പുനർ വിവാഹം: ഭാഗം 8

punarvivaham

എഴുത്തുകാരി: ആര്യ

വയികിട്ടു അമ്പലത്തിലേക്ക് പോകുവാൻ ഒരുങ്ങി താഴേക്കു ചെന്നതും അവിടെ ഞങ്ങളെയും കാത്തു ഏട്ടനും അച്ഛനും അമ്മയും ഉണ്ടാരുന്നു.. പിന്നെ ഒന്നും നോക്കില്ല അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി.... നടന്നു പോയ മതി എന്ന് പറഞ്ഞപ്പോ എല്ലാർക്കും അതാ നല്ലതെന്നു തോന്നി.. കുറച്ചു സംസാരിച്ചു ഒക്കെ പോകാലോ... കഥയൊക്കെ പറഞ്ഞു അമ്പലം എത്തിതറിഞ്ഞില്ല.... എന്റെ കണ്ണ് നേരെ പോയത് ആൽത്തറയിലേക്കാ ..എന്റെ മാത്രല്ല മീനുന്റേം.. അവളിന്ന് ശെരിക്കും പേടിച്ചു.... അയാളെ അവിടെ എങ്ങും കാണുന്നില്ല....ഒന്നോർത്ത നന്നായി അയാൾ അവിടെ ഇല്ലാത്തത് ഏട്ടൻ എല്ലാം അറിഞ്ഞ സ്ഥിതിക്ക് എനിക്ക് പേടിയാ... ടി... എന്താടി.. ( പാറു ) ശിവേട്ടനെ അവിടൊന്നും കാണുന്നില്ലല്ലോ... ദേ പെണ്ണെ മിണ്ടാതെ നടന്നോ ഏട്ടൻ എല്ലാം അറിഞ്ഞിട്ടുണ്ട്.... നീ പറഞ്ഞോ അങ്ങേരോട്.. ( meenu) ഞാൻ പറഞ്ഞതല്ല ഏട്ടൻ അറിഞ്ഞതാ... അതെങ്ങനെ... അതും ആ വഴിയിൽ ഒരു പട്ടി കുഞ്ഞു പോലും ഇല്ലാരുന്നല്ലോ പിന്നെ എങ്ങനെ... ( മീനു ) ആ എനിക്കും അറിയില്ല പാറു പറഞ്ഞു നിർത്തിയതും എന്തോ ആലോചിച്ചത് പോലെ വിഷ്ണു...... അവർ രണ്ടും ഒരു പോലെ പറഞ്ഞു നിർത്തി.... ടി.. വീട്ടിലിരുന്നു സംസാരിച്ചു മതിയായില്ലേ... ഇനി അമ്പലത്തിൽ കേറീട്ടും വേണോ... പ്രവീൺ ഒരു കളിയാക്കലോടെ ചോദിച്ചു.. പാറു പെട്ടെന്ന് തൊഴുതു മാറി.... കണ്ണുകൾ കൊണ്ട് അമ്പലമാകെ തിരഞ്ഞെങ്കിലും ശിവനെ കാണാൻ പറ്റിയില്ല....

അവരെല്ലാവരും അമ്പലത്തിന്റെ ഒരു കോണിലായി പോയി ഇരുന്നു.... ഇടയ്ക്കു എട്ടൻ എണീറ്റു മുന്നോട്ടു നടപ്പോൾ ഞാൻ വിളിച്ചു... എന്നാൽ അമ്പലത്തിനു അടുത്തുണ്ടാവും ഇറങ്ങാറാകുമ്പോൾ വിളിച്ചാൽ മതി എന്ന് പറഞ്ഞു വെളിയിലേക്ക് പോയി.. ***************** ഹലോ... ശിവൻ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ മറു തലക്കൽ നിന്നു ശബ്ദം വന്നിരുന്നു.. ശിവേട്ട... ഒന്ന് വേഗം. വാ അമ്പലത്തിൽ കുളത്തിനടുത്തു നമ്മുടെ പിള്ളേരെ എല്ലാരും കൂടെ ചേർന്ന് അടിക്കുവാ.. ഒന്ന് വാ ശിവേട്ട... നീ ഫോൺ വെക്കു ഞാൻ ദേ എത്തി... അതും പറഞ്ഞവൻ ഒടുത്തിരുന്ന മുണ്ട് ഒന്ന് കൂടെ കേറ്റി മടക്കി ഒടുത്തു... മുറ്റത്തേക്കിറങ്ങി ബുള്ളറ്റും എടുത്തു ഒരു പോക്കായിരുന്നു ... അമ്പലകുളത്തിനടുത്തു എത്തിയതും അവൻ വണ്ടിയിൽ നിന്നും ഇറങ്ങി... അവിടെ എങ്ങും ആരും ഇല്ലായിരുന്നു.... അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു... മറഞ്ഞു നിക്കുവൻ ആരായാലും നേരിട്ട് വാടാ... അവൻ അലറി പറഞ്ഞു.... ഇരുട്ടിന്റെ മറവിൽ നിന്നു പ്രവീനും വിഷ്ണുവും കൂടെ അങ്ങോട്ടേക്ക് വന്നു.... കൂട്ടത്തിൽ പ്രവീണിന്റെ രണ്ട് മൂന്ന് കൂട്ടുകാരും ഉണ്ടായിരുന്നു.... ശിവസിദ്ധി ..... കൊള്ളാം..... എന്റെ പേരൊക്കെ നിനക്കറിയോ... ഏഹ്ഹ്... അറിയാതെ എങ്ങനെ ഇരിക്കാനടോ . എന്റെ പെങ്ങളോട് പ്രതികാരം തീർക്കാൻ നടക്കുവല്ലേ നീ...ഇന്ന് ഇങ്ങനെ ഒരു കുരുക്കു നിനക്ക് വീഴുമെന്ന് നീ കരുതിയോ... ഏഹ്ഹ്.. നീ എന്താടാ കരുതിയെ.. ഞാൻ പൊട്ടൻ ആണെന്നോ....

അറിയാത്ത ഒരു നമ്പറിൽ നിന്നു അതും ഈ സമയത്തു ഇങ്ങനെ ഒരു കാൾ വന്നെങ്കിൽ അതിനു പിന്നിൽ ആരുടെ എങ്കിലും ചതി ഉണ്ടന്ന് മനസിലാക്കിയിട്ടു തന്നെയാ ഇവിടുള്ള എന്റെ കൊച്ചുങ്ങളോട് വിളിച്ചു ചോദിക്കാതെ പോലും ഞാൻ ഇങ്ങോട്ട് വന്നത്... വിഷ്ണുവേ.. അവിടെ വെച്ചു ചെടികൾക്ക് പിന്നിലൂടെ നീ ഒളിച്ചു നോക്കുമ്പോ നിന്നെ ഞാൻ കണ്ടില്ലന്നു നീ കരുതിയോ...നിന്നെ അവിടെ കണ്ടപ്പോളെ എനിക്ക് മനസിലായതാ ഇന്നിവിടെ ഇങ്ങനൊരു രംങ്കം.. ശിവൻ അത് പറഞ്ഞതും വിഷ്ണു ഒന്ന് പരുങ്ങി.... അപ്പൊ എങ്ങനാ തൊടങ്ങുവല്ലേ.... അതും ചോദിച്ചു ശിവൻ മുന്നിലേക്ക്‌ വന്നതും...പ്രവീൺ അവന്റെ ഷർട്ടിനു കുത്തി പിടിച്ചു പുറകിലേക്ക് തള്ളി .. ഒന്ന് വേച്ചു പോയ ശിവൻ നേരെ നിന്നു.... കിട്ടിയ അവസരം മുതലക്കാൻ വിഷ്ണു ഒടി വന്നു അവന്റെ നെഞ്ചിലേക്ക് ചവിട്ടാൻ ആഞ്ഞതും ഇത് കണ്ട ശിവൻ അവന്റെ പാഞ്ഞു വന്ന കാൽ പിടിച്ചു തിരിച്ചു..... കൂടെ ഉള്ളവന്മാർ ഓരോന്നായി ഇടയ്ക്കുന്നു വന്നപ്പോളും ചവിട്ടി നിലത്തേക്കുയിട്ടു... പ്രവീണിനെ മാത്രം അവൻ ഒന്നും ചെയ്തില്ല കാരണം വിഷ്ണുവിന്റെ കാലൊടിഞ്ഞിരുന്നു ഇത് കണ്ട പ്രവീൺ അവനടുത്തേക്ക് ചെന്നിരുന്നു...

കൂടെ ഉള്ളവന്മാരുടെ മുഖത്തിട്ടും നെഞ്ചിനു ചവിട്ടും കൊടുത്തിരുന്നു... ഇരുട്ടിൽ അവന്റെ കയ്യിലെ സ്വർണ്ണ നിറമുള്ള ഇടിവള ഒന്ന് കൂടെ തിളങ്ങി....അവനത് കയ്യിലേക്ക് ഒന്ന് കൂടെ കയറ്റി ഇട്ടു കൊണ്ട് പിന്നീട് വന്നവന്റെ മുഖം നോക്കി കൊടുത്തു..... പ്രവീണിന്റെ കണ്ണിൽ ദേഷ്യം തിളച്ചു മറിയുകയിരുന്നു.... അവൻ ഓടി ശിവന്റെ അടുത്തേക്ക് വന്നു.... ഏട്ടാ.... പുറകിൽ നിന്നു തന്റെ അനിയത്തിയുടെ വിളി കേട്ടതും അവൻ ഒന്ന് നിന്നു... പുച്ഛിച്ച ചിരിയുമായി ശിവൻ അവനെ മറികടന്നു വിളി വന്ന ഭാഗത്തേക്ക് നോക്കി.... ഓ അനിയത്തി ആരുന്നോ....( ശിവൻ ) ഏട്ടാ.. അവൾ കരഞ്ഞു വിളിച്ചു കൊണ്ട് അവനടുത്തേക്ക് ഓടി വന്നു... അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു.. ഏട്ടാ... വേണ്ട ഏട്ടാ..... പാറു മോളെ.. ഏട്ടനൊന്നും പറ്റില്ല.. മോളു മാറു ഈ നാറിക്ക് ഞാൻ ആരാണെന്നു കാണിച്ചു കൊടുക്കാം... അവനതു പറഞ്ഞതും ശിവൻ ഒന്ന് ചിരിച്ചു ചെറുവിരലാൽ മുറിഞ്ഞ ചുണ്ടിൽ നിന്നും അവൻ ചോര തുടച്ചു മാറ്റി.. അവിടേക്കു തുപ്പി... ദേഷ്യത്തിൽ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.... പാറുവേ.... നിന്റെ ഏട്ടനെ ഇങ്ങോട്ടു വിട്.. എന്തിനാ കടം ബാക്കി വെക്കുന്നെ അങ്ങ് തീർത്തു കൊടുത്തേക്കാം... ഇവന്റെ.... നീ വിട് പാറു ഇവനെ ഇന്ന് ഞാൻ കൊല്ലും.... ഇത്ര ഒക്കെ ആയട്ടും ഇവന് അഹങ്കാരം കുറയുന്നില്ലല്ലോ... നീ മാറി നിക്ക് മോളെ... പ്രവീൺ മുന്നിലേക്കു ആഞ്ഞു കൊണ്ട് പറഞ്ഞു.. എന്നാൽ പാറു അവനെ ചേർത്ത് പിടിച്ചിരുന്നു...

വേണ്ട.. ഏട്ടാ നമുക്ക് പോകാം... വാ.. കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു... അങ്ങനെ പറയാതെ മോളെ.. നിന്റെ ചേട്ടനെ ഇങ്ങോട്ട് വിട്.. എന്റെ കയ്യിനു നല്ല നാലു കിട്ടുമ്പോ അവൻ പഠിച്ചോളും..( ശിവൻ ) ഇത് കേട്ട പാറുവിനു ദേഷ്യം അടക്കി നിർത്തുവാൻ കഴിഞ്ഞില്ല... തിരിഞ്ഞു ശിവനടുത്തേക്ക് ചെന്നവൾ..... മനുഷ്യനണോടാ നീ... ഏഹ്ഹ്.... ബന്ധങ്ങളുടേം സ്വന്തങ്ങളുടേം വില ഒന്നും നിന്നെ പോലെ പണത്തിന്റെ പുറത്ത് കിടന്നു അഹങ്കാരിക്കുന്നവന് അറിയില്ല.... ഈ നിക്കുന്നത് എന്റെ ജീവന.. എന്റെ ഏട്ടൻ... എന്റെ ഏട്ടന് എന്തേലും ഒരു പോറൽ വീണാൽ പോലും എനിക്ക് അത് സഹിക്കാൻ പറ്റില്ല... നിന്നെ പേടിച്ചട്ടല്ല എന്റെ ഏട്ടനോട് വഴക്കിനു പോകണ്ടാന്നു പറഞ്ഞത് നിന്നെ എന്തെങ്കിലും ചെയ്യ്തു എന്തിനാ ഞങ്ങൾക്ക് ഞങ്ങളുടെ ഏട്ടനെ ഇല്ലാതാകുന്നത് എന്നോർത്തിട്ടാ...മേലാൽ നീയും ഞാനും ആയിട്ടല്ലേ പ്രശ്നം അത് ഞാനും താനും മാത്രം തീർത്ത മതി.. അതിലേക്കു എന്റെ വീട്ടുകാരെ ആരേലും വലിച്ചിട്ട.... ച്ചി... നിർത്തടി.. ആര് ആരെ വലിച്ചിട്ടെന്ന... നിന്റെ ചേട്ടനാ എന്നെ തല്ലിക്കാൻ ദോ ആ കിടക്കുന്നവനെ കൂട്ട് പിടിച്ചു ഇവിടെ വരെ എത്തിച്ചത്... നിന്റെ ഏട്ടനെ ആദ്യം നേരെ നിർത്താൻ നോക്ക്... പതഞ്ഞു വന്ന ദേഷ്യം ഉള്ളിലടക്കി അവൻ അവിടെ നിന്നും വണ്ടിയുമെടുത്തു പോയിരുന്നു.... മോളെ... ഏട്ടൻ .. പുറകിൽ നിന്നുള്ള വിളി കേട്ടതും അവളവനെ നോക്കി... അവന്റെ പുറകിൽ എല്ലാരും ഉണ്ടായിരുന്നു...

മീനു അവളുടെ അടുത്തേക്ക് വന്നു.. എന്തിനാ ഏട്ടാ എന്നെ ഇങ്ങനെ വേഷമിപ്പിക്കുന്നെ.... അയാളോട് എന്തിനാ വഴക്കിനു പോയത്... ഒന്നും വേണ്ട ഏട്ടാ... നമുക്ക് പോകാം വാ.... അവന്റെ കയ്യും പിടിച്ചു അവനെയും കൊണ്ട് അവളവിടെ നിന്നും പോയിരുന്നു.... വീട്ടിൽ എത്തിയതും ആഹാരം പോലും കഴിക്കാതെ എല്ലാവരും കയറി കിടന്നു.... പിറ്റേന്ന് അവളെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി മനപ്പൂർവം എല്ലാരും എല്ലാം മറന്നത് പോലെ അഭിനയിച്ചു..... അവൾക്കും അതൊരാശ്വാസം ആയി..... എല്ലാം മറക്കാം ഇനി അടിക്കും ഒന്നും പോകില്ലന്ന് പ്രവീൺ പറഞ്ഞതിന്റെ ഉറപ്പിൽ അവൾ സന്തോഷത്തോടെ നടന്നു.. പിന്നീട് അങ്ങോട്ട്‌ അവൾ അമ്പകത്തിൽ ചെന്നാലും അവിടെ ഒന്നും ശിവനെ കാണാറേ ഇല്ലായിരുന്നു... രാവിലെ ആയാലും വായിക്കിട്ടായാലും അവളതു പ്രവീണിനോട് പറയുകയും ചെയ്തിരുന്നു... മീനു കൂടെ ഉള്ളതാണ് അവൾക്കു ഏറ്റവും വല്യ ആശ്വാസം ***************** മുറിക്കു വെളിയിൽ ഇറങ്ങാതെ ദിവസങ്ങളോളം അവൻ അതിൽ തന്നെ ഇരുന്നു.... ഉറങ്ങുവാൻ കണ്ണുകൾ അടക്കുമ്പോൾ അവൾ പറഞ്ഞതൊക്കെയും അവന്റെ ഉള്ളിൽ വീർപ്പു മുട്ടി വരുവാ....

കഴിക്കുവാൻ ഉള്ള ആഹാരം കൃത്യമായി അവന്റെ മുറിയുടെ വാതിക്കൽ എത്തിയിരുന്നു.. എന്നാൽ വിശപ്പു മാറ്റുവാൻ ഉള്ളത് മാത്രം അവൻ കഴിച്ചു..... ബന്ധങ്ങളുടെയും സ്വന്തങ്ങളുടെയും ഒന്നും വില പറഞ്ഞ നിനക്ക് മനസിലാവില്ലടാ.... വീണ്ടും വീണ്ടും അവള് പറഞ്ഞത് ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു...കണ്ണുകളിൽ നിന്നു ചുടു കണ്ണീർ ഒഴിക്കി കൊണ്ടേ ഇരുന്നു... പ്രസാതും ഭാര്യയും ഇത് വരെ എത്തിയട്ടില്ലായിരുന്നു... അവനെ പറ്റി അവർ വിളിച്ചു ചോദിക്കുമെങ്കിലും അവനെ പേടിച്ചു ആരും ഒന്നും പറയില്ലായിരുന്നു... അവനിലെ പക ദിവസവും കൂടി വന്നു അന്ന് അവൻ ബോധം മറയുന്നത് വരെ കുടിച്ചു.... അവന്റെ കോലം ആകെ മാറി...താടിയും മുടിയും വളർന്നിരുന്നു... അവന്റെ ശരീരത്തിനെ കാളും ക്ഷീണം മനസിനായിരുന്നു....അവൻ പതിയെ എണീറ്റു മുന്നിലേക്കു നടന്നു.. ടേബിളിൽ ഇരിക്കുന്ന ഡയറി അവൻ കയ്യിലേക്ക് എടുത്തു... അതിന്റെ ഓരോ താളുകൾ ആയി മറിച്ചു നോക്കികൊണ്ട് ഇരുന്നു... അതിൽ നിന്നും ഒരു ഫോട്ടോ എടുത്തു അവൻ നെഞ്ചോട് ചേർത്തു വേച്ചു.....

കണ്ണുകളിൽ നിന്നു തോരാതെ കണ്ണുനീർ ഒഴിക്കി കൊണ്ടേ ഇരുന്നു... എന്തിനാമ്മേ... എന്നെ വിട്ടിട്ടു പോയെ.... കേട്ടില്ലേ ഏതോ ഒരുത്തി പറഞ്ഞെ ശിവനു ആരുടേം വില മനസിലാവില്ലന്ന്... ഒന്നും ..... ഒന്നും മനസിലാക്കാൻ പറ്റുന്നിലമ്മേ.....എന്നും ഞാൻ തനിച്ചാല്ലാരുന്നോ... എനിക്ക് എല്ലാരുടേം സ്നേഹം നിഷേധിചട്ടല്ലേ ഉള്ളായിരുന്നു...വയ്യ അമ്മേ ഇതൊക്കെ കേൾക്കാൻ... അമ്മ പോയപ്പോ എന്നെ കൂടെ അങ്ങ് കൊണ്ട് പൊക്കൂടാരുന്നോ.... അവൻ കൊച്ചു കുട്ടികളെ പോലെ എങ്ങി കരഞ്ഞു കൊണ്ടേ ഇരുന്നു... ഇടക്കെപ്പോളോ ബോധം മറഞ്ഞു ബെഡിലേക്ക് വീണു... അവന്റെ നെഞ്ചോടു ചേർന്ന് ആ ഫോട്ടോയും ഉണ്ടായിരുന്നു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story