പുനർ വിവാഹം: ഭാഗം 81

punarvivaham

എഴുത്തുകാരി: ആര്യ

പിറ്റേന്ന്... പാറുവേ.... ഇറങ്ങാറായില്ലേ നി........ഷിർട്ടിന്റെ കൈ മടക്കികൊണ്ട് ശിവ വിളിച്ചു ചോദിച്ചു... ദേ വരുന്നു ശിവേട്ട...... ബെഡിൽ ഇരിക്കുന്ന വലിയ ബാഗ് എടുത്തു തറയിലേക്ക് വെച്ചു കൊണ്ടവൾ പറഞ്ഞു..... ശിവ ഇതേ സമയം മുറിയിലേക്ക് കയറി വന്നു..... എല്ലാം എടുത്തോ നി.. അതോ ഇനി അവിടെ ചെല്ലുമ്പോൾ എന്തേലും മറന്നെന്നു പറയുമോ... ഇല്ല. ശിവേട്ടാ... എല്ലാം എടുത്തിട്ടുണ്ട്..... പാറു കണ്ണാടിയുടെ മുന്നിലേക്ക്‌ നീങ്ങിയതും ശിവ കയ്യിൽ ഫോണും കൊണ്ട് ബെഡിലേക്ക് വന്നിരുന്നു..... ശിവേട്ട......പാറു വിളിച്ചതുമവൻ അവളെ നോക്കി.... പിന്നീട് ചിരിച്ചു കൊണ്ട് പാറുന് അടുത്തേക്ക് നടന്നു.... കയ്യിലെടുത്ത സിന്ദൂരം അവനു നേരെ നീട്ടിക്കൊണ്ടായിരുന്നു അവൾ വിളിച്ചത്.... ശിവ അതിൽ നിന്നും കുറച്ചെടുത്തു അവൾക്കു ചാർത്തികൊടുത്തു കൊണ്ട് പാറുവിനെ ചേർത്ത് പിടിച്ചു...... ഓരോ ദിവസം കൂടുതോറും നി അങ്ങ് കാണാൻ ഭംഗി കൂടി കൂടി വരുവാണല്ലോ പെണ്ണെ.... ( ശിവ ) അവന്റെ കണ്ണുകളിലേക്ക് തന്നെ അവൾ നോക്കി.... പിന്നീട് ആ നെഞ്ചിൽ വേദനിക്കാതെ ഒന്ന് ഇടിച്ചു.... അതിന്റെ ക്രെഡിറ്റ്‌ എന്റെ കെട്ടിയോനുള്ളതാ... ഏട്ടൻ എന്നെ സ്നേഹിക്കുന്നതിന്റെ അടയാളമാ ഈ ഭംഗി..... പാറുവിന്റെ നെറ്റിയിൽ ശിവയുടെ അധരങ്ങൾ പതിഞ്ഞു.....

കണ്ണുകൾ അടച്ചുകൊണ്ടവൾ അതെറ്റു വാങ്ങി..... അപ്പോളേക്കും. ശിവയുടെ ഫോണിൽ കാൾ വന്നിരുന്നു... അതുമായി ശിവ വെളിയിലേക്കിറങ്ങി... പാറു പെട്ടെന്ന് തന്നെ റെഡി ആയി....... കുറച്ചു കഴിഞ്ഞതും ശിവ അകത്തേക്ക് വന്നു.... പോകാം...... ( ശിവ ) അഹ്.... ചിരിച്ചു കൊണ്ടവൾ തലയാട്ടി.... അവിടെ ജോലി ചെയ്യുന്ന ആളുകൾ എടുത്തു വെച്ചിരുന്ന ബാഗ് ഒക്കെ കാറിലെക്ക് വെക്കാൻ എടുത്തു കൊണ്ട് പോയി...... പാറു ശിവയുടെ കയ്യും പിടിച്ചു കൊണ്ട് താഴെക്കിറങ്ങി വന്നു.... അവരെ കാത്തെന്നോണം അർദ്ധവും അവിടെ ഉണ്ടായിരുന്നു....ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് നിന്ന അർദ്ധവ് അവരെ കണ്ടതും അങ്ങോട്ടേക്ക് തിരിഞ്ഞു..... ഇറങ്ങിയോ രണ്ടാളും........ ( അർദ്ധവ് ) പിന്നെ അല്ലാതെ.... ഇന്നലെ ഇവളോട് പാലക്കാട്ടേക്ക് പോകുവാന് പറഞ്ഞും പോയി ദേ ഇത് വരെ പിന്നെ എനിക്ക് സമാധാനം തന്നട്ടില്ല... എപ്പോ പോകും എന്ന് ചോദിച്ചു... ശിവ പാറുവിനെ നോക്കി അത് പറഞ്ഞതും അർദ്ധവ് അവളെ നോക്കി.... രണ്ടാളേം നോക്കി പാറു അങ്ങ് ചിരിച്ചു കൊടുത്തു.... അപ്പൊ ഇനി എന്നാ രണ്ടാളും ഇങ്ങോട്ടേക്കു .. ( അർദ്ധവ് ) ഇടക്കൊക്കെ വരാമെടാ.... എന്നാ ശെരി ഇറങ്ങട്ടെ... അഹ് പിന്നെ ഷോപ്പിന്റെ കാര്യം നോക്കോക്കോണേ നി... എന്തേലും സംശയം ഉണ്ടങ്കിൽ ശ്രീയോട് ചോദിച്ചാൽ മതി....

ശിവ അർദ്ധവിനോട് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നും വെളിയിലേക്കിറങ്ങി പോട്ടെ ഏട്ടാ.........( പാറു അർദ്ധവിനോടായി പറഞ്ഞു..) പോയിട്ട് വരാമെന്നു പറയടി... ചിരിച്ചു കൊണ്ട് അർദ്ധവ് പറഞ്ഞു... ഓ ശെരിയെ പോയിട്ട് വരാം.... പാറു കാറിലേക്ക് കയറി.... അവനോട് യാത്ര പറഞ്ഞു ശിവയും....കാർ അവിടെ നിന്നും വെളിയിലേക്കിറങ്ങി...... ശിവയുടെ കയ്യിലേക്ക് ചാഞ്ഞു കിടന്നു പാറുവും....എത്ര നേരം യാത്ര തുടർന്നെന്നു അവൾക്കറിയില്ല... തണുത്ത കാറ്റ് മുഖത്തേക്ക് വീശിയടിച്ചതും അവൾ കണ്ണുകൾ തുറന്നു..., കാർ ചെന്നു നിന്നത് ശിവ വരുമ്പോൾ താമസിക്കുന്നിടത്തേക്കായിരുന്നു... നിർത്താതെ അവൻ ഹോൺ അടിച്ചതും രാമേട്ടൻ ഓടി വന്നു ഗേറ്റ് തുറന്നു.... എന്താ രാമേട്ടാ ഉറങ്ങി പോയോ.... ( ശിവ ചിരിച്ചു കൊണ്ടയാളോട് ചോദിച്ചു.... ആണ്.. കുഞ്ഞേ ഒന്ന് മയങ്ങി.... ശിവ അപ്പോളേക്കും കാർ അകത്തേക്ക് എടുത്തു... ഇതല്ലേ അപ്പുന്റെ അച്ഛൻ.. ( പാറു ) അതെ... വർഷങ്ങൾ കൊണ്ടേ ആളു ഇവിടെ ഉണ്ട്... നേരത്തെ ഒക്കെ അപ്പുവും ഒക്കെ വരുവാരുന്നു.. അപ്പൊ ഗായു ചേച്ചിയെ പറയാനെ അവനു നേരം കാണു...സീറ്റ് ബെൽറ്റ്‌ ഊരികൊണ്ടവൻ പറഞ്ഞു....കാറിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും രാമേട്ടൻ അങ്ങോട്ടേക്ക് വന്നിരുന്നു.... പെട്ടെന്നായാൾ കാറിൽ നിന്നും ബാഗ് ഒക്കെ വെളിയിലെക്കെടുത്തു കൂടെ പാറുവും ശിവയും സഹായിച്ചു.... അതിനിടയിൽ അയാൾ പലതും അവരോടു ചോദിച്ചു..... ചിരിച്ചു കോണ്ട് ശിവ അതിനൊക്കെ മറുപടി പറഞ്ഞു....

സമയം കടന്നു പോയി...ഇടക്കെപ്പോളോ അവൾ അവിടെ എല്ലാം ചുറ്റി നടന്നു കാണുവാൻ തുടങ്ങി.... പാറു ആദ്യം ആയിരുന്നു അങ്ങോട്ടേക്ക്........ രാമേട്ടൻ ശിവയുടെ അടുത്തേക്ക് വന്നു..... കപ്പിലെ ചായ അവർക്കായി നീട്ടി.... കുഞ്ഞേ..... ഞാൻ വീട്ടിലേക്കു ഒന്ന് പോട്ടെ.... ഇവിടെ ഇപ്പോൾ നിങ്ങള് രണ്ടാളും ഉണ്ടല്ലോ ... ( രാമേട്ടൻ ) ആഹാ... ഞങ്ങള് വന്നപ്പോളെ പോകുവാണോ ... നാളെ രാവിലെ പോയ പോരെ രാമേട്ടാ.... അല്ല കുഞ്ഞേ... ഇപ്പോൾ അങ്ങോട്ടേക്ക് ഒരു ബസ് ഒണ്ടേ.... രാമേട്ടന് പോകണം എന്നുണ്ടേൽ പൊക്കോ... അയാൾ ചിരിച്ചു കൊണ്ട് തലയാട്ടി ... ഇപ്പോളും കയ്യിൽ കരുതുന്ന കവറും എടുത്തയാൾ വെളിയിലേക്ക് നടന്നു.. രാമേട്ടാ... ശിവ അയാൾക്കരുകിലേക്ക് ചെന്നു... പോക്കറ്റിൽ നിന്നും കുറച്ചു പയിസ അയാൾക്ക്‌ നൽകി.... രാമേട്ടൻ വീടിനു വെളിയിലേക്കിറങ്ങി നടന്നു... അയാൾ പോകുന്നതും നോക്കി പാറുവും ശിവയും നിന്നു... സമയം കടന്നു പോയി......രാത്രിയോട് അടുത്തു... ഇന്ന് നല്ല മഴ ആയിരിക്കും അല്ലെ....ശിവ പറഞ്ഞു തീർന്നതും മഴ ഭൂമിയിലേക്ക് പതിച്ചു..... പാറു വെളിയിലേക്ക് ഇറങ്ങി വരാന്തയിൽ നിന്നു കൊണ്ട് പുറത്തേക്കു നോക്കി... ശിവ അവൾക്കരുകിലായി വന്നു നിന്നു....മഴ തുള്ളികൾ കയ്യിൽ പിടിച്ചു കൊണ്ടവൾ ശിവക്ക് നേരെ തട്ടി തെറിപ്പിച്ചു....

ഡി... പാറു അവന്റെ ദേഹത്തേക്ക് തട്ടി തെറിപ്പിച്ചതും ശിവയും അത് പോലെ തന്നെ ചെയ്യ്തു...കൊച്ചു കുട്ടികളെ പോലെ അവൾ ചെയ്യുന്നതൊക്കെയും ഒരു ചെറു ചിരിയോടെ ശിവയും ആസ്വദിച്ചു... ശിവ പാറുവിനെ ചേർത്ത് പിടിച്ചതും പാറു അവനിൽ നിന്നും വിട്ടു മാറി നിന്നു... മ്മ്.... എന്താ മോനെ....... ഉദ്ദേശം..... (പാറു ) ദുരുദ്ദേശം മാത്രം.. ചിരിച്ചു കൊണ്ടവൻ പറഞ്ഞു... പാറു ചിരിച്ചു കൊണ്ട് തിരിഞ്ഞു... ശിവ അടുത്തേക്ക് വരുന്നത് കണ്ടതും അവൾ ഗാർഡനിലേക്ക് ഇറങ്ങി നിന്നു.... അവളെ പൊതിഞ്ഞു കൊണ്ട് മഴ തുള്ളികൾ ഭൂമിയിൽ പതിച്ചു....ആ തണുപ്പിലും മഴയിലും അവൾ അങ്ങനെ നിന്നു... പിറകിൽ നിന്നും ശിവ അവളുടെ വയറിലൂടെ ചേർത്ത് അവനിലേക്ക് നിർത്തി..... പാറുവിന്റെ കഴുത്തിനടുത്തേക്ക് ശിവ താടി കൊണ്ട് വന്നു..... ദേ പെണ്ണെ... ഇങ്ങനെ നിന്നാൽ നല്ല പനി വരും കേട്ടല്ലോ...... വന്നോട്ടെ.... (പാറു ) വന്നോട്ടെന്നോ.... ശിവ അവളെ അത് പോലെ തന്നെ പിടിച്ചു നേരെ നിർത്തി..... അഹ് വന്നോട്ടെന്ന്... എനിക്ക് പനി വന്നു കിടന്നാൽ കൊണ്ട് പോകാൻ എന്റെ കെട്ടിയോൻ ഇല്ലേ... ശിവയുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ടവൾ പറഞ്ഞു...... ഓഹോ അപ്പൊ അതാണ് ഇത്ര ധൈര്യത്തോടെ ഇറങ്ങി നിന്നത് അല്ലേടി കുറുമ്പി.... അതെ... 😁, (പാറു )

എന്നാലേ നിന്നെ ഹോസ്പിറ്റലിൽ ആയിരിക്കില്ല കൊണ്ട് പോകുന്നെ.. ഇവിടെ രാമേട്ടൻ പനി വരുമ്പോ കുടിക്കാൻ നല്ല കഷായം ഉണ്ടാക്കി വെച്ചിട്ടുണ്ട് അതെടുത്തു തരും...( ശിവ ) കഷായമോ.... ( പാറു ) അതെ നല്ല കൈപ്പാ.... നിനക്ക് അത് തന്നെ തരും..... എനിക്ക് വേണ്ട...... (പാറു ) പാറു മുഖം തിരിച്ചു..... അപ്പോളേക്കും പിണങ്ങിയോടി നി....... ശിവ അവളുടെ മുഖം പിടിച്ചുയർത്തി..... ആ കണ്ണുകളിലേക്ക് നോക്കി നിന്നവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തു കൊണ്ട് പാറുവിനെയും കൂട്ടി വീട്ടിലേക്കു നടന്നു... ടവൽ എടുത്തു കൊണ്ട് അവൻ അവളുടെ തല തുവർത്തി...ശിവയുടെ കൈകൾ അവളെ പിടിച്ചു നെഞ്ചിലേക്കിട്ടു കൊണ്ട് ബെഡിലേക്ക് വീണു... ആ രാത്രിയും പാറുവിനും ശിവക്കും അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.... കഴിഞ്ഞു പോകുന്ന ഓരോ ദിവസവും ശിവയുടെയും പാറുവിന്റെയും മാത്രമായ നാളുകൾ ആയിരുന്നു.... അവരെ ശല്യം ചെയ്യാനായി ആ കൂട്ടിലേക്കു ആരും വരാറില്ലായിരുന്നു... ഒരു ഫോൺ കാൾ പോലും അവരെ തേടി എത്താറില്ലായിരുന്നു.... വീട്ടിലേക്കു പോയ രാമേട്ടൻ പോലും തിരിയെ എത്തിയില്ല... ശിവയും പാറുവും എല്ലാവരെയും വിളിക്കുമായിരുന്നു.... അവരുടെ മാത്രമായ ലോകം ആയിരുന്നു കുറച്ചു ദിവസങ്ങൾ.... ഇന്ന് വരെ അടുക്കളയിൽ കയറാത്ത ശിവ പാറുവിനായി ഓരോ പരീക്ഷണങ്ങൾ ചെയ്യ്തു.... തന്റെ പ്രിയപെട്ടവൻ ഉണ്ടാക്കി തരുന്നതിൽ എന്തെങ്കിലും കുറവുകൾ ഉണ്ടങ്കിൽ പോലും അവളതൊക്കെ ആസ്വദിച്ചു കഴിക്കും.....

മാസത്തിൽ ഉണ്ടാവുന്ന വയറു വേദനയിൽ പോലും ശിവയെ മുറുകെ പിടിച്ചു കൊണ്ടവൾ കിടന്നു..... അവളുടെ കണ്ണൊന്നു കലങ്ങിയാൽ അവന്റെ നെഞ്ചിൽ എന്തോ ഭാരം എടുത്തു വെക്കുന്നത് പോലെ ആണ്...... ചെറു പനി വന്നാൽ പോലും അവളുടെ അരികിൽ നിന്നും ശിവ മാറില്ല......കമ്പനിയിലേക്ക് കുറച്ചു നാള് കഴിഞ്ഞു മാത്രമേ പോകുന്നുള്ളൂ എന്ന് ശിവ തീരുമാനിച്ചു... വർക്ക്‌ ഒക്കെ വീട്ടിൽ ഇരുന്നു തന്നെ ചെയ്യ്തു... രാവിലെ കണ്ണ് തുറന്നാൽ കുളിച്ചൊരുങ്ങി ഒരു ഗ്ലാസ്സിൽ ചായയുമായി തന്റെ മുന്നിൽ നിൽക്കുന്ന ഭാര്യ അല്ലവൾ.. മറിച്ചു ഞാൻ ഉണർന്നാലും തന്റെ നെഞ്ചിലെ ചൂടേറ്റു കിടന്നു മയങ്ങി പോകുന്നവളാണവൾ.... തന്നിൽ നിന്നും അവൾക്കാകില്ല ഇനി ഒരു അകൽച്ച.....ശിവക്ക് പാറുവും പാറുവിന് ശിവയും.. ആ വീട് വിട്ടു അവർ ഇറങ്ങുന്നത് പോലും ആരും കാണാറില്ല...... സ്നേഹിക്കുകയായിരുന്നവർ അവർ രണ്ടാളും മാത്രമുള്ള ലോകത്തു....... മഴയും തണുപ്പും വെയിലും അവരുടെ പ്രണയത്തിനു താങ്ങായി .... ശിവ മാത്രമുള്ള ലോകം പാറു ആഗ്രഹിച്ചതു പോലെ തന്നെ മുന്നോട്ടു പോയികൊണ്ടിരുന്നു...... മറ്റുള്ളവരെ പോലെ അവളിൽ ഒന്നും അടിച്ചേൽപ്പിക്കുവാൻ ശിവ ശ്രെമിച്ചിട്ടില്ല.... ഒരു വാക്ക് കൊണ്ട് പോലും അവൻ അവളെ വേദനിപ്പിച്ചിട്ടില്ല.....

ശിവയുടെ ലോകം പാറുവിലേക്കു ഒതുങ്ങുകയായിരുന്നു...... ദിവസങ്ങൾ വളരെ വേകത്തിൽ മുന്നോട്ടു പോയി...... അന്നൊരു സൺ‌ഡേ ആയിരുന്നു.... രാവിലെ തന്നെ ശിവയും പാറുവും കൂടി ആധിയുടെ വീട്ടിലേക്കു പുറപ്പെടുവാൻ ഇറങ്ങി..... വളരെ സന്തോഷത്തോടെ ആണവർ പുറപ്പെട്ടത്...... അവിടേക്കു ചെല്ലുമ്പോൾ പാറുവിന്റെ മുഖത്തു മുൻപേങ്ങും കണ്ടട്ടില്ലാത്ത അത്രയും സന്തോഷം ഉണ്ടായിരുന്നു.... വീടിനു മുന്നിലേക്ക്‌ അവരുടെ കാർ വന്നു നിന്നതും വെളിയിലേക്ക് അരുൺ ഇറങ്ങി വന്നിരുന്നു... അമ്മേ.... ദേ അവരെത്തി... അരുൺ വിളിച്ചു പറഞ്ഞൂ കൊണ്ട് അവർക്കടുത്തേക്ക് വന്നു.... ശിവക്ക് കൈ കൊടുത്തു കൊണ്ട് നിന്നതും പാറു ഓടി വന്നു അരുണിനെ ചേർത്ത് പിടിച്ചു.... ഇവളെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ ആ വഴിയിൽ എങ്ങാനം ഇട്ടാൽ പോരാരുന്നോ.. ( അരുൺ ) ഓഹോ.. അപ്പൊ ഞാൻ വന്നതാണോ മോനെ പ്രശ്നം... ( ഗായു ) നി പൊടി.. നിന്നോട് ഞാൻ മിണ്ടില്ല... (അരുൺ ) എന്റെ കർത്താവെ.. ഇന്ന് രാവിലേം കൂടി വിളിച്ചപ്പോ നല്ല രീതിയിൽ സംസാരിച്ചതാണല്ലോ... ഇത്തിരി നേരം കൊണ്ട് എന്തോ പറ്റി...( ഗായു ) എടി.. നിനക്ക് ദേവൂനോട് ഒന്ന് സംസാരിച്ചു കൂടെ.... എനിക്ക് വീട്ടിൽ കല്യാണം ആലോചിക്കുവാ എല്ലാരും കൂടെ... എന്ത് ചെയ്യാണോന്നും പോലും അറിയില്ല പാറു... എന്റെ വിഷമം ഞാൻ ആരോട് പറയാൻ ആടി.... ( അരുൺ ) അപ്പൊ അതാണ് കാര്യം.... അതിനു ഞാൻ ഒരു വഴി കണ്ടു പിടിച്ചിട്ടുണ്ട്...

അരുൺ ചേട്ടന് ഞങ്ങൾ വേറൊരു പെണ്ണിനെ കണ്ട് പിടിച്ചു.. ചേട്ടനേം കൂട്ടി പെണ്ണ് കാണാൻ പോകനാ ഞങ്ങൾ വന്നത്... (പാറു ) പാറു..... ( അരുൺ ) ചേട്ടൻ.. ദേവൂനെ മറന്നേക്ക് അവളുടെ കല്യാണം ആ... ( പാറു അത്രയും. പറഞ്ഞതും അരുണിന്റെ മുഖം വാടിയിരുന്നു....) അഹ് നിങ്ങള് വന്നോ.... പിറകിൽ നിന്നുള്ള ലക്ഷ്മിയുടെ വിളി കേട്ടതും പാറു അരുണിൽ നിന്നുള്ള നോട്ടം മാറ്റി ലക്ഷ്മിയേ നോക്കി... അമ്മേ...... അവൾ ഓടി അവർക്കരുകിൽ എത്തി..... ശിവ അരുണിനോട് സംസാരിക്കുമ്പോളും അവന്റെ മുഖത്തെ വിഷമം ശിവ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു... എല്ലാവരെയും കൂട്ടി പാറു അകത്തേക്ക് കയറി... ഡാ സച്ചൂട്ടാ.... അച്ഛന്റെ കയ്യിൽ ഇരുന്ന സച്ചൂട്ടനെ കണ്ടതും അവൾ അവനെ കയ്യിൽ കോരി എടുത്തു.... അപ്പോളേക്കും അങ്ങോട്ടേക്ക് എല്ലാരും എത്തി.... ശിവയും അരുണും പിറകെ കയറി വന്നു.... വിശേഷങ്ങളും മറ്റുമായി പാറു വാ തോരാതെ സംസാരിച്ചു കൊണ്ടേ ഇരുന്നു... മിഥുനേട്ടൻ എപ്പോൾ വരും ആധി ഏട്ടാ.... ( പാറു ) അവൻ പെണ്ണിന്റെ വീട്ടിലേക്കു വന്നോളും പാറു... എന്നാ നമുക്കിറങ്ങാം.. ആധി പറഞ്ഞതും സമ്മതമേന്നോണം എല്ലാവരും മൂളി... എങ്ങോട്ടേക്ക്..കല്യാണത്തിന് അല്ലെ പോകുന്നെ അതിനെന്തിനാ പെണ്ണിന്റെ വീട്ടിൽ പോകുന്നെ....

( അരുൺ കാര്യം അറിയാതെ ചോദിച്ചു...) അരുൺ കാര്യം അറിയാതെ ചോദിച്ചതും എല്ലാവരും ഒരുപോലെ ചിരിച്ചു... ഡാ... നിന്നോട് പെണ്ണ് കാണാൻ പോവാന്ന് പറഞ്ഞാൽ നി റെഡി ആവില്ലന്ന് അറിയാം അതോണ്ടാ കള്ളം പറഞ്ഞു നിന്നെ റെഡി ആക്കി നിർത്തിപ്പിച്ചത്.... നമ്മൾ കല്യാണത്തിനു അല്ല പോകുന്നത് പെണ്ണ് കാണാനാ....നിന്റെ അച്ഛനും അമ്മയും ഇന്നലെ പോയി പെണ്ണിനെ കണ്ടു.. നി പിന്നെ അവരുടെ കൂടെ പോകില്ലന്ന് അറിയാം അതോണ്ട് ഞങ്ങള് കൂട്ടുകൾ എല്ലാരും കൂടി ചെല്ലാൻ പറഞ്ഞു നിന്നേം കൂട്ടി....( ആധി, ) അതൊന്നും പറഞ്ഞാൽ പറ്റില്ല ഞാൻ എങ്ങോട്ടും വരുന്നില്ല... പ്ലീസ് എന്നെ വിട്ടേക്ക്..... ( അരുൺ ) അരുണേട്ടൻ വന്നേ പറ്റു... ഇല്ലങ്കിൽ ഞാൻ ആയിരിക്കും അവരുടെ മുന്നിൽ നാണം കെടുന്നെ... പാറു എണീറ്റു നിന്നു പറഞ്ഞു... ഈ ആലോചന എനിക്കറിയാവുന്ന പെൺകുട്ടി ആ.. ചേട്ടൻ ആയിട്ട് എന്നെ നാണം കെടുത്തരുത്.... ഇഷ്ടായാലും ഇല്ലങ്കിലും ഒന്ന് വന്നു കണ്ടൂടെ അരുണേട്ടാ... എന്നും ഏട്ടന്റെ അനിയത്തി എന്നല്ലേ എന്നെ പറയാറ് അത് സത്യം ആണെങ്കിൽ അരുണേട്ടൻ എന്റെ കൂടെ വന്നേ പറ്റു..... പാറു അങ്ങനെ ഒരുവിധം അരുണിനെ പറഞ്ഞു സമ്മതിപ്പിച്ചു.. അരുണിന്റെ മനസു മാറുന്നതിനു മുന്നേ അവനെയും കൂട്ടി അവർ വെളിയിലേക്കിറങ്ങി.... ശിവ കാർ എടുത്തു.... ആദിയും അരുണും പാറുവും കാറിലേക്ക് കയറി.... മറ്റുള്ളവർ എല്ലാവരും കല്യാണം ഉറപ്പിക്കുവാണെങ്കിൽ വരാമെന്നു പറഞ്ഞു...

ഗായുവിന് കുഞ്ഞിനെ നോക്കണ്ടത് കാരണം അവൾ വന്നില്ല.... പാറു പറഞ്ഞു കൊടുത്ത വഴികളിലൂടെ ശിവ കാർ ഓടിച്ചു.... പുറത്തേക്കു നോക്കി അരുൺ അങ്ങനെ ഇരുന്നു... അവന്റെ മുഖത്തു വിഷമം കണ്ടു ആധി പാറുവിനെ നോക്കി.... അരുണേട്ടാ... നമ്മൾ ഇപ്പോൾ പോകാൻ പോകുന്ന വീട്ടിലെ കൊച്ചോണ്ടല്ലോ വെറും പാവം ആ... എന്ത് കൊണ്ടും ചേട്ടന് പറ്റിയ പെൺകുട്ടി.... ( പാറു അതും പറഞ്ഞു കയ്യിലേക്ക് ഫോൺ എടുത്തു മിഥുന്റെ കാൾ ആയിരുന്നു...) പാറു.. ഞാൻ ഓഫീസിൽ നിന്നും ഇറങ്ങിയടി...നി വഴി ഒന്ന് കറക്ട് ആയി പറഞ്ഞെ.... അങ്ങേ തലക്കൽ മിഥുനായിരുന്നു.... പെണ്ണിന്റെ വീട്ടിലേക്കുള്ള വഴി അറിയാൻ ആയിരുന്നു പാറുനെ വിളിച്ചത്... പാറു മിഥുനു കറക്റ്റ് ആയി ഉള്ള വഴി പറഞ്ഞു കൊടുത്തു... ഡി നി അവിടെ എത്തിയട്ടു ഒന്ന് വിളിക്കണെ എനിക്കങ്ങോട്ട് ശെരിക്ക് മനസിലായില്ല.... (മിഥുൻ ) അഹ്.... ഏട്ടൻ സ്ഥലത്ത് എത്തീട്ടു വിളി.... പാറു ഫോൺ കാൾ കട്ടാക്കി....അരുൺ അപ്പോളും അതെ ഇരുപ്പ് തന്നെ ആയിരുന്നു... പാറു പറഞ്ഞു കൊടുത്ത വഴിയിലൂടെ ശിവ കാർ ഓടിച്ചു ചെന്നു നിന്നത് ഒരു ഒറ്റ നില വീടിനു മുൻപിലേക്കായിരുന്നു.. കാറിൽ നിന്നും എല്ലാവരും പുറത്തിറങ്ങി.. എന്നാൽ അരുൺ മാത്രം ഇറങ്ങി ഇല്ല.... അപ്പോഴേക്കും വീട്ടിൽ നിന്നും പെണ്ണിന്റെ അച്ഛനും അമ്മയും പുറത്തേക്കു വന്നു.. പാറുവിനെ കണ്ടവർ ചിരിച്ചു... അപ്പോളേക്കും പാറു അരുണിനെ പിടിച്ചു വെളിയിൽ ഇറക്കിയിരുന്നു... അരുൺ ചേട്ടാ... ദേ കൊളമാക്കല്ലേ... പ്ലീസ് ഒന്ന് ചിരിക്കു....

പാറു പറഞ്ഞതും അരുൺ അവരെ നോക്കി ചിരിച്ചെന്നു വരുത്തി... ആ അച്ഛനും അമ്മയും അവരെയും കൂട്ടി അകത്തേക്ക് കയറി.... പാറു അകത്തേക്ക് കയറുവാൻ പവിച്ചതും മിഥുൻ വീണ്ടും വിളിച്ചു... ഹലോ.. മോളെ... ഞാൻ ഇവിടെ അടുത്തുള്ള കവല വരെ എത്തി ഇനി എങ്ങോട്ടാ.....( മിഥുൻ ) ഏട്ടാ റൈറ്റ് സൈഡിലേക്ക് വല്യ ഒരു റോഡ് കണ്ടോ അത് വഴി നേരെ വാ... പാറു പറഞ്ഞു കൊടുക്കുന്നതനുസരിച്ചു മിഥുൻ കാർ ഓടിച്ചു... പാറു നി ഫോൺ വെക്കല്ലെടി... ( മിഥുൻ ) ഇല്ല.. ഏട്ടാ........ കുറെ ദൂരം മുന്നോട്ടേക്ക് വന്നതും.... മിഥുൻ പെട്ടെന്നു വളവു തിരിച്ചതും എതിരെ എന്തോ ഒന്ന് വന്നിടിച്ചു..... ഹലോ... മിഥുനേട്ടാ...... ഹലോ..... പാറു സംസാരിക്കുന്നുണ്ടങ്കിലും റിപ്ലൈ ഇല്ലായിരുന്നു... ഗായു...... പെട്ടെന്നവളെ ശിവ വിളിച്ചതും അവൾ തിരിഞ്ഞു.. ശിവേട്ട മിഥുനേട്ടൻ ഒന്നും മിണ്ടുന്നില്ല..(പാറു ) റേഞ്ച് പോയതാവുമെടി... നി വാ..... അവൻ വീണ്ടും വിളിക്കുമ്പോ എടുക്കു... ശിവ പറഞ്ഞതും പാറു ആ കാൾ കട്ടാക്കി..... ശിവക്കടുത്തേക്ക് ചെന്നു... .. **************** ശിവക്കൊപ്പം പാറു അകത്തേക്ക് ചെന്നു... പെണ്ണിന്റെ അച്ഛൻ അരുണിനോട് ഓരോന്നും ചോദിക്കുന്നുണ്ട് ചിരിച്ചു കൊണ്ട് അവൻ അതിനെല്ലാം മറുപടി പറയുന്നുമുണ്ട്... എന്നാൽ അരുണിന്റെ ഉള്ളിൽ ദേവു മാത്രമേ ഉള്ളു.... എന്നാൽ പെണ്ണിനെ വിളിക്കട്ടെ......( അച്ഛൻ ) അച്ഛാ ഇപ്പോഴേ വിളിക്കല്ലേ... ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ കൂടെ ഉണ്ട്.. ആളുടെ വരട്ടെ... പാറു പറഞ്ഞതും ശെരി എന്നോണം അത് മതി എന്ന് പറഞ്ഞു....

കുറച്ചു കഴിഞ്ഞതും പാറുവിന്റെ ഫോണിൽ വീണ്ടും മിഥുൻ വിളിച്ചു... അഹ്.. പാറു... ഇനി എങ്ങോട്ടാ...(മിഥുൻ ) പാറു ഫോണും കൊണ്ട് വീണ്ടും വെളിയിലേക്കിറങ്ങി.... ഇടയ്ക്കു മിഥുനേട്ടൻ ഇത് എവിടെ പോയതാ.... ( പാറു ) അതൊക്കെ ഞാൻ വന്നിട്ട് പറയാം..... നി പെട്ടെന്ന് പറ. അങ്ങനെ പാറു പറഞ്ഞു കൊടുത്തത് പോലെ കുറച്ചു കഴിഞ്ഞതും മിഥുൻ എത്തി.... പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങി അവൻ അവൾക്കടുത്തേക്ക് ചെന്നു... താമസിച്ചോടി.... ( മിഥുൻ ) ഒട്ടും ഇല്ല.. ഇങ്ങോട്ട് വാ.... പാറു മിഥുന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് കയറി... അഹ്.. ഇതാണോ മോൻ... (പെണ്ണിന്റെ അച്ഛൻ ) അതെ.. ഓഫീസിൽ നിന്നും ഇറങ്ങിയതാ... അത് കൊണ്ടാ താമസിച്ചത്... അതൊന്നും സാരമില്ല മോനെ... അയാൾ ഇരിക്കാൻ പറഞ്ഞതും മിഥുൻ ആധിയുടെ അടുത്തേക്കിരുന്നു.... പെണ്ണിനെ വിളിക്കാം അല്ലെ..ആ ..അച്ഛൻ പറഞ്ഞതും പാറു ഉൾപ്പെടെ എല്ലാവരും തലയാട്ടി... അയാൾ ഭാര്യയെ കണ്ണ് കാണിച്ചതും അവർ അകത്തേക്ക് പോയി പെൺകുട്ടിയെ കൂട്ടികൊണ്ട് വന്നു...

അരുൺ അപ്പോളും തലയും താഴ്ത്തി ഇരിക്കുകയായിരുന്നു... ചായയുമായി അങ്ങോട്ടേക്ക് വന്ന പെൺകുട്ടിയെ കണ്ടതും എല്ലാവരും ചിരിച്ചു... ദേ അതാ ചെറുക്കൻ അങ്ങോട്ട്‌ കൊടുത്തോളു... ആധിയുടെ മുന്നിലേക്ക്‌ വന്ന പെൺകുട്ടിയോട് ആദി പറഞ്ഞതും ചിരിച്ചു കൊണ്ടവൾ അരുണിന് നേരെ ചായ നീട്ടി... എന്താ അരുണേട്ടാ ഇത്... ചായ എടുക്കു... എന്നിട്ടു പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്ക്... പാറു പറഞ്ഞതും അരുൺ ഒന്ന് ആലോചിച്ചു... പിന്നെ പതിയെ തല ഉയർത്തി ചായ എടുത്തു.... എന്താ ചേട്ടാ... പെണ്ണിനെ നോക്ക് എന്നിട്ട് ഇഷ്ടയോന്ന് പറ..... പാറു വീണ്ടും പറഞ്ഞതും.. ഈ വെട്ടം എന്തും വരട്ടെ എന്ന് കരുതി അരുൺ മുഖമുയർത്തി അവളെ നോക്കി....... ദേവു...................അവന്റെ ചുണ്ടുകൾ ചലിച്ചു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story