പുതുവസന്തം: ഭാഗം 29

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

ഒരുവേള അവളുടെ നോട്ടവും അവനിൽ എത്തിനിന്നു...ഇന്നലെ മനസ്സിൽ പതിഞ്ഞ മുഖം ഓർത്തെടുത്തുകൊണ്ട് അവൾ അ അവനുനേരെ ഒരു പുഞ്ചിരി സമ്മാനിച്ചു... അവൾ അവന്റെ അടുത്തേക്ക് ചെന്നു... "ഏട്ടൻ എന്താ എവിടെ...ആരെയെങ്കിലും കാണാൻ വന്നതാണോ...?? പുഞ്ചിരിയോടെ തന്നെ അവൾ ചോദിച്ചു..അവൻ കയ്യിൽ കരുതിയിരുന്ന ചെയിൻ അവൾക്കുനേരെ നീട്ടി..അവളുടെ കണ്ണുകൾ വിടർന്നു... "ഇത് കളഞ്ഞുപോയി എന്ന് കരുതി ഞാൻ കൊറേ അന്വേഷിച്ചു..ഏട്ടന്റെ കയ്യിൽ ആകുമെന്ന് വിചാരിച്ചില്ല...." അവന്റെ കയ്യിൽനിന്ന് അത് വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു...പ്രണവ് ആ നേരം അവളുടെ കവിളിൽ വിരിഞ്ഞ നുണക്കുഴിയിൽ ഒരു പുഞ്ചിരിയോടെ നോക്കിനിന്നു.. "താങ്ക്സ്....." അവനെനോക്കി വീണ്ടും അവൾ പറഞ്ഞതും പ്രണവ് നെറ്റി ചുളിച്ചു... "എന്തിന്.......???

"ഇത് തന്നതിന്..എന്റെ അച്ഛൻ വാങ്ങിത്തന്നതാ ഈ ചെയിൻ..അതുകൊണ്ട് ഇത് ഞാൻ എവിടെയും ഉപേക്ഷിക്കാറില്ല.." അവൾ പറഞ്ഞതുകേട്ട് അവൻ പുഞ്ചിരിച്ചു... "ഹായ് ഞാൻ കീർത്തി...." ചെയിൻ കയ്യിലേക്ക് കെട്ടിയതിനുശേഷം അവനുനേരെ കൈനീട്ടിക്കൊണ്ട് അവൾ പറഞ്ഞു...അവൻ ആദ്യം അവളുടെ മുഖത്തേക്കും കയ്യിലേക്കും മാറിമാറി നോക്കി..പിന്നെ പതിയെ അവളുടെ കയ്യിൽ കൈചേർത്തു... "പ്രണവ്.........." അവളുടെ ഉള്ളംകയ്യിലെ ചൂട് അവന്റെ കയ്യിലേക്ക് പ്രവഹിച്ചതും അവന്റെ ഹൃദയമിടിപ്പ് കുതിച്ചുയർന്നു..... "ഓക്കെ ഏട്ടാ...എന്നാ ഞാൻ പോട്ടേ....പിന്നെ കാണാം..." കൈ പിൻവലിച്ചുകൊണ്ട് ഒരു പുഞ്ചിരിയാലെ അത് പറഞ്ഞ് അവൾ നടന്നകന്നു...പ്രണവ് അവളെത്തന്നെ നോക്കിനിന്നു....

"ഓഹോ എന്തൊക്കെയായിരുന്നു മലപ്പുറം കത്തി..അമ്പും വില്ലും...ഇപ്പൊ എന്താടാ നിനക്ക് ഞങ്ങളെ തല്ലണ്ടേ...ഹേ...ചീത്ത പറയണ്ടേ...പറയെടാ...!!! പ്രണവിന്റെ തോളിൽ അടിച്ചുകൊണ്ട് ജിത്തു പറഞ്ഞു... "ടാ...ജിത്തു...മര്യാദക്ക് അടങ്ങിനിന്നോ വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കാതെ..." മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ട് പ്രണവ് പറഞ്ഞു...അർജുനും ശ്യാമും ജിത്തുവിനെ ദയനീയമായി നോക്കി ഇരിക്കുകയാണ്... "എന്താടാ നിനക്ക് ദേഷ്യം വരുന്നുണ്ടോ ടാ..നീ ആരാന്നാടാ നിന്റെ വിചാരം..ഹേ...നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോ ടാ..പറയെടാ..." ജിത്തു പറഞ്ഞ് നാവ് വായിലേക്ക് ഇട്ടതും പ്രണവിന്റെ കരം അവന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു...ജിത്തു ബാലൻസ് കിട്ടാതെ നേരെപോയി ശ്യാമിന്റെ മേലേക്ക് വീണു.... "അടിപൊളി...നിനക്ക് വല്ല കാര്യവുമുണ്ടായിരുന്നോ..??

അവനെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് ശ്യാം ചോദിച്ചു..ജിത്തു കവിളിൽ കയ്യുംവച്ച് കണ്ണുംമിഴിച്ച് നിൽക്കുകയാണ്...അർജുന് ഇതേ സംഭവിക്കൂ എന്ന് അറിയുന്നതുകൊണ്ട് അവൻ ഫോണിൽ നോക്കിയിരുന്നു... "അപ്പൊ ഇവൻ നന്നായില്ലേ......?? ജിത്തു ശ്യാമിനോട്‌ പതിയെ ചോദിച്ചു... "അവൻ എന്നോ നന്നായി...പക്ഷെ നീയിത് ചോദിച്ച് വാങ്ങിയതല്ലേ...." അതുകേട്ട് ജിത്തു കലിപ്പിൽ നിൽക്കുന്ന പ്രണവിന്റെ നേരെ തിരിഞ്ഞു.... "ടാ നീ എന്നെ തല്ലിയല്ലേ....നീ ആരാന്നാടാ വിചാരം...നിന്റെ ചുറ്റിക്കളിയൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്...പതിവില്ലാതെയുള്ള പലതും ഞാൻ കാണുന്നുണ്ട്..." അവനെ ഉറ്റുനോക്കിക്കൊണ്ട് ജിത്തു പറയുന്നതുകേട്ട് പ്രണവ് ഞെട്ടി..കീർത്തിയുടെ കാര്യമാകും അവൻ പറയുന്നത് എന്ന് പ്രണവിന് മനസ്സിലായി... ഇനിയും കൂടുതൽ അവിടെ നിന്നാൽ രംഗം വഷളാകും എന്ന് മനസ്സിലായതും അവൻ വേഗം അവിടുന്ന് സ്കൂട്ടായി...

 ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുപോയി..അങ്ങനെ ഒരു സായാഹ്നനേരം "അജുവേട്ടാ...ഇതെങ്ങോട്ടാ പോകുന്നത്...ഒന്ന് പറ.." പല്ലവിയെയും കൂട്ടി ബുള്ളറ്റിൽ പോകുകയാണ് അർജുൻ....എവിടെക്കാണെന്ന് ചോദിച്ചിട്ട് അവൻ പറയുന്നുമില്ല... അവൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് പല്ലവി ചുണ്ട് കൂർപ്പിച്ച് അവനെ മൈൻഡ് ചെയ്യാതെയിരുന്നു... അർജുൻ വണ്ടി കൊണ്ടുനിർത്തിയത് ബീച്ചിൽ ആണ്...നേരം ഇരുട്ടി തുടങ്ങിയതുകൊണ്ട് ആൾത്തിരക്ക് കുറവായിരുന്നു.... പല്ലവി വണ്ടിയിൽ നിന്നിറങ്ങി അവനെ ഉറ്റുനോക്കി...അതുകണ്ട് അർജുൻ ഒരു പിരികം പൊന്തിച്ച് അവളെനോക്കി.. "എന്താടി ഉണ്ടക്കണ്ണി....ഇങ്ങനെ നോക്കുന്നത്...ഹേ...?? അവളുടെ കവിൾ പിച്ചിവലിച്ചുകൊണ്ട് കുറുമ്പോടെ അർജുൻ ചോദിച്ചു..

.വേദനകൊണ്ട് പല്ലവിയുടെ മുഖം ചുളിഞ്ഞു...അവൾ അവന്റെ നെഞ്ചിൽ കൈവച്ച് തള്ളിമാറ്റി കവിൾ ഉഴിഞ്ഞു... "ഇങ്ങോട്ട് വരാനാണോ എന്നോട് ഒരു വാക്കുപോലും പറയാതെ ഇറങ്ങിയത്....?? "എന്തേയ് നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ....?? ഇരുകയ്യും മാറിൽ പിണച്ചുകെട്ടി അവൻ അവളുടെനേരെ തിരിഞ്ഞ് ചോദിച്ചു... "ഉണ്ടെങ്കിൽ....??? അവളും അതേപോലെ കയ്യുംകെട്ടി നിന്നു...അതുകണ്ട് അർജുൻ അവളുടെ അടുത്തേക്ക് ചെന്നു... "ഉണ്ടെങ്കിൽ ഇതുംകൂടി അങ്ങോട്ട് സഹിച്ചോ..." അവൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനുമുൻപ് തന്നെ അവൻ അവളെ കൈകളിൽ കോരിയെടുത്ത് മണൽപ്പരപ്പിലൂടെ നടക്കാൻ തുടങ്ങിയിരുന്നു... പല്ലവി ആദ്യമൊന്ന് ഞെട്ടിയെങ്കിലും പതിയെ അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി...അവന്റെ കഴുത്തിലൂടെ കൈചുറ്റി ആ നെഞ്ചിലേക്ക് പറ്റിച്ചേർന്നുകിടന്നു....

തിരക്ക് നന്നേ കുറഞ്ഞ ഒരു സ്ഥലത്താണ് അവൻ അവളെ കൊണ്ടുപോയത്..അപ്പോഴേക്കും സൂര്യൻ പൂർണ്ണമായും ആഴക്കടലിന്റെ അഗാധ ഗർത്തത്തിലേക്ക് മുങ്ങിത്താണിരുന്നു... ഭൂമിയാകെ നിലാവ് പരന്നുകിടന്നു... അവൻ എത്തേണ്ട സ്ഥലത്ത് എത്തിയപ്പോൾ പതിയെ അവളെ താഴെയിറക്കി...അതുവരെ അവന്റെ കണ്ണുകളിൽത്തന്നെ നോക്കിക്കിടന്ന പല്ലവി നെറ്റി ചുളിച്ച് അവനെനോക്കി... "എന്താ അജുവേട്ടാ...ഈ ആളൊഴിഞ്ഞ സ്ഥലത്ത് എന്തിനാ വന്നത്...?? അവൾ ചോദിച്ചതുകേട്ട് അവൻ ഒരു വശ്യമായ ചിരിയോടെ അവളെ തിരിച്ചുനിർത്തി അരയിലൂടെ കൈചുറ്റിപ്പിടിച്ച് അവളുടെ തോളിൽ മുഖമമർത്തി... പെട്ടെന്ന് ആയതുകൊണ്ട് പല്ലവി ഒരു പരിഭ്രമത്തോടെ അവന്റെ നെഞ്ചിൽ തട്ടിനിന്ന് തലചെരിച്ച് അവനെനോക്കി...

"Look at there.......!! ഒരു പുഞ്ചിരിയാലെ അവൻ ഒരു ഭാഗത്തേക്ക്‌ കൈചൂണ്ടിയതും..അവളും അവിടേക്ക് പതിയെ നോട്ടം തെറ്റിച്ചു... കുറച്ച് മാറി ചെറിയൊരു മണ്ഡപംപോലെ ഒരു സ്ഥലം...ഒരു മൂൺ ലൈറ്റിന്റെ വെളിച്ചം മാത്രമേ ഒള്ളൂ എങ്കിലും കൊത്തുപണികൾ ചെയ്ത തൂണുകൾ ഒക്കെയും കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു... അവൻ അവളെ അവിടേക്ക് കൊണ്ടുപോയി...പല്ലവി ചുറ്റും വീക്ഷിച്ചുകൊണ്ടിരുന്നു... നല്ല കുളിരുള്ള കടൽക്കാറ്റ് അപ്പോഴും കരയിലേക്ക് ആഞ്ഞുവീശുന്നുണ്ടായിരുന്നു... കാലിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടപ്പോൾ അവൾ നോട്ടം മാറ്റി..അർജുൻ ആ സമയം അവളുടെ കാലിൽ ചിലങ്കയണിയിച്ചുകൊടുക്കുകയായിരുന്നു... പല്ലവിയുടെ കണ്ണുകൾ തിളങ്ങി...അർജുൻ പുഞ്ചിരിയോടെ എഴുന്നേറ്റ് അവളെനോക്കി കണ്ണുചിമ്മി..

. "നീ ആഗ്രഹിച്ചതുപോലെ ഇന്ന് നീ വയ്ക്കുന്ന ഓരോ ചുവടുകളും കാണാൻ ഇവിടെ ഞാൻ മാത്രം...അതിനൊപ്പം മുഴങ്ങുന്ന ധ്വനി ഇന്ന് എന്റെ കാതുകളിൽ മാത്രമേ പതിക്കുകയുള്ളു.." പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... വീശിയടിക്കുന്ന കാറ്റിൽ അവളുടെ സാരി പാറിപ്പറക്കുന്നതിനൊപ്പം അവൾ വയ്ക്കുന്ന ഓരോ ചുവടിലും ആ കാതിലെ ജിമിക്കിയും ഇളകിയാടിക്കൊണ്ടിരുന്നു... അർജുന്റെ കണ്ണുകളിൽ അപ്പൊ അവൾ മാത്രമായിരുന്നു..അവളോടുള്ള പ്രണയമായിരുന്നു ആ ഹൃദയം മുഴുവൻ... ഒരു കിതപ്പോടെ അവൾ അവന്റെ നെഞ്ചിലേക്ക് വന്ന് വീണതും അവൻ ഒരു പുഞ്ചിരിയോടെ അവളെ ചേർത്തുപിടിച്ചു...  പാർവതി പറഞ്ഞ തിങ്സ് വാങ്ങാൻവേണ്ടി ടൗണിലേക്ക് വന്നതാണ് പ്രണവ്...എല്ലാം വാങ്ങി കാറിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ബസ്സ് സ്റ്റോപ്പിൽ പേടിച്ചരണ്ട് നിൽക്കുന്ന കീർത്തിയെയും അവളുടെ മുൻപിലായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയും കണ്ടത്...

"എന്താടി നിനക്ക് എന്റെകൂടെ വരാൻ ഇത്ര ബുദ്ധിമുട്ട്...ഹേ...??? കീർത്തിയുടെ അടുത്തേക്ക് നടന്നുകൊണ്ട് അവൻ ചോദിച്ചതും അവൾ പേടിച്ച് പിറകിലേക്ക് നീങ്ങി... "ര...രവിയേട്ടാ ഇപ്പൊ പോ പ്ലീസ്...എല്ലാവരും ശ്രദ്ധിക്കുന്നു..." അല്പം പേടിയോടെ അവൾ പറഞ്ഞു... "കാണട്ടെടി...ആര് കണ്ടാലും എനിക്കൊരു ചുക്കും ഇല്ല.... തന്തയും തള്ളയും ചത്തപ്പോൾ നിന്നെ വീട്ടിൽ കൊണ്ടുവന്ന് പോറ്റുന്നത് ഇങ്ങനെ ചമഞ്ഞൊരുങ്ങി നടക്കാനല്ല...നീ എനിക്കുള്ളത് തന്നെയാടി.." ഒരു വഷളൻ ചുവയോടെ അയാൾ പറഞ്ഞതും കീർത്തി വെറുപ്പോടെ മുഖം തിരിച്ചു... "ഞാൻ ആരുടെയും സ്വകാര്യസ്വത്ത് ആണെന്ന് ആർക്കും തിയറെഴുതി തന്നിട്ടൊന്നുമില്ല..." അല്പം ഭയം തോന്നിയെങ്കിലും അത് പുറത്തുകാണിക്കാതെ ദേഷ്യത്തോടെ അവൾ പറഞ്ഞു...അതുകേട്ട് രവിയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു... "എന്തുപറഞ്ഞെടി...*&%$#@മോളേ..നീ......!!!! അവൻ ഉറഞ്ഞുതുള്ളി കീർത്തിയുടെ അടുത്തേക്ക് പാഞ്ഞുചെന്നതും അവനെ പിന്നിൽനിന്ന് ആരോ ചവിട്ടി വീഴ്ത്തിയതും ഒരുമിച്ചായിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story