പുതുവസന്തം: ഭാഗം 16

puthuvasantham

എഴുത്തുകാരി: ശീതൾ

MD of MK group..Mr.Arjun menon....."* അതിൽ എഴുതിയിരിക്കുന്ന വാചകവും കൂടെ തന്റെ തൊട്ടുമുൻപിൽ പുഞ്ചിരിയുമായി ഇരിക്കുന്ന അർജുനെയും കണ്ട് പ്രണവിന്റെ മുഖം ദേഷ്യത്താൽ വരിഞ്ഞുമുറുകി... അർജുൻ കൈരണ്ടും മാറിൽ പിണച്ചുകെട്ടി പ്രണവിനെനോക്കി ചിരിയോടെ നിന്നു... "ഹലോ മിസ്റ്റർ പ്രണവ് മാധവ്...ഓർമ്മയുണ്ടോ..ഈ മുഖം..?? പ്രണവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് അർജുൻ ഇളിച്ചുകൊണ്ട് ചോദിച്ചു..പ്രണവ് ദേഷ്യത്താൽ പല്ലിറുമ്മി അർജുന്റെ കോട്ടിൽ പിടിമുറുക്കി.... "അങ്ങനെ നിന്നെ മറക്കില്ലടാ ഞാൻ.......!!! അർജുന്റെ കോട്ടിൽ ഒന്ന് പിടിച്ചുലച്ചുകൊണ്ട് പ്രണവ് പറഞ്ഞു...അതുകണ്ട് പ്രണവിനെ പിടിച്ചുമാറ്റാൻ വരാൻ തുടങ്ങിയ സെക്യൂരിറ്റി ഗാഡ്സിനെ തടഞ്ഞുകൊണ്ട് അർജുൻ ഒരു ചിരിയോടെ തന്നെ നിന്നു....

"അളിയാ കോട്ടിൽനിന്ന് പിടിവിട്...ഇന്നൊരു അർജന്റ് മീറ്റിംഗ് ഉള്ളതാ..ഡ്രസ്സ്‌ ഒക്കെ കുളമായി ഇരിക്കുന്നത് കണ്ടാൽ എല്ലാവരും എന്ത് വിചാരിക്കും...!! "ഛീ...ആരാടാ നിന്റെ അളിയൻ...പഴയ ബന്ധവുംകൊണ്ട് എന്നോട് വീണ്ടും അടുക്കാൻ ആണ് മോൻ ഈ ചീഞ്ഞ ഡ്രാമ കളിച്ച് എന്റെ ജോലി കളഞ്ഞത് എങ്കിൽ ആ മോഹം അങ്ങോട്ട് മാറ്റിവച്ചേക്ക്...ആ ജോലി ഇല്ലെങ്കിലും ജീവിക്കാൻ എനിക്ക് അറിയാമെടാ..." പ്രണവ് പറഞ്ഞതുകേട്ട് അർജുൻ പൊട്ടിച്ചിരിച്ചുകൊണ്ട് ബലമായി അവനിലുള്ള പ്രണവിന്റെ പിടി അയച്ച് കോട്ട് ഒന്ന് നേരെയാക്കി... ഇത്രയൊക്കെ പറഞ്ഞിട്ടും അർജുന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും വരാത്തത് പ്രണവിന്റെ ദേഷ്യം കൂട്ടി...എങ്കിലും ഒരുനിമിഷം മുന്നിൽ നിൽക്കുന്നത് തന്റെ പഴയ അർജുൻ ആണെന്ന് അവനുതോന്നി...

അർജുനും പ്രണവിനെത്തന്നെ നോക്കിനിന്നു...അവന്റെ പഴയ ദേഷ്യത്തിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല എന്ന് അർജുന് മനസ്സിലായി...അപ്പോഴാണ് ഡോർ തുറന്ന് ജിത്തുവും ശ്യാമും അകത്തേക്ക് വന്നത്... മുന്നിൽ നിൽക്കുന്ന പ്രണവിനെ കണ്ട് അവരുടെ കണ്ണുകൾ വിടർന്നു....പ്രണവിനും അവരെപ്പോയി ചേർത്തുപിടിക്കണം എന്ന് തോന്നി എങ്കിലും അവരും അർജുന്റെ കൂടെയാണെന്ന് ഓർത്തപ്പോൾ പ്രണവ് ഒരു ഭാവവ്യത്യാസവും ഇല്ലാതെ നിന്നു... "ഓഹോ....അപ്പൊ എല്ലാവരും ഒത്തുകൊണ്ടുള്ള വേഷംകെട്ട് ആണ് എല്ലാം....നിങ്ങളുംകൂടി ഇവന്റെ കൂടെക്കൂടിയാണ് എന്റെ ജോലി കളഞ്ഞ് എന്നെ ഇവിടേക്ക് എത്തിച്ചത് അല്ലേ...??? ശ്യാമിനെയും ജിത്തുവിനെയും നോക്കി പ്രണവ് ഒരു പുച്ഛത്തോടെ ചോദിച്ചതും അവർ ദയനീയമായി അർജുനെ നോക്കി...

അർജുൻ ഒന്ന് കണ്ണുചിമ്മി കാണിച്ച് പ്രണവിന്റെ മുന്നിലേക്ക് ചെന്നു.... "കൂൾ ബ്രോ..കൂൾ...ഇത്ര ഹീറ്റ് ആകാൻ മാത്രം ഞങ്ങൾ ഒന്നും ചെയ്തില്ലല്ലോ...!! "പിന്നെ നിങ്ങൾ ഒന്നും ചെയ്യാതെ എങ്ങനെയാടാ എനിക്ക് ഇങ്ങോട്ട് വരേണ്ടിവന്നത്..?? "വാട്ട്‌....നീ വർക്ക്‌ ചെയ്തിരുന്ന കമ്പനി നിന്നെ ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്തതിന് ഞങ്ങൾ എന്ത് ചെയ്തൂന്നാ പ്രണവ്...?? അർജുൻ ചോദിച്ചതുകേട്ട് പ്രണവ് നെറ്റിചുളിച്ചു....അർജുൻ അവന്റെ പിന്നിൽനിന്ന ഒരാളെ നോക്കിയതും അയാൾ പെട്ടെന്ന് ഒരു ഫയൽ അർജുന്റെ കയ്യിൽ കൊണ്ടുപോയി കൊടുത്തു.... അർജുൻ അത് പ്രണവിന്റെ കയ്യിലെക്ക് കൊടുത്തു...അവൻ അർജുനെ ഒന്ന് നോക്കിയതിന് ശേഷം അത് വാങ്ങിവായിച്ചു... പൊടുന്നനെ പ്രണവിന്റെ മുഖത്ത് വീണ്ടും കോപം ജ്വലിച്ചു....അതേ കലിപ്പിൽ തന്നെ അവൻ ആ ഫയൽ ചുരുട്ടിയെറിഞ്ഞു....

"നോ.......നിന്റെ മുഖം ഒരിക്കലും കാണരുത് എന്ന് ആഗ്രഹിക്കുന്നവൻ ആണ് ഞാൻ...ആ നിന്റെ കൂടെ ഞാൻ വർക്ക്‌ ചെയ്യണം എന്നോ....എനിക്ക് ജോലി തരാൻ നീ ആരാടാ...??? പ്രണവ് വീണ്ടും അർജുന്റെ കോളറിൽ കുത്തിപ്പിടിച്ച് ചോദിച്ചു...അപ്പോഴേക്കും ശ്യാമും ജിത്തുവും വന്ന് അവനെ പിടിച്ചുമാറ്റി... "ടാ...പ്രണവ്..നീ ഒന്ന് കൂൾ ആക്...നീ കരുതുന്നപോലെ അർജുൻ ഒന്നും ചെയ്തിട്ടില്ല...." പ്രണവിനെ പിടിച്ചുമാറ്റിക്കൊണ്ട് ശ്യാം പറഞ്ഞതും പ്രണവ് ദേഷ്യത്തിൽ അവനെനോക്കി... "ഓഹ്..നിന്നെയൊക്കെ അവൻ നല്ല അന്തസ്സായി പറഞ്ഞുപറ്റിച്ചിട്ടുണ്ടല്ലേ...കൊള്ളാം..പക്ഷെ അതുപോലെ എന്നെ പറ്റിക്കാം എന്ന് കരുതണ്ട..ആർക്കുവേണമെടാ നിന്റെ ജോബ് ഓഫർ...." പ്രണവ് പുച്ഛത്തോടെ നോക്കി...അർജുൻ ഒരു ചിരിയോടെ നെറ്റിയുഴിഞ്ഞ് അവനെനോക്കി തലയാട്ടി... "നീ ആ ഫയൽ ശരിക്ക് വായിച്ചില്ലേ പ്രണവ്...

അല്ലെങ്കിലും നിനക്കൊരു ജോബ് ഓഫർ തരേണ്ട എന്ത് ആവശ്യമാണ് എനിക്കുള്ളത്...thats not an offer..thats strictly your duty...." അർജുൻ പറഞ്ഞത് മനസിലാകാതെ പ്രണവ് നെറ്റിചുളിച്ചു.... "ക്ലിയർ ആയില്ലല്ലേ...പറഞ്ഞുതരാം...നീ ഇതുവരെ വർക്ക്‌ ചെയ്തിരുന്ന കമ്പനി..അതായത് ഒബ്റോയി ഗ്രൂപ്പ്‌..അവരുടെ പുതിയ പ്രൊജക്റ്റ്‌ ഏറ്റെടുത്തിരിക്കുന്നത് ഞങ്ങളുടെ കമ്പനി ആണ്...സോ according to our agreement..എനിക്ക് പ്രൊജക്റ്റിന്റെ ആവശ്യത്തിനായി അവിടെനിന്ന് എത്രസ്റ്റാഫിനെ വേണമെങ്കിലും ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്യാം...സോ..." ഒരു ചെറിയ കള്ളച്ചിരിയോടെ അർജുൻ പറഞ്ഞുനിർത്തിയതും പ്രണവിന്റെ മുഖം ചുവന്നിരുന്നു...അവൻ മുഷ്ടി ചുരുട്ടി ടേബിളിൽ അടിച്ചു.... "നീ എന്താടാ...ആളെ കളിയാക്കാ...ഹേ...നിന്റെ കീഴിൽ വർക്ക്‌ ചെയ്യാൻ മാത്രമൊന്നും ഞാൻ അധപതിച്ചിട്ടില്ലടാ...

ആ കമ്പനിയിൽ ഇനിയും continue ചെയ്യുന്നുണ്ടെങ്കിൽ അല്ലേ ഞാൻ ഇവിടേക്ക് വരണ്ട അവശ്യമുള്ളു..ഇന്നുതന്നെ ഞാൻ ജോബ് റിസൈൻ ചെയ്യാൻ പോകുവാ..." അവൻ പറഞ്ഞതുകേട്ട് അർജുന് ചിരിപൊട്ടി... "എന്നെ ഇങ്ങനെ ചിരിപ്പിക്കാതെ ബ്രോ..നീ അവിടെ ജോയിൻ ചെയ്തപ്പോൾ ഒപ്പിട്ടുകൊടുത്ത എഗ്രിമെന്റ് ഇത്രവേഗം മറന്നോ...രണ്ട് വർഷം ആ കമ്പനിയിൽ വർക്ക്‌ ചെയ്തോളാം എന്നും എന്തെങ്കിലും കാരണത്താൽ സ്വയം റിസൈൻ ചെയ്താൽ അതിന്റെ ആഫ്റ്റർ iffects ഫേസ് ചെയ്തോളാം എന്നും അതിൽ ഉണ്ടായിരുന്നല്ലോ...നിനക്ക് കാര്യമായ പ്രശ്നം ഒന്നും ഉണ്ടാകില്ല പ്രണവ്...പക്ഷെ കേസ് വരുന്നത് നിന്റെ അച്ഛൻ മാധവിന്റെ പേരിലാണ്...വെറുതെയെന്തിനാ അങ്കിളിനെക്കൂടി ഇതിലേക്ക് വലിച്ചിഴക്കുന്നത്..." "പിന്നെ ഞാൻ നിന്നെ എന്റെ കീഴിൽ ഒരിക്കലും നിർത്തില്ല..

നീ എന്റെ അളിയൻ അല്ലേടാ..ദാ ഈ ശ്യാമും ജിത്തുവും എന്റെകൂടെ നിൽക്കുന്നതുപോലെ ഒന്ന് നിന്ന് തന്നാൽ മതി..." അർജുൻ പ്രണവിന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു...പ്രണവ് ഒന്നും ചെയ്യാൻ കഴിയാതെ മുഷ്ടി ചുരുട്ടി ദേഷ്യം കടിച്ചമർത്തിനിന്നു.... ശ്യാമിന്റെയും ജിത്തുവിന്റെയും മുഖത്ത് ആശ്വാസത്താൽ ഒരു പുഞ്ചിരി നിറഞ്ഞു...  "എടി...ഇതെത്ര നേരമായി..ഇവരെന്തിനാ ഇത്രയും സമയം ക്ലാസ്സ്‌ എടുക്കുന്നത്...നിർത്താൻ പറ..." ഇടയ്ക്കിടെ പുറത്തേക്ക് നോക്കിക്കൊണ്ട് പല്ലവി പൂജയോട് പറഞ്ഞു...ലാസ്റ്റ് പിരീഡിന്റെ ക്ലാസ്സ്‌ നടന്നുകൊണ്ടിരിക്കുകയാണ്.... "എന്റെ പവി...നീയൊന്ന് അടങ്...ക്ലാസ്സ്‌ കഴിയാൻ ആകുന്നെയൊള്ളു...ദേ മിണ്ടാതിരുന്നോ...മിസ്സ്‌ നമ്മളെ നോക്കുന്നുണ്ട് ട്ടോ.." മുന്നിലേക്ക് തന്നെ നോക്കിക്കൊണ്ട് പൂജ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...

അതുകേട്ട് പല്ലവി ചുണ്ട് കൂർപ്പിച്ച് അവളെനോക്കി ചിണുങ്ങിക്കൊണ്ട് തിരിഞ്ഞിരുന്നു.... പെട്ടെന്ന് ബെൽ അടിച്ചതും പല്ലവിയുടെ മുഖം വിടർന്നു....മിസ്സ്‌ ക്ലാസ്സിൽനിന്ന് ഇറങ്ങിപ്പോയ പിറകെ പല്ലവി ബാഗും എടുത്ത് പൂജയെപ്പോലും നോക്കാതെ പുറത്തേക്ക് ഓടി... കോളേജ് വിട്ട് പുറത്തേക്ക് കടന്നതും പ്രതീക്ഷിച്ചപോലെ അർജുനെ കാണാതായപ്പോൾ പല്ലവിയുടെ മുഖം വാടി... അവൾ ചുണ്ട് പിളർത്തി സൈഡിലുള്ള അരമതിലിനോട്‌ ചേർന്ന് കയ്യുംകെട്ടി നിന്നു... പിന്നിൽ ഒരു ചുടുനിശ്വാസം പതിച്ചപ്പോഴാണ് പല്ലവി തിരിഞ്ഞുനോക്കിയത്...അവളുടെ തൊട്ടടുത്ത് പുഞ്ചിരിയോടെ നിൽക്കുന്ന അർജുനെ കണ്ടതും അവളുടെ മുഖം വിടർന്നു... "വന്നൂലേ...ഞാൻ വിചാരിച്ചു..എന്നെ പറ്റിക്കും എന്ന്....!! അർജുന്റെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ ചിണുങ്ങി....അർജുൻ ഒരു ചിരിയോടെ അവന്റെ തോളിൽ ഇരുന്ന കോട്ട് അവളുടെ തോളിലേക്ക് ഇട്ടു.... "പോകാം...??? "മ്മ്...പോവാം....."

അവൾ അവന്റെ കയ്യിൽ കൈകോർത്തുപിടിച്ചു... തീരത്തേക്ക് തിരമാലകൾ ആഞ്ഞടിക്കുന്നത് നോക്കിക്കൊണ്ട് അർജുൻ നടന്നു...കാറിൽനിന്ന് എടുത്ത അർജുന്റെ ഏതോ ഫയൽ നോക്കിക്കൊണ്ട് പല്ലവി പിന്നാലെയും ഉണ്ട്... "What is this arjun...ഇങ്ങനെയാണോ താൻ വർക്ക്‌ ചെയ്യുന്നത്...ടൂ ബാഡ്...irresponsible...man...." ആ ഫയൽ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പല്ലവി പറഞ്ഞു...അതുകേട്ട് അർജുൻ നടത്തം നിർത്തി നെറ്റി ചുളിച്ച് തിരിഞ്ഞുനോക്കി...നോക്കുമ്പോൾ പല്ലവി അർജുന്റെ കോട്ടും ഇട്ട് അവന്റെ കൂളിംഗ് ഗ്ലാസും വച്ച് ഫയൽ നോക്കിക്കൊണ്ട് നിൽക്കാ...അവളുടെ കോലംകണ്ട് അർജുൻ ചിരി കടിച്ചുപിടിച്ച് അവളെയുംകൂട്ടി ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയി ഇരുന്നു.... "അജുവേട്ടാ...പറ എന്തായി..എട്ടായി ഓഫീസിൽ വന്നോ....??? അവനുനേരെ തിരിഞ്ഞിരുന്നുകൊണ്ട് പല്ലവി ചോദിച്ചു...

""മ്മ് വന്നു വന്നു...extreme ഹീറ്റിൽ നിന്ന് ജ്വലിക്കുകയായിരുന്നു എന്റെ അളിയൻ..."" "മ്മ്...എല്ലാം നമുക്ക് വഴിയേ മാറ്റാം അജുവേട്ടാ...ആദ്യം നിങ്ങള് തമ്മിൽ ഉള്ള പ്രശ്നം സോൾവ് ആക്കാം..എന്നിട്ട് നമ്മുടെ കാര്യം പറയാം...അല്ല എന്താ ശെരിക്കും അജുവേട്ടന്റെ പ്ലാൻ...?? അവൾ ചോദിച്ചതുകേട്ട് അർജുൻ ഒരു കള്ളച്ചിരിയോടെ കണ്ണുചിമ്മി അവളുടെ മടിയിലേക്ക് കിടന്നു...പല്ലവി ആദ്യം ഒന്ന് ഞെട്ടി എങ്കിലും പതിയെ ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു... പരസ്പരം കണ്ണുകൾ തമ്മിൽ പ്രണയിച്ചുകൊണ്ടിരുന്നു..മൗനംപോലും വാചാലമായി...കാറ്റിൽ മുഖത്തേക്ക് പാറിവീണ അവളുടെ മുടിയിഴകൾ അവൻ ചെവിക്കുപിന്നിലേക്ക് വച്ചു...കാതിൽ ഇളകിയാടുന്ന അവളുടെ ജിമിക്കിയിൽ അവൻ ഒന്ന് തട്ടി... അവന്റെ നോട്ടത്തിലും പ്രവർത്തിയിലും പല്ലവിയുടെ മുഖം നാണത്താൽ ചുവന്നു...ഒരുതരം പതർച്ചയോടെ അവളുടെ കണ്ണിലെ കൃഷ്ണമണികൾ ഓടുന്നത് അർജുൻ ഒരു കുസൃതിയോടെ നോക്കി.. അവൻ പതിയെ ചെരിഞ്ഞ് അവളുടെ അരയിലൂടെ കൈചുറ്റി വയറിലേക്ക് മുഖം ചേർത്ത് കിടന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story