പുനർ വിവാഹം: ഭാഗം 85

punarvivaham

എഴുത്തുകാരി: ആര്യ

പിന്നീട് ഉള്ള നാളുകൾ എൻഗേജ്മെന്റിനും വിവാഹ ഒരുക്കങ്ങൾക്കും വേണ്ടി ഉള്ളതായിരുന്നു....ദിവസമോരൊന്നും കഴിയുവാൻ തുടങ്ങി...... പിറ്റേന്ന് നേരം വെളുത്തതും ശിവയും പാറുവും കാറിൽ വീടിനു പുറത്തേക്കിറങ്ങി..... ദൂരെ നിന്നും വരുന്ന ആദിയെയും മിഥുനെയും നോക്കി അവർ നിന്നു... പെട്ടെന്ന് തന്നെ അവർക്കടുത്തേക്ക് ആധി ഒക്കെ എത്തിയിരുന്നു.... ആദ്യത്തെ കാറിൽ അരുണും അവന്റെ ഫാമിലിയും ആയിരുന്നു... രണ്ടാമത്തേതിൽ ദേവൂവും വേണിയും നിത്യയും മിഥുനും ലക്ഷ്മി അമ്മയും ആയിരുന്നു... മറ്റൊന്നിൽ കിഷോറും ഫാമിലിയും...പിന്നീട് ഉള്ളതിൽ പ്രവീണും പാറുന്റെ വീട്ടുകാരും.. മറ്റൊന്നിൽ ആധിയും ഗായുവും കുഞ്ഞുങ്ങളും അച്ഛനും ... ഇതിപ്പോ ഒരു കുടുംബം മൊത്തം ഉണ്ടല്ലോ പാറു അതും പറഞ്ഞു ചിരിച്ചു... ശെരിയാ... ബന്ധം കൊണ്ടല്ലങ്കിലും ഇവരൊക്കെ ആരൊക്കയോ ആയി മാറി അല്ലെ പാറു.... ( ശിവ ചിരിച്ചു കൊണ്ട് പറഞ്ഞതും പാറു തലയാട്ടി...) അപ്പൊ എങ്ങനാ പോകുവല്ലേ...ആധി വിളിച്ചു ചോദിച്ചതും ഓക്കേ പറഞ്ഞു കൊണ്ട് അവിടെ നിന്നും കാർ എടുത്തു... എല്ലാവർക്കും വേണ്ടുന്ന ഡ്രെസ്സ് ഉൾപ്പെടെ എല്ലാം അവർ എടുത്തു.... ശിവയുടെ ഷോപ്പിലേക്ക് പോകുവാൻ ദൂരം ആയതു കൊണ്ട് അവിടെ ഉള്ള ഷോപ്പിൽ നിന്നു തന്നെ ഡ്രെസ്സ് എടുക്കാമെന്ന് ശിവയും പാറുവും തീരുമാനിച്ചു... ഗായത്രിയും കുഞ്ഞും ഒക്കെ ഉള്ളതായിരുന്നു അതിനു കാരണം... നാല് പെൺകുട്ടികൾക്കും എൻഗേജ്മെന്റിന് സെറ്റ് സാരി മതി എന്നവർ പറഞ്ഞു....

കടും നീല കളർ ആയിരുന്നു ബ്ലൗസ് അതിൽ വർക്കുകളും ഉണ്ടായിരുന്നു പാറുവിനും ഗായുവിനും ഏറെ ഇഷ്ടമായി... അതെ കളർ തന്നെ ഷർട്ടും മുണ്ടും അവരുടെ ചെക്കന്മാർക്കും എടുത്തു... പിന്നീട് ഉള്ളത് കല്യാണ സാരി ആയിരുന്നു ചെറി റെഡ് കളർ സാരിയിൽ വർക്കുകളുമായി അതും എടുത്തു ഒരു പോലെ ഉള്ളത്... അവർക്കു ക്രീം കളർ ഷർട്ടും അതിൽ മയിൽ പീലി വർക്കും ഉള്ള ഷർട്ട്‌ ആയിരുന്നു...പിന്നീട് ഉള്ളത് വൈകിട്ടത്തെ ഫങ്ക്ഷന് ഉള്ള ലഹങ്ക ആയിരുന്നു... അതും അവർക്കു ഒരേ കളർ തന്നെ സെലക്ട്‌ ചെയ്യ്തു.... കിഷോറിന്റെ ഭാര്യ അഭിരാമിക്കും പാറുവിനും ഗായത്രിക്കും ഒരേ കളർ ഡ്രെസ്സും കിഷോറിനും അധിക്കും ശിവക്കും ഒരേ കളർ ഡ്രെസ്സും ആയിരുന്നു..അച്ഛമാമ്മമാർക്ക് അവർക്കു ഇഷ്ടമുള്ളത് നോക്കി എടുത്തു... ആ ഒരു ഡേ മുഴുവൻ ഡ്രെസ്സ് എടുക്കലും മറ്റു കാര്യങ്ങളുമായി തീർന്നു... ഇതിനോടകം വേണി എല്ലാരുമായും അടുത്തു ശിവയോട് പ്രേത്യേകിച്ചു...ശിവ വെണിക്ക് ഒരു അനിയത്തീടെ സ്ഥാനം കൊടുത്തു...... മീനും ശ്രീയും പിറ്റേന്നേ ശിവയുടെ വീട്ടിലേക്കു എത്തുകയുള്ളായിരുന്നു.... അതിനാൽ ഡ്രെസ്സും മറ്റും പ്രവീണും പാറുവും കൂടി സെലക്ട്‌ ചെയ്യുവാൻ അവർ വിളിച്ചു പറഞ്ഞു.... പറുന്റെയും ശിവയുടെയും അതെ ടൈപ്പ് ഡ്രെസ്സ് തന്നെ ശ്രീക്കും ലച്ചുവിനും അവർ എടുത്തു... ( എനിക്ക് ഡ്രെസ്സിന്റെ കളർ പറയാൻ അറിയില്ലാട്ടോ.... 😁 അത് കൊണ്ടാണ് അതിനെ പറ്റി കൂടുതലായി എഴുതാഞ്ഞേ...😁)

പിറ്റേന്ന് തന്നെ ശ്രീയും വീട്ടുകാരും ശിവയുടെ പാലക്കാട് ഉള്ള വീട്ടിലേക്കു എത്തിയിരുന്നു.... കല്യാണം കൂടി കഴിഞ്ഞിട്ടേ അവർ ഇനി തിരികെ നാട്ടിലേക്കുള്ളു..... അർദ്ധവ് എൻഗേജ്മെന്റിന്റെ തലേന്ന് എത്താമെന്നു വിളിച്ചറിയിച്ചു.....സന്തോഷത്തിന്റെ നാളുകൾ ഓരോന്നും കടന്നു പോയി .. പാറുവിന് എല്ലാരേയും കണ്ടതിൽ ഉള്ള വെപ്രാളവും മറ്റുമായിരുന്നു.... ഇതിനിടയിൽ പ്രവീണും വീട്ടുകാരെയും കൂടി ശിവ അങ്ങോട്ടേക്ക് വിളിച്ചു വരുത്തി.... ഇടയ്ക്കു ആദിയും മിഥുനും അരുണും പാറുന്റെ അടുത്തേക്ക് ഓടി വരുമായിരുന്നു... എല്ലാവർക്കും കല്യാണ ഒരുക്കങ്ങളുടെയും അതിന്റെ കാര്യങ്ങളുടെയും തിരക്കുകളിൽ ആയിരുന്നു.... അങ്ങനെ അവർ ആഗ്രഹിച്ചത് പോലെ ആ ദിവസവും വന്നെത്തി... അവരുടെ നിച്ഛയം നടത്താൻ ഉദ്ദേശിച്ച ദിവസം.... എല്ലാവരുടെയും വീടുകളിൽ അതിന്റെതായ ഒരുക്കങ്ങൾ..... ആർക്കും ഒന്നിനും സമയമില്ല.... വേണിയെയും ദേവൂനെയും ഒരുക്കുവാൻ ഉള്ള ആളുകൾ എത്തി... അതി മനോഹരമായി തന്നെ അവരെ അണിയിച്ചൊരുക്കി..... നിത്യയെയും അത് പോലെ മീനുനെയും......മീനുനെ ഒരുക്കാൻ വന്നവർ പാറുവിനെയും പിടിച്ചിരുത്തി..... ശിവയുടെ വീട്ടിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക് അധിക ദൂരം ഇല്ലായിരുന്നു... എന്നാൽ മറ്റുള്ളവരുടെ അങ്ങനെ അല്ലായിരുന്നു... അവർ എത്തുന്നത് വരെ ശിവ ഒക്കെ അവിടെ വെയിറ്റ് ചെയ്യ്തു....അവർ എത്താറായതും അവിടെ നിന്നും എല്ലാവരും വെളിയിലെക്കിറങ്ങി....

പെട്ടെന്ന് തന്നെ അവർ അവിടെ എത്തി... പിറകെ ആധിയും കൂട്ടരും ഉണ്ടായിരുന്നു.... പെൺകുട്ടികളുടെ വീട്ടുകാർ അവരെയും കൂട്ടി അകത്തേക്ക് കയറി..... പിറകെ മറ്റുള്ളവരും.... അവിടെ ആ ഫങ്ക്ഷന് ഒരുപാട് ആളുകൾ എത്തിയിരുന്നു..... ശിവേട്ട......... ( പാറുവിന്റെ വിളി കേട്ടാണ് ശിവ അവളെ നോക്കിയത്...) എന്താടി... ( ശിവ അർദ്ധവ് ഏട്ടൻ ഇത് വരെ എത്തിയില്ലല്ലോ... ( പാറു ) നീ പേടിക്കാതെ അവൻ വരും.... എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.... ശിവ പറഞ്ഞു തീർന്നതും അവന്റെ കണ്ണുകൾ വെളിയിലേക്ക് നീങ്ങി.... പാറുവും അങ്ങോട്ടേക്ക് നോക്കി.... ഒരു നിമിഷം അവൾ ഞെട്ടി.... പിന്നെ അർദ്ധവിന്റെ അടുത്തേക്ക് ഒരു ഓട്ടം ആയിരുന്നു.... പിറകെ ശിവയും...... അവരുടെ പോക്ക് കണ്ടു പലരും അവരെ തന്നെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.... അവരെ കണ്ടതും അർദ്ധവ് ഒന്ന് ചിരിച്ചു... പിന്നെ കുറച്ചു മുന്നേ കാറിൽ നിന്നും വെളിയിലെക്ക് എടുത്തു വെച്ച വീൽചെയറിലേക്ക് കാറിൽ നിന്നും ഒരു പെൺകുട്ടിയെ എടുത്തവൻ അതിലേക്കു ഇരുത്തി.... നീളമുള്ള അവളുടെ തലമുടി എടുത്തവൻ മുന്നിലേക്കിട്ട്..... പിന്നെ ആ വീൽചെയറിൽ പിടിച്ചു കൊണ്ട് മുന്നോട്ടു നീക്കി.... പാറുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... പെട്ടെന്ന് ആ പെൺകുട്ടി പാറുവിന്റെ കയ്യിൽ പിടിച്ചു...... പാറു താഴേക്കു വന്നു അവളെ ചേർത്ത് പിടിച്ചു.... രണ്ടാളും ഒരുപോലെ കരഞ്ഞു കൊണ്ട്... പാറു അവളുടെ മുഖം കയ്യിൽ കോരി എടുത്തു.... പിന്നെ അവളുടെ നെറ്റിയിലേക്ക് നോക്കി.....

ആ നോട്ടം ചെന്നു നിന്നത് അർദ്ധവിലേക്കായിരുന്നു......... അവനൊന്നു ചിരിച്ചു.... അവരറിയാതെ കലങ്ങിയ കണ്ണുകൾ തുടച്ചു... അനന്യ...... ആ ആക്‌സിഡന്റിന് ശേഷം അവളെ ആരും തന്നെ ശ്രെദ്ധിച്ചിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം.. കുഞ്ഞുനാൾ മുതൽ അമ്മ പറഞ്ഞു കൊടുത്ത ഓരോ കാര്യങ്ങളും കെട്ടു വളർന്നവൾക്ക് ശിവയോട് ആരാധനും അതോടൊപ്പം അവന്റെ സ്വത്തിനോടുള്ള ആക്രാന്തവും ആയിരുന്നു...... ശിവയുടെ ഭാര്യ ആയാൽ താൻ എന്ത് ആഗ്രഹിച്ചാലും പണം കൊണ്ട് നേടാൻ പറ്റുന്നതാണെങ്കിൽ തന്റെ കാൽക്കീഴിൽ അതെത്തിയിരിക്കും എന്നവൾക്കറിയാമായിരുന്നു... ശിവയുടെ സ്നേഹം കിട്ടുവാൻ വേണ്ടി തന്നെ തലമുടി നീട്ടി വളർത്തിയും കണ്ണിൽ കരിമഷി എഴുതിയും ഒരു നാടൻ പെൺകുട്ടിയിലേക്ക് അവളെത്തിയിരുന്നു... എന്നാൽ ശിവയെ തനിക്കു കിട്ടില്ല എന്നറിഞ്ഞതോടു കൂടി ആയിരുന്നു അവൾ പാറുവിനെ ഒഴിവാക്കാൻ ഓരോന്നും ആലോചിച്ചു കൂട്ടിയത്... അങ്ങനെ എങ്കിലും ശിവയെ തനിക്കു കിട്ടുമെന്ന് അവൾ അതിയായി ആഗ്രഹിച്ചു. എന്നാൽ അവിടെ അവൾ തോറ്റു..... ആ ആക്‌സിഡന്റ് അവളുടെ ജീവിതതിലെ ഒരു പാഠം ആയിരുന്നു... ഏറ്റവും വലിയ പാഠം...ഒന്നും മിണ്ടനോ പറയനോ കഴിയാതെ കിടന്നവളെ നോക്കാൻ അവളുടെ അമ്മക്കോ അല്ലങ്കിൽ എല്ലാത്തിനും കൂട്ട് നിന്ന രേണുക എന്ന സ്ത്രീക്കോ ആവില്ലായിരുന്നു.... അവളെ നോക്കാൻ അവർ ഒരു സ്ത്രിയെ നിർത്തി... അന്നാണ് പാറു ശിവയുടെ കൂടെ അങ്ങോട്ടേക്ക് വരുന്നത്...

അന്ന് dr പറഞ്ഞില്ലേ പ്രതീക്ഷ കൈ വിടണ്ടന്നു.... അതിന്റെ അടയാളമാ ഇന്ന് ഇവൾ ഇങ്ങനെ ഇരിക്കുന്നത് പോലും.... അനന്യേ കാണുവാൻ ഒരിക്കൽ ഹോസ്പിറ്റലിൽ ചെന്ന ഞാൻ കാണുന്നത് ബെഡിൽ നിന്നും വെള്ളമെടുക്കുവാനായി നോക്കുന്ന അനന്യേ ആയിരുന്നു... അവളുടെ കൈ തട്ടി ആ ഗ്ലാസ്സ് താഴെ വീണു പൊട്ടിയതും ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു.... എന്നെ കണ്ടതും കരഞ്ഞു കൊണ്ട് മുഖം തിരിക്കുന്ന അവളെ ആയിരുന്നു....നെഞ്ചിലെന്തോ ഇരുന്നു വിങ്ങുന്ന പോലെ ആട തോന്നിയെ അവളുടെ ആ അവസ്ഥ കണ്ടു....ഓടി ചെന്നവൾക്ക് വെള്ളം എടുത്തു കൊടുക്കുമ്പോൾ നാക്കു പോലും ശെരിക്കും വഴങ്ങി ഇല്ലാതെ അവൾ ഒന്നേ പറഞ്ഞു ഉള്ളു... ഇവരോട് ഒന്ന് പറ... എന്നെ ഒന്ന് കൊന്നു തരാൻ... (അനന്യ ) ചേർത്ത് പിടിച്ചു നെഞ്ചിലേക്കിട്ടു.... ഞാൻ ഉണ്ടല്ലോടി... പിന്നെ എന്തിനാ നീ കരയുന്നെ.......അന്നത് അത്രയും നാളും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയോടുള്ള സ്നേഹം ആയിരുന്നു.. പിന്നെ ഉള്ള ദിവസങ്ങളിൽ എന്നും രാവിലെ ഉച്ചക്ക് വൈകിട്ട് അങ്ങനെ അവളുടെ കാര്യങ്ങൾ എല്ലാം നോക്കിയിട്ട ഷോപ്പിലേക്ക് ഞാൻ വന്നു കൊണ്ട് ഇരുന്നേ... രാത്രി അവൾക്കു കൂട്ടിരിക്കും... രാത്രിയിൽ ഞാൻ ഉണ്ടെന്നു പറഞ്ഞു അവിടെ നിക്കുന്ന സ്ത്രിയെ അവൾ ഓടിക്കും. 😂..ഉറങ്ങാതെ എന്നേം നോക്കി ഇരിക്കും... നല്ല വഴക്ക് ഞാൻ പറയും... അപ്പൊ ഒന്ന് കണ്ണടക്കും... പിന്നെ ഞാൻ വാരി കൊടുത്താലേ ആഹാരം പോലും കഴിക്കു എന്ന അവസ്ഥയിൽ എത്തി..

.dr പറഞ്ഞതനുസരിച്ചു ഞാൻ അവളെ എണീറ്റു നടത്തിക്കാൻ നോക്കി... പതിയെ കുറച്ചു നാളൊണ്ട് ഇവിടേം വരെ എത്തിക്കാൻ എനിക്ക് പറ്റി.... കുറച്ചു നാള് മതി മുഴുവനായി മാറിക്കോളും.... അതിനിടയിൽ ഇന്നലെ ഞാൻ ഇങ്ങോട്ട് വരാൻ ഇരിക്കുവായിരുന്നു രാവിലെ അവൾക്കു വാങ്ങാനുള്ള ഫുഡും വാങ്ങി അവളുടെ അടുത്തേക്ക് തിരികെ വന്നപ്പോൾ .. അവിടെ അവളുടെ തള്ളയും എന്റെ അമ്മയും കൂടി അവളെ ഓരോന്നും പറയുന്നത് കേട്ടത് ഇത്ര രാവിലെ എന്തിനു ഇവർ വന്നു... അവളെ ഓരോന്നും പറയുന്നത് എന്തോ കെട്ടു നിൽക്കാൻ തോന്നി ഇല്ല.... അവൾക്കടുത്തേക്ക് ചെന്നപ്പോൾ മനസിലായി ഞാൻ അവളെ നോക്കിയതിനും മറ്റും ആണെന്ന്... സ്വന്തം മകനെ വളച്ചെടുക്കാൻ നോക്കുവല്ലേടി എന്ന് ചോദിച്ചായിരുന്നു എന്റെ അമ്മയുടെ സംസാരം.... രണ്ടിനും ഓരോന്ന് കൊടുത്തു ഇറക്കി വിട്ടു.... നിറഞ്ഞ കണ്ണുകളോടെ എന്നേം നോക്കി ഇരിക്കുന്ന അവളെ കണ്ടപ്പോ സഹിച്ചില്ലടാ.... അവൾക്കു,അടുത്തേക്ക് ചെന്നു ഇരുന്നു കൊണ്ട് അവനാ തലയിൽ തലോടി.... നിന്നെ ഞാൻ എന്റെ പെണ്ണാക്കിക്കൊട്ടെ.... ഞാൻ താലി കെട്ടി എന്റെ ഭാര്യ ആക്കിക്കോട്ടെടി നിന്നെ...... കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു....dr നോട് ചോദിച്ചു കൊണ്ട് അവളെയും കൂട്ടി അർദ്ധവ് പുറത്തേക്കു വന്നു....... ആരെയും നോക്കാതെ പോരുന്ന വഴിയിൽ ഒരു താലിയും മാലയും മഞ്ഞ ചരടും അവൾക്കായി അവൻ വാങ്ങി.. കാറിൽ ഇരുന്നു കൊണ്ട് അവളെല്ലാം കാണുന്നുണ്ടായിരുന്നു.....

ഷോപ്പിലേക്ക് വന്നു കൊണ്ടവൻ ക്യാബിനോട് ചേർന്നുള്ള റൂമിലേക്ക്‌ അവളെ കൊണ്ട് വന്നു... അവൾക്കൊരു സാരിയും അവൻ എടുത്തു സ്വാതിയെ വിളിച്ചു അനന്യേ അത് ഉടുപ്പിച്ചു.... അവൾ അനന്യക്കു പെട്ടെന്ന് തന്നെ ഉടുപ്പിച്ചു കൊടുത്തു... അനന്യയെയും കൂട്ടി പിന്നീട് അവൻ ശിവ പോകാറുള്ള അമ്പലത്തിലേക്ക് കൊണ്ട് വന്നു... പൂജാരിയോട് കാര്യം പറഞ്ഞു... ആളുകളോ ബന്ധുക്കളോ ആരും തന്നെ ഇല്ലാതെ അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി....രജിസ്റ്റർ ചെയ്യാൻ വേണ്ട ഒരുക്കങ്ങളും തിരിച്ചു വന്നവർ കൊടുത്തിരുന്നു...അത് കൊണ്ടാണ് താൻ ഇത്രയും താമസിച്ചത്.... അർദ്ധവ് പറഞ്ഞു നിർത്തുമ്പോൾ ഒരു ഞെട്ടലോടെ അല്ലാതെ ശിവക്കും പാറുവിനും ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... കൂടുതൽ എന്തേലും പറയുന്നതിന് മുന്നേ ശ്രീയും പ്രവീണും ഒക്കെ അങ്ങോട്ടേക്കെത്തിരുന്നു... അർദ്ധവിനെയും അനന്യെയും കണ്ട് ഞെട്ടാനെ അവർക്കും ആയുള്ളൂ തെറ്റുകൾ എല്ലാം ക്ഷമിച്ചു എല്ലാരും അനന്യേ ചേർത്ത് പിടിച്ചു... എല്ലാകാര്യങ്ങളും അവളെയും അവർ കൂട്ടി... മോതിരം മാറുവാൻ സമയം ആയതും നാല് പേരും അങ്ങോട്ടും ഇങ്ങോട്ടും മോതിരങ്ങൾ മാറി.. നാല് പെൺകുട്ടികളും അവരുടെ ചെറുക്കന്മാരും ആ ഡ്രെസ്സിൽ കാണാൻ ഭംഗി ആയിരുന്നു..... പിന്നീട് ഉള്ളത് ഫോട്ടോ എടുപ്പും മറ്റുമായിരുന്നു.എല്ലാവരുടെയും കൂടെയും പാറുവും ശിവയും നിന്നു കൊടുത്തു... ആളുകളൊക്കെയും ഒരുപാട് ഉണ്ടായിരുന്നു....

എല്ലാം ഭംഗി ആയി തന്നെ അന്നത്തെ ദിവസവും കഴിഞ്ഞു പൊന്നു.... അർദ്ധവും അനന്യയും അന്നേ ദിവസം ശിവയുടെ വീട്ടിൽ താമസിച്ചെങ്കിലും പിറ്റേന്ന് തന്നെ അവർ വീട്ടിലേക്കു തിരിച്ചിരുന്നു... പിന്നീട് ഉള്ളത് കല്യാണ ഒരുക്കങ്ങൾ ആയിരുന്നു...കല്യാണത്തിന് മൂന്നാലു ദിവസം മുൻപ് തന്നെ അവർ എത്താമെന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി...മീനുനും പാറുവിനും ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു..... അത്രയും നാളും കാണാതെ മിണ്ടാതെ ഇരുന്നത് കൊണ്ട് തന്നെ.... ശിവാക്കണേ പാറുവിനോട് ഒന്ന് മിണ്ടാൻ പോലും സമയം കിട്ടുന്നില്ലായിരുന്നു... എല്ലാവരെയും കണ്ട സന്തോഷത്തിലും ഒക്കെ പാറു ആ കാര്യം തന്നെ മറന്നു... ഇടയ്ക്കു ശിവേട്ട എന്ന് വിളിച്ചു അവന്റെ പിറകെ ഓടും.... കള്ള പിണക്കം അഭിനയിക്കുമെങ്കിലും അവളുടെ നോട്ടത്തിന് മുന്നിൽ ശിവയുടെ പിണക്കമൊക്കെ മാറുമായിരുന്നു.... എന്നും അനന്യ അവരെ വിളിക്കും... ചില ദിവസം അർദ്ധവും കൂടെ കാണും.... അർദ്ധവ് അവളെ നോക്കാൻ കൂടി വേണ്ടി പോരുമ്പോൾ അനന്യയെയും കൂടെ കൊണ്ട് ഷോപ്പിലേക്ക് പോരും...... പതിയെ അവൾ എണീറ്റു നിൽക്കാൻ തുടങ്ങി.. എന്നിരുന്നാലും അർദ്ധവ് ഉണ്ടെങ്കിലേ അവൾക്കു പിടിച്ചു നിൽക്കാൻ പറ്റുള്ളയിരുന്നു... കല്യാണ ദിവസങ്ങൾ അടുക്കറായി...

.കല്യാണ കഴിക്കാൻ പോകുന്നവരുടെ ഉള്ളിൽ ടെൻഷൻ മാത്രം... പറ്റുന്ന സമയം പാറുവും ശിവയും അവരെ കളി ആക്കാനും ബാക്കി കൂടി പേടിപ്പിക്കാനും മറക്കില്ലാരുന്നു..അർദ്ധവും അനന്യയും കല്യാണത്തിന് രണ്ട് ദിവസം മുൻപ് തന്നെ അവിടേക്കു എത്തി.... രണ്ട് വീട്ടിലും ആളും ബഹളവും തന്നെ........ അതിനിടയിൽ ശിവയും പാറുവും കൂടി എന്തോ ഒന്ന് ഒപ്പിച്ചു....രണ്ടാളുകൾ ഒഴികെ ബാക്കി ഉള്ളവരെല്ലാം കാരണം എന്തെന്ന് അറിഞ്ഞു.... അപ്പോളേക്കും അനന്യ വീൽചെയർ ഇല്ലാതെ നിൽക്കുവാൻ തുടങ്ങി.... ഇനി ഉള്ള രണ്ട് ദിവസങ്ങൾ..... അരുണിന് ശെരിക്കും ഉറക്കം കൂടി ഇല്ലായിരുന്നു..... ഇവരിൽ ഏറ്റവും പ്രായ കുറവ് മനുന് ആയിരുന്നു... അത് കൊണ്ട് തന്നെ ഇത്തിരി ടെൻഷൻ കൂടുതൽ അവനായിരുന്നു......കല്യാണ തലേന്ന് പ്രേത്യേകിച്ചു പരിപാടികളൊന്നും ശിവയുടെ വീട്ടിൽ ഇല്ലായിരുന്നു... അത് കൊണ്ട് തന്നെ അവർ എല്ലാവരും കൂടെ ആധിയുടെ വീട്ടിലേക്കു പോയി.... അവിടെ എല്ലാവരും കൂടെ ആഘോഷമാക്കി...തലേന്ന് പലരും അവിടേക്കെത്തി...... .. വൈകാതെ ആ ദിവസവും എത്തി... ***************** ചന്ദ്രശ്ശേരി തറവാട്( ആധിയുടെ വീട് )ഇന്നൊരു ആഘോഷതിരക്കിൽ നിറഞ്ഞു നിൽക്കുകയായിരുന്നു........ തറവാടിനു ചുറ്റിലും മഞ്ഞ പൂക്കൾ കൊണ്ടുള്ള മാലകൾ തൂക്കി ഇട്ടിരിക്കുന്നു...... അകത്തു നിന്നും ആളുകൾ സംസാരിച്ചു കൊണ്ടും ഓടിയുമൊക്കെ വെളിയിലേക്കിറങ്ങി വരുന്നു..

ക്യാമറ കണ്ണുകൾ അവ ഓരോന്നും ഒപ്പിയെടുത്തു കൊണ്ടേ ഇരുന്നു..... അകത്തെ മുറികളിൽ നിന്നും ധിറുതിയിൽ വെളിയിലേക്കിറങ്ങി വരുന്ന ആദിയും ടെൻഷൻ അടിച്ചു നടക്കുന്ന ഗായത്രിയെയും അവിടെ കാണാം..മിഥുന്റെ റൂമിന്റെ ഡോറിൽ മുട്ടി വിളിച്ചതും മിഥുൻ ഡോർ തുറന്നു... ചെറുക്കൻ ഷർട്ട്‌ ഇടുന്നതും ആളെ ഒരുക്കുന്നത് വരെയും ക്യാമറയിൽ അവർ പകർത്തി... നിന്നു വിയർക്കുന്ന മിഥുനെ നോക്കി ഗായത്രി കളി ആക്കി.... കുട്ടികളൊക്കെയും തേരാ പാര ഓട്ടം തന്നെ........ അരുണിന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെ ആയിരുന്നു.....ഇതേ സമയം മിഥുനെ എല്ലാരും കൂടി താലി കെട്ടുന്നത് എങ്ങനെ ആണെന്ന് വരെ പറഞ്ഞു കൊടുത്തു.. പല വെട്ടം തിരിഞ്ഞും മറിഞ്ഞും അരുൺ തന്റെ കോലം എങ്ങനെ ഉണ്ടന്ന് നോക്കി.... ഒട്ടും തൃപ്തി വരാത്തത് കൊണ്ട് പാറുന്നും ശിവക്കും അയച്ചും കൊടുത്തു..അവർ ഓക്കേ പറഞ്ഞതും അരുണിന് സമാധാനം വന്നു... രാവിലെ ആറു മണിക്ക് കയറിയതാണ് വേണിയെയും ദേവൂനെയും ഒരുക്കുവാൻ.. ഇതിനോടകം തന്നെ അവർ ആകെ ക്ഷീണിച്ചിരുന്നു.... ഏറ്റവും ഭംഗിയിൽ തന്നെ അവരെ ഒരുക്കി... രാവിലത്തെ ആഹാരം പോലും അന്ന് വേണിക്കും കൂടി ദേവൂന്റെ അമ്മ സന്തോഷത്തോടെ വാരി കൊടുത്തു.....രണ്ടാളും ഒരേ പോലെ സുന്ദരികൾ ആയിരുന്നു ഒരുങ്ങി നിന്നപ്പോൾ.... വേണിക്ക് ആവശ്യമുള്ളതൊക്കെ മിഥുൻ തന്നെ ആയിരുന്നു വാങ്ങി കൊടുത്തത്...

നിത്യേയും മനുവും ഒരുങ്ങുമ്പോളും എപ്പോളും ഫോണിൽ സംസാരിച്ചു കൊണ്ടേ ഇരുന്നു... നിത്യക്കു ടെൻഷൻ ഒന്നും തന്നെ ഇല്ലായിരുന്നു. *******-******** ശിവയുടെ വീട്ടിൽ .... രാവിലെ തന്നെ മീനുട്ടിയെ ഒരുക്കുവാൻ ആളെത്തി..... മീനുനെ ഒരുക്കുവാൻ റൂമിലേക്ക്‌ പാറു എത്തിച്ചതും കുളിച്ചിട്ടു വന്നു ബെഡിലേക്കിരുന്ന അനന്യ അവരെ കണ്ടു ചിരിച്ചു വെളിയിലേക്കിറങ്ങുവാൻ പാവിച്ചു... അല്ല നീ ഇത് എങ്ങോട്ടാ... ( പാറു ചോദിച്ചതും മീനുവും അനന്യയും അവളെ നോക്കി ) അവരുടെ നോട്ടം കണ്ടു പാറു ഒന്ന് ചിരിച്ചു... പിന്നെ മാറ്റി വെച്ചിരുന്ന കവറുകളും അതിനു ചേരുന്ന മാലയും ഒക്കെ മേടിച്ച ബോക്സും അവൾ വെളിയിലെക്കെടുത്തു... അനന്യ അപ്പോളും ഒന്നും മനസിലാകാതെ നിൽക്കുവായിരുന്നു.... ഇന്ന് ഈ നാല് പേരുടെ കല്യാണത്തിന്റെ കൂടെ നിങ്ങളുടെയും ഉണ്ട്.... ( പാറു ) നീ എന്താ പാറു ഈ പറയുന്നേ.. ഞങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ.... ( അനന്യ ) നിങ്ങള് രണ്ടാളും പോയി ഒറ്റയ്ക്ക് അങ്ങ് താലി കെട്ടിയിട്ടു കല്യാണം കഴിഞ്ഞെന്നു പറഞ്ഞ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ നിങ്ങള് താലി കേട്ടുന്നതും നിങ്ങളുടെ കല്യാണം കാണാൻ ഒരു ആഗ്രഹം.. ഏഹ്ഹ്. (പാറു ) എന്റെ കഴുത്തിൽ ശിവേട്ടൻ രണ്ട് വെട്ടം താലി കെട്ടി...

എല്ലാരും അറിഞ്ഞു തന്നെയാ അത് പോലെ നിങ്ങളുടെ കല്യാണം എല്ലാരും അറിഞ്ഞു തന്നേ വേണം.. അതും ഇന്ന്... എല്ലാരോടും ഞങ്ങൾ പറഞ്ഞിട്ടുണ്ട് അവർക്കൊക്കെ സമ്മതവും ആണ്... ഇപ്പോൾ ഇതെല്ലാം അർദ്ധവ് ഏട്ടനും അറിഞ്ഞിട്ടുണ്ടാവും... പറഞ്ഞു തീർന്നതും ശിവ അങ്ങോട്ടേക്ക് എത്തി... എന്തായി ഏട്ടാ... അർദ്ധവേട്ടൻ സമ്മതിച്ചോ... ( പാറു ആദ്യം ഒന്നും സമ്മതിച്ചില്ല... പക്ഷെ ഞാൻ സമ്മതിപ്പിച്ചു... ഇനിയും അനന്യയും കൂടെ ഒരുങ്ങിയ മതി. അത് ഞാൻ ഏറ്റു.. (പാറു, ) ശിവ അവിടെ നിന്നും പോയി... കേട്ടല്ലോ... ഇനി നീ കൂടെ ഒരുങ്ങിയ മതി മോളെ ചെല്ല്... പാറു എല്ലാം ബെഡിലേക്ക് വെച്ചു... അനന്യ അവളെ വന്നു കെട്ടി പിടിച്ചു... താങ്ക്സ് ഡാ... ( അനന്യ) സംസാരിച്ചു നിൽക്കാനേ സമയം ഇല്ല പെണ്ണെ... (പാറു ചിരിച്ചു കൊണ്ട് പറഞ്ഞതും അനന്യയും മീനുവും കൂടെ അവളെ ചേർത്ത് പിടിച്ചു )....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story