പുതുവസന്തം: ഭാഗം 10

puthuvasantham

എഴുത്തുകാരി: ശീതൾ

"ശ്ശോ...വിളിക്കണം എന്ന് ഞാൻ പറഞ്ഞതാണല്ലോ..ഇനി വിളിക്കില്ലേ...ജാഡ കാട്ടി ഇരിക്കുവോ...എന്നാ മിണ്ടില്ല ഞാൻ നോക്കിക്കൊ...." രാത്രി ബെഡിൽ ഇരുന്ന് അർജുന്റെ കോളും പ്രതീക്ഷിച്ച് ഇരിക്കുകയാണ് പല്ലവി...നഖം കടിച്ചുകൊണ്ട് അവൾ ഫോണിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.... ഫോൺ സ്‌ക്രീനിൽ വെളിച്ചം തെളിഞ്ഞതും അവൾ ആവേശത്തോടെ നോക്കി...എന്നാൽ അതിൽ പ്രണവിന്റെ മുഖം തെളിഞ്ഞുവന്നതും അവളുടെ മുഖം വാടി..എങ്കിലും അതൊന്നും കാര്യമാക്കാതെ അവൾ വേഗം കോൾ അറ്റൻഡ് ചെയ്തു.... "ഹലോ എട്ടായി......" "എന്താടി...നിനക്ക് പഠിക്കാൻ ഒന്നുല്ലേ....ഏത് നേരവും ഫോണിൽ ആണോ....??? "ഈൗ...ഞാൻ പഠിക്കായിരുന്നു.." ചുണ്ട് ചുളുക്കിക്കൊണ്ട് അവൾ പറഞ്ഞു.... "എന്നിട്ടാണോ ഒറ്റ റിങ്ങിൽ തന്നെ നീ ഫോൺ എടുത്തത്...പഠിക്കാണ്ട് ഭരതനാട്ട്യത്തിന്റെയോ മോഹിനിയാട്ടത്തിന്റെയോ വീഡിയോ കണ്ടോണ്ട് ഇരിക്കാവും കലാതിലകം..." പ്രണവ് ചെറിയ കളിയാക്കലോടെ പറഞ്ഞു... "ഞ്ഞെ...ഞാൻ എനിക്ക് ഇഷ്ടമുള്ളത് കാണും...അല്ല എട്ടായി ഇപ്പൊ അത് ചോദിക്കാനാണോ വിളിച്ചത്....??? "അല്ലല്ലോ....എടി നിന്റെ അക്കൗണ്ടിൽ ഞാൻ കുറച്ച് ക്യാഷ് ഇട്ടിട്ടുണ്ട് ട്ടോ...." അതുകേട്ടതും അവളുടെ മുഖം വിടർന്നു... "ഹൈ ആണോ...എന്തിനാ എട്ടായി...എനിക്ക് ചോക്ലേറ്റ് വാങ്ങാൻ ആയിരിക്കും ല്ലെ....??? "എന്ത് ചോക്ലേറ്റോ....??? അവൾ പറഞ്ഞതുകേട്ട് അവൻ നെറ്റിചുളിച്ചു... '"ആഹ് ചോക്ലേറ്റ്...അത് വാങ്ങാൻ അല്ലേ..എട്ടായി പൈസ അയച്ചത്....ഇപ്പ്രാവശ്യം ഡയറി മിൽക്ക് കുറച്ച് കൂടുതൽ വാങ്ങണം..കഴിഞ്ഞ തവണ വാങ്ങിയത് വേഗം തീർന്നുപോയി..."

അവൾ ചോദിച്ചതുകേട്ട് അവൻ സ്വയം തലക്കടിച്ചു.. "നിനക്ക് വല്ല ഷുഗറും പിടിക്കും കേട്ടോ പവി...." "ഞ്ഞെ...ഞാൻ സഹിച്ചു....നാളെത്തന്നെ ഞാൻ വാങ്ങും...." "എടി....മണ്ടിപ്പാറൂ..അതിനൊന്നും അല്ല..നെക്സ്റ്റ് വീക്ക്‌ അച്ഛന്റെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി അല്ലേ..എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണ്ടേ...??? അവൻ പറഞ്ഞപ്പൊഴാണ് പല്ലവി ആ കാര്യം ഓർത്തത്...അവൻ എരിവ് വലിച്ച് സ്വയം തലക്കടിച്ചു... '"ഈൗ ചോറി...ഞാൻ മറന്നുപോയി....ഹാ ഗിഫ്റ്റ് ഒക്കെ ഞാൻ സെറ്റ് ആക്കാം..." "അതെ ചളമാക്കരുത്...നല്ലത് തന്നെ വാങ്ങണം...." "ഹലോ....ഗിഫ്റ്റ് വാങ്ങാൻ ഒക്കെ എനിക്ക് അറിയാം കേട്ടോ...എട്ടായി എപ്പോഴാ വരുന്നേ...അത് പറ...?? "ഞാൻ എങ്ങോട്ടും വരുന്നില്ല...." അത് പറഞ്ഞപ്പോൾ അവന്റെ ശബ്ദത്തിൽ വല്ലാത്ത ഗൗരവം നിറഞ്ഞിരുന്നു...പല്ലവി ഒരു നിമിഷം എന്ത് പറയും എന്നറിയാതെ നിന്നു... "ഇങ്ങനെ എത്രനാൾ കാത്തിരുന്നാലും പോയ ആൾ തിരിച്ചുവരില്ലല്ലോ..അതുകൊണ്ട് അതെല്ലാം മറന്ന് പുതിയൊരു ലൈഫ് തുടങ്ങാം എട്ടായി...ഇങ്ങോട്ട് വാ..ഇവിടെ ഞങ്ങളൊക്കെയില്ലെ...." "പവി....സ്റ്റോപ്പ്‌ ഇറ്റ്......" പെട്ടെന്ന് അവൻ ദേഷ്യത്തിൽ പറഞ്ഞതുകേട്ട് പല്ലവി ഒന്ന് ഞെട്ടി... "ഞാൻ എന്തുകൊണ്ടാ അങ്ങോട്ട് വരാത്തത് എന്ന് ഒരു തവണ ഞാൻ പറഞ്ഞതാ നിങ്ങളോട്...അവിടെ ഒരുത്തൻ ഇപ്പോഴും സുഖമായിട്ട് നടക്കുന്നുണ്ടല്ലോ...ആ അർജുൻ...കാണണ്ട എനിക്കവനെ..അവനെ കണ്ടാൽ ചിലപ്പൊ ഞാൻ എന്നെത്തന്നെ മറക്കും..."

അർജുൻ എന്ന പേര് പ്രണവിന്റെ വായിൽനിന്ന് കേട്ടതും പല്ലവി ഉള്ളോന്ന് കാളി... "എട്ടായി...ആ ഏട്ടൻ തന്നെയാണ് അങ്ങനെ ചെയ്തത് എന്ന് ഉറപ്പില്ലല്ലോ..." ഒരു ചെറിയ പതർച്ചയോടെ അവൾ ചോദിച്ചു...അതുകേട്ട് പ്രണവ് ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി.... "നിനക്ക് എന്തറിയാം അവനെപ്പറ്റി...ഹേ...വെറുതെ അവനെ ആരെങ്കിലും കുറ്റക്കാരൻ ആക്കുമോ..അന്ന് എന്റെ ഫോൺ മിസ്സ്‌ ആയിപ്പോയിരുന്നു...അതിൽനിന്ന് അശ്വതിയുടെ ഫോണിലേക്ക് മെസ്സേജ് വന്നു...ഞാനാണ് മെസ്സേജ് അയച്ചത് എന്ന് കരുതിയാണ് ആ പാവം ഒറ്റക്ക് അങ്ങോട്ട് പോയത്..." "എട്ടായി പക്ഷെ...അജു..... "അവന്റെ കയ്യിൽനിന്നാണ് ആ ഫോൺ കണ്ടെത്തിയത്.....!!!!!!! ഉച്ചത്തിലുള്ള അവന്റെ വാക്കുകൾ കേട്ട് പല്ലവി നടുങ്ങി....ഇപ്പൊ അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് അവൾക്ക് തോന്നി...പ്രണവ് അപ്പൊത്തന്നെ ഫോൺ കട്ട്‌ ചെയ്തു.... അവൾ ഫോൺ ടേബിളിൽ വയ്ക്കാൻ ഒരുങ്ങിയപ്പോൾ വീണ്ടും റിങ് ചെയ്തു.... "ഭയങ്കര ബിസി ആയിരുന്നല്ലോ....വേറെ ഏതെങ്കിലും കോന്തന്മാരെ കിട്ടിയോ നിനക്ക്...?? കോൾ അറ്റൻഡ് ചെയ്തപാടെ അർജുന്റെ ശബ്ദം കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...പക്ഷെ അവൻ പറഞ്ഞത് ഓർത്തപ്പോൾ അവളുടെ മുഖം ഓടിക്കറുത്തു.... ""ആഹ് രണ്ടുമൂന്ന് കോന്തന്മാർ ഉണ്ട്...അതിൽ ഏത് കോന്തൻ വേണമെന്ന് ആലോചിക്കുവാ ഞാൻ..." കുറുമ്പോടെ അവൾ പറഞ്ഞു... "എന്നിട്ട് എന്ത് തീരുമാനിച്ചു...ഭവതി..മ്മ്...??? "ഹാ...ഒരു ജാഡ കോന്തനെ ഫിക്സ് ആക്കി...പക്ഷെ മെരുക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ്...."

ബെഡിലേക്ക് മലർന്ന് കിടന്നുകൊണ്ട് അവൾ പറഞ്ഞു...അതുകേട്ട് അർജുൻ പൊട്ടിച്ചിരിച്ചു... "ഹേ അജുവേട്ടാ ചിരിക്കുവാ...??? അവൾ ആകാംഷയോടെ ചോദിച്ചു.... "അല്ലടി കരയുവാ....എന്തേയ്....??? "മ്മ് അജുവേട്ടാ....വീഡിയോ കോൾ ചെയ്യുവോ....??? ചിണുങ്ങിക്കൊണ്ട് അവൾ ചോദിച്ചതുകേട്ട് അവനും അവളുടെ ആ കുറുമ്പുനിറഞ്ഞ മുഖം കാണാൻ തോന്നി...അവൻ കൂടുതൽ ഒന്നും പറയാതെ വീഡിയോ കോൾ ചെയ്തു... ബെഡിന്റെ ബാക്ക്ബോർഡിലേക്ക് ചാരിയിരുന്നുകൊണ്ട് അവൻ അവളെനോക്കി... അലസമായി കിടക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നുകൊണ്ടിരുന്നു.. ജനലിലൂടെ ഒഴുകിയെത്തിയ നിലാവെളിച്ചത്തിലും അവളുടെ വൈരക്കൽമൂക്കുത്തി വെട്ടിത്തിളങ്ങുന്നതുപോലെ അവനുതോന്നി...അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... "അജുവേട്ടാ....പിന്നേം ചിരിക്കുവാണോ...എനിക്ക് ശെരിക്ക് കാണാൻ പറ്റണില്ല ട്ടോ...നാളെ വരുമ്പോൾ ആ കാടൊക്കെ വെട്ടിത്തെളിച്ചിട്ട് കോളേജിലേക്ക് വന്നാൽ മതിട്ടോ....." "ഇല്ലെങ്കിൽ......?? അവൾ പറഞ്ഞതിനുപിന്നാലെ ഒരു പിരികം പൊന്തിച്ച് ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവൻ ചോദിച്ചു..... "ഇല്ലെങ്കിൽ നാളെ ഞാൻ വരുമ്പോൾ അച്ഛയുടെ ഷേവിംഗ് സെറ്റും എടുത്തോണ്ട് വരും..എന്നിട്ട് ഞാൻ തന്നെ അതൊക്കെ വെട്ടിത്തെളിക്കും...ഞ്ഞെ..."

നാക്ക് നീട്ടി കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ പറഞ്ഞു....അവൻ അവളെനോക്കി കണ്ണുരുട്ടി ടേബിളിൽ കൈയെത്തിച്ച് അവിടെയിരുന്ന സിഗരറ്റ് പാക്കറ്റ് എടുത്ത് അതിൽനിന്ന് ഒരെണ്ണം എടുത്ത് കത്തിച്ചു... പല്ലവി കണ്ണുംവിടർത്തി അവൻ ചെയ്യുന്നതും നോക്കിയിരുന്നു... "ഇതിങ്ങനെ വലിച്ചാൽ നല്ല രസാണോ അജുവേട്ടാ...?? "എന്തെ...ഒന്ന് ട്രൈ ചെയ്ത് നോക്കുന്നോ...?? "യ്യേ....എനിക്കുവേണ്ട......" അവൾ ചുണ്ട് കോട്ടി പറഞ്ഞു...അർജുൻ ഒരു പഫ് എടുത്ത് സ്‌ക്രീനിലേക്ക് നോക്കി ഊതി....പല്ലവി അറിയാതെ ഒരു ചിരിയോടെ കണ്ണുചിമ്മി.... "അജുവേട്ടാ...എന്നും ഈ ശീലം വേണ്ടാട്ടോ..ശ്വാസകോശം സ്പോഞ്ച് പോലെയാണ്...അത് മറക്കണ്ട..." അവളൊരു താക്കീതുപോലെ പറഞ്ഞതുകേട്ട് അവൻ ചുണ്ട് കോട്ടി ചിരിച്ചു.... "ഇന്നെന്താ....നിനക്ക് ഡാൻസും കൂത്തും ഒന്നുമില്ലേ....മ്മ്..?? "ഏഹ്...അത് അജുവേട്ടനെങ്ങനെ അറിയാം....??? മറുപടിയായി അവനൊന്ന് ചിരിച്ചതെയൊള്ളു... "എന്നാ ഞാനിപ്പോ കളിക്കാവേ...അജുവേട്ടൻ കാണുവോ.....??? അവൻ ചിരിച്ചുകൊണ്ട് തലയാട്ടി...അതുകണ്ടതും അവൾ ഓടിപ്പോയി അവൻ സമ്മാനിച്ച ചിലങ്ക കാലിലണിഞ്ഞു... അവനുവേണ്ടി മാത്രം അവൾ ഓരോചുവട് വയ്ക്കുമ്പോഴും അവന്റെ ലോകവും അവളിലേക്ക് മാത്രം ഒതുങ്ങുന്നതുപോലെ തോന്നി അവന്...താളത്തിനൊപ്പം ഇളകിയാടുന്ന അവളുടെ ചെറു ജിമിക്കിയിലും ചുവന്നുവന്ന മൂക്കിലും ഇളംചുവപ്പ് നിറമുള്ള അധരങ്ങളിലുമെല്ലാം അവന്റെ കണ്ണുകൾ എത്തി...

അവളുടെ മിഴികളും അവനിൽത്തന്നെ ആയിരുന്നു...ആ മിഴികളുടെ കാന്തികതയിൽ അർജുനും ലയിച്ചു ചേർന്നിരുന്നു.... __________________ രാവിലെ മെസ്സേജിന്റെ ടോൺ കേട്ടാണ് അർജുൻ ഉറക്കത്തിൽ നിന്നുണർന്നത്...ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴ് മണി... അവൻ ബെഡിൽ കിടന്ന ഫോൺ എടുത്ത് ഓൺ ചെയ്തു...അതിൽ പല്ലവിയുടെ ഗുഡ് മോർണിംഗ് മെസ്സേജ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... "അർജുൻ എവിടെ...ഇന്നലെ രാത്രിയും അവൻ ലേറ്റ് ആയിട്ടാണോ വന്നത്....?? ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി ചെയർ വലിച്ചിട്ട് ഇരുന്നുകൊണ്ട് മുകുന്ദൻ ചോദിച്ചു...ഹേമ മുകുന്ദന്റെ മുൻപിൽ പ്ലേറ്റ് വച്ച് അതിലേക്ക് ദോശ എടുത്തുവച്ചു.... "ഏയ് ഇല്ല ഏട്ടാ..ഇന്നലെ അവൻ പതിവിലും നേരത്തെ വന്നു...മാത്രവുമല്ല സാധാരണ ആ ബാൽക്കണിയിൽ ആയിരുന്നു ഉറങ്ങാറ്..എന്നാൽ ഇന്നലെ അവൻ കിടന്നത് റൂമിൽ ആണ്...." അതുകേട്ട് അശോക് കേട്ടത് വിശ്വസിക്കാൻ ആകാതെ കണ്ണുംമിഴിച്ച് ഇരുന്നു.... "എന്റെ ഈശ്വരാ...ഒന്ന് നന്നായി കണ്ടാൽ മതിയായിരുന്നു എന്റെ കുട്ടി...." ഹേമ സ്വയം പ്രാർത്ഥിച്ചു...എന്തോ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ടാണ് മൂവരും ഞെട്ടി തിരിഞ്ഞുനോക്കിയത്... നിലത്തു പൊട്ടിച്ചിതറി കിടക്കുന്ന ഗ്ലാസ്‌ ജഗ്ഗിന് അടുത്ത് മുകളിലേക്ക് നോക്കി അന്തംവിട്ട് നിൽക്കുന്ന വൃന്ദയെ കണ്ടതും അവരും കാര്യമെന്തെന്ന് അറിയാൻ മുകളിലേക്ക് നോക്കി... മുകളിൽനിന്ന് സ്റ്റെയർ ഇറങ്ങിവരുന്ന അർജുനെ കണ്ടതും വൃന്ദയെപ്പോലെ അവരും ഞെട്ടി കണ്ണുംമിഴിച്ച് നിന്നു...

താടിയൊക്കെ വെട്ടിയൊതുക്കി പഴയ അതെ ചുറുചുറുക്കോടെയും തിളക്കമാർന്ന കണ്ണുകളോടെയും ആയിരുന്നു അർജുന്റെ വരവ്...അശോക് കണ്ടത് സത്യമാണോ എന്നറിയാൻ സ്വയം കയ്യിൽ നുള്ളിനോക്കി... അർജുൻ താഴേക്കിറങ്ങി എല്ലാവരെയും ഒരു നോട്ടം നോക്കി പുറത്തേക്ക് ഇറങ്ങി ബുള്ളറ്റ് എടുത്ത് പോയി.... "എന്റെ കൃഷ്ണ...നീ ഇത്ര വേഗം എന്റെ പ്രാർത്ഥന കേട്ടല്ലോ...ഇനി ഞാൻ നേർന്നപോലെ പിള്ളേരുടെ അച്ഛനെക്കൊണ്ട് ഒരു ശയനപ്രദക്ഷിണം ചെയ്യിച്ചോളാം..." "ഹേമേ......!!!!! മുകുന്ദൻ ദയനീയമായി വിളിച്ചു...ഹേമ അയാളെ തുറിച്ചുനോക്കി...അശോക് അതുകണ്ട് വാ പൊത്തി ചിരിച്ചു... "അശോകേട്ടാ...ചിരിക്കേണ്ട...ഞാനും നേർന്നിട്ടുണ്ട്.."" "വൃന്ദ യൂ ടൂ.......!!!!! വൃന്ദ പറഞ്ഞതുകേട്ട് അശോക് പകച്ച് പണ്ടാരമടങ്ങി നോക്കി.. __________________ "പൂജ..ഒരു വലിയ വീട്ടിലെ കുട്ടിയാണ്...ഞാനോ..ഒരു സാധാരണക്കാരനും..നമ്മൾ തമ്മിൽ ഒരുപാട് കാര്യങ്ങളിൽ ഒരുപാട് വ്യത്യാസമുണ്ട്...പക്ഷെ ഇപ്പൊ എനിക്ക് അതൊരു പ്രശ്നമല്ല...." പല്ലവിയുടെ ഫ്രണ്ട് പൂജയോട് ജിത്തു പറയുന്ന ഡയലോഗ് കേട്ട് ശ്യാം അവനെനോക്കി പല്ല് കടിച്ചു...അടുത്ത് നിൽക്കുന്ന പല്ലവിയും ഇത് കേട്ട് നിൽക്കുന്ന പൂജയും ആണെങ്കിൽ ഇതിനെ എന്താ ചെയ്യാ എന്ന അർഥത്തിൽ ജിത്തുവിനെ നോക്കി പേടിപ്പിക്കുന്നുണ്ട്.. ""ടാ ടാ ടാ...നിർത്തിക്കോ...ഓം ശാന്തി ഓശാന അവരും കണ്ടതാ...വെറുതെ നിവിൻ പോളിക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്.."

"ഓ നശിപ്പിച്ചു....ഒന്ന് ട്യൂൺ ചെയ്ത് വന്നതായിരുന്നു..നിനക്ക് അസൂയയാടാ പന്നി..എനിക്കിത്ര ഗ്ലാമർ ഉള്ളതുകൊണ്ട് girls ഒക്കെ എന്റെ പിറകെ വരുന്നു...നിന്നെയൊക്കെ എന്തിന് കൊള്ളാമെടാ...അല്ലേ പൂജമോളേ....??? അതുകേട്ട് പൂജ അവനെ മോളോ എന്ന അർഥത്തിൽ നെറ്റി ചുളിച്ചു.... "ഡാ ജിത്തു...നീ എന്റെ കയ്യിന്ന് വാങ്ങിക്കും..." "ഓ...അത് വിട്...ശ്യാമേട്ടാ..അജുവേട്ടൻ എവിടെ..കാണുന്നില്ലല്ലോ..?? "എന്റെ പൊന്നുപല്ലവി..ഇതിപ്പോ എത്രാമത്തെ തവണയാ നീ ചോദിക്കുന്നത്...അവൻ വരും..നീ വെയിറ്റ് ചെയ്യ്..." ശ്യാം പറഞ്ഞതുകേട്ട് അവൾ ചിണുങ്ങിക്കൊണ്ട് വീണ്ടും ഗേറ്റിന്റെ അവിടേക്ക് നോട്ടം പായിച്ചു...ദൂരെനിന്ന് ബുള്ളറ്റിൽ വരുന്ന അർജുനെ കണ്ടതും പല്ലവിയുടെ കണ്ണുകളും അധരങ്ങളും ഒരുപോലെ വിടർന്നു... "ഹൈ....അജുവേട്ടാ.....!! സന്തോഷംകൊണ്ട് ചാടിത്തുള്ളി പല്ലവി അവന്റെ അടുത്തേക്ക് പോയപ്പോൾ..തങ്ങളുടെ പഴയ അജുവിനെ വീണ്ടും കണ്ടതിൽ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു ശ്യാമും ജിത്തുവും...പതിയെ ആ ഞെട്ടൽ ഒരു പുഞ്ചിരിയിലേക്ക് വഴി മാറി... തന്റെ അടുത്തേക്ക് ഓടിയെത്തിയ പല്ലവിയെ നോക്കി അർജുൻ ചിരിച്ചു.. "അജുവേട്ടാ....ഷേവ് ചെയ്തു....ഹൈ കാണാൻ നല്ല രസണ്ട് ട്ടോ..." അതുംപറഞ്ഞവൾ കൈരണ്ടും അർജുന്റെ മുഖത്തിനുനേരെ ഉഴിഞ്ഞ് അവളുടെ ചെവിയിൽ വച്ച് പൊട്ടിച്ചു.... അർജുൻ അവളുടെ പ്രവർത്തിയെല്ലാം കണ്ട് ഒരു ചെറുചിരിയോടെ അവളുടെ ഒപ്പം നടന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story