പുനർ വിവാഹം: ഭാഗം 82

punarvivaham

എഴുത്തുകാരി: ആര്യ

ദേവു............. ( അരുൺ ) ദേവൂന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന അരുണിനെ ശിവ വിളിച്ചതും അരുൺ ഞെട്ടി എല്ലാവരെയും നോക്കി..... പിന്നീട് അവിടെ ഒരു ചിരി ആയിരുന്നു.... എങ്ങനുണ്ട്.. സർപ്രൈസ്... ഏഹ്ഹ്... പാറു കൈ രണ്ടും കെട്ടികൊണ്ട് പിരികം ഉയർത്തി ചോദിച്ചു.... അരുണിന് എന്ത് പറയണം എന്നറിയില്ലായിയുന്നു..... അരുൺ ഇരുന്നിടത്തു നിന്നും എണീറ്റു പാറുവിനടുത്തേക്ക് വന്നു അവളെ ചേർത്ത് പിടിച്ചു.... എനിക്കൊരു അനിയത്തി ഇല്ലാത്തതിന്റെ കുറവ് നി ആയിട്ട് അങ്ങ് നികത്തുവാണല്ലോടി.... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... അവിടെ നിന്നവർക്കൊക്കെയും അത് കണ്ടപ്പോൾ വിഷമം വന്നു..... അയ്യേ... എന്താ അരുണേട്ടാ ഇത് .. അപ്പോളേക്കും കൊച്ചു കുട്ടികളെ പോലെ കണ്ണും നിറച്ചോ... ദേ കെട്ടാൻ പോകുന്ന പെണ്ണിന്റെ വീട്ടിൽ വന്നു കരഞ്ഞു ഉള്ള ഇമേജ് കളയല്ലേ... ( പാറു, ) ഒന്ന് പൊടി... 😁( അരുൺ ) പെണ്ണുകാണലും മറ്റുമായി എല്ലാവരിലും സന്തോഷം മാത്രം... ഇനി ചെറുക്കനും പെണ്ണിനും തനിച്ചു എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ ആവാം... ദേവൂന്റെ അച്ഛൻ പറഞ്ഞതും അരുണിന്റെ മുഖത്തു ചമ്മലായിരുന്നു.... എടാ ഇങ്ങനെ ഇരിക്കാതെ ചെല്ല്... അവൾക്കൊ നിനക്കോ ഇനി എന്തേലും പറയാൻ ഉണ്ടേൽ ആവാം...

( മിഥുൻ പറഞ്ഞതും അരുൺ ചമ്മലോടെ ദേവൂന് പിറകെ റൂമിലേക്ക്‌ ചെന്നു... അപ്പോളേക്കും ശിവയും മിഥുനും വീടിനു വെളിയിലേക്കിറങ്ങി.... പിറകെ അവർക്കരുകിലേക്ക് പാറുവും വന്നു... ആധി ആണെങ്കിൽ ദേവൂന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചു കൊണ്ട് ഇരുന്നു.... അല്ല മിഥുനേട്ടാ എന്താ ഏട്ടൻ വരാൻ ലേറ്റ് ആയത്.... ( പാറു ) എടി അത്.... ശിവയോട് സംസാരിച്ചു കൊണ്ട് നിന്ന മിഥുൻ പെട്ടെന്ന് അവൾക്കു മുന്നിലേക്ക്‌ തിരിഞ്ഞതും അവന്റെ കണ്ണിൽ എന്തോ കണ്ടത് പോലെ മിഥുൻ തന്റെ മുന്നിലേക്ക്‌ നോക്കി... എന്താ മിഥുനേട്ടാ... (പാറു ) ഏഹ്..... മിഥുൻ പാറുവിനെ തന്നെ നോക്കി....അത്...അത് ഒന്നുല്ല...( മിഥുൻ ) അപ്പോളേക്കും ആധി അവരെ വിളിച്ചിരുന്നു... ശിവയും പാറുവും ആദിയെ നോക്കി വരുവാണെന്നു പറഞ്ഞു.. എടി....... നീയും ശിവയും അകത്തേക്ക് ചെല്ല് എനിക്കൊരു കാൾ ചെയ്യാനുണ്ട്.. അത്യാവശ്യം ആ... കമ്പനിയിലെ..... മിഥുന്റെ വെപ്രാളം കണ്ടതും ശിവക്ക് സംശയം തോന്നി.... ഇപ്പോളെലും ഇതൊക്കെ മാറ്റി വെച്ചൂടെ മിഥുനേട്ടാ . (പാറു ) ഡി നി ചെല്ല്... ഞാൻ പെട്ടെന്ന് വരാം.... അത്യാവശ്യം ആടി..... മിഥുൻ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു... പാറു ഒന്ന് മൂളിക്കൊണ്ട് ശിവയെയും കൂട്ടി അകത്തേക്ക് ചെന്നു... അവിടേക്കു കയറുന്നതിനു മുന്നേ ശിവ മിഥുനെ തിരിഞ്ഞു നോക്കി... ഫോണും കൊണ്ട് റോഡിലേക്ക് ഇറങ്ങുന്ന മിഥുനെ ആണവൻ കണ്ടത്.... റോഡിൽ എത്തിയ മിഥുൻ അടുത്ത് കണ്ട വീട്ടിലേക്കു നടന്നു...

ദേവൂന്റെയും അടുത്തുള്ള വീടും മതിലിനു പകരം ചെറിയ ഓല മേടഞ്ഞു ഉണ്ടാക്കി മറച്ചിരിക്കുകയായിരുന്നു...എന്നാൽ അപ്പുറത് നിന്ന ആളുടെ തല മിഥുൻ ഒരു മിന്നായം പോലെ കണ്ടു... സംശയം തോന്നിയ മിഥുൻ അപ്പുറത്തുള്ള വീട്ടിലേക്കു ചെന്നു... വീട് ഇത്തിരി ഉയർന്നു നിക്കുന്നത് കൊണ്ട് തന്നെ പടിക്കെട്ടുകൾ മണ്ണുകൊണ്ടു ചെത്തിയതായിരുന്നു...... മുറ്റത്തേക്ക് കയറിയപ്പോളെ പശു ഉള്ള വീട്ടിലെ അതെ മണം. അവന്റെ മൂക്കിലേക്ക് തുളച്ചു കയറി ... എന്നാൽ മിഥുനു അതൊന്നും കാര്യം അല്ലായിരുന്നു..... പടികൾ കയറി മുകളിൽ ചെന്നവൻ ആ വീടിനു ഉമ്മറത്തേക്ക് നോക്കി... പഴയ കാലത്തെ ഒരു കൊച്ചു വീട്.... മണ്ണുകൾ കൊണ്ട് ഭിത്തിയിൽ തേച്ചിരിക്കുന്നു... പൊട്ടി പൊളിഞ്ഞ ഓടുകൾക്ക് മേലെ ടാർപൊളിൻ വലിച്ചു കെട്ടിയിരിക്കുന്നു..മഴ വെള്ളം ഉള്ളിലേക്ക് കടക്കാതിരിക്കുവാൻ ആവും.... അവൻ ചുറ്റിനും നോക്കി അവിടെ മുൻപ് കണ്ട ആ മുഖം കണ്ടില്ല... എന്നാൽ വീടിനു പിറകിൽ നിന്നും ശബ്ദം കേൾക്കുന്നത് കെട്ടു മിഥുൻ അങ്ങോട്ടേക്ക് ചെന്നു.... ഒരു ചെറിയ തൊഴുത്തിൽ താൻ തേടി വന്ന ആൾ നിൽക്കുന്നു... മിഥുൻ ആ തൊഴുത്തിനടുത്തേക്ക് ചെന്നു.... പശുക്കളോടാണ് വഴക്കെന്നു തോനുന്നു.... എത്ര പറഞ്ഞാലും നി ഒന്നും കേൾക്കില്ലല്ലോ.... കണ്ടില്ലേ...

എപ്പോളും എനിക്ക് ജോലിയാ... നിന്റെ ഒക്കെ കാര്യങ്ങൾ നോക്കി എന്റെ നടു ഒടിഞ്ഞു.... തൊഴുത്തിലെക്ക് വെള്ളം ഒഴിച്ച് കൊണ്ടവൾ ചൂല് കൊണ്ട് കഴുകുകയായിരുന്നു.... പിറകിൽ ആരോ ഉള്ളത് പോലെ തോന്നിയതുമവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി... മിഥുനെ കണ്ടതും അവളൊന്നും ഞെട്ടി.... പിന്നെ സൂക്ഷിച്ചു അവനെ ഒന്ന് നോക്കി..... ഇനി കുറച്ചു സമയത്തിന് മുന്നേ..... മിഥുൻ വളവു തിരിഞ്ഞു വന്നതും എന്തോ വന്നു തട്ടി... പെട്ടെന്ന് അവൻ കാർ നിർത്തി... കാറിൽ നിന്നും വെളിയിലേക്കിറങ്ങി... കാറിനു പുറത്തേക്കിറങ്ങിയ മിഥുൻ കാണുന്നത്... റോഡിൽ വീണു കിടക്കുന്ന സൈക്കിൾ ആയിരുന്നു... കൂട്ടത്തിൽ പാൽ പാത്രത്തിൽ നിന്നും പാല് റോഡിൽ എല്ലാം ഒഴുകി കിടക്കുന്നു.... ഡോ.... ചെവിയിലേക്ക് ആരുടെയോ ശബ്ദം കേട്ടതുമവൻ ശബ്ദം വന്ന ഭാഗത്തേക്ക്‌ നോക്കി... സൈക്കിളിൽ ഒട്ടിച്ചു വെച്ചത് പോലെ ഉള്ള അവളുടെ കിടത്തം കണ്ടവൻ വയറ് പൊത്തി ചിരിക്കാൻ തുടങ്ങി... എടൊ... ഒരാളെ ഇടിച്ചു ഇട്ടതും പോരാ നിന്നു ചിരിക്കുന്നോ... (അവൾ ) പിന്നെ നിന്റെ ഈ കിടത്തം കണ്ടാൽ ആരാടി ചിരിക്കത്തെ... പതിയെ അവൾ കൈ കുത്തി എണീറ്റിരുന്നു.. മിഥുനു വിഷമം തോന്നി അവളുടെ കയ്യിൽ പിടിച്ചു... അപ്പോളേക്കും അവൾ അവനെ സൂക്ഷിച്ചു നോക്കി.. പെട്ടെന്ന് തന്നെ മിഥുൻ കയ്യിലെ പിടി വിട്ടു കോണ്ടു എണീറ്റു നിന്നു... സോറി പെങ്ങളെ.. പെട്ടെന്ന് വന്നത് കോണ്ടു ശ്രെദ്ധിച്ചില്ല... പതിയെ അവൾ എണീറ്റു..

താഴെ കിടന്ന സൈക്കിൾ എടുക്കാൻ പാവിച്ചതും റോഡിലേക്കവൾ നോക്കി..... അയ്യോ... പാൽ...... എടാ മഹാപാപി... തന്നോട് ഞാൻ എന്ത് ദ്രോഹം ആടോ ചെയ്തേ... ഇന്ന് കൊടുക്കാൻ ഉള്ള പാൽ മൊത്തം താൻ കളഞ്ഞല്ലോ... ഒന്നാമത്തെ ഒരു ലിറ്റർ പാലിൽ വെള്ളം ചേർത്ത കൊടുക്കുന്നെ.. ഇനി കൊടുക്കാതെ കൂടി ഇരുന്ന എല്ലാവരും വഴക്ക് പറയും....പിന്നീട് അവൾ പറയുന്നതൊന്നും അവൻ കേട്ടില്ല... ചീവിട് കരയുന്നത് പോളെ നിർതാതെ അവൾ ഓരോന്നും മിഥുനെ പറഞ്ഞു... ഒരു ദിവസത്തേക്ക് അല്ലെടോ... അവരോടു പറഞ്ഞാൽ പോരെ.. ( മിഥുൻ ) എന്ന് കരുതി... ഇന്ന് കിട്ടാനുള്ളേന്റെ പൈസ താൻ തരുമോ.. ഏഹ്ഹ്.... (അവൾ ) മ്മ്.. തരാം... (മിഥുൻ പൈസ തരാമെന്നു പറഞ്ഞപ്പോഴാണ് അവൾക്കു സമാധാനം ആയത്...) പോക്കറ്റിൽ നിന്നും കുറച്ചു പൈസ എടുത്തവൻ കയ്യിൽ വെച്ചു.... മ്മ്.. പറ... എത്രയാ ഇതിനു മുഴുവൻ... ( മിഥുൻ ) അവൾ അവനെ സൂക്ഷിച്ചു നോക്കി പിന്നെ സൈക്കിൾ എടുത്തു നേരെ വെച്ചു... ആ സൈക്കിൾ തിരിച്ചും മറിച്ചുവൾ നോക്കി.. സൈക്കിളിന്റെ കുറച്ചു പെയിന്റ് പോയിട്ടുണ്ട്... പിന്നെ.... ( അവൾ ) ഈ തുരുമ്പ് പാട്ടയുടെ എവിടെ ആ പെയിന്റ് ഉള്ളത്.... ( മിഥുൻ ) ഡോ.. തനിക്ക് ഈ പൊട്ട കാർ വലുതല്ലേ അത് പോലെ എനിക്ക് എന്റെ സൈക്കിളും വലുതാ കേട്ടോ....

( അവൾ ) ഇതിനെ ആണോ ഇവൾ പൊട്ട കാർ എന്ന് വിളിച്ചതു.. ലക്ഷങ്ങൾ വില ഉള്ള തന്റെ കാറിനെ ദയനീയമായി അവനൊന്നു നോക്കി... അഹ് പിന്നെ പാത്രം വീണപ്പോ കുറച്ചു ചളുങ്ങി... എല്ലാം കൂടെ ഒരു 650 രൂപ.... മിഥുന്റെ മുഖത്തു നോക്കി ഒരു കൂസലുമില്ലാതെ അവൾ പറഞ്ഞു.... 650 ഓ അത് ഇത്തിരി കൂടുതൽ അല്ലെ കൊച്ചേ... ( മിഥുൻ) തന്നെ പറ്റു ഇല്ലേ ഞാൻ ആളുകളെ വിളിച്ചു കൂട്ടും പിന്നെ ഇതിലും കൂടുതൽ അവർ മേടിച്ചു തരും.. എന്തെ വേണോ... ( അവൾ )) അയ്യോ വേണ്ട... ദേ 1000 ഉണ്ട്... എന്റെ കയ്യിൽ ചില്ലറ ഇല്ല.. ( മിഥുൻ ) അതൊന്നും പറഞ്ഞാൽ പറ്റൂല്ല...650 തന്നെ തരണം.. ( അവൾ ) .. ഇനി കാണുംമ്പോൾ തന്നാൽ മതി..പോകാൻ ഇത്തിരി തിരക്കുള്ളത് കൊണ്ടാ.. അപ്പൊ ശെരി... അവളുടെ കയ്യിലേക്കവൻ ആ പൈസ വെച്ചു കൊടുത്തു.. അവൾ വേണ്ടന്ന് പറയുന്നതിന് മുന്നേ മിഥുൻ കാറിൽ കയറിയിരുന്നു.... മിഥുൻ അവിടെ നിന്നു പോകുകയും ചെയ്യ്തു.... തന്റെ കയ്യിലേക്കവൻ വെച്ച് തന്ന പൈസയിലേക്കവൾ ഒരു നിമിഷം നോക്കി നിന്നു.. ഇനി ഇപ്പോൾ........ തൊഴുത്തിന് മുന്നിൽ വന്നു നിൽക്കുന്ന മിഥുനെ അവൾ സൂക്ഷിച്ചു നോക്കി... മ്മ്... എന്താ പൈസ വാങ്ങാൻ വന്നതാണോ... അതൊക്കെ അപ്പോഴേ തീർന്നു.. വേറെ ഒരു ദിവസം തരാം..

അല്ല തന്നോട് ആരോടോ ഇങ്ങോട്ട് വരാൻ പറഞ്ഞെ... താൻ ഇങ്ങോട്ട്‌ വരുന്നത് ആരേലും കണ്ടിട്ട് വേണം ആ ചീത്തപ്പേര് കൂടി ഞാൻ കേൾക്കാൻ...... അവളുടെ സംസാരം കേട്ട് മിഥുനു ചിരിയും ഒപ്പം അവളുടെ കോലം കണ്ട് സഹതാപവും തോന്നി.... ഇട്ടിരിക്കുന്ന ദവണിയുടെ പാവാട ഇടുപ്പിൽ കുത്തിവെച്ചിരിക്കുന്നു..... ജോലിയുടെ ക്ഷീണം അവളുടെ മുഖത്തു നന്നേ കാണാം.... എടൊ ഞാൻ പൈസ വാങ്ങാൻ വന്നതൊന്നും അല്ല.... തന്നെ ഇവിടെ കണ്ടപ്പോൾ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി.. ( മിഥുൻ ) അവനതു പറഞ്ഞതും ചൂലിൽ രണ്ട് തട്ട് തട്ടികൊണ്ടവൾ ജോലി തുടന്നു...മിഥുന്റെ മുഖത്തേക്കവൾ നോക്കി ഇല്ല.... എടൊ.... ( മിഥുൻ ) തനിക്ക് കണ്ടെച്ചു പോകാൻ ഞാൻ എന്താ കാഴ്ച്ച വസ്തുവോ... എന്റെ പൊന്നു ചേട്ടാ ഒന്ന് പോയി താ... ഒന്നാമത്തെ ജോലി ആ.. ഇനി ഇവിടെ നിന്നു ഇറങ്ങിട്ടു വേണം അടുത്തിടത്തേക്ക് ജോലിക്ക് പോകാൻ.. ( അവൾ ) നി എന്തിനാ ഈ ചൂടാവുന്നെ... ഞാൻ പോയേക്കാം..... ( മിഥുൻ ) അഹ് അതാ നല്ലത്... ( അവൾ ) മിഥുൻ തിരിഞ്ഞു നടന്നതും അവനറിയാതെ അവൾ അവനെ മുഖം തിരിച്ചു നോക്കി.... പെട്ടെന്ന് എന്തോ ഓർത്തത്‌ പോലെ അവൾ നേരെ നിന്നു.... അയ്യോ ദേവു... അവളിന്നു എന്നെ കൊല്ലും... ചൂൽ അവിടെ ഇട്ടേച്ചു വേഗം അയയിൽ കിടന്നിരുന്ന ഡ്രെസുമെടുത്തവൾ ബാത്‌റൂമിൽ കയറി..... പെട്ടെന്ന് തന്നെ കുളിച്ചിട്ടിറങ്ങി..... എന്നാൽ പെട്ടെന്നു എന്തോ ഓർത്തത്‌ പോളെ അവൾ അവിടെ നിന്നു... തന്റെ തുണിയിലേക്ക് ഒന്ന് നോക്കി...

അവിടെ വരുന്നത് ഏതോ കമ്പനിയിലെ ആളുകൾ ആണെന്നൊക്കെ അല്ലെ ദേവു പറഞ്ഞത്.. ഇനി ഈ കോലത്തിൽ ഞാൻ അവിടെ ചെന്നാൽ അവർക്കൊരുപക്ഷെ ഇഷ്ടവില്ലെങ്കിലോ... അവൾ ഓർത്തു.... പിന്നെ അങ്ങോട്ടേക്ക് പോകേണ്ടന്നു തീരുമാനിച്ചു... മിഥുൻ തിരികെ വന്നതും എല്ലാവരും അവനെ തന്നെ നോക്കി... സമയം കുറച്ചായി അവൻ പോയിട്ടു അത് തന്നെ ആയിരുന്നു കാരണം... അമ്മേ.... ദേവു വിളിച്ചതും അവർ അവളെ നോക്കി.... വേണി വന്നില്ലല്ലോ അമ്മേ... ഒന്ന് വിളിക്കുമോ.. ഇന്നലേം കൂടി പറഞ്ഞതാ അരുണേട്ടനെ അവൾക്കൂടി കാണണം എന്ന്... ദേവൂന്റെ വായിൽ നിന്നും പേര് കേട്ടതും മിഥുന്റെ കണ്ണുകൾ വിടർന്നു... ആരാ വേണി..... എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മിഥുൻ ആയിരുന്നു ചോദിച്ചത്... പാറു മിഥുനെ സൂക്ഷിച്ചു നോക്കി... ഈശോര... ഇനി ഇവര് കരുതുമോ ഞാൻ കോഴി അണെന്ന്... മിഥുൻ എല്ലാവരെയും നോക്കി ചിരിച്ചു കൊടുത്തു.... അല്ല.. ഇത് വരെ ആ പേര് ദേവു പറഞ്ഞു കേട്ടട്ടില്ല.. അത് കൊണ്ട് ചോദിച്ചതാ... നിഷ്കളങ്കതയോടെ അവൻ പറഞ്ഞു നിർത്തി... ദൈവമെ ആർക്കും സംശയം തോന്നല്ലേ. ( ആത്മ, മിഥുൻ ) ദേവു നി പോയി വേണിയെ വിളിച്ചോണ്ട് വാ.. മോനെ വേണി എന്റെ അച്ഛന്റെ ചേട്ടന്റെ മകളുടെ മകളാ...

ഇതിനപ്പുറം ചെറിയ ഒരു വീട് കണ്ടോ.. അ വിടെയാ അവൾ ഉള്ളത്... പാവം കൊച്ച.... കൊച്ചിലെ തന്നെ അതിന്റെ അച്ഛൻ ഇട്ടേച് പോയി.... ബാക്കി പറയാതെ ആ സ്ത്രീ വിഷയം മാറ്റി.. എന്നാൽ മിഥുൻ വീണ്ടും ചോദിച്ചു... എന്നിട്ട്.... ( മിഥുൻ ) എന്നിട്ടെന്താ... അതിന്റെ അമ്മയും അച്ഛന്റെ അമ്മയും കൂടി ചേർന്നു അവളെ വളർത്തി.. പശുനെ വിറ്റും പാല് വിറ്റും ഒക്കെ അതിനെ ഡിഗ്രി വരെ പഠിപ്പിച്ചു... ഒരു രണ്ട് കൊല്ലം മുന്നേ അന്നവൾ ഡിഗ്രി രണ്ടാം വർഷം പഠിക്കുവാ... അവളുടെ അമ്മക്ക് ഒരു വയ്യഴിക .. ക്യാൻസർ ആയിരുന്നു... അവൾ ആരോടും പറയാതെ കൊണ്ട് നടന്നു.... പോയി...... പിന്നീട് മുത്തശ്ശി... മൂന്ന് മാസം മുന്നേ അവരും പോയി... വേണിയുടെ കഥ കേട്ടതും ശിവയുടെ കണ്ണൊന്നു കലങ്ങി... മിഥുനും അതെ അവസ്ഥ... അപ്പോൾ ഇപ്പോൾ... ( പാറു ) ഇപ്പോൾ ഡിഗ്രി അവൾ കംപ്ലീറ്റ് ചെയ്യ്തു പക്ഷെ ജീവിക്കണ്ടേ.. പശുനെ വളർത്തിയും പിന്നെ അടുത്തൊരു വീട്ടിൽ ഇപ്പോ ജോലിക്ക് പോകുന്നുണ്ട്.. അവളെ ഞങ്ങൾ നോക്കാൻ തയാറാ പക്ഷെ അവൾ സമ്മതിക്കില്ല ഒരു വാശി കാര്യ....

പിന്നെ രാത്രി ഇവിടെ വന്നു കിടക്കും.. ഒറ്റക്ക് എങ്ങനാ അവളെ അവിടെ... അതും രാത്രി... അത് കൊണ്ട് മാത്രം ഇങ്ങു വരും... അത് പറഞ്ഞപ്പോൾ മിഥുനു അവളോട്‌ എന്തോ ഒരിഷ്ടം തോന്നി... ചുമ്മാതല്ല അവൾക്കു ഇത്രേം നാക്ക്.... അവൻ ആലോചിച്ചു കൊണ്ട് ഇരുന്നതും ദേവു വിളിച്ചു... അരുണേട്ടാ... പാറു..... ദേ ഇതാ ഞങ്ങളുടെ വേണി.. കതകിനു മറവിൽ നിന്ന അവളെ ചൂണ്ടി ദേവൂ പറഞ്ഞു... ദേവു അവളെ വിളിച്ചതും മിഥുൻ ആകാംഷയോടെ അങ്ങോട്ടേക്ക് നോക്കി.. ദേവു ന് അടുത്തേക്കവൾ നീങ്ങി നിന്നു..... പിന്നെ അരുണിനെ ഒന്ന് നോക്കി.. അവിടെ ഇരുന്നവരെ ഒക്കെയും നോക്കി ചിരിച്ചു.. മിഥുനെ കണ്ടതും ഞെട്ടി.. പിന്നെ ചിരിച്ചു.. മിഥുൻ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കുന്നില്ലായിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story