പുനർ വിവാഹം: ഭാഗം 78

punarvivaham

എഴുത്തുകാരി: ആര്യ

പാറു............. ശിവയുടെ വിളി കേട്ടതുമവൾ കണ്ണുകൾ തുറന്നു അവനെ നോക്കി.....ശിവയുടെ കയ്യ് ചേർത്ത് പിടിച്ചു കൊണ്ട് അവനിലേക്ക് ചാരി ഇരിക്കുകയായിരുന്നവൾ.... പാറു ശിവയെ നോക്കി ചിരിച്ചു... പിന്നെ കണ്ണുകൾ രണ്ടും ചിമ്മി കാണിച്ചു... വീടെത്തി ഇറങ്ങുന്നില്ലേ നീ.... ഇല്ല....കുറച്ചു കഴിഞ്ഞിട്ട് ഇറങ്ങാം ശിവേട്ട...... ഈ പെണ്ണിന് ഇത് എന്ത് പറ്റി.... ( ശിവ ) എനിക്കൊന്നും പറ്റിയില്ല..... ഏട്ടന്റെ അടുത്തു ഇങ്ങനെ ഇരിക്കാൻ തോന്നുവ..... വീണ്ടുമവൾ ചേർന്നിരുന്നു..... അപ്പോളേക്കും അർദ്ധവ് വെളിയിലേക്കിറങ്ങി വന്നു..... ഡി അർദ്ധവ്.... ശിവ പറഞ്ഞതും പാറു ഗ്ലാസിനു വെളിയിലേക്ക് നോക്കി...പിന്നെ ശിവയുടെ കയ്യിലെ പിടി വിട്ടു കൊണ്ട് ഡോർ തുറന്നു വെളിയിലേക്കിറങ്ങി... ചിരിച്ചു കൊണ്ട് തന്റെ അടുത്തേക്ക് വരുന്ന പാറുവിനെ അർദ്ധവ് നോക്കി നിന്നു... അവളുടെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു..... അവൻ ശിവയെ നോക്കി കണ്ണ് കാണിച്ചതും മറുപടി എന്നോണം ശിവ തലയാട്ടി...അർദ്ധവിനു സന്തോഷം ആയി... രണ്ടാളും കാണിക്കുന്ന കോപ്രായങ്ങൾ കണ്ടു പാറുവിനു കാര്യം പിടി കിട്ടി..... അവൾ അർദ്ധവിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് അവന്റെ വയറിനിട്ടു ഒരു കുത്തു കൊടുത്തു... അയ്യോ... അർദ്ധവ് വയറു പൊത്തിപിടിച്ചു കൊണ്ട് ദയനീയമായി പാറുവിനെ നോക്കി.. ഈ തലയും ഇതിൽ ഉണ്ടായിരുന്നു അല്ലെ... ( പാറു ) ചെറുതായിട്ട്... ( അർദ്ധവ് ) അഹ് അത് കൊണ്ട് ഇതിൽ ഒതുങ്ങി..(.. Paru) പിന്നീട് അവർ കുറച്ചു നേരം കൂടി സംസാരിച്ചു നിന്നു.... ശിവ പാറുവിനെയും കൂട്ടി അകത്തേക്ക് നടന്നു.... രേണുകയെ കണ്ടതും പാറു ശിവയുടെ കയ്യ് ചേർത്തു പിടിച്ചു...

ഫുഡ്‌ വരുന്ന വഴിക്കു കഴിച്ചത് കൊണ്ട് തന്നെ ശിവ പാറുവിനെയും കൂട്ടി റൂമിലേക്ക്‌ പോയി .... റൂമിൽ എത്തിയപാടെ ശിവ പാറുവിന്റെ ഇടുപ്പിലൂടെ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു നിർത്തി.....ശിവയുടെ മുഖത്തേക്കു നോക്കാതെ അവൾ തല താഴ്ത്തി നിന്നു.....ശിവ അവളുടെ മുഖം പിടിച്ചുയർത്തി.. ശിവ പാറുവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കാൻ തുടങ്ങി..... ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവന്റെ നിയന്ത്രണം നഷ്ടമാകുന്നത് പോലെ ശിവക്ക് തോന്നി...എന്തോ ഓർത്തത്‌ പോലെ പാറു ശിവയിൽ നിന്നും മാറി നിന്നു....അവളെ നോക്കി ചിരിച്ചു കൊണ്ട് കബോർഡിന് അടുത്തേക്കവൻ നടന്നു... അതിൽ നിന്നും ടവൽ എടുത്തു കൊണ്ട് ഫ്രഷ് ആകുവാനായി പോയി.... അപ്പോളേക്കും അവൾ പ്രവീണേ വിളിക്കുവായി ഫോൺ എടുത്തു..... വീട്ടിലേക്കു വിളിച്ചു തിരിഞ്ഞ പാറു കാണുന്നത് തലയും തുവർത്തി തന്റെ മുന്നിലേക്ക്‌ വരുന്ന ശിവയെ ആണ്.... പെട്ടെന്നവൾ അവന്റെ നെഞ്ചിലേക്കു നോക്കി..... പാറു ശിവക്കരുകിലേക്ക് ചെന്നു....എന്താണെന്നുള്ള രീതിയിൽ തിരിച്ചു ശിവയും അവളെ നോക്കി..... ശിവയുടെ കഴുത്തിൽ കിടക്കുന്ന മാല പാറു എടുത്തു നോക്കി... അതെ... ഈ മാല... ഇതെങ്ങനെ...ആ മാലയുടെ അറ്റാതായി ഓം എന്നുള്ള ഒരു ലോക്കറ്റും ഉണ്ടായിരുന്നു.....പാറു ആ ലോക്കറ്റ് കയ്യിലെക്കെടുത്തു... ഓർമ്മ ഉണ്ടോടി....... ശിവ ചിരിച്ചു കൊണ്ട് ചോദിച്ചു...... പാറുവിന്റെ കണ്ണുകൾ നിറയുന്നതവൻ കണ്ടു.. ഏയ് എന്താ പെണ്ണെ ഇത് അപ്പോളേക്കും കണ്ണ് നിറച്ചോണം....

അതും പറഞ്ഞവളെ അവൻ ചേർത്ത് പിടിച്ചു..... പാറു അന്ന് ശിവക്കായി വാങ്ങിയ ബർത്തഡേ ഗിഫ്റ്റ് ആ മാല ആയിരുന്നു ....... *************** നേരം കടന്നു പോയി.... ശിവ ബെഡിലിരുന്നു കൊണ്ട് ഫോണിൽ നോക്കുവായിരുന്നു .. അപ്പോളേക്കും പാറു അങ്ങോട്ടേക്കെത്തി ....പാറു ശിവയെ നോക്കി ചിരിച്ചു കൊണ്ട് അവനടുത്തേക്ക് വന്നതും ശിവ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു..... പാറു തന്റെ കൈകൾ കൊണ്ട് മുഖം പൊത്തി.... പതിയെ അവനാ കൈകൾ അടർത്തി മാറ്റി.... പാറുവിനെ വലിച്ചു ശിവയുടെ ഞെഞ്ചിക്കവൻ ഇട്ടു കൊണ്ടവളെ ചേർത്ത് പിടിച്ചു.... അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു.... ശിവയുടെ നെഞ്ചിലെ ചൂട് പറ്റി പാറു അങ്ങനെ കിടന്നു...... അവളുടെ കണ്ണുകൾ മയക്കത്തെ കൂട്ട് പിടിച്ചതും ശിവ ലൈറ്റ് ഓഫാക്കി ...... പിറ്റേന്ന്.... ഇതെന്തു ഉറക്കമാ ശിവേട്ട.... ഇപ്പോളും ഈ ഉറക്ക പ്രാന്ത് മാറിയില്ലേ... പാറു വിളിച്ചതും പുതപ്പിനുള്ളിലേക്ക് വീണ്ടും കയറി കിടന്നവൻ.... ദേ എണീക്കുന്നുണ്ടോ... ഇല്ലങ്കിൽ ഞാൻ ഈ വെള്ളം കോരി ഒഴിക്കും... ശിവേട്ട.... പാറു നടുവിന് കയ്യും കൊടുത്തു നിന്നു പോയി.... പ്ലീസ്... ഡി... കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ...... ( ശിവ ) പറ്റില്ല... എണീറ്റെ... അമ്പലത്തിൽ പോണം....... 😠( പാറു ) മടിയോടെ അവൻ തല പുതപ്പിനുള്ളിൽ നിന്നും വെളിയിലെക്കിട്ട് അവളെ നോക്കി... പാറു ശിവയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവനെ എണീപ്പിച്ചു...

മടിയോടെ ശിവ ബെഡിൽ നിന്നും എണീറ്റു..... പാറുനെ വീണ്ടും ചെർത്ത് പിടിച്ചു.... അയ്യടാ.... അങ്ങോട്ട്‌ മാറിക്കെ.. ഞാൻ അമ്പലത്തിൽ പോകാൻ കുളിച്ചു വന്നിട്ട് നിൽക്കുവാ.... ( പാറു ) ഒന്നുടെ കുളിച്ച മതി..... തന്റെ മീശ പിരിച്ചു കൊണ്ടവൻ അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു... എന്നാൽ പാറു ശിവയുടെ മുഖം കൈ കൊണ്ട് മാറ്റി.... വേണ്ട... മോൻ പോയി കുളിച്ചിട്ട് വാ.. ഞാൻ അപ്പോളേക്കും റെഡി ആവാം...... പാറു പറഞ്ഞതും മടിയോടെ ശിവ ബാത്‌റൂമിലേക്ക് നടന്നു... ശിവക്ക് ഇടാൻ ഡ്രെസ്സ് എടുത്തവൾ വെളിയിലേക്ക് വെച്ചു.... പിന്നീട് റൂമിൽ നിന്നും ഇറങ്ങി അവൾ കിച്ചണിലേക്ക് നടന്നു... അപ്പോളാണ് സോഫയിൽ പത്രം വായിച്ചു കൊണ്ട് ഇരിക്കുന്ന രേണുകയെ പാറു കാണുന്നത്...... പാറു രേണുകയുടെ അടുത്തേക്ക് ചെന്നു....... അവരുടെ മുന്നിൽ ചെന്നവൾ കൈ രണ്ടും കെട്ടി അങ്ങനെ നിന്നു.... പാറുവിനെ കണ്ടതും കാലിൻ മേൽ കാലു കയറ്റി വീണ്ടുമാർ ഇരുന്നു... അപ്പോളേക്കും അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ കയ്യിൽ ചായയുമായി അങ്ങോട്ടേക്ക് വന്നു..... പാറു അവരെ നോക്കി ചിരിച്ചു .. ചേച്ചി... ചായ ഇങ്ങു തന്നേക്കു.... അല്ല മോളെ ഇത്....( അവർ ) ഇങ്ങു താ ചേച്ചി.. ഞാൻ അല്ലെ ചോദിക്കുന്നെ.. പാറു പറഞ്ഞതും ആ സ്ത്രീ ചായ അവൾക്കു നേരെ നീട്ടി.... അമ്മേ...... പാറു രേണുകയെ വിളിച്ചു... തല ഉയർത്തി അവർ പാറുനെ നോക്കി..... ഇന്നത്തെ ജോലി മുഴുവൻ അമ്മ ചെയ്യണം.. അതും ഒറ്റക്ക്.... ദേ ഇവര് പറഞ്ഞു തരും എന്തൊക്കെ ആണെന്ന്....

ഒന്നും ചെയ്യാതെ എന്നും ഇങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ.... രേണുക ഇരുന്നിടത്തു നിന്നും ചാടി എണീറ്റു... നീ എന്താടി എന്നെ ജോലി ചെയ്യിക്കാൻ നോക്കുവാണോ..... 😠( രേണുക ) അയ്യോ അമ്മക്ക് മനസ്സിലായോ... എന്നാ പൊക്കോ ദോ അതാ കിച്ചൺ.... ( പാറു ) നിങ്ങളെന്താ കരുതിയെ.. എന്നും നിങ്ങളെ ഇവിടെ ഇങ്ങനെ പൂജിക്കാൻ ഇരുത്തിയേക്കാമെന്നോ..... അല്ലെ തന്നെ ഈ വീടുമായി നിങ്ങൾക്ക് എന്തുവാ ബന്ധം.....ഇത് എന്റെ ഭർത്താവിന്റെ വീടാ.... ഇപ്പോൾ വേണമെങ്കിലും എനിക്ക് അദ്ദേഹത്തോട് പറഞ്ഞു നിങ്ങളെ ഇവിടെ നിന്നും ഇറക്കി വിടാം.... അറിയാല്ലോ എന്നെ.... നിങ്ങളും കൂടി കൂട്ടുനിന്നില്ലേ അന്ന് അനന്യ എന്നെ തട്ടിക്കൊണ്ടു പോകുമ്പോൾ... നിങ്ങളോട് ഇങ്ങനെ എങ്കിലും എനിക്ക് പ്രതികാരം ചെയ്യണ്ടേ.... ചെല്ല് പൊ..... (പാറു ) പാറു അത്രയും പറഞ്ഞതും രേണുകക്ക് പേടി ആയി തുടങ്ങി.... എന്താ കിച്ചണിലേക്ക് പോകുന്നോ അതോ എന്നുന്നേക്കുമായി ഇവിടെ നിന്നും പോകുന്നോ... (പാറു) അപ്പോളും രേണുക ഒന്നും മിണ്ടുന്നില്ലായിരുന്നു.... എന്താ പോകുന്നോ ഇവിടെ നിന്നു... ( പാറു ) ഇല്ല... ഞാൻ ചെയ്തോളാം.... അതും പറഞ്ഞവർ അടുക്കളയിലേക്ക് നടന്നു... പിറകെ ചിരിച്ചു കൊണ്ട് പാറുവും...കിച്ചണിൽ ചെന്നതും എന്ത് ചെയ്യണമെന്ന് അറിയാതെ പതുങ്ങി നിൽക്കുന്ന രേണുകയെ കണ്ട് അവിടെ ജോലി ചെയ്യുന്നവർ ഒക്കെയും സൂക്ഷിച്ചു നോക്കി.... അല്ല.... രേണുക മേഡത്തിന് വല്ലതും വെച്ചുണ്ടാക്കാൻ അറിയാമോ... (പാറു,) ഇല്ലെന്നവർ തലയാട്ടി....

ഓക്കേ.. ഒരു ഇളവ് തരാം.... കിച്ചണിൽ ഒന്നും ഉണ്ടാക്കേണ്ട... പകരം ഈ വീട് മുഴുവൻ തൂത്തു തുടക്കണം പിന്നെ ആവശ്യമില്ലാത്ത മുറിയിൽ കിടക്കുന്ന ബെഡ് ഷീറ്റ് മുതൽ എല്ലാം പുറത്തുള്ള അലക്കു കല്ലിൽ അടിച്ചു കഴുകി ഇട്ടിരിക്കണം പിന്നെ ഫുഡ്‌ ഉണ്ടാക്കുന്ന പാത്രം എല്ലാം കഴുകി വെക്കണം... ബാക്കി ഉള്ളതൊക്കെ ഞാൻ വന്നിട്ട് പറയാം... പാറു പറയുന്നതൊക്കെ കെട്ടു ഞെട്ടി നിൽക്കുകയായിരുന്നു രേണുക... ഞാൻ വരുമ്പോൾ എല്ലാം വൃത്തി ആയി ഇട്ടിരിക്കണം....ചായ രണ്ട് ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ടവൾ പറഞ്ഞു...പിന്നീട് അതും എടുത്തു കൊണ്ട് ശിവയുടെ അടുത്തേക്ക് പോയി... ഡോർ തുറന്നു മുറിയിൽ കയറിയതും കണ്ണാടിയുടെ മുന്നിൽ നിന്നും തല മുടി ഒതുക്കുന്ന ശിവയെ ആണവൾ കണ്ടത് ... പാറു റൂമിൽ കയറി ചിരിക്കുവാൻ തുടങ്ങി.... എന്താടി ..... ( ശിവ ) അതോ ഞാൻ നമ്മുടെ അഹങ്കാരി അമ്മായിഅമ്മക്ക് ഇട്ടൊരു പണി കൊടുത്തതാ ... ( പാറു ) എന്ത് പണി... ( ശിവ ) അതോ... പാറു നടന്നതൊക്കെ ശിവയോട് പറഞ്ഞു... ഡി.. നി അവർക്കിട്ടു പണി കൊടുത്തിട്ടു നിനക്ക് തന്നെ തിരികെ വരാതെ സൂക്ഷിച്ചോ... ( ശിവ ) അങ്ങനെ ഒന്നുല്ല... അവരെ നന്നാക്കാൻ ഇതേ ഉള്ളു വഴി.. ശിവേട്ടൻ നോക്കിക്കോ ഇതിൽ അവർ നന്നാവും.. ഇല്ലങ്കിൽ അവരെ ഈ പാറു നാന്നാക്കി എടുക്കും... ശിവക്ക് നേരെ അവൾ ചായ നീട്ടി... പാറുവിന്റെ സംസാരം കെട്ടു ചിരിച്ചു കൊണ്ടവൻ നിന്നു... ..... പെട്ടെന്ന് തന്നെ അവർ അമ്പലത്തിലേക്ക് പുറപ്പെട്ടു....

ഈ വെട്ടം ശിവയുടെ കയ്യും പിടിച്ചു അവിടേക്കു ചെല്ലുമ്പോൾ മനസ് നിറയെ അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം തോനി... ശിവയുടെ കൂടെ തൊഴുതിട്ട് ഇറങ്ങിയതും അവന്റെ ഫോൺ ബെല്ലടിച്ചു.. മറു വശത്തു നിന്നും പറയുന്ന കാര്യങ്ങൾ കെട്ടു ശിവയുടെ കണ്ണുകൾ വിടരുന്നതും ചിരിക്കുന്നതും പാറു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു... പിന്നീട് അവളുടെ അടുത്ത് നിന്നും മാറി നിന്നുകൊണ്ട് ശിവ മറ്റെന്തോ പറഞ്ഞു... ആരാരുന്നു ശിവേട്ട..... (പാറു ) അതോ... നിനക്ക് ഒരു സർപ്രൈസ് ഉണ്ട്... ഫോൺ പോക്കറ്റിലേക്ക് ഇട്ടു കൊണ്ടവൻ പറഞ്ഞു... എന്ത് ... (പാറു ) അതൊക്കെ ഉണ്ട് പെണ്ണെ... നി വാ.... ശിവ അവളുടെ കയ്യും പിടിച്ചു കൊണ്ട് വെളിയിലേക്കിറങ്ങി... ശിവയുടെ സന്തോഷം കണ്ടു കൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കുവായിരുന്നു പാറു... പടികൾ ഇറങ്ങി താഴെ വന്നതും അവർ നിന്നു.... ശിവ പാറുവിനോട് മുന്നിലേക്ക്‌ നോക്കാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു... പാറു നോക്കിയതും.... കുറച്ചു ദൂരെ കാറിൽ ചാരി നിൽക്കുന്ന.. മിഥുനെ ആണവൾ കാണുന്നത്.... കണ്ണ് നിറച്ചു കൊണ്ട് പെണ്ണ് അങ്ങോട്ട്‌ ഒരു ഓട്ടം ആയിരുന്നു... ഓടിച്ചെന്നവൾ മിഥുന്റെ നെഞ്ചിലേക്ക് വീണു.... അയ്യേ.... എന്താടി എന്തിനാ കരയുന്നെ...(മിഥുൻ ) പിടി വിടാതവൾ കരഞ്ഞു കൊണ്ടേ ഇരുന്നു.... എന്നാലും എല്ലാരൂടെ എന്നെ പറ്റിച്ചില്ലേ.... (പാറു) ആര് പറ്റിച്ചു... അത് കൊണ്ടല്ലേ നി ഇപ്പോൾ സന്തോഷത്തോടെ നിൽക്കുന്നെ.... (മിഥുൻ ) അവരുടെ സ്നേഹം കണ്ടു കൊണ്ട് ചിരിയോടെ ശിവ അടുത്ത് തന്നെ ഉണ്ടായിരുന്നു... മിഥുൻ പാറുവിനെ പിടിച്ചു നേരെ നിർത്തി.. അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു... ഇനി എന്റെ അനിയത്തി കുട്ടി കരയല്ല്.. കേട്ടോ..

( മിഥുൻ ) ഒന്ന് ചിരിച്ചേ..... (മിഥുൻ പറഞ്ഞതും പാറു ചിരിച്ചു കൊണ്ട് അവനെ നോക്കി..) അഹ് അത്രേ ഉള്ളു... (മിഥുൻ ) അപ്പൊ എന്താ വീട്ടിൽ എല്ലാരും നിന്നെ നോക്കി ഇരിക്കുവാ പോകാം... മിഥുൻ എങ്ങോട്ടേക്ക്... (പാറു ) ഞാൻ മാത്രം അല്ലടി.. നിന്നെ കാണാതെ അവർക്കു ആർക്കും ഇരിക്കാൻ വയ്യ ഒടുക്കം എല്ലാവരും കൂടി ഇങ്ങു പൊന്നു... ശിവയുടെ വീട്ടിൽ ഉണ്ട്... വാ പോകാം... പാറുന് അത് കേട്ടതും എത്രയും വേഗം അവിടെ എത്തണം എന്ന് തോന്നി... ശിവയെയും കൂട്ടി അവൾ കാറിൽ കയറി.... ശിവേട്ട ഒന്ന് വേഗം പൊ..... എനിക്ക് അവരെ ഒക്കെ കാണണം.. ശിവക്ക് പാറുവിന്റെ സന്തോഷം കാണും തോറും ചെറിയ അസൂയ ഒക്കെ തോന്നി.... വീട്ടിലേക്കു എത്തിയതും അവൾ ഡോർ തുറന്നു ഒരു ഓട്ടം ആയിരുന്നു... അകത്തേക്ക് കയറി ചെന്ന പാറു കാണുന്നത് അവിടെ ഇരിക്കുന്ന അച്ഛനേം അമ്മയെയും അരുണിനെ ആധി ഗായു കുഞ്ഞു സച്ചൂട്ടൻ അങ്ങനെ എല്ലാരും.... കൂട്ടത്തിൽ മുത്തശ്ശിയും... അവൾ ഓടി അവരുടെ അടുത്തേക്ക് ചെന്നു.. എല്ലാവരെയും കെട്ടി പിടിച്ചും കരച്ചിലുമായി ആകെ ഭേഹളം...... വാതിക്കൽ ഇതെല്ലാം കണ്ട് കൊണ്ട് ശിവയും ഉണ്ടായിരുന്നു.....അവനു അടുത്ത് ചിരിച്ചു കൊണ്ട് മിഥുനും............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story