പുതുവസന്തം: ഭാഗം 2

puthuvasantham

എഴുത്തുകാരി: ശീതൾ

ഇതുവരെ കളങ്കപ്പെടുത്താതെ താൻ സൂക്ഷിച്ചുവച്ച പ്രണയം അത് ഇവനുവേണ്ടി ആണെന്ന് അവളുടെ മനസ്സ് മന്ത്രിക്കുന്നതുപോലെ തോന്നി അവൾക്ക്... "ഡീ....നീയിത് ഏത് സ്വപ്നലോകത്താ..?? അർജുന്റെ വാക്കുകൾകേട്ട് അവനിൽ മുഴുകിനിന്ന പല്ലവി ഞെട്ടി.. അർജുൻ നെറ്റി ചുളിച്ച് അവളെ നോക്കി.. "നിന്റെ പേര് എന്താണെന്നാ പറഞ്ഞത്...?? "പല്ലവി......." അവളുടെ ശബ്ദം ആർദ്രമായിരുന്നു..തന്നിലേക്ക് പതിക്കുന്ന അവന്റെ ഓരോനോട്ടവും അവളെ വേറെതോ ലോകത്തേക്ക് കൊണ്ടുപോയി..തിളങ്ങിനിന്ന അവന്റെ ചാരക്കണ്ണുകളും അലസമായി നെറ്റിയിലേക്ക് വീണുകിടന്ന മുടിയും താടിയുടെ ഇടയിൽ വിരിഞ്ഞ പൂപോലെ യുള്ള അധരങ്ങളും എല്ലാം അവന്റെ ഭംഗി എടുത്തുകാണിക്കുന്നതുപോലെ തോന്നി... "വായുംപൊളിച്ച് നിൽക്കാതെ ക്ലാസ്സിൽ പോടീ......!!!!!! പല്ലവിയുടെ വശ്യമായ നോട്ടത്തെ പാടെ അവഗണിച്ചുകൊണ്ട് അവൾക്കുനേരെ ഒരു രൂക്ഷമായ നോട്ടം സമ്മാനിച്ച് പറഞ്ഞ് അവൻ അവിടുന്ന് നടന്നകന്നു..പിന്നാലെ ശ്യാമും ജിത്തുവും...അപ്പോഴും പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നു... "Excuse me..ഈ BA literature ഡിപ്പാർട്മെന്റ് എവിടെയാണെന്ന് അറിയുമോ....??

പെട്ടെന്ന് അങ്ങനെയൊരു ചോദ്യം കേട്ട് പല്ലവി തിരിഞ്ഞുനോക്കി.. "ഹായ്..ഞാൻ പൂജ...." "പല്ലവി...ഞാനും അതെ ഡിപ്പാർട്മെന്റ് ആണ്..വാ നമുക്ക് ഒരുമിച്ച് ക്ലാസ്സ്‌ തപ്പാം..." അതുംപറഞ്ഞ് അവൾ പൂജയെക്കൂട്ടി നടന്നു...  "ഡാ...ആ കൊച്ച് കൊള്ളാല്ലേ...?? ക്ലാസ്സിൽ ഇരിക്കുമ്പോൾ ജിത്തു അർജുനോടും ശ്യാമിനോടും ചോദിച്ചു.. "ഏത് കൊച്ച്.......?? ശ്യാം നെറ്റി ചുളിച്ച് ജിത്തുവിനെ നോക്കി.. "അല്ല...ആ പല്ലവി.....നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി..അല്ലേ..??? "അത് നിനക്ക് എങ്ങനെ അറിയാം..നീ അവളെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ..?? ശ്യാം വീണ്ടും ചോദിച്ചു...കയ്യിലിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന സിഗരറ്റ് ചുണ്ടോട് അടുപ്പിച്ച് ഒരു പഫ് എടുത്ത് അർജുൻ ജിത്തുവിനെ നോക്കി.... "അതൊക്കെ മനസ്സിലാക്കാൻ അങ്ങനെ ഒരുപാട് നാളത്തെ പരിചയം വേണോ ശ്യാം മോനെ....ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നത്.. ജിത്തു അത് പറഞ്ഞ് മുഴുവനാക്കുന്നതിനുമുന്നേ അർജുൻ കലിപ്പിൽ ബെഞ്ചിൽനിന്ന് എഴുന്നേറ്റ് ഡെസ്കിൽ ആഞ്ഞടിച്ചു..പിന്നെ ജിത്തുവിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവനെ രൂക്ഷമായി നോക്കി... "എന്താടാ നിനക്ക് ഹേ...കോളേജിൽ വന്നാൽ പഠിച്ചിട്ട് പോകണം..അല്ലാതെ അതിനിടയിൽ വേറെ വല്ല ബിസിനസ്സും നടത്താൻ പോയാലുണ്ടല്ലോ...

കൊന്ന് കുഴിച്ചുമൂടും ഞാൻ...മൈൻഡ് ഇറ്റ്..." അവന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് അവരുടെ ക്ലാസ്സിലെ കുട്ടികൾ മുഴുവൻ കാര്യമൊന്നും മനസ്സിലാകാതെ അവരെ മിഴിച്ചുനോക്കുന്നുണ്ട്...ശ്യാം അർജുനെ പിടിച്ചുമാറ്റാൻ നോക്കുകയാണ്... "മോനെ പിടിവിട്...വൈകീട്ട് അമ്മ ഉണ്ടാക്കുന്ന ഉള്ളിവട തിന്നാൻ ചെല്ലുമെന്ന് വാക്ക് കൊടുത്തിട്ടാ ഞാൻ പോന്നത്..." ജിത്തു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചതും അർജുൻ ഒരു ഊക്കോടെ അവനിലെ പിടിവിട്ട് ക്ലാസ്സിൽനിന്ന് ഇറങ്ങിപ്പോയി...ശ്യാം അർജുനെ വിളിച്ചെങ്കിലും അവൻ നിന്നില്ല..ജിത്തു ആശ്വാസത്തോടെ തല അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഇളക്കി..മൂക്കിൽനിന്ന് ശ്വാസം വരുന്നുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്ത് ശ്യാമിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് അവനെ തൊണ്ടിവിളിക്കാൻ തുടങ്ങി.. "എന്താടാ കോപ്പേ...നിനക്ക് കിട്ടിയതൊന്നും പോരേ...??? "അതല്ലടാ...സത്യത്തിൽ അവൻ എന്തിനാ ഇപ്പൊ എന്നോട് ചൂടായത്...?? "ആ..എനിക്കെങ്ങനെ അറിയാം...ഏതായാലും ഇനി അവന്റെ മുൻപിൽ നിന്റെ കോഴിത്തരം നടക്കില്ലന്ന കാര്യം മനസ്സിലായില്ലേ...?? "മ്മ് മനസ്സിലായി...അങ്ങനെ അതും പോയി...എന്നാ വാടാ...ആ സങ്കടത്തിൽ നമുക്ക് കാന്റീനിൽനിന്ന് അജുന്റെ ചിലവിൽ ചായയും വടയും തിന്നാം..." അതുംപറഞ്ഞ് ജിത്തു എഴുന്നേറ്റ് പുറത്തേക്ക് നടന്നു..പിറകെ അവനെനോക്കി സ്വയം തലക്കടിച്ച് ശ്യാമും... 

ക്ലാസ്സിൽ ഇരിക്കുമ്പോഴും പല്ലവിയുടെ മനസ്സിൽ അർജുൻ തന്നെയായിരുന്നു..പൂജ ഓരോന്ന് ചോദിക്കുമ്പോഴും അതിനെല്ലാം യാന്ത്രികമായി മറുപടി പറഞ്ഞ് അവൾ ജനാലയിലൂടെ പുറത്തേക്ക് നോട്ടം പായിച്ചിരുന്നു.... അപ്പോഴാണ് അർജുൻ വരാന്തയിലൂടെ നടന്നുപോകുന്നത് കണ്ടത്...അവനെ കണ്ടതേ അവളുടെ മുഖം വിടർന്നു..ഒരു നോക്കെ കാണാൻ സാധിച്ചുള്ളു എങ്കിലും അതവളിൽ വല്ലാത്ത ഉണർവ് സൃഷ്ടിച്ചു... ഫസ്റ്റ് ഡേ ആയതുകൊണ്ട് ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞിരുന്നു..വീട്ടിൽ എത്തിയപ്പോൾ മാധവും പാർവതിയും പല്ലവിയെ കാത്ത് ഇരിപ്പുണ്ടായിരുന്നു.. "ആഹാ വന്നല്ലോ...എങ്ങനെയുണ്ടായിരുന്നു ഫസ്റ്റ് ഡേ....??? അവളെ ചേർത്തുപിടിച്ച് മാധവ് ചോദിച്ചു...അവൾ അച്ഛന് ഒരു പുഞ്ചിരി സമ്മാനിച്ചു.... "അടിപൊളി ആയിരുന്നു...atmosphere, ക്ലാസ്സ്‌,,ടീച്ചേർസ് എല്ലാം അടിപൊളി ആണ് അച്ഛാ...ആ പിന്നെ എനിക്കൊരു ഫ്രണ്ടിനെയും കിട്ടി...പൂജ.." എന്നുതുടങ്ങി അവൾ അന്ന് നടന്ന എല്ലാ സംഭവങ്ങളും പറഞ്ഞു..അർജുന്റെ കാര്യമൊഴിച്ച്..അതവൾ മനപ്പൂർവം മറച്ചുവച്ചു....

"അർജുൻ...നീ എന്താ ഇന്നും ലേറ്റ് ആയത്...?? പതിവുപോലെ ഇന്നും രാത്രി ലേറ്റ് ആയി വീട്ടിലേക്ക് വന്ന അർജുനെനോക്കി അച്ഛൻ മുകുന്ദൻ ചോദിച്ചു..കൂടെ അമ്മ ഹേമയും അർജുന്റെ ഏട്ടൻ അശോകും ഉണ്ട്... മുകുന്ദൻ ചോദിച്ചതുകേട്ട് അവൻ അവരെ ഒരുനോക്ക് നോക്കി..പിന്നെ ഒന്നും മിണ്ടാതെ പോകാനൊരുങ്ങി.. "അർജുൻ,,,അച്ഛൻ നിന്നോടാ ചോദിച്ചത്...ക്ലാസ്സ്‌ കഴിഞ്ഞിട്ട് എത്രനേരമായി..ഇതുവരെ നീ എവിടെയായിരുന്നു..?? അർജ്ജുനെ പിടിച്ചുനിർത്തി അശോക് ചോദിച്ചു..ഹേമ ഇതെല്ലാം കണ്ട് നിസ്സഹായയായി നിന്നു... "ഞാൻ എവിടെപ്പോയാലും നിങ്ങൾക്കെന്താ...ഞാനൊരു തെമ്മാടി..കുടുംബത്തിന്റെ മാനം കളഞ്ഞവൻ..ആ എന്റെ കാര്യമെന്തിനാ നിങ്ങൾ അന്വേഷിക്കുന്നത്..എന്നെ ഭരിക്കാൻ ആരും വരണ്ട..ജസ്റ്റ്‌ ലീവ് മീ എലോൺ...."" അർജുന്റെ മുഖം കോപത്താൽ വലിഞ്ഞുമുറുകി..മനസ്സിലൂടെ പലതും മിന്നി മറഞ്ഞു... "അർജുൻ.......!!! ഹേമ അവനെ ദയനീയമായി വിളിച്ചു.. "അങ്ങനെ നിന്റെ ഇഷ്ടത്തിന് ഓരോന്ന് ചെയ്യാനല്ല..ഞാൻ നിന്നെ വളർത്തിവലുതാക്കിയത്..ഇങ്ങനെ സ്വയം നശിക്കാൻ മാത്രം വലിയ അഭരാധമൊന്നും ഞങ്ങൾ നിന്നോട് ചെയ്തിട്ടില്ല..." മുകുന്ദൻ പറഞ്ഞതുകേട്ട് അർജുന്റെ മുഖത്ത് പുച്ഛം നിറഞ്ഞു...

"സ്റ്റോപ്പ്‌ ഇറ്റ് അച്ഛാ..അതെ നിങ്ങൾ ഒന്നും ചെയ്തിട്ടില്ല..പക്ഷെ എനിക്ക് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്..കൂടെ നിൽക്കാൻപോലും ആരുമില്ല..അന്നും ഇന്നും..അതുകൊണ്ട് ഇനി അങ്ങോട്ടും വേണ്ട..എന്നെ എന്റെ വഴിക്ക് വിടുന്നതായിരിക്കും മിസ്റ്റർ മുകുന്ദൻ മേനോനും അശോക് മേനോനും നല്ലത്.." അത്രയുംപറഞ്ഞ് അർജുൻ മുകളിലേക്ക് കയറിപ്പോയി.. "ഇവൻ എന്താ അച്ഛാ..ഇങ്ങനെ....എന്താ നമ്മളെ അവൻ മനസ്സിലാക്കാത്തെ..?? അവൻ പോകുന്നതുംനോക്കി അശോക് ചോദിച്ചു..മുകുന്ദൻ നെടുവീർപ്പിട്ടുകൊണ്ട് മൗനം പാലിച്ചു..  "ഏട്ടൻ ഒന്നും പറയണ്ട...ഞാൻ മിണ്ടൂലാന്ന് പറഞ്ഞാൽ മിണ്ടൂല.." രാത്രി പ്രണവിനെ വീഡിയോ കോൾ ചെയ്യുകയാണ് പല്ലവി.. അവനെ നോക്കി ചുണ്ട് കോട്ടി പല്ലവി പറഞ്ഞു.. എന്നാൽ അവളുടെ പറച്ചില് കേട്ട് പ്രണവ് അടക്കിപ്പിടിച്ച് ചിരിക്കുകയാണ്..അതുംകൂടി ആയപ്പോൾ അവളുടെ മുഖം വീർത്തുവന്നു... "എന്റെ പവിമോളേ...ഒന്ന് ക്ഷമിക്ക്..ഏട്ടൻ മറന്നതല്ലടാ..ഇന്നലെ ഓഫീസിൽനിന്ന് വൈകിയാണ് വന്നത്..നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ഉറങ്ങിപ്പോയി..അതല്ലേ രാവിലെ വിളിക്കാതിരുന്നത്...." "ഓ വലിയ ജോലിക്കാരൻ വന്നിരിക്കുന്നു...നമ്മള് ഒന്നിനും ഇല്ലേ...!! അതുംപറഞ്ഞ് പല്ലവി ചുണ്ട് കൂർപ്പിച്ച് തിരിഞ്ഞിരുന്നു..പ്രണവ് ചിരിക്കുന്നതുകേട്ട് അവൾക്കും ചിരി വന്നെങ്കിലും അത് പുറത്തുകാട്ടിയില്ല.. "ടാ പവി...വെറുതെ വാശികാണിച്ചിരിക്കല്ലേ...പറ ഇന്ന് എന്തൊക്കെയുണ്ടായിരുന്നു കോളേജിലെ വിശേഷങ്ങൾ...മ്മ്..??

കോളേജ് എന്ന് പറഞ്ഞപ്പോഴേ അവൾക്ക് ഓർമ്മ വന്നത് അർജുനെയാണ്...അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "ഡീ നീയിത് ഏത് ലോകത്താ...??? പ്രണവിന്റെ ചോദ്യമാണ് അവളെ ചിന്തയിൽനിന്ന് ഉണർത്തിയത്... "അതെ എട്ടായി ഫോൺ വച്ചോ..എനിക്ക് ഉറക്കം വരുന്നു...ഗുഡ് നൈറ്റ്..." "ഓ..കലാതിലകത്തിന് കച്ചേരി തുടങ്ങാൻ സമയമായിക്കാണും ല്ലേ...!! "ഞ്ഞേ....പോയി കിടന്നുറങ്ങേടാ പാച്ചുമോനെ....." അത്രയുംപറഞ്ഞ് അവൾ വേഗം ഫോൺ കട്ട്‌ ചെയ്ത് ബെഡിലേക്ക് ഇട്ട് ജനാല തുറന്ന് പുറത്തേക്ക് നോക്കി..ഭൂമി പ്രണയത്തെപ്പറ്റി വാചാലയാകുന്ന സമയം..രാത്രി..നിശബ്തയിൽ പോലും പ്രണയത്തിന്റെ കണികകൾ തങ്ങിനിൽക്കുന്നു...

""ഇത്രമേൽ എന്നിലേക്ക് ആഴ്ന്നിറങ്ങാൻ മാത്രം അവനെനിക്ക് ആരാണ്...ആദ്യകാഴ്ചയിൽ തന്നെ മറ്റാരോടും തോന്നാത്ത ഒരിഷ്ടം എന്തുകൊണ്ട് അവനോട് മാത്രം തോന്നി..???"" കയ്യിലിരുന്ന ചിലങ്കയിൽ അവൾ പതിയെ തലോടി.. 🎼വാതുക്കല് വെള്ളരിപ്രാവ്, വാക്ക് കൊണ്ട് മുട്ടണ കേട്ട്, തുള്ളിയാമെന്നുള്ളില് വന്ന്, നീയാം കടല്, പ്രിയനേ! നീയാം കടല്!! യാ മൗലാ മൗലാ ഇർഹം ലെന യഹദിനാ ഹുബ്ബൻ ലെന വാതുക്കല് വെള്ളരിപ്രാവ്, വാക്ക് കൊണ്ട് മുട്ടണ കേട്ട്,🎼 കാറ്റ് പോലെ വട്ടം വെച്ച്; കണ്ണിടയിൽ മുത്തം വെച്ച്; ശ്വാസമാകെ തീ നിറച്ച്; നീയെന്ന റൂഹ്, റൂഹ്!!🎼 ഞാവൽപ്പഴക്കണ്ണിമയ്ക്കുന്നേ മയിലാഞ്ചിക്കാട്! അത്തറിന്റെ കുപ്പിതുറന്നേ മുല്ല ബസാറ്‌!!🎼 ദിക്കറ് മൂളണ തത്തകളുണ്ട്!! മുത്തുകളായവ ചൊല്ലണതെന്ത്? ഉത്തരമുണ്ട്; ഒത്തിരിയുണ്ട്; പ്രേമത്തിൻ തുണ്ട്, പ്രിയനേ- പ്രേമത്തിൻ തുണ്ട്!!🎼 വാതുക്കല് വെള്ളരിപ്രാവ്, വാക്ക് കൊണ്ട് മുട്ടണ കേട്ട്🎼 പാട്ടിനൊത്ത് താളംവയ്ക്കുമ്പോഴും പല്ലവിയുടെ മനസ്സ് ഒരേയൊരു പേരുമാത്രം ഉരുവിട്ടുകൊണ്ടിരുന്നു.. "അർജുൻ....." ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story