പുനർ വിവാഹം: ഭാഗം 77

punarvivaham

എഴുത്തുകാരി: ആര്യ

പാറു.............. പോകാം.................. ശിവയുടെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി...സമ്മതമെന്നോണം തലയാട്ടി .... ശിവയുടെ കൂടെ കാറിലേക്ക് കയറുമ്പോൾ അർദ്ധവിനെ നോക്കി ചിരിക്കുവാനും അവൾ മറന്നില്ല...... എങ്ങോട്ടേക്ക നമ്മൾ പോകുന്നെ..... (പാറു ) പലപ്പോഴും ഞാൻ പോകണം എന്ന് കരുതിയ ഇടത്തേക്ക്..... ഒറ്റയ്ക്ക് അവിടേക്കു ചെല്ലാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല.... അതിനൊരിക്കലും എനിക്ക് മനസ് വന്നിട്ടില്ല... എന്തോ നിന്നെയും കൂട്ടി അവിടേക്കു ഒരിക്കലെങ്കിലും പോകണം എന്ന് തോന്നി... ശിവയുടെ കാർ വളരെ ദൂരം മുന്നോട്ടേക്ക് പോയി....... ഒരു നാട്ടിൻ പുറത്തേക്കു........ പാറു ചുറ്റുമോന്നു നോക്കി....പഴയ നാല് കെട്ടു വീടിനു മുന്നിലേക്ക്‌ അവൻ കാർ കയറ്റി... പൊടിഞ്ഞു വീഴാറായ ഒരു വീടായിരുന്നു അത് ...ശിവ കാറിനു വെളിയിലേക്കിറങ്ങിയതും കൂടെ പാറുവും ഇറങ്ങി.... തന്റെ മുന്നിൽ നിൽക്കുന്ന ആ വീട്ടിലേക്കു ചെറു ചിരിയാലേ അവൻ നോക്കി........... ആരാ....... മുറ്റത്തു നിൽക്കുന്ന അവരെ കണ്ടു കൊണ്ടാണ് അടുത്ത വീട്ടിൽ താമസിക്കുന്ന ആൾ അവിടെക്ക് വിളിച്ചു ചോദിച്ചത്... ഏയ് ഒന്നുല്ല.... അല്ല ഇവിടെ താമസിക്കുന്നവർ ആരുല്ലേ.... ( ശിവ ) ഇവിടെ ഇപ്പോൾ ആരും ഇല്ല..... അവരൊക്കെ ജോലി കിട്ടി പല സ്ഥലത്തേക്ക് പോയി... ഇപ്പോൾ ഈ ഇല്ലം മാത്രേ ഉള്ളു... അല്ല നിങ്ങള് സ്ഥലം വാങ്ങാൻ വന്നതാണോ.... വീണ്ടും അയാൾക്ക്‌ സംശയം.... അഹ് അതെ ചേട്ടാ.... വന്നു എല്ലാം ഒന്ന് കാണാമെന്നു കരുതി....

വീണ്ടും അയാൾ സംശയം ചോദിക്കുന്നതിനു മുന്നേ തന്നെ ശിവ തിരിഞ്ഞു... അയാൾ വീടിനുള്ളിലേക്കും പോയി..... അപ്പൊ ബന്ധുക്കൾ ഒക്കെ ഉണ്ട് അല്ലെ....പാറു കൈ രണ്ടും കെട്ടിക്കൊണ്ട് അവനു നേരെ ചോദിച്ചു.. ശിവ ഒന്ന് മൂളി.... ഇളകി വീഴാറായ കഥക് ചാരി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളു... ശിവ അത് പതിയെ മാറ്റി... കൊള്ളാം... ഒരു പ്രേത സിനിമക്കുള്ള വകുപ്പു ഒക്കെ ഉണ്ട്.... ( കയ്യിലെ പൊടീ തൂത്തു കൊണ്ടവൾ പറഞ്ഞു...) ഞാനും ഇങ്ങോട്ടേക്കു ആദ്യമാ.. അതും നീ ഉള്ളത് കൊണ്ട്... എന്റെ അമ്മ ജനിച്ച വീടല്ലേ... ശിവ അവളെയും കൂട്ടി ആ ഇല്ലത്തിനു അകത്തും പുറത്തുമായി കറങ്ങി നടന്നു..... കണ്ടു കഴിഞ്ഞോ... ഇനി പോകാം. ... അഹ് പോകാം.... എന്നാലും ഒന്നുടെ അകത്തു കയറിയട്ടു വരാം പാറു..... അവളെയും കൂട്ടി വീണ്ടുമവൻ അകത്തേക്ക് കയറി.... അല്ല നമ്മൾ ഇന്ന് പോകുവല്ലേ തിരിച്ചു...... (പാറു ) മ്മ്.. അതെ..... പോകുന്നെന് മുന്നേ അമ്പലത്തിൽ കൂടി കയറണം.... ( ശിവ ) അവിടെ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിലേക്ക് അവന്റെ കണ്ണുകൾ പോയി... പാറു ശിവയെ ഒന്ന് സൂക്ഷിച്ചു നോക്കി.... എന്താടോ ഇങ്ങനെ നോക്കുന്നെ... ( ശിവ ) അല്ല.... സ്ക്രിപ്റ്റ് എല്ലാം കഴിഞ്ഞോ... ബാക്കി കയ്യിൽ ഒന്നുല്ലേ... ( പാറു,) സ്ക്രിപ്റ്റോ... ( ശിവ ) മതി....

നിങ്ങളുടെ കൂടെ പൊട്ടിയെ പോലെ ഞാൻ വന്നത് ചിലതൊക്കെ അറിഞ്ഞിട്ടു തന്നെയാ ഇനി അതൊക്കെ എങ്ങനാണെന്നു പറഞ്ഞു തന്നാൽ മാത്രം മതി....... (പാറു ) എന്തൊക്കെയാ പാറു നീ പറയുന്നേ.... ശിവ അവളുടെ അടുത്തേക്ക് നടന്നു... എന്റെ അടുത്തേക്ക് വന്നു പോകരുത്... ഇപ്പോൾ സത്യങ്ങൾ എല്ലാം പറഞ്ഞോ ഇല്ലങ്കിൽ ഉണ്ടല്ലോ... ( പാറു ) ശിവേട്ട... ഇന്നു രാവിലെ ഏട്ടന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു... പോരുന്ന തിരക്കിൽ ഏട്ടൻ അത് കണ്ടു കാണില്ല....... പക്ഷെ വന്ന സമയം വെച്ചു ഞാൻ അത് കണ്ടിരുന്നു.... മിഥുനെട്ടന്റെ മെസ്സേജ്.......എടുത്തു നോക്ക്....... ശിവ ഫോൺ കയ്യിലെക്കെടുത്തു.... ഓപ്പൺ ചെയ്യ്തു .. ഇന്നലെ എപ്പോളോ നെറ്റ് ഓൺ ആക്കി ഓഫാക്കാൻ മറന്നു.. പെട്ടെല്ലോ ദേവി... ( ശിവ അവളെ നോക്കി ദയനിയമായി ചിരിച്ചു....) ഇനി പറ.... എന്താ നടന്നെ........... നീ കരുതുന്ന പോലെ അല്ല അവരെ ഒക്കെ നേരുത്തേ എനിക്കറിയാം... കോളേജ് ലൈഫിൽ... പാറു ഞെട്ടി.. അന്ന് ഞാൻ അവിടെ വന്നതിനു ശേഷം മിഥുനും അദിയും അരുണും എന്നെ കാണാൻ വന്നിരുന്നു... ഡാ ശിവേ..... നിനക്ക് തോന്നുന്നുണ്ടോ .. അവളെ നിന്നിനു ഞങ്ങൾ തട്ടി മാറ്റിയതാണെന്നു...... നിന്നേം അവളേം ഒന്നിപ്പിക്കാൻ ഏതറ്റം വരെ ഞങ്ങൾ പോകാം...പക്ഷെ അവൾ ഒന്നും അറിയാൻ പാടില്ല..... ഞങ്ങൾ പ്ലാൻ ചെയ്തത് പോലെ ആയിരുന്നു ബാക്കി ഒക്കെ... അന്ന് നീ വീട്ടിൽ നിന്നു ഇറങ്ങി വന്നപ്പോൾ തന്നെ മിഥുൻ എന്നെ വിളിച്ചു അറിയിച്ചു...

മിഥുൻ പറഞ്ഞതിൻ പ്രകാരം ആണ് സ്വാതി എന്നോട് ഇഷ്ടം പറഞ്ഞത്.... നീ പാത്തു വന്നു നോക്കുന്നതും മിണ്ടാതെ തിരിഞ്ഞു പോകുന്നതും ഒക്കെ ഞാൻ കണ്ടു പെണ്ണേ... ഓടി വന്നു നിന്നെ ചേർത്ത് പിടിക്കണം എന്ന് ഉള്ളിൽ ഉണ്ടായിരുന്നു...പക്ഷെ.... തല താഴ്ത്തി നിൽക്കുന്ന ശിവയെ തന്നെ പാറു നോക്കി....അവളുടെ ചുണ്ടിൽ അവനറിയാതെ ഒരു ചിരി വിടർന്നു...അത് മറച്ചു വെച്ചു കൊണ്ട് വീണ്ടുമവൾ ചോദിച്ചു.. അപ്പൊ ഈ ട്രിപ്പ്‌..... 🤨.. (പാറു...) അത് അരുണിന്റെ കുരുട്ടു ബുദ്ധിയിൽ തെളിഞ്ഞതാ.... നിന്നെ രണ്ട് മൂന്ന് ദിവസത്തേക്ക് എങ്കിലും എന്റെ കൂടെ നിർത്താൻ.... മ്മ്.. കൊള്ളാം നന്നായിട്ടുണ്ട് കഥ.... എല്ലാത്തിനേം ഞാൻ ചെന്നിട്ടു ശെരി ആക്കുന്നുണ്ട്.... പാറു ശിവയുടെ അടുത്ത് നിന്നും വെളിയിലേക്ക് നടന്നു.... അയ്യോ... പെട്ടെന്നവൾ കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട് കൈ കൊണ്ട് മുഖം പൊത്തിപ്പിച്ചു... പാറു..... ശിവ അലറിക്കൊണ്ട് അവളുടെ അടുത്തേക്ക് ഓടി..... എന്താടി എന്താ.... കൈ മാറ്റ് പാറു... എന്താന്നു നോക്കട്ടെ... അവക്കടുത്തേക്കവൻ വെപ്രാളത്തോടെ മുഖം കൊണ്ട് വന്നു.... പാറുവേ... കൈ മാറ്റടി . വല്ല പൊടിയോ വീണു കാണും... ശിവ അവളുടെ കൈയ്യിൽ പിടിച്ചതും പാറു പെട്ടെന്ന് അവളുടെ മുഖത്തെ കൈകൾ മാറ്റിക്കോണ്ടു ശിവയുടെ കഴുത്തിലും തലയിലുമായി കൈകൾ ചെർത്ത് പിടിച്ചു കൊണ്ട് അവന്റെ ചുണ്ടിലേക്ക് തന്റെ അധരങ്ങൾ മുട്ടിച്ചു.....

ശിവയുടെ കണ്ണുകൾ പുറത്തേക്കു ചാടും എന്ന അവസ്ഥയിൽ ആയിരുന്നു....അവന്റെ ചുണ്ടുകളിൽ നിന്നും പിടി വിടാതെ അവൾ അങ്ങനെ നിന്നു... കുറച്ചു നേരം മുന്നേ പറന്നു പോയ കിളികൾ തിരികെ വന്നത് കൊണ്ടാവാം ശിവയും അവളെ ചേർത്തു പിടിച്ചിരുന്നു... അവന്റെ കൈകൾ അവളുടെ മുഖമാകെ പടർന്നു നടന്നു......ശ്വാസം തൊണ്ടക്കുഴിയിൽ വന്നു തടഞ്ഞു നിൽക്കുന്നത് പോലെ... ആഴത്തിൽ അവർ അവരുടെ പ്രണയത്തെ നുണഞ്ഞു.... നീറ്റൽ എടുത്തു കൊണ്ടവൾ എരിവ് വലിച്ചതും ശിവയും പാറുവും മാറി നിന്നു.... എന്താ ഉണ്ടായേ.... പാറുവിന് ശിവയുടെ മുഖത്തേക്ക് നോക്കുവാൻ മടി തോന്നി..... വെളിയിലേക്കിറങ്ങിയ പാറു ഓടി അകത്തേക്ക് കയറി.... ഒന്ന് ചിരിച്ചു കൊണ്ട് അവനും ഉള്ളിലേക്ക് കയറി..... മുടി ഇഴകളിലൂടെ കൈകൾ നീക്കി കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ഓടി ചെന്നു.... ആ വെളിച്ചം മങ്ങിയ മുറിയിൽ അവൾ അവനെ നോക്കി ചിരിച്ചു കോണ്ട് നിന്നു.... കൈകൾ നീട്ടി അവളെ അവൻ വലിച്ചു നെഞ്ചിലേക്കിട്ടു...... ശിവ അവളെ ചേർത്ത് പിടിച്ചു.. പിന്നീട് ശിവയുടെ മുന്നിലേക്ക്‌ പാറുവിനെ പിടിച്ചു നിർത്തി.... കൈകൾ രണ്ടും കൊണ്ടവൻ ആ മുഖം കൈകളിൽ കോരി..... അവളുടെ നെറ്റിലേക്കു ചുണ്ടുകൾ ചേർത്തു... ഇതേ സമയം സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... തന്റെ പ്രണയം സത്യമായ സന്തോഷത്തിൽ അവളുടെയും.... എത്ര നേരം അവനങ്ങനെ നിന്നെന്നു അറിയില്ല......

ഈ വെളുപ്പിനെ കണ്ട സ്വപ്നം സത്യം ആകുമെന്ന് പറയുന്നത് സത്യമാ അല്ലെ പാറു..... ( ശിവ) ഓഹോ അതിനിടയിൽ സ്വപ്നവും കണ്ടോ... ( പാറു ) ചെറുതായിട്ട്..... ( ശിവ ) എന്നാലേ പോകാം....... (പാറു ) കുറച്ചു കഴിയട്ടെ പെണ്ണെ നിന്നെ ഇങ്ങനെ ചേർത്ത് നിർത്താൻ തോന്നുവാടി.... ഒരുപാട് ആഗ്രഹിച്ചതാ... ഇങ്ങനെ ഒരു നിമിഷം...... (ശിവ ) അയ്യടാ... അങ്ങനിപ്പോ നിക്കണ്ട..... എനിക്ക് ഇട്ടു പണി തന്നതല്ലേ... അതും പറഞ്ഞവൾ ശിവയുടെ കയ്യിൽ നിന്നും കുതറി മുന്നിലേക്ക്‌ നീങ്ങി നിന്നു...... ഓഹോ... അപ്പൊ നീ എനിക്ക് തന്നതൊന്നും പണി അല്ലെ പെണ്ണെ... ഇത്രേം ഒക്കെ നിന്റെ പിറകെ നടത്തിച്ചില്ലെടി എന്നെ...... ( ശിവ ) കണക്കായി പോയി...... പാറു അതും പറഞ്ഞു മുന്നോട്ടു ഓടുവാൻ തുനിഞ്ഞതും ശിവ അവളുടെ പിറകെ ചെന്നു..... കൈയ്യിൽ പിടിക്കുവാൻ ചെന്ന ശിവയുടെ കയ്യിൽ ഉടക്കിയത് പാറുവിന്റെ ഷാൾ ആയിരുന്നു.... പതിയെ അവളിൽ നിന്നും ആ ഷാൾ അവൻ വലിച്ചെടുത്തു... .ആ ഷാൾ .കയ്യിൽ കെട്ടിക്കൊണ്ടവൻ അവളുടെ അടുത്തേക്ക് ചെന്നു..... തൂണിനു മറവിലേക്കവൾ ചെന്നു നിന്നു കൊണ്ട് ശിവയെ നോക്കി ചിരിച്ചു..... എന്നാൽ അവളിൽ നിന്നും അടർന്നു മാറുവാൻ അവനാവില്ലായിരുന്നു...... ശിവ പാറുന്റെ അടുത്തേക്ക് ചെന്നു.... അവൻ അടുത്ത് വന്നതറിഞ്ഞ പാറു നേരെ തിരിഞ്ഞു നിന്നു.

..ശിവ പാറുന്റെ പിറകിലൂടെ ചെന്നവളെ ഇടുപ്പിലൂടെ പിടിച്ചു തന്നിലേക്കടുപ്പിച്ചു നിർത്തി.......... ശിവ പാറുവിന്റെ കഴുത്തിലേക്കു അവന്റെ മുഖം ചേർത്തതും അവളൊന്നു ഉയർന്നു പൊങ്ങി...... കണ്ണുകൾ രണ്ടും കൂട്ടി അടച്ചു..... ശിവ അത് പോലെ തന്നെ അവളെ പിടിച്ചു നേരെ നിർത്തി........ അവളുടെ അടഞ്ഞ മിഴികളിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു പിടിച്ചു.....അവളുടെ ശ്വാസമിടിപ്പ് ഉയർന്നു വന്നു...... ശിവക്ക് അവനെ നിയന്ത്രിക്കുവാൻ പറ്റുന്നതിലും അപ്പുറമായിരുന്നു... ഉള്ളിൽ കടലോളം സ്നേഹം അവളോട് അവനു ഉണ്ടായിരിന്നു... അതെങ്ങനെ പ്രകടിപ്പിക്കണം എന്ന് ശിവക്കറിയില്ലായിരുന്നു.... ചെയുന്നത് തെറ്റോ ശെരിയെന്നോ അറിയില്ല .. അവളെ അടർത്തി മാറ്റുവാൻ അവനാകില്ലായിരുന്നു... അവനിൽ നിന്നു അടർന്നു മാറുവാൻ അവൾക്കും..... ശിവ അവളുടെ മുഖമാകെ ചുംബനങൾ കൊണ്ട് മൂടി....... പാറു......... അവളുടെ കാതുകളിൽ ആർദ്രമായി അവൻ വിളിച്ചു.... മ്മ്...... അവന്റെ ഞെഞ്ചോടു ചേർന്നു നിന്നു കൊണ്ട് അവൾ മൂളി....... എന്നെ വിട്ടിട്ടു പോവല്ലെടി... അടർന്നു മാറാൻ തോന്നുന്നില്ല പെണ്ണെ...... ശിവ അത് പറഞ്ഞതും പാറു ഒന്ന് കൂടി ചേർന്നു നിന്നു.... ഇനിയുള്ള ദിവസങ്ങൾ നമുക്ക് വേണ്ടി മാത്രമായിരിക്കും ശിവേട്ട.....

. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു..... ഇനി ജീവിക്കണം... ഏട്ടന്റെ പെണ്ണായി.... ദേ ഈ നെഞ്ചിലെ ചൂടേറ്റു ഉറങ്ങണം....( പാറു ) ..എന്നെ വിട്ടു പോകതെ ഇരുന്ന മതി.😒...... ഒരു ചെറു ദേഷ്യത്തോടെ അവൾ പറഞ്ഞു അങ്ങനെ അങ്ങ് വിട്ടു പോകാൻ ആണോ പെണ്ണെ നിന്നെ ഞാൻ ഇങ്ങനെ ചേർത്തു പിടിച്ചിരിക്കുന്നത്...... കയ്യിൽ പിടിച്ചിരിക്കുന്ന ഷാൾ എടുത്തവൻ അവൾക്കിട്ട് കൊടുത്തു കൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് വെളിയിലേക്കിറങ്ങി........ കാറിലേക്ക് വന്നു കയറുമ്പോൾ ശിവയുടെ ഫോൺ ബെല്ലടിച്ചു..... പാറുവിനെ കാറിലേക്ക് കയറ്റി കൊണ്ട് ശിവ ഫോൺ ചെവിയിലേക്ക് വെച്ചു...... അളിയാ... അവളെല്ലാം അറിഞ്ഞു...... ഞാൻ വയികിട്ടു വിളിക്കാം... പിന്നെ അരുൺ അളിയന്റെ ബുദ്ധി ഏറ്റു കേട്ടോ..... എന്നാ വെക്കുവാണെ... നീ ഒക്കെ ആണെന്നറിഞ്ഞാൽ ഇപ്പോൾ തന്നെ അവൾ നിന്നെ ഒക്കെ വെറുതെ വിടില്ല.. ചിരിച്ചു കൊണ്ട് ശിവ പറഞ്ഞതും മിഥുൻ പിന്നെ വിളിക്കാം എന്ന് സന്തോഷത്തോടെ പറഞ്ഞു കൊണ്ട് ആ കാൾ കട്ടാക്കി.... ശിവ കാറിലേക്ക് വന്നു കയറി...... വിളിച്ചു കഴിഞ്ഞോ ... 🤨.... അവർക്കുള്ളത് ഞാൻ വന്നിട്ട് കൊടുത്തേക്കാന്നു പറയാൻ വയ്യാരുന്നല്ലോ... ചിരിച്ചു കൊണ്ടവൾ പറഞ്ഞു.... ശിവ കാർ വെളിയിലെക്കെടുത്തതും പാറു അവന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ആ തോളിലേക്ക് ചാഞ്ഞു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story