പുതുവസന്തം: ഭാഗം 26

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

രാത്രി സിറ്റ്ഔട്ടിൽ ഇരിക്കുകയാണ് പ്രണവ്...അവന്റെ മനസ്സിൽ പല്ലവിയുടെയും അർജുന്റെയും മുഖമായിരുന്നു..നെഞ്ചിൽനിന്ന് ഒരു ഭാരം ഒഴിഞ്ഞതുപോലെ അവനുതോന്നി... അപ്പോഴാണ് അവന്റെ അടുത്തേക്ക് മാധവും പാർവതിയും വന്നത്..അവർ അവന്റെ അടുത്തായി ഇരുന്നു.. "പ്രണവ്..ഭക്ഷണം വേണ്ടേ..??ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ നീ...!! അവന്റെ തലയിൽ തലോടി പാർവതി ചോദിച്ചു... "വേണ്ട...വിശപ്പില്ല...." അവൻ അതുംപറഞ്ഞ് പാർവതിയുടെ മടിയിലേക്ക് കിടന്നു...പാർവതി അവന്റെ തലയിൽ മസാജ് ചെയ്തുകൊണ്ടിരുന്നു... "പവി വിളിച്ചോ അച്ഛാ...??? ഇടയ്ക്ക് അവൻ ചോദിച്ചു.. "കുറച്ചുമുൻപ് വിളിച്ചു..നാളെ ഉച്ച കഴിഞ്ഞ് ഇങ്ങോട്ട് വരാമെന്നാ പറഞ്ഞത്.." പ്രണവ് ഒന്ന് മൂളി..

"പ്രണവ്..ഇനിയും നീ ഇങ്ങനെ പോകുന്നത് ശരിയല്ല..എത്രനാൾ എന്ന് വച്ചിട്ടാ...ഞങ്ങൾ എപ്പോഴും നിന്റെ കൂടെയുണ്ടാകും എന്നാണോ..?? പാർവതി അവനോട് ചോദിച്ചു..അവൻ കണ്ണുകൾ അടച്ച് എല്ലാം കേട്ടുകൊണ്ട് കിടന്നതെ ഒള്ളൂ.. "അമ്മാ എനിക്ക് കുറച്ച് ടൈംകൂടി തരണം...എല്ലാം മറക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്..സമയം ആകുമ്പോൾ ഞാൻ പറയാം.." അവൻ പറഞ്ഞതുകേട്ട് പാർവതി മാധവിനെ നോക്കിയപ്പോൾ അയാൾ കണ്ണടച്ച് കാണിച്ചു..  രാത്രി ബാൽക്കണിയിൽനിന്ന് പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് പല്ലവിയുടെ അടുത്തേക്ക് അർജുൻ വന്നത്....അവൻ അവളുടെ പിന്നിലൂടെ കെട്ടിപ്പിടിച്ചു.... രാത്രിയുടെ കുളിരിൽ അവന്റെ ദേഹത്തെ ചൂട് തന്നിലേക്ക് പടർന്നപ്പോൾ അവൾ അവന്റെ കരവലയത്തിൽ തന്നെ ഒതുങ്ങിനിന്നു... അർജുൻ അവളുടെ ചെവിക്കുപിന്നിലായി പതിയെ ചുംബിച്ചു...

അവൾ ഒന്ന് വിറച്ചു എങ്കിലും ചൊടികളിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു.... "അജുവേട്ടാ............" "മ്മ്മ്........." ആർദ്രമായി അവൻ മൂളി...അവളുടെ വയറിനുമീതെ വച്ചിരുന്ന അവന്റെ കയ്യിൽ അവൾ വിരലുകൾ കോർത്തു.. "അജുവേട്ടന് എന്നോട് എത്ര ഇഷ്ടമുണ്ട്.....?? ഒരല്പം കുസൃതി കലർന്ന രീതിയിൽ അവൾ ചോദിച്ചതുകേട്ട് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...അവൻ അവളുടെ തോളിൽ മുഖം ചേർത്തു.... "ഈ മാനത്ത് പരന്നുകിടക്കുന്ന താരങ്ങളെ നിനക്ക് എണ്ണിത്തീർക്കാൻ കഴിയുമോ...അന്ന് എനിക്ക് നിന്നോടുള്ള പ്രണയവും അവസാനിക്കും...നമ്മിലേ വസന്തം ഇനിയൊരിക്കലും വിരിയാത്ത തരത്തിൽ കൊഴിഞ്ഞുപോകും.." അവന്റെ ആർദ്രമായ വാക്കുകൾ അവളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ കുളിരണിയിച്ചു... എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല..

അവന്റെ നെഞ്ചോട്തന്നെ അങ്ങനെ ചേർന്നുനിൽക്കാൻ അവൾ കൊതിച്ചു... അർജുൻ അവളെ തനിക്കുനേരെ തിരിച്ചുനിർത്തി..നിലാവെളിച്ചത്തിൽ അവളുടെ വൈരക്കൽ മൂക്കുത്തി തിളങ്ങിനിന്നു..അവൻ പതിയെ അതിൽ തട്ടി..അവൾ ഒരു ചിരിയോടെ തല പതിയെ വെട്ടിച്ചു.. "പല്ലവി..........." "മ്മ്മ്........" "ഇന്ന് ഞാൻ വന്നില്ലായിരുന്നെങ്കിൽ....?? അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് അവൻ ചോദിച്ചു..അവൾ ഒരു ചെറുപുഞ്ചിരിയോടെ അവന്റെ കാലിൽ കയറിനിന്ന് അവന്റെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ചു... ""സങ്കീതത്തിന്റെ ആത്മാവ് തൊട്ടറിയുന്ന ചിലങ്കയോട് എനിക്ക് പ്രണയമാണ്...പക്ഷെ അജുവേട്ടൻ എന്റെ പ്രാണനാണ്...എന്നിലെ വസന്തമാണ്...ആ വസന്തത്തിന് എന്നിലൂടെയല്ലാതെ വിരിയാൻ കഴിയില്ലന്ന് എനിക്കറിയാം.."" അർജുൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് പ്രണയത്തോടെനോക്കി..

പ്രണയത്തെ വർണ്ണിക്കുന്ന വാക്കുകൾപോലും ചെറുതായ നിമിഷം...ഓരോ നിശ്വാസത്തിലൂടെയും അവർ പ്രണയം കൈമാറി... ഒരു നനുത്ത ചുംബനത്തിലൂടെ അവളുടെ അധരങ്ങളെ അവൻ കവർന്നെടുത്തു..അവളുടെ കണ്ണുകൾ മിഴിഞ്ഞു..അവന്റെ ഉള്ളിലെ ഭ്രാന്തമായ പ്രണയം അവളിലേക്ക് ഒഴുക്കാൻ അവൻ തയ്യാറായിരുന്നു..പല്ലവിയും അതിന് ഒരുക്കമായി എന്നോണം അവളുടെ ഹൃദയമിടിപ്പ് കുതിച്ചുയർന്നുകൊണ്ടിരുന്നു... അവന്റെ പ്രണയത്തിന്റെ ചുവന്ന അടയാളം അവളുടെ അധരത്തിൽനിന്ന് പൊടിഞ്ഞതും ഇരുവരും കിതപ്പോടെ അടർന്നുമാറി... "എല്ലാ അർഥത്തിലും എന്റേത് മാത്രമാകാൻ നിനക്ക് സമ്മതമാണോ പല്ലവി...??? അവളുടെ കാതോരം ആർദ്രമായി അവൻ ചോദിച്ചു...അവൾ സമ്മതമെന്നോണം വിരലിൽ ഉയർന്ന് അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി...

അർജുൻ അവളെ ഇരുകയ്യാൽ കോരിയെടുത്ത് റൂമിലേക്ക് കൊണ്ടുപോയി പതിയെ ബെഡിൽ കിടത്തി...പല്ലവിയുടെ മിഴികളിലേക്ക് തന്നെ നോക്കിക്കൊണ്ട് അവൻ അവളിലേക്ക് അമർന്നു...അവൾ ശ്വാസം നീട്ടിയെടുത്ത് അവന്റെ തലമുടിയിൽ വിരൽ കോർത്തു... പല്ലവിയുടെ ദേഹമാകെ ചുംബനങ്ങൾ കൊണ്ടുമൂടുമ്പോഴും അതിന് തടസ്സമായിനിന്ന വസ്ത്രങ്ങൾ അവന്റെ കരങ്ങളാൽ അഴിഞ്ഞുവീണുകൊണ്ടിരുന്നു...അവന്റെ പ്രണയത്തിൽ അവളാകെ തളർന്നു..അവളുടെ ശരീരത്തിൽ നിന്നുതിർന്ന കസ്തൂരിയുടെ ഗന്ധം അവനെ മത്തുപിടിപ്പിച്ചു.. ഒടുവിൽ അവൾക്കായി ഒരു ചെറുനോവ് സമ്മാനിച്ച് കിതപ്പോടെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവർ പതിയെ നിദ്രയെ പുൽകി... രാവിലെ ആദ്യം ഉറക്കത്തിൽ നിന്നുണർന്നത് അർജുൻ ആയിരുന്നു...

തന്നോട് ചേർന്നുകിടന്ന് സുഖമായി ഉറങ്ങുന്ന പല്ലവിയെ കണ്ടതും അവൻ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു..അവളൊന്ന് കുറുകിക്കൊണ്ട് പതിയെ കണ്ണുതുറന്നു... തന്നെത്തന്നെ നോക്കി കിടക്കുന്ന അർജുനെ കണ്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു...അവനെ നോക്കാതെ ഒരു ചെറുപുഞ്ചിരിയോടെ പുതപ്പും വാരിച്ചുറ്റി എഴുന്നേറ്റ് പോകാൻ തുടങ്ങിയ പല്ലവിയെ അവൻ അരയിലൂടെ കൈചുറ്റി വീണ്ടും ബെഡിലേക്ക് ഇട്ടു... അവൾ ഞെട്ടി അവനെനോക്കി...അപ്പോഴേക്കും അർജുൻ പുതപ്പിനുള്ളിലൂടെ അവളുടെ മേലെകിടന്നു... "അജു....വേട്ടാ...വി..വിട്....ഞാൻ പോട്ടേ.." ഒരുതരം വിറയലോടെ അവൾ പറഞ്ഞു...അർജുന്റെ ചുണ്ടിൽ ആ നേരം ഒരു വശ്യമായ പുഞ്ചിരിയുണ്ടായിരുന്നു..

"ഇപ്പൊ പോണ്ട....കുറച്ചുകൂടി കഴിയട്ടെ....." അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞതും അവൾ കണ്ണുംമിഴിച്ച് അവനെനോക്കി...അവൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനുമുൻപേ അവൻ ആ പനിനീർ അധരങ്ങൾ കവർന്നിരുന്നു... വീണ്ടും അവളിലേക്ക് അലിഞ്ഞുചേരാനായി അവളെ ചുംബനങ്ങളാൽ വാരിപ്പുണരുമ്പോഴും അവൾ കണ്ണുകളടച്ച് അവന്റെ പ്രണയത്തിൽ ലയിച്ചുചേർന്നിരുന്നു... "ഹേയ് പ്രണവ്...താൻ ആണ് എന്നെ കാണാൻ വന്നത് എന്ന് അറിഞ്ഞില്ല.." കോളേജിലെ വിസിറ്റിംഗ് റൂമിൽ വെയിറ്റ് ചെയ്തിരുന്ന പ്രണവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ദേവൻ സർ പറഞ്ഞു.. പ്രണവ് ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് നിന്നു... "സർ ഫ്രീ ആകും എന്ന് കരുതിയാ ഞാൻ കാണാൻ വന്നത്..തിരക്കിൽ ആണെങ്കിൽ ഞാൻ പിന്നെ വരാം സർ.." "ഏയ് എന്താടോ..താൻ ഇരിക്ക്...ഇപ്പൊ ബ്രേക്ക്‌ അല്ലേ..അതുകൊണ്ട് കുഴപ്പമില്ല...

താൻ വന്ന കാര്യം പറയൂ.." "സർ...അത്..ഞാൻ അർജുനെക്കുറിച്ച്....!!! അവൻ എങ്ങനെ പറയണം എന്നറിയാതെ ഒരുനിമിഷം പരുങ്ങി..അവർ പഠിച്ചിരുന്ന കാലത്തും ദേവൻ സർ അവിടെ ഉണ്ടായിരുന്നതുകൊണ്ട് സാറിന് എല്ലാം അറിയാം എന്ന് അവന് ഉറപ്പുണ്ടായിരുന്നു... അർജുനെപ്പറ്റി ചോദിച്ചതുകേട്ട് ദേവൻ സർ ഒന്ന് പുഞ്ചിരിച്ചു.. "നീ അവനെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ശ്യാമും ജിത്തുവും പറഞ്ഞ് ഞാൻ അറിഞ്ഞിരുന്നു...എന്താടാ നിനക്ക് പറ്റിയത് എല്ലാവരെക്കാളും കൂടുതൽ നിനക്കല്ലേ അവനെ അറിയുന്നത്..എന്നിട്ട് നീതന്നെ അവനെ സംശയിക്കുക എന്ന് പറഞ്ഞാൽ...." "എനിക്കറിയില്ല സർ...എനിക്കൊന്നും അറിയില്ല..അന്നത്തെ ആ അവസ്ഥയിൽ കണ്മുന്നിൽ കണ്ടത് വിശ്വസിച്ചു...പിന്നെ അതൊന്നും മാറ്റാനും എനിക്ക് കഴിഞ്ഞില്ല.." "നീ എന്ത് കണ്ടൂന്നാ പ്രണവ്...അശ്വതിയെ മോശമായ രീതിയിൽ അർജുൻ ഒന്ന് നോക്കുന്നതുപോലും നീ കണ്ടിട്ടുണ്ടോ..??

ഇല്ല അവന് അത് കഴിയില്ല..." പ്രണവ് സാറിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു... "പിന്നെ ആരാ സർ...എന്റെ അച്ചുവിനെ.....!!! അവന്റെ ശബ്ദമിടറി... "അന്ന് ആ നകുലിന്റെ ടീമിന്റെ അടുത്ത് നിന്റെ ഫോൺ കളഞ്ഞുകിട്ടിയിരുന്നു...അതിൽനിന്നാണ് അവർ അശ്വതിക്ക് മെസ്സേജ് അയച്ചത്...അങ്ങനെ ചെന്ന് അവരുടെ മുൻപിൽ പെട്ടുപോയതാ ആ പാവം..പാതിജീവനോടെ കിടന്ന അവളെ കണ്ടെത്തിയത് അർജുൻ ആണ്...അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അർജുനെ അവർ ആ റൂമിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടു..പിന്നെ അറിയാമല്ലോ നകുലിന്റെ ഉന്നതത്തിലുള്ള പിടിപാട്..പഴുതുകൾ എല്ലാം അടച്ച് അർജുനെ അവർ കുറ്റക്കാരൻ ആക്കി..." ദേവൻ സർ പറഞ്ഞതുകേട്ട് പ്രണവ് തറഞ്ഞുനിന്നു..അർജുൻ സത്യങ്ങൾ എല്ലാം പറയാൻ ഒരുപാട് തവണ ശ്രമിച്ചിട്ടും അതൊന്നും കേൾക്കാൻ തയ്യാറാകാതെ അവനെ ഒറ്റക്കും എല്ലാരുടെ മുൻപിലും വച്ച് കുത്തിനോവിച്ചതോർത്ത് അവൻ ഉരുകി...

അവൻ കോളേജ് വിട്ട് പുറത്തേക്ക് ഇറങ്ങി...എന്തോ ഇപ്പൊ മനസ്സിൽനിന്ന് ഒരു ഭാരം ഒഴിഞ്ഞതുപോലെ അവനുതോന്നി... അശ്വതിയുടെ മുഖവും ഇടയ്ക്കിടെ മനസ്സിൽ മിന്നിമറിഞ്ഞുകൊണ്ടിരുന്നു...ഓരോന്ന് ഓർത്ത് കാറിന്റെ പുറത്തേക്ക് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... അത് അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വച്ച് അവൻ നടന്നതും ഒരു പെൺകുട്ടിയെ തട്ടി അവർ രണ്ടും നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story