പുതുവസന്തം: ഭാഗം 28

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

അതുകേട്ട് അർജുൻ ചിരിച്ചു... "അവന്മാരുടെ കാര്യം ഞാൻ നേരത്തെ തീരുമാനമാക്കി പ്രണവ്..." അർജുൻ പറഞ്ഞതുകേട്ട് പ്രണവ് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി... "അർജുൻ നീ എന്താ ഈ പറയുന്നത്..നീ അവരെ എന്ത് ചെയ്തൂന്നാ..??? ഒന്നും മനസ്സിലാകാതെ പ്രണവ് ചോദിച്ചു... "അവന്മാർ എന്നെ പൂട്ടിയ അതേ നാണയത്തിൽ തന്നെ ഞാൻ തിരിച്ചും പൂട്ടി...അശ്വതി അവരുടെ അവസാനത്തെ ആൾ അല്ലായിരുന്നു..പിന്നീട് അവന്മാർ ചെയ്തുകൂട്ടിയ നെറികേടുകൾ എല്ലാം ഞങ്ങൾക്ക് തെളിവ് സഹിതം പുറത്തുകൊണ്ടുവരാൻ പറ്റി...ഇതെല്ലാം നിന്നോട് പറയാൻ ഞങ്ങൾ ഒരുപാട് തവണ ശ്രമിച്ചതാ..പക്ഷെ നീ ഒന്നിങ്ങോട്ട് വരാൻപോലും തയ്യാറായില്ലല്ലോ..." പ്രണവ് അർജുൻ പറഞ്ഞതെല്ലാം കേട്ടുനിന്നു...അവരെ അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവന് ദേഷ്യം തോന്നി... "ആഹാ രണ്ടുപേരും ഇവിടെവന്ന് നിൽക്കുകയാണോ..ഭക്ഷണം കഴിക്കാൻ വരുന്നില്ലേ...?? പല്ലവി വന്ന് ചോദിച്ചപ്പോൾ ആണ് രണ്ടുപേരും ചിന്തയിൽ നിന്നുണർന്നത്.. "ആഹ് ഞങ്ങൾ വരാൻ തുടങ്ങുവായിരുന്നു..." അതുംപറഞ്ഞ് അർജുൻ പ്രണവ് കാണാതെ അവൾക്ക് കിസ്സ് കൊടുക്കുന്നതുപോലെ ചുണ്ട് കൂർപ്പിച്ചു...പല്ലവി പ്രണവിനെ ഇടംകണ്ണിട്ട് നോക്കി അർജുനെ കണ്ണുരുട്ടി കാണിച്ച് താഴേക്ക് പോയി...

അർജുനും പ്രണവും താഴേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ടേബിളിൽ ഇരുന്ന ഗോൾഡ് ചെയിൻ അർജുന്റെ കണ്ണിൽ പെട്ടത്... അവനൊരു സംശയ ഭാവത്തോടെ അത് കയ്യിലെടുത്ത് പ്രണവിനുനേരെ തിരിഞ്ഞു....അതുകണ്ട് പ്രണവ് ആകെ പെട്ട അവസ്ഥയിൽ കണ്ണുംമിഴിച്ച് അവനെനോക്കി... കീർത്തിയുമായി കൂട്ടിയിടിച്ചുവീണപ്പോൾ പ്രണവിന്റെ ഷർട്ടിൽ കുരുങ്ങിയതാണ് അവളുടെ ആ ചെയിൻ... "എന്താ മോനെ....ഇത്....?? പിരികം പൊന്തിച്ച് പ്രണവിനെ അടിമുടി നോക്കിക്കൊണ്ട് അർജുൻ ചോദിച്ചു...പ്രണവ് അവനെനോക്കി വേണോ വേണ്ടയോ എന്ന അർഥത്തിൽ ഒന്ന് ഇളിച്ചു.. "അത് പിന്നെ...ആഹ് ഞാൻ ഇന്ന് എനിക്കുവേണ്ടി വാങ്ങിയതാടാ...എങ്ങനെയുണ്ട്...കൊള്ളാമോ...??? "ഓഹോ മോൻ എപ്പോഴാ ലേഡീസ് ചെയിൻ യൂസ് ചെയ്യാൻ തുടങ്ങിയത്...ഞാൻ അറിഞ്ഞില്ലല്ലോ..." അവനെ ആക്കിക്കൊണ്ട് അർജുൻ ചോദിച്ചതും പ്രണവ് അവനെ തുറിച്ചുനോക്കി... "നിനക്കിപ്പോ എന്താടാ വേണ്ടത്...എന്റെ കയ്യിൽ ഇങ്ങനെ പലതും കാണും..അതൊക്കെ നിന്നോട് പറയണോ...?? പ്രണവ് കലിപ്പായതും അർജുൻ അവനെനോക്കി ഇളിച്ചു... "കൂൾ അളിയാ കൂൾ...എനിക്ക് എന്തായാലും ഇത് ആരുടേയാണെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവുമില്ല...ഏതായാലും നീ പറയില്ല അപ്പൊ ഞാൻ എന്റെ ഭാര്യയോട് ഒന്ന് ചോദിച്ചുനോക്കട്ടെ...!!

അതുംപറഞ്ഞ് അർജുൻ പല്ലവിയെ വിളിക്കാൻ തുടങ്ങിയതും പ്രണവ് ഓടിവന്ന് അർജുന്റെ വാ പൊത്തിപ്പിടിച്ചു.... "പൊന്നളിയാ നാറ്റിക്കരുത്...ഞാൻ എല്ലാം പറയാം...." പ്രണവ് കൈ മാറ്റിയതും അർജുൻ അവന്റെ മുന്നിൽ കയ്യുംകെട്ടിനിന്നു..പ്രണവ് വേറെ വഴിയില്ലാതെ നടന്നത് എല്ലാം പറഞ്ഞു... "ഓഹോ...അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ...എന്താ മോനെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ....?? അർജുൻ ഒന്ന് ആക്കി ചോദിച്ചതും പ്രണവ് അവനെ തുറിച്ചുനോക്കി... "ഒന്ന് പോടാ...കോപ്പാണ്..." അതുകേട്ട് അർജുൻ തലയാട്ടി ചിരിച്ചു... "അല്ല മോൻ ഈ ചെയിൻ കയ്യിൽ തന്നെ വയ്ക്കാനാണോ പ്ലാൻ..ആ കുട്ടിക്ക് കൊടുക്കുന്നില്ലേ....??? "അതിന് അവൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല...പേര് മാത്രം അറിയാം...കീർത്തി..." അതുപറഞ്ഞപ്പോൾ അവൻപോലും അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...അത് അർജുൻ കൃത്യമായി കാണുകയും ചെയ്തു... "നീ അവളെ ആദ്യം കണ്ട സ്ഥലത്ത് തന്നെ പോയിനോക്ക് ചിലപ്പൊ ഒന്നുകൂടി കണ്ടാലോ..." അത് പറഞ്ഞപ്പോൾ പ്രണവിന്റെ മുഖം ഒന്ന് തിളങ്ങി...

റൂമിലെ ജനാലയോട് ചേർന്നുനിൽക്കുമ്പോഴാണ് അർജുന്റെ പിന്നിലൂടെ വന്ന് പല്ലവി അവനെ ഇറുകെപ്പുണർന്നത്... "എന്താ അജുവേട്ടാ ഇവിടെവന്ന് നിൽക്കുന്നത്...?? അവന്റെ പുറത്തേക്ക് തലവച്ചുകൊണ്ട് അവൾ ചോദിച്ചു.. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവൻ അവളെ വലിച്ച് അവന്റെ മുന്നിലേക്ക് ഇട്ടു... പല്ലവി അവന്റെ നോട്ടം നേരിടാനാകാതെ മിഴികൾ താഴ്ത്തി...അവൻ അവളുടെ താടിയിൽ പിടിച്ച് മുഖം അവനുനേരെ ഉയർത്തി.... "എന്തുപറ്റി......മ്മ്......??? അവളുടെ കാതോരം പതിയെ അവൻ ചോദിച്ചു.. "മ്മ്ഹ്......" അവളുടെ സ്വരം ചെറുതായി വിറച്ചിരുന്നു.... "ഒന്ന് relaxed ആകാൻ തോന്നുന്നുണ്ടോ...??? ഒരു ചെറുചിരിയാലെ അവൻ ചോദിച്ചു...അവൾ ചോദ്യഭാവത്തിൽ അവനെനോക്കി...അവൻ ടേബിളിൽ ഇരുന്ന ചിലങ്ക കയ്യിലെടുത്ത് അവൾക്കുനേരെ നീട്ടി...പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ""ഇത്രമേൽ എങ്ങനെ എന്നെ മനസ്സിലാക്കാൻ സാധിക്കുന്നു അജുവേട്ടാ....??? ""കേവലം ഒരു കവിതകൊണ്ടോ... വാക്കുകൾക്കൊണ്ടോ എന്റെ പ്രണയത്തെ വർണ്ണിക്കാൻ എനിക്ക് അറിയില്ല...

അതിനും ഒരുപാട് അപ്പുറമാണ് നീയും നിന്നോടുള്ള എന്റെ പ്രണയവും...""  കാറിൽ ചാരി നാലുവശത്തേക്കും നോട്ടമെറിയുമ്പോൾ പ്രണവിന്റെ ഹൃദയം വല്ലാതെ മിടിച്ചുകൊണ്ടിരുന്നു... എന്തോ കാത്തിരുന്നതെന്തോ തന്നിലേക്ക് വന്നുചേരാൻ പോകുന്നതുപോലെ അവനുതോന്നി... ഇടയ്ക്ക് എപ്പോഴോ കാറ്റിൽ ഇഴുകിച്ചേർന്ന് അവനിലേക്ക് ഒഴുകിയെത്തിയ മുല്ലപ്പൂവിന്റെ വാസനയിൽ അവൻ പതിയെ തിരിഞ്ഞുനോക്കി... കൂട്ടുകാരികളുടെ കൂടെ സംസാരിച്ച് ചിരിച്ചുകൊണ്ട് വരുന്ന കീർത്തിയെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു...അവൻ അവളെത്തന്നെ നോക്കിനിന്നു... ഒരുവേള അവളുടെ നോട്ടവും അവനിൽ എത്തിനിന്നു...ഇന്നലെ മനസ്സിൽ പതിഞ്ഞ മുഖം ഓർത്തെടുത്തുകൊണ്ട് അവൾ അവനുനേരെ ഒരു പുഞ്ചിരി സമ്മാനിച്ചു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story