പുനർ വിവാഹം: ഭാഗം 86

punarvivaham

എഴുത്തുകാരി: ആര്യ

അമ്പലത്തിലേക്ക് ഇറങ്ങാറായില്ലേ..... ആരോ വിളിച്ചു ചോദിച്ചതും ആധി കയ്യിലെ വാച്ചിലേക്കു നോക്കി..... അഹ്.. ഇറങ്ങുവാ.... അതും പറഞ്ഞവൻ മിഥുന്റെ അടുത്തേക്ക് ചെന്നു.... ഡാ എല്ലാരും ഇറങ്ങി... വാ...മിഥുനേയും കൂട്ടി ആദി വെളിയിലേക്കിറങ്ങി... വീട്ടിൽ ഉള്ളവരൊക്കെയും അപ്പോളേക്കും പല വണ്ടികളിലേക്ക് വന്നു കയറി....... അടുത്തുള്ളവരും മറ്റും അപ്പോളേക്കും എത്തിയിരുന്നു.... മിഥുൻ അച്ഛൻ വാങ്ങി കൊടുത്ത കാറിലായിരുന്നു കയറിത്...മുറ്റത്തു നിന്നും വണ്ടികളൊക്കെയും വെളിയിലേക്കിറങ്ങി... ശിവയുടെ വീട്ടിലും സ്ഥിതി ഇത് തന്നെയായിരുന്നു.... ശിവ ഒക്കെ ഇറങ്ങുന്നതിനു മുന്നേ തന്നെ ശ്രീയും വീട്ടുകാരും മീനുനെയും അനന്യയെയും കൊണ്ട് അമ്പലത്തിലേക്ക് പോയിരുന്നു... പെൺവീട്ടുകാർ എല്ലാവരും ആദ്യമേ തന്നെ അമ്പലത്തിലേക്ക് പുറപ്പെട്ടിരുന്നു...പിറകെ ചെക്കന്മാരും അങ്ങോട്ടേക്ക് പുറപ്പെട്ടു..... കാർ അമ്പലത്തിൽ ചെന്നു നിന്നതും സമയം ആയതും പെൺകുട്ടികളുടെ ബന്ധക്കളും മറ്റും ചെറുക്കന്മാരെ അഞ്ചു പേരെയും സ്വീകരിച്ചു കൊണ്ട് പോകുവാനായി വന്നു... അവരുടെ കൂടെ എല്ലാവരും അമ്പകത്തിലേക്കു കയറി...പാറു ശിവയുടെ കൂടെ തന്നെ നിന്നു.... അമ്പലത്തിലേക്ക് കയറി ചെന്നതും പെൺകുട്ടികൾ എല്ലാവരും അവിടെ നിന്നു തൊഴുതു കൊണ്ട് നിൽക്കുകയായിരുന്നു.. അവർക്കടുത്തേക്ക് ചെന്നു നിന്നു ചെറുക്കന്മാരും തൊഴുതു.... പിന്നീട് ഉള്ളത് അച്ഛനും അമ്മയ്ക്കും ഉള്ള ദക്ഷിണ കൊടുപ്പും മറ്റുമായിരുന്നു...

പാറുന്റെ അമ്മയും അച്ഛനും അർദ്ധവിന്റെയും ആയി മാറി... ശ്രീയുടെ അച്ഛനും അമ്മയും അനന്യക്കും...... അമ്പലത്തിനു മുന്നിലേക്ക്‌ എല്ലാവരും വന്നു നിന്നു.... ആരുടേയ ആദ്യം കല്യാണം..... മനുന്റെ അച്ഛൻ ചോദിച്ചതും ശിവയും ആദിയും കൂടി ചിരിച്ചു.... പിന്നെ അർദ്ധവിന്റെയും അനന്യയുടെയും കയ്യ് പിടിച്ചവർ മുന്നോട്ടു നീക്കി നിർത്തി... ഇവരുടെയാ ആദ്യം..... അവർ പറഞ്ഞതും പൂജാരി അവരോടു അങ്ങോട്ടേക്ക് വന്നു നിൽക്കാൻ പറഞ്ഞു... അനന്യയും അർദ്ധവും അങ്ങോട്ടേക്ക് നീങ്ങി നിന്നു... ആദ്യത്തെ കല്യാണം അവരുടെ..അനന്യെടെ കയ്യിലേക്ക് മാല എടുത്തു കൊടുത്തതും അർദ്ധവിന്റെ കഴുത്തിലേക്കവൾ റോസാപ്പു മാല ഇട്ടു കൊടുത്തു....പാറുവിന്റെ അച്ഛൻ വന്നു അർദ്ധവിനു താലി എടുത്തു കൊടുത്തു.... ഹരിയെ അർദ്ധവ് നോക്കി ചിരിച്ചു കൊണ്ട് താലി കയ്യിൽ നിന്നും വാങ്ങി അനന്യെടെ കഴുത്തിനടുത്തേക്ക് കൊണ്ട് വന്നു.... കണ്ണുകകൾ അടച്ചവൾ കൈ കൂപ്പി നിന്നു....അപ്പോളേക്കും ലച്ചു അനന്യയുടെ തല മുടി മാറ്റി കൊടുത്ത്..അർദ്ധവ് അവളുടെ കഴുത്തിലേക്കു താലി കെട്ടി പിന്നെ കുറച്ചു കുങ്കുമം അവളുടെ സീമന്ത രേഖയിൽ ചാർത്തി കൊടുത്തു....പിന്നീട് റോസാപ്പു മാല അവൾക്കും അവനിട്ടു കൊടുത്തു അവരുടെ എൻഗേജ്മെന്റ് നടക്കാത്തത് കൊണ്ട് തന്നെ ശിവ കൊടുത്ത കല്യാണ മോതിരം അവർ മാറി ഇട്ടു....ശിവ ഒരു മാലയും അർദ്ധവിനു ഇട്ടുകൊടുത്തു...

ശ്രീയുടെ അച്ഛൻ വന്നു അവരുടെ കൈകൾ ചേർത്ത് പിടിച്ചു.... മൂന്ന് വെട്ടം വലം വെച്ചു കൊണ്ട് ആ ജോടികൾ മാറി നിന്നു... അടുത്തത്..... മിഥുനും വേണിയും ആയിരുന്നു.... മിഥുന്റെ നോട്ടം അവളിലേക്ക് എത്തിയതും അവൾ ചിരിച്ചു കൊണ്ട് തല താഴ്ത്തി നിന്നു.... പാറു അവളെ മുന്നിലേക്ക്‌ നീക്കി നിർത്തി... മിഥുന്റെ മുഖത്തേക്ക് നോക്കാതെ ഇരിക്കുവാൻ അവൾ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു...മിഥുനു അമ്മ ഇല്ല ലക്ഷ്മി ആയിരുന്നു അവനെന്നും അമ്മ... എല്ലാവരെയും മിഥുൻ ഒന്ന് നോക്കി.. അപ്പോളേക്കും വേണിയുടെ കയ്യിലേക്ക് മാല കൊടുത്തിരുന്നു.. അതവൾ മിഥുനു ചാർത്തി.... മിഥുന്റെ അച്ഛൻ എടുത്തു കൊടുത്ത താലി അവനവളുടെ കഴുത്തിൽ കെട്ടി... ഗായു മിഥുന്റെ അനിയത്തീടെ സ്ഥാനത്തു നിന്നു... ദേവൂന്റെ അച്ഛൻ തന്നെ കന്യാധാനം ചെയ്യ്തു കൊടുത്തു.... വേണിയുടെ ചേട്ടന്റെ സ്ഥാനത്തു നിന്നു ശിവ തന്നെയാണ് മിഥുനും മാല ഇട്ടു കൊടുത്തതും....അങ്ങനെ അവരുടെ കല്യാണവും കഴിഞ്ഞു... ഇനി അടുത്തത് പ്രവീൺ ആയിരുന്നു.... മാല എടുത്തു കൊടുത്തതും ഒക്കെ പ്രവീണിന്റെ അച്ഛൻ ആയിരുന്നു...മീനുന്റെ കഴുത്തിലേക്കവൻ താലി കെട്ടിയതും അവൾ കണ്ണുകൾ അടച്ചു നിന്നു പ്രാർത്ഥിച്ചു.... അനിയത്തീടെ സ്ഥാനത്തു പാറു ആയിരുന്നു...അവരുടെ കൈകൾ ചേർത്ത് വെച്ചു കൊടുത്തത് മീനുന്റെ അച്ഛനും ആയിരുന്നു... ശ്രീ വന്ന് പ്രവീണിന്റെ കഴുത്തിൽ മാല ഇട്ടു കൊടുത്ത്...

മൂന്ന് വെട്ടം വലംവെച്ചു കൊണ്ട് അവർ മാറി നിന്നു... പിന്നീട് ഉള്ളത് അരുണിന്റെയും ദേവൂന്റെയും കല്യാണം ആയിരുന്നു...അരുണിന്റെ അച്ഛൻ എടുത്തു കൊടുത്ത താലി അവൻ ദേവൂന്റെ കഴുത്തിലേക്കു കെട്ടി ....... ഗായത്രി ആയിരുന്നു അവർക്കും നിന്നത്.... ദേവൂന്റെ ആങ്ങള അരുണിന് മാല ഇട്ടു കൊടുത്തു.... കല്യാണം കഴിഞ്ഞതും അവരും മാറി നിന്നു... ഏറ്റവും അവസാനം മനുന്റെയും നിത്യയുടെയും ആയിരുന്നു....... അതും ഭംഗി ആയി തന്നെ നടന്നു... അഞ്ചു കല്യാണങ്ങളും ഭംഗിയിൽ തന്നെ കഴിഞ്ഞു...അവിടെ നിന്നും മാറി അവർ അമ്പലത്തിനോട് ചേർന്നുള്ള ഓഡിറ്ററിയത്തിലേക്കു നടന്നു... ഫുഡും മറ്റും അവിടെ ആയിരുന്നു ഒരുക്കിയതും... അതിന്റെ ഏറ്റവും അവസാനം അവർക്കു കല്യാണം കഴിഞ്ഞു വന്നു ഇരിക്കുവാനുള്ള പ്രത്യേകം സ്ഥലം ഒക്കെ ആദി യും ശിവയും കൂടെ ഒരുക്കിയിരുന്നു... അവരെ അങ്ങോട്ടേക്ക് കൊണ്ട് പോയി ഇരുത്തി.... കയ്യിൽ ഗിഫ്റ്റുകളും മറ്റുമായി അവർക്കടുത്തേക്ക് പലരും വന്നു പോയി... ഫോട്ടോ എടുപ്പും കാര്യങ്ങളുമായിരുന്നു പിന്നെ അങ്ങോട്ട്‌.... അടുത്ത ബന്ധുക്കൾ മാത്രം നിന്നു കൊണ്ട് ബാക്കി ഉള്ളവരൊക്കെയും അമ്പലത്തിൽ നിന്നും വീട്ടിലേക്കു പുറപ്പെട്ടിരുന്നു...അരുണിന്റെ വീട്ടുകാരും മനുന്റെ അച്ഛനും അമ്മയും പിന്നെ പ്രവീണിന്റെ അച്ഛനും അമ്മയും അവരുടെ വീടുകളിലേക്ക് പോയി... വീട്ടിലേക്കു ചെന്നു കയറേണ്ട സമയം ആയതും അവരെയും കൂട്ടി എല്ലാവരും വെളിയിലേക്ക് വന്നു...

ആദ്യമേ രണ്ടു കറുകളിലായി മനുവും അരുണും കയറി.... അവർ അവരുടെ വീട്ടിലേക്കു പുറപ്പെട്ടു... പിന്നീട് ഉള്ളതിൽ ആദിയും ഗായുവും കുഞ്ഞുങ്ങളും കയറി... കാറിന്റെ ബാക്കിൽ..മിഥുനും വേണിയും കൂടെ കയറി... ശിവയും പാറുവും പ്രവീണും മീനുവും മറ്റൊന്നിൽ... ശ്രീ ആയിരുന്നു അർദ്ധവിനെയും അനന്യയെയും വീട്ടിലേക്കു കൂട്ടികൊണ്ട് വന്നത് ...കൈ വീശി കാണിച്ചു ചിരിച്ചു കൊണ്ട് എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിച്ചു .... മീനുനെയും പ്രവീണിനെയും കൂട്ടി ശിവ പോയത് അവരുടെ ഫ്ലാറ്റിലേക്കായിരുന്നു... അവിടേക്കു എത്തിയാത്തതും പാറുന്റെ അമ്മ നിലവിളക്കുമായി മീനുന്റെ അടുത്തേക്ക് വന്നു.. അവളുടെ കയ്യിലേക്ക് വിളക്ക് കൊടുത്തു അകത്തേക്ക് കയറ്റി... മിഥുനും വേണിയും തറവാട്ടിൽ എത്തിയതും ലക്ഷ്മി അമ്മ ആയിരുന്നു വിളക്കെടുത്തു കൊടുത്തു അവളെ അകത്തേക്ക് കൂട്ടി കൊണ്ട് വന്നത്....അനന്യയെ ശ്രീയുടെ അമ്മയും... ചടങ്ങുകൾ എല്ലാം ഭംഗിയിൽ തന്നെ ചെയ്യ്തു... നിത്യ മനുന്റെ വീട്ടിലും ചെന്നു കേറി... ദേവു അരുണിന്റെയും.... വീട്ടിൽ കയറി കഴിഞ്ഞു എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഫോണിൽ വിളിച്ചിരുന്നു... നേരം കടന്നു പോയി..... പാറു മീനുനെയും കൂട്ടി അവൾ അച്ഛന്റെയും അമ്മയുടെയും റൂമിൽ കൊണ്ട് പൊയി...

മാറാനുള്ള ഡ്രെസ്സ് ഒക്കെ എടുത്തു കൊടുത്തു അവളെ പറഞ്ഞു വിട്ടു... പിറ്റേന്ന് രാത്രി ആയിരുന്നു മറ്റു റിസപ്ഷൻ ഒക്കെ ....അത് കൊണ്ട് തന്നെ അന്ന് ഇനി മറ്റു പ്രോഗ്രാം ഒന്നും തന്നെ ഇല്ലായിരുന്നു...ഈ സമയം പാറു അവരുടെ റൂമിലേക്ക്‌ പോയി... ബെഡിൽ ഷീണിച്ചു കിടക്കുന്ന ശിവയെ നോക്കി അവളൊന്നും ചിരിച്ചു.... അവളവന് അടുത്തേക്ക് നടന്നു വന്നതും ശിവ അവളെ പിടിച്ചു ബെഡിലേക്കിട്ടു.... എന്താ മോന്റെ ഉദ്ദേശം... അങ്ങോട്ട്‌ മാറിക്കെ.... ശിവയെ തെള്ളി മാറ്റി അവൾ എണീക്കാൻ പാവിച്ചതും ശിവ അവളെ വീണ്ടും പിടിച്ചു ബെഡിലേക്ക് കിടത്തി... അവന്റെ ഒരു കൈ എടുത്തവളെ വട്ടം അവളിലേക്ക് മുഖം വെച്ചു കൊണ്ട് കണ്ണുകൾ അടച്ചു..... ദേ ശിവേട്ട മാറിയെ അമ്മ ഒക്കെ ഇപ്പോൾ വിളിക്കും.... ( പാറു ) വിളിച്ചില്ലല്ലോ.. വിളിക്കുമ്പോ പോയ മതി.... ( ശിവ) പാറു പിന്നെ ഒന്നും മിണ്ടാൻ പോയില്ല.... എപ്പോളോ അവളും ഒന്ന് മയങ്ങി....പാറു എണീറ്റപ്പോ അപ്പോളും ശിവ അതെ കിടപ്പ് തന്നെ ആയിരുന്നു..... നേരം ഒന്ന് ഇരുട്ടിയിരുന്നു... ശിവയുടെ കൈ മാറ്റികൊണ്ടവൾ എണീറ്റു... പാറുവേ... അമ്മയുടെ വിളി കേട്ടതുമവൾ ഡോർ തുറന്നു വെളിയിലേക്കിറങ്ങി..... എന്താമ്മേ ..... അവൾ അവരുടെ അടുത്തേക്ക് ചെന്നു... നീ ഇത് മീനുന്റെ കയ്യിൽ കൊണ്ട് കൊടുക്ക്‌...

അതും പറഞ്ഞവർ അവളുടെ കയ്യിലേക്ക് ഒരു ഗ്ലാസ്സ് പാലെടുത്തു കൊടുത്തു...പാറു മീനുനെ പറഞ്ഞു വിട്ട റൂമിലേക്ക്‌ നടന്നതും വെളിയിലേക്കിറങ്ങി വരുന്ന മീനുനെ ആണവൾ കാണുന്നത്. പാറു ചിരിച്ചു കൊണ്ട് അവളുടെ കയ്യിലേക്ക് പാൽ ഗ്ലാസ്സ് കൊടുത്തതും മീനു നാണിച്ചു തല താഴ്ത്തി.... അയ്യോ ഞാൻ എന്താടി ഈ കാണുന്നെ നിനക്ക് നാണമോ 🙄.. (പാറു ) പൊടി... ( meenu) എന്നാ വാ... പാറു അവളെയും കൂട്ടി പ്രവീണിന്റെ റൂമിനു വെളിയിലേക്ക് വന്നു... മീനുനെ അകത്തേക്ക് കയറ്റി വിട്ടു കൊണ്ട് അവൾ കതകടച്ചു.... പാറു വീണ്ടും തിരിച്ചു മുറിയിലേക്ക് വന്നതും ശിവ കുളിച്ചിട്ടു ഇറങ്ങിയിരുന്നു... ഉറക്കം ഒക്കെ എങ്ങനുണ്ടായിരുന്നു.... (പാറു ) അതിനവൻ അവൾക്കടുത്തേക്ക് വന്നതും പാറു പിറകിലേക്ക് നീങ്ങി..... അവനെ നോക്കി ചിരിച്ചു കൊണ്ടവൾ ഇടാനുള്ള ഡ്രെസ്സും എടുത്തു കൊണ്ട് കുളിക്കാനായി ഓടി....അവളുടെ ഓട്ടം കണ്ട് ശിവ ചിരിച്ചു..... ബെഡിൽ വന്നു കിടന്നു ഫോൺ കയ്യിലെക്കെടുത്തു കൊണ്ട് കല്യാണത്തിന് അവരെടുത്ത ഫോട്ടോ ഓരോന്നും അവൻ നോക്കി... എന്തോ ഉള്ളിൽ ഒരു സന്തോഷം.... പാറുവിന്റെ ഫോട്ടോ എടുത്തു കൊണ്ട് അവൻ അതിലേക്കു നോക്കി ഇരുന്നു ചിരിച്ചു... ഈ സമയം അവൾ ഡോർ തുറന്നു പുറത്തേക്കിറങ്ങി...... ഒരു സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത്... സാരി ഉടുക്കാൻ അറിയാത്തത് കൊണ്ട് തന്നെ വരി ചുറ്റി വെളിയിലേക്കിറങ്ങി വന്നു.... തോർത്ത്‌ ഉപയോഗിച്ചു തലമുടി കെട്ടി വെച്ചിരിക്കുന്നു.....

ശിവ അവളെ മൊത്തത്തിൽ ഒന്ന് നോക്കി.... നിനക്ക് വേറെ ഡ്രെസ്സ് ഇല്ലാഞ്ഞിട്ടാണോടി ഇതും എടുത്തു കൊണ്ട് വന്നേ.. (ശിവ ) ഞാൻ കൊണ്ട് വന്നതാണോ കുറ്റം... ഏട്ടന് ഇതൊന്നു ഉടുപ്പിച്ചു തരരുതോ.... വല്ലപ്പോഴും അല്ലെ ഞാൻ സാരി ഉടുക്കുന്നെ അതും പറഞ്ഞവൾ മോന്തേം വീർപ്പിച്ചു നിൽക്കാൻ തുടങ്ങി... അഹ് ഇനി ഇതും പറഞ്ഞു വഴക്കിടണ്ട.. നീ ഇങ്ങു കൊണ്ട് വാ.....പാറു അവന്റെ മുന്നിലേക്ക്‌ വന്നു നിന്നു തലയിലെ തോർത്ത്‌ അഴിച്ചവൾ മാറ്റി.ശിവ ബെഡിൽ നിന്നും എണീറ്റു .. അവളുടെ നനഞ്ഞ തലമുടി ശിവ കൈ കൊണ്ട് മാറ്റി,.... പാറു സാരി ഉടുപ്പിക്കുന്നത് നോക്കി.... ശിവ പാറുനടുത്തു വന്നു അവളുടെ സാരി അവളിൽ നിന്നും അടർത്തി മാറ്റി..... ഇതെന്തിനാ മുഴുവൻ അഴിക്കുന്നെ... ( പാറു ) അല്ലടി എല്ലാവർക്കും ഫസ്റ്റ് നൈറ്റ്‌ അല്ലെ നമുകൂടെ ഒന്ന് ആഘോഷിച്ചാലോ.... ശിവ മുഖം അവളിലെക്കടുപ്പിച്ചു കൊണ്ട് കള്ള ചിരിയോടെ പറഞ്ഞു നിർത്തി.. അയ്യേ..... ഈ ശിവേട്ടന് വന്നു വന്നു ഒരു നാണോം ഇല്ലാതായി.... അവൾ പറഞ്ഞു കൊണ്ട് തിരിഞ്ഞതും ശിവ അവളിൽ നിന്നും സാരി മുഴുവനായി മാറ്റിയിരുന്നു... അവൾക്കു മുന്നിലേക്കവൻ വന്നു നിന്നു... ആ കവിളിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു... പതിയെ അവളുടെ മുഖമാകെ അവന്റെ അധരങ്ങൾ ഒഴുകി നടന്നു.......

പാറുവിനെയവൻ ബെഡിലേക്ക് കിടത്തി..... അവളിലേക്ക് അമരുവാനായി വന്നതും അവന്റെ കണ്ണുകൾ അവളുടെ ആലില വയറിലേക്ക് ചെന്നു നിന്നു.... ശിവയുടെ മുഖം അവിടെക്ക് പതിഞ്ഞതും പാറു നാണത്താൽ കണ്ണുകൾ രണ്ടും കൈ കൊണ്ട് മറച്ചു പിടിച്ചു...... ശിവയുടെ ശരീരവും മനസും അവളിലെക്കമരുകയായിരുന്നു..... അവന്റെ കയ്യും മുഖവും അവളുടെ ദേഹമാകെ ഇഴഞ്ഞു നടന്നു.... ശ്വാസഗതി കൂടി ആ നാല് ചുമരുകകിൽ തങ്ങി നിന്നു.... വീണ്ടും അവൻ അവളിലേക്ക് പടരുന്നു കയറി.... അവന്റെ നെഞ്ചിലേക്കാവൾ തലവെച്ചു കിടക്കുമ്പോൾ അവളുടെ ചുണ്ടിൽ ചെറു ചിരി മായാതെ നിൽക്കുന്നുണ്ടായിരുന്നു..... അവളെയും ചേർത്ത് പിടിച്ചവൻ കണ്ണുകൾ അടച്ചു കിടന്നു ***************** പിറ്റേന്ന് രാത്രിയിൽ വല്യ രീതിയിൽ തന്നെ കല്യാണ പാർട്ടിയും അവർ നടത്തി....അഞ്ചു പേരും തങ്ങളുടെ ഭാര്യ മാരെയും കൂട്ടി അവിടെ ഉണ്ടായിരുന്നു....എല്ലാം ഒരുമിച്ച് കഴിഞ്ഞതോടു കൂടി എല്ലാവർക്കും സന്തോഷം ആയിരുന്നു...ശ്രീയും വീട്ടുകാരും അവിടെ നിന്നു തന്നെ നാട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു...കൂടെ അർദ്ധവും അനന്യയും വരാമെന്നു ഏറ്റു..... പിന്നീട് പോകാമെന്നു ശിവ പറഞ്ഞെങ്കിലും ഷോപ്പിലെ കാര്യങ്ങൾ ഓർത്തപ്പോൾ വീണ്ടും ഒരിക്കൽ വരാമെന്നു ഏറ്റവർ...

രാത്രി ഏറെ വൈകിയിരുന്നു...... പലരും അവരുടെ വീട്ടിലേക്ക് തിരിച്ചു.... പാറുനെയും കൂട്ടി ശിവ വീട്ടിലേക്കു തിരിച്ചു... ആധിയും മിഥുനുമൊക്കെ അവരുടെ വീട്ടിലേക്കും പ്രെവീണും വീട്ടുകാരും ഫ്ലാറ്റിലേക്കും പോയി..... കാറിൽ ഇരുന്ന പാറുവിനോട് ശിവ പലതും പറഞ്ഞു കൊണ്ടേ ഇരുന്നു... എന്നാൽ അവൾ അതൊന്നും തന്നെ ശ്രെദ്ധിക്കുന്നില്ലായിരുന്നു..... മുന്നിലുള്ളതൊക്കെയും കറങ്ങുന്ന പോലെ അവൾക്കു തോന്നി..... ശിവയോട് ഒന്നും പറയുവാൻ അവൾക്കു തോന്നി ഇല്ല..... വീട് എത്തിയതും അവർ കാറിൽ നിന്നും വെളിയിലേക്കിറങ്ങി... ആടി ആടി നടക്കുന്ന പാറുവിനെ ശിവ ചേർത്ത് പിടിച്ചു.. ഉറക്ക ഷീണം ആണെന്നവൻ കരുതി..... ഡോർ തുറക്കാനായി ചാവി എടുക്കുവാൻ വേണ്ടി പാറുവിൽ നിന്നും ഒരു കൈ എടുത്തതും മയങ്ങി ശിവയുടെ കയ്യിലേക്ക് പാറു വീണിരുന്നു.... പാറു........ ശിവ അലറി.... ഡാ... എന്താടി പറ്റിയെ.... ശിവ അവളുടെ കവിളിൽ ചെറുതായി തട്ടി... പാറുവേ.... ഇയ്യോ എന്റെ കൊച്ചു...ഡി... കണ്ണ് തുറക്കടി.... (വെയിറ്റ് ഞാൻ ഒന്നു ചിരിച്ചോട്ടെ... ഇത്രേം എഴുതി പിടിപ്പിച്ചതല്ലേ... 🤣🤣🤣🤣) പാറുവേ.... ശിവ അവളെ കയ്യിൽ കോരി എടുത്തു..പാറുന്. ഒരു പനി വന്നാൽ പോലും ശിവക്ക് വെപ്രാളം ആണ്... അപ്പോൾ പിന്നെ ബോധം കെട്ടു കയ്യിൽ വീണാൽ ഇതായിരിക്കും അവസ്ഥ.... അപ്പോളത്തെ വെപ്രാളത്തിൽ എന്ത് ചെയ്യണമെന്ന് അവനറിയില്ലായിരുന്നു....... പാറുവിനെയും കയ്യിൽ കോരി കാറിനു അടുത്തേക്കവൻ... ഡോർ തുറന്നു അവളെ അതിലേക്കു ഇരുത്തി... പെട്ടെന്ന് തന്നെ ശിവ കാർ എടുത്തു... കാർ ഓടിക്കുമ്പോൾ അവൻ നന്നായി ടെൻഷൻ അടിക്കുന്നുണ്ടായിരുന്നു.. അവളെ ഒരുപാട് അവൻ വിളിച്ചു... എന്നാൽ പാറു കണ്ണ് തുറക്കുന്നില്ലായിരുന്നു.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story