പുതുവസന്തം: ഭാഗം 14

puthuvasantham

എഴുത്തുകാരി: ശീതൾ

"ഹാപ്പി വെഡിങ് ആനിവേഴ്സറി അച്ഛേ ആൻഡ് അമ്മേ.....!!!!" ലൈറ്റ് ഓൺ ചെയ്തതെ മാധവിന്റെ അടുത്തേക്ക് അയാളെ ഇറുക്കിപ്പിടിച്ച് പല്ലവി അലറി....ശബ്ദം കേട്ട് പാർവതിയും ഞെട്ടി എഴുന്നേറ്റു.... മാധവും പാർവതിയും കിളിപോയപോലെ ഇരുന്നു...പതിയെ സ്വബോധം വന്നതും രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. പല്ലവി രണ്ടുപേരെയും കെട്ടിപിടിച്ച് ഉമ്മ കൊടുത്തു...പിന്നെ അവർക്കായി വാങ്ങിയ റെഡ് വെൽവെറ്റ് കേക്ക് അവർക്കുമുൻപിലേക്ക് നീട്ടി... "ഹാ ഇനി വേഗം കേക്ക് മുറിച്ചോളൂ...." പല്ലവി പറഞ്ഞതുകേട്ട് മാധവും പാർവതിയും പരസ്പരം നോക്കി ചിരിച്ച് ഒരുമിച്ച് കേക്ക് കട്ട്‌ ചെയ്തു...ആദ്യത്തെ പീസ് പല്ലവിക്കുതന്നെ രണ്ടുപേരും കൊടുത്തു...അവൾ തിരിച്ചും അവർക്ക് കൊടുത്തു... "ആഹ് മതിമതി രണ്ടും കേക്ക് തിന്നത്..എന്റെ ദേവ്യെ ഷുഗർ പിടിക്കും...

കേക്ക് ഇല്ലാതെ രണ്ടും റൊമാൻസിച്ചാൽ മതി..." മാധവും പാർവതിയും പരസ്പരം കേക്ക് കൊടുത്തത് കണ്ടതും പല്ലവി അവരെ കളിയാക്കിക്കൊണ്ട് പറഞ്ഞു....പിന്നെ അവൾ കയ്യിൽ ഇരുന്ന ബോക്സ്‌ പുഞ്ചിരിയോടെ അവർക്കുനേരെ നീട്ടി.. "Once again..happy wedding anniversary dears..." "താങ്ക്യൂ our dear cutiee.." അവർ രണ്ടുപേരും ഒരുപോലെ പറഞ്ഞ് അവളുടെ കയ്യിൽനിന്ന് ബോക്സ്‌ വാങ്ങി തുറന്നുനോക്കി...അതിൽ ഉണ്ടായിരുന്ന ശിവപാർവതിമാരുടെ വിഗ്രഹം കണ്ടതും പാർവതിയുടെ മുഖം തിളങ്ങി... "ഇതുപോലെ ഒരു വിഗ്രഹം വാങ്ങിത്തരാൻ ഞാൻ എത്രനാളായി പറയുന്നു ഏട്ടനോട് ഇതുവരെ കേട്ടില്ലല്ലോ..കണ്ടോ എന്റെ മോൾക്ക് അറിയാം എന്റെ ആഗ്രഹം സാധിച്ചുതരാൻ..." മാധവിനെനോക്കി പാർവതി പറഞ്ഞതുകേട്ട് പല്ലവിയുടെ മനസ്സിലേക്ക് അർജുന്റെ മുഖം കടന്നുവന്നു..

.അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...അർജുനെ കാണാൻ അവളുടെ ഉള്ളം തുടിച്ചു... "എന്ത് ആലോചിച്ച് നിൽക്കാടി പെണ്ണേ നീ...ഒന്ന് ഇറങ്ങി പൊയ്‌ക്കെ...ഞാൻ എന്റെ ഭാര്യക്ക് ആനിവേഴ്സറി ഗിഫ്റ്റ് കൊടുക്കട്ടെ...പോടീ..." പാർവതിയെ ചേർത്തുപിടിച്ച് മാധവ് പറഞ്ഞതുകേട്ട് പല്ലവി മാധവിനോക്കി ചുണ്ട് കൂർപ്പിച്ച് ബാക്കി കേക്കും എടുത്ത് പുറത്തേക്ക് ഇറങ്ങി.. "ടാ പവി.....ഒന്ന് നിന്നെ....!! പെട്ടെന്ന് എന്തോ ഓർത്തപോലെ മാധവ് വിളിച്ചതും അവൾ എന്തെന്ന ഭാവത്തിൽ തിരിഞ്ഞുനോക്കി... " പ്രണവ് വിളിച്ചില്ലല്ലോ..സാധാരണ എല്ലാ വർഷവും ഈ സമയത്ത് അവന്റെ കോൾ പതിവ് ആണല്ലോ.." മാധവ് പറഞ്ഞപ്പോഴാണ് അവളും ആ കാര്യം ഓർത്തത്.... "ഞാൻ കുറച്ചുമുൻപ് വിളിച്ചുനോക്കിയിരുന്നു അച്ഛേ...ഫോൺ സ്വിച്ചഡ് ഓഫ് ആണ്..പക്ഷെ എട്ടായി മറന്നിട്ടൊന്നും ഇല്ലട്ടൊ..

ഈ കേക്ക് പുള്ളിയുടെ വകയാണ്..ഈൗ..." ഇളിച്ചുകൊണ്ട് പറഞ്ഞ് പല്ലവി റൂമിലേക്ക് ഓടി.. വിളിച്ചുനോക്കണോ..വേണ്ട..ചിലപ്പൊ ഉറങ്ങുകയായിരിക്കും..വെറുതെ ശല്യപ്പെടുത്തണ്ട..നാളെ കാണാലോ.. മ്മ്ഹ് പറ്റില്ല..എനിക്ക് ഇപ്പൊ സംസാരിക്കണം... റൂമിൽ എത്തി ബാൽക്കണിയിൽ ഫോണും പിടിച്ചുകൊണ്ട് നിന്ന് അർജുനെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ച് നിൽക്കുകയാണ് പല്ലവി... മാനത്ത് കണ്ണുചിമ്മി നിൽക്കുന്ന നക്ഷത്രങ്ങളെയും ഭൂമിയെ അതിസുന്ദരിയാക്കാൻ നിലാവുപൊഴിച്ച് നിൽക്കുന്ന പൂർണ്ണചന്ദ്രനെയും അവൾ പുഞ്ചിരിയോടെ നോക്കി.. പൊടുന്നനെ പൂർണ്ണചന്ദ്രനിൽ അർജുന്റെ പുഞ്ചിരിയോടെയുള്ള മുഖം തെളിഞ്ഞതുപോലെ അവൾക്കുതോന്നി... പല്ലവിയുടെ കണ്ണുകൾ വിടർന്നു...ഒപ്പം ഒരു നനുത്തകാറ്റും അവളെ തട്ടിതഴുകി പോയി...ഫോൺ vibrate ചെയ്തതിനൊപ്പം അർജുന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞതും പല്ലവി ആവേശത്തോടെ കോൾ അറ്റൻഡ് ചെയ്തു..

"അജുവേട്ടാ ഉറങ്ങിയില്ലായിരുന്നോ...?? അറ്റൻഡ് ചെയ്തപാടെ പല്ലവി ചോദിച്ചതുകേട്ട് അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...മാനത്ത് ശോഭയോടെ നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കിത്തന്നെ അവൻ അവളുടെ വാക്കുകൾ കാതോർത്തു... "നീ ഉറങ്ങാതെ ഞാൻ എങ്ങനെ ഉറങ്ങും..??വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു..." പല്ലവിയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... "ഞാൻ വിളിച്ചില്ലെങ്കിലും അജുവേട്ടൻ എന്നെ വിളിക്കുമെന്ന് എനിക്ക് അറിയാല്ലോ..." ചിണുങ്ങിക്കൊണ്ട് പല്ലവി പറഞ്ഞു...അർജുന് അപ്പൊ അവളുടെ മുഖം കാണാൻ വല്ലാത്ത കൊതി തോന്നി...അവൻ പതിയെ കണ്ണുകൾ അടച്ചു...പുഞ്ചിരിയോടെയുള്ള അവളുടെ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞുവന്നു... "അജുവേട്ടാ..........." "മ്മ്മ്മ്........" "അജുവേട്ടൻ എനിക്കെന്തോ...സർപ്രൈസ് തരും എന്ന് പറഞ്ഞില്ലേ...അതെന്താ..??

"അതൊക്കെ സമയമാകമ്പോൾ നിന്റെ അടുക്കലേക്ക് എത്തും.." "മ്മ് പെട്ടെന്ന് വരോ....??? "എത്രയും പെട്ടെന്ന് വരും..." പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞിരുന്നു.... "അജുവേട്ടാ....നമുക്ക് എട്ടായി എങ്ങനെയെങ്കിലും ഇങ്ങോട്ട് വരുത്തണം...എന്നിട്ട് എല്ലാ തെറ്റിദ്ധാരണയും മാറ്റി എട്ടായി തന്നെ എന്നെ അജുവേട്ടന് തരണം...അതിനെന്തെങ്കിലും പെട്ടെന്ന് ചെയ്തേ പറ്റൂ..." അർജുൻ അവൾ പറഞ്ഞതെല്ലാം കേട്ടിരുന്നു...അർജുന്റെ മനസ്സിൽ അവൻ തീരുമാനിച്ചതെല്ലാം നടക്കാൻ പോകുന്നതിന്റെ വിജയിഭാവമായിരുന്നു.. "അവൻ നിന്നെ എനിക്കുതന്നെ തരും..അവന്റെ മുന്നിൽവച്ചുതന്നെ നിന്നെ ഞാൻ എന്റെ സ്വന്തമാക്കും..എന്താ പോരേ..?? അർജുൻ ചോദിച്ചതുകേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. പിന്നെയും അവർ ഒരുപാട് സംസാരിച്ചു...നക്ഷത്രങ്ങളും പൂർണ്ണചന്ദ്രനും ഒരുപോലെ അവരുടെ പ്രണയം ആസ്വദിച്ച് നിന്നു..ആ പ്രണയലഹരിയിൽ നിശാഗന്ധി പ്രണയസുഗന്ധം പൊഴിച്ചു...പരസ്പരം ഹൃദയങ്ങൾ തമ്മിൽ കോർത്ത് ഒരു ദീർഘപ്രണയസല്ലാപം..

"ജിത്തുവേട്ടാ....അജുവേട്ടനെ കണ്ടോ...??? കോളേജിലേക്ക് വന്നപാടെ അർജുനെ അന്വേഷിച്ച് ഇറങ്ങിയതാണ് പല്ലവി...അപ്പോഴാണ് ജിത്തുവിനെ കണ്ടത്.... "അവൻ മുകളിൽ ഉണ്ടല്ലോ...പല്ലവി...അങ്ങോട്ട് ചെല്ലാൻ..." ജിത്തു പറഞ്ഞ് തീരുംമുൻപേ അവൾ മുകളിലേക്ക് ഓടി...അതുകണ്ട് ജിത്തു തലയാട്ടി ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു... മുകളിലെ വരാന്തയുടെ അറ്റത്ത് പല്ലവിയെ കാത്തെന്നപോലെ ഭിത്തിയിൽ ചാരി ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അർജുനെ കണ്ട് അവൾ അങ്ങോട്ട് ഓടി അവന്റെ കരവലയത്തിലേക്ക് ചെന്ന് കയറി... ഒരു കിതപ്പോടെ അവന്റെ മാറിലേക്ക് അവൾ വീണു....അർജുൻ അവളെ പൊതിഞ്ഞുപിടിച്ചുകൊണ്ട് അവളുടെ തോളിലേക്ക് മുഖം അമർത്തി... "ഹൂ അജുവേട്ടാ...ഇപ്പോഴാ ആശ്വാസമായത്..." അവനെ ഇറുക്കിപ്പിടിച്ചുകൊണ്ട് തന്നെ അവൾ പറഞ്ഞു...അവൻ അവളുടെ തോളിൽനിന്ന് മുഖം ഉയർത്തി അവളെനോക്കി.... "മ്മ്മ്....എന്തുപറ്റി....???

"വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു അജുവേട്ടാ...ഈ കരവലയത്തിനുള്ളിൽ നിന്നും കിട്ടുന്ന സന്തോഷം എനിക്ക് വേറെ എവിടെയും കിട്ടുന്നില്ല..." പല്ലവിയുടെ വാക്കുകൾ കേട്ട് അർജുൻ ഒരു വശ്യമായ ചിരിയോടെ അവളുടെ നെറ്റിയിൽ സ്ഥാനം തെറ്റിക്കിടന്ന ചുവന്ന വട്ടപ്പൊട്ട് നേരെ വച്ച് അവളുടെ നെറ്റി അവന്റെ നെറ്റിയുമായി കൂട്ടിമുട്ടിച്ചു... "പക്ഷെ എനിക്ക് അങ്ങനെയല്ല...കാരണം..എന്നിൽ നീയുണ്ട്..ഒന്ന് കണ്ണടച്ചാൽ മതി..എന്റെ കണ്മുന്നിൽ നീ ഉണ്ടാകും..because you are mine...." ഒപ്പം അവന്റെ അധരങ്ങൾ അവളുടെ വിരിനെറ്റിയിൽ അമർന്നു...അവന്റെ നനവുള്ള അധരങ്ങൾ നെറ്റിയിൽ പതിഞ്ഞതും പല്ലവി ഉയർന്നുപൊന്തി അവന്റെ മുടിയിഴകളിൽ വിരലോടിച്ചു... പരസ്പരം വിട്ടുമാറാതെ ഇരുവരും എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല....പതിയെ അകന്നുമാറുമ്പോൾ ഇരുവരുടെയും മിഴികൾ തമ്മിൽ കോർത്തിരുന്നു... "അജുവേട്ടന് ഞാനൊരു കൂട്ടം കൊണ്ടുവന്നിട്ടുണ്ട്...."

അവൻ ചോദ്യഭാവത്തിൽ അവളെനോക്കി...അവൾ ബാഗിൽനിന്ന് ഒരു ബോക്സ്‌ എടുത്ത് തുറന്നു... "ഞാൻ പറഞ്ഞില്ലേ അജുവേട്ടാ ഇന്ന് അച്ഛയുടെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണെന്ന്..അതിന് വാങ്ങിയ കേക്ക് ആണ്..അജുവേട്ടന് തരാൻ ഞാൻ എടുത്തുകൊണ്ട് വന്നതാ..." അതുംപറഞ്ഞ് അവൾ ബോക്സിൽനിന്ന് ഒരു പീസ് എടുത്ത് അവന്റെ വായിൽ വച്ചുകൊടുക്കാനായി ഒരുങ്ങി...പക്ഷെ അർജുൻ അതിന് സമ്മതിക്കാതെ അവളുടെ കയ്യിൽ പിടുത്തമിട്ടു...അവൾ നെറ്റിചുളിച്ച് അവനെനോക്കി...അവൻ പുഞ്ചിരിയോടെ വേണ്ട എന്ന അർഥത്തിൽ തലയാട്ടി.... "അതെന്താ അജുവേട്ടാ...ഈ കേക്ക് ഇഷ്ടമല്ലേ....??നല്ലതാ...." "നിനക്ക് ഇഷ്ടമാണോ....?? "ആഹ്....അതേലോ...നല്ല മധുരമാണ്...എനിക്ക് നല്ല ഇഷ്ടാ...." "എങ്കിൽ നീ കഴിച്ചോ....."

അതുംപറഞ്ഞ് അർജുൻ ഒരു കള്ളച്ചിരിയോടെ കേക്ക് എടുത്ത് പല്ലവിയുടെ വായിൽ വച്ചുകൊടുത്തു...അവൾ കേക്ക് നുണഞ്ഞതും അർജുൻ അവളുടെ കവിളിൽ മൃദുവായി കടിച്ചു.... പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ പല്ലവി ഞെട്ടി...അവളുടെ കണ്ണുകൾ മിഴിഞ്ഞു...ശരീരം വിറച്ചു... അർജുൻ അവൾക്ക് വേദനിക്കാത്ത രീതിയിൽ കടിച്ച് ഒരു ഉമ്മയും കൊടുത്ത് അവളിൽനിന്ന് അകന്നുമാറി... "ശരിയാണ്....ഇത്രയും മധുരം ഞാൻ ഇതുവരെ നുണഞ്ഞിട്ടില്ല..." ഒരു വശ്യമായ ചിരിയോടെ അർജുൻ പറഞ്ഞതും പല്ലവിയുടെ മുഖം നാണത്താൽ ചുവന്നുതുടുത്തു....അർജുൻ വീണ്ടും അവളിലേക്ക് അടുത്തതും അവന്റെ മുഖത്തുനോക്കാൻ കഴിയാതെ അവനെ തള്ളിമാറ്റി....അവൾ ഓടി... അവൻ അവളുടെ കവിളിൽ പതിഞ്ഞ അവന്റെ അധരങ്ങൾ ഒന്ന് തലോടി ഒരു ചിരിയോടെ അവൾ പോകുന്നത് നോക്കിനിന്നു...

ഓഫീസിൽ ഫയലുകൾ നോക്കുന്നതിന് ഇടയിലാണ് മുകുന്ദന്റെ ഫോൺ റിങ് ചെയ്തത്.. "ഹലോ...മുകുന്ദൻ speaking.... "വാട്ട്‌....എപ്പോ...ഏത് ഹോസ്പിറ്റലിൽ...നോ നോ...ഞാൻ ഇപ്പൊത്തന്നെ അങ്ങോട്ട് വരാം..." ഫോണിലൂടെ പറഞ്ഞ കാര്യം കേട്ട് മുകുന്ദൻ തിടുക്കപ്പെട്ട്...ക്യാബിനിൽനിന്ന് ഇറങ്ങി...അശോകിനോട്‌ ഒന്നും പറയാതെ..അയാൾ വേഗം കാർ എടുത്ത് അവർ പറഞ്ഞതനുസരിച്ച് സിറ്റി ഹോസ്പിറ്റലിലേക്ക് പോയി... കാഷ്വാലിറ്റിയിലേക്ക് കയറിയപ്പോഴേ മുകുന്ദൻ കണ്ടു ബെഡിൽ ഡ്രിപ് ഇട്ട് കിടക്കുന്ന വൃന്ദയെ...എന്നാൽ അടുത്തായി നിൽക്കുന്ന മാധവിനെയും പാർവതിയെയും കണ്ട് മുകുന്ദൻ ഒന്ന് അമ്പരന്നു... "എന്താ മോളേ...എന്തുപറ്റി..??? മുകുന്ദൻ വൃന്ദയുടെ അടുത്തിരുന്ന് ചോദിച്ചു...ഇടയ്ക്ക് നോട്ടം മാധവിന്റെയും പാർവതിയുടെ മുഖത്തേക്ക് പാളിവീണു... "കാര്യമായിട്ട് ഒന്നുമില്ല...റോഡ് ക്രോസ്സ് ചെയ്യുന്ന സമയത്ത് ഒന്ന് തലചുറ്റി വീണു..ഞങ്ങൾ അവിടെ ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് ഇങ്ങോട്ട് കൊണ്ടുവന്നു..

." മാധവ് പറഞ്ഞതുകേട്ട് മുകുന്ദൻ വൃന്ദയെനോക്കി..അവൾ ഒരു ചെറുപുഞ്ചിരിയോടെ കിടക്കുകയായിരുന്നു.. "ശ്രദ്ധിക്കുണ്ടേ മോളേ...സമയത്തിന് ആഹാരം കഴിക്കണം എന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്...ഇവര് ഇല്ലായിരുന്നെങ്കിൽ എന്തായെനെ....?? "ഏയ്...ഇത് ഭക്ഷണം കഴിക്കാത്തത് ഒന്നുമല്ല...നിങ്ങളുടെ വീട്ടിലേക്ക് പുതിയൊരു അഥിതി കൂടി വരാൻ പോകാ..." പാർവതി പറഞ്ഞതുകേട്ട് മുകുന്ദൻ കേട്ടത് വിശ്വസിക്കാൻ ആകാതെ വൃന്ദയെനോക്കി...ഒരു മുത്തച്ഛൻ ആകാൻ പോകുന്നതിന്റെ സന്തോഷം ആ കണ്ണുകളിൽ നിറഞ്ഞു..അശോകിനോട്‌ പറഞ്ഞിട്ട് വരാമായിരുന്നു എന്ന് അയാൾക്ക് തോന്നി... മാധവും പാർവതിയും അവരെ ഒന്നുകൂടി നോക്കി പോകാൻ ഒരുങ്ങി.... "മാധവ്........!!! പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവരെ മുകുന്ദൻ അവരുടെ അടുത്തേക്ക് ചെന്നു.... "തെറ്റിദ്ധാരണയുടെ പുറത്ത് മക്കൾ തമ്മിൽ പിരിഞ്ഞതിന് ഞങ്ങളോടും ദേഷ്യമാകും അല്ലേ....???

മുകുന്ദൻ ചോദിച്ചതുകേട്ട് മാധവും പാർവതിയും പരസ്പരം നോക്കി... "അർജുൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഞങ്ങൾക്ക് അറിയാം മുകുന്ദ...പക്ഷെ ഞാൻ പ്രണവിന്റെ അച്ഛൻ അല്ലേ...അവന്റെ കൂടെ ഒരു താങ്ങായി നിൽക്കേണ്ടത് ഞാൻ അല്ലേ...അർജുനോട്‌ ഞങ്ങൾക്ക് ഇപ്പോഴും ഒരു ദേഷ്യവും ഇല്ല...അവൻ അങ്ങനെയൊരു തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്...പക്ഷെ പ്രണവ് ഇപ്പോഴും അതൊന്നും മനസ്സിലാക്കുന്നില്ല..." "എന്നെങ്കിലും അവൻ എല്ലാം മനസ്സിലാക്കും എന്ന് വിശ്വസിക്കാം...അവന്റെ ജീവിതം ഇങ്ങനെ നശിക്കരുത് എന്ന് മാത്രമേ ഞങ്ങൾക്ക് പ്രാർത്ഥനയൊള്ളു..." മാധവും പാർവതിയും അത്രയുംപറഞ്ഞ് അവിടെനിന്ന് പോയി..മുകുന്ദൻ അവർ പോകുന്നതും നോക്കിനിന്നു...  കണ്ണാടിയിലൂടെ പല്ലവി അവളുടെ പ്രതിബിംബത്തെ നോക്കി...കവിളിൽ അർജുൻ കടിച്ച ഭാഗത്ത്‌ പതിയെ തലോടി...അവളുടെ മുഖം നാണത്താൽ ചുവന്നു... അവന്റെ ശരീരത്തിന്റെ ഗന്ധംപോലും അവളിൽ തങ്ങിനിൽക്കുന്നതുപോലെ അവൾക്ക് തോന്നി... അവൾ ഫോണിൽ ഫേസ്ബുക് ഓപ്പൺ ചെയ്ത് അതിൽ അവൻ കഴിഞ്ഞദിവസം പോസ്റ്റ്‌ ചെയ്ത പിക് നോക്കി...

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന അർജുനെ നോക്കി അവൾ ഇരുന്നു... പെട്ടെന്നാണ് ഫോണിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്...അർജുന്റെ മെസ്സേജ് ആണെന്ന് കണ്ടതും അവൾ വേഗം തന്നെ അത് ഓപ്പൺ ചെയ്തു... "the surprise is on the way..." അതായിരുന്നു മെസ്സേജ്...പല്ലവിക്ക് എന്താണ് അവൻ നൽകാൻ പോകുന്ന സർപ്രൈസ് എന്ന് ഒരു പിടിയും കിട്ടിയില്ല...എങ്കിലും എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന് അവളുടെ മനസ്സ് പറഞ്ഞു.. പെട്ടെന്നാണ് മുറ്റത്തൊരു കാർ വന്നുനിന്ന ശബ്ദം കേട്ടത്...പല്ലവിയുടെ ഉള്ളൊന്ന് കാളി...അവൾ ഫോൺ ബെഡിലേക്ക് ഇട്ട് സ്റ്റേയർ ഇറങ്ങി താഴേക്ക് ഓടി.... മാധവും പാർവതിയും വന്നത് ആരാണെന്ന് അറിയാൻ ഉമ്മറത്തേക്ക് വന്നിരുന്നു... മുറ്റത്ത് വന്നുനിന്ന ടാക്സി കാറിൽനിന്നും ഇറങ്ങിയ ആളെക്കണ്ട്....മൂന്നുപേരും ഞെട്ടി...കണ്ടത് വിശ്വസിക്കാൻ ആകാതെ അവനെത്തന്നെ കണ്ണുംമിഴിച്ച് നോക്കി.... "പ്രണവേട്ടാ............!!!!! ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story