പുതുവസന്തം: ഭാഗം 11

puthuvasantham

എഴുത്തുകാരി: ശീതൾ

"അപ്പൊ എന്നോട് ഇഷ്ടമൊക്കെ ഉണ്ട് അല്ലേ അജുവേട്ടാ....??? നടക്കുന്നതിനിടയിൽ പല്ലവി ചോദിച്ചതുകേട്ട് അർജുൻ അവളെനോക്കി... "കൊറേ ആയി ഒന്ന് ഷേവ് ചെയ്യണം എന്ന് വിചാരിച്ചിട്ട്...ഇപ്പോഴാ സൗകര്യം ഒത്തുവന്നത്..." ഒരു കള്ളച്ചിരിയോടെ അർജുൻ പറഞ്ഞു...ആദ്യം പല്ലവിയുടെ മുഖം ഒന്ന് വാടിയെങ്കിലും പതിയെ അതൊരു പുഞ്ചിരിയിലേക്ക് തന്നെ വഴിമാറി.... "ഡാ അജു....its really unexpected...നിന്നെ വീണ്ടും ഇങ്ങനെ കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതെ ഇല്ല..." ശ്യാം സന്തോഷംകൊണ്ട് അർജുന്റെ തോളിൽക്കൂടി കയ്യിട്ട് പറഞ്ഞു...അർജുൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പല്ലവിയെ പാളിനോക്കി...അവൾ ടോപ്പിന്റെ കോളർ ഒന്ന് ഉയർത്തി വലിയ ഗമയിൽ നിന്നു... കുട്ടികളെല്ലാം അർജുനെ കണ്ട് അവനെ അന്തംവിട്ട് നോക്കുന്നുണ്ട്...

അതിനിടയിൽ പെൺകുട്ടികളുടെ ഓരോ നോട്ടം കണ്ടതും പല്ലവി അവരെയെല്ലാം രൂക്ഷമായി ഒന്ന് നോക്കി അർജുന്റെ അടുത്തേക്ക് ചേർന്നുനിന്നു..അതുകണ്ട് അർജുൻ ചിരി അടക്കിക്കൊണ്ട് നോട്ടംമാറ്റി... "ടാ നിങ്ങൾ ക്ലാസ്സിലേക്ക് പൊയ്ക്കോ ഞാനൊന്ന് ലൈബ്രറി വരെ പോയിട്ട് വരാം...." അർജുൻ ജിത്തുവിനോടും ശ്യാമിനോടും പറഞ്ഞ് ലൈബ്രറി ലക്ഷ്യം വച്ച് നടന്നു...അതുകണ്ട് പല്ലവി പൂജയെ പറഞ്ഞയച്ച് അർജുന്റെ പിന്നാലെ ഓടി... "നീയിത് എങ്ങോട്ടാ...??? തന്റെ പിന്നാലെ വരുന്ന പല്ലവിയെ കണ്ട് അർജുൻ കലിപ്പിൽ ചോദിച്ചു...അവളൊന്ന് ഇളിച്ചു കൊടുത്തു... ""അത് അജുവേട്ടന്റെ കൂടെ..ആഹ് ലൈബ്രറിയിലേക്ക്..ഒരു..ബുക്ക്‌ എടുക്കാൻ ഉണ്ടായിരുന്നു...."" അവന്റെ നോട്ടംകണ്ട് ചെറുതായി പതറിക്കൊണ്ട് അവൾ പറഞ്ഞു.... "ക്ലാസ്സിൽ പോടീ പുല്ലേ.....!!! അർജുൻ അലറിയതും പല്ലവി ചെവി പൊത്തിപ്പിടിച്ച് ഓരോട്ടമായിരുന്നു ക്ലാസ്സിലേക്ക്....

"ഹഹഹ...എന്റെ പവി..നീ ചീത്ത ചോദിച്ചു വാങ്ങാൻ പോയതാണോ..അജുവേട്ടൻ തല്ലാതെയിരുന്നത് ഭാഗ്യം..." ക്ലാസ്സിലേക്ക് കയറിവന്ന പല്ലവിയെ നോക്കി പൂജ കളിയാക്കി പറഞ്ഞു...പല്ലവി അവളെനോക്കി കണ്ണുരുട്ടി.. "ഞ്ഞെ..എന്നോട് അല്ലേ ദേഷ്യപ്പെട്ടത്...ഞാൻ സഹിച്ചു...അല്ലേലും സ്വന്തം എന്ന് കരുതുന്നവരോടെ എല്ലാവരും ദേഷ്യപ്പെടാറുള്ളു കേട്ടാടി ...." അവൾ പൂജയെനോക്കി കൊഞ്ഞനം കുത്തി പുറത്തേക്ക് നോക്കിയിരുന്നു...അപ്പോഴാണ് പുറത്ത് എന്തൊക്കെയോ ബഹളം കേട്ടത്...കുട്ടികൾ ഒക്കെ താഴേക്ക് ഓടുന്നും ഉണ്ട്...പല്ലവിയും പൂജയും പരസ്പരം നോക്കി..കാര്യമെന്തെന്ന് അറിയാൻ അവരും ക്ലാസ്സിൽനിന്ന് ഇറങ്ങി താഴേക്ക് പോയി... ചുറ്റും കൂടിനിൽക്കുന്ന കുട്ടികളുടെ ഇടയിലൂടെ കിരണിനെ പൊതിരെ തല്ലുന്ന അർജുനെ കണ്ടതും പല്ലവി അറിയാതെ തലയിൽ കൈവച്ചുപോയി... അർജുന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു...

ചുറ്റും തന്നെ നോക്കുന്ന കണ്ണുകളെ ഒന്നും വകവയ്ക്കാതെ അവൻ കിരണിനെ തല്ലിക്കൊണ്ടിരുന്നു..... പല്ലവി കുട്ടികൾക്കിടയിലൂടെ ചെന്ന് അർജുനെ ഒരു വിധത്തിൽ അവിടുന്ന് പിടിച്ചുമാറ്റിക്കൊണ്ട് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി.. "എന്നെ വിടടി പുല്ലേ......അവനെ ഇന്ന് ഞാൻ കൊല്ലും...പലതവണ അവനെ ഞാൻ വാൺ ചെയ്തതാ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത് എന്ന്.....എന്നിട്ടും *&%$#@മോൻ....." അർജുൻ കലിപ്പിൽ ഓരോന്ന് വിളിച്ചു പറയുന്നുണ്ടെങ്കിലും പല്ലവി അവനെ വിടാതെ അടുത്തുകണ്ട ഒരു ബെഞ്ചിൽ പിടിച്ചിരുത്തി.. നടുവിന് കയ്യുംകൊടുത്ത് അവൾ അവനെ രൂക്ഷമായി നോക്കി....അവനും മുഖം ഗൗരവത്തിൽ തന്നെ വച്ച് മറ്റെങ്ങോ നോക്കിയിരുന്നു... പതിയെ പല്ലവി അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ച് അവന്റെ അടുത്ത് ഇരുന്നു..

.അവൾ അവനോട് അടുത്തിരുന്നതും അവന്റെ ദേഷ്യം അലിഞ്ഞില്ലാതാകുന്നതുപോലെ അർജുന് തോന്നി.. "എന്താ അജുവേട്ടാ ഇത്...ഇങ്ങനെ കിടന്ന് അടിയുണ്ടാക്കാനാണോ നല്ല അടിപൊളി ഗെറ്റപ്പിൽ ഇന്നിങ്ങോട്ട് വന്നത്...??? "പിന്നല്ലാതെ....ആ പന്നിക്കിട്ട് നേരത്തെ ഞാൻ ഓങ്ങിവച്ചതാ...അവന്റെയൊരു ഷോ..." "എന്റെ അജുവേട്ടാ...ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ അടി ഉണ്ടാക്കുന്നത് എന്തിനാ..ഇതത്ര ഹീറോയിസം ഒന്നുമല്ല ട്ടോ..." പല്ലവി പറഞ്ഞതുകേട്ട് അർജുൻ അവളുടെ കവിളിൽ കൈ അമർത്തി പിടിച്ചു... "ഞാൻ എന്ത് ചെയ്താലും നിനക്ക് എന്താടി...നീ ആരാ...എന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നത്...ഹേ....?? അവൻ ചോദിച്ചതുകേട്ട് പല്ലവിയുടെ മുഖം വാടി..കണ്ണിൽ ചെറുതായി നീർക്കണങ്ങൾ കുമിഞ്ഞുകൂടി..എങ്കിലും അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.. പെട്ടെന്ന് പറഞ്ഞത് ഓർത്ത് അവൻ കണ്ണുകൾ ഒന്ന് ഇറുക്കയടച്ച് തുറന്നു...

അവന്റെ കണ്ണുകളിൽ തന്നെ ഉറ്റുനോക്കി ഇരിക്കുന്ന അവളുടെ നിറഞ്ഞ മിഴികൾ കണ്ടതും അവന്റെ ഉള്ള് ഒന്ന് പിടഞ്ഞു..അവനെത്തന്നെ മറക്കുന്നത് പോലെ തോന്നി..പതിയെ അവളിലുള്ള അവന്റെ പിടി അയഞ്ഞു... പതിയെ അവളുടെ മുഖം വിടർന്ന് ചുണ്ടിൽ ഒരു കള്ളച്ചിരി സ്ഥാനം പിടിച്ചു.. "അജുവേട്ടന് ഇപ്പൊ എന്നോട് എന്തോ പറയാനില്ലേ....??? ഒരുതരം ആകാംഷയോടെ അവൾ ചോദിച്ചതുകേട്ട് ആശ്വാസത്താൽ അവന്റെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നു... "തല്ക്കാലം ഒന്നും പറയാനില്ല...നീ ക്ലാസ്സിൽ പൊയ്‌ക്കെ..." ഊറിവന്ന ചിരി മറച്ചുകൊണ്ട് അർജുൻ പറഞ്ഞതുകേട്ട് അവൾ ഒന്ന് ഇരുത്തിമൂളി എഴുന്നേറ്റ് പോകാൻ ഒരുങ്ങി...പിന്നെ എന്തോ ഓർത്തപോലെ അവനുനേരെ തിരിഞ്ഞു.. "അജുവേട്ടാ..ഇന്ന് ക്ലാസ്സ്‌ കഴിയുമ്പോൾ എന്റെകൂടെ ഒന്ന് വരണേ...!!! "നിന്റെ കൂടെ എങ്ങോട്ട്...?? അവൻ കാര്യം മനസ്സിലാകാതെ ചോദിച്ചു..

"അതില്ലേ അജുവേട്ടാ...നെക്സ്റ്റ് വീക്ക്‌ അച്ഛന്റെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണ്..അപ്പൊ അവർക്ക് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം..അതിനാ..വരുവോ..?? "അതിന് ഞാൻ എന്തിനാ..നീ തന്നെ പോയി വാങ്ങിയാൽ മതി..." "ഹ്...അജുവേട്ടാ...ഒന്ന് വാ...പ്ലീസ്...." അവൾ ചിണുങ്ങി... "ശരി ശരി...വരാം...ഇപ്പൊ പോ...." "താങ്ക്യൂ അജുവേട്ടാ....." അവൾ അവന്റെ ഇരുകവിളിലും പിടിച്ചുലച്ചു.. "ആഹ് ഡീ........" അവൻ വേദനകൊണ്ട് കലിപ്പിൽ വിളിച്ചതും അവൾ സോറി എന്ന് പറഞ്ഞ് കുലുങ്ങി ചിരിച്ചുകൊണ്ട് ഓടി... "അരവട്ട് പെണ്ണ്.......!! അവൻ അവൾ പോകുന്നതും നോക്കി ചിരിയോടെ അവൻ പറഞ്ഞു..  ക്ലാസ്സ്‌ കഴിഞ്ഞപ്പൊഴേ അർജുനെയും കൂട്ടി കോളേജിന് അടുത്തുള്ള ഒരു textile ഷോപ്പിൽ കയറി ഡ്രസ്സ്‌ നോക്കുകയാണ് പല്ലവി...പക്ഷെ അവിടെയൊന്നും അവൾക്ക് ഇഷ്ടപ്പെട്ടത് കണ്ടില്ല... അർജുൻ ഇരുകയ്യും മാറിൽ പിണച്ചുകെട്ടി അവൾ ചെയ്യുന്നതും നോക്കി നിൽക്കുകയാണ്.. "വല്ലതും കിട്ടിയോ...??? ഏകദേശം എല്ലാം എല്ലാ സാരിയും ഷർട്ടും വലിച്ചുവാരിയിട്ട് നോക്കുന്ന പല്ലവിയോട് അവൻ ചോദിച്ചു..

.അവൾ അർജുനെ നോക്കി ചുണ്ട് പിളർത്തി ഇല്ല എന്ന് തലയാട്ടി... അവനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ കയ്യുംപിടിച്ച് അവിടെനിന്ന് ഇറങ്ങി...വേറെയൊരു ഷോപ്പിൽ കയറി... സ്റ്റേഷനറി ഐറ്റംസും സ്റ്റാച്ച്യൂസും ഒക്കെയുള്ള ഒരു ഷോപ്പ് ആയിരുന്നു അത്..പല്ലവി അവിടെയെല്ലാം ആകമാനം ഒന്ന് വീക്ഷിച്ചു..പിന്നെ സംശയഭാവത്തിൽ അർജുനെ നോക്കി... അവൻ അവളുടെ കൈവിട്ട് അവിടെ എന്തോ തിരയാൻ തുടങ്ങി...അവൾ അവനെത്തന്നെ നോക്കിനിന്നു...തിരച്ചിലിനൊടുവിൽ അവൻ എന്തോ കയ്യിലെടുത്ത് പല്ലവിയുടെ അടുത്തേക്ക് വന്നു.... "അത്ര expensive ഒന്നുമല്ല..എങ്കിലും അവർക്ക് ഇത് ഇഷ്ടമാകും എന്ന് തോന്നുന്നു..." അതുംപറഞ്ഞ് അർജുൻ അത് അവൾക്കുനേരെ നീട്ടി...ശിവപാർവതിയുടെ ഒരു വിഗ്രഹം ആയിരുന്നു അത്...അതുകണ്ട് പല്ലവിയുടെ മുഖം തിളങ്ങി.. ഒരു ചെറുപുഞ്ചിരിയോടെയുള്ള ശിവന്റെയും പാർവതിയുടെയും വിഗ്രഹത്തിൽ അവൾ വിടർന്ന കണ്ണുകളോടെ തലോടിനോക്കി..

"അജുവേട്ടാ...ഇത് അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടും എന്ന് എങ്ങനെ മനസ്സിലായി....?? ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു... "ശിവപാർവതിമാരെ ഇഷ്ടമല്ലാത്ത ആരുണ്ട്...പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും ഏറ്റവും മനോഹരമായ പ്രതീകമല്ലേ പാർവതീപരമേശ്വരന്മാർ.. പ്രണയിക്കുമ്പോൾ പരമശിവനെപ്പോലെ പ്രണയിക്കണം..തന്നിലെ പതിയെ തിരിച്ചറിഞ്ഞ താനില്ലെങ്കിൽ അവളോ..അവളില്ലെങ്കിൽ താനോ ഇല്ലെന്ന് പറഞ്ഞ പരമശിവനെപ്പോലെ പ്രണയിക്കണം..അങ്ങനെ തന്റെ പ്രണയത്തെ തന്നുടലിനോട്‌ ചേർത്ത് പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയാണെന്ന് ഈ ലോകത്തിന് കാട്ടിക്കൊടുത്തവനാണ് ശിവൻ... അർജുന്റെ വാക്കുകൾ പല്ലവിയുടെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു..അവളുടെ മേനിയാകെ ഒന്ന് കോരിത്തരിച്ചു...അവന്റെ കണ്ണുകളിൽ പ്രണയാർദ്രമായതുപോലെ അവൾക്ക് തോന്നി... പാർവതീപരമേശ്വര പ്രണയത്തെ ഇത്ര മനോഹരമായി വർണ്ണിക്കണമെങ്കിൽ നീന്റെ ഉള്ളിലും ഒരു പ്രണയം ഒളിഞ്ഞുകിടപ്പില്ലേ അർജുൻ...

പല്ലവിയുടെ കണ്ണുകൾ അവനോട് ചോദിച്ചുകൊണ്ടിരുന്നു... "നിന്റെ കയ്യിൽ കുടയുണ്ടോ....??? പെട്ടെന്ന് അർജുൻ അവൾക്കുനേരെ തിരിഞ്ഞ് ചോദിച്ചതും...സ്വപ്നത്തിൽ നിന്നെന്നപോലെ അവൾ ഞെട്ടി അവനെനോക്കി.... "ങേ....എന്താ.....??? "കുടയുണ്ടോന്ന്.....??? "കുടയോ...അതിപ്പോ എന്തിനാ...?? അവൾ നെറ്റി ചുളിച്ച് ചോദിച്ചതും അർജുൻ ആകാശത്തേക്ക് നോക്കി...നീലാകാശം പൂർണ്ണമായും കറുത്തിരുണ്ടിരുന്നു...പല്ലവിയും ആകാശത്തേക്ക് നോക്കിയതും ആദ്യ ജലകണം അവരിലേക്ക് പൊഴിച്ചുകൊണ്ട് മഴ പെയ്തിറങ്ങി... അർജുൻ മഴ നനയാതെ അവളെക്കൂട്ടി ബസ് സ്റ്റോപ്പിലേക്ക് കയറിനിന്നു...പെട്ടെന്നുള്ള ശക്തമായ മഴ ആയതുകൊണ്ട് മിക്കവരും തന്നെ ആശ്രയമെന്നോണം സ്റ്റോപ്പിലേക്ക് കയറിനിന്നു..അതുകണ്ട് അർജുൻ പല്ലവിയെക്കൂട്ടി ഒരു സൈഡിലേക്ക് മാറിനിന്നു..

പല്ലവിയുടെ നനവാർന്ന ശരീരത്തിൽ നിന്നുതിർന്ന കസ്തൂരിയുടെ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചുകയറിയതും അർജുൻ ഏതോ ലോകത്തിൽ എന്നപോലെ അവളെനോക്കി... അവളുടെ പാതി തുറന്ന കണ്ണുകളിൽനിന്നും വിറയാർന്ന അധരങ്ങളിൽനിന്നും ഇറ്റിറ്റുവീഴുന്ന ജലകണികകൾ ഒരുപോൽ പാതിമയക്കത്തിലായിരുന്നു...ഒരുനിമിഷം ആ ജലകണങ്ങൾ താൻ ആയിരുന്നെങ്കിൽ എന്നവൻ ആശിച്ചു... "ഓയ് അജുവേട്ടാ......"" അവന്റെ മുഖത്തിനുനേരെ പല്ലവി കൈവീശി വിളിച്ചപ്പോഴാണ് അവൻ ചിന്തയിൽ നിന്നുണർന്നത്.. "അജുവേട്ടാ..എനിക്ക് പോകാനുള്ള ബസ് വന്നു...ഞാൻ പോവാണേ..നാളെ കാണാം..." അവനുനേരെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞ് പല്ലവി ബസിലേക്ക് കയറിയതും അർജുൻ കൂടുതൽ ഒന്നും ആലോചിക്കാതെ അവളുടെ കൂടെ കയറി.. തന്റെ അടുത്തുവന്നിരുന്ന അർജുനെ കണ്ട് പല്ലവി ആദ്യമൊന്ന് ഞെട്ടി..

"അജുവേട്ടാ...എന്താ..വീട്ടിൽ പോകുന്നില്ലേ..?? അവൾ ഒന്നും മനസ്സിലാകാതെ അവനോട് ചോദിച്ചു.. "ഇത്രേം ലേറ്റ് ആയില്ലേ..ഒറ്റക്ക് പോകണ്ട..ഞാനും വരാം..." മുടിയിലെ വെള്ളം ഒന്ന് ചിതറിച്ച് കളഞ്ഞുകൊണ്ട് അവൻ പറഞ്ഞതും പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... 🎼Anuragam anuragam athinaazham thedunnu njan Anuragam anuragam athinaazham thedunnu njan Thirayil nuuru jalakanangal athilo njan oru kanam Novumee sukhaanubhavam athill ezhu varnamo Anuragam anuragam athinaazham thedunnu njan🎼 ബസിൽ അലയടിച്ചിരുന്ന പാട്ട് കേട്ട് ഇരുവരുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു..പുറത്ത് അപ്പോഴും മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു.. പല്ലവി ഇറങ്ങിയപ്പോൾ അർജുനും അവളോടൊപ്പം ഇറങ്ങി..ഇരുവരും പതിയെ വഴിയിലൂടെ നടന്നു..

അർജുന്റെ മനസ്സ് തികച്ചും ശാന്തമായിരുന്നു...പല്ലവിയുടെ കൂടെയുള്ള ഓരോ നിമിഷവും അവൻ തന്നെത്തന്നെ മറക്കുകയാണ്... "അജുവേട്ടാ...ഇവിടെവരെ മതി..ഇനി വന്നാൽ അച്ഛ കാണും...പൊയ്ക്കോ..നമുക്ക് നാളെ കാണാം..." അതുംപറഞ്ഞ് പോകാൻ നിന്ന പല്ലവിയുടെ കയ്യിൽ അർജുൻ പിടുത്തമിട്ടു...അവൾ കണ്ണുംമിഴിച്ച് അവനെ തിരിഞ്ഞുനോക്കി... ഞൊടിയിടയിൽ അവൻ അവളെ വലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ടു...പല്ലവി ഒരുനിമിഷം ഞെട്ടിത്തരിച്ചുപോയി..അവളുടെ ശരീരമാകെ ഒരു വിറയൽ കടന്നുപോയി...അവന്റെ അധരങ്ങൾ അവളുടെ കാതിൽ അമർന്നു.. "പ്രണയം..അത് വസന്തമാണ്..ഭൂമിയുടെ സിരകളിലേക്ക് പടർന്നിറങ്ങി വേരുകളെ ചുംബിച്ച് ഒരു പുഷ്പവർഷം പൊഴിക്കുന്ന തീവ്രമായ പുതുവസന്തം..എന്നിലെ വസന്തമാണ് നീ..പ്രണയം എന്തെന്ന് ഞാൻ അറിഞ്ഞത് നിന്നിലൂടെയാണ്...ഐ ലവ് യൂ...പല്ലവി....💕"......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story