പുനർ വിവാഹം: ഭാഗം 9

punarvivaham

എഴുത്തുകാരി: ആര്യ

 കണ്ണുകൾ കൂട്ടി അടക്കുമ്പോ അയാളുടെ മുഖം..... എന്റെ ഈശോര എന്താ ഇങ്ങനെ... അയാളെ കാണാതെ ഇത്രേം ദിവസായി..അന്ന് അവിടുന്ന് പോയി കഴിഞ്ഞു പിന്നെ എന്താ അയാൾ വരാഞ്ഞേ.... അല്ല ഞാൻ എന്തിനാ അങ്ങേരെ കുറിച്ച് ആലോചിക്കുന്നെ... ഒന്നോർത്ത അങ്ങേരുടെ കയ്യിലല്ലേ തെറ്റ്... ആരേലും ചെയ്യുന്ന പണി ആണോ നടു റോഡിൽ വേച്ചു അതും ഒരു പെണ്ണിനെ പിടിച്ചു ഉമ്മ വെക്കുവാ എന്നൊക്കെ പറഞ്ഞ വല്യ തെറ്റല്ലേ..... പിന്നീട് ഏട്ടൻ തല്ലാൻ പോയതും ഞാൻ വായിൽ വന്നത് ഒക്കെ വിളിച്ചു പറഞ്ഞതും ഒക്കെ തെറ്റല്ലേ... തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് എങ്ങനാ നേരെ ആക്കുന്നെ.... ഇതേസമയം കുളിച്ചിട്ടു മുറിയിലേക്ക് ഇറങ്ങി വന്ന മീനു കാണുന്നത് തന്റെ കയ്യിലെ നഖം മുഴുവൻ തിന്നു തീർക്കുന്ന പാറുവിനെയാ... ഡി... ഒരു അലർച്ച ആയിരുന്നു മീനു.. അവളുടെ അലർച്ച കേട്ടു പാറു ഒന്ന് ഞെട്ടി.. എന്റെ മീനു നിന്നോട് പല വെട്ടം ഞാൻ പറഞ്ഞു ഇങ്ങനെ കിടന്നു കൂവല്ലന്ന്...

ഞാൻ കൂവിയതാണോ പ്രശ്നം.. നീ അങ്ങേരേം ആലോചിച്ചു ഇരിക്കുന്നെനു പ്രശ്നം ഇല്ലേ... ( meenu) ആരെ... ഞാൻ.... ഞാനാരേം ആലോചിച്ചിരുന്നില്ല.. അല്ലെ തന്നെ ആ മരങ്ങോടൻ ശിവനെ ആലോചിച്ചു ഇരുന്നിട്ട് എനിക്ക് എന്ത് കിട്ടാനാ... അഹ്.. അതിനു നിന്നോട് ഞാൻ ചോയിച്ചില്ലല്ലോ.. നീ ശിവേട്ടനെ ആണോ ആലോചിരിക്കുന്നെന്നു.... ഏഹ്ഹ്... നീ തന്നെ സത്യം വിളിച്ചു കൂവി... ഇനി മറച്ചു വെക്കേണ്ട.... അഹ് അതുപിന്നെ നീ അങ്ങേരോന്നൊക്കെ പറഞ്ഞപ്പോ.. ഞാൻ കരുതി... എന്റെ പാറു എനിക്കറിയില്ലേ നിന്നെ.. എന്താടി നിന്റെ പ്രശ്നം.. ഈ കഥയിൽ ഒക്കെ വായിക്കുന്നത് പോലെ അടി ഇട്ട് രണ്ടൂടെ പ്രേമത്തിലായോ..... മീനു അത് പറഞ്ഞതും പാറു മുഖം താഴ്ത്തി അങ്ങനെ ഇരുന്നു... അവളുടെ മുഖം മീനു പിടിച്ചുയർത്തിയപ്പോൾ കണ്ടത് കലങ്ങിയ കണ്ണുകളും ആയി ഇരിക്കുന്ന പാറുവിനെയാ.. ഡി..എന്തിനാ കരയുന്നെ... കഴിഞ്ഞ കാര്യങ്ങൾ എന്തിനാ നീ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നെ...

പ്രേമിക്കാൻ ഉള്ള പ്രായം ഒന്നും പാറുന് കഴിഞ്ഞട്ടില്ലല്ലോ... ദേ പെണ്ണെ മര്യാദക്ക് കണ്ണ് തുടച്ചേ... നിനക്ക് ശിവേട്ടനെ ഇഷ്ടാണെ ഞാൻ തന്നെ ഈ കല്യാണം നടത്തി തരാം എന്തെ.... അങ്ങേരെ എന്റെ തലയിലങ്ങാനം കേട്ടി വെക്കാൻ നോക്കിയ കൊല്ലും നിന്നെ ഞാൻ...( പാറു ) പിന്നെ നിനക്കെന്താടി പ്രശ്നം.. അത് പറ... എടി എനിക്കങ്ങേരോട് പ്രേമം ഒന്നുല്ല.. പക്ഷെ ഏട്ടൻ അടിക്കാൻ ചെന്നതും ഞാൻ അത്രയും പേരുടെ മുന്നിൽ വെച്ചു അങ്ങനൊക്കെ പറഞ്ഞതും എല്ലാം കൂടെ ആയപ്പോ ഒരു വെഷമം.. പോരാത്തേന്‌ ഇതിപ്പോ അഞ്ചാറു ദിവസം ആയില്ലേ അങ്ങേരു അമ്പലത്തിൽ വന്നട്ടു.... എന്തോ അറിയില്ലടി അയാളെ കാണുമ്പോളേ നെഞ്ചിടിക്കാൻ തുടങ്ങും.. ഇപ്പൊ ആണേ വല്ലാത്തൊരു അവസ്ഥ.. അയാൾക്ക്‌ എന്തെങ്കിലും പറ്റിയൊന്നു... ഒരു പേടി... എന്താടി ഇതൊക്കെ....

ഏഹ്ഹ്.. ഇനി വല്ലതും...പറ്റി കാണുവോ... ഇതാണ് മോളെ പ്രേമം...😁... ശിവേട്ടനെ കാണാതാകുമ്പോൾ നിനക്ക് വെഷമം ആകുന്നു.. നീ ടെൻഷൻ അടിക്കുന്നു.. ഇതൊക്കെ പ്രേമത്തിന്റെ ലക്ഷണവാ....😁 ദേ പെണ്ണെ ഞാൻ നിന്നോട് പറഞ്ഞു.. എനിക്കങ്ങേരോട് ഒരു ചുക്കും ഇല്ലന്ന്... ഇത് സഹതാപം ആണ്... അവളോടതും പറഞ്ഞു ഞാൻ കുളിക്കാൻ കയറിയിരുന്നു.... കുളിച്ചു വേഗം ഇറങ്ങി നല്ല ഒരു ദവാണിയും ഉടുത്തു അമ്പലത്തിലേക്കിറക്കി... നിങ്ങള് കരുതുന്ന പോലെ ഞാൻ ഒരു ഊര് തെണ്ടി ഒന്നും അല്ല... ഈ മീനുട്ടി ഉള്ളത് കൊണ്ടാ... അവൾക്കു വീട്ടിൽ ഇരിക്കുന്നതെ ഇഷ്ടല്ല... പോരാത്തേന്‌ ഏട്ടനോട് എപ്പളും അടിയും.... ആ വഴി എത്താറായതും അന്ന് ശിവൻ പിടിച്ചു ഉമ്മ വെച്ചതും ഒക്കെ ഒരു മിന്നായം പോലെ മനസ്സിൽ ഒടി എത്തി.. പഴയതു പോലെ നെഞ്ചിടിക്കാനും..

മീനുന്റെ കയ്യും പിടിച്ചു മുന്നോട്ടു ധിറുതിയിൽ നീങ്ങി... മീനു എന്തക്കയോ പറയുന്നുണ്ടങ്കിലും ഒന്നും അവൾ കേൾക്കുന്നില്ലായിരുന്നു കാലുകളുടെ വേഗത കൂടി...മീനു അവളുടെ മുഖത്തേക്ക് തന്നെ നോക്കുവായിരുന്നു.. ആരെയോ തേടി ചുറ്റിനും പോകുന്ന ആ കണ്ണുകൾ.. ഓരോ നോട്ടവും പ്രേതീക്ഷ ഇല്ലന്ന് കാണുമ്പോ അവളുടെ മുഖത്തുണ്ടാകുന്ന സങ്കടം.... എല്ലാം കാണുമ്പോൾ അവൾക്കൊരുതരം അതിശയം ആയിരുന്നു... വളവു തിരിഞ്ഞതും വീണ്ടും മുന്നോട്ടു നടന്നു... ഇടക്കെപ്പോളോ അവളുടെ കണ്ണുകൾ തേടിയ ആളെ കണ്ട സന്തോഷത്തിൽ ആ കണ്ണുകൾ വിടർന്നു വന്നതും ചുണ്ടിൽ ചെറു പുഞ്ചിരി വരുന്നതും എല്ലാം മീനു നോക്കികണ്ടു... അവളെ വിട്ടു മുന്നിലേക്ക്‌ നോക്കിയ മീനു ഒരു നിമിഷം അവളുടെ കൈ പിടിച്ചു അവിടെ നിർത്തി...

എന്താടി നിന്നെ വാ പോകാം....( പാറു ) എന്റെ പാറു നീ ശിവേട്ടനെ കാണാൻ ആണോ ഈ ഓട്ടം ഓടിയെ പെതുക്കെ വന്ന പോരാരുന്നോ... നീ ഒന്ന് മിണ്ടാതെ വരുന്നുണ്ടോ എന്റെ കൂടെ... അവളുടെ കയ്യും പിടിച്ചു ശിവന്റെ വണ്ടി ഇരിക്കുന്നിടത്തേക്ക് ചെന്നു.... തൊട്ടടുത്തു തന്നെ ശിവനെ പൊതിഞ്ഞു അവന്റെ പിള്ളേരും ഉണ്ടായിരുന്നു....അതുകൊണ്ട് തന്നെ അവൾക്കവനെ കാണാൻ കഴിയില്ലായിരുന്നു... അവരൊക്കെ മാറുന്നതുവരെ നിൽക്കാമെന്നു അവൾ കരുതി.... ***************** എന്ത് കൊലവ ശിവേട്ട ഇത്.. ( ഒന്നാമൻ ) ഞങ്ങളെ ഒന്ന് വിളിച്ചൂടാരുന്നോ... അവന്മാർക്കിട്ടു ഞങ്ങള് കൊടുക്കില്ലാരുന്നോ....( രണ്ടാമൻ ) എത്ര പ്രാവശ്യം ഞങ്ങള് ഏട്ടനെ വിളിച്ചു.. ഫോൺ സ്വിച്ച് ഓഫ്‌.. പോരാത്തേന്‌ വീട്ടിൽ വന്നപ്പോ അവിടെ ഉള്ള ആള് പറഞ്ഞു ശിവേട്ടൻ അവിടെ ഇല്ലന്ന്....

എന്നട്ടോ ഈ കോലത്തിൽ ഞങ്ങളുടെ മുന്നിൽ വന്നു നീക്കനാരുന്നോ... അതിനു നീ ഒക്കെ എന്തിനാടാ പേടിക്കുന്നെ.. ഈ ശിവനെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല... പറഞ്ഞു തീർന്നതും.... ശിവേട്ട.... ( രണ്ടാമൻ ) എന്താടാ..... അവൻ കണ്ണുകൊണ്ട് പുറകിലേക്ക് കാണിച്ചു... അവനു മുന്നിൽ നിന്നവന്മാരെ ശിവൻ മാറ്റിയതും അവളെ കണ്ടതും ഒരുമിച്ചായിരുന്നു.. കാണാതിരുന്നു അവളെ കണ്ടതും വീണ്ടും അവന്റെ മുഖത്തു ദേഷ്യം വന്നു... എന്നാൽ അവന്റെ കോലം കണ്ടപ്പോൾ അവളുടെ മനസ്സിൽ എന്തോ ഒരുതരം വിഷമം ആയിരുന്നു.. താൻ കാരണം ആണോ എന്നുള്ള പേടി... അവൾ അവനടുത്തേക്ക് നടന്നു... കൂടെ നിന്നവൻ മാരോടു പൊക്കോളാൻ അവൻ പറഞ്ഞു.... അവര് അവളെ ദേഷ്യത്തിൽ ഒന്ന് നോക്കിയട്ടു അവിടെ നിന്നും പോയി...

അവളുടെ മുന്നിലേക്ക്‌ നീങ്ങി അവൻ നിന്നു... കൈ രണ്ടും പുറകിൽ കേട്ടി മുഖത്തു ദേഷ്യവുമായി... എവിടെ.. ആ.... യിരുന്നു... തൊണ്ടയിൽ ശബ്ദം പിടിച്ചു നിർത്തുന്നത് പോലെ...( പാറു ) എന്താടി നിനക്ക് വിക്കുണ്ടോ.. ഏഹ്ഹ്.... ഇല്ലന്ന് ഉള്ള മറുപടി അവൾ ഒരു തലയാട്ടലിൽ നിർത്തി... അന്ന് ഞാൻ അങ്ങനൊക്കെ അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ.. എനിക്ക് എന്റെ.... ഏട്ടനെ ഒരുപാടിഷ്ടാവാ... പെട്ടെന്ന് അവിടെ വെച്ചു കണ്ടപ്പോ... എല്ലാം നിർത്താം പ്ലീസ്... ഇതിങ്ങനെ പോയ എന്തെങ്കിലും ഒക്കെ സംഭവിക്കും... എനിക്ക് പേടി ആകുവാ...രണ്ട് അപരിചിതരെ പോലെ മുന്നോട്ടു പോയികൂടെ.... ( പാറു ) അവൻ പുച്ഛം കലർന്ന ചിരിയോടെ മുഖം തിരിച്ചു....... തുടങ്ങി വെച്ചതൊക്കെ അതിന്റെ അവസാനം കാണാതെ ഈ ശിവൻ നിർത്തില്ല... പ്രേത്യേകിച്ചു ഇവിടെ വരെ എത്തിയ സ്ഥിതിക്ക്... അവളുടെ മുന്നിലേക്കവൻ ഒന്ന് കൂടെ നീങ്ങി... എന്താടി.. അന്ന് ഇതൊന്നും അല്ലായിരുന്നല്ലോ നീ...

തന്റേടത്തോടെ പലതും വിളിച്ചു കൂവിയല്ലോ.... ഇപ്പൊ എന്താടി ആ ധൈര്യം എല്ലാം ചോർന്നു പോയോ... മേലാൽ ഒരുത്തന്റേം കാര്യോം പറഞ്ഞു എന്റെ അടുത്ത് വന്നേക്കരുത് കേട്ടോടി.... ഡി... എന്തോ ആലോചിച്ചു നിന്ന മീനുനെ അവൻ അങ്ങോട്ടേക്ക് വിളിച്ചു... അവൾ പേടിച്ചു കൊണ്ട് അവനടുത്തേക്ക് വന്നു.... എന്താ ശിവേട്ട..... ഇവളെയും കൂട്ടികൊണ്ട് എത്രയും പെട്ടെന്നു ഇവിടുന്നു പോ.... ശിവേട്ട... ( meenu) ശിവേട്ടന് കെട്ടിക്കൂടെ പാറുനെ.... അവളതു ചോദിച്ചതും ഞങ്ങൾ രണ്ടും ഒരു പോലെ ഞെട്ടി..... ദേ പെണ്ണെ വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവിയ എന്റെ കയ്യിൽ നിന്നു നീയായിരിക്കും മേടിക്കുന്നെ....മീനുനോട് അവൻ പറഞ്ഞു നീ ആണോടി ഇവളോട് പറഞ്ഞു കൊടുത്തേ.... ഞാനോ.... അയ്യേ എനിക്കതല്ലേ പണി... അതും തന്നെ പോലൊരു കാട്ടു പോത്തിനെ....

എന്റെ പട്ടി കെട്ടും... പട്ടി പോലും ചിലപ്പോ കേട്ടില്ല....( പാറു ) ഓ നിന്നെ കണ്ടാലും മതി... ഈ ശിവയുടെ പിറകെ ആയിരം പെണ്ണുങ്ങൾ വരും..എന്നാലും നിന്നെ എനിക്ക് വേണ്ട... നിന്നെ പോലൊരു വായാടിയെ കെട്ടിയിട്ടു വേണം ആ ഭാരം കൂടെ ജീവിത കാലം മുഴുവൻ ഞാൻ ചുമക്കാൻ.... എടൊ... പോടീ.... നീ പോടാ ..😡 അയ്യോ ഒന്ന് നിർത്തുന്നുണ്ടോ... രണ്ടൂടെ ഇങ്ങനെ അടി ഇടാതെ ഞാൻ ചോദിച്ചന്നെ ഒള്ളു... ശിവേട്ട ഈ പെൺകുട്ടികളോട് ഇത്രേം ദേഷ്യോം കൊണ്ട് നടക്കുന്നത് നല്ലതിനല്ല കേട്ടോ... അതിനു നിനക്കെന്താ ഞാനല്ലേ... നീ നിന്റെ ചേട്ടന്റെ കാര്യോം അവന്റെ പെണ്ണുമ്പുള്ളേടെ കാര്യോം നോക്കിയ മതി.. എന്റെ കാര്യത്തിലോട്ടു തല ഇടാൻ വരണ്ട... ഞാൻ മീനുനെ ഒന്ന് സൂക്ഷിച്ചു നോക്കി... ഇയാൾക്കെങ്ങനെ മീനൂന്റെ വീട്ടുകാരെ പറ്റി അറിയാം..

ശിവേട്ടന് ഒരു ജീവിതം കിട്ടിക്കോട്ടെന്ന് കരുതി പറഞ്ഞതാ... അല്ലാതെ ശിവേട്ടന്റെ കാര്യത്തിൽ തല ഇടാൻ ഞാൻ വരുന്നില്ല......വിഷ്ണു ചേട്ടൻ ഇവളെ വന്നു കെട്ടികൊണ്ട് പോകുമ്പോ പഠിച്ചോ.... അതും പറഞ്ഞു പാറു മീനുന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നിലേക്ക്‌ നടന്നു... പോകുന്ന വഴി പലതും പാറു ചിന്തിച്ചു പല കാര്യങ്ങളും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.. ശിവന്റെ കണ്ണിൽ നിന്നും മറഞ്ഞതും പാറു അവിടെ നിന്നു... എന്താടി നീ വരുന്നില്ലേ..... ( meenu) മീനു നിന്നെ ഞാൻ എന്റെ സ്വന്തം കൂടപ്പിറപ്പായി തന്നെയാ കണ്ടത്.. പക്ഷെ നീ അങ്ങനെ അല്ലെന്നു എനിക്കിപ്പോ മനസിലായി.... അതിനു ഞാൻ എന്ത് ചെയ്യ്തു.... ഏഹ്ഹ്.. ( meenu) അയാളെ നിനക്ക് ആദ്യം മുതലേ അറിയാമായിരുന്നു... എല്ലാം മറച്ചു വെച്ചോണ്ടാ ഇത് വരെ നീ പൊട്ടൻ കളിച്ചത്... ആദ്യം മുതലേ നീ അയാളെ ശിവേട്ടന്നാ വിളിച്ചിരുന്നെ.... തെറ്റായി നീ സംസാരികാറു പോലും ഇല്ല....എന്താടി ഇതിനു പിന്നിലു... ഏഹ്ഹ്....

ആരാടി അയാളു... പറ.. ആരാന്ന്....... ഹ്മ്മ്... ഞാൻ പറയാം... എന്റെ ചേട്ടനെ നിനക്കറിയില്ലേ. ശ്രീജിത്ത്‌.. ഏട്ടന്റെ പ്രണയ വിവാഹം ആയിരുന്നെന്നു ഞാൻ പറഞ്ഞട്ടില്ലേ.....ശിവേട്ടന്റെ അനിയത്തിയെയാ എന്റെ ഏട്ടൻ കല്യാണം കഴിച്ചേക്കുന്നത്... പണ്ട് ഏട്ടൻ പറയാറുണ്ടായിരുന്നു ശിവേട്ടനെ പറ്റി.. എന്നാൽ നേരിട്ട് കണ്ടട്ടില്ല.. മറ്റു പിള്ളേരുടെ കൂട്ടൊന്നും ശിവേട്ടൻ ഒരിക്കലും ഞങ്ങളുടെ വീട്ടിലേക്കൊന്നും വരാറില്ലായിരുന്നു... അതോണ്ട് തന്നെ ശിവേട്ടനെ ഒരിക്ക പോലും ഞാൻ കണ്ടട്ടില്ല... പിന്നീട് ഏട്ടത്തി വീട്ടിലേക്കു വന്നതിനു ശേഷം ഒരുപാട് കേട്ടു ശിവേട്ടന്റെ പേര്... ഞാനും കാണാനൊന്നു ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്നാൽ ഒരിക്കൽ പോലും... അങ്ങനെ ഇരുന്നപ്പോഴാ അന്ന് നീ കാരണം ഞാൻ ശിവേട്ടനെ കാണുന്നത്.. അന്നും എനിക്കറിയില്ലായിരുന്നു... പിന്നീട് നീ പേരും അഡ്രെസ്സ്ഉം ഒക്കെ പറയുമ്പോള ഞാൻ അറിയുന്നേ ശിവേട്ടനാ അതെന്നു... ഞാൻ ഈ കാര്യം നേരെ ചെന്നു എന്റെ ഏട്ടനോട് പറഞ്ഞു...

ശിവേട്ടൻ നിന്നെ പറ്റി പറഞ്ഞതൊക്കെ ശ്രീജിത്തിന്റേട്ടൻ എന്റേം ഇട്ടതിടേം അടുത്ത് പറഞ്ഞു... വഴക്കിട്ടു രണ്ടും ഒടുക്കം പ്രേമിക്കുവോ എന്ന് ഏട്ടത്തിയ ചോദിച്ചേ... ഞാൻ നിന്നോട് ഒരു കള്ളമേ പറഞ്ഞുള്ളു.. എനിക്ക് അങ്ങനൊരു ചെറിയച്ഛന്റെ മോൻ ഇല്ല... ഞാൻ എന്റെ സ്വന്തം ചേട്ടന്റെ വായിൽ നിന്ന ശിവേട്ടനെ പറ്റി അറിഞ്ഞെ... കൂടപ്പിറപ്പിന്റെ സ്ഥാനത്തു കാണുന്ന ഒരാളെ എങ്ങനാ കേറി വേറെ വല്ലതും വിളിക്കുന്നെ അറ്റത്തൊണ്ട പിന്നീട് അങ്ങോട്ട്‌ ശിവേട്ടന്ന് വിളിച്ചത്... ഞാൻ ഒരിക്കൽ പോലും കരുതിയതല്ല ശിവേട്ടന് എന്നെ അറിയാമെന്നു...

ഇന്ന് വരെ അടുത്ത് നിന്നട്ടു പോലും ശിവേട്ടൻ മിണ്ടിട്ടില്ല.. ഇന്ന് ആദ്യമായിട്ട് അത്രേ എങ്കിലും ചോദിച്ചല്ലോ...നിന്നോട് അങ്ങനെ അന്ന് ചെയ്യ്തത് എനിക്ക് നല്ല വിഷമം ആയി.. അപ്പോളത്തെ ദേഷ്യത്തിൽ ഞാനും എന്തക്കയോ പറഞ്ഞു.... മീനു പറയുന്നതൊക്കെ ഒരു ശീല കണക്കെ കേട്ടു നിൽക്കുവാനേ എനിക്ക് കഴിഞ്ഞുള്ളു.. മീനുന്റെ ഓരോ സംസാരത്തിലും ശിവേട്ടൻ എന്ന് സന്തോഷത്തോടെ പറയുന്നതവൾ ശ്രെധിച്ചു... ഇവൾക്ക് ഇത്രേം സ്നേഹം ആണെങ്കിൽ മറ്റുള്ളവർ അയാളെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടാകും............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story