പുനർ വിവാഹം: ഭാഗം 90

punarvivaham

എഴുത്തുകാരി: ആര്യ

ശിവ മിററിൽ കൂടി കാറിന്റെ പിറകിൽ ഇരിക്കുന്ന മക്കളെ നോക്കി..... എന്നാൽ ശിവ നോക്കുന്നത് കണ്ടതും അവന്മാർ തല താഴ്ത്തി.. രണ്ടാളും എന്താ ഒന്നും മിണ്ടാത്തെ... ഇനിയും നിങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായാൽ ഉടനെ സ്കൂൾ മാറ്റികൊളാന മിസ്സ്‌ പറഞ്ഞേക്കുന്നേ... അച്ഛൻ ബിസ്സിനെസ്സ്മാനാണെന്നു ഉള്ള ഉദ്ദേശത്തിലാണോ മക്കള് ഇങ്ങനൊക്കെ കാട്ടി കൂട്ടുന്നത്.... ഏഹ്ഹ്... സോറി അച്ഛാ.. ഇനി ഉണ്ടാവൂല... അച്ഛൻ ആണേ സത്യം.. ( ദ്രുവി ) ഇനി ഇങ്ങനെ ഉണ്ടാക്കി വെക്കരുത് രണ്ടാളും... കേട്ടല്ലോ.... ശിവ പറഞ്ഞതും അവർ തലയാട്ടി.... അച്ഛാ.... ( ധർഷി ) എന്തെ... (ശിവ ) അമ്മയോട് ഒന്നും പറയല്ലേ അച്ഛാ ..( ദർഷി ) ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല... നിങ്ങളായിട്ട് പറയാതെ ഇരുന്ന മതി..... അത്രയും പറഞ്ഞു ശിവ കാർ മുന്നോട്ടെടിച്ചു.... ഇടയ്ക്കു വഴിയിൽ കാർ ഒതുക്കി കടയിലേക്ക് കയറിവൻ അവർക്കു ഐസ് ക്രീം വാങ്ങിക്കൊണ്ടു വന്നു... അത് കിട്ടിയതും അവർ ഹാപ്പി....... ശിവ കാർ നേരെ വീട്ടിലേക്കു ഓടിച്ചു ....രാമേട്ടൻ പതിവ് പോലെ ഗേറ്റ് തുറന്നു കൊടുത്തു...... ശിവ കാർ അകത്തേക്ക് കയറ്റിയത്തും... രാമേട്ടാ....... പിള്ളേർ അലറി.... അപ്പോളേക്കും രാമേട്ടൻ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു.... വീട്ടിലേക്കു കാർ നിന്നതും പതിവ് പോലെ പാട്ടും ബഹളവുമായി അവന്മാർ അകത്തേക്ക് ഓടി......... പിറകെ ശിവയും ചെന്നു..... എന്നാൽ അകത്തേക്ക് ചെന്ന ശിവ കാണുന്നത് .... തലയും കുനിച്ചു നിൽക്കുന്ന മക്കളെ ആയിരുന്നു അവർക്കു മുൻപിൽ ദേഷ്യത്തോടെ നിൽക്കുന്ന പാറുവും.... ഇതെന്താടി നീ ഇങ്ങനെ നിൽക്കുന്നേ..... ( ശിവ ) ശിവ അതിനിടയിൽ തിരിഞ്ഞു നോക്കിയ ദ്രുവിനെ കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു...

അവനറിയില്ലെന്നുള്ള രീതിയിൽ മുഖം ചലിച്ചു... ഇവരെ എല്ലാവരെയും നോക്കി സോഫയിൽ രണ്ടു വയസു മാത്രം പ്രായമുള്ള ശിവയുടെയും പാറുവിന്റെയും കുഞ്ഞു മകൾ ധർപ്പിത ഇരിപ്പുണ്ടായിരുന്നു.... കുഞ്ഞിപ്പല്ലുകൾ കാട്ടി അവൾ ചിരിച്ചു....... ചേട്ടമാരെ കണ്ട സന്തോഷത്തിൽ സോഫയിൽ നിന്നും ഇറങ്ങാനൊക്കെ പെണ്ണ് ശ്രെമം നടത്തുന്നുണ്ട് ... ദച്ചുനെ നോക്കി അവന്മാർ ചിരിച്ചു...... ദ്രുവി........ ( പാറു വിളിച്ചതും അവമാർ അമ്മയെ നോക്കി...) ഇന്നെന്തുവായിരുന്നടാ സ്കൂളിൽ പ്രശ്നം..... (പാറു,) പാറു..ഡി വിട്ടു കള.... പിള്ളേര് ചുമ്മാ.... (ശിവ പറഞ്ഞു തീർക്കുന്നതിനു മുന്നേ പാറു ഇടയിൽ കയറി സംസാരിച്ചു ) ശിവേട്ടൻ മിണ്ടരുത് .. ഏട്ടനാ ഇവന്മാർക്ക് ഇത്രയും വളം വെച്ചു കൊടുക്കുന്നത് ... (( പാറു ) വളം വെക്കാൻ ഞങ്ങൾ വാഴ അല്ലല്ലോ അമ്മേ.... 🤪( ദ്രുവി ) കണ്ടോ... തർക്കുത്തരം പറയുന്നത്..ഇതൊക്കെ ആരാടാ നിന്നെ പഠിപ്പിച്ചു തരുന്നേ... (പാറു ) തർക്കുത്തരം അല്ല അമ്മേ... ഇതിനാ തഗ് എന്ന് പറയുന്നേ..... യൊ യൊ....ഇങ്ങനെ പറയുമ്പോ മുഖത്തു കറുത്ത കണ്ണാടി വന്നിരിക്കും....(ദ്രുവി പറഞ്ഞു നിർത്തിയതും ശിവയും ധർഷിതും പാറുവും കുഞ്ഞും ഉൾപ്പെടെ എല്ലാവരും കണ്ണും തള്ളി അവനെ നോക്കി ഇരുന്നു....) ഓഹോ... നിന്നേ ആരാടാ ഇതൊക്കെ പഠിപ്പിച്ചേ... ഏഹ്ഹ്... പാറു പിറകിൽ നിന്നും ചെറിയ ഒരു വടിയെടുത്തു..... അയ്യോ... അമ്മേ തല്ലല്ലേ....... ഞങ്ങള് നന്നായിക്കോളാം....ദ്രുവ് കരയാൻ തുടങ്ങി..... നിന്നെ തല്ലിയോടാ ഞാൻ.... ( പാറു ) ഇല്ല....

😭😭😭😭😭(ദ്രുവ് ) പിന്നെ എന്തിനാടാ നീ കരയുന്നെ ഇങ്ങനെ.... (പാറു ) തല്ലു കിട്ടാതിരിക്കാൻ സേഫ്റ്റിക്ക് വേണ്ടി കരഞ്ഞതാ അമ്മേ...... 😭😭😭( ദ്രുവ് ) ഇവനെ കൊണ്ട്... ഇന്ന് ആ ടീച്ചർ വിളിച്ചു പറഞ്ഞപ്പോ എന്റെ തൊലിഏഴും ഉരിഞ്ഞു പോയി... അച്ഛൻ വളർത്തികൊണ്ട് വന്ന പേര് മകൻ തന്നെ ഇല്ലാതാക്കും.... അതെങ്ങനാ അച്ഛന്റെ അതെ സ്വഭാവം അല്ലേ മോനു കിട്ടിയിരിക്കുന്നത്... അനുഭവിച്ചോ എല്ലാരും കൂടി..... ഇവനാ ആ ധർഷിയെയും കൂടി ഇതൊക്കെ പഠിപ്പിക്കുന്നത് .. അവനെങ്കിലും നന്നാവുമെന്ന കരുതിയെ.. കണ്ടില്ലേ വന്നു നിൽക്കുന്നെ... ഇട്ടിരിക്കുന്ന ഡ്രെസ്സ് കണ്ടോ...... രാവിലെ ഇവനെ ഇങ്ങനാണോ സ്കൂളിലേക്ക് വിട്ടത്.... മൊത്തം മണ്ണും ചെളിയും...... നീ സ്കൂളിൽ പഠിക്കാൻ ആണോ അതോ മണ്ണ് കോരാൻ ആണോ പോകുന്നത്.. ഏഹ്ഹ്.... പാറു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.... ദ്രുവിനെ നോക്കിയണവൾ എല്ലാം പറയുന്നത്... എന്താന്നു വെച്ച ആയിക്കോ.. ഇനി അമ്മ ഒന്നും മക്കളെ രണ്ടാളേം പറയാൻ വരുന്നില്ല.... കയ്യിൽ ഇരുന്ന വടി താഴേക്കു വലിച്ചെറിഞ്ഞും കൊണ്ടവൾ സോഫയിൽ ഇരുന്ന തന്റെ മകളെയും എടുത്തു റൂമിലേക്ക്‌ നടന്നു..... ദ്രുവ് തിരിഞ്ഞു ശിവയെ നോക്കി... പിന്നെ ശിവക്കടുത്തേക്ക് ഓടി ചെന്നു... പിറകെ ധർഷിയും ശിവയുടെ അടുത്തേക്ക് ചെന്നു അവന്റെ കാലിൽ രണ്ടാളും ചുറ്റി പിടിച്ചു.... കരച്ചിലിന്റെ വാക്കോളാം അവർ എത്തിയിരുന്നു... അത് കണ്ടതും ശിവ അവർക്കടുത്തേക്ക് ഇരുന്നു....

എന്താടാ..... ശിവ ചോദിച്ചതും അവന്മാർ അച്ഛന്റെ തോളിലേക്ക് വീണു കരഞ്ഞു.... മക്കള് നന്നാവാൻ വേണ്ടി അല്ലേടാ അമ്മ വഴക്ക് പറഞ്ഞെ... അതിനിങ്ങനെ കരയുവാണോ വേണ്ടത് . ഏഹ്ഹ്..ചെല്ല് അമ്മയോട് ചെന്നു രണ്ടാളും സോറി പറ.... അമ്മേടെ വിഷമോം ഒക്കെ മാറും... ചെല്ല് .... ശിവ അവരെ നേരെ നിർത്തി പറഞ്ഞതും അവന്മാർ മൂളിക്കൊണ്ട് പാറുവിന്റെ റൂമിലേക്ക്‌ നടന്നു..... ഡോർ പതിയെ തുറന്നു.... തല അകത്തേക്ക് ഇട്ടു കൊണ്ട് നോക്കി.... ബെഡിൽ ഇരിക്കുന്ന പാറുവിനെ ആണ് കുട്ടികൾ കണ്ടത്.... രണ്ടാളും മുറിയിൽ കയറി വരുന്നത് കണ്ണാടിയിൽ കൂടി പാറു കണ്ടിരുന്നു...... കുട്ടികൾ അവൾക്കടുത്തേക്ക് വന്നു നിന്നു.... അമ്മേ........ അതും വിളിച്ചു കൊണ്ട് രണ്ടാളും ബെഡിൽ വലിഞ്ഞു കയറി..... മ്മ്.... എന്താ.... (പാറു ) അമ്മ കരയല്ലേ... ഞങ്ങൾക്കും സങ്കടം ആവും അമ്മ കരഞ്ഞ.... (ദർഷി...) പാറു ഒന്നും മിണ്ടാതെ ഇരുന്നതും ദ്രുവി ദർഷിയെ നോക്കി... പിന്നെ ചിരിച്ചു കൊണ്ട് പാറുവിന് അടുത്തേക്ക് നീങ്ങി... അവളുടെ രണ്ടു കവിളിലും രണ്ടാളും ഉമ്മകൾ കൊടുത്തു കൊണ്ട് ചിരിച്ചു..... ഇപ്പോൾ പോയോ... അമ്മേടെ വിഷമം.... ദ്രുവി ചോദിച്ചതും പാറു രണ്ടാളെയും ചേർത്ത് പിടിച്ചു........ ശിവയും അപ്പോളേക്കും മുറിയിലേക്ക് വന്നിരുന്നു.... ബെഡിൽ കിടക്കുന്ന തന്റെ മകളെ അവൻ കയ്യിലേക്ക് കോരി എടുത്തു.... കണ്ടോ ദെച്ചു മോളെ... അവരിപ്പോ ഒന്നായി നമ്മള് ഔട്ടും.... അത് പറഞ്ഞതും അവൾ ഒന്നുമറിയാതെ ചിരിച്ചു.... ആര് പറഞ്ഞു ഔട്ട്‌ ആയെന്നു....,

( പാറുവും മക്കളും ശിവക്കടുത്തേക്ക് വന്നിരുന്നു...) *************** അഞ്ചു വർഷങ്ങൾക്കു ശേഷം ഒരുപാട് മാറ്റങ്ങൾ ഇവർക്കിടയിൽ സംഭവിച്ചു.... ശ്രീനിലയം ഗ്രൂപ്പ്‌ ഒരുപാട് അങ്ങ് വളർന്നു..... പുതിയ ഒരു ഷോപ്പ് കൂടി ശിവ ഓപ്പൺ ചെയ്യ്തു ... അതോടൊപ്പം ആദിത്യ ഗ്രൂപ്പും അതെ ലവലിൽ അവർക്കൊപ്പം ഉണ്ട്...... ആധിക്കു രണ്ട് മക്കൾ ആയിരുന്നു.... സച്ചൂട്ടൻ ( ആദിദേവ് ... )ഇപ്പോൾ 5 ആം ക്ലാസ്സിൽ.... ഇളയ മകൾ ആദിത്യ..... ഇപ്പോൾ രണ്ടാം ക്ലാസ്സിൽ... പിന്നീട് ഉള്ളത് നമ്മുടെ ദ്രുവൂട്ടന്റെ ഉറ്റ ചങ്ങാതി ആയ മിഥുൻ..... ആൾക്ക് ഒരു മകളും മകനും.... മകൾ മാളു ( ആർദ്ര )... അവളിപ്പോ lkg ഇളയമകനു രണ്ടു വയസു ( ആർദ്രവ് ) അരുണിനും ദേവൂനും രണ്ടു മക്കൾ മൂത്തവൾ ധീക്ഷിത lkg ഇൽ തന്നെ..... ഇളയവൻ ദർശൻ..... ഇപ്പോൾ ഒന്നര വയസു.... പിന്നെ ഉള്ളത് മനു.... പെൺകുട്ടി മഹിമ..... പ്രവീണിന് ഒരാൺകുട്ടി പ്രണവ്........ പിന്നെ അവർ ഒരാൾക്കും കൂടി വേണ്ടി ഉള്ള വെയിറ്റിങ്ങിൽ ആണിപ്പോൾ..... അർദ്ധവിനും അനന്യക്കും ഒരു വയസുള്ള ഒരു പെൺകുട്ടിയും മൂന്നര വയസുള്ള ഒരു ആൺകുട്ടിയും...... പെൺകുട്ടി ആത്മീക ..... ആൺകുട്ടി( ആര്യൻ.. 🤪) എല്ലാവരും അവരവരുടെയാതായ തിരക്കുകളിൽ... ജീവിതത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പ്രേശ്നങ്ങൾ ഒഴിച്ചാൽ അവരിന്നു ഹാപ്പി ആയി മുന്നോട്ടു പോകുന്നു..... ***************** വീണ്ടും ശിവയുടെ വീട്ടിലേക്കു വരാം..... ശിവയുടെ വീട്ടിലെ തന്നെ ഏറ്റവും വലിയ റൂം ആണ് നമ്മുടെ കുട്ടികളുടെ...

റൂം തുറന്നു അകത്തേക്ക് കയറിയാൽ വല്യ ഒരു ബെഡ്... ചുമരുകളിൽ ചോട്ടാ ഭീം ഉം ടോം ആൻഡ് ജെറിയും മറ്റുള്ള കാർട്ടൂൺ കഥാപാത്രങ്ങളും ഇടം പിടിച്ചിരിക്കുന്നു.... കുട്ടികൾക്കളുടെ കലാവാസാനകൾ റൂമിലെ ചുമരുകകൾ ഏറ്റു വാങ്ങിയത് പ്രേത്യേകം കാണാം...... ഒരേ ഉടുപ്പുകൾ ഇട്ടു കൊണ്ട് ബെഡിൽ കണ്ണുകകൾ അടച്ചു കിടക്കുകയാണിപ്പോൾ അവർ..... ഒന്നുമറിയാതെ കിടന്നുറങ്ങുന്ന അവർക്കരുകിലേക്ക് കുഞ്ഞി ഉടുപ്പുമിട്ടു നമ്മുടെ ദച്ചൂട്ടി നടന്നു ചെന്നു.... പിറകെ റൂമിലെ ലൈറ്റുകൾ തെളിഞ്ഞു........ പെട്ടെന്ന് തന്നെ അവിടെക്ക് ഒരേ ശബ്ദത്തോടെ വിളിച്ചു പറഞ്ഞു ഹാപ്പി ബർത്ത്ഡേ.......ടൂ..... യു............ ദച്ചൂട്ടി ഒന്ന് ഞെട്ടി... ശബ്ദം കേട്ടതും ഉറക്കത്തിൽ നിന്നും കുട്ടികൾ ചാടി എണീറ്റു.... കണ്ണുകൾ തിരുമ്മി അവർ മുന്നിലേക്ക്‌ നോക്കി.....തിരിച്ചു കൊണ്ട് തന്റെ അടുത്തു നിൽക്കുന്ന അച്ഛനെയും അമ്മയെയും ആണവർ കണ്ടത്... ഒന്ന് കൂടി കണ്ണുകകൾ തിരുമ്മിയത്തും മിഥുനും അരുണും ആദിയും അവരുടെ ഫാമിലിയും ആ മുറിയിൽ നിക്കുന്നതവർ കണ്ടു... ശിവയും പാറുവും കുട്ടികൾക്കടുത്തേക്ക് വന്നു പാറുവും ശിവയും കുട്ടികൾക്ക് ഉമ്മകൾ കൊടുത്തു..... അവരെ ചേർത്ത് പിടിച്ചു.... അത് കണ്ടു ദച്ചുവും കൊടുത്തു....പിന്നെ പിറകിൽ ബർത്തഡേ പാർട്ടുകൾ കെട്ടു കൊണ്ട് അവർ എണീറ്റു മറ്റുള്ളവർക്കടുത്തേക്ക് നടന്നു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story