പുതുവസന്തം: ഭാഗം 25

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

പ്രണവ് അവരെന്താ വരാത്തത്..മുഹൂർത്തം ആകാറായല്ലോ...." ഒന്നും അറിയാത്തതുപോലെ മാധവ് ചോദിച്ചതും പ്രണവിന് ചെറിയ ടെൻഷൻ തോന്നി...അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... "അളിയൻ ആണോ വിളിക്കുന്നത് പ്രണവ്...??? പ്രണവിന്റെ കയ്യിലിരുന്ന ഫോണിലേക്ക് ഒന്ന് എത്തിനോക്കിയിട്ട് അർജുൻ ചോദിച്ചതും പ്രണവ് അവനെ ഒന്ന് കലിപ്പിച്ച് നോക്കി കോൾ അറ്റൻഡ് ചെയ്തു... "ഹലോ അഭി...നിങ്ങൾ എവിടെയാ...??? പ്രണവ് ചോദിച്ചതിനുള്ള മറുപടി തരാതെ പൊടുന്നനെ അവർ പറയുന്നതുകേട്ട് അവന്റെ മുഖം ദേഷ്യവും സങ്കടവും കൂടിക്കലർന്ന ഒരവസ്ഥയിൽ ആയി... അവന്റെ നോട്ടം മണ്ഡപത്തിൽ ഇരിക്കുന്ന പല്ലവിയിൽ എത്തിനിന്നു... ..കേട്ടത് വിശ്വസിക്കാനാകാതെ ഒരുതരം മരവിപ്പോടെ നിന്ന അവന്റെ അടുത്തേക്ക് അർജുൻ ചെന്നു... "എന്താ പ്രണവ്...പെങ്ങൾക്ക് വേണ്ടി ഏറ്റവും നല്ല ആലോചനയാണ് കൊണ്ടുവന്നിരിക്കുന്നത് എന്ന് സ്വയം വാദിച്ചിട്ട് ഇപ്പൊ എന്തുപറ്റി....????

ഇത്രനേരം മുഖത്ത് നിറഞ്ഞുനിന്ന പുഞ്ചിരി പൂർണ്ണമായും മായ്ച്ചുകൊണ്ട് അർജുൻ അങ്ങനെ ചോദിച്ചതും പ്രണവ് അവന്റെ കൈപിടിച്ചുവലിച്ച് ഒരു ആളൊഴിഞ്ഞ ഭാഗത്തേക്ക്‌ കൊണ്ടുപോയി ഒരൂക്കോടെ അവന്റെ കൈ വിട്ട് ഷർട്ടിൽ കുത്തിപ്പിടിച്ചു.... "സത്യം പറയെടാ...ഇത് നിന്റെ ഡ്രാമയല്ലേ...ഇതിന്റെയെല്ലാം പിന്നിൽ നീ ഒറ്റ ഒരുത്തൻ ആണ്..അതെനിക്ക് ഉറപ്പാ.." നുരഞ്ഞുപൊന്തിയ ദേഷ്യത്തോടെ പ്രണവ് പറഞ്ഞതും അർജുൻ ബലമായി അവന്റെ കൈ ഷർട്ടിൽനിന്നും വിടുവിച്ചു... "ഞാൻ എന്ത് ചെയ്തൂന്നാ പ്രണവ്...??? നിന്റെ അളിയൻ മറ്റൊരു പെണ്ണിന്റെ കൂടെ പോയതിൽ എന്റെ റോൾ എന്താണെന്നാണ് നീ പറഞ്ഞുവരുന്നത്...??? "അവനെപ്പറ്റി ശരിയായി അന്വേഷിക്കാതെ ഈ വിവാഹം ഉറപ്പിച്ചത് നിന്റെ തെറ്റാണ്.." "എന്താടാ നീ പറഞ്ഞുവരുന്നത്...ഹേ...നിന്നെ തോല്പ്പിക്കണം എന്ന് മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല ഞാൻ ഈ വിവാഹം ഉറപ്പിച്ചത്..പവിക്ക് ഏറ്റവും യോജിച്ചത് ആണെന്ന് അന്വേഷിച്ചുതന്നെയാണ് ഞാൻ എല്ലാം ഉറപ്പിച്ചത്..."

പ്രണവ് പറഞ്ഞതുകേട്ട് അർജുൻ ഒരു ചിരിയോടെ നടുവിന് കയ്യുംകൊടുത്ത് അവനെനോക്കിനിന്നു...അപ്പോഴേക്കും മാധവ് അവരുടെ അടുത്തേക്ക് എത്തി... "അർജുൻ നീ ഇവിടെവന്ന് നിൽക്കുകയാണോ..മുഹൂർത്തം ആകാനായി..വരൂ..." മാധവ് പറഞ്ഞതുകേട്ട് പ്രണവ് ഞെട്ടി...അവൻ ഒന്നും മനസ്സിലാകാതെ രണ്ടുപേരെയും നോക്കിനിന്നു...അർജുൻ അവനെനോക്കി ഒന്ന് പുഞ്ചിരിച്ച് മണ്ഡപത്തിനടുത്തേക്ക് നടന്നു...അവനുപിന്നാലെ പോകാൻ തുടങ്ങിയ മാധവിനെ പ്രണവ് പിടിച്ചുനിർത്തി... "അച്ഛാ...എന്താ ഇതൊക്കെ..അവനെ എന്തിനാ അങ്ങോട്ട് പറഞ്ഞുവിട്ടത്...??? പ്രണവ് ചോദിച്ചതുകേട്ട് മാധവ് അവനെ രൂക്ഷമായിനോക്കി... ""പ്രണവ്....ഇന്നിവിടെ ഒരു വിവാഹം നടക്കാൻ പോകുവാ...വേറെയാരുടെയുമല്ല നിന്റെ സ്വന്തം പെങ്ങളുടെ തന്നെയാണ്...ആ അവകാശം നിനക്കുള്ളത് കൊണ്ടാണ് ഇതുവരെ നീ ചെയ്തത് മുഴുവൻ കണ്ട് ഞാൻ മിണ്ടാതെനിന്നത്..എന്നിട്ടിപ്പോ എന്തായി..

എവിടെ നീ അവൾക്കുവേണ്ടി കണ്ടുപിടിച്ച ഏറ്റവും അനുയോജ്യനായ വരൻ..?? മാധവ് ചോദിച്ചതിന് പ്രണവിന്റെ കയ്യിൽ ഒരു ഉത്തരമില്ലായിരുന്നു... "അച്ഛാ എന്നുകരുതി...അവനെ.... "ഞാൻ എല്ലാം തീരുമാനിച്ചുകഴിഞ്ഞു...!!! പ്രണവ് പറഞ്ഞ് പൂർത്തിയാക്കുന്നതിനുമുൻപേ കടുത്ത സ്വരത്തിൽ മാധവ് പറഞ്ഞതുകേട്ട് അവന്റെ തല താണു... "എന്റെ മകളുടെ സന്തോഷമാണ് എനിക്ക് വലുത്...നിങ്ങൾ രണ്ടുപേരും എനിക്ക് ഒരുപോലെ തന്നെയാണ്..അതുകൊണ്ട് ഒരാളുടെ വിജയത്തിന് വേണ്ടി മറ്റൊരാളുടെ സന്തോഷം തകർക്കാൻ എനിക്ക് പറ്റില്ല...നിന്റെ മനസ്സിലെ തെറ്റിദ്ധാരണയെല്ലാം മാറിക്കഴിയുമ്പോൾ നിനക്ക് മനസ്സിലാകും ഈ നടക്കുന്നത് തന്നെയാണ് ശരിയെന്ന്..." അത്രയുംപറഞ്ഞ് മാധവ് പോയി...പ്രണവ് ഒന്നും പറയാനാകാതെ അവിടെ തറഞ്ഞുനിന്നു... അർജുൻ മുകുന്ദന്റെയും ഹേമയുടെയും അനുഗ്രഹം വാങ്ങി ഒരു പുഞ്ചിരിയോടെ പല്ലവിയുടെ അടുത്തായി ഇരുന്നു...

അപ്പോഴും ഒന്നും മനസ്സിലാകാതെ അവനെത്തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു പല്ലവി... ഒരുനിമിഷംകൊണ്ട് എന്തൊക്കെയോ സംഭവിച്ചു എന്നവൾക്ക് മനസ്സിലായി...അർജുൻ അവളെനോക്കി ഒരു കള്ളച്ചിരിയോടെ സൈറ്റടിച്ച് അവളുടെ കയ്യിൽ കൈകോർത്തുപിടിച്ചു...ഒരിക്കലും കൈവിടില്ലെന്ന ഉറപ്പോടെ... അങ്ങനെ എല്ലാവരുടെയും നിറഞ്ഞ അനുഗ്രഹത്തോടെ അർജുൻ പല്ലവിയുടെ കഴുത്തിൽ താലിചാർത്തി...ഒരുനുള്ള് സിന്ദൂരം ആ വിരിനെറ്റിയിൽ ചാർത്തി അവളെ അവന്റെ സ്വന്തമാക്കി...അത് പ്രാർത്ഥനയോടെ കണ്ണുകളടച്ച് ഏറ്റുവാങ്ങിയപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... അതറിഞ്ഞുകൊണ്ട് തന്നെ അർജുൻ അവളുടെ നെറുകയിൽ അധരങ്ങൾ ചേർത്തു...തന്റെ നല്ല പാതിക്ക് കൊടുക്കുന്ന കരുതലിന്റെ ചുംബനം.. മാധവിന്റെയും പാർവതിയുടെയും കണ്ണുകൾ നിറഞ്ഞു...മുകുന്ദന്റെയും ഹേമയുടെയും മനസ്സ് നിറഞ്ഞു...

എല്ലാവരും അവരുടെ മേലേക്ക് അരിയും പൂക്കളും വർഷിച്ചു... അർജുന്റെ ചുംബനം ഏറ്റുവാങ്ങി കണ്ണുകൾ തുറന്ന പല്ലവി കാണുന്നത് തന്നെത്തന്നെ ഇമവെട്ടാതെ നോക്കിനിൽക്കുന്ന പ്രണവിനെയാണ്...അവന്റെ കണ്ണിലെ നീർത്തിളക്കം കണ്ട് അവളുടെ നെഞ്ച് പിടഞ്ഞു...അവൾ പതിയെ തലചെരിച്ച് അർജുനെ നോക്കിയപ്പോൾ അവൻ എല്ലാം ശരിയാകും എന്ന് കണ്ണുചിമ്മി കാണിച്ച് അവളുടെ കൈപിടിച്ച് എഴുന്നേറ്റു...അഗ്നിക്കുചുറ്റും മൂന്നുതവണ വലംവച്ച് വന്ന് അവർ അനുഗ്രഹം വാങ്ങി... മണ്ഡപത്തിൽനിന്ന് ഇറങ്ങി പല്ലവി പ്രണവിന്റെ അടുത്തേക്ക് ഓടി അവന്റെ നെഞ്ചിൽവീണ് പൊട്ടിക്കരഞ്ഞു...അവന്റെ ഉള്ളിലും സങ്കടം അലതല്ലുന്നുണ്ടായിരുന്നു... "എനിക്ക് അജുവേട്ടനെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാ ഏട്ടായി...അജുവേട്ടനെ മറന്ന് എനിക്കൊരു ജീവിതം വേണ്ട..." പല്ലവിയുടെ ഓരോതുള്ളി കണ്ണുനീരും വാക്കുകളും പ്രണവിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു....

അവന്റെ കണ്ണിൽനിന്ന് ഉതിർന്ന കണ്ണുനീർ അവളുടെ തോളിലേക്ക് പതിച്ചു...അവന്റെ കൈകൾ അവളെ വലയം ചെയ്തു... അതുകണ്ട് അർജുൻ ഒരു പുഞ്ചിരിയോടെ അവരെ തനിയെവിട്ട് മാധവിന്റെ അടുത്തേക്ക് പോയി... അവളെ ചേർത്തുപിടിച്ച് പ്രണവ് അവളുടെ നെറുകയിൽ മുത്തി... "നിന്റെ കാര്യത്തിൽ ഈ ഏട്ടൻ അല്പം സെൽഫിഷ് ആയിപ്പോയി...എന്റെ തെറ്റാണ്...ഏട്ടായിയോട് ക്ഷമിക്കില്ലേ പവി...?? അവൻ ചോദിച്ചതും അവൾ പൊടുന്നനെ മുഖമുയർത്തി അവനോട് അരുതെന്ന് തലയാട്ടി...പ്രണവ് അവളെക്കൂട്ടി അർജുന്റെ അരികിലേക്ക് ചെന്നു... അവളുടെ കൈ അർജുന്റെ കയ്യിൽ പ്രണവ് ഭദ്രമായി വച്ചുകൊടുത്തു.. "നീ ആഗ്രഹിച്ചതുപോലെ പല്ലവി ഇന്നുമുതൽ അർജുന്റെ സ്വന്തം..മനസ്സറിഞ്ഞ് തന്നെയാണ് തരുന്നത്..." പ്രണവ് പറഞ്ഞതുകേട്ട് അർജുൻ ഒരു പല്ലവിയെനോക്കി...അവളുടെ മുഖവും വിടർന്നിരുന്നു...

എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു... സദ്യ വിളമ്പാൻ ശ്യാമും ജിത്തുവും മുന്നിൽത്തന്നെ ഉണ്ടായിരുന്നു...മൂന്നുകൂട്ടം പായസം അടങ്ങിയ വിഭവസമൃദ്ധമായ സദ്യതന്നെ അവർക്കായി ഒരുക്കിയിരുന്നു... പല്ലവി നിർബന്ധിച്ചപ്പോൾ പ്രണവും അവരുടെകൂടെ സദ്യ കഴിക്കാൻ ഇരുന്നു... '"അപ്പൊ ഇനി എങ്ങനെയാ കാര്യങ്ങൾ....??? ഇലയിൽ വിളമ്പിയിരുന്ന അച്ചാർ ഒന്ന് കയ്യിൽ തോണ്ടിയെടുത്ത് നാവിലേക്ക് വച്ച് നുണഞ്ഞുകൊണ്ട് അർജുൻ പ്രണവിനോട്‌ പതിയെ ചോദിച്ചതും അവൻ ചോദ്യഭാവത്തിൽ അർജുനെനോക്കി... "എന്ത് കാര്യങ്ങൾ....??? "അല്ല...നീ അന്നെന്നോട് ബെറ്റ് വച്ചിരുന്നതാണല്ലോ..ഞാൻ പല്ലവിയെ കെട്ടിയാൽ നീയെന്നെ പഴയപോലെ സ്നേഹിക്കും എന്ന്..." ഇളിച്ചുകൊണ്ട് അർജുൻ പറഞ്ഞതുകേട്ട് പ്രണവ് അവനെ തുറിച്ചുനോക്കിക്കൊണ്ട് ചോറിനുമുകളിൽ വച്ചിരുന്ന പപ്പടം ഒന്ന് പൊടിച്ചെടുത്തു....

ആ പൊടിക്കലിൽ തന്നോടുള്ള കലി മുഴുവൻ അടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലായതും അർജുൻ ഒരു വളിച്ച ഇളിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി...പ്രണവിന് ചെറുതായി ചിരി വന്നെങ്കിലും അത് പുറത്ത് കാണിച്ചാൽ മാനംപോകും എന്ന് അറിയുന്നതുകൊണ്ട് സംയമനം പാലിച്ചു... അർജുന്റെകൂടെ പോകാൻ നേരം അവൾ നിറഞ്ഞമിഴികളോടെ മാധവിനെയും പാർവതിയെയും പ്രണവിനെയും നോക്കി...അവരുടെ കണ്ണുകളും നിറഞ്ഞെങ്കിലും അത് പുറത്തുകാണിക്കാതെ മകളെ നിറഞ്ഞ മനസ്സോടെ യാത്രയാക്കി....  "മോള് ഈ വേഷമൊക്കെ ഒന്ന് മാറി ഫ്രഷ് ആയിട്ടുവാ...രാവിലെമുതല് ഒരുങ്ങിക്കെട്ടി നിൽക്കുന്നതല്ലേ.." വീട്ടിലെത്തിയതും പല്ലവിയെ റൂമിൽ കൊണ്ടുചെന്നാക്കി ഹേമ പറഞ്ഞു..

പല്ലവി പുഞ്ചിരിയോടെ തലയാട്ടി.. ഹേമ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി പുറത്തേക്ക് പോയി... അവൾ മുറി ആകമാനം ഒന്ന് വീക്ഷിച്ചു...ചുവരിൽ ഫ്രെയിം ചെയ്ത് വച്ച അർജുന്റെ ചിത്രം കണ്ടതും അവളുടെ ചുണ്ടിൽ നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി വിരിഞ്ഞു... കഴുത്തിലെ ആഭരണങ്ങൾ ഓരോന്നായി അഴിക്കുമ്പോഴാണ് പിൻകഴുത്തിൽ ഏറ്റ ചുടുനിശ്വാസം അവൾ അറിഞ്ഞത്...ഇതുവരെ തോന്നാത്ത ഒരു പേടിയും വിറയലും അവളെ പിടികൂടി....അവളുടെ സാരിക്കിടയിൽ നഗ്നമായ വയറലൂടെ ഇഴഞ്ഞുനീങ്ങിയ അവന്റെ കൈ ആ ഇടുപ്പിൽ ചുറ്റിവരിഞ്ഞു..അവൾ ശ്വാസം നീട്ടിയെടുത്ത് അവന്റെ കയ്യിൽ പിടിമുറുക്കി... "അ...അജു..വേട്ടാ......"" ഉയർന്ന ഹൃദയതാളത്തോടെ അവൾ വിളിച്ചു...അർജുൻ ഒരു കള്ളച്ചിരിയോടെ അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ അമർത്തി..

.പല്ലവി ഒന്ന് പിടഞ്ഞുകൊണ്ട് തിരിഞ്ഞ് അവനെ ഇറുകെപ്പുണർന്നു...അർജൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...അവന്റെ അധരങ്ങൾ അവിടമാകെ ഓടിനടന്നു... ഏറെനേരത്തിനുശേഷം അർജുൻ പതിയെ അടർന്നുമാറി അവളുടെ ഇരുകവിളിലും ചുംബിച്ചു..നാണത്താൽ ചുവന്ന പല്ലവിയുടെ മുഖം കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "ആകെ വാടിത്തളർന്നല്ലോ പവിക്കുട്ടി...ഒന്ന് എനർജി ആക്കിത്തരണോ....മ്മ്...??? ഒരു വശ്യമായ ചിരിയോടെ അതുംപറഞ്ഞ് അർജുൻ അവളുടെ മുഖത്തേക്ക് പതിയെ മുഖം അടുപ്പിച്ചതും അവൾ നാണത്തോടെ അവനെ തള്ളിമാട്ടി ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് ഓടി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story