പുതുവസന്തം: ഭാഗം 3

puthuvasantham

എഴുത്തുകാരി: ശീതൾ

രാവിലെതന്നെ പല്ലവി ഉന്മേഷത്തോടെ എഴുന്നേറ്റ് കോളേജിൽ പോകാൻ റെഡി ആയി താഴേക്ക് ചെന്നു..സാധാരണ രണ്ടും മൂന്നും തവണ വിളിച്ച് എഴുന്നേൽപ്പിക്കേണ്ട അവൾ ഇന്ന് തനിയെ എഴുന്നേറ്റ് വരുന്നത് കണ്ട് പാർവതി വായുംപൊളിച്ചു നിന്നു.. "എന്താ പാറുമ്മ ഇങ്ങനെ നോക്കുന്നത്..ഈ ചുരിദാർ എങ്ങനെയുണ്ട്..നന്നായിട്ടില്ലേ...?? അവൾ ചോദിച്ചതുകേട്ട് പാർവതി കിളി പോയപോലെ തലയാട്ടി..അങ്ങോട്ടേക്ക് വന്ന മാധവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു...പല്ലവി ചിരിച്ചുകൊണ്ട് മാധവിന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് പോയി... "പാറു..അത് നമ്മുടെ മോള് തന്നെയാണോ ഡി..അവൾ വല്ലാതെ മാറിപ്പോയി....." അവൾ പോയവഴിയേ നോക്കി മാധവ് താടിക്ക് കയ്യുംകൊടുത്ത് പറഞ്ഞു..  "അർജുൻ നിന്റെ ഈ പോക്ക് എങ്ങോട്ടാ..നിന്റെ കാര്യത്തിൽ ഇവിടെ എല്ലാവർക്കും നല്ല വിഷമമുണ്ട്.." രാവിലെ കോളേജിലേക്ക് പോകാൻ ഇറങ്ങിയ അവനെ പിടിച്ചുനിർത്തി അശോകിന്റെ ഭാര്യ വൃന്ദ ചോദിച്ചു.. '"ഞാൻ എന്ത് ചെയ്തൂന്നാ..നിങ്ങൾ രണ്ടും പറഞ്ഞിട്ടല്ലേ..ഞാൻ പിജിക്ക് അഡ്മിഷൻ എടുത്ത് വീണ്ടും കോളേജിൽ പോകാൻ തുടങ്ങിയത്..അത് പോരേ...?? ഹേമയെയും വൃന്ദയെയും നോക്കി അവൻ ചോദിച്ചു..

"ഓ എന്റെ മോന് എന്തൊരു അനുസരണ..കോളേജിൽ പോകാൻ എന്ന് ഞങ്ങൾ ഉദ്ദേശിച്ചത് അവിടെ പോയി നാലക്ഷരം പഠിക്കാനാണ്..അല്ലാതെ കണ്ടവന്മാരുമായി അടി ഉണ്ടാക്കി താന്തോന്നിത്തരം കാണിക്കാൻ അല്ല..." ഹേമ പറഞ്ഞത് കേട്ടതും അർജുൻ ദേഷ്യംകൊണ്ട് മുഷ്ടി ചുരുട്ടി..കാരണം താന്തോന്നി എന്ന വിളിപ്പേര് കേൾക്കുന്നതെ അവന് ദേഷ്യമാണ്..പക്ഷെ അത് തനിക്ക് ഏറ്റവും ചേർച്ചയുള്ള പേരുതന്നെയാണെന്ന് ആരെക്കാളും കൂടുതൽ അവനുതന്നെ അറിയാം.. "നിങ്ങൾക്ക് എന്താ പറഞ്ഞ മനസ്സിലാകില്ലേ...ഇത് നിങ്ങളുടെ പഴയ അർജുൻ അല്ല...അതുകൊണ്ട് ഞാൻ എനിക്ക് ഇഷ്ടമുള്ളപോലെ ചെയ്യും..none of your ബിസ്സിനസ്സ്..." കലിപ്പിൽ അതുംപറഞ്ഞ് അവൻ പുറത്തേക്ക് പോകാനൊരുങ്ങി..പിന്നെ എന്തോ ഓർത്തപോലെ വീണ്ടും അവർക്കുനേരെ തിരിഞ്ഞു... "പിന്നെ എന്നെ നന്നാക്കാൻ വരാതെ..പോയി രണ്ടും നിങ്ങടെ ഭർത്താക്കന്മാരെ നന്നാക്കാൻ നോക്ക്..ഇനി അവർ കാരണം വേറെ ആരുടെയും ലൈഫ് പോകാതെയിരിക്കുട്ടെ...." അവരെ അതുംകൂടി ഓർമ്മിപ്പിച്ച് അവൻ പുറത്തേക്കിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് പോയി.. "എന്റെ അമ്മേ...ഈ രാവണനെ നേരെയാക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..."

അവൻ പോകുന്നതും നോക്കി വൃന്ദ പറഞ്ഞു... "അവന് എല്ലാരോടും ദേഷ്യമാ മോളേ..അതിനി മാറണമെങ്കിൽ അവന്റെ ജീവിതത്തിൽ ഒരു പെണ്ണ് വരണം..അവൾക്കേ അവനെ മാറ്റാൻ കഴിയൂ..." "അതിന് ഇവന്റെ സ്വഭാവം സഹിച്ചുനിൽക്കാൻ ഏത് പെണ്ണിനാ പറ്റുക..ഒരു പ്രേമം പോലും ഇവന്റെ മനസ്സിൽ പൊട്ടിമുളക്കൂല..." "അങ്ങനെയൊരാൾ വരും മോളേ..അവൾക്കേ അവനെ മാറ്റാൻ കഴിയൂ...നമ്മുടെ പഴയ അർജുൻ ആക്കാൻ കഴിയൂ..." ഹേമ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..  "അതിന് ഞാൻ ഉണ്ടല്ലോ...." പല്ലവി പറഞ്ഞതുകേട്ട് പൂജ അവളെ അടിമുടി നോക്കി... "പവി ദേ വേണ്ടാട്ടോ..എനിക്ക് പേടിയാ പുറത്തേക്ക് വരാൻ സീനിയർസ് എങ്ങാനും കണ്ടാൽ റാഗിങ് എന്നുംപറഞ്ഞ് വരും.." "എടി പൂച്ചേ...ഇവിടെയുള്ളവർ അത്ര ക്രൂരന്മാർ ഒന്നുമല്ലഡി..നീ ധൈര്യമായിട്ട് വാ..ഞാൻ ഇല്ലേ കൂടെ..നമുക്ക് ഈ ക്യാമ്പസ്‌ ഒക്കെ ഒന്ന് ചുറ്റിക്കറങ്ങി വരാമെടി..." "ഞാനില്ല എന്റെ പൊന്നോ.. നീ തന്നെ പോയി പണി മേടിച്ചിട്ട് വാ..." പല്ലവി അവളെനോക്കി സ്വയം തലക്കടിച്ച് പുറത്തേക്കിറങ്ങി..കോളേജ് ഒക്കെ ഒന്ന് ചുറ്റിക്കാണൽ എന്നതിന് പുറമെ അർജുനെ കാണുക എന്നതാണ് അവളുടെ മെയിൻ ഉദ്ദേശം...

കോളേജ് വരാന്തയിലൂടെയും ഓരോ ഇടങ്ങളിലായി നിൽക്കുന്ന കുട്ടികളുടെ കൂട്ടത്തിലും അവളുടെ കണ്ണുകൾ അവനെ പരതിക്കൊണ്ടിരുന്നു... "അർജുൻ.........." ഗ്രൗണ്ടിൽ അവൻ ഉണ്ടോ എന്നൊന്ന് എത്തിനോക്കി നിരാശയോടെ തിരിഞ്ഞുനടക്കാൻ ഒരുങ്ങുമ്പോൾ പെട്ടെന്ന് അവൾ പിന്നിൽനിന്ന് അങ്ങനെയൊരു വിളി കേട്ടതും പല്ലവി ആവേശത്തോടെ തിരിഞ്ഞുനോക്കി...പടിക്കെട്ടിൽ ജിത്തുവിന്റെയും ശ്യാമിന്റെയും കൂടെ ഇരിക്കുന്ന അർജുനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു..ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൾ ഭിത്തിയുടെ മറവിലേക്ക് മാറിനിന്ന് അവനെ സസൂക്ഷ്മം വീക്ഷിക്കാൻ തുടങ്ങി...ചുണ്ടിലേക്ക് സിഗരറ്റ് വച്ച് ശ്യാം പറയുന്നത് കേട്ടിരിക്കുന്ന അർജുനെ അവളൊരു കൗതുകത്തോടെ നോക്കിനിന്നു..ആ മുഖം അവൾ മനസ്സിലേക്ക് പതിപ്പിച്ചു.. പെട്ടെന്ന് എപ്പോഴോ അവന്റെ നോട്ടം താൻ നിൽക്കുന്ന ഭാഗത്തേക്ക്‌ എത്തിയെന്നു തോന്നിയതും അവൾ മറഞ്ഞുനിന്നു...അവൻ കണ്ടുകാണുമോ എന്നവൾ ഭയപ്പെട്ടു.. അവൻ കാണല്ലേ എന്ന് പ്രാർഥിച്ച് അല്പം ധൈര്യം സംഭരിച്ച് അവൾ പതിയെ തിരിഞ്ഞതും ആരുടെയോ നെഞ്ചിൽ തട്ടിനിന്നു...രൂക്ഷമായ നോട്ടത്തോടെ തന്റെ തൊട്ടടുത്ത് നിൽക്കുന്ന അർജുനെ കണ്ടതും പല്ലവി ഞെട്ടി..അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ പതിയെ ഒന്ന് ഇളിച്ചുകൊടുത്തു... എന്നാൽ അവന്റെ മുഖത്തെ ദേഷ്യം കൂടിയതുപോലെ തോന്നിയതും അവളുടെ ഇളി പതിയെ മാഞ്ഞു..

"നിനക്ക് എന്താ ഇവിടെ കാര്യം....?? ഗൗരവം ഒട്ടും വിടാതെ അർജുൻ ചോദിച്ചതുകേട്ട് അവൾ ഒന്ന് പതറി..എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി...അവന്റെ ചുടുനിശ്വാസം മുഖത്തേക്ക് പതിച്ചതും അവളുടെ ഹൃദയമിടിപ്പ് കുതിച്ചുയർന്നു.. "അത്..ഞാൻ...ഗ്രൗണ്ട്....ആഹ്..ഗ്രൗണ്ട് കാണാൻ വന്നതാ..." "ഗ്രൗണ്ട് കാണാൻ എന്തിനാടി പുല്ലേ ഇവിടെ ഒളിച്ചുനിന്ന് എന്നെ നോക്കുന്നത്...ഹേ...??? അർജുൻ കട്ടക്കലിപ്പിൽ ചോദിച്ചതും പല്ലവിക്ക് പേടിയും അതിലുപരി ദേഷ്യവും വന്നു..'ഒന്ന് നോക്കിയെന്ന് വച്ച് ഇയാൾ എന്താ ഉരുകി പോകുമോ..?? "നിന്ന് പിറുപിറുക്കാതെ വല്ലതും പറയാൻ ഉണ്ടെങ്കിൽ നേരെനോക്കി പറയെടി....!!! കലിപ്പ് മോഡ് അൺലിമിറ്റഡ് ആണ്..പല്ലവി ഒന്നുമില്ലന്ന് ചുമൽ കൂച്ചി തിരിഞ്ഞുനടന്നു..പിന്നെ രണ്ടുംകൽപ്പിച്ച് ഒന്നുകൂടി അവനുനേരെ തിരിഞ്ഞു.. "അതേയ്...ചേട്ടൻ എന്തിനാ എപ്പോഴും ഇങ്ങനെ extreme കലിപ്പിൽ നടക്കുന്നത്..ശെരിക്കും കാണാൻ ഒരു രസോമില്ലട്ടോ..." ചുണ്ട് കൂർപ്പിച്ചുകൊണ്ട് പല്ലവി പറഞ്ഞതുകേട്ട് അർജുൻ ദേഷ്യംകൊണ്ട് അവൾക്കുനേരെ അടുത്തതും അവൾ ജീവനുംകൊണ്ട് ഓരോട്ടമായിരുന്നു.. 

"നീ എന്തിനാടാ ഇപ്പൊ അവളെ ഓടിച്ചത്...?? തിരിഞ്ഞ് കലിപ്പിൽ അവരുടെ അടുത്തേക്ക് വരുന്ന അർജുനെ നോക്കി ശ്യാം ചോദിച്ചു... "ഹും കോപ്പത്തി...ഞാൻ ആരാണെന്ന് അവൾക്ക് ശെരിക്ക് അറിയില്ല..അവളാരാ എന്റെ സ്വഭാവം മാറ്റാൻ പറയാൻ..??? എന്ന് അർജുൻ ഉറഞ്ഞുതുള്ളിക്കൊണ്ട് ചോദിച്ചതും അവന്മാർ പിന്നെയൊന്നും മിണ്ടാൻ പോയില്ല..എടുത്തുചാട്ടം വളരെ കൂടുതലാ എപ്പോഴാ എന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ല.. പുറമെ നല്ല ദേഷ്യം തോന്നുന്നുണ്ടെങ്കിലും അവളെ അടുത്തുകണ്ടപ്പോൾ അവളുടെ കീഴ്ച്ചുണ്ടിനുതാഴെയുള്ള മറുക് അവന്റെ കണ്ണിൽ ഉടക്കിനിന്നു..കൂടാതെ ആ വെള്ളക്കൽ മൂക്കുത്തിയും..അതവൾക്ക് കൂടുതൽ ഭംഗിയെകുന്നുണ്ട്... ഒരു വേള അവന്റെ മനസ്സിൽ അവളുടെ മുഖം നിറഞ്ഞുനിന്നു....  വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയതും പുറത്ത് മഴ ശക്തിയാർജിച്ചു പെയ്യുന്നത് കണ്ട് പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... മഴയെ അവൾ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു...വരാന്തയുടെ അറ്റത്തേക്ക് നീങ്ങിനിന്ന് അവൾ മഴയിലേക്ക് കൈനീട്ടി... തണുത്ത വെള്ളം ആ കൈത്തണ്ടയിലേക്ക് ഒഴുകിയിറങ്ങിയപ്പോൾ അവളൊരു കുലുങ്ങിച്ചിരിയോടെ അത് അടുത്തുനിൽക്കുന്ന പൂജയുടെ മുഖത്തേക്ക് തെറിപ്പിച്ചു....

"ഏയ്....ഡീ..പവി..വാ പോകാം...ഇവിടെ ഇങ്ങനെ നിന്നാൽ ബസ്സ് കിട്ടില്ല..." പല്ലവിയും പൂജയും വേറെ റൂട്ട് ആണെങ്കിലും ബസ് സ്റ്റോപ്പിലേക്ക് അവർ ഒരുമിച്ചാണ് പോകുന്നത്... പൂജ കുട നിവർത്തി പല്ലവിയുടെ അടുത്തേക്ക് ചേർന്നുനിന്നതും അത് പാടെ അവഗണിച്ചുകൊണ്ട് പല്ലവി മഴയിലെക്കിറങ്ങി..എല്ലാവരും മഴ നനയാതെ ഓരോ സ്ഥലത്തേക്ക് ഓടിക്കയറുമ്പോഴും അവൾ മാത്രം ആ മഴയെ പൂർണ്ണമായും തന്നിലേക്ക് ആവാഹിച്ചു.... എല്ലാവരും അവളെ അന്തംവിട്ട് നോക്കിനിന്നു...പൂജ അവളെ വിളിക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും ശ്രദ്ധിച്ചതെയില്ല... ആ കൂട്ടത്തിൽ അർജുനും ഉണ്ടായിരുന്നു...അവൻ അവളെത്തന്നെ ഇമവെട്ടാതെ നോക്കിനിന്നു...മറ്റാരെയും ശ്രദ്ധിക്കാതെ അവൾ മഴയത്തുനിന്ന് ഓരോ കുറുമ്പുകാണിക്കുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറിവന്നെങ്കിലും അതിനൊപ്പം അവന്റെ മനസ്സിൽ മറ്റുപല ചിന്തകൾ വന്നതും അവൻ ആ പുഞ്ചിരി മറച്ച് മഴയിലേക്കിറങ്ങി ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു.. ഒന്ന് ആക്‌സിലേറ്റർ റെയ്സ് ചെയ്തുകൊണ്ട് അവൻ മിററിലൂടെ നോക്കിയപ്പോൾ കണ്ടത് അവനെത്തന്നെ നോക്കി നിൽക്കുന്ന പല്ലവിയെ ആണ്... അതുകണ്ട് അവൻ പെട്ടെന്ന് നോട്ടം മാറ്റി ഹാൻഡിൽ വളച്ചെടുത്ത് അവൾക്കൊരു നോട്ടം പോലും കൊടുക്കാതെ അവിടെനിന്ന് പോയി..

"ഹും..ജാഡ കലിപ്പൻ...എന്നെ ഒന്ന് നോക്കിയാൽ എന്താ അങ്ങേർക്ക്..മ്മ് വരട്ടെ ഞാൻ ശെരിയാക്കിക്കൊടുക്കാം.." നനഞ്ഞ കോഴിയെപ്പോലെ ഗേറ്റ് തുറന്ന് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വീട്ടിലേക്ക് വരുന്ന പല്ലവിയെ കണ്ട് മാധവ് കൈയിലിരുന്ന ലാപ് ടേബിളിൽ വച്ച് അവളെ അന്തംവിട്ട് നോക്കി... "പവി..എന്താടാ ഇത്...ആകെ നനഞ്ഞുകുളിച്ച്.....?? മാധവ് ചോദിച്ചതും അവിടൾ ദേഷ്യത്തിൽ അയാളെ നോക്കി...മാധവ് ഇതെന്താ ഇപ്പൊ കലിപ്പ് എന്ന അർഥത്തിൽ പല്ലവിയെ സൂക്ഷിച്ചുനോക്കി.. "അയ്യോ ഇതെന്താടി നനഞ്ഞുകുളിച്ച്...നിന്റെ കയ്യിൽ കുട ഇല്ലായിരുന്നോ..പനി പിടിക്കില്ലേ...പവി...?? അതുംചോദിച്ച് പാർവതിവന്ന് സാരിത്തലപ്പുകൊണ്ട് അവളുടെ തല തുവർത്തിക്കൊടുത്തു.. പല്ലവിയുടെ മനസ്സിൽ അർജുൻ അവളെ മൈൻഡ് ആക്കാതെ പോയതിലുള്ള ദേഷ്യമായിരുന്നു...കലിപ്പ് ചേരുന്നില്ല എന്ന് പറഞ്ഞതിനാണോ ഇത്ര ദേഷ്യം.. മ്മ് വരട്ടെ എല്ലാം ശെരിയാക്കിക്കൊടുക്കാം..അങ്ങനെ അങ്ങ് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... അതും മനസ്സിൽ വിചാരിച്ച് അവൾ മാധവിനെയും പാർവതിയെയും മൈൻഡ് ആക്കാതെ മുകളിലെക്ക് കയറിപ്പോയി... അവർ അവളുടെ പോക്ക് കണ്ട് അന്തംവിട്ട് നിന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story