പുതുവസന്തം: ഭാഗം 30

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

"എന്തുപറഞ്ഞെടി.........മോളേ...നീ...!!!! അവൻ ഉറഞ്ഞുതുള്ളി കീർത്തിയുടെ അടുത്തേക്ക് പാഞ്ഞുചെന്നതും അവനെ പിന്നിൽനിന്ന് ആരോ ചവിട്ടിവീഴ്ത്തിയതും ഒരുമിച്ചായിരുന്നു.. പ്രതീക്ഷിക്കാതെയായതുകൊണ്ട് രവി നിലത്തേക്ക് കമന്നടിച്ചുവീണു...അതുകണ്ട് കീർത്തി ഞെട്ടി മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് കട്ടക്കലിപ്പിൽ മുഷ്ടി ചുരുട്ടി നിൽക്കുന്ന പ്രണവിനെയാണ്..അവളുടെ കണ്ണുകൾ മിഴിഞ്ഞു... രവി നിലത്തുനിന്ന് കൊട്ടിപ്പിടഞ്ഞെഴുന്നേറ്റ് പ്രണവിനുനേരെ തിരിഞ്ഞു...രവിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി... "ഡാാ...നീ ആരാടാ...എന്റെ ദേഹത്ത് കൈ വയ്ക്കാൻ........മോനെ...!!!!! രവി പ്രണവിന്റെ അടുത്തേക്ക് എത്തി അവനുനേരെ അടയ്ക്കാനായി കൈ ഉയർത്തിയതും പ്രണവ് വലംകൈകൊണ്ട് അത് തടഞ്ഞുവച്ച് മുഷ്ടി ചുരുട്ടി അവന്റെ നെഞ്ചിൽ ഇടിച്ചു...പിന്നെ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു...രവി വേദനകൊണ്ട് പുളഞ്ഞു..

"ആഹ് വിടടാ എന്നെ...ഞാൻ നിന്നെ എന്ത് ചെയ്തിട്ടാ..വിടെന്നേ....." അവൻ വേദനകൊണ്ട് പുളഞ്ഞപ്പോഴും പ്രണവിന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി ഇരിക്കുകയായിരുന്നു... പ്രണവ് അവന്റെ കഴുത്തിൽനിന്ന് പിടിവിട്ട് കീർത്തിയെനോക്കി...അവൾ ഇതെല്ലാം കണ്ട് ഭയന്ന് ഇരിക്കുകയായിരുന്നു... രവി കഴുത്തിൽ കൈവച്ച് ഒന്ന് ചുമച്ചുകൊണ്ട് പ്രണവിനെ നോക്കി... "കീർത്തി പൊയ്ക്കോളൂ...ഇനി ഇവന്റെ ശല്യം ഉണ്ടാകില്ല..." അവളെനോക്കിക്കൊണ്ട് ഗൗരവത്തിൽ പ്രണവ് പറഞ്ഞതും കീർത്തി അവനെയും രവിയെയും ഒന്ന് നോക്കിയതിനുശേഷം അവിടുന്ന് പോകാൻ ഒരുങ്ങി... "നിൽക്കടി അവിടെ.....!!!! അവൾ പോകാൻ തുടങ്ങിയതും പെട്ടെന്ന് പിന്നിൽനിന്ന് രവി വിളിച്ചതുകേട്ട് അവൾ ഞെട്ടി അവിടെത്തന്നെ നിന്നു...

"ഓഹോ അപ്പൊ ഇവൻ നിന്റെ ബോഡിഗാർഡ് ആയിരുന്നല്ലേ.....ഏതവനാടി ഇവൻ...കണ്ടവന്മാരുടെകൂടെ അഴിഞ്ഞാടി നടക്കാൻ ആണല്ലേടി പുല്ലേ നീ ഒരുങ്ങിക്കെട്ടി വീട്ടിൽനിന്ന് ഇറങ്ങുന്നത്...." രവി പറഞ്ഞ് പൂർത്തിയാക്കിയപ്പോഴേക്കും പ്രണവിന്റെ കരം അവന്റെ മുഖത്ത് ശക്തിയായി പതിഞ്ഞിരുന്നു...." "പുന്നാരമോനെ.....എന്റെ കയ്യിൽനിന്ന് വാങ്ങിച്ചുകൂട്ടാതെ നീ അടങ്ങില്ല അല്ലേ...???? പ്രണവ് വീണ്ടും അവന്റെ മുഖത്ത് ആഞ്ഞടിച്ചു...അവന്റെ പ്രഹരത്തിനുമുൻപിൽ രവി നില കിട്ടാതെ വീണുകൊണ്ടിരുന്നു... "ഇനിമേലാൽ നിന്റെ മോശമായ ഒരു നോട്ടംപോലും ഇവളുടെനേർക്ക് വന്നു എന്നറിഞ്ഞാൽ നിന്റെ ഒരു അസ്ഥിപോലും നിന്റെ വീട്ടുകാർക്ക് കിട്ടില്ല..ഓർത്തോ...!! അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് വിരൽ ചൂണ്ടി പ്രണവ് ഉറച്ച ശബ്ദത്തോടെ പറഞ്ഞതും രവി ചെറുതായി ഒന്ന് പതറി...

അവനെ ഒരൂക്കോടെ വിട്ട് പ്രണവ് കീർത്തിയുടെ അടുത്തേക്ക് ചെന്നു...എല്ലാംകണ്ട് പേടിച്ച് നിന്ന കീർത്തി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... "മോങ്ങിക്കൊണ്ട് നിൽക്കാതെ വാടി ഇങ്ങോട്ട്......" കലിപ്പിൽ അവളോട് അലറി പറഞ്ഞ് അവൻ അവളുടെ കയ്യുംപിടിച്ച് കാറിന്റെ അടുത്തേക്ക് നടന്നു...കീർത്തി ഞെട്ടി അവനെനോക്കി.. "നിനക്ക് ക്ലാസ്സ്‌ കഴിഞ്ഞാൽ നേരത്തിനും കാലത്തിനും വീട്ടിൽ പോകാൻ അറിയില്ലേടി....??? കാറിന്റെ ബോണറ്റിന്റെ അടുത്തേക്ക് അവളെ വലിച്ചിട്ട് പ്രണവ് കലിപ്പിൽ ചോദിച്ചു...കീർത്തി പേടിച്ച് ഉമിനീരിറക്കി അവനെനോക്കി...കണ്ണുകൾ നിറഞ്ഞൊഴുകി...അതുകണ്ടപ്പോൾ പ്രണവ് കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസം നീട്ടിയെടുത്തു... "വാ...ഞാൻ കൊണ്ടുവിടാം...."

കുറച്ച് ഒന്ന് ശാന്തമായി അവൻ പറഞ്ഞതുകേട്ട് കീർത്തി അവനെനോക്കി വേണ്ടാന്ന് തലയാട്ടി... "വേ...വേണ്ട....ഞാൻ ത..തനിയെ പൊയ്ക്കോളാം..." എങ്ങനെയൊക്കെയോ വിക്കിവിക്കി പറഞ്ഞതും പ്രണവ് ദേഷ്യത്തിൽ കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു.... "പോയി കേറടി....വണ്ടിയിൽ......!!!! അവന്റെ അലർച്ച കേട്ടതും കീർത്തി ഞെട്ടി ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു....പ്രണവ് രവിയെ ഒന്നുകൂടി തിരിഞ്ഞുനോക്കിയതിനുശേഷം അവനും കാറിൽ കയറി.... "ഏട്ടാ...ഇവിടെ മതി..ഇനി ഞാൻ തനിയെ പൊയ്ക്കോളാം..." വീടിന്റെ അടുത്തേക്ക് എത്താറായപ്പോൾ കീർത്തി പരിഭ്രമത്തോടെ പറഞ്ഞതുകേട്ട് അവൻ അവളെനോക്കി... "കൊണ്ടുവരാൻ എനിക്ക് അറിയാമെങ്കിൽ കൃത്യസ്ഥലത്ത് ഇറക്കാനും എനിക്ക് അറിയാം.."

അവൻ പറഞ്ഞതുകേട്ട് കീർത്തി പിന്നെയൊന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു...ഗേറ്റ് കടന്ന് കാർ മുറ്റത്തേക്ക് എത്തിയതും ഇനി നടക്കാൻ പോകുന്നത് ആലോചിച്ച് കീർത്തിയുടെ ഹൃദയമിടിപ്പ് കൂടി... "ഓഹ്...വന്നോ....ശീലാവതി..." കാറിൽനിന്ന് ഇറങ്ങിയപ്പോഴേ കീർത്തിയുടെ അമ്മായി ഉറഞ്ഞുതുള്ളിക്കൊണ്ട് പുറത്തേക്ക് വന്നു... കീർത്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... "ഓ...എന്തുപറഞ്ഞാലും നിന്ന് മോങ്ങിക്കോണം..രവി ഇപ്പൊ വിളിച്ചുപറഞ്ഞെടി നിന്റെ അഴിഞ്ഞാട്ടത്തിന്റെ കഥയൊക്കെ...കുടുംബത്തിന്റെ മാനം കളയാനായിട്ടുള്ള അസത്തേ....!!!! അവർ അവൾക്കുനേരെ ഓരോ കുത്തുവാക്കുകൾ പറയുമ്പോഴും അവൾ എല്ലാം കേട്ടുനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..എന്നും അവരുടെ വായിൽനിന്ന് ഇതുതന്നെയാണ് അവൾ കേൾക്കാറുള്ളത്..

.പക്ഷെ അവൾക്ക് പേടി പ്രണവിനെ എന്തെങ്കിലും പറയുമോ എന്നായിരുന്നു.. അവളെ ഡ്രോപ്പ് ചെയ്ത് പോകാൻ തുടങ്ങിയ പ്രണവ് അവർ പറയുന്നതുകേട്ട് പോകാതെ കാറിൽനിന്ന് ഇറങ്ങി... അവനെക്കണ്ട് നെറ്റി ചുളിച്ചു... "ഏതാടി ഇവൻ...ഓഹോ..വന്നുവന്ന് ഇപ്പൊ കണ്ടവന്മാരെയുംകൊണ്ട് വീട്ടിലേക്കും വരാൻ തുടങ്ങിയോ നീ...ഈ വീടിന്റെ പടി കയറ്റില്ല രണ്ടിനെയും ഞാൻ..." "സ്റ്റോപ്പ്‌ ഇറ്റ്......!!!! പെട്ടെന്ന് പ്രണവിന്റെ ശബ്ദം അവിടെ മുഴങ്ങിക്കേട്ടതും അവർ ഞെട്ടി നിശബ്യായി...അവൻ മുന്നോട്ടുവന്ന് കീർത്തിയുടെ അടുത്തേക്ക് ചെന്നു... "ദേ നിങ്ങള് വായിൽതോന്നിയതൊക്കെ വിളിച്ചുപറയുന്നതുംകേട്ട് ഇവള് നാണംകെട്ട് മിണ്ടാതെ നിൽക്കുമെന്ന് കരുതി ഞാൻ അങ്ങനെ നിൽക്കുമെന്ന് കരുതണ്ട...ഇനി ഇതുപോലെ വല്ലതും മിണ്ടിയാൽ കരണം അടിച്ച് പുകയ്ക്കും ഞാൻ..." നുരഞ്ഞുപൊന്തിയ ദേഷ്യത്തോടെ പ്രണവ് പറഞ്ഞതുകേട്ട് കീർത്തി ദയനീയമായി അവനെനോക്കി..

അവളുടെ അമ്മായി അവനെ തുറിച്ചുനോക്കി... "എന്നെ മര്യാദ പഠിപ്പിക്കാൻ നീ ആരാടാ ചെക്കാ...ഇതെന്റെ വീട്..ഇവിടെ എന്റെ ചിലവിൽ കഴിയുന്ന ഇവളെ എന്തും ചെയ്യാനുള്ള അധികാരം എനിക്കുണ്ട്..കേട്ടോടാ..." അവർ പറഞ്ഞതുകേട്ട് പ്രണവ് കീർത്തിയെ നോക്കി.. "പ്രണവേട്ടാ പ്ലീസ്...പൊയ്ക്കോ..ഇനി ഇവിടെ നിന്നാൽ കൂടുതൽ പ്രശ്നമാകും..ഇതൊക്കെ എനിക്ക് കേട്ട് ശീലമാണ്.." "എന്നുകരുതി ഈ സാധനത്തിന്റെ ആട്ടും തുപ്പും കേട്ട് നീ ഇവിടെ നിൽക്കാൻ പോകുകയാണോ....??? "വേറെ വഴിയില്ല ഏട്ടാ...ഇവിടുന്നുംകൂടി ഇറങ്ങേണ്ടി വന്നാൽപ്പിന്നെ കയറിച്ചെല്ലാൻ എനിക്ക് വേറെയൊരു ഇടവും ഇല്ല..എനിക്ക് ആരുമില്ല..." അത് പറഞ്ഞപ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു...പ്രണവിന്റെ നെഞ്ചിലും ഒരു പിടച്ചില് തോന്നി...അവൻ ഒരുനിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.. പിന്നെ അവളുടെ അമ്മായിയെ നോക്കി...

"എന്താടാ നോക്കുന്നത്..അവളെ അവിടെ വിട്ടിട്ട് പോകാൻ നോക്ക്..അതേ എന്റെ മോൻ രവിക്കുള്ള മുതലാ.." ഒരു പുച്ഛത്തോടെ അവർ പറയുന്നത് കേട്ട് പ്രണവ് മറുത്ത് ഒന്നും ചിന്തിക്കാതെ കീർത്തിയുടെ കയ്യിൽ പിടിമുറുക്കി... അവർ കണ്ണുംമിഴിച്ച് അവനെനോക്കി... "നിങ്ങടെ പുന്നാരമോൻ പറഞ്ഞേക്ക് അവന്റെ പ്രോപ്പർട്ടി എന്ന് നിങ്ങൾ വാദിക്കുന്ന ഈ മുതലിനെ ഞാൻ അങ്ങോട്ട് കൊണ്ടുപോകുകയാണെന്ന്...ഇനി ഇവളെ അന്വേഷിച്ചെങ്ങാനും എന്റെ വീടിന്റെ പടി കയറിയാൽ ഈ പ്രണവ് ആരാണെന്ന് അവൻ അറിയും...."  "ഠോ......!!! അർജുൻ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് പല്ലവി അവന്റെ പിന്നിലൂടെ വന്ന് പേടിപ്പിച്ചത്...പെട്ടെന്ന് ആയതുകൊണ്ട് അവൻ ഒന്ന് പതറിയെങ്കിലും അത് പുറത്തുകാണിക്കാതെ അവൻ നിന്നു.... പല്ലവി ചുണ്ട് പിളർത്തി അവനെ അവൾക്കുനേരെ തിരിച്ചുനിർത്തി...അവന്റെ ചുണ്ടിൽ എരിയുന്ന സിഗരറ്റ് കണ്ട് അവളുടെ ചുണ്ട് കൂർത്തുവന്നു...

. "ഈ കുന്തം വലിക്കരുത് എന്ന് എത്രപ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്...ബാഡ് ബോയ്..." അവന്റെനേരെ ചീറിക്കൊണ്ട് അതുംപറഞ്ഞ് അവന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റ് വലിച്ചെടുത്ത് അവൾ ദൂരെക്ക് എറിഞ്ഞു... അർജുൻ അവളുടെ കൈപിടിച്ചുവലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ടു... "ശരിക്കും ഞാൻ ബാഡ് ബോയ് ആണോടി...??? അല്പം കുറുമ്പോടെ അവൻ ചോദിച്ചു...പല്ലവിക്ക് ചെറുതായി ചിരി വന്നെങ്കിലും അത് പുറത്തുകാണിക്കാതെ അവൾ അവനെനോക്കിനിന്നു... "അതേ ശരിക്കും ബാഡ് ബോയ്...ബാഡ് ബാഡ് ബാഡ് ബോയ്..." അവൾ പറഞ്ഞു തീർന്നതും അവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തതും ഒരുമിച്ചായിരുന്നു...പല്ലവി ആദ്യമൊന്ന് ഞെട്ടിയെങ്കിലും പതിയെ അവനോട് ചേർന്നുനിന്നു.. അവളുടെ കീഴ്ച്ചുണ്ട് ഭ്രാന്തമായി നുണയുന്നതിനനുസരിച്ച് അവന്റെ കൈകൾ അവളുടെ സാരിയുടെ മറനീക്കി ആ നഗ്നമായ വയറിലും കുസൃതി കാണിച്ചുകൊണ്ടിരുന്നു...

അവന്റെ വിരൽപ്പാടുകൾ അവളുടെ വയറിൽ തിണർത്തുകിടന്നു... ശ്വാസം വിലങ്ങി അവൾ ചെറുതായി മൂളിയപ്പോൾ ഒട്ടും താല്പര്യമില്ലാതെ അവൻ ആ അധരങ്ങളെ മോചിപ്പിച്ചു.... ഒരു വശ്യമായ ചിരിയോടെ അവൻ കിതച്ചുകൊണ്ട് അവളുടെ ചുണ്ടിൽ പതിയെ തലോടി വീണ്ടും അവളിലേക്ക് അടുത്തതും അവൾ അവന്റെ നെഞ്ചിൽ കൈവച്ച് തടഞ്ഞു... "ഞാൻ ബാഡ് ആയതും ആകുന്നതും നിനക്കുവേണ്ടി മാത്രമാണ് പല്ലവി..coz u are really special for me..." അവൻ പറഞ്ഞതുകേട്ട് പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...അവൾ അവനെനോക്കി ഒന്ന് കണ്ണുചിമ്മി...

അവൾ ഒന്നുകൂടി അവനിലേക്ക് അടുത്ത് അവന്റെ ടീഷർട്ടിന്റെ ഉള്ളിലൂടെ നുഴഞ്ഞുകയറി..പെട്ടെന്നായതുകൊണ്ട് അർജുൻ ഒന്ന് ഞെട്ടിയെങ്കിലും പതിയെ ഒരു പുഞ്ചിരിയോടെ അവളെ ഇറുകെപ്പുണർന്നു.. അവന്റെ നഗ്നമായ നെഞ്ചലെ ചൂട് അവളുടെ ദേഹത്തേക്കും വ്യാപിച്ചു... ആകാശം ഇരുണ്ടുമൂടി അപ്പോഴേക്കും അവരുടെ മേലേക്ക് പ്രണയമഴ വർഷിച്ചിരുന്നു...ഭൂമിയെ ചുംബിച്ചുകൊണ്ട് വീഴുന്ന ഓരോ മഴത്തുള്ളികളും അവരുടെ മേലേക്ക് വീണ് ചിതറി തെറിച്ചു... കാറ്റിൽ അവളുടെ മുഖത്തേക്ക് പാറിവീണ മുടിയിഴകളെ അവൻ വകഞ്ഞുമാറ്റി...വെള്ളത്തിൽ കുതിർന്ന് അവളുടെ നെറുകയിലെ സിന്ദൂരം നെറ്റിയിലൂടെ ഒലിച്ചിറങ്ങി.. വീണ്ടുമൊരു ഒന്നാകലിനൊരുക്കമായി അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story