പുതുവസന്തം: ഭാഗം 20

puthuvasantham

എഴുത്തുകാരി: ശീതൾ

""എട്ടായി......!!!! അവരെ രണ്ടുപേരെയും നോക്കി വലിഞ്ഞുമുറുകിയ മുഖത്തോടെ നിൽക്കുന്ന പ്രണവിനെ കണ്ടതും പല്ലവി ഒരു പതർച്ചയോടെ പതിയെ അർജുന്റെ മുഖത്തേക്ക് നോക്കി... എന്നാൽ അർജുൻ കൈരണ്ടും മാറിൽ പിണച്ചുകെട്ടി...ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി പ്രണവിനെനോക്കി ബുള്ളറ്റിൽ ഇരിക്കുകയായിരുന്നു.... "ആരാടി....ഇവൻ നിന്റെ....ഹേ....???? പല്ലവിയുടെ അടുത്തേക്ക് ചെന്ന് അവളുടെ തോളിൽ പിടിച്ചുലച്ചുകൊണ്ട് പ്രണവ് ചോദിച്ചു...പല്ലവി എന്തുപറയണം എന്നറിയാതെ അർജുനെനോക്കി...അർജുൻ അതേസമയം ബുള്ളറ്റ് സ്റ്റാൻഡിൽ വച്ച് ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു... "അത്...ഏ...ട്ടായി....അജുവേട്ടൻ...എന്റെ....!! '"ഛീ....വായടക്കെടി....അവളുടെ ഒരു അജുവേട്ടൻ....ഇവന്റെ കയ്യിൽത്തൂങ്ങി നടക്കാനാണോഡി പുല്ലേ നീ രാവിലെതന്നെ ഒരുങ്ങിക്കെട്ടി കോളേജിലേക്ക് എന്നുപറഞ്ഞ് ഇറങ്ങുന്നത്...പറയെടി..."

അവൻ അവളുടെ കയ്യിൽ പിടിമുറുക്കി...അതുകണ്ട് അർജുൻ അവിടേക്ക് ചെന്ന് പ്രണവിന്റെ കൈ എടുത്തുമാറ്റി... "ഹാ...എന്താ അളിയാ ഇത്...ഇങ്ങനെ പിടിച്ചാൽ എന്റെ പെണ്ണിന് വേദനിക്കില്ലേ....ദേ നോക്ക് ഇപ്പൊത്തന്നെ ചുവന്നു..." അർജുൻ വളരെ കൂളായി അവനോട് പറഞ്ഞ് പല്ലവിയുടെ കൈ എടുത്ത് ചുവന്ന ഭാഗത്ത്‌ പതിയെ തടവി അവളെനോക്കി സൈറ്റ് അടിച്ചു...അതുംകൂടി ആയപ്പോൾ പ്രണവ് ദേഷ്യംകൊണ്ട് വിറച്ചു...പല്ലവി ആകെ കുഴങ്ങിയ അവസ്ഥയിൽ രണ്ടുപേരെയും നോക്കി നിൽക്കാ... "ചെറ്റേ....ഇപ്പോഴാ....നിന്റെ അളിയാ എന്നുള്ള വിളിയുടെ പൊരുൾ എനിക്ക് മനസ്സിലായത്...എന്താടാ വലിയ ഹീറോ ആകാൻ നോക്കാ...ഹേ...??? അർജുന്റെ ഷിർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് പ്രണവ് ചോദിച്ചു...അർജുൻ ഒരു പുഞ്ചിരിയോടെതന്നെ അവനെനോക്കി നിന്നു..

. "ഹീറോയോ വില്ലനോ....നീ എനിക്ക് ഏത് റോൾ തന്നാലും രണ്ടും എനിക്ക് കറക്റ്റ് ആയിരിക്കും പ്രണവ്...കാരണം ഇവൾക്ക് ഞാൻ ഹീറോ ആണെങ്കിൽ നിനക്ക് ഞാൻ വില്ലൻ ആണല്ലോ..." അർജുന്റെ വാക്കുകൾ പ്രണവിന്റെ ഉള്ളിലെ ദേഷ്യം ഒന്നുകൂടി കൂട്ടിയതെ ഒള്ളൂ... "അതേടാ....വില്ലൻ തന്നെയാ....ആദ്യം എന്റെ പെണ്ണിനെ നീ നശിപ്പിച്ചു...ഇപ്പൊ എന്റെ പെങ്ങളെക്കൂടി നിന്റെ വേണോടാ പുല്ലേ.....???? പ്രണവ് അവനുനേരെ ഉറഞ്ഞുതുള്ളി അവനെ അടിക്കാനായി കൈ ഓങ്ങി...അപ്പോഴേക്കും പല്ലവി അവന്റെ കൈ പിടിച്ചുവച്ചു..... "ഏട്ടായി....പ്ലീസ്....അജുവേട്ടനെ ഒന്നും ചെയ്യല്ലേ...ഏട്ടായി കരുതുന്നതുപോലെ അജു... "മിണ്ടിപ്പോകരുത് നീ......!!! പല്ലവിയെ മുഴുവൻ പറയാൻ സമ്മതിക്കാതെ പ്രണവ് ഇടയിൽക്കയറി ആക്രോശിച്ചു....അവൾ ഒന്ന് പേടിച്ച് അർജുന്റെ അടുത്തേക്ക് നീങ്ങിനിന്നു..

"ഇന്നത്തോടെ നിർത്തിക്കോണം നിന്റെ കോളേജിൽ പോക്കും ഇവന്റെ കൂടെയുള്ള തെണ്ടലും...മര്യാദക്ക് അടങ്ങിയൊതുങ്ങി വീട്ടിൽ ഇരുന്നില്ലെങ്കിൽ എന്റെ മറ്റൊരു മുഖം നീ കാണും.." പല്ലവിയുടെ നേരെ കൈചൂണ്ടി അവൻ പറഞ്ഞു...അവൾ ദയനീയമായി അർജുനെനോക്കി... "അയ്യേ എന്താ അളിയാ..ഒരു മാതിരി ക്ലീഷേ ഫിലിം പോലെ...പെങ്ങളെ ഒരുത്തന്റെ കൂടെ കണ്ടു എന്ന് കരുതി ഉടനെ അവളുടെ പടുത്തവും നിർത്തി വീട്ടിൽ പൂട്ടിയിട്ട് പ്രതികാരം ചെയ്യുന്ന ആങ്ങള...നിനക്ക് ഒട്ടും മാച്ച് അല്ല..." "അതേടാ...ഇവളുടെ കാര്യത്തിൽ ഞാൻ അല്പം ക്ലീഷേ തന്നെയാ...കാരണം എന്റെ പെങ്ങളെ നിനക്ക് തരാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല...ഇവളെ നിനക്കുതരുമെന്ന് നീ സ്വപ്നത്തിൽപ്പോലും കരുതണ്ട...."

പ്രണവ് പറഞ്ഞതുകേട്ട് അർജുൻ നടുവിന് കൈകൊടുത്ത് ഒന്ന് ശ്വാസം വലിച്ചുവിട്ട് അവനെനോക്കി... "ഇത് നിന്റെ പെങ്ങൾ പല്ലവി ആണെങ്കിൽ..ഇവളുടെ സീമന്തരേഖയിൽ ചുവപ്പ് പടരുന്നത് ഈ അർജുന്റെ കൈകൊണ്ട് ആയിരിക്കും.." ഉറച്ച ശബ്ദത്തോടെ അർജുൻ പറഞ്ഞതുകേട്ട് പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു എങ്കിലും പ്രണവിനെ പേടിച്ച് അവൾ വേഗം അത് മറച്ചു...എന്നാൽ പ്രണവിന്റെ മുഖം ദേഷ്യത്തിൽ ചുവന്നു...അവനും തോറ്റുകൊടുക്കാൻ ഉദ്ദേശമില്ലായിരുന്നു... "അങ്ങനെ സംഭവിച്ചാൽ അന്ന് ഈ പ്രണവ് നിന്നോടുള്ള എല്ലാ വെറുപ്പും വൈരാഗ്യവും എല്ലാം ഞാൻ ഉപേക്ഷിക്കും...പഴയപോലെ നിന്നെ ഞാൻ ചേർത്തുപിടിക്കും..." അതുകേട്ട് അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...പ്രണവിന്റെ ചുണ്ടിലും ഒരു ഗൂഡമായ ചിരി വിടർന്നു... 

"എടാ നീയിത് എന്തൊക്കെയാ പറയുന്നത്....?? പ്രണവ് സമ്മതിക്കാതെ നിനക്ക് പല്ലവിയെ കെട്ടാൻ പറ്റുമോ...?? അശോക് അർജുന്റെ അടുത്തേക്ക് വന്ന് ചോദിച്ചു....ശ്യാമും ജിത്തുവും അടുത്തുതന്നെ ഉണ്ട്... "അവന്റെ സമ്മതത്തോടെതന്നെ ഞാൻ അവളെ കെട്ടും.." അർജുൻ അവരെനോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു... "എടാ അതെങ്ങനെ...അവൻ തന്നെയല്ലേ അവളെ നിനക്ക് തരില്ലെന്ന് പറഞ്ഞ് നിന്നെ വെല്ലുവിളിച്ചത്...പിന്നെ എങ്ങനെ ശരിയാകും..." ജിത്തുവിന് സംശയമായി..അശോകിന്റെയും ശ്യാമിന്റെയും മുഖത്തും ചോദ്യഭാവം തന്നെ... "തല്ക്കാലം നിങ്ങൾ ഇത്രയും അറിഞ്ഞാൽ മതി...ബാക്കിയൊക്കെ വഴിയേ അറിയാം..." അത്രയുംപറഞ്ഞ് അർജുൻ അവിടെനിന്നും എഴുന്നേറ്റ് പോയി... 

"പ്രണവ് നീ ചെന്ന് പവിയെ വിളിച്ചിട്ടുവാ..വന്നിട്ട് ഇതുവരെ ആയിട്ടും ഒരുതുള്ളി വെള്ളംപോലും കുടിച്ചിട്ടില്ല എന്റെ കുട്ടി..." സോഫയിൽ ഇരിക്കുന്ന പ്രണവിനെനോക്കി പാർവതി പറഞ്ഞു...അവന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു... "വേണ്ട....അവൾ ഒന്നും തിന്നണ്ട...അവിടെ പട്ടിണി കിടക്കട്ടെ...നമ്മളെക്കാൾ ഒക്കെ വലുത് അവൾക്ക് അവൻ ആണല്ലോ..." പാർവതി ദയനീയമായി മാധവിനെനോക്കി...അയാൾ ഒന്ന് ശ്വാസം എടുത്ത് പ്രണവിന്റെ അടുത്തേക്ക് ചെന്നു.... "എടാ...അതൊക്കെ നമുക്ക് അവളെ പറഞ്ഞുമനസ്സിലാക്കാം...പിന്നെ വേറെയാരും അല്ലല്ലോ...അർജുൻ അല്ലേ...അതുകൊണ്ട് പ്രശ്നമില്ലല്ലൊ..." മാധവ് പറഞ്ഞതുകേട്ട് പ്രണവ് അയാളെ തുറിച്ചുനോക്കി... "ഓഹോ...അപ്പൊ നിങ്ങൾക്കും കൂറ് അങ്ങോട്ടാണ് ല്ലേ...അവൻ നല്ലവൻ...ഞാൻ പെങ്ങളുടെ ബന്ധത്തെ എതിർക്കുന്ന തെമ്മാടി..

.ഹ് എന്തൊക്കെ വന്നാലും ഞാൻ ഇതിന് സമ്മതിക്കും എന്ന് ആരും കരുതണ്ട...അവള് വാശി കാണിക്കുകയാണെങ്കിൽ എനിക്കും വാശിയാണ്..അതുകൊണ്ട് അവള് എന്തെങ്കിലും കഴിക്കാതെ ഞാനും കഴിക്കുന്നില്ല..." അതുംപറഞ്ഞ് അവൻ എഴുന്നേറ്റ് റൂമിലേക്ക് പോയി....പാർവതിയും മാധവും അവൻ പോകുന്നതും നോക്കി സ്വയം നെടുവീർപ്പിട്ടു.... പല്ലവി അവർ പറയുന്നതെല്ലാം കാതോർത്ത് ഡോറിന്റെ അടുത്തുതന്നെ നിൽക്കുകയായിരുന്നു... പുറമെ അവൾക്ക് നല്ല സങ്കടം തോന്നിയെങ്കിലും അർജുൻ എല്ലാം ശരിയാക്കും എന്ന് ഓർത്ത് അവൾ സമാധാനിച്ചു.. അവർ ഫോൺ എടുത്ത് അർജുന്റെ നമ്പർ ഡയൽ ചെയ്തു..

.ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്ന് കേട്ടതും പല്ലവി ചുണ്ട് കൂർപ്പിച്ച് ഫോട്ടോ ടേബിളിലേക്ക് ഇട്ട് ബെഡിലേക്ക് പോയി വീണു... കൊറേനേരം അവന്റെ കോളും പ്രതീക്ഷിച്ചിരുന്നെങ്കിലും അവൻ വിളിച്ചില്ല...ഒരുനിമിഷം പ്രണവ് അവളെ അർജുനിൽനിന്ന് അകറ്റുമോ എന്നവൾ ഭയപ്പെട്ടു... പതിയെ കണ്ണുകൾ നിറയാൻ ഒരുങ്ങിയതും അവൾ ബെഡിൽ കമിഴ്ന്നുകിടന്ന് പില്ലോയിൽ മുഖം അമർത്തി....അപ്പോഴാണ് രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞത്.... തന്റെ പ്രിയപ്പെട്ടവന്റെ ചുടുനിശ്വാസം കാതിലേക്ക് പതിച്ചതും അവൾ ഞെട്ടിത്തിരിഞ്ഞുനോക്കി.. ബെഡിൽ അവൾക്ക് തൊട്ടരുകിലായി പുഞ്ചിരിയോടെ കിടക്കുന്ന അർജുനെ കണ്ടതും അവളുടെ മുഖം വിടർന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story