പുനർ വിവാഹം: ഭാഗം 80

punarvivaham

എഴുത്തുകാരി: ആര്യ

കണ്ണുകൾ വലിച്ചു തുറന്നതും തലയ്ക്കു വല്ലാത്ത ഭാരം തോന്നി ശിവക്ക്... തന്റെ നെഞ്ചിൽ തല വെച്ചു ഉറങ്ങുന്ന പാറുവിനെ അവൻ നോക്കി.... പതിയെ തന്റെ കയ്യെടുത്തു അവളുടെ തലമുടിയിൽ തടവി.. ശിവയുടെ ഉള്ളിൽ കഴിഞ്ഞ രാത്രിയിൽ നടന്നതൊക്കെയും ഓർമ്മ വന്നതും അവനൊന്നു ചിരിച്ചു.... പാറുവേ...എണീക്കുന്നില്ലേ പെണ്ണെ...ശിവ വിളിച്ചിട്ടും അവൾ എണീറ്റില്ല.... ഡി.... എണീക്കു..... പാറുവേ... അവളെ തട്ടി ശിവ വിളിച്ചു.... പതിയെ കണ്ണുകൾ തുറന്നവൾ അവനെ നോക്കി......കുറച്ചൂടെ ഉറങ്ങട്ടെ ശിവേട്ട.... വീണ്ടുമവൾ അവനിൽ ചേർന്നു കിടന്നു..... അഹ് കൊള്ളാം.... ഇപ്പോൾ എല്ലാവരും ഉണർന്നു കാണും നിന്നെ കണ്ടില്ലെങ്കിൽ സംശയം തോന്നും കേട്ടോ... ( ശിവ പറഞ്ഞതും പാറു കണ്ണുകൾ വലിച്ചു തുറന്നു ഞെട്ടി എണീറ്റു...) ഇയ്യോ ശെരി ആണല്ലോ...... ബെഡിൽ ശിവയുടെ അടുത്ത് നിന്നും എണീറ്റവൾ നീങ്ങി.... ശിവ അവളെ വല്ലാത്ത രീതിയിൽ നോക്കി ചിരിച്ചു കൊണ്ട് മീശ ഒന്ന് പിരിച്ചു..... ഇതെന്താ ഇങ്ങനെ നോക്കുന്നെ... പെട്ടെന്നവൾ എന്തോ ഓർത്തത്‌ പോലെ അവൾ പുതച്ചിരുന്ന പുതപ്പെടുത്തു ദേഹം മറച്ചു......കയ്യെത്തി ടോപ് എടുത്തു ദേഹത്തേക്കിട്ടു... ശിവയുടെ മുഖത്തേക്ക് നോക്കുവാൻ അവൾക്കു ചമ്മൽ തോന്നി.... പെട്ടെന്നവൻ അവളെ വലിച്ചു അവന്റ ദേഹത്തേക്കിട്ടു.... പാറു കുതറി മാറി ബെഡിൽ നിന്നും എണീറ്റു...... ദേ ശിവേട്ട..... ഇത്തിരി കൂടുന്നുണ്ട് കേട്ടോ..... (പാറു ) നി ഇങ്ങനെ മുന്നിൽ വന്നിരുന്ന എങ്ങനാ പാറുവേ...

മനുഷ്യന്റെ കണ്ട്രോൾ കളയാൻ..... (ശിവ ) ഓഹോ... എന്നിട്ടു ഇത്രയും നാളും ഞാൻ ഈ റൂമിൽ തന്നെ അല്ലായിരുന്നോ ഒള്ളത്.... ( പാറു ) അന്നൊക്കെ നി എന്റെ ശത്രു അല്ലാരുന്നോടി... ഇപ്പോൾ ഉള്ളു നിറയെ സ്നേഹം അല്ലെ..... അതിനിങ്ങനെ ഒക്കെ അല്ലെ പ്രകടിപ്പിക്കാൻ പറ്റു... ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.... ഓഹോ അങ്ങനിപ്പോ മോൻ പ്രകടിപ്പിക്കണ്ട.... പാറു കുളിച്ചിട്ടിടാൻ ഉള്ള ഡ്രെസ്സും എടുത്തു കൊണ്ട് ബാത്‌റൂമിലേക്കോടി.... എന്നാൽ ശിവയും അവൾക്കു പിറകെ ചെന്നു...... പാറു ഡോർ അടക്കുവാൻ പാവിച്ചതും അതിനു മുന്നേ തന്നെ ശിവയും ഉള്ളിലേക്ക് കയറി....... ശിവ മുന്നോട്ടു നടക്കും തോറും പാറു പിറകിലേക്കും നീങ്ങി.... ദേ ശിവേട്ട ഇറങ്ങുന്നുണ്ടോ......(പാറു ) ഇല്ല.... അവൻ തലയാട്ടി കൊണ്ട് പറഞ്ഞു.... കയ്യെത്തി അവൻ ഷവർ ഓൺ ചെയ്യ്തു.... വെള്ളത്തുള്ളികൾ അവരെ പൊതിഞ്ഞു..അവളുടെ കൈകൾ രണ്ടുമവൻ കോർത്തു പിടിച്ചു കോണ്ട് അവളെ നോക്കി.......ശിവ പാറുവിനെ ചേർത്ത് പിടിച്ചു.... അവളുടെ മുഖത്തുകൂടി വെള്ളം ഒഴുകി ഇറങ്ങി.... ശിവ അവളുടെ കഴുത്തിൽ മുഖം അമർത്തിയതും അവൾ കണ്ണുകൾ അടച്ചു കൊണ്ട് ശിവയുടെ കയ്യിൽ പിടിച്ചു പൊങ്ങി.. അവന്റെ കൈ വിരലുകൾ അവളിൽ കുസൃതി പടർത്തി....

പാറുവിനെയും കയ്യിൽ കോരി എടുത്തു കൊണ്ടവൻ വെളിയിലേക്കിറങ്ങി..... അവളുടെ തലമുടിയിൽ നിന്നും വെള്ളത്തുള്ളികൾ തറയിലേക്ക് വീണു ... ശിവയുടെ മുഖത്തു നിന്നും കണ്ണുകൾ മാറ്റാതെ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൊണ്ടവൾ ഇരുന്നു.... ശിവ അവളെയുമെടുത്തു മുറിയിലേക്ക് വന്നു...ബെഡിന് താഴെ അവളെ അവൻ കിടത്തി..... അതിനിപ്പുറം ശിവയും കിടന്നു..... മുകളിലേക്കു നോക്കി കിടക്കുന്ന പാറുവിനെ ശിവ ഒന്ന് നോക്കി... പതിയെ അവളിലെക്കമരുമ്പോൾ അവളുടെ ശ്വാസം നിന്നു പോകുന്നത് പോലെ തോന്നിയവൾക്ക്.....ശിവയെ വിടാതെ പിടിച്ചു കൊണ്ടവൾ തന്നിലേക്കടുപ്പിച്ചു........ അവളിലേക്ക് വീണ്ടുമവന് ആഴ്ന്നിറങ്ങുവാൻ അധിക നേരം വേണ്ടിയിരുന്നില്ല...... . അവരുടേത് മാത്രമായ ലോകത്തു അവരുടെ സ്നേഹത്തിന്റെ പ്രതികമെന്നോണം വീണ്ടുമവളിൽ ചെറു വേദനകൾ പടർത്തി അവളെ വീണ്ടും അവൻ സ്വന്തമാക്കുകയായിരുന്നു.... സ്നേഹത്തിനോടുവിൽ അവളിൽ നിന്നും മാറി കിടക്കുമ്പോൾ പാറു അവന്റെ നെഞ്ചിലേക്ക് തല വെച്ചു... പാറുവേ.... ( ശിവ ആർദ്രമായി വിളിച്ചു ) എന്താ ഏട്ടാ...(പാറു ) എനിക്കൊരു ആഗ്രഹം ഉണ്ട് പെണ്ണെ ... എന്ത്..... (പാറു ) അത് പറഞ്ഞാൽ നി എന്നെ കളിയാക്കുമോടി....

(ശിവ) ഈ ശിവേട്ടൻ ഇത് എന്തൊക്കെയാ പറയുന്നേ... ആരെങ്കിലും ആഗ്രഹം പറയുമ്പോൾ കളി ആക്കുമോ.... (പാറു ) എങ്കിൽ ഞാൻ പറയട്ടെ.... ( ശിവയുടെ കണ്ണുകൾ വിരിയുന്നതവൾ ശ്രെധിച്ചു ) പാറുവേ...എനിക്ക് എന്റെ ചോരയിൽ ആരേലും വേണമെടി.... എന്റെ സ്വന്തം എന്ന് പറയാൻ... എന്നെ അച്ഛാന്നു വിളിക്കാൻ ...എന്റെ കുഞ്ഞു.... എനിക്ക് വേണം പെണ്ണെ.... ദേ ഈ കുഞ്ഞി വയറ്റിൽ അവളോ അല്ലങ്കിൽ അവനോ ഉടനെ വരണം.... പിന്നെ എനിക്ക് ആരും ഇല്ലന്ന് ഉള്ള തോന്നൽ വരില്ലല്ലോ.... നി നിന്റെ ഏട്ടന്മാരെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്കും കുശുമ്പ് ഉണ്ടാകില്ലല്ലോ.... എനിക്കും ധൈര്യത്തോടെ എന്റെ മക്കളെ ചേർത്ത് പിടിക്കലോ... ചിരിച്ചു കൊണ്ട് ശിവ അത് പറയുമ്പോൾ പാറു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു.... അത്രയും നേരം ഉണ്ടായിരുന്ന സന്തോഷം പാറുവിന് അപ്പോൾ ഇല്ലായിരുന്നു.... ശിവേട്ട... എനിക്ക് കുളിക്കണം... ഞാൻ എണീക്കുവാ.... പാറു ശിവയുടെ മുഖത്തേക്ക് നോക്കാതെ എണീറ്റു നടന്നു... ഇടയ്ക്കു തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് മേലോട്ടും നോക്കി കിടന്നു ചിരിച്ചു കൊണ്ട് തന്റെ മക്കളെ കുറിച്ച് ആലോചിക്കുന്ന ശിവയെ ആണ്.... ബാത്‌റൂമിൽ കയറി ഷവറിന്റെ മുൻപിൽ നിൽക്കുമ്പോൾ ശിവ പറഞ്ഞതൊക്കെ ആയിരുന്നു പാറുവിന്റെ ഉള്ളിൽ... കുട്ടികൾ വന്ന ശിവേട്ടന് എന്നോട് ഉള്ള സ്നേഹം കുറയുവോ....

മുറിപ്പാടുകളിലെ നീറ്റലുകളെക്കാൾ വലുത് അവളുടെ മനസിനായിരുന്നു... ശിവയുടെ സന്തോഷം അവളിൽ പേടി ഉണ്ടാക്കി...... അവളുടെ മനസ്സിൽ നിന്നും അതൊന്നും പോകുന്നുണ്ടായിരുന്നില്ല.... ഏട്ടൻ എന്നെ ഒന്ന് സ്നേഹിച്ചു തുടങ്ങിയതേ ഉള്ളു.. പെട്ടെന്ന് ഞങ്ങൾക്കിടയിൽ മൂന്നാമത് ഒരാൾ വന്നാൽ ഏട്ടൻ എന്നെ മറക്കുമോ..... പാറുവിന്റെ ഉള്ളിലെ കുശുമ്പ് പുറത്തെത്തിയിരുന്നു...... അവൾ വെളിയിലേക്കിറങ്ങി ഒരു പ്രതിമ കണക്കെ.... കണ്ണാടിയുടെ മുന്നിൽ നിന്നു തലമുടി ഉണക്കിക്കൊണ്ടവൾ കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നു..... ശിവ പിറകിലൂടെ ചെന്നവളെ ചേർത്ത് പിടിച്ചു.... കണ്ണാടിയിലൂടെ അവളെ നോക്കി..... പാറുവിന്റെ മുഖം വാടിയിരിക്കുന്നത് അവൻ ശ്രെദ്ധിച്ചു.... അവൻ അവളെ സൂക്ഷിച്ചു നോക്കി... കുറച്ചു മുൻപ് വരെ പ്രശ്നം ഇല്ലായിരുന്നല്ലോ.. പെട്ടെന്ന് ഇത് എന്ത് പറ്റി... ( ആത്മ.. ശിവ ) ശിവ പാറുവിനെ പിടിച്ചു നേരെ നിർത്തി... മുഖം താഴ്ത്തി അവൾ അതെ നിൽപ്പ് തന്നെ ആയിരുന്നു... ശിവ അവളുടെ മുഖം പിടിച്ചു ഉയർത്തി... എന്താടാ.... പെട്ടെന്ന്..... എന്താ പറ്റിയെ നിനക്ക്.... എന്താ മുൻപേ നടന്നതൊക്കെ കൊണ്ടാണോ.... ഏഹ്ഹ്..(ശിവ ) അല്ലന്നവൾ തലയാട്ടി... പിന്നെ... പിന്നെ എന്താടി.... എന്താ വയ്യഴിക എന്തെലും ഉണ്ടോ... ഹോസ്പിറ്റലിൽ പോണോ... ( ശിവ ) അതിനും അവൾ ഇല്ലന്ന് തലയാട്ടി....

പിന്നെ... എന്താടാ.....( ശിവ ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..) ഏയ്... എന്തിനാ നി കരയുന്നെ.... (ശിവ ) എനിക്ക് പേടി ആകുവാ ശിവേട്ട.... ( പാറു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു ) എന്തിനു.... നി കരയാതെ ഇങ്ങനെ..... കാര്യം പറഞ്ഞാൽ അല്ലെ എനിക്കറിയൂ... (ശിവ ) അത്.... ഏട്ടൻ പറഞ്ഞില്ലേ...കുഞ്ഞു പെട്ടെന്ന് വേണോന്നു.... നമ്മൾ ഒന്ന് സ്നേഹിക്കാൻ തുടങ്ങിട്ടല്ലേ ഉള്ളു... ഇപ്പോ ഒരാൾ വന്നാൽ ഏട്ടന് എന്നോടുള്ള സ്നേഹം കുറയുമോ എന്ന് പേടി ആകുവാ ശിവേട്ട... എനിക്ക് ശിവേട്ടൻ മാത്രമേ ഉള്ളു... ഈ സ്നേഹം മുഴുവൻ എനിക്ക് മാത്രം ഉള്ളതാ നമുക്കിടയിലേക്ക് ആരും വേണ്ട.... അവൾ കരഞ്ഞു കൊണ്ടെ ഇരുന്നു... ഏയ് എന്താടി ഇത്... അവൻ അവളെ ചേർത്ത് പിടിച്ചു ... കുശുമ്പി ആണല്ലോടി നി..... (ശിവ ) ദേ നോക്ക് പാറു... ശിവ അവളെ വിളിച്ചിട്ടും പാറു തല ഉയർത്തി നോക്കി ഇല്ല.... പാറുവേ... നോക്കടി ഒന്ന്... കൈ കൊണ്ടവൻ വീണ്ടും മുഖം പിടിച്ചു ഉയർത്തി... എന്തേലും പറയുമ്പോ ഉടനെ ഇത്രക്കൊക്കെ ചിന്തിച്ചു കൂട്ടിയല്ലോ പെണ്ണെ നി.... ഒരു കുഞ്ഞു വേണമെന്ന് അത്രയ്ക്ക് ആഗ്രഹം ഉള്ളതോണ്ടല്ലേ ഞാൻ പറഞ്ഞത്.... നിന്നോടല്ലാതെ അയലത്തെ വീട്ടിലെ ആരുടെലും അടുത്ത് പോയി എനിക്ക് പറയാൻ പറ്റുമോ പെണ്ണെ..... ഡി....പെണ്ണെ.... ഒരു കുഞ്ഞുണ്ടായാൽ നിന്നോട് ഉള്ള ഇഷ്ടം കുറയുമെന്ന് നിനക്ക് തോനൽ ഉണ്ടേ അത് വെറുതെയ.... എനിക്കൊരിക്കലും നിന്നോടുള്ള സ്നേഹം കുറയില്ല ...

ദൈവം ആയിട്ട് തരുന്നത് എപ്പോളാണോ അപ്പോൾ ഇരുകയ്യും നീട്ടി അങ്ങ് സ്വീകരിച്ചോണം... എന്റെ കുഞ്ഞിന്റെ അമ്മ ആയ നിന്നോട് എനിക്ക് ഇഷ്ടക്കുറവ് തോന്നുമോ പാറു.... അവളെ / അവനെ വയറ്റിൽ ചുമക്കുന്ന നിന്നോട് എനിക്ക് സ്നേഹക്കൂടുതൽ അല്ലെ കാണു...... അനാഥൻ ആയി വളർന്ന എനിക്കും ചെറിയ ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ മോളെ.... എന്ന് കരുതി നിന്നിൽ ഞാൻ ഒന്നും അടിച്ചേൽപ്പിക്കില്ല പാറു... നിനക്ക് അങ്ങനെ ഒരു പേടി ഉണ്ടങ്കിൽ ഞാൻ ഒന്നിനും നിർബന്ധിക്കില്ല..... ശിവ പറഞ്ഞു തീർന്നതും അവന്റെ ഞെഞ്ചിലേക്ക് വീണവൾ കരഞ്ഞിരുന്നു... എല്ലാം എന്റെ പൊട്ട മനസിന്റെയാ ഏട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ഓരോന്നും ചിന്തിച്ചു കൂട്ടി.... അതാ പറ്റിയെ... ഇപ്പോൾ എനിക്ക് വിശ്വാസം ആയി.. നമുക്കിടയിൽ ഒരു കുഞ്ഞാവ വന്നാലൊന്നും ഈ കലിപ്പന് എന്നോട് ഒരു ഇഷ്ടക്കുറവും തോന്നില്ലന്ന്... ഇനി ഞാൻ കാത്തിരിക്കും നമുക്കിടയിൽ അങ്ങെനെ ഒരാളുടെ വരവിനായി.... അത്രയും പറഞ്ഞു കൊണ്ടവൾ ചിരിച്ചു.... ശിവയുടെ മീശ അവൾ കൈ കൊണ്ട് പിരിച്ചു വെച്ചു... അയ്യോ... (പാറു ) എന്താടി... (ശിവ) നേരം പോയി എല്ലാവരും എണീറ്റ് കാണും..പാറു ശിവയുടെ അടുത്ത് നിന്നും ഡോറിനടുത്തേക്ക് ഓടി...ശിവയെ നോക്കി ചിരിക്കാനും അവൾ മറന്നില്ല... പാറു വെളിയിലേക്കിറങ്ങിയതും അവന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നു... . പാറു ഓടി താഴെക്കിറങ്ങി ചെന്നു... നേരെ ചെന്നു പെട്ടെത് ഗായുവിന്റെ മുന്നിൽ ആയിരുന്നു...

ഗായു പാറുവിനെ മൊത്തത്തിൽ ഒന്ന് നോക്കി.... എന്താ പാറു നിന്റെ മുഖം ഒക്കെ വാടി ഇരിക്കുന്നെ..... ഇന്നലെ ഉറങ്ങില്ലേ നി.... (ഗായു ചോദിച്ചതും പാറു എന്ത് പറയണം എന്നറിയാതെ നിന്നു.. അഹ് അത് പിന്നെ.. ഇന്നലെ നൈറ്റ് ഞാൻ വീട്ടിലേക്കു വിളിച്ചു.. അങ്ങ് സംസാരിച്ചു ഇരുന്നു പോയി... 😁( പാറു ) വീട്ടിലേക്കു വിളിച്ചാലും. ഇങ്ങനെ ഉറക്കഷീണം വരുമോ... അതോ ശിവേട്ടൻ ഇന്നലെ നിന്നെ ഉറക്കാഞ്ഞതാണോ...( ഗായു,) പാറു ഒന്ന് ചിരിച്ചു... പിന്നെ അവിടെ നിന്നും ഓടി പോയി... സമയം കടന്നു പോയി....അവർ എല്ലാവരും തിരികെ ഇറങ്ങാൻ നേരം ആയി..... പാറുവിന്റെ ഉള്ളിൽ അവരെ കാണാതെ ഇരിക്കുന്നതിനു ഉള്ള വിഷമം ഒക്കെ ഉണ്ടായിരുന്നു.... മിഥുനോട് മിണ്ടുമ്പോളും ശിവ അത് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.... പോകാൻ വേണ്ടി കാറിനടത്തേക്ക് നടന്നതും അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ചവൾ കരയുവാൻ തുടങ്ങി.... ശിവ അവളുടെ അടുത്തേക്ക് വന്നു.... എന്തിനാ പാറു നി കരയുന്നെ.. നാളെ തന്നെ നമ്മള് പാലക്കാട്ടേക്ക് പോകില്ലേ.....പിന്നെ എപ്പോ വേണമെങ്കിലും നിനക്ക് ഇവരെ ഒക്കെ കാണാമല്ലോ.... ( ശിവ പറഞ്ഞതും പാറു ഞെട്ടി എല്ലാവരെയും നോക്കി... പാറുവിന്റെ മുഖം കണ്ടതും അവരൊക്കെ ചിരിക്കുവാൻ തുടങ്ങി..)

ഡി.... നാളെ തന്നെ നമ്മൾ പോകും... നിനക്ക് ഒരു സർപ്രൈസ് തരാൻ ഇരുന്നതാ... ഇനി ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല...( ശിവ ) അവർ എല്ലാവരും യാത്ര പറഞ്ഞു കാറിലേക്ക് കയറി... ഗേറ്റ് കടന്നു കാർ പോകുന്നത് വരെ അവൾ എല്ലാവരെയും കൈ വീശി കാണിച്ചു... ശിവ അപ്പോളേക്കും. അവളുടെ കൈ കൂട്ടി പിടിച്ചിരുന്നു... അവൻ അവളെയും കൂട്ടി അകത്തേക്കു കയറി... അർദ്ധവും അവിടെ ഉണ്ടായിരുന്നു... അല്ല ശിവേട്ട.. നമ്മൾ അങ്ങോട്ടേക്ക് വെറുതെ പോകുന്നതാണോ... (പാറു ) അല്ല പെണ്ണെ... കമ്പനിയിലെ കാര്യങ്ങൾ ഞാൻ ഇല്ലാത്തത് കൊണ്ട് ഒന്നും അങ്ങോട്ട്‌ ശെരി ആവുന്നില്ല... ലെച്ചുനു വയ്യാത്തത് കോണ്ട് ശ്രീയും ഇപ്പോൾ അവിടെ ഇല്ലല്ലോ... അതുകൊണ്ട് ഇനി കുറച്ചു നാളത്തേക്ക് അവിടെ ഉള്ള എന്റെ വീട്ടിൽ താമസിക്കാന്നു കരുതി....നിനക്ക് ഇഷ്ടമുള്ളപ്പോ ആധിയുടെ വീട്ടിലേക്കും പോകാമെല്ലോ... അവർക്കു നിന്നെയും കാണാൻ വരാം... പിന്നെ അവിടെ തന്നെ പ്രവീണും അച്ഛനും അമ്മയും ഉണ്ട്.. എനിക്കും ഒരു കൂട്ടാ അവൻ... അപ്പൊ ഷോപ്പിലെ കാര്യമോ... (പാറു ) അത്.... ശ്രീയും അർദ്ധവും കൂടി നോക്കട്ടെ... (ശിവ ) അർദ്ധവെട്ടനോ... (പാറു ) അതേടി... നന്നാവാൻ തീരുമാനിച്ചവനെ നമ്മൾ ആയിട്ട് മാറ്റണ്ടാ... കുറച്ചു നാളത്തേക്ക് ഷോപ്പിലെ കാര്യങ്ങൾ അവൻ നോക്കട്ടെ... ഇപ്പോൾ പഴേ ആ അഹങ്കാരം ഒന്നും ഇല്ല... (പാറുവിന്റെ തോളിലൂടെ കൈ ഇട്ടു കൊണ്ട് ശിവ നടന്നു )..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story