പുനർ വിവാഹം: ഭാഗം 79

punarvivaham

എഴുത്തുകാരി: ആര്യ

 അകത്തേക്ക് കയറി വന്ന ശിവയെ ആ അച്ഛൻ ചേർത്തു പിടിച്ചു...... രണ്ടാളും സന്തോഷത്തോടെ ജീവിക്കണം ഇനി ഉള്ള കാലം.... ഞങ്ങൾക്ക് അത് കണ്ടാൽ മതി....... ( ആധിയുടെ അച്ഛൻ ) ശിവ ചിരിച്ചു കൊണ്ട് പാറുവിനെ നോക്കി.... അവളുടെ സന്തോഷം അത്രക്കും ഉണ്ടായിരുന്നു. ... പാറുവിന്റെ നിർബന്ധം കാരണം എല്ലാവരും അന്ന് അവിടെ നിൽക്കാൻ പാവിച്ചു.... പെണ്ണുങ്ങൾ എല്ലാം അടുക്കള കയ്യേറി... ആണുങ്ങൾ എല്ലാം മാറി ഇരുന്നു സംസാരവും ആയിരുന്നു.... ശിവയുടെ കണ്ണുകകൾ പാറുവിനെ തേടുകയായിരുന്നു... എല്ലാവർക്കും വേണ്ടി ഒരു സദ്യ തന്നെ ഉണ്ടാക്കി.... പാറുവിന്റെ ഉള്ളിൽ എപ്പോളോ അന്നത്തെ ആ ദിവസം ഓടി എത്തി.. ഇത് പോലെ സന്തോഷം നിറഞ്ഞ ആ ദിവസം... അതുകൊണ്ട് തനിക്ക് സ്നേഹിക്കാൻ അറിയാവുന്ന ഇവരെ എല്ലാവരെയും കിട്ടി ഇല്ലേ. ഉച്ചക്ക് അവർ എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു...... ശിവ ചുറ്റിനും നോക്കി... സ്നേഹിക്കാൻ അറിയാവുന്ന ആളുകൾ..... ശിവയുടെ നിർബന്ധം കാരണം അവരുടെ ഒപ്പേം അർദ്ധവും കൂടി.... .. ഇടയ്ക്കു സച്ചൂട്ടനെയും കൂട്ടി ശിവ ഷോപ്പിലേക്കും പോയി അവനു വേണ്ടുന്നതൊക്കെ വാങ്ങി...ആ ദിവസം എത്ര വേഗം പോയി എന്ന് ആർക്കും അറിയില്ലായിരുന്നു..... സ്നേഹം കൊണ്ട് പാറുവിനെ എല്ലാവരും പൊതിയുക ആയിരുന്നു... പാറുവിനോട് ഒന്ന് മിണ്ടാൻ പോലും ശിവക്കന്നു കിട്ടി ഇല്ല.... സമയം രാത്രിയോടെ അടുത്തിരുന്നു .....

പാറുവും ഗായുവും ലക്ഷ്മിയും അത്രയും ദിവസത്തെ വിശേഷങ്ങൾ പങ്കു വെച്ചു.... ഡാ ശിവേ...... അരുൺ മാറി നിന്നു വിളിച്ചതും ശിവ അവർക്കരുകിലേക്കെത്തി.... ഡാ നി വന്നേ..... ( അരുൺ ) എങ്ങോട്ടേക്ക്... ( ശിവ ) നി വാടാ..... ആധി നിന്നെ വിളിക്കുന്നു... അരുൺ ശിവയെ അങ്ങോട്ടേക്ക് കൊണ്ട് പോയി.... വീടിന്റെ പിറകിൽ... ആദിയും അർദ്ധവും മിഥുനും ഉണ്ടായിരുന്നു.. കയ്യിലെ ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കൊണ്ട് മിഥുൻ ശിവയെ നോക്കി ചിരിച്ചു.... ആഹാ നിങ്ങള് തുടങ്ങിയോ... അവർക്കടുത്തേക്ക് ശിവ വന്നിരുന്നു.... പിന്നെ തുടങ്ങാതെ... അച്ഛൻ കിടന്നു... ഇത് പോലെ എന്തേലും സന്തോഷം ഉണ്ടങ്കിൽ മാത്രമേ അച്ഛൻ അറിയാതെ രണ്ടണ്ണം കഴിക്കാൻ പറ്റു... ( ആധി ) ഡാ.. നിങ്ങള് കഴിച്ചോ എനിക്ക് വേണ്ടാ പാറു അറിഞ്ഞ.... ഇന്നത്തെ രാത്രി അവൾ കാള രാത്രി ആക്കും... ( ശിവ ) അങ്ങനെ ഒന്നും ഇല്ല മോനെ.... ഇന്ന് സന്തോഷിക്കാൻ ഉള്ള ദിവസമാ.... ഞങ്ങൾ കുടിക്കുന്നുണ്ടങ്കിൽ നീയും കുടിക്കും.. ( അരുൺ ഗ്ലാസ്സ് എടുത്തു ശിവയുടെ കയ്യിൽ വെച്ചു കൊടുത്തു....) ഇതേ സമയം അവരെ നോക്കി ഇരുന്നിട്ട് കാര്യമില്ലന്ന് മനസിലാക്കി പാറുവും ലക്ഷ്മിയും ഗായുവും പോയി കിടന്നിരുന്നു.... അരുൺ എടുത്തു കൊടുത്തതൊക്കെ എല്ലാവരും ചേർന്നു കുടിച്ചു.. ആർക്കും ബോധം ഇല്ല...പതിയെ ശബ്ദം ഉണ്ടാക്കാതെ അവർ അഞ്ചു പേരും വീട്ടിലേക്കു നടന്നു..... ഗുഡ്‌നൈറ്റ് ശിവ.... അത്രയും പറഞ്ഞു കൊണ്ട് ഓരോരുത്തർ മുറിലേക്ക് പോയി....

മുൻ വാതിൽ അടച്ചു കൊണ്ട് ഗുഡ്‌നൈറ്റും പറഞ്ഞു ശിവ പാറുവിന്റെ റൂമിലേക്കും.. ഡോറിലേക്ക് ചെന്നവൻ ചാരി നിന്നു.... പാറു.... പാറു..................... കതക് തുറക്ക് മോളെ..... ഡോറിൽ തട്ടിക്കൊണ്ടവൻ പറഞ്ഞു... ശിവയുടെ ശബ്ദം കെട്ടു പാറു വന്നു ഡോർ തുറന്നതും ഡോറിൽ ചാരി നിന്ന ശിവ അകത്തേക്ക് വീഴാൻ പാവിച്ചതും പാറു അവന്റെ കയ്യിൽ കയറി പിടിച്ചു... ശിവയെ പിടിച്ചു നേരെ നിർത്തികൊണ്ടവൾ അവനെ സൂക്ഷിച്ചു നോക്കി.... പാറു ശിവയുടെ മുഖത്തിനടുത്തേക്ക് മുഖം കൊണ്ട് വന്നു..... അയ്യോ.....ഇങ്ങനെ വരാതെ പെണ്ണെ...... നാണത്തോടെ അവൻ മുഖം പൊത്തി... പാറു ഒന്നും മിണ്ടാതെ ചെന്നു ഡോർ അടച്ചു.... ഓ നാണകാരൻ ആ കയ്യൊന്നു മാറ്റിക്കെ.... ദേഷ്യത്തോടെ അവൾ പറഞ്ഞു... 😠 ഇല്ലന്ന് അവൻ തലയാട്ടി.... ദേ ശിവേട്ട... നിങ്ങളോട് ആരാ പറഞ്ഞെ കുടിക്കാൻ...... ( പാറു ) നിന്റെ ആങ്ങളമാർക്ക് ഞാൻ ഒരു കമ്പനി കൊടുത്തതാ ... കൈ മാറ്റികൊണ്ടവൻ പറഞ്ഞു..... ഓ... ഇതിനെ..... അവിടെ നിന്നു ഇങ്ങോട്ട് എന്തിനാ വന്നേ.. കുടിച്ചിട്ട് ആ മുറ്റത് കിടന്നപോരാരുന്നോ.....ഏയ്.. എന്താ നാറ്റം..... (പാറു ) നല്ല മണം ആണല്ലോ... സൂപ്പർ അല്ലെ..... കൂടിയതാടി... അതോണ്ട് കൊഴപ്പമില്ലടി...... ശിവ നിന്നു ആടുന്നത് കണ്ടു പാറു അവന്റെ അടുത്തേക്ക് നീങ്ങി....

ദേ ഈ കോലത്തിൽ ആ ബെഡിൽ എങ്ങാനം വന്നു കിടന്നാൽ.... ( പാറു, ) പിന്നെ ഞാൻ എവിടെയാ പൊന്നെ കിടക്കുന്നെ... (ശിവ) ഓ പൊന്നു..... നിങ്ങളെ ഇന്ന് ഞാൻ... പാറു ശിവയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ബാത്‌റൂമിനു അടുത്തേക്ക് നടന്നു..... എങ്ങോട്ടാ പോകുന്നെ.... ( ശിവ ) നിങ്ങളുടെ കെട്ട് ഇപ്പോൾ ഞാൻ മാറ്റി തരാം... അയ്യോ... പാറു കൊണ്ട് പോകാതടി...അത്രയും സമയം എടുത്തു കുടിച്ചതൊക്കെ വെറുതെ ആയി പോകുമെടി... ഞാൻ ഇനി കുടിക്കാതെ നോക്കി കോളാം.. പ്ലീസ്.. വിടടി...( ശിവ) ഇല്ല.....ശിവയെ പാറു ബാത്‌റൂമിനകത്തു കയറ്റി...ഷവറിനു മുന്നിലേക്കാവനെ നിർത്തി.... ഷവർ ഓൺ ചെയ്യ്തു... വെള്ളത്തുള്ളികൾ അവന്റെ തലയിലേക്ക് വന്നു പതിച്ചു..... അവിടെ നിന്നോണം... കെട്ടു ഇറങ്ങിട്ടു അങ്ങോട്ട്‌ വന്നാൽ മതി..... അതും പറഞ്ഞവൾ വെളിയിലേക്കിറങ്ങി പോയി..... റൂമിൽ വന്ന പാറു ബെഡിലേക്ക് ദേഷ്യത്തിൽ വന്നിരുന്നു..... കുറച്ചു സമയം കഴിഞ്ഞിട്ടും ശിവയെ വെളിയിലേക്കവൾ കാണാഞ്ഞത് കൊണ്ട് വീണ്ടുമവൾ അവിടെക്ക് ചെന്നു... അവൾ നിർത്തിയിടത്തു നിന്നും അനങ്ങാതെ അവൻ നിൽക്കുന്നുണ്ടായിരുന്നു... പാറു വേഗം ശിവക്കടുത്തേക്ക് ചെന്നു ഷവർ ഓഫാക്കി.... മാറ്റി ഇട്ടിരുന്ന ടവൽ എടുത്തു കൊണ്ട് വന്നു അവന്റെ തല തുവർത്തി..... ഇത്രേം നേരം അനങ്ങാതെ ഇവിടെ തന്നെ എന്തിനാ നിന്നെ.... (പാറു ) നി അല്ലെ പറഞ്ഞെ കെട്ടു ഇറങ്ങിട്ടു വന്ന മതീന്ന്.. ഇറങ്ങണ്ടേ പെണ്ണെ.. അവളുടെ താടിയിൽ തട്ടിക്കൊണ്ടവൻ പറഞ്ഞു...

പാറു അതൊന്നും ശ്രെദ്ധിക്കാതെ ശിവയുടെ തല തുവർത്തി... വെളിയിൽ നിന്നും ഡ്രെസ്സ് എടുത്തു അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു... ഇത് ഇട്ടിട്ടു വാ... പാറു അത്രയും പറഞ്ഞു കൊണ്ട് വെളിയിലേക്കിറങ്ങി... കുറച്ചു കഴിഞ്ഞതും ശിവയും വെളിയിലേക്ക് വന്നു... ബെഡിന്റെ അറ്റം ചേർന്നു തിരിഞ്ഞു കിടക്കുകയായിരുന്നു പാറു.... ഇടക്കെപ്പോളോ കഴുത്തിലേക്കു തണുപ്പ് അടിച്ചതും പാറു ഒന്നു ഞെട്ടി .... ശിവയെ നോക്കാതെ അവൾ അതെ കിടപ്പു തന്നെ കിടന്നു.... അവന്റെ കൈകൾ അവളുടെ വയറിലൂടെ ചേർത്ത് പിടിച്ചു അവനിലേക്കവളെ അടുപ്പിച്ചു കിടത്തി....... അപ്പോളും പാറു ഒന്നും മിണ്ടുന്നില്ലായിരുന്നു...... പാറുവേ.... ഏട്ടനോട് പിണങ്ങല്ലേടി..... ചെവിക്കരുകിൽ വന്നു കൊണ്ട് ആയിരുന്നു ശിവ അത് പറഞ്ഞത്...... പാറു... ഞാൻ ഇന്ന് കുടിച്ചതിനു മറ്റൊരു കാര്യം കൂടെ ഉണ്ട്... എന്തുവാന്നോ.... അല്ലെ വേണ്ട നാളെ പറയാം.. എന്റെ പെണ്ണിന് അതൊന്നും കേൾക്കാൻ വയ്യല്ലോ .... ശിവ അവളിലെ പിടി വിട്ടു കൊണ്ട് തിരിഞ്ഞതും പാറു നേരെ തിരിഞ്ഞു ശിവയെ പിടിച്ചു വലിച്ചു അവൾക്കു നേരെ കിടത്തി... ശിവയുടെ കണ്ണിലേക്കു തന്നെ അവൾ നോക്കി..... രണ്ടാളും പരസ്പരം കണ്ണുകൾ കൊണ്ട് പ്രണയം കയ്യ്മാറി.... എന്താ.... ആ കാരണം.... (പാറു ചോദിച്ചതും ശിവ അവളെ പിടിച്ചു അവന്റെ നെഞ്ചിലേക്ക് കിടത്തി....

അതോ.... അത് ഒന്നുല്ല പെണ്ണെ... പെട്ടെന്ന് എന്തോ ഓർത്തപ്പോൾ പറഞ്ഞതാ... ( ശിവ ) അല്ല.. എനിക്കറിയാം ശിവേട്ടനെ.... പറ..... ( paru) അവൾ വീണ്ടും വീണ്ടും ചോദിച്ചു.... കുളിച്ചത് കൊണ്ട് തന്നെ ശിവയുടെ തലയ്ക്കു നല്ല വെളിവ് ആയിരുന്നു...... പാറു... ഒന്നോർത്താൽ നി ഭാഗ്യം ചെയ്തവളാടി..... നിന്റെ സ്വന്തമെന്നു പറയാൻ ഒരുപാട് ആളുകൾ ഉണ്ട് നിനക്ക്... എനിക്കോ... ആരാടി ഉള്ളത്..... നിനക്ക് ഒരു ചേട്ടൻ ഉണ്ട്.. അച്ഛൻ അമ്മ ഇപ്പോൾ നിന്നെ സ്വന്തം മകളെ പോലെ കാണുന്ന മറ്റൊരു അച്ഛനും അമ്മയെയും കിട്ടി... അത് പോലെ കൂടെ പിറക്കാത്ത കൂടപ്പിറപ്പുകളെയും.. നിന്റെ സന്തോഷം കണ്ടപ്പോൾ എനിക്ക് നല്ല അസൂയ തോന്നിയെഡി.... . നി അവരോടു ഒരുപാട് അടുത്ത്... അതിനിടയിൽ ഞാൻ ഒരു ശല്യം ആണെന്ന് എനിക്ക് തോന്നുവാ പാറു.... ഞാൻ ആരും അല്ലാത്തത് പോലെ... രാവിലെ മുതൽ ഇവിടെ നിന്നിട്ടു എനിക്ക് വട്ടു പിടിക്കുവാ നിന്നെ കാണാത്തോണ്ട്... അതാ സച്ചൂട്ടനെയും കൂട്ടി ഞാൻ ഇറങ്ങിയത്... നിന്നെ അതികം ആരും സ്നേഹിക്കുന്നത് പോലും എനിക്കിഷ്ടല്ലടി.... ആകെ എനിക്ക് നി മാത്രേ ഉള്ളു പെണ്ണെ....എന്നെ വിട്ടു നി പോകുവോടി.... ശിവ അത് ചോദിച്ചതും പാറു അവന്റെ വാ പൊത്തി.... ഈ ജന്മം മാത്രം അല്ല ശിവേട്ട.. ഇനി ഉള്ള എല്ലാ ജന്മങ്ങളിലും എനിക്ക് നിങ്ങളെ വേണം... ആരാ പറഞ്ഞത് ഏട്ടന് ആരും ഇല്ലന്ന്.. ഞാൻ ഇല്ലേ... എനിക്ക് ഏട്ടനും ഏട്ടന് ഞാനും......എന്റെ മരണം വരെ നിങ്ങൾക്ക് താങ്ങും തണലുമായി ഞാൻ ഉണ്ടാവും ശിവേട്ട...

( ആദ്യം തന്നെ പറയട്ടെ........ ഇത്രയും നാളും വില്ലനും നായികയും ആയി നടന്നത് കൊണ്ട് തന്നെ ഇനി ഉള്ള പാർട്ടിൽ റൊമാൻസ് ആയിരിക്കും.... അതുകൊണ്ട് ഇനി ഉള്ള പാർട്ടുകൾ ഇഷ്ടമുള്ളവർക്ക് വായിക്കാം.... ഇല്ലാത്തവർ വായിക്കണ്ട..... ഇത് ഇപ്പോൾ പറയാൻ കാരണം ഉണ്ട്..... പിന്നീടു ആരും വന്നിട്ട് പറയരുത്... ഇതൊക്കെ എഴുതി വെച്ചത് മോശം ആണേ എന്ന്... കുട്ടികൾ വായിക്കുന്നതാ എന്നൊക്കെ ... സൊ ഇതിനു ബാക്കി ഈ പാർട്ടിൽ ഉണ്ട്... ഇഷ്ടമുള്ളവർ മാത്രം വായിക്കുക...) ശിവയുടെ നെഞ്ചിലേക്ക് അവൾ വീണ്ടും ചേർന്നു കിടന്നു... ശിവ അവളെ നോക്കി... അവളുടെ വെള്ള കല്ലിൽ തീർത്ത മൂക്കുത്തി ഒന്നുകൂടി അഴക് വിളിച്ചോതുന്നു....പതിയെ പാറുവിനെ ശിവ ബെഡിലേക്ക് കിടത്തി.... അവളുടെ മൂക്കുത്തിയിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു... അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ പിടക്കുവാൻ തുടങ്ങി.... ശിവയുടെ താടി അവളിൽ ഇക്കിളി പെടുത്തി .... ശിവയെ തള്ളി മാറ്റികൊണ്ടവൾ ഭിത്തിയുടെ അറ്റത്തേക്ക് ചാരി ഇരുന്നു കോണ്ട് ചിരിച്ചു.... ശിവ പാറുനടുത്തേക്ക് വീണ്ടും നീങ്ങി.... അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു കോണ്ട് അവളുടെ മുഖം കയ്യിൽ കോരി എടുത്തു.... ആ മുഖമാകെ അവൻ ഒഴുകി നടന്നു..... അവന്റെ കൈകൾ അവളുടെ ടോപിന് മുകളിലൂടെ കുസൃതികൾ കാട്ടി.... കൈ വിട്ടു പോകും എന്നുറപ്പായപ്പോൾ ശിവ അവളിൽ നിന്നും അടർന്നു മാറുവാൻ തുടങ്ങി.......

എന്നാൽ ശിവയുടെ മനസ്സറിയാവുന്ന പാറു വീണ്ടും ശിവയെ അവലെക്ക് ചേർത്ത് പിടിച്ചു...... . സമ്മതമെന്നോണം അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി...... അവളുടെ കഴുത്തിൽ അധരങ്ങൾ ചേർത്തതും പാറു ശിവയുടെ പുറത്തു അള്ളിപിടിച്ചു ... അവളുടെ മിഴികൾ അടഞ്ഞു വന്നു... നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ പൊടിഞ്ഞു... രണ്ടാളുടെയും ശ്വാസം പോലും ആ മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ തറഞ്ഞു നിന്നു.......പാറുവിനെ പിടിച്ചു കൊണ്ട് അവളുടെ അധരങ്ങൾ അവൻ സ്വന്തം ആക്കി....... ശ്വാസം പോലും നിന്നു പോകുന്നത് പോലെ അവൾക്കു തോന്നി......... അവളുടെ നഖപാടുകൾ അവന്റെ പുറത്ത് നീറ്റലുണ്ടാക്കി.....ശിവ ആഴത്തിൽ അവളിലേക്ക് അലിയുകയായിരുന്നു..... അവന്റെ കൈകൾ അവളുടെ തുണിയിലേക്ക് പിടി മുറുക്കി... ഓരോന്നായി അവളുടെ ദേഹത്തു നിന്നും മാറി തുടങ്ങി.....പാറുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.... അവളിലേക്ക് അലിയുവാൻ അവനു അതികം സമയം വേണ്ടായിരുന്നു..... ശിവയുടെ കൈകൾ പാറുവിന്റെ ശരീരമാകെ ഓടി നടന്നു....... അവളിലെ വേദനകൾ പോലും അവനിൽ അവളോടുള്ള പ്രണയം വിളിച്ചോതി ...... തന്റെ പ്രണയത്തിന്റെ എല്ലാ കെട്ടുകളും പൊട്ടിച്ചു കൊണ്ട് അവൾ എല്ലാം കൊണ്ടും ശിവയുടെ പെണ്ണായി മാറിയിരുന്നു....വാടിയ ചെമ്പിൻ തണ്ട് പോലെ കിടന്നിരുന്ന പാറുവിനെ #📙 നോവൽ ശിവ ചേർത്ത് പിടിച്ചു ആ നെറ്റിയിലേക്ക് അവന്റെ ചുണ്ടുകൾ വീണ്ടും ചേർത്തു.... . ഇപ്പോൾ നി എന്റെ മാത്രം ആയി മാറി അല്ലെ പാറു....... ശിവ ചോദിച്ചതും അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കൊണ്ട് അവളൊന്നു മൂളി...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story