പുനർ വിവാഹം: ഭാഗം 83

punarvivaham

എഴുത്തുകാരി: ആര്യ

മിഥുൻ വേണിയെ തന്നെ നോക്കുന്നതവൾ കണ്ടു.... വേണി.... ദേ അതാ അരുൺ ചേട്ടൻ.... (ദേവു ) വേണിയുടെ കണ്ണുകൾ പെട്ടെന്ന് മിഥുനിൽ നിന്നും മാറ്റിയത്തും മിഥുൻ ഞെട്ടി തിരിഞ്ഞു..... അരുണിനെ നോക്കി അവൾ ചിരിച്ചു... പാറു വേണിയോടായി പലതും ചോദിച്ചു... അതിനൊക്കെയും അവൾ മറുപടി കൊടുത്തു... എന്നാ ഇറങ്ങാം..... സമയം പോയി..... ആധി പറഞ്ഞതും എല്ലാരും സമ്മതമെന്നോണം എണീറ്റു.... മിഥുൻ എപ്പോളും കുറച്ചു ഗൗരവം ഉള്ള കൂട്ടത്തിൽ ആയതു കൊണ്ട് അവന് ആരോടും തന്നെ അങ്ങനൊരു ഇഷ്ടം തോന്നിട്ടില്ല... എന്നാൽ വേണിയെ കണ്ടത് മുതൽ ഉള്ളിൽ എന്തോ.... വേണിയെ ഒന്ന് കൂടി ഒന്ന് നോക്കികൊണ്ടവൻ വെളിയിലേക്കിറങ്ങി.... ചിരിച്ചു കളിച്ചു സംസാരിച്ചിരുന്ന മിഥുന്റെ മുഖത്തു ഇപ്പോൾ ആ ചിരി ഇല്ലാത്തത് ശിവ ശ്രെദ്ധിച്ചിരുന്നു.. ആധിയുടെ കയ്യിലേക്ക് കാറിന്റെ കീ കൊടുത്തു കൊണ്ട് ശിവ മിഥുന്റെ കാറിലേക്ക് കയറി... പാറുവും അരുണും ആദിയും കൂടി ആദ്യം അവിടെ നിന്നും ഇറങ്ങി... പുറകെ മിഥുനും കാർ എടുത്തു.... ഇടക്കെപ്പോളോ ശിവ മിഥുനെ നോക്കി... ഡാ. നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ.... കുറച്ചു മുൻപ് വരെ നീ ഓക്കേ ആരുന്നല്ലോ കാൾ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു വെളിയിലേക്കിറങ്ങി തിരിച്ചു വന്നത് മുതൽ നിന്നെ ഞാൻ ശ്രെദ്ധിക്കുവാ... എന്താടാ....

( ശിവ ) ഏയ് ഒന്നുല്ലടാ നിനക്ക് തോന്നുന്നതാ.... (മിഥുൻ ) ഉറപ്പാണോ... ( ശിവ ) അതേടാ..(. മിഥുൻ ) എന്തേലും ഉണ്ടങ്കിൽ നിനക്കെന്നോട് എപ്പോൾ വേണമെങ്കിലും പറയാം കേട്ടോ... (ശിവ പറഞ്ഞതും മിഥുൻ മൂളി.. ) കാർ നേരെ ആധിയുടെ വീട്ടിലേക്കായിയുന്നു ചെന്നു നിന്നത്... കാറിൽ നിന്നും നാണത്തോടെ ഇറങ്ങി വന്ന അരുണിനെ വീട്ടിൽ ഉള്ളവരെല്ലാം കൂടി ചേർന്നു കളി ആക്കി.... ചമ്മലൊടെ അവൻ റൂമിലേക്കോടി.... **************** ദിവസങ്ങൾ ഓരോന്നും കടന്നു പോയി.... മിഥുന്റെ ഉള്ളിൽ വേണിയുടെ മുഖം പതിയെ പതിയെ കൂടു കൂട്ടുവാൻ തുടങ്ങി.... അവളെ കണ്ടില്ലെങ്കിലും അവന്റെ ഉള്ളിൽ അവളോടുള്ളത് സഹതാപം അല്ല മറിച്ചു പ്രണയം ആണുള്ളതെന്നു മനസിലായി തുടങ്ങി...വർക്കിനിടയിലും എപ്പോളും അവളുടെ മുഖം ഓടി വരുവാൻ തുടങ്ങി... ഒരിക്കൽ അവൾ അറിയാതെ അന്ന് പാൽ കൊടുക്കാൻ പോയ സമയം നോക്കി വേണി കാണാതെ മിഥുൻ മറഞ്ഞു നിന്നു അവളെ കണ്ടു.... പിന്നീട് പല ദിവസങ്ങളിലും ഇത് തന്നെ ആവർത്തിച്ചു.... ആരോടും ഒന്നും അതികം സംസാരിക്കാറും ഇല്ല ഇപ്പോൾ അവൻ.. ഒരു പെണ്ണിനെ ഇത്ര ഒക്കെ സ്നേഹിക്കാൻ പറ്റുമോ... അവനോർത്തു.... അവളെ കാണാതെ ഒരു നേരം കൂടി ഇരിക്കുവാൻ പറ്റാത്ത അവസ്ഥ മിഥുനിൽ ഉണ്ടായി...... രാത്രിയിൽ നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ടാണ് ശിവ വന്നു ഡോർ തുറന്നത്.... മുന്നിൽ കുടിച്ചു ബോധം പോലും ഇല്ലാതെ നിൽക്കുന്ന മിഥുനെ കണ്ടതും ഞെട്ടി അവൻ മിഥുനെ പിടിച്ചു അകത്തേക്ക് കൊണ്ട് വന്നു...

മിഥുനെയും താങ്ങി പിടിച്ചു കൊണ്ട് വരുന്ന ശിവയെ കണ്ടു പാറു അവർക്കരുകിലേക്ക് ചെന്നു... ശിവേട്ട... മിഥുനേട്ടൻ.......... പാറു ഓടിച്ചെന്നു മിഥുന്റെ കയ്യിൽ പിടിച്ചു... പാറു... ഇവനെ റൂമിൽ കൊണ്ട് പോയി കിടത്താം .... പാറു തലയാട്ടി..... മിഥുൻ കുടിക്കുമെങ്കിലും ഇന്ന് വരെ ഇങ്ങനെ കുടിച്ചു കണ്ടിട്ടില്ല ശിവയും പാറുവും... മിഥുനെയും കൂട്ടി അവർ റൂമിലേക്ക്‌ പോയി... ബെഡിലേക്ക് കൊണ്ട് കിടത്തി... മിഥുന്റെ അടുത്തു തന്നെ അവനെയും നോക്കി പാറു ഇരുന്നു... ഈ അവസ്ഥയിൽ ഇവൻ എങ്ങനെ കാർ ഓടിച്ചു ഇവിടെ വരെ വന്നു.. (ശിവ ) പാറു.... അന്ന് നമ്മൾ ദേവൂനെ പെണ്ണ് കാണാൻ പോയ അന്ന് മുതൽ മിഥുൻ ഇങ്ങനെയാ... എന്തുവാ ഇവന്റെ ഉള്ളിൽ... നി വാ.. നാളെ നേരം വെളുത്തിട്ട് എന്താന്ന് വെച്ചാൽ ചെയ്യാം.... പിന്നെ വീട്ടിലേക്കു വിളിച്ചു പറഞ്ഞേക്ക് മിഥുൻ ഇവിടെ ഉണ്ടെന്നു... അഹ് പിന്നെ ഈ കോലത്തിൽ ആണെന്ന് പറയണ്ട കേട്ടോ... ശിവ ഓരോന്നും പറയുമ്പോളും പാറു തലയാട്ടികൊണ്ട് ഇരുന്നു.... ഏയ് എന്താടി.. ഇത്... അവൻ ഇത്തിരി കുടിച്ചു അതിനെന്തിനാ ഇത്ര വിഷമിക്കുന്നെ... നാളെ കാര്യം എന്തുവാണെന്നു ചോദിച്ചു അറിയാം പെണ്ണെ... നി വാ.... എങ്ങനെയൊക്കെയോ മിഥുന്റെ അടുത്ത് നിന്നും പാറുവിനെ കൂട്ടി ശിവ മുറിക്കു പുറത്തേക്കിറങ്ങി..... മിഥുനെ ഒന്ന് കൂടി നോക്കിക്കൊണ്ടവൾ ഡോർ അടച്ചു... ശിവക്കൊപ്പം റൂമിലേക്ക്‌ വന്ന പാറു ഫോൺ എടുത്തു ഗായത്രിയെ വിളിച്ചു.... മിഥുനേട്ടൻ ഇവിടെ ഉണ്ടെന്നും നാളെ വരുള്ളൂ എന്നുമവൾ പറഞ്ഞു......

അന്നത്തെ രാത്രി എങ്ങനെ ഒക്കെയോ അവർ തള്ളി നീക്കി... പിറ്റേന്നു മുഖത്തേക്ക് ശക്തിയിൽ വെള്ളം വന്നു വീണതും മിഥുൻ ബെഡിൽ നിന്നും ചാടി എണീറ്റു... മുഖം ഒരു കയ്യാലെ തുടച്ചു കൊണ്ട് മുന്നിലേക്ക്‌ നോക്കിയതും ദേഷ്യത്തോടെ തന്നെയും നോക്കി നിൽക്കുന്ന പാറുവിനെ ആണവൻ കാണുന്നത്.. വാതിക്കൽ ചിരിച്ചു കൊണ്ട് ശിവയും..... പോത്ത് പോലെ കിടന്നുറങ്ങാതെ എണീറ്റു പോകുന്നുണ്ടോ.... ദേഷ്യത്തിൽ അവളതും പറഞ്ഞു റൂമിൽ നിന്നും വെളിയിലേക്കിറങ്ങി പോയി... എന്തിനാടാ അവള് വെള്ളം കോരി ഒഴിച്ചേ.... ( മിഥുൻ ) അഹ് ബെസ്റ്റ്.. എന്നാൽ നി കേട്ടോ... രണ്ട് കാര്യങ്ങൾക്കാ അവൾ വെള്ളം കോരി ഒഴിച്ചേ.. ഒന്നാമത്തേത്... നി ആ ക്ലോക്കിലേക്ക് ആദ്യം നോക്ക്... രണ്ടാമത്തെ കാര്യം എന്താണെന്നു ഞാൻ പറയാം..( ശിവ ) മിഥുൻ സംശയത്തോടെ റൂമിൽ ഉള്ള ക്ലോക്കിലെക്ക് നോക്കി.... പിന്നെ ശിവയിലേക്കും... ഇപ്പോൾ സമയം രണ്ടര.....പിന്നെ അവളെങ്ങനെ വെള്ളം കോരി ഒഴിക്കാതെ ഇരിക്കും.... ഇനി രണ്ടാമത്തെ കാര്യം... ഇന്നലെ പാത്രിരാത്രിയിൽ നി ഇവിടെ വന്നു കയറിയത് എങ്ങനെ ആണെന്ന് വല്ല ബോധം ഉണ്ടോടാ....( ശിവ ) അവിടെ നിന്നു എന്തോ സംസാരിക്കുവാ... ഏഹ്ഹ്... അതിനോടൊക്കെ സംസാരിച്ചിരിക്കാതെ ഇങ്ങോട്ട് വരുന്നുണ്ടോ ശിവേട്ട.....

പാറുവിന്റെ ദേഷ്യം കേട്ടതും ശിവ അവളെ ഒന്ന് നോക്കി.. ടാ മിഥുനെ.... നി തന്നെ അവളോട്‌ സംസാരിച്ചോ.... അതും പറഞ്ഞു ശിവ അവിടെ നിന്നും മുങ്ങി..... പ്ലേറ്റിലേക്ക് ആഹാരം എടുത്തു കൊണ്ടവൾ മിഥുനടുത്തേക്ക് ചെന്നു... അടുത്ത് കിടന്ന ടേബിളിലേക്ക് ഫുഡ്‌ വെച്ചു കൊണ്ട് പാറു മിഥുനെ തന്നെ നോക്കി നിന്നു... പോയി മുഖം ഒക്കെ കഴുകിട്ടു വന്നു കഴിക്കാൻ നോക്ക്.. ഈ നേരം വരെ ബോധം ഇല്ലാതെ കിടന്നു ഉറക്കം അല്ലാരുന്നോ ക്ഷീണം കാണും.... (പാറു ) പാറു ഡി നി എന്നെ ഇങ്ങനെ കുറ്റപ്പെടുത്തതേടി... (മിഥുൻ ) ആദ്യം ഫുഡ്‌ എടുത്തു കഴി... എന്നിട്ടു ഇന്നലെ വന്നതിന്റെ കാരണവും മിഥുനേട്ടൻ ഇങ്ങനെ ആവാൻ ഉള്ളതിന്റെ കാരണവും എനിക്ക് അറിഞ്ഞേ പറ്റു... അത്രയും പറഞ്ഞു കൊണ്ടവൾ വെളിയിലേക്കിറങ്ങി.... വെളിയിൽ അവളെയും നോക്കി ശിവ നിൽപ്പുണ്ടായിരുന്നു... ഫ്രഷ് ആയി വന്നിട്ട് മിഥുൻ ആഹാരം എടുത്തു കയ്യിൽ വെച്ചു... എന്നാൽ അവനതു ഇറങ്ങുന്നില്ലായിരുന്നു...അതുമായി അവൻ കിച്ചണിലേക്കു നടക്കുന്നത് കണ്ടതും പാറു അങ്ങോട്ടേക്ക് ചെന്നു... എന്താ മിഥുനേട്ടാ ഇത് കഴിച്ചില്ലല്ലോ... എനിക്ക് വേണ്ടടി വിശപ്പില്ല.... മിഥുൻ പറഞ്ഞു തീർന്നതും പാറു അവന്റെ കയ്യിൽ നിന്നും ഫുഡും വാങ്ങി മിഥുന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചെയറിലേക്കിരുന്നു... ഇരിക്ക്.... പാറു പറഞ്ഞതും അവൻ അവിടെക്കിരുന്നു ... പാത്രത്തിൽ നിന്നും അവള് തന്നെ ആഹാരം എടുത്തു മിഥുനു നേരെ നീട്ടി.... കഴിക്ക്...

പാറു വെച്ചു നീട്ടിയതും മിഥുൻ കഴിക്കാൻ തുടങ്ങി. കോലം കണ്ടില്ലേ... എന്താ മിഥുനേട്ടാ... ഏട്ടൻ ഇപ്പോൾ ഒന്നും കഴിക്കാറും ഇല്ലേ... എന്താ പഴേ ശിവേട്ടന് പഠിക്കുവാനോ... ഏഹ്ഹ്. കൊള്ളാം അതിനിടയിൽ എനിക്കും ഇട്ടു കൊട്ടണം കേട്ടോടി... (ശിവ ) മിഥുൻ ആഹാരം കഴിച്ചു കഴിഞ്ഞതും പാറു എണീറ്റു പോയി... പിന്നീട് തിരികെ വന്നപ്പോൾ മിഥുനുമായി സംസാരിക്കുന്ന ശിവയെ ആണവൾ കാണുന്നത്... ടാ.. എന്തുവാ നിന്റെ പ്രശ്നം.. അത് പറ....( ശിവ ) മിഥുൻ പാറുനെ ഒന്ന് നോക്കി... ഒന്നുമില്ല എന്ന് പറയണ്ട മിഥുനെട്ടാ... ( പാറു ) മിഥുൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു... പിന്നീട് പറയാൻ തുടങ്ങി.... എനിക്ക് വേണിയെ ഇഷ്ടമാ.... കല്യാണം കഴിക്കാനും ആഗ്രഹം ഉണ്ട്.... നിങ്ങള് ദേവൂന്റെ വീട്ടിൽ വെച്ചു കാണുന്നതിന് മുന്നേ തന്നേ ഞാൻ അവളെ കണ്ടു.... മിഥുൻ നടന്നതൊക്കെ അവരോടു പറയാൻ തുടങ്ങി... എല്ലാം കെട്ടു ഞെട്ടി ഇരിക്കുവാണ് ശിവയും പാറുവും.... എടാ.. നിനക്കവളെ ഇഷ്ടാണെൽ പിന്നെ എന്താ പ്രശ്നം... അവൾക്കും ഓക്കേ ആണേൽ കല്യാണം ഉറപ്പിക്കലോ... നിനക്ക് ഒരു പെണ്ണിനെ കണ്ട് പിടിക്കുന്ന കാര്യം ഞാനും പാറുവും പറഞ്ഞതെ ഉള്ളു...... ( ശിവ ) എടാ അതല്ല പ്രശ്നം..... അവളെ എനിക്ക് കല്യാണം കഴിക്കാൻ പറ്റില്ല.... ( മിഥുൻ ) അതെന്താടാ.... ( ശിവ )

ഡാ...എന്നെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ ആദിടെ അച്ഛനാ... എന്റെ സ്വന്തം അച്ഛന്റെ അടുത്തേക്ക് ഞാൻ അങ്ങനെ പോകാറ് പോലും ഇല്ല... എന്നിരുന്നാലും എനിക്കൊരു ജീവിതം ഉണ്ടാവുമ്പോൾ അവരുടെ ഒക്കെ സമ്മതത്തോടെ വേണമെന്ന് ഉണ്ട് എനിക്ക്..... ഒരിക്കലും വേണിടെ കാര്യം എന്റെ അച്ഛൻ സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ല..... എനിക്കിപ്പോ എന്ത് ചെയ്യണം എന്ന് പോലും അറിയില്ലെടാ... ഇനി വേണിടെ ഉള്ളിൽ വേറെ ആരേലും ഉണ്ടോ അതും അറിയില്ല... ആകെ മൊത്തം തലയ്ക്കു വട്ട...രണ്ടും കയ്യും തലയ്ക്കു കൊടുത്തു മിഥുൻ അങ്ങനെ ഇരുന്നു.... ശിവയും പാറുവും മിഥുനെ ഒരുവിധം സമാധാനിപ്പിച്ചു...... മിഥുൻ അറിയാതെ തന്നെ ശിവ ആധിയുടെ അച്ഛനെ അങ്ങോട്ടേക്ക് വിളിച്ചു വരുത്തി... കുറച്ചു കഴിഞ്ഞതും ആദിടെ അച്ഛൻ അവിടെ എത്തി.... മിഥുൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ശിവ അവനെ സമാധാനിപ്പിച്ചു.... അച്ഛാ..... മിഥുനേട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമാ...അച്ഛൻ വേണം മിഥുനേട്ടന്റെ അച്ഛനെ കൊണ്ട് ഈ കല്യാണത്തിന് സമ്മതിപ്പിക്കാൻ... ഇതിങ്ങനെ ആരോടും പറയണ്ട് കൊണ്ട് പോയ ശെരി ആവില്ല... അതോണ്ടാ ഏട്ടൻ പോലും അറിയാതെ അച്ഛനെ ഞങ്ങൾ ഇവിടെ വിളിച്ചു വരുത്തിയത്... (പാറു ) അയാൾ മിഥുനരികിലേക്ക് നടന്നു ചെന്നു...

മിഥുന്റെ തോളിലേക്കയാൾ കൈ വെച്ചു.... എന്റെ ആധിയെ പോലെ തന്നെ അല്ലെ മിഥുനെ ഞാൻ നിന്നേം കാണുന്നെ... നിനക്ക് അങ്ങെനെ ഒരു ഇഷ്ടം ഉണ്ടേ ഞങ്ങൾ അതിനു എതിര് നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.... നിന്റെ അച്ഛൻ എന്നും വിളിക്കുമ്പോ പറയുന്നത് ഒന്നേ ഉള്ളു..അവനിഷ്ടപ്പെടുന്ന ഏതു കൊച്ചിനെ വേണേലും കല്യാണം ഉറപ്പിച്ചോളാൻ... ആ ഞങ്ങളെ ആണല്ലോടാ... നിറഞ്ഞു വന്ന കണ്ണുകൾ അയാൾ തുടച്ചു... സന്തോഷം കൊണ്ട് മിഥുൻ ആ നെഞ്ചിലേക്ക് വീണിരുന്നു... അവർ രണ്ടാളും വീട്ടിലേക്കിറങ്ങി... പടി കടന്നു ഇറങ്ങിയ മിഥുൻ ശിവയെയും പാറുനെയും നോക്കി ചിരിച്ചു... അവർ കണ്ണിൽ നിന്നു മറഞ്ഞതും ശിവയെയും കൂട്ടി പാറു അകത്തേക്ക് പോയി..... **************** എന്നത്തേയും പോലെ അവൾ ചൂലുമായി മുറ്റത്തേക്കിറങ്ങി.... നിറഞ്ഞു കിടക്കുന്ന കരീലക്കൂട്ടങ്ങളെ നോക്കി ദയനീയമായി ഒന്ന് ചിരിച്ചു... പിന്നെ മുറ്റം തൂക്കാനായി തുടങ്ങിയതും പടികൾ കയറി ആരോ അങ്ങോട്ടേക്ക് വരുന്നതവൾ കണ്ടു.... മുറ്റത്തേക്ക് കയറി വന്നവരെ അവൾ നോക്കി നിന്നു... പിന്നെ എന്തോ ഓർത്തത്‌ പോലെ കയ്യിൽ ഇരുന്ന ചൂൽ മാറ്റി വെച്ചു.... എന്താ.... ആരാ...... അവൾക്കു എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് അറിയില്ലായിരുന്നു... വേണിയുടെ വീട്ടിലേക്കു വന്നതായിരുന്നു മിഥുനും ആധിയുടെ അച്ഛനും... ഒറ്റ നോട്ടത്തിൽ തന്നെ അവളെ അയാൾക്ക്‌ ഇഷ്ടമായി... തന്റെ മകന് യോജിച്ചവൾ തന്നെ അയാൾ മനസ്സിൽ കൂട്ടി.....

നമുക്ക് ഇരുന്നു സംസാരിക്കാം അല്ലെ മോളെ... (അയാൾ ) അയ്യോ... ഞാൻ പെട്ടെന്ന്.. വാ.... പെട്ടെന്നവൾ അകത്തു നിന്നും രണ്ട് കസേര ചെറിയ തിണ്ണയിലെക്ക് എടുത്ത് വെച്ചു...അവളെ നോക്കി ചിരിച്ചു കൊണ്ടായാൽ അവിടെക്കിരുന്നു.... മോൾക്ക്‌ ഞങ്ങളെ മനസ്സിലായോ.... ( അയാൾ ) ഇല്ല... പക്ഷെ ഈ ചേട്ടൻ.. ദേവൂട്ടിടെ വീട്ടിൽ വന്നു കണ്ടിട്ടുണ്ട്... ( അവൾ ) അഹ്... അപ്പൊ അറിയാം അല്ലെ.... (അയാൾ ) ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ( അവൾ) അതൊന്നും ഇപ്പോൾ വേണ്ട... ഞങ്ങൾ ഇനിയും വരുമ്പോൾ തന്ന മതി... പിന്നെ ഇപ്പോൾ വന്നതിന്റെ കാര്യം.... മോളെ പെണ്ണ് കാണാനാ... ദേ ഇവന് വേണ്ടി.... മോളെ ഞങ്ങൾക്കൊക്കെ ഇഷ്ടായി.... എല്ലാരും മോളെ കാണാൻ ഒന്നുകൂടി വരും.. അതിനു മുന്നേ മോൾടെ സമ്മതം ഞങ്ങൾക്ക് അറിയണം.. മിഥുനു വേണ്ടി ഞങ്ങളുടെ മരുമകളായി കൊണ്ട് പൊക്കോട്ടെ.... ഏഹ്ഹ്.. ( അയാൾ ) അവളുടെ ഞെട്ടൽ മാറി ഇല്ലായിരുന്നു... പെട്ടെന്നവൾ പറഞ്ഞു തുടങ്ങി.. അയ്യോ... അതൊന്നും ശെരി ആവില്ല....ഇവിടെ വന്നു ഇങ്ങനെ ഒരു കാര്യം ചോദിച്ചത് തന്നെ നിങ്ങളുടെ ഒക്കെ മനസിന്റെ നന്മയാ....

ദേ ഇതാ എന്റെ ലോകം.. ഇപ്പോൾ ഒരു കല്യാണം ഒന്നും എന്റെ മനസ്സിൽ പോലും ഇല്ല... സാറിന്റെ ഉള്ളിൽ അങ്ങനെ ഒരു ഇഷ്ടം ഉണ്ടങ്കിൽ അതിനി വേണ്ട... മിഥുനെ നോക്കി ആയിരുന്നു അവസാനം അവൾ പറഞ്ഞത്... മോളെ... ഇവന്റെ ഇഷ്ടമാ ഞങ്ങളുടെയും... മോളു ഇതിനു എതിര് പറയരുത്... മോളെ പറ്റി ദേവൂനോട് ഞങ്ങള് ചോദിച്ചു... അവർക്കൊക്കെ വല്യ സന്തോഷം ആണേ... ( അയാൾ ) വേണി..... നിന്റെ ഉള്ളിൽ എന്താണെന്നു നല്ലത് പോലെ എനിക്ക് മനസിലാവും... എനിക്കിഷ്ടമാ നിന്നെ..... ഞാൻ ഇനിയും വരും എല്ലാവരെയും കൂട്ടി... ഇപ്പോൾ നി നല്ലതു പോലെ ആലോചിക്കു... നിന്നോടിപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് അറിയാം... ഞങ്ങൾ ഇറങ്ങുവാ... എനിക്കൊന്നേ പറയാൻ ഉള്ളു ആലോചിച്ചു ഒരു തീരുമാനം പറ.... (മിഥുൻ) വാ അച്ഛാ പോകാം... മിഥുൻ അയാളോട് പറഞ്ഞു.. വീണ്ടുമയാൾ വേണിയോട് ഒന്ന് കൂടി ഓർമിപ്പിച്ചു കൊണ്ട് അവരവിടെ നിന്നും ഇറങ്ങി......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story