പുതുവസന്തം: ഭാഗം 17

puthuvasantham

എഴുത്തുകാരി: ശീതൾ

അവൻ പതിയെ ചെരിഞ്ഞ് അവളുടെ അരയിലൂടെ കൈചുറ്റി വയറിലേക്ക് മുഖം ചേർത്ത് കിടന്നു... പല്ലവി ആകെയൊന്ന് വിറച്ചു...അർജുന്റെ ചുടുനിശ്വാസം പല്ലവിയുടെ വയറിലേക്ക് പതിച്ചതും അവളുടെ ഹൃദയമിടിപ്പ് കുതിച്ചുയർന്നു.... അർജുൻ അതെല്ലാം അറിയുന്നുണ്ടായിരുന്നു..അവൻ ഒരു കള്ളച്ചിരിയോടെ അവിടെ ചുണ്ടുകൾ അമർത്തി..പതിയെ ഇരുന്ന ഇരിപ്പിൽ ഒന്ന് ഉയർന്നു...ശ്വാസം എടുക്കാൻപോലും കഴിയാത്തപോലെ അവൾ ഇരുന്നു...അർജുൻ പതിയെ അവളിൽനിന്നും അകന്നുമാറി എഴുന്നേറ്റ് ഇരുന്നു... പല്ലവി ഒരു ചെറിയ വെപ്രാളത്തോടെ ഷോൾ ഒക്കെ നേരെയാക്കിയിരുന്നു...അർജുൻ ചുണ്ടിൽ ഊറിവന്ന പുഞ്ചിരിയോടെ ബെഞ്ചിൽ ഇരുന്ന അവളുടെ വലതുകയ്യുടെമേൽ അവന്റെ കൈവച്ചു.... അതറിഞ്ഞിട്ടും പല്ലവി തലയുയർത്താതെ തന്നെയിരുന്നു... "പല്ലവി.........."

അവൻ ആർദ്രമായി വിളിച്ചു... "മ്മ്മ്മ്.........." '"എന്നെ നിനക്ക് പേടിയാണോ...?? "മ്മ്ഹ്........." ""എന്തെങ്കിലും ഇഷ്ടക്കുറവുണ്ടോ...ഉണ്ടെങ്കിൽ തുറന്നുപറയാം..ഞാൻ ഒന്നിനും നിന്നെ ഫോഴ്സ് ചെയ്യില്ല..."" അർജുൻ പറഞ്ഞതുകേട്ട് അവൾ തലയുയർത്തി അവനെനോക്കി...അർജുൻ അവളിൽനിന്ന് നോട്ടംമാറ്റിയിരുന്നു.. പല്ലവിക്ക് എന്തോപോലെ തോന്നി...അവൾ അർജുന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്ന് അവന്റെ കഴുത്തിലൂടെ കൈചുറ്റിപ്പിടിച്ചു.... "അജുവേട്ടന് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്റെ സ്നേഹം...അതെത്രത്തോളം ഉണ്ടെന്ന് എനിക്കുതന്നെ നിർവചിക്കാൻ കഴിയില്ല...എന്നിലെ ഓരോ അണുവും ഉരുവിടുന്നത് അജുവേട്ടന്റെ പേരാണ്..ഈ ജന്മം അല്ല ഇനിയൊരു നൂറുജന്മം ഉണ്ടെങ്കിലും എനിക്കീ കരവലയത്തിൽ നിന്നുതന്നെ സ്നേഹം നുകർന്നാൽ മതി..."

പല്ലവി പറഞ്ഞത് അർജുൻ കേട്ടിരുന്നു...അവളുടെ കരിമഷിയാൽ കടഞ്ഞെടുത്ത കണ്ണുകളിൽ ആ സമയം അലയടിച്ചിരുന്ന പ്രണയം അർജുനെ കൊത്തിവലിക്കാൻ പ്രാപ്തിയുള്ളതായിരുന്നു.. അവളുടെ ഉണ്ടക്കവിളിൽ വിരിഞ്ഞ നുണക്കുഴിയിൽ അവൻ പതിയെ വിരലോടിച്ചു...അവൾ അറിയാതെ കണ്ണുകൾ അടച്ചുപോയി...ഇരുകണ്ണുകളിലും അവൻ ആർദ്രമായി ചുംബിച്ചു... രാത്രി കുളികഴിഞ്ഞ് കണ്ണാടിയുടെ മുൻപിൽ നിന്ന് തല തുവർത്തുമ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന പ്രണവിനെ പല്ലവി കണ്ണാടിയിലൂടെ കണ്ടത്... അവൾ ചുണ്ട് കൂർപ്പിച്ച് അവനെ ഒന്ന് നോക്കി..പിന്നെ കൂടുതൽ മൈൻഡ് ചെയ്യാതെ തിരിഞ്ഞ് ടവൽ ചെയറിലേക്ക് ഇട്ട് ബെഡിൽ വന്നിരുന്നു... പ്രണവ് ഒരു ചെറുചിരിയോടെ റൂമിലേക്ക് കയറി പല്ലവിയുടെ അടുത്ത് ബെഡിൽ വന്നിരുന്നു.... "പവി.........." അവൻ പതിയെ അവളുടെ തോളിൽ കൈവച്ചു...പല്ലവി അവനെനോക്കി ദേഷ്യത്തിൽ ആ കൈ തട്ടിയെറിഞ്ഞു....

"പോടാ....എന്നോട് മിണ്ടാൻ വരണ്ടാ..." "എടാ ഞാനൊന്ന് പറയട്ടെ..." "വേണ്ട..ഒന്നും പറയണ്ട..വന്നിട്ട് എന്നെയൊന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ...പിന്നെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്...?? പല്ലവി ഉറഞ്ഞുതുള്ളി..അതുകണ്ട് പ്രണവ് ചിരി കടിച്ചുപിടിച്ചുനിന്നു...അവനെനോക്കി കണ്ണുരുട്ടി എഴുന്നേറ്റ് പോകാൻനിന്ന പല്ലവിയെ പ്രണവ് അവിടെത്തന്നെ പിടിച്ചിരുത്തി... "റിയലി സോറി...ഇന്നലെ ഞാൻ എല്ലാംകൊണ്ടും ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിൽ ആയിരുന്നു..അതുകൊണ്ടല്ലേ...അല്ലാതെ ഞാൻ നിന്നോട് മിണ്ടാതെയിരിക്കോ..?? പ്രണവ് പറഞ്ഞതുകേട്ട് പല്ലവി അവനെനോക്കി..പതിയെ അവളുടെ കപടദേഷ്യം ഒന്ന് അയഞ്ഞുവന്നു... "എട്ടായി ഇന്ന് എവിടെയാ പോയത്...?? പ്രണവ് എന്താണെന്ന് പറയുക എന്നറിയാൻ തന്നെ പല്ലവി ചോദിച്ചു..

അവൾ ചോദിച്ചതുകേട്ട് പ്രണവിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു... "അതൊന്നുല്ല....ഇവിടെത്തന്നെ എനിക്കൊരു ജോലി ശരിയായി...അതിന്റെ എല്ലാം ശരിയാക്കാൻ പോയതാ..." ഗൗരവത്തിൽ തന്നെ അവൻ പറഞ്ഞു...പല്ലവിക്ക് അർജുൻ പറഞ്ഞത് ഓർത്തപ്പോൾ ചെറുതായി ചിരി വന്നെങ്കിലും അത് പുറത്തുകാണിക്കാതെ ഇരുന്നു... പെട്ടെന്നാണ് പല്ലവിയുടെ ഫോൺ vibrate ചെയ്തത്...സ്‌ക്രീനിൽ അർജുന്റെ മുഖം തെളിഞ്ഞതും അവൾ ഞെട്ടി പ്രണവിനെ നോക്കി..അവൻ ടേബിളിൽ ഇരുന്ന ബുക്ക്‌ നോക്കി ഇരിക്കുകയായിരുന്നു..ഫോൺ vibrate ചെയ്യുന്ന ശബ്ദം കേട്ട് അവൻ പല്ലവിയെ നോക്കി... '"ആരാ ഈ സമയത്ത് വിളിക്കുന്നത്..നീ എന്താ കോൾ അറ്റൻഡ് ചെയ്യാത്തത്....?? പ്രണവ് ചോദിച്ചതുകേട്ട് പല്ലവി ആകെ പരുങ്ങി... "അ...അത്...എട്ടായി...എന്റെ ഫ്രണ്ട് ആണ് പൂജ...

നാളെയൊരു പ്രൊജക്റ്റ്‌ ചെയ്ത് കൊടുക്കാൻ ഉണ്ട്..അത് പറയാൻ വിളിക്കുന്നതാ.." പെട്ടെന്ന് വായിൽവന്നത് എങ്ങനൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു..അതുകണ്ട് പ്രണവ് അവളെയൊന്ന് സംശയത്തിൽ നോക്കി നെറ്റിചുളിച്ചു...പിന്നെ ഒന്ന് ഇരുത്തിമൂളി ബെഡിൽനിന്ന് എഴുന്നേറ്റു.. "ശരി...നിന്റെ വർക്ക്‌ നടക്കട്ടെ...ഞാൻ പോവാ..ഗുഡ് നൈറ്റ്...." "മ്മ്..ഗുഡ് നൈറ്റ്....." പ്രണവ് പോയതും പല്ലവി വേഗം പോയി ഡോർ ക്ലോസ് ചെയ്ത് അർജുന്റെ കോൾ അറ്റൻഡ് ചെയ്തു.... "എന്റെ അളിയൻ പോയോടി...??? ഫോൺ എടുത്തപാടെ അർജുൻ ചോദിച്ചതുകേട്ട് പല്ലവി ചുണ്ട് കൂർപ്പിച്ചു... "അതുശരി...അപ്പൊ അറിഞ്ഞോണ്ട് വിളിച്ചതാണല്ലേ...എന്തപണിയാ അജുവേട്ടൻ കാണിച്ചത്...എട്ടായി കണ്ടിരുന്നേൽ എല്ലാം തീർന്നേനെ...." അവൾ പറഞ്ഞതുകേട്ട് അർജുന് ചിരിവന്നു... "എന്ത് തീരാൻ..അവൻ കണ്ടാൽ അത്രയും വേഗം നിന്റെ കഴുത്തിൽ എനിക്കൊരു താലികെട്ടാം..."

"മ്മ്...അജുവേട്ടന് തമാശ..ഇനി എന്തൊക്കെയാ നടക്കുക എന്ന് ഓർത്ത് എനിക്ക് ചെറിയ പേടിയുണ്ട് ട്ടോ..." "തൽക്കാലം മിസ്സ്‌ പല്ലവി അതോർത്ത് പേടിക്കണ്ട...ആദ്യമൊക്കെ എനിക്ക് വലിയ ധൈര്യം തന്ന ആൾ ആയിരുന്നല്ലോ..ഇപ്പൊ അതൊക്കെ എവിടെപ്പോയി..?? അവൻ ചോദിച്ചതുകേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "പല്ലവി...are you there....?? മറുപടി കേൾക്കാതായപ്പോൾ അർജുൻ ചോദിച്ചു... "മ്മ്മ്മ്......" "എന്താ പെട്ടെന്ന് സൈലന്റ് ആയത്...?? "You have changed a lot അജുവേട്ടാ....ഞാൻ ആദ്യം കണ്ട അജുവേട്ടനും ഇപ്പോഴുള്ള അജുവേട്ടനും തമ്മിൽ ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്...." അവൾ പറഞ്ഞതുകേട്ട് അർജുന്റെ ചൊടികളിലും ഒരു പുഞ്ചിരി വിരിഞ്ഞു... "you have changed me like this..." ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ തന്നെ അവൻ പറഞ്ഞു...പല്ലവി അവന്റെ ഓരോ വാക്കുകളും ആസ്വദിക്കുകയായിരുന്നു.. ഒളിഞ്ഞുകിടന്ന അവനിലെ പ്രണയം അത്രത്തോളം ശക്തിയേറിയതായിരുന്നു..

"അജുവേട്ടാ...നാളെ അമ്പലത്തിൽ വരണേ....!! കുറച്ചുനേരത്തെ മൗനത്തിനൊടുവിൽ അവൾ ചോദിച്ചു... "അമ്പലത്തിലോ...എന്താ വിശേഷിച്ച്.....?? "ഒന്നുല്ല...അമ്മ നാളെ എട്ടായിയെക്കൊണ്ട് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞു...ഞാനും ഉണ്ട്...അതുകൊണ്ട്...."" "അതുകൊണ്ട്....??? കുസൃതിയോടെ അവൻ ചോദിച്ചു... "ഞ്ഞെ....കുന്തം...ഈ അജുവേട്ടൻ എപ്പോളും ഇങ്ങനെയാ...വെറുതെ ഒന്നും അറിയാത്തപോലെ നടിക്കും..." കുറുമ്പോടെ അവൾ പറഞ്ഞതുകേട്ട് അവൻ ചുണ്ട് കടിച്ചുപിടിച്ച് ചിരിച്ചു.. "ആഹ്..നിക്കറിയാം...എന്നെ കളിയാക്കി ചിരിക്കുവല്ലേ....പോ മിണ്ടില്ല ഞാൻ...." "പല്ലവി........." അവൻ പതിയെ വിളിച്ചു...അവൾ മിണ്ടിയില്ല...അവൻ വീണ്ടും വിളിച്ചു...അവൾ വാശിയിൽ തന്നെനിന്നു... "അപ്പൊ നീ മിണ്ടില്ലല്ലേ...ഓക്കെ ബൈ...ഞാൻ കോൾ കട്ട്‌ ചെയ്യാ...."

"അയ്യോ...അജുവേട്ടാ....വെക്കല്ലേ.......!! അവൻ ഫോൺ വയ്ക്കാൻ ഒരുങ്ങിയതും അവൾ ചാടിക്കയറി പറഞ്ഞു...അർജുൻ ഒരു ചിരിയോടെ അവൾ പറഞ്ഞത് കേട്ടിരുന്നു... "ദേ...പിന്നേം ചിരിക്കുന്നു...ഇങ്ങനാണേൽ ഞാൻ ശരിക്കും മിണ്ടില്ല ട്ടോ...." ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറഞ്ഞു...അർജുൻ അവളുടെ മുഖഭാവങ്ങളെല്ലാം മനസ്സിൽ കാണുന്നുണ്ടായിരുന്നു...ദേഷ്യം വരുമ്പോൾ ചുവക്കുന്ന അവളുടെ മൂക്കും അതിലെ വൈരക്കൽമൂക്കുത്തിയും ഇളംചുവപ്പ് അധരങ്ങളും അവന്റെ മനസ്സിൽ തെളിഞ്ഞുവന്നു.... "പല്ലവി............" അവൻ പ്രണയാർദ്രമായി വിളിച്ചു... "മ്മ്മ്........" "ഐ ലവ് യൂ........." ഒരു ഇളംതെന്നൽ അവളെ വന്നുപൊതിഞ്ഞതിനൊപ്പം അവന്റെ വാക്കുകൾ ആ കാതിൽ അലയടിച്ചതും പല്ലവി ഒരു പുഞ്ചിരിയോടെ കണ്ണുകൾ കൂമ്പിയടച്ചു... അവരുടെ പ്രണയത്തെ ആസ്വദിച്ചുകൊണ്ട് മാനത്ത് നക്ഷത്രങ്ങൾ കണ്ണുചിമ്മി.....

രാവിലെ അമ്പലത്തിൽ പോകാൻ റെഡി ആകുകയാണ് പല്ലവി...ഷെൽഫിൽനിന്ന് ധാവണി എടുക്കാൻ തുടങ്ങിയപ്പോഴാണ് മടക്കിവച്ചിരിക്കുന്ന സെറ്റ് സാരി അവളുടെ കണ്ണിൽ ഉടക്കിയത്... ഒന്ന് ആലോചിച്ചശേഷം അവൾ അതെടുത്ത് ഉടുക്കാൻ തുടങ്ങി....ഒടുക്കം ശരിയാകാതെ വന്നപ്പോൾ പാർവതിയെ വിളിച്ച് ഉടുപ്പിച്ചു.... ഒരുക്കം കഴിഞ്ഞ് അവൾ പ്രണവിന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവൻ അപ്പോഴും നല്ല ഉറക്കമാണ്...അതുകണ്ട് അവൾ ചുണ്ട് കൂർപ്പിച്ച് ബെഡിന്റെ അടുത്തേക്ക് ചെന്നു.... "എട്ടായി...എണീറ്റെ...ദേ നട ഇപ്പൊ അടക്കും...ഒന്ന് എണീക്ക് എട്ടായി...!! അവൾ പ്രണവിനെ കുലുക്കിവിളിച്ചു...ഉറക്കം നഷ്ടപ്പെട്ട ആലസ്യത്തിൽ അവൻ പതിയെ കണ്ണുകൾ വലിച്ചുതുറന്നു... മുന്നിൽ നടുവിൽ കയ്യുംകുത്തി നിൽക്കുന്ന പല്ലവിയെ അവൻ അടിമുടി നോക്കി... "നീയിത് എങ്ങോട്ടാ...ഇത്ര രാവിലെ...അതും സാരിയൊക്കെ ഉടുത്ത്...?? കണ്ണുതിരുമ്മിക്കൊണ്ട് അവൻ ചോദിച്ചതുകേട്ട് അവൾ കണ്ണുരുട്ടി ബെഡിൽ കിടന്ന പില്ലോ എടുത്ത് അവനുനേരെ എരിഞ്ഞു...

"കൊരങ്ങൻ എട്ടായി...ഇന്നലെ ഞാനും അമ്മയും ഒരു നൂറുതവണ പറഞ്ഞതല്ലേ ഇന്ന് അമ്പലത്തിൽ പോകണം എന്ന്....എന്നിട്ട് പോത്തുപോലെ കിടക്കുന്നു...." അവൾ പറഞ്ഞതുകേട്ട് പ്രണവ് എന്തോ ഓർത്തതുപോലെ അവളെനോക്കി ഇളിച്ചു കൊടുത്തു... "അവൻ റെഡിയായോ പവി...??? അതുംചോദിച്ച് പാർവതി റൂമിലേക്ക് കയറിവന്നു... "പിന്നെ...ദേ റെഡിയായി ഇരിക്കുന്നു അമ്മേടെ മോൻ....!! അവൾ കൈരണ്ടും മാറിൽ പിണച്ചുകെട്ടി അവനെനോക്കി പറഞ്ഞു...പ്രണവ് പാർവതിയെനോക്കി ഒന്ന് ഇളിച്ച് അവളെനോക്കി ഒന്ന് പുച്ഛിച്ച് ഫ്രഷ് ആകാൻ പോയി... ബുള്ളെറ്റ് പാർക്ക്‌ ചെയ്ത് അർജുൻ മൊബൈൽ ഓപ്പൺ ചെയ്തുനോക്കി... എവിടെയാ അജുവേട്ടാ എന്ന് ചോദിച്ചുള്ള പല്ലവിയുടെ മെസ്സേജ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....

അവൻ ഫോൺ സൈലന്റ് ആക്കി അമ്പലത്തിനകത്തേക്ക് കയറി...നടയുടെ മുൻപിൽ നിന്ന് പ്രാർഥിക്കുന്ന പല്ലവിയെയും പ്രണവിനെയും പാർവതിയെയും കണ്ടപ്പോൾ അർജുൻ അവര് കാണാത്തവിധം മാറി കുളത്തിനടുത്തേക്ക് ചെന്നു... ക്ഷേത്രത്തിനുചുറ്റും വലംവച്ചു കഴിഞ്ഞതും പല്ലവി പാർവതിയുടെയും പ്രണവിന്റെയും കണ്ണ് വെട്ടിച്ച് കുളത്തിനടുത്തേക്ക് നടന്നു... കൽപ്പടവുകൾ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അടുത്തുള്ള മതിലിന്റെ സൈഡിലേക്ക് അവളെ ആരോ പിടിച്ചുവലിച്ചത്... അവളുടെ അരയിലൂടെ കൈ ചുറ്റിപ്പിടിച്ച് ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അർജുനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... "പേടിച്ചുപോയോ...മ്മ്....?? അവളുടെ നെറ്റിയിലെ ചന്ദനം കുറച്ചെടുത്ത് അവന്റെ നെറ്റിയിൽ തൊട്ട് അവളെനോക്കി ഒന്ന് കണ്ണുചിമ്മി അവൻ ചോദിച്ചു... "പിന്നെ പേടിക്കാതെ....ഇങ്ങനെ പെട്ടെന്ന് പിടിച്ചുവലിച്ചാൽ ആരായാലും പേടിക്കില്ലേ..??

കുറുമ്പോടെ അവൾ പറഞ്ഞതുകേട്ട് അവൻ പുഞ്ചിരിച്ചു....അവളുടെ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ അവൻ മാടിയൊതുക്കി...വാലിട്ടെഴുതിയ കരിമഷി കണ്ണുകളാൽ അവൾ കണ്ണുചിമ്മി.... കറുപ്പ് നിറത്തിൽ കരയുള്ള സെറ്റ് സാരിയിൽ അവൾ കൂടുതൽ സുന്ദരിയായതുപോലെ അവനുതോന്നി...അവളുടെ മുഖത്ത് വിരിഞ്ഞ നുണക്കുഴി കവിളിൽ അവൻ ചുണ്ടുകൾ ചേർത്തു.... പല്ലവി ഒന്ന് ശ്വാസം നീട്ടിയെടുത്ത് അവന്റെ ഷർട്ടിൽ പിടിമുറുക്കി...പിടക്കുന്ന മിഴികളോടെ അവൾ അവനെനോക്കി... ആ കണ്ണുകൾ തന്നെ അവനെ ഏതോ മായികലോകത്തിലേക്ക് കൊണ്ടുപോകുന്നതുപോലെ അവന് തോന്നി... സ്വയം മറന്ന് അവളുടെ മിഴികളിലേക്ക് തന്നെ അവൻ നോക്കിനിന്നു...അവളും അവനിൽനിന്ന് ഒന്ന് അകന്നുമാറാൻപോലും കഴിയാതെ നിന്നു...ഇരുവരുടെയും ഹൃദയമിടിപ്പുകൾ പോലും ഒരു അകൽച്ച ആഗ്രഹിക്കാതെ ഒന്നായിക്കൊണ്ടിരിക്കുന്നു... "പല്ലവി..............!!!!! .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story