പുതുവസന്തം: ഭാഗം 18

puthuvasantham

എഴുത്തുകാരി: ശീതൾ

സ്വയം മറന്ന് അവളുടെ മിഴികളിലേക്ക് തന്നെ അവൻ നോക്കിനിന്നു...അവളും അവനിൽനിന്ന് ഒന്ന് അകന്നുമാറാൻപോലും കഴിയാതെ നിന്നു...ഇരുവരുടെയും ഹൃദയമിടിപ്പുകൾ പോലും ഒരു അകൽച്ച ആഗ്രഹിക്കാതെ ഒന്നായിക്കൊണ്ടിരിക്കുന്നു... "പല്ലവി..............!!!!! പെട്ടെന്ന് പ്രണവിന്റെ വിളി കേട്ടതും പല്ലവി ഞെട്ടി വേഗത്തിൽ അർജുന്റെ കൈപിടിച്ച് മതിലിന്റെ പിന്നിലേക്ക് മാറിനിന്നു... പ്രണവ് അവളെ കാണാതെ അന്വേഷിച്ച് വന്നതാണ്....അവൻ കൽപ്പടവുകൾ ഇറങ്ങുന്നത് കണ്ടതും പല്ലവി പേടിച്ച് അർജുനോട്‌ കുറച്ചുകൂടി പറ്റിച്ചേർന്നുനിന്നു...എന്നാൽ അർജുൻ ഒരു പുഞ്ചിരിയോടെ പല്ലവിയുടെ പ്രവർത്തികൾ നോക്കിക്കാണുകയായിരുന്നു....പേടിയോടെ ചുവന്നിരിക്കുന്ന പല്ലവിയുടെ മുഖം കണ്ടതും അവന് അവളോട് വല്ലാത്തയൊരു ഇഷ്ടം തോന്നി....

അർജുൻ അവളോട് എന്തോ പറയാൻ തുടങ്ങിയതും പല്ലവി പൊടുന്നനെ ഒരു കൈകൊണ്ട് അവന്റെ വാപൊത്തി പിടിച്ചു... "ഉയ്യോ...മിണ്ടല്ലേ അജുവേട്ടാ....എട്ടായി നമ്മളെ കണ്ടാൽ തീർന്നു..." അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തുവച്ച് അവൾ പറഞ്ഞു...അവളുടെ ഉയർന്ന നിശ്വാസം അവന്റെ കഴുത്തിലേക്ക് പതിച്ചുകൊണ്ടിരുന്നു... "പവി.....ശ്ശെ....ഈ പൊട്ടിപ്പെണ്ണ് ഇതെവിടെപ്പോയി കിടക്കുവാ...ഒന്ന് പറയുകപോലും ചെയ്യാതെ പൊയ്ക്കോളും..." പ്രണവ് സ്വയം പുലമ്പിക്കൊണ്ട് ചുറ്റും കണ്ണോടിച്ചു....അവളെ അവിടെ കാണാതെയായപ്പോൾ അവൻ വേഗം മുകളിലേക്ക് കയറിപ്പോയി.. പ്രണവ് പോയി എന്നുകണ്ടതും പല്ലവി ആശ്വാസത്തിൽ നെഞ്ചിൽ കൈവച്ചു...പിന്നെ പതിയെ അർജുനെനോക്കി...അവന്റെ നോട്ടം തന്നിൽത്തന്നെ ഉടക്കിനിൽക്കുകയാണ് എന്നറിഞ്ഞ് പല്ലവി പതറി...

അർജുൻ ചുണ്ടിൽ ഊറിവന്ന കള്ളച്ചിരിയോടെ അവളുടെ കണ്ണുകളിലേക്കും അവന്റെ വാ മൂടിയിരുന്ന അവളുടെ കയ്യിലെക്കും നോട്ടം പായിച്ചു.... അപ്പോഴാണ് അവൾക്കും അത് ഓർമ്മവന്നത്...ഒരു വിറയലോടെ അവൾ പതിയെ ആ കൈ അടർത്തിമാറ്റി.... അർജുൻ അവളുടെ അരയിലൂടെ കയ്യിട്ട് തന്നോട് ചേർത്തുപിടിച്ചു...പല്ലവി ഒന്ന് വിറച്ചുകൊണ്ട് അവനോട് ചേർന്നുനിന്നു... *നിന്റെ മുഖത്ത് വിരിയുന്ന ഈ ഭംഗിയേറുന്ന ഭാവങ്ങൾ ആണ്..എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്...നീ ചിലങ്കയിലൂടെ സ്വപ്നം കാണുന്നതുപോലെ ഞാൻ നിന്നിലൂടെയും സ്വപ്നം കാണുന്നു..എന്നിൽ നീ ഒരു പുതുവസന്തം ആകുന്നത്.."* പല്ലവി നിറഞ്ഞ പുഞ്ചിരിയോടെ വിരലിൽ ഉയർന്ന് അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി...

അവൻ കണ്ണുകൾ അടച്ചുനിന്നു.. "പോട്ടേ........." അവൻ പുഞ്ചിരിയോടെ തലയാട്ടി....ഒരിക്കൽക്കൂടി അവന്റെ ഇരുകൈകളും ചുണ്ടോട് ചേർത്തവൾ തിരിഞ്ഞുനടന്നു.... "ഏയ് പല്ലവി......." അവൻ പിന്നിൽനിന്ന് വിളിച്ചതുകേട്ട് അത് പ്രതീക്ഷിച്ചെന്നപോലെ അവൾ തിരിഞ്ഞു...അവൻ മുണ്ട് മടക്കിക്കുത്തി പതിയെ കുളത്തിലേക്കിറങ്ങി വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കളുടെ ഇടയിൽനിന്ന് ഒരു കുല പറിച്ചെടുത്തു... അത് അവന്റെ കയ്യിൽനിന്നും വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നിരുന്നു..അവന്റെ കവിളിൽ ഒരു ഉമ്മയുംകൂടി കൊടുത്ത് അവൾ ഓടി... തൊഴുത് വഴിപാടും കഴിഞ്ഞ് അതുവഴി വന്ന ഹേമയും വൃന്ദയും പെട്ടെന്നുള്ള ആ രംഗംകണ്ട് ഞെട്ടി പരസ്പരം നോക്കി...പിന്നെ ഉമ്മ കിട്ടിയ ഇഫക്ടിൽ കണ്ണുംമിഴിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന അർജുനിൽ അവരുടെ നോട്ടം എത്തിനിന്നു...

രണ്ടുംപേരും അവനെനോക്കി ഒരു കള്ളച്ചിരി ചിരിച്ച് അവിടെനിന്നും പോയി.. "എവിടെപ്പോയി കിടക്കുവായിരുന്നെടി...??? .ഹേ ഞാൻ എവിടെയൊക്കെ അന്വേഷിച്ചു......" ഏതോ ലോകത്തെന്നപോലെ ചുണ്ടിൽ പുഞ്ചിരിയുമായി വരുന്ന പല്ലവിയുടെ ചെവി പിടിച്ചുതിരിച്ചുകൊണ്ട് പ്രണവ് ചോദിച്ചു...അപ്പോഴാണ് അവൾക്ക് ബോധം വന്നത്....വേദനകൊണ്ട് അവൾ എരിവുവലിച്ചു... "ആവൂ...എട്ടായി....വിട്...വേദനിക്കുന്നു...ഞാൻ ദേ പൂപറിക്കാൻ പോയതാ..." കയ്യിലെ ആമ്പൽപ്പൂക്കൾ അവനുനേരെ നീട്ടി കാണിച്ചുകൊണ്ട് അവൾ നിഷ്കു ആയി പറഞ്ഞു... "അവളുടെ ഒരു ആമ്പൽപ്പൂ...ഇപ്പോഴും കൊച്ചുകുട്ടി ആണെന്നാ വിചാരം...പോയി വണ്ടിയിൽ കയറഡീ....!!! പ്രണവ് കലിപ്പിൽ പറഞ്ഞതും പല്ലവി അവനെനോക്കി ചുണ്ട് കൂർപ്പിച്ച് ചവിട്ടിത്തുള്ളി പോയി കാറിൽ കയറി...

പ്രണവ് കാർ സ്റ്റാർട്ട്‌ ചെയ്ത് നീങ്ങിയതും പല്ലവി ഒന്നുകൂടി പുറത്തേക്ക് എത്തിനോക്കി...ആൽമരത്തിന്റെ ചുവട്ടിൽനിന്ന് അവളെനോക്കി കൈവീശി കാണിക്കുന്ന അർജുനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... വീട്ടിൽ എത്തിയപാടെ പല്ലവി വേഗം മുറിയിലേക്ക് ഓടി...അവളുടെ മുറിയോട് ചേർന്ന് ഒരു ചെറിയ പൂൾപോലെ ഉണ്ടാക്കിയിട്ടുണ്ട്...അതിൽ നിറയെ ആമ്പൽപ്പൂക്കൾ ആണ്...പല്ലവി അവളുടെ കയ്യിലിരുന്ന പൂക്കളെ പതിയെ തലോടി വെള്ളത്തിലേക്ക് വച്ചു.... പിന്നെ പെട്ടെന്ന് ഫോൺ എടുത്ത് അതിനുമുന്നിൽ ഇരുന്ന് പലപോസുകളിൽ പിക് എടുത്ത് അർജുന് അയച്ചുകൊടുത്തു...  ഓഫീസിലേക്ക് പോകാൻ റെഡിയായി പല്ലവി അയച്ചുകൊടുത്ത ഫോട്ടോസ് നോക്കി ഒരു പുഞ്ചിരിയോടെ സ്റ്റെയർ ഇറങ്ങിവരുന്ന അർജുനെ വൃന്ദ ഹേമക്ക് കണ്ണുകൊണ്ട് കാണിച്ചുകൊടുത്തു... അവർ അപ്പൊത്തന്നെ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന മുകുന്ദനും അശോകിനും കാണിച്ചുകൊടുത്തു...

അർജുൻ ഫോണിൽനോക്കി തന്നെ അവരുടെ അടുത്തേക്ക് ചെന്ന് ഒരു ചെയർ വലിച്ചിട്ട് ഇരുന്നു...നാലുപേരും അങ്ങോട്ടും ഇങ്ങോട്ടും ഓരോ ഗോഷ്ടി കാണിക്കാൻ തുടങ്ങി...പല്ലവിയെപ്പറ്റി ചോദിക്കുകയാണ് ലക്ഷ്യം.. "അമ്മേ...അമ്മതന്നെ ചോദിക്ക്....!! വൃന്ദ പതിഞ്ഞ സ്വരത്തിൽ ഹേമയോട് പറഞ്ഞു..അർജുൻ അതൊന്നും ശ്രദ്ധിക്കാതെ ഫുഡ് കഴിക്കുകയാണ്.. "അർജുൻ...നീ ഇന്ന് അമ്പലത്തിൽ പോയിരുന്നോ....?? അവന്റെ ഗ്ലാസിലേക്ക് വെള്ളം പകർന്നുകൊണ്ട് ഹേമ ചോദിച്ചു..മുകുന്ദനും അശോകും വൃന്ദയും അവന്റെ വാക്കുകൾക്ക് കാതോർത്ത് ഇരിക്കുകയാണ്...അർജുൻ ഫോണിൽനിന്ന് മുഖമുയർത്തി ഹേമയെ നോക്കി... "അമ്മയെന്താ അങ്ങനെ ചോദിച്ചത്...എന്നെ കണ്ടിരുന്നോ...??? "അല്ല...നിന്റെ നെറ്റിയിൽ കുറി കണ്ടതുകൊണ്ട് ചോദിച്ചതാ..." മറുപടി പറഞ്ഞത് വൃന്ദയായിരുന്നു... "ആഹ് പോയി...ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടായിരുന്നു.."

വലിയ ഭാവവ്യത്യാസമൊന്നും ഇല്ലാതെ അവൻ പറഞ്ഞതുകേട്ട് അശോക് അവനെ അടിമുടി നോക്കി.. "എടാ അജു...അപ്പൊ നീ ആ ഉമ്മച്ചന്റെ പ്രൊജക്റ്റ്‌ ചെയ്യാൻ തീരുമാനിച്ചോ..?? അർജുനെ ഒന്ന് ഇരുത്തിനോക്കി അശോക് ചോദിച്ചു....ഉമ്മ എന്ന് കേട്ടതും അർജുന്റെ തരിപ്പിൽ കയറി...അതുകണ്ട് വൃന്ദ വേഗം അവന്റെ തലയിൽ കൊട്ടിക്കൊടുത്തു... "ഏ....ഏത്..ഉമ്മച്ചൻ....?? ഒന്ന് ചുമച്ചുകൊണ്ട് അർജുൻ ഞെട്ടലോടെ ചോദിച്ചു...മുകുന്ദൻ ചിരി അടക്കി ഇരിക്കുകയാണ്... "അതേ ഉമ്മച്ചൻ...നിന്റെ ഫ്രണ്ട്...അയാളെയല്ലേ നീ ഇന്ന് കാണാൻ പോയത്...?? അർജുനെ ഒരു വല്ലാത്ത നോട്ടംനോക്കിക്കൊണ്ട് അശോക് ചോദിച്ചു...

അർജുൻ വേണോ വേണ്ടയോ എന്ന മട്ടിൽ അവനെനോക്കി ഒന്ന് ഇളിച്ചുകൊടുത്തു.. "അത്... പിന്നെ...ഏട്ടാ..ഞാനേ ഓഫീസിലേക്ക് പോകുവാണേ...പ്രണവ് ചിലപ്പൊ വന്നിട്ടുണ്ടാകും.." അർജുൻ അതുംപറഞ്ഞ് വേഗം അവിടുന്ന് സ്ഥലം കാലിയാക്കി...അവന്റെ പോക്ക് കണ്ട് ബാക്കിയുള്ളവർ ചിരിച്ചു.... "മുകുന്ദേട്ടാ...ഇനിയിങ്ങനെ നീട്ടിക്കൊണ്ടുപോണോ..?? ഹേമ ചോദിച്ചതിനർഥം മനസ്സിലായതുപോലെ അയാൾ ഒന്ന് തലയാട്ടി... "നമ്മൾ ഒന്നും പറയണ്ട..സമയമാകുമ്പോൾ അവൻ തന്നെ പറയട്ടെ...ഇത് നമ്മളോട് ഇങ്ങനെ മറച്ചുവയ്ക്കണമെങ്കിലും ഒരു കാരണം കാണുമല്ലോ.."  ഓഫീസിലേക്ക് ചെന്നപ്പോൾ തന്നെ അർജുൻ പ്രണവിനെ കണ്ടു...പ്രണവിന്റെ അടുത്തായി ജിത്തുവും ശ്യാമും ഉണ്ട്..

. "ഗുഡ് മോർണിംഗ് അളിയാ...." പ്രണവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് അർജുൻ ചിരിയോടെ പറഞ്ഞു...അതുകേട്ട് പ്രണവ് അവനെനോക്കി പല്ലുകടിച്ചു.... "എന്താ അളിയാ ഇത്....ഒരാള് വിഷ് ചെയ്താൽ തിരിച്ച് വിഷ് ചെയ്യണം എന്ന് പ്രത്യേകിച്ച് ആരെങ്കിലും പറഞ്ഞുതരണോ...?? "എനിക്ക് സൗകര്യമില്ല....വിഷ് ചെയ്യാൻ പറ്റിയ മുതല്..പറ്റില്ലെങ്കിൽ എന്നെ അങ്ങോട്ട് ഒഴിവാക്കടാ...കുറച്ച് മനസമാധാനം കിട്ടുമല്ലോ.." കയ്യിലിരുന്ന ഫയൽ സോഫയിലേക്ക് ഇട്ട് പ്രണവ് കലിപ്പിൽ പറഞ്ഞു...അർജുന് അതുകണ്ട് ചിരിയാണ് വന്നത്.... "മ്മ്മ് അളിയന്റെ റൂട്ട് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി...മോനെ നീ എന്നോട് എന്ത് തോന്ന്യവാസം കാണിച്ചാലും ഞാൻ നിന്നെ ഇവിടുന്ന് പിരിച്ചുവിടുമെന്ന് മോൻ കരുതണ്ട...ഒന്നുമല്ലെങ്കിലും നീ എന്റെ അളിയൻ അല്ലേ അളിയാ..." അർജുൻ അവനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു...

"അളിയൻ നിന്റെ.......നിന്നോട് ഞാൻ പറഞ്ഞതല്ലേടാ എന്നെ അളിയാ എന്ന് വിളിക്കരുത് ന്ന്...??? "പിന്നെ അളിയനെ കേറി മാമാ എന്ന് വിളിക്കാൻ പറ്റുമോ അളിയാ....??? ഇളിച്ചുകൊണ്ട് അർജുൻ പറഞ്ഞതുകേട്ട് പ്രണവ് പല്ലുകടിച്ചു... "ടാ...നിങ്ങള് രണ്ടും ഇവിടുത്തെ കാര്യം നോക്കണം...ഞാനും ഇവനും ഒരു സൈറ്റിലേക്ക് പോയിട്ട് വരാം..." ശ്യാമിനോടും ജിത്തുവിനോടും അതുംപറഞ്ഞ് അർജുൻ പ്രണവിന്റെ തോളിലൂടെ കയ്യിട്ട് പുറത്ത് കാറിന്റെ അടുത്തേക്ക് നടന്നു... അടുത്തെത്തിയതും പ്രണവ് വേഗം പോയി കോ ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് അർജുനെ നോക്കി പുച്ഛിച്ചു...അർജുൻ ചിരി കടിച്ചുപിടിച്ചുകൊണ്ട് ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നു... "നീ എന്താടാ അളിയാ..ഒരുമാതിരി ഭർത്താവിനോട്‌ പിണങ്ങിയിരിക്കുന്ന ഭാര്യയെപ്പോലെ...എനിക്ക് ശരിക്കും ചിരിയാണ് വരുന്നത് ട്ടോ...."

അർജുൻ പറഞ്ഞതുകേട്ട് പ്രണവ് അവനെനോക്കി കണ്ണുരുട്ടി...പിന്നെ അർജുൻ കൂടുതൽ ഒന്നും പറയാതെ വേഗം വണ്ടിയെടുത്തു... അർജുൻ കാർ പാർക്ക് ചെയ്ത് നേരെ സൈറ്റിലേക്ക് പോയപ്പോൾ പ്രണവ് കാറിൽനിന്നിറങ്ങി ബോണറ്റിൽ ചാരി അർജുനെനോക്കി നിന്നു.. അവസാനമായി കണ്ട അർജുനും ഇപ്പോഴത്തെ അർജുനും തമ്മിൽ ഒരുപാട് മാറ്റമുള്ളതുപോലെ അവനുതോന്നി...പലപ്പോഴും അവനോട് ദേഷ്യമൊന്നും തോന്നാറില്ല എങ്കിലും അശ്വതിയെ ഓർക്കുമ്പോൾ അതൊക്കെ മാറും.. അർജുൻ അങ്ങനൊക്കെ ചെയ്തു എന്ന് പ്രണവ് മുഴുവനായി വിശ്വസിക്കുന്നില്ലെങ്കിലും അന്ന് ഓരോരുത്തർ തന്നോട് പറഞ്ഞ കാര്യമൊക്കെ ഓർക്കുമ്പോൾ എല്ലാം വിശ്വസിച്ചുപോകുകയാണ്.... എല്ലാം ഓർമ്മയിലേക്ക് വന്നപ്പോൾ പ്രണവിന്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു... "പ്രണവ്..........!!! പെട്ടെന്ന് പിന്നിൽനിന്ന് ഒരു വിളി കേട്ടതും അവൻ തിരിഞ്ഞുനോക്കി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story