പുതുവസന്തം: ഭാഗം 27

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

ഓരോന്ന് ഓർത്ത് കാറിന്റെ പുറത്തേക്ക് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... അത് അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വച്ച് അവൻ നടന്നതും ഒരു പെൺകുട്ടിയെ തട്ടി അവർ രണ്ടും നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു... പ്രണവ് ബാലൻസ് കിട്ടാതെ അവളുടെ മേലേക്ക് വീണതിനോടൊപ്പം അവന്റെ അധരങ്ങളും അവളുടെ കഴുത്തിലേക്ക് അമർന്നു..ഒരു ഇളംകാറ്റ് അവരെ തഴുകി പോയി.. ഒരുനിമിഷം രണ്ടുപേരും ഞെട്ടി..പ്രണവ് ഏതോ ലോകത്തെന്നപോലെ കണ്ണുംമിഴിച്ച് പതിയെ അവളുടെ കഴുത്തിൽനിന്നും ചുണ്ടുകൾ പിൻവലിച്ച് ആ മുഖത്തേക്ക് നോക്കി... വാലിട്ടെഴുതിയ അവളുടെ കരിമഷി കണ്ണുകളിലേക്ക് ആയിരുന്നു അവന്റെ നോട്ടം എത്തിനിന്നത്...ആ മിഴികൾ പിടച്ചിലോടെ അവനെത്തന്നെ നോക്കുകയായിരുന്നു... പ്രണവിന്റെ മനസ്സ് ആകെ ശൂന്യമായിരുന്നു...ചുറ്റും എന്താ നടക്കുന്നത് എന്നുപോലും അവന് മനസ്സിലായില്ല... "കീർത്തി........" അടുത്തുനിന്ന പെൺകുട്ടിയുടെ വിളിയാണ് ഇരുവരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്...ഒരു ഞെട്ടലോടെ രണ്ടുപേരും അകന്നുമാറി എഴുന്നേറ്റു.. അവൾക്ക് അവന്റെ മുഖത്തുനോക്കാൻ കഴിയാതെവന്നെങ്കിലും അവന്റെ കണ്ണുകൾ അനുസരണയില്ലാതെ അവളിലേക്ക് തന്നെ നീണ്ടു... "കീർത്തി....വാ പോകാം...." പോകുന്നതിനിടയിലും അവൾ ഒന്നുകൂടി പ്രണവിനെ തിരിഞ്ഞുനോക്കി... "കീർത്തി......." അവന്റെ മനസ്സ് മന്ത്രിച്ചു...

അർജുൻ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ പല്ലവി സാരി മാറുകയായിരുന്നു... അവൻ ഒരു പുഞ്ചിരിയോടെ തല തുവർത്തിക്കൊണ്ട് അവൾക്ക് പിന്നിലായി ചെന്നുനിന്നു...മിററിലൂടെ അർജുന്റെ പ്രതിബിംബം കണ്ടതും പല്ലവിയുടെ മുഖം നാണത്താൽ ചുവന്നു... അവന്റെ മുടിയിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികൾ അവന്റെ തോളിൽ വന്നുപതിച്ചു...അവൻ അവളുടെ ഇടുപ്പോട് കൈചുറ്റി അവനുനേരെ തിരിച്ചുനിർത്തി... പല്ലവി നാണത്തോടെ തല താഴ്ത്തി.. "ഹേ...ഇപ്പോഴും നിനക്ക് നാണമോ...?? അർജുന് ചിരിയാണ് വന്നത്...അതുകേട്ട് അവൾ അവനെ ചുണ്ട് കൂർപ്പിച്ച് നോക്കി...അവനെ തള്ളിമാറ്റി പോകാൻ തുടങ്ങിയ അവളെ അവൻ വീണ്ടും വലിച്ചടുപ്പിച്ച് ആ അധരങ്ങൾ കവർന്നു... തലേന്നത്തെ സ്നേഹത്തിന്റെ പ്രതീകമായി രക്തം കിനിഞ്ഞ ആ ചുണ്ടുകൾ അവൻ ആർദ്രമായി നുകർന്നുകൊണ്ടിരുന്നു... അവന്റെ നഗ്നമായ തോളിൽ അവളുടെ കൈകൾ അമർന്നു...ശ്വാസം വിലങ്ങിയിട്ടും അർജുന് ആ ചുണ്ടുകളെ മോചിപ്പിക്കാൻ കഴിഞ്ഞില്ല...എന്നാൽ പല്ലവി അവനെ തള്ളിമാറ്റി... ചുണ്ടിൽ വശ്യമായ ചിരിയോടെ കിതച്ചുകൊണ്ട് നിന്ന അർജുനെ ഇടംകണ്ണിട്ട് നോക്കി...അവൻ വീണ്ടും അവളുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും അവൾ അവന്റെ നെഞ്ചിൽ കൈവച്ച് തടഞ്ഞു.. "വേ..വേണ്ട അജു...വേട്ടാ..." പരിഭ്രമത്തോടെ അവൾ പറഞ്ഞു...അർജുൻ അവന്റെ നെഞ്ചിൽനിന്ന് ആ കൈ പതിയെ അടർത്തിമാറ്റി അവളെ നെഞ്ചോട്‌ ചേർത്തു...

""വേണം പല്ലവി....നിന്നെ നഷ്ടപ്പെട്ടു എന്ന് കരുതി അർഥമില്ലാതെ ജീവിച്ചവനാണ് ഞാൻ..പക്ഷെ നീ എന്നെത്തേടി വന്നു..പറിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും എന്നിലേക്ക് പ്രണയത്തോടെ ഇഴുകിച്ചേർന്നു ..നിന്റെ ആ പ്രണയം എനിക്ക് ആവോളം ആസ്വദിക്കണം..."" അതുകേട്ട് പല്ലവിക്ക് അവനോട് പ്രണയവും ഒപ്പം വാത്സല്യവും തോന്നി...ആ മാറിലേക്ക് പറ്റിച്ചേർന്നുകൊണ്ട് അവന്റെ സ്നേഹത്തിൽ അലിഞ്ഞുചേരുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞുനിന്നിരുന്നു... പല്ലവി താഴേക്ക് ചെന്നപ്പോൾ ഹേമയും വൃന്ദയും അടുക്കളയിൽ ഉണ്ടായിരുന്നു...വൃന്ദ അല്പം മാറിയാണ് നിന്നത്...ഛർദിയും തലകറക്കവും കാരണം അവളാകെ ക്ഷീണിച്ചിരുന്നു... "ഗുഡ് മോർണിംഗ് പവി...." പല്ലവിയെക്കണ്ട് വൃന്ദ പുഞ്ചിരിയോടെ വിഷ് ചെയ്തു...അപ്പോഴാണ് ഹേമയും അവളെ കണ്ടത് അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "ഗുഡ് മോർണിംഗ് ഏട്ടത്തി..." ഹേമ ചായ എടുത്ത് പല്ലവിക്ക് കൊടുത്തു.. "അർജുന് അങ്ങനെ രാവിലെ ചായ കുടിക്കുന്ന ശീലമില്ല...ബ്രേക്ഫാസ്റ് കഴിക്കുമ്പോൾ മതി അവന്..." പല്ലവി ഒന്ന് പുഞ്ചിരിച്ചു... ""നിങ്ങള് എപ്പോഴാ മോളേ വീട്ടിലേക്ക് പോകുന്നത്..?? "ഉച്ച ആകുമ്പോഴേക്കും പോകാം എന്നാ അമ്മേ അജുവേട്ടൻ പറഞ്ഞത്..."

"പ്രണവിന് ഇപ്പോഴും അർജുനോട്‌ ദേഷ്യമായിരിക്കും അല്ലേ...ആ കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല...മുകുന്ദേട്ടൻ വരെ ആദ്യം അവനെ തെറ്റിദ്ധരിച്ചിരുന്നു..." "അമ്മ അതോർത്ത് വിഷമിക്കണ്ട...ഏട്ടായിക്ക് ഇപ്പൊ പഴയ ദേഷ്യമൊന്നും അജുവേട്ടനോട്‌ ഇല്ല...പതിയെപ്പതിയെ എല്ലാം മാറിക്കോളും അമ്മ കണ്ടോ..." ഹേമ അവളുടെ നെറുകയിൽ തലോടി ചുംബിച്ചു...  മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് പ്രണവ് പുറത്തേക്ക് ചെന്നത്... അപ്പോഴേക്കും കാറിൽനിന്ന് പല്ലവി ഇറങ്ങി പ്രണവിന്റെ അടുത്തേക്ക് എത്തിയിരുന്നു... അവൻ പുഞ്ചിരിയോടെ അ അവളെ ചേർത്തുപിടിച്ചു...മാധവും പാർവതിയും ഉമ്മറത്തേക്ക് വന്നിരുന്നു... അർജുൻ ഒരു പുഞ്ചിരിയോടെ കാറിൽനിന്ന് ഇറങ്ങി...പ്രണവ് അവനെത്തന്നെ നോക്കിനിന്നു... "പ്രണവ്...അർജുനെ അകത്തേക്ക് വിളിക്ക്...." മാധവ് പറഞ്ഞതുകേട്ട് പ്രണവ് അർജുന്റെ അടുത്തേക്ക് ചെന്നു..അർജുൻ അവൻ എന്താ ചെയ്യാ എന്നറിയാതെ നിൽക്കുകയാണ്..പല്ലവിയുടെ അവസ്ഥയും അതുതന്നെ... അർജുന്റെ അടുത്തെത്തിയ പ്രണവ് കൈനീട്ടി അവന്റെ മുഖത്ത് ആഞ്ഞടിച്ചു...അതുകണ്ട് എല്ലാവരും അടിമുടി ഞെട്ടി അവനെനോക്കി... "ഏട്ടായി...അജുവേട്ടൻ....... പല്ലവി പേടിയോടെ അവരുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും പ്രണവ് അവളെ തടഞ്ഞു... "ഇത് ഞാനും ഇവനും തമ്മിലുള്ള പ്രശ്നമാണ്..അതിൽ നീ ഇടപെടണ്ട..." അർജുൻ കവിളിൽ കയ്യുംവച്ച് പ്രണവിനെ തന്നെ കണ്ണുംമിഴിച്ച് നോക്കിനിൽക്കുകയാണ്..

"വല്ലവരും ചെയ്ത കുറ്റം ഏറ്റെടുക്കാൻ നീയാരാടാ പന്നി....ഗാന്ധിജിയോ...അതോ..ശ്രീഹരിശ്ചന്ദ്രനോ..??? അത്രയും പറഞ്ഞപ്പോഴേക്കും പ്രണവിന്റെ ശബ്ദം ഇടറിയിരുന്നു...അവൻ അർജുനെ കെട്ടിപിടിച്ചു... അർജുനും ഒരു ചിരിയോടെ അവനെ ചേർത്തുപിടിച്ചു... ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു... അത്രയും നേരം ഞെട്ടലോടെ നിന്ന മാധവിന്റെയും പാർവതിയുടെയും പല്ലവിയുടെയും പതിയെ പ്രകാശിച്ചു.... പ്രണവ് അർജുനെ അടർത്തിമാറ്റി അകത്തേക്ക് കൊണ്ടുപോയി... "എടാ എന്നാലും നീ എന്തിനാ ആ കുറ്റം ഏറ്റെടുത്തത്...നിനക്കെല്ലാം തുറന്നു പറയാമായിരുന്നില്ലേ..??? ബാൽക്കണിയിൽ നിന്ന അർജുന്റെ അടുത്തേക്ക് ചെന്നുകൊണ്ട് പ്രണവ് ചോദിച്ചു... "പറഞ്ഞാലും ആരും വിശ്വസിക്കില്ലായിരുന്നു പ്രണവ്...കാരണം തെളിവുകൾ എല്ലാം എനിക്ക് എതിരായിരുന്നു..എല്ലാം അവന്മാർ create ചെയ്തതുതന്നെയാണ്.." "എന്നിട്ട് ആ *&%$#@മക്കളെ നീ ഒന്നും ചെയ്തില്ലേ...വെറുതെവിടാൻ പാടില്ല..ആ പന്നികളെ...." അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി... അതുകേട്ട് അർജുൻ ചിരിച്ചു.... "അവന്മാരുടെ കാര്യം ഞാൻ നേരത്തെ തീരുമാനമാക്കി പ്രണവ്..."........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story