനൊന്നു ചിരിച്ചു.. ചിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല.... ( പാറു) പാറു... എന്തിനാടി എന്നോട് അടി ഇടുന്നെ..... ഈ പോക്ക് കഴിഞ്ഞാൽ ഞാൻ ഒഴിഞ്ഞു തരില്ലേ പെണ്ണെ..... പിന്നെ നിന്റെ മുന്നിൽ പോലും ഞാൻ വരില്ല.... ഈ കുറച്ചു ദിവസം എങ്കിലും എന്റെ കൂടെ സന്തോഷത്തോടെ ഇരുന്നൂടെ നിനക്ക്....., ( ശിവ, ) പാറു പിന്നീട് ഒന്നും മിണ്ടാൻ പോയില്ല ശിവയോട്... കണ്ണുകൾ അടച്ചവൾ അങ്ങനെ ഇരുന്നു... പുറത്തു നിന്നും വീശി അടിക്കുന്ന കാറ്റിന്റെ തണുപ്പിൽ അവൾ അങ്ങനെ കണ്ണുകൾ അടച്ചു....

കുറച്ചു കഴിഞ്ഞതും മയങ്ങി..... കാർ വളരെ അധികം മുന്നോട്ടു പോയിരുന്നു.... പാറു നല്ല ഉറക്കം ആയിരുന്നത് കൊണ്ട് തന്നെ അവൻ അവളെ വിളിച്ചു അവളുടെ ഉറക്കം കെടുത്താൻ പോയില്ല ..... ശിവയുടെ കാർ ഒരു ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി ചെന്നു... അകത്തേക്ക് ചെന്നതും പാറുവിനെ ശിവ വിളിച്ചു..... കണ്ണുതുറന്നവൾ ശിവയെ രൂക്ഷമായി നോക്കി........ ഇറങ്ങു....... ശിവ പറഞ്ഞതും പാറു കാറിൽ നിന്നും വെളിയിലേക്കിറങ്ങി....ചുറ്റുമോന്നു നോക്കി ഏതോ പ്രൈവറ്റ് ഹോസ്പിറ്റൽ ആണ്..... എന്താ ഇവിടെ... ഇനി ആരേലും കാണാൻ വന്നതാവുമോ.....പാറു ഓരോന്നും ചിന്തിച്ചു കൂട്ടി ..... ശിവ അവളെ കണ്ണുകൊണ്ടു അകത്തേക്ക് വരുവാൻ പറഞ്ഞു.... പാറു അവനു പിന്നാലെ നടന്നു..... ലിഫ്റ്റിൽ കയറി ....ശിവ അപ്പോഴൊന്നും പാറുവിനോടു ഒന്നും തന്നെ മിണ്ടുന്നില്ലായിരുന്നു.... ഒരു പ്രതിമ കണക്കെ പാറുവും കൂടെ ചെന്നു....ഒരു റൂമിനു അടുത്ത് എത്തിയതും ശിവ ഡോറിൽ മുട്ടി.... പെട്ടെന്ന് അവർക്കു മുന്നിൽ കതക് തുറന്നു.... ഒരു സ്ത്രീ ഇന്ന് വരെ അവൾ അവരെ കണ്ടട്ടില്ല...... ചിരിച്ചു കൊണ്ട് അവർ അകത്തേക്ക് വരുവാൻ പറഞ്ഞു ..... പാറു അകത്തേക്ക് കയറിയതും അവിടെ കണ്ട കാഴ്ച്ച അവളുടെ ഉള്ളൊന്നു പിടച്ചു.. അനങ്ങാനോ മിണ്ടാനോ കഴിയാതെ കിടക്കുന്ന അനന്യ...... പാറു അവളുടെ അടുത്തേക്ക് ചെന്നു.... തന്നെ കൊല്ലാൻ പോലും മടി ഇല്ലാത്തവൾ.... പക്ഷെ അവളുടെ ഈ കോലം.... വേണ്ടിയിരുന്നില്ലല്ലോ ഈശോര... അന്ന് ആ ആക്‌സിഡന്റ് കഴിഞ്ഞതിൽ പിന്നെ ഇവൾ ഇങ്ങനെയാ ......

ചെറിയ എന്തെങ്കിലും പ്രതീക്ഷ ഉണ്ടങ്കിൽ ഇവൾ എണീക്കുമെന്ന് പറഞ്ഞു.... ഇവളുടെ അഹങ്കാരത്തിനു കൂട്ട് നിന്നവർ ഒക്കെ നോക്കാൻ വയ്യാതെ ഇവിടെ നിന്നും പോയി... ജോലിക്ക് ദേ ഇവരെയും നിർത്തി...... നി എന്ത് പറഞ്ഞാലും ഇവൾ അറിയും... പക്ഷെ സംസാരിക്കാൻ പറ്റില്ല ഇവൾക്ക്.... ശിവ പറഞ്ഞു നിർത്തിയതും... പാറു അനന്യെടെ അടുതേക്ക് ഇരുന്നു....... ഞാൻ എന്ത് പറയാനാ ....... പാറു അവളുടെ കൈ എടുത്തു തന്റെ കയ്യിലേക്ക് വെച്ചു കൊണ്ട് ചേർത്തു പിടിച്ചു...... പാറുവിന്റെ കണ്ണുനീർ അവളുടെ കയ്യിലെക്ക് വന്നു വീണു.....എന്ത് കിടപ്പാ പെണ്ണെ ഇത്..... എണീറ്റു നടക്കണ്ടേ നിനക്ക്... ഒന്നുല്ലേ എന്നോട് വഴക്കിടാൻ എങ്കിലും നി വേണ്ടെ ... 😢 പെട്ടെന്ന് അനന്യെടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി.... ഇത് കണ്ടു നിന്ന ശിവ പാറുവിനെ ഒന്ന് നോക്കിട്ടു.. Dr നെ വിളിക്കുവാനായി പുറത്തേക്കിറങ്ങി......ശിവ തിരികെ വന്നപ്പോൾ അനന്യെടെ കൈ പതിയെ ചലിച്ചിരുന്നു..... ഇത് കണ്ടതും dr അവളെ വന്നു നോക്കി.... ശേഷം അയാൾ തിരിഞ്ഞതും... Dr ശിവ പ്രതീക്ഷയോടെ അയാളെ വിളിച്ചു..... Dr ഒന്ന് ചിരിച്ചു.... നമുക്ക് പ്രാർത്ഥിക്കാം..... അതും പറഞ്ഞയാൾ അവിടെ നിന്നും ഇറങ്ങി.... പിന്നീട് കുറച്ചു നേരം കൂടി ,അവർ അവളുടെ അടുത്തിരുന്നു.... പിന്നീട് ശിവ പറഞ്ഞതനുസരിച്ചു... അവർ അവിടെ നിന്നും ഇറങ്ങി..... പിന്നീട് ഉള്ള യാത്രയിൽ പാറുവിന് അനന്യേ കുറിച്ച് തന്നെയായിരുന്നു ഓർമ്മ ...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story