പുനർ വിവാഹം: ഭാഗം 84

punarvivaham

എഴുത്തുകാരി: ആര്യ

 വെളിയിലേക്ക് നടന്ന മിഥുൻ തിരികെ വേണിയെ നോക്കി.... മിഥുൻ നോക്കുന്നത് കണ്ടതുമവൾ തല താഴ്ത്തി കൊണ്ട് തിരിഞ്ഞു വീടിനുള്ളിലേക്ക് കയറി... അത് കണ്ടതുമവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു... പെട്ടെന്ന് തന്നെ അവർ അവിടെ നിന്നും ഇറങ്ങി... കാർ പോയത് കണ്ടതും വേണി വെളിയിലേക്കിറങ്ങി വന്നു... തനിക്ക് ആ മനുഷ്യന്റെ അടുത്ത് നിൽക്കാൻ പോലും ഉള്ള യോഗ്യത ഇല്ല... പിന്നെ അല്ലെ കല്യാണം കഴിക്കുന്നേ... ഈ വിവാഹത്തിന് ഒരിക്കലും ഞാൻ സമ്മദിക്കാൻ പോകുന്നില്ല.. പറഞ്ഞു തീർന്നതും അങ്ങോട്ടേക്ക് ദേവൂവും അവളുടെ അമ്മയും കൂടി വന്നു... അവരെ കണ്ടതും വേണി ഒന്ന് ചിരിക്കുവാൻ ശ്രെമിച്ചു... ഡീ.... ദേവു ഓടി അവളുടെ അടുത്തേക്ക് വന്നു.... എനിക്കൊരു വിഷമം ഉണ്ടാരുന്നു നിന്റെ കാര്യത്തിൽ ഇതോടെ അത് മാറി... മിഥുനെട്ടൻ എന്ത് കൊണ്ടും നിനക്ക് ചേരുന്ന ചെറുക്കൻ തന്നെയാ... ഞങ്ങൾക്കൊക്കെ ഒരുപാടിഷ്ടവാ....നിനക്കു അവിടെ ഒരു കുറവും ഉണ്ടാകില്ലടി... നിന്റെ ഭാഗ്യമാ മിഥുനെട്ടനെ പോലൊരു ഭർത്താവിനെ നിനക്ക് കിട്ടുന്നത് തന്നെ.... ദേവുന് അത് തന്നെ പറയാൻ ഉണ്ടായിരുന്നുള്ളു.... ഇതെല്ലാം കേട്ട് വേണി ഒന്നും മിണ്ടിയില്ല... അല്ല.. എന്തായി മോളെ.. അവരോടു പറഞ്ഞോ നി.. കല്യാണത്തിന് സമ്മതം ആണെന്ന്.. (ദേവൂന്റെ അമ്മ, )

ഇല്ല..... ഇതൊന്നും നടക്കാൻ പോകുന്നില്ലമേ... ( വേണി ) നി എന്ത് മണ്ടത്തരം ആ വേണി പറയുന്നേ... ഇത് പോലെ ഒരു ആലോചന നിനക്കിനി വരുമോ.. എന്ത് കൊണ്ടും നല്ല ഒരു കുടുംബം ആണ് ആ കൊച്ചന്റെ... അതിനു അങ്ങനെ ഒരു ഇഷ്ടം ഉണ്ടായതു വേണ്ടാന്ന് വെക്കുവാണോ നി.. ( അമ്മ ) അത് തന്നെയാ എന്റെയും പേടി...... എന്റെ ഈ അവസ്ഥയിൽ അത്രയും വല്യ ഒരു കുടുംബത്തേക്ക് കെറി ചെല്ലുവാൻ ഉള്ള എന്ത് യോഗ്യത ആണ് എനിക്കുള്ളത്... ഒരു തരി പൊന്നു പോലും ഇല്ലാത്തവളാ ഞാൻ... അവർക്കൊരിക്കലും ഞാൻ കാരണം ഒരു നാണക്കേട് ഉണ്ടാവാൻ പാടില്ല... ( വേണി ) വേണി നി മിഥുനേട്ടനെ തെറ്റി ധരിച്ചേക്കുവാ... ആ ചേട്ടൻ അങ്ങനെ ഒരാൾ അല്ല..... നിന്നെ ഇഷ്ടയത് കൊണ്ടാവാം പുള്ളി വന്നതും.... നി ഇതിനു സമ്മതിച്ചേ പറ്റു വേണി... എന്ത് ഉറപ്പില നീ ഇവിടെ നിൽക്കുന്നത്... അതും ആരും ഇല്ലാതെ എത്ര നാൾ നിനക്ക് കഴിയാൻ പറ്റും... ഇപ്പോൾ നീ ഇത് വേണ്ടാന്ന് വെച്ചാൽ പിന്നീട് ഒരിക്കലും നിനക്ക് ഇങ്ങനെ ഒരു ബന്ധം കിട്ടീന്ന് വരില്ല.... ദേവു അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നും വെളിയിലേക്കിറങ്ങി... വേണിയോട് ഒന്ന് കൂടി ആലോചിക്കുവാൻ പറഞ്ഞു കൊണ്ട് അവളുടെ അമ്മയും.... **************** ശിവേട്ട ..... അടുത്തിരുന്നു കൊണ്ട് ഓറഞ്ച് പൊളിച്ചു കൊണ്ട് അവൾ അവനെ വിളിച്ചതും ടീവി യിൽ നിന്നും ശ്രെദ്ധ മാറ്റി ശിവ പാറുവിനെ നോക്കി.... പെട്ടെന്നവൻ കണ്ണുകൾ പൊത്തി....... അയ്യോ.... എന്താടി നീ ചെയ്‌തെ.... പേടിക്കണ്ട കുറച്ചു ഓറഞ്ചു നീര......

അവളുടെ കയ്യിൽ ഇരുന്ന ഓറഞ്ച് തോലിയുടെ നീര് ശിവയുടെ കണ്ണിലേക്കു അവൾ തെറിപ്പിച്ചതായിരുന്നു... കണ്ണ് തുടച്ചു കൊണ്ടവൻ അവളെ നോക്കി...എന്തോ ഓർത്തത്‌ പോലെ പാറു ഇരുന്നിടത്തു നിന്നും എണീറ്റു ഓടി... പിറകെ ശിവയും.... ഡീ..... ശിവ അവൾക്ക് പിറകെ ഓടി..... പാറു നീ നിൽക്കുന്നുണ്ടോ.... (ശിവ ) ഇല്ല ഞാൻ നിക്കൂല........ പാറു റൂമിലേക്ക്‌ ഓടി വന്നു കർട്ടന് പിന്നിൽ മറഞ്ഞു നിന്നു കൊണ്ട് ശിവയെ നോക്കി.... അവൾക്കടുത്തേക്കവൻ ചിരിച്ചു കൊണ്ട് വന്നു.... പാറു ഓടാതെ അതിനു പിന്നിലേക്ക് മറഞ്ഞു നിന്നു... ശിവ പാറുവിന് അടുത്തെത്തിയിരുന്നു... കയ്യിൽ പിടിച്ചു വലിച്ചു വെളിയിലേക്കവൻ കൊണ്ട് വന്നു നിർത്തി...അവളുടെ മുഖത്തേക്ക് തന്നെ ശിവ നോക്കി നിന്നു... പതിയെ അവന്റെ മുഖം അവളിലെക്കടുത്തിരുന്നു.... അവളെയും കയ്യിൽ കോരി ബെഡിനടുത്തേക്ക് അവൻ നടന്നു.....ദിവസങ്ങളോരോന്നും കഴിഞ്ഞു കൊണ്ടേ ഇരുന്നു... ഇതിനിടയിൽ പല പ്രാവശ്യം മിഥുൻ ആരുമറിയാതെ വേണിയെ കണ്ട് പൊന്നു... എന്നാൽ ഒരിക്കൽ മിഥുൻ അറിയാതെ തന്നെ വേണി അവനെ കണ്ടിരുന്നു... പിന്നീട് പലപ്പോഴും... ഉറക്കത്തിൽ പലപ്പോഴും മിഥുന്റെ മുഖം വേണിയിൽ ഓടി വരുവാൻ തുടങ്ങി... വൈകാതെ തന്നെ അവളുടെ ഉള്ളിലും അവൻ കയറി പറ്റുവാൻ തുടങ്ങി..... ദേവൂന്റെയും അവളുടെ വീട്ടുകാരുടെയും നിർബന്ധം കാരണം കല്യാണത്തിന് തനിക്കും സമ്മതമാണെന്നവൾ അറിയിച്ചു...... മിഥുൻ അത് അറിഞ്ഞു വളരെ അതികം സന്തോഷത്തിൽ ആയിരുന്നു....

നല്ല ഒരു ദിവസം നോക്കി... മിഥുനും വീട്ടുകാരും അവളെ പെണ്ണ് കാണുവാനായി ചെന്നു.... നാണത്തോടെ കയ്യിൽ ചായയുമായി അവളിറങ്ങി വന്നു.... എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട്... മിഥുനടുത്തു എത്തിയതും അവൾ തല ഉയർത്തി അവനെ നോക്കി... പിന്നെ ഒന്ന് ചിരിക്കുവാൻ ശ്രെമിച്ചു.... ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ ആവാം എന്ന് ആധി പറഞ്ഞതും അവളുടെ ടെൻഷൻ മിഥുൻ ശ്രെദ്ധിച്ചിരുന്നു... ഏയ് വേണ്ടടാ.. കല്യാണം കഴിഞ്ഞു ഞങ്ങള് സംസാരിച്ചോളാം... ചെറു ചിരിയോടെ മിഥുൻ അത് പറഞ്ഞു.... വേണി അവനടുത്തു നിന്നും മാറി നിന്നു... എല്ലാവർക്കും വേണിയെ ഒരുപാട് ഇഷ്ടമായെന്നു വേണമെങ്കിൽ പറയാം... തിരിച്ചവർ അവിടെ നിന്നും ഇറങ്ങുമ്പോൾ നിരാശയോടെ അവൾ അവനെ നോക്കി... കാറിലേക്ക് കയറാൻ നേരം കണ്ണുചിമ്മി കാണിച്ചതും വേണി ഓടി വീട്ടിലേക്ക് കയറി.... തിരിച്ചു വീട്ടിലേക്കു അവിടെ എല്ലാരും കൂടി ചർച്ച ആയിരുന്നു...... അപ്പൊ കല്യാണം എല്ലാം ഒരുമിച്ചു അങ്ങ് നടത്താം അല്ലെ....(അച്ഛൻ ) പിന്നെ അല്ലാതെ....സമൂഹ വിവാഹം എന്ന് പറഞ്ഞു മീഡിയകാര് ഒന്നും വരാതെ ഇരുന്ന മതിയായിരുന്നു😂... ( ആധി ) അതിനു നീ കെട്ടിയതല്ലേ.. അതോണ്ട് വരില്ലടാ... (അരുൺ പറഞ്ഞതും ആധി അടുത്തിരുന്ന ഗ്ലാസ്സ് അവനു നേരെ എറിഞ്ഞു...

എന്നാൽ അരുൺ അത് പിടിച്ചിരുന്നു ) ഇപ്പോളും കുട്ടിക്കളി മാറി ഇല്ലേ... ആധിയുടെ അച്ഛൻ ചോദിച്ചതും പതിയെ അവർ അവിടെ നിന്നും എണീറ്റു... ഇരിക്കട അവിടെ..... ( അച്ഛൻ പറഞ്ഞതും വീണ്ടും അവിടെ ഇരുന്നു..) മുറ്റത്തു ഒരു കാർ വന്നു നിന്നു.. അതിൽ നിന്നും കിഷോറും കുടുംബവും ഇറങ്ങി അകത്തേക്ക് വന്നു.... അവരുടെ എല്ലാവരുടെയും മുഖത്തു ഒരു തെളിഞ്ഞ ചിരി ഉണ്ടായിരുന്നു... നിത്യേടെ മുഖത്തു നാണവും.. എന്തായെടെ.... ( അച്ഛൻ ) എല്ലാം ശെരി ആയി അച്ഛാ.. അവർക്കും സമ്മതം ആണ്....( കിഷോർ ) നിത്യ പാറുവിന് അടുത്തേക്ക് ഓടി വന്നു.... എന്നാലും നിനക്ക് ഇത്രയ്ക്കു ധൈര്യം ഒക്കെ ഉണ്ടാരുന്നോടി.അല്ല ഇതെങ്ങനെ സാധിച്ചെടി.. ( പാറു) അതിനവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്‌തു... പിന്നെ കഴിഞ്ഞ ദിവസത്തെ പറ്റി ഓർത്തു....എല്ലാവരുടെയും കല്യാണത്തിന്റെ കൂടെ എന്റെയും കൂടെ നടത്താമെന്നു വീട്ടുകാർ തീരുമാനിച്ചു... അതിനായി അവർ ചെറുക്കനെ കണ്ട് പിടിക്കുവാൻ തുടങ്ങി.... മനുനോട് എനിക്ക് ഉള്ളത് പ്രണയമാണെന്ന് ഞാൻ അപ്പോളാ മനസിലാക്കിയത്...പിന്നെ ഒന്നും നോക്കാതെ അവനു മെസ്സേജ് അയച്ചു...... എന്ത്.. ( പാറു ) ആദ്യമേ അവനു ഇഷ്ടം ഉണ്ടോന്നു അറിയാൻ വേണ്ടി.. വീട്ടിൽ എനിക്ക് കല്യാണം ഉറപ്പിച്ചു എന്നൊക്കെ അവനോട് പറഞ്ഞു..

അപ്പോള അവൻ അത്രയും നേരം സന്തോഷത്തോടെ ചറ പറ മെസ്സേജ് അയച്ചോണ്ട് ഇരുന്നവൻ പിന്നെ തോട്ട് പറയുന്നതെല്ലാം ഒരു മ്മ് അയക്കും... അപ്പോളെ എനിക്ക് മനസിലായി പിന്നെ ഒന്നും നോക്കില്ല.. അങ്ങ് ചോദിച്ചു... നിനക്ക് എന്നെ കെട്ടിക്കൂടെ ചെറുക്കന്ന്... അപ്പൊ തന്നെ അവന്റെ കാൾ... എന്നിട്ട്... ( പാറു ആകാംഷയോടെ അവളെ തന്നെ നോക്കി ഇരുന്നു...) എന്നിട്ടെന്താ... എടി സത്യം ആണോ എന്നൊക്കെ ചോദിച്ചു... ഞാൻ ആണെന്ന് പറഞ്ഞു... എപ്പോളോ ഒരിഷ്ടം തോന്നി തുടങ്ങി.. വൈകിട്ടാണേലും അത് മനസിലാക്കി... പക്ഷെ പണ്ട് ആദി ഏട്ടന്റെ പിറകെ നടന്നു കുറെ നാണം കെട്ടത..അത് പോലെ ആവാതിരിക്കാനാ അവന്റെ അടുത്ത് ഇങ്ങനെ ഒരു നമ്പർ ഇറക്കിയത്.. അതാണേൽ ഏറ്റു... 😂(നിത്യ ) എന്നിട്ട്... എന്താടി ഉണ്ടായേ... (പാറു ) അപ്പോൾ തന്നെ ഞാൻ ഏട്ടനോട് കാര്യം പറഞ്ഞു.. മനുനെ നന്നായി അറിയാവുന്നതു കൊണ്ട് ഏട്ടനും പിന്നെ ഒന്നും ചിന്ദിക്കാൻ ഇല്ലാരുന്നു.. മനുന് ഇഷ്ടാണോന്നു എടുത്തു ചോദിച്ചു.. ഞാൻ ആണെന്ന് പറഞ്ഞു.. ഇന്ന് രാവിലെ ഏട്ടൻ മനുന്റെ വീട്ടിൽ പോയി എല്ലാം സംസാരിച്ചു റെഡി ആക്കി... നിത്യ പറഞ്ഞു തീർന്നതും അവരെ രണ്ടാളെയും ആധിയുടെ അച്ഛൻ അങ്ങോട്ടേക്ക് വിളിച്ചു.... അപ്പൊ എല്ലാരും എത്തിയില്ലേ.... ( അച്ഛൻ )

മൊത്തം നാല് ആളുടെ എൻഗേജ്മെന്റ് ആണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.... നാല് ജോടികളുടെയും കല്യാണവും മോതിരം മാറൽ ചടങ്ങും ഒരേമുഹൂർത്തത്തിൽ ഒരേ ദിവസം തന്നെ വേണം.. (അച്ഛൻ ) അതിന്റെ കാര്യങ്ങൾ എങ്ങനാണ് എന്ന് വെച്ച നിങ്ങൾ എല്ലാരുടെ വേണം തീരുമാനിക്കാൻ.. ( അമ്മ ) ഈ വീട്ടിലെ വല്യ ഒരു കല്യാണം തന്നെയാ.. അത് കൊണ്ട് തന്നെ ഒന്നിനും ഒരു കുറവ് വരാൻ പാടില്ല.(അച്ഛൻ ) .. കല്യാണം അമ്പലത്തിൽ വെച്ചു നടത്താം പക്ഷെ എൻഗേജ്മെന്റ്.... ( ആധി ) അത് ഓഡിറ്റോറിയം ഉണ്ടല്ലോ.. അവിടെ വെച്ചു നടത്താം.... ( മിഥുൻ ) അഹ് അത് മതി.... ( അച്ഛൻ ) പിന്നേ.... ആരെയും വിളിക്കാൻ മറക്കരുത്... എല്ലാവരെയും വിളിക്കണം.. ഫുഡിന്റെ കാര്യത്തിൽ പോലും ആരും കുറ്റം പറയരുത്... അച്ഛൻ ഓരോ കാര്യങ്ങൾ ആയി ആദിയോടും ശിവയോടും പറഞ്ഞു കൊണ്ടേ ഇരുന്നു.... എല്ലാം കെട്ടു അവർ മറുപടി കൊടുത്തു..... കല്യാണം കഴിക്കുവാൻ പോകുന്ന ആ നാലു പേര്.... അരുൺ - ദേവിക,... മിഥുൻ -വേണി... പ്രവീൺ - മീനു... മനു -നിത്യ...... പിന്നെ ഇവർക്കുള്ള ഡ്രെസ്സും കാര്യങ്ങളും നമുക്ക് ഷോപ്പിൽ നിന്നു എടുക്കാം.... ശിവ ആയിരുന്നു അത് പറഞ്ഞത്... അത് ശെരിയാ.. അളിയന് സ്വന്തം ആയി ഷോപ്പ് ഉള്ളപ്പോ വേറെ നോക്കി പോകണ്ടല്ലോ...

വീട്ടിൽ സ്വാർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പു... ഇതാകുമ്പോ ചിലവും ചുരുക്കാം ഫ്രീ ആയിട്ട് കൊറേ ഡ്രെസ്സും എടുക്കാം...അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു... പക്ഷെ അരുൺ ചേട്ടന് മാത്രം ഒരു വിട്ടുവീഴ്ചയും ഇല്ലടാ... ഡിസ്‌കൗണ്ട് പോലും ചേട്ടന് തരില്ല...(പാറു, ) പൊടി... 😠(അരുൺ ) നീ പോടാ.... ( പാറു ) ശിവ തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു പോയി.... *************** കണിയാനെ വിളിച്ചു നല്ലൊരു മൂഹൂർത്തം നോക്കിപ്പിച്ചു... വരുന്ന ജൂലൈ 11 നു നല്ലൊരു മൂഹൂർത്തം ഉണ്ടത്രേ.... പിറ്റേ മാസം കല്യാണത്തിന് ഉള്ള തീയതിയും അവർ കുറിപ്പിച്ചു... ശ്രീ നാട്ടിൽ നിന്നും വന്നിട്ടുണ്ടായിരുന്നു... പ്രവീണും വീട്ടുകാരും ആധിയുടെ വീട്ടിലേക്കു എത്തിയിരുന്നു കൂടാതെ ദേവൂന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും കിഷോറിന്റെ വീട്ടിൽ നിന്നും ആ സമയം അവിടെ എല്ലാവരും ഉണ്ടായിരുന്നു ....... ശിവ പറഞ്ഞതനുസരിച്ചാണ് ശ്രീ അവിടെ എത്തിയത്... കാര്യങ്ങൾ ഒക്കെയും ശിവ തന്നെയാണ് ശ്രീയെ പറഞ്ഞു മനസിലാക്കിയതും ഒരുമിച്ചു നടത്താമെന്നു പറഞ്ഞതും..എല്ലാവരോടും ചോദിച്ചപ്പോൾ അവരും അത് നല്ല കാര്യം ആണെന്ന് പറഞ്ഞു....നാളുകൾ നോക്കി... എല്ലാം നല്ല ചേർച്ച... പ്രേത്യേകിച്ചു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു...അതെല്ലാം കേട്ടതും എല്ലാവർക്കും ഒരുപോലെ സന്തോഷം ആയി...

പാറു മീനുനെ അപ്പോൾ തന്നെ എല്ലാം വിളിച്ചു അറിയിച്ചു... അന്ന് തിരികെ എല്ലാവരും അവിടെ നിന്നും പോയി..... ശിവ ശ്രീയോടും പ്രവീനിനോടും മാറി നിന്നു സംസാരിച്ചു... ഡാ... എൻഗേജ്മെന്റ് ന്റെ രണ്ട് ദിവസം മുൻപെങ്കിലും എല്ലാരുടെ എന്റെ ഇവിടുത്തെ വീട്ടിലേക്കു വരണം...ശ്രീയോടായി ശിവ പറഞ്ഞു... അപ്പൊ എന്താടാ ഒരുക്കങ്ങൾ ഒക്കെ തുടങ്ങിക്കോ... പാറു ആകെ സന്തോഷത്തിലാ അവളുടെ ചേട്ടന്റെ കല്യാണം അല്ലെ.... അപ്പോളേക്കും ആദിയും അരുണും അവർക്കടുത്തേക്ക് വന്നു... എന്താടാ.. ഒരു സംസാരം... ചിരിച്ചു കൊണ്ട് ആധി ചോദിച്ചു. അല്ല അളിയാ... ഞാനും പാറുവും അല്ലെ ശെരിക്കും പെട്ടത്.... ഞങ്ങൾ ആരുടെ കൂടെയ നിൽക്കണ്ടത്.. .. കല്യാണത്തിന്.. ഇവിടെ വരണോ...... അതോ പ്രവീണിന്റെ വീട്ടിൽ പോണോ... അതോ ശ്രീയുടെ കൂടെ നിക്കണോ... (ശിവ ) അത് ശെരി ആണല്ലോ... (ആധി ) ഒരു കാര്യം ചെയ്യ്.... എല്ലാടത്തും ഒന്ന് കറങ്ങു... (അരുൺ ) ഓ എന്ത് ചീഞ്ഞ കോമഡി ആട.. എവിടുന്നു കിട്ടുന്നെടാ.... (ശിവ ) അങ്ങനെ കിട്ടുന്നതൊന്നും അല്ലടാ.. താനേ വരുന്നതാ.. (അരുൺ ) ആ പെൺകൊച്ചിന്റെ കഷ്ടകാലം... (ശിവ പറഞ്ഞതും അരുൺ ഒന്ന് ചിരിച്ചു കൊടുത്തു ).....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story