പുതുവസന്തം: ഭാഗം 1

puthuvasantham

എഴുത്തുകാരി: ശീതൾ

"ആഹാ ഇതുവരെ ഒരുങ്ങിയി കഴിഞ്ഞില്ലേ..അവിടെ എല്ലാവരും മോൾടെ പെർഫോമൻസ് കാണാൻ വെയ്റ്റിംഗ് ആണ്.." തിടുക്കപ്പെട്ട് ഡ്രസിങ് റൂമിലേക്ക് കയറിവന്നുകൊണ്ട് മാധവ് ചോദിച്ചു.. "അച്ഛാ...ഞാൻ കയറണോ...നിക്ക് പേടിയാകുന്നു...." അടുത്തിരിക്കുന്ന അമ്മ പാർവതിയുടെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് പല്ലവി ചോദിച്ചു..അവൾ നന്നേ വിയർത്തിരുന്നു... അതുകണ്ട് മാധവ് ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചു... "അയ്യേ...നിന്റെ അച്ഛൻ മാധവ്മേനോൻ ഇത്തവണയും വൺ ഓഫ് തെ ബെസ്റ്റ് ബിസിനസ് മാൻ ആയതിന് നടത്തുന്ന ഈ പാർട്ടിയിൽ എല്ലാവരുടെയും മുന്നിൽ നാല് ചുവട് വയ്ക്കാൻ പല്ലവി മാധവിന് പേടിയോ..?? "ദേ നിന്റെ ഏട്ടൻ പ്രണവ് ഇത് കേൾക്കണ്ട..അവൻ ആ ദുബായിൽനിന്ന് നിന്നെ വീഡിയോ കോൾ ചെയ്ത് കളിയാക്കും.."

മാധവ് പറഞ്ഞതിന് പിന്നാലെ പാർവതി കൂടി പറഞ്ഞിട്ടും പല്ലവിയുടെ ഹൃദയം അനിയന്ത്രിതമായി മിടിച്ചുകൊണ്ടിരുന്നു.. നിറഞ്ഞ സദസ്സിന് മുന്നിലുള്ള വേദിയിലേക്ക് കയറുന്നതിന് മുൻപ് അവൾ ഒന്ന് പതറി...മാധവ് അവളെ ചേർത്തുപിടിച്ചു...ഇതുവരെ തോന്നാത്ത ഒരു വിറയലും ഭയവും അവൾക്ക് അനുഭവപ്പെട്ടു.. എങ്കിലും കാലിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ചിലങ്ക അവളിൽ ഒരു ചെറിയ ധൈര്യം സൃഷ്ടിച്ചു.. ഒരുനിമിഷം തന്നിലേക്കുതന്നെ നോട്ടം പായിച്ച് ആകാംഷയോടെ ഇരിക്കുന്ന സദസ്സിനെക്കണ്ട് അവൾ സ്ഥബ്ദയായി നിന്നു.. എവിടെനിന്നോ ഒഴുകിയെത്തിയ ഇളംകാറ്റ് അവളെ തട്ടിതഴുകിപ്പോയി..താൻ അറിയാത്ത തന്നിലേക്ക് ചേരാൻ ആഗ്രഹിക്കുന്ന ഒരാളുടെ സാമീപ്യം അപ്പൊ അവൾക്ക് അനുഭവപ്പെട്ടു...ഒപ്പം ആ സാമീപ്യം അവളെ കൂടുതൽ ധൈര്യവതിയാക്കി..

പൂർണ്ണമായും നൃത്തത്തിൽ ലയിച്ച് ചിലങ്ക മണികളുടെ കിലുക്കത്തിനൊപ്പം ചുവടുവയ്ക്കുമ്പോഴും അവളുടെ ഹൃദയം എന്തിനോ വേണ്ടി തുടിച്ചു.. ഇതേ സമയം ആ വേദിയോട് ചേർന്ന് ഇമചിമ്മാതെ പല്ലവിയെത്തന്നെ നോക്കി അവൻ നിൽക്കുന്നുണ്ടായിരുന്നു.. അവന്റെ കണ്ണിൽ അവൾക്കുവേണ്ടി മാത്രം കാത്തുവച്ച പ്രണയം അലതല്ലുന്നുണ്ടായിരുന്നു..മറ്റെല്ലാം മറന്ന് ചുവട് വയ്ക്കുന്ന പല്ലവിയിൽ അവന്റെ കണ്ണുകൾ ഉടക്കിനിന്നു.. "പ്രണയം വശ്യമായൊഴുകുന്നു..അവ നിന്റെ മുടിയിഴകളെ തഴുകി പാദങ്ങളിലൂടെ ഊർന്ന് എന്റെ ഹൃദയമിടിപ്പിന്റെ താളത്തിനൊത്തു ചുവടുവയ്ക്കുന്നു...ചിലങ്കയണിഞ്ഞ് എന്നെ ആവാഹിക്കാനെന്നപോലെ നീ എത്തുമ്പോൾ പ്രണയമല്ല ഭ്രാന്താണ് പെണ്ണേ എന്നിൽ ഉളവാകുന്നത്...അത്രമേൽ നീ എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞുപോയി...❣️❣️" അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു...അതു മനസ്സിലാക്കി എന്നപോൾ അവളുടെ ചുവടുകൾക്ക് താളംകൂടി..വാലിട്ടെഴുതിയ കണ്ണുകളിൽ തിളക്കം അലതല്ലി.. "നിന്നെ ആവാഹിക്കാനായി എന്റെ ഹൃദയവും ഒരുങ്ങിക്കഴിഞ്ഞു..നിന്നെ തഴുകി നിന്നിലെ *പുതുവസന്തമായി മാറാൻ ഞാൻ അത്രമേൽ കൊതിക്കുന്നു...❤️* പല്ലവി അറിയാതെതന്നെ അവളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു... ___

"പവീ...മോളേ...എഴുന്നേറ്റേ...സമയം എത്രയായിന്ന് വല്ല നിശ്ചയവും ഉണ്ടോ..അതെങ്ങനെയാ രാത്രി മുഴുവൻ ഡാൻസ് അല്ലേ..ചിലങ്ക കാലിലെക്ക് അണിഞ്ഞാൽ പിന്നെ പെണ്ണിന് ഒരു ബോധവും ഇല്ല.." പാർവതി അടുക്കളയിൽനിന്ന് പുലമ്പിക്കൊണ്ടിരുന്നു..അതുകേട്ടുകൊണ്ടാണ് പല്ലവി ഉറക്കം ഉണർന്നത്..ഇത് അമ്മയുടെ സ്ഥിരം ഡയലോഗ് ആയതുകൊണ്ട് അവൾ അതെല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് ബെഡിൽ കിടന്ന ചിലങ്കയെടുത്ത് അലമാരയിൽവച്ച് ഫ്രഷ് ആകാൻ പോയി.. കുളി കഴിഞ്ഞ് റെഡിയായി അവൾ നേരെ അടുക്കളയിലേക്ക് ചെന്നു.. "ഗുഡ് മോർണിംഗ് പാറുമ്മാ...." അവൾ പാർവതിയെ കെട്ടിപ്പിടിച്ചു..എന്നാൽ പാർവതിയുടെ വക ഒരു തുറിച്ചുനോട്ടമാണ് അവൾക്ക് കിട്ടിയത്... "നീ ഇങ്ങനെ ഇപ്പോഴും കൊച്ചു കുട്ടികളെപ്പോലെ നടന്നോ..നാളെ വല്ല വീട്ടിലും ചെന്ന് കയറെണ്ട പെണ്ണാ.."

"അയ്യടി..അങ്ങനെ നാളെത്തന്നെ എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാമെന്ന് മിസ്സ്‌ പാർവതി മാധവ്മേനോൻ വ്യാമോഹിക്കണ്ട.." "അങ്ങനെ പറഞ്ഞുകൊടുക്ക് മോളേ..." പല്ലവി പറഞ്ഞതിനുപിന്നാലെ മാധവ് അവിടേക്ക് വന്ന് പറഞ്ഞു...മാധവിനെ കണ്ടതും പല്ലവി ഓടി അയാളുടെ അടുത്തേക്ക് ചെന്നു..പല്ലവിക്ക് എന്തിനും സപ്പോർട്ട് ആണ് മാധവ്..കൂടെ അവളുടെ ഒരേയൊരു ഏട്ടൻ പ്രണവും..ആള് ദുബായിൽ ജോലിയാണ്..അച്ഛന്റെ തണലിൽ കഴിയാതെ സ്വന്തം കാലിൽ നിൽക്കണം എന്നത് അവന്റെ ആഗ്രഹമായിരുന്നു..അതിനെ പ്രോത്സാഹിപ്പിക്കാൻ മാധവും പാർവതിയും... "നോക്ക് അച്ഛാ..ഈ അമ്മ രാവിലെതന്നെ ഓരോന്ന് പറയണത്..!! "അവൾക്ക് വട്ടാടാ...അത് വിട്ട് കള..." പല്ലവിയെ ചേർത്തുപിടിച്ചുകൊണ്ട് മാധവ് പറഞ്ഞു..അവൾ അതുകേട്ട് പാർവതിയെ നോക്കി കൊഞ്ഞനംകുത്തി..

പാർവതിയുടെ ചുവന്ന് വീർത്ത മുഖം കണ്ട് മാധവ് പല്ലവി കാണാതെ ചുമ്മാ എന്ന് കണ്ണിറുക്കി കാണിച്ചു... "അല്ലടാ..ഇന്നല്ലേ കോളേജിലെ ഫസ്റ്റ് ഡേ...??? "യെസ് മിസ്റ്റർ മാധവ്മേനോൻ...അതല്ലേ രാവിലെതന്നെ ഞാൻ ഒരുങ്ങി ഇറങ്ങിയത്.." "ഓ എന്റെ ചുന്ദരിക്കുട്ടി..അപ്പൊ ഓൾ തെ ബെസ്റ്റ്...പോയി പഠിച്ചു മിടുക്കിയായി വാ.." മാധവ് അവളുടെ നെറുകയിൽ ചുംബിച്ചു പറഞ്ഞു... കോളേജിലേക്ക് കയറിയതും അവളിൽ ഒരു പുത്തൻ ഉണർവ് അനുഭവപ്പെട്ടു..എന്തൊക്കെയോ തന്നെ ഇവിടെ കാത്തിരിക്കുന്നതുപോലെ..പൂത്തുലഞ്ഞുനിന്ന വാകമരം അവളിലേക്ക് പുഷ്പവർഷം ചൊരിഞ്ഞു... "ഓയ് നീലക്കുയിലെ.....!!! പെട്ടെന്ന് സൈഡിൽനിന്ന് അങ്ങനെയൊരു വിളി കേട്ടതും അവൾ അവിടേക്ക് നോക്കി..ആൽമരത്തിന് ചുവട്ടിൽ തന്നെത്തന്നെ ഫോക്കസ് ചെയ്ത് ഇരിക്കുന്ന കുറച്ചുപേർ..

അവൾ അവരിലേക്കും താൻ ധരിച്ചിരിക്കുന്ന നീല ചുരിദാറിലേക്കും മാറിമാറി നോക്കി.. "സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി...നിന്നെത്തന്നെയാ..ഇവിടെ കാമോൺ...." അവർ വിളിച്ചതുകേട്ട് അവൾക്ക് ചെറിയ ഭയം തോന്നിയെങ്കിലും അത് പുറകെ കാണിക്കാതെ അവരുടെ അടുത്തേക്ക് ചെന്നു..മൂന്നുപേരാണ് ഉള്ളത്..അതിൽ ഒരാൾ മറ്റൊരാളുടെ മടിയിൽ കിടക്കുകയാണ്..കിടക്കുന്ന ആളുടെ മുഖം വ്യക്തമല്ലെങ്കിലും ബാക്കി രണ്ടുപേരെയും അവൾ കണ്ടു.. "എന്താടി നിന്റെ പേര്...?? അതിൽ ഒരുത്തൻ ചോദിച്ചു.. "പ..പല്ലവി........" "പല്ലവി...നൈസ് നെയിം...എന്നുവച്ചാൽ പാട്ടിന്റെ ആദ്യവരികൾ അല്ലേടാ ജിത്തുവേ..??? "ആഹ് ആയിരിക്കും..പാട്ടുകാരനല്ലേ ഈ കിടക്കുന്നത്..ചോദിച്ചു നോക്ക്.." മടിയിൽ കിടക്കുന്നവനെ ചൂണ്ടികാണിച്ചുകൊണ്ട് ജിത്തു പറഞ്ഞു.. "ഡാ അർജുൻ..........."

ജിത്തുവിന്റെ മടിയിൽ കിടക്കുന്നവനെ നോക്കി ശ്യാം വിളിച്ചതും പല്ലവിയുടെ നോട്ടവും അവനിലേക്ക് തിരിഞ്ഞു..കൈരണ്ടും കണ്ണിനുമീതെ വച്ചുകിടന്ന അർജുൻ അത് മാറ്റി എഴുന്നേറ്റ് പല്ലവിക്കുനേരെ തിരിഞ്ഞു.. ഒരുനിമിഷം അവനെക്കണ്ട് പല്ലവിയുടെ മുഖം വിടർന്നു...കണ്ണുകൾ തിളങ്ങി..ഹൃദയം...അവളെത്തന്നെ ഉറ്റുനോക്കി ഇരിക്കുന്ന അർജുനെ അവൾ ഇമചിമ്മാതെ നോക്കി...ഇതുവരെ കളങ്കപ്പെടുത്താതെ താൻ കാത്തുസൂക്ഷിച്ച പ്രണയം അത് ഇവനുവേണ്ടി ആയിരുന്നു എന്ന് അവളുടെ മനസ്സ് മന്ത്രിക്കുന്നതുപോലെ അവൾക്കുതോന്നി... (തുടരും)

Share this story