പുതുവസന്തം: ഭാഗം 23

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

"ദേ അജുവേട്ടാ...ഈ ചിരി കാണുമ്പോൾ എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടേ...എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ചോണം..." അർജുന്റെ നെഞ്ചിൽ കുത്തിക്കൊണ്ട് പറഞ്ഞ് പല്ലവി ദേഷ്യത്തിൽ തിരിഞ്ഞിരുന്നു....തണുത്ത കാറ്റ് വീശുന്നതിനൊപ്പം ആടിയുലയുന്ന ആൽമരങ്ങൾ അവർക്കുമേലെ ഇലകൾ അപ്പോഴും പൊഴിക്കുന്നുണ്ടായിരുന്നു.. അർജുൻ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ പല്ലവിയുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്ന് അവളുടെ അരയിലൂടെ കൈ ചുറ്റിപ്പിടിച്ചു.... അവൾ ഞൊടിയിടയിൽ ആ കൈതട്ടിമാറ്റി അവനെ തുറിച്ചുനോക്കി..അർജുൻ നിഷ്കു ആയി അവളെനോക്കി... "Dont touch me....!!!! വീണ്ടും അവനോട് കലിപ്പിൽ പറഞ്ഞ് അവൾ അവനെവിട്ട് മാറിയിരുന്നു "ഹേയ് പല്ലവി....ഞാനൊന്ന് പറഞ്ഞോട്ടെ....!! അവൻ വീണ്ടും അവളുടെ അടുത്തേക്ക് ചേർന്നിരുന്നു...പക്ഷെ അവൾ മൈൻഡ് ആക്കാതെ ഇരുന്നു...

അർജുൻ ഒരു ദീർഘനിശ്വാസം എടുത്ത് അവളെനോക്കി ഇരുന്നു... അപ്പോഴാണ് അവരുടെ അടുത്തുനിന്ന് കുറച്ചുമാറി ഒരു കൊച്ചുപെൺകുട്ടി കളിക്കുന്നത് കണ്ടത്...പതിയെ ഓരോ ചുവടും വച്ചുകൊണ്ട് നടക്കുമ്പോഴും കുലുങ്ങി ചിരിക്കുന്ന കുഞ്ഞിന്റെ മുഖംകണ്ട് അർജുന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ പല്ലവിയെ ഒന്ന് പാളിനോക്കി ഒരു കള്ളച്ചിരിയോടെ അവളുടെ മടിയിലേക്ക് കിടന്നു...പല്ലവി അവനെ എഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും അവൻ അതിന് സമ്മതിക്കാതെ അവളുടെ കൈരണ്ടും കൂട്ടിപ്പിടിച്ച് അവളുടെ വയറിലേക്ക് മുഖം അമർത്തി കിടന്നു... "നമുക്കും അതുപോലെയൊരു ചുന്ദരിവാവയെ മതി അല്ലേ..?? അതുംപറഞ്ഞ് അവൻ കൈചൂണ്ടിയ ഭാഗത്തേക്ക്‌ പല്ലവി നോക്കി...കുലുങ്ങി ചിരിച്ചുകൊണ്ട് ഓടുന്ന കുഞ്ഞിനെ കണ്ടതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...

പെട്ടെന്ന് എന്തോ ഓർത്തപോലെ അവളുടെ വയറിൽ കളംവരച്ചുകൊണ്ടിരുന്ന അർജുന്റെ കൈ തട്ടിമാറ്റി അവനെ രൂക്ഷമായി നോക്കി... "എന്തോ...എങ്ങനെ...ഈ പോക്കാണ് പോകുന്നത് എങ്കിൽ നമ്മുടെ കുഞ്ഞ് എന്നല്ല...സ്വന്തം കുഞ്ഞ് എന്നങ്ങോട്ട് പറഞ്ഞാൽ മതി..." "What...?? അർജുൻ കാര്യം മനസ്സിലാകാതെ നെറ്റി ചുളിച്ചു... "അജുവേട്ടാ...അഭിനയം നിർത്ത്...ഏട്ടൻ എല്ലാം ഉറപ്പിച്ച മട്ടാ..ഇന്നലെ അവര് വന്നിരുന്നു എന്നെ കാണാൻ..ഇനി വെറും ഒരാഴ്ചയെ ഒള്ളൂ വിവാഹത്തിന്..." അല്പം ഗൗരവത്തിൽ പല്ലവി പറഞ്ഞതുകേട്ട് അർജുൻ എഴുന്നേറ്റ് അവൾക്ക് അഭിമുഖമായി ഇരുന്നു... "ഹ്മ്മ്...ഇപ്പൊ എന്താ നിന്റെ പ്രോബ്ലം..അവര് വന്നതുകൊണ്ടാണോ നീ ഇത്ര വറീഡ് ആകുന്നത്...വെറുതെ ടെൻഷൻ അടിക്കണ്ട കാര്യമൊന്നും ഇല്ല..ഈ കൈവിട്ട് നീ എങ്ങോട്ടും പോകില്ല..ആ ഉറപ്പ് ഞാൻ തരുന്നു..പോരേ...?? അവളുടെ കയ്യിൽ കൈകോർത്തുപിടിച്ചുകൊണ്ട് അർജുൻ പറഞ്ഞു... 

അർജുനും ശ്യാമും ജിത്തുവും കൂടി ഓഫീസിൽനിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് പ്രണവ് അങ്ങോട്ട് വന്നത്.. പതിവിലും വിപരീതമായി പ്രണവിന്റെ പുഞ്ചിരി കണ്ട് അവർ പരസ്പരം നോക്കി.. "ആഹാ അർജുൻ സർ ഇറങ്ങാൻ തുടങ്ങുകയായിരുന്നോ..അപ്പൊ ഞാൻ കറക്റ്റ് ടൈമിൽ ആണല്ലേ വന്നത്..!! ഒരു പുച്ഛം കലർന്ന രീതിയിൽ പ്രണവ് ചോദിച്ചതും അർജുന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു... "എന്താ അളിയാ..ഭയങ്കര സന്തോഷത്തിൽ ആണല്ലോ...പെങ്ങളുടെ വിവാഹം തീരുമാനിച്ചതുകൊണ്ടാണോ...?? "ഓഹ് അപ്പോഴേക്കും പെങ്ങൾ എല്ലാം വിളിച്ചറിയിച്ചോ..അപ്പൊ ഞാൻ കൂടുതൽ ഇൻട്രോ ഒന്നും തരേണ്ട ആവശ്യം ഇല്ലല്ലോ..അല്ലേ..ഈ വരുന്ന ഞായറാഴ്ച ആണ് വിവാഹം...നിങ്ങൾ എന്തായാലും വരണം..." അവരെ മൂന്നുപേരെയും നോക്കി പ്രണവ് ഒരു പുഞ്ചിരിയോടെ പറഞ്ഞു..ശ്യാമും ജിത്തുവും അവനെ രൂക്ഷമായി നോക്കിയപ്പോഴും അർജുന്റെ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലായിരുന്നു..

അവൻ പ്രണവിന്റെ അടുത്തേക്ക് ചെന്നു.... "ഞാൻ കരുതി നീ ഞങ്ങളെ വിവാഹം ക്ഷണിക്കില്ല..ഏതായാലും വിളിച്ല്ലോ..അപ്പൊ ധൈര്യമായിട്ട് വരാം..ഞങ്ങൾ വലിഞ്ഞുകയറി വന്നു എന്ന് നീ പറയില്ലല്ലോ...!! "ഒരിക്കലും ഇല്ല അർജുൻ..നിനക്ക് ധൈര്യമായിട്ട് വരാം..നിന്നെ മാത്രമല്ല നിന്റെ വീട്ടിലും ഞാൻ പോയി ക്ഷണിച്ചിട്ടുണ്ട്...പവിയെ മരുമകൾ ആക്കാൻ അവർ ആഗ്രഹിച്ചതല്ലേ..ഇനി ഒന്നും അറിയാതെ ഇരിക്കണ്ട..." പ്രണവ് പറഞ്ഞതുകേട്ട് അർജുൻ പൊട്ടിച്ചിരിച്ചു... "വളരെ നല്ല കാര്യം അളിയാ...അവരെ വിളിക്കേണ്ടത് തന്നെയാ..കാരണം മോൻ ആഗ്രഹിച്ച പെണ്ണിനെ അവന് കിട്ടില്ല എന്ന് സത്യം അവർ കണ്ട് തന്നെ മനസ്സിലാക്കട്ടെ..ല്ലേ..?? എങ്ങും തൊടാതെയുള്ള അർജുന്റെ സംസാരംകേട്ട് പ്രണവ് ഒന്ന് അമാന്തിച്ചു എങ്കിലും അത് കാര്യമാക്കിയില്ല... "എന്നാലും അളിയാ...എന്നോടുള്ള വാശിക്ക് എടുത്തുചാടി ഓരോന്ന് ചെയ്തിട്ട് അവസാനം പ്രശ്നമാക്കണോ..??

അർജുൻ നെറ്റിയുഴിഞ്ഞ് ഇടംകണ്ണിട്ട് പ്രണവിനെനോക്കി ചോദിച്ചതും അവൻ അർജുനെ രൂക്ഷമായി നോക്കി... "എന്റെ കാര്യത്തിൽ നീ ടെൻഷൻ അടിക്കണ്ട...ഞാൻ വിചാരിക്കുന്നപോലെ തന്നെ നടക്കും.." പ്രണവ് അത്യധികം ആത്മവിശ്വാസത്തോടെ പറഞ്ഞതുകേട്ട് അർജുൻ ഒന്ന് തലയാട്ടി പുഞ്ചിരിച്ച് അവനെ മറികടന്ന് പുറത്തേക്ക് പോയി.. അപ്പോഴേക്കും ജിത്തുവും ശ്യാമും പ്രണവിന്റെ അടുത്തെത്തി... "ഡാ...ഇത് വലിയ ഹീറോയിസം ഒന്നും അല്ല..അജുനോടുള്ള വാശിക്ക് നീ പല്ലവിയുടെ ലൈഫ് വച്ചാണോടാ കളിക്കുന്നത്....??? അവന്റെ തോളിൽ പിടിച്ചുതള്ളിക്കൊണ്ട് ജിത്തു ഉറഞ്ഞുതുള്ളി... "ഈ തെണ്ടിയോട് എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല ജിത്തു...അജുവിനെ മനസ്സിലാക്കാൻ പറ്റാത്ത ഇവൻ ലോക പരാജയം ആണ്..." ജിത്തുവിന് പിന്നാലെ ശ്യാമും അവന്റെ ദേഷ്യം പ്രകടിപ്പിച്ചു...പ്രണവ് അവരെത്തന്നെ തുറിച്ചുനോക്കി.... "നിന്നെയൊക്കെ എന്ത് പറഞ്ഞാടാ അവൻ മയക്കിയത്...അല്ല നിങ്ങൾ പറയുന്നതുപോലെ അവൻ ഒരു തെറ്റും ചെയ്തില്ലെങ്കിൽ പിന്നെ അവൻ എന്തിനാടാ ശിക്ഷ അനുഭവിച്ചത്...???

"നിന്നോട് തർക്കിക്കാൻ ഞങ്ങളില്ല പ്രണവേ...അവനെ എല്ലാവരുംകൂടി ചേർന്ന് പ്രതിയാക്കിയതല്ലേ...അവനെ മനസ്സിലാക്കാതെ പോയത് നീ മാത്രമാ..ഇനിയിപ്പോ നിന്റെ അശ്വതി നേരിട്ട് വന്ന്‌ പറഞ്ഞാൽ എങ്കിലും നീ വിശ്വസിക്കുമോ...???അത്രക്കും നിന്റെ മനസ്സ് അധപധിച്ചുപോയല്ലോ..അവൾക്കല്ലേ നിന്നെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയൂ..." "ജിത്തു..............!!!!!!!!! നുരഞ്ഞുപൊന്തിയ അമർഷത്തോടെ പ്രണവ് വിളിച്ചു....ശ്യാമും ജിത്തുവും അവനെ പാടെ അവഗണിച്ച് പുറത്തേക്ക് പോയി... ഒരുനിമിഷം പ്രണവിന് ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നി...എല്ലാവരും തനിക്കെതിരെ...അർജുന്റെ കൂടെ അവനെ സപ്പോർട്ട് ചെയ്ത് എല്ലാവരും ഉണ്ട്...അവന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു... 

ദിവസങ്ങൾ വേഗം കഴിഞ്ഞുപോയി..പല്ലവിക്ക് പ്രണവ് എന്തുചെയ്യും എന്നോർത്ത് നല്ല ടെൻഷനും പേടിയും ഉണ്ടെങ്കിലും അർജുന്റെ മനസ്സ് നിറയെ സന്തോഷമായിരുന്നു... പ്രണവിന് അർജുനെ താൻ തെറ്റിദ്ധരിച്ചുപോയോ എന്ന ചിന്ത വന്നെങ്കിലും പല്ലവിയുടെ കാര്യത്തിൽ തീരുമാനം മാറ്റാൻ അവന്റെ ഈഗോ അനുവദിച്ചില്ല... പ്രണവിന്റെ ഓരോ നീക്കങ്ങളും അർജുൻ അറിയുന്നുണ്ടായിരുന്നു..അർജുൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയില്ലെങ്കിലും മാധവ് അവന്റെ കൂടെത്തന്നെയുണ്ട്.. എല്ലാവരും വിവാഹദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story