പുതുവസന്തം: ഭാഗം 31

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

പ്രണവിന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ കീർത്തിക്ക് സങ്കടവും അതിലുപരി ഭയവും തോന്നി... "പ്ര..പ്രണവേട്ടാ...എന്നെ...എന്നെ എങ്ങോട്ടാ കൊണ്ടുപോകുന്നത്....??? അവൾ ഡ്രൈവ് ചെയ്യുന്ന പ്രണവിനെനോക്കി അല്പം ഭയത്തോടെ ചോദിച്ചു... "എന്തായാലും നിന്നെ കൊല്ലാൻ അല്ല...തൽക്കാലം അത്രയും അറിഞ്ഞാൽ മതി.." ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് തന്നെ അവൻ മറുപടി പറഞ്ഞു.. "എനിക്കുവേണ്ടി ഓരോന്ന് ചെയ്ത് പ്രണവേട്ടൻ വെറുതെ ബുദ്ധിമുട്ടണ്ട..ശാപം കിട്ടിയ ജന്മമാണ് എന്റേത്..സ്നേഹിച്ചവർ ഒക്കെ വിട്ടുപോയിട്ടേ ഒള്ളൂ..ചത്തുകളയാൻ തോന്നുവാ എനിക്കിപ്പോ..." ഇടറിയ ശബ്ദത്തോടെ അത്രയും പറഞ്ഞവൾ മുഖം പൊത്തി കരഞ്ഞു.. അവൾ പറഞ്ഞതുകേട്ട് പ്രണവിന്റെ മുഖം ചുവന്നു..ദേഷ്യത്തിൽ അവൻ ആക്സിലേറ്ററിൽ കാൽ അമർത്തി.... കാറിന്റെ സ്പീഡ് കൂടിയപ്പോൾ കീർത്തി ഭയന്ന് അവനെനോക്കി..അവളുടെ ശരീരം വിറച്ചു... അവൻ നേരെ കാർ കൊണ്ടുപോയി നിർത്തിയത് ഉയരം കൂടിയ ഒരു കുന്നിന്റെ മുകളിൽ ആണ്...അവിടെനിന്ന് താഴേക്ക് നോക്കിയാൽ സിറ്റി മുഴുവൻ കാണാം... അവർ കാർ ബ്രേക്കിട്ട് നിർത്തി ഡോർ തുറന്ന് പുറത്തേക്കിറങ്ങി കോ ഡ്രൈവർ സീറ്റിന്റെ അടുത്തുചെന്ന് അവൾക്കായി ഡോർ തുറന്നുകൊടുത്തു... "ഇറങ്ങ്........ " പരിചയമില്ലാത്ത സ്ഥലം കണ്ട് അവൾ പരിഭ്രമത്തോടെ ചുറ്റുംനോക്കി... "വായ്നോക്കി നിൽക്കാതെ ഇങ്ങോട്ട് ഇറങ്ങടി........!!!! പ്രണവിന്റെ അലർച്ച കേട്ട് അവൾ പേടിച്ച് വേഗം പുറത്തേക്കിറങ്ങി..പ്രണവ് ഡോർ ശക്തിയിൽ വലിച്ചടച്ച് അവളുടെ കയ്യുംപിടിച്ച് വലിച്ച് ആ കുന്നിന്റെ അറ്റത്തേക്ക് പോയി ഒരൂക്കോടെ അവളുടെ കൈകുടഞ്ഞെറിഞ്ഞു..

"ദാ....നീ പറഞ്ഞപോലെ ചാകാൻ പറ്റിയ സ്ഥലമാണ്...ഇവിടുന്ന് ചാടിയാൽ പൊടിപോലും കിട്ടില്ല...എടുത്ത് ചാടിക്കോ.." ഇരുകയ്യും മാറിൽ പിണച്ചുകെട്ടി പ്രണവ് പറഞ്ഞതുകേട്ട് കീർത്തി ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി...നിലാവെളിച്ചത്തിൽ അവന്റെ മുഖത്തെ ഭാവം തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ല..അവൾ ചുറ്റും ഒന്ന് നോക്കി...ഒരാളെപ്പോലും കാണാനില്ല... "എന്തേ..ചാകുന്നില്ലേ...??? ഒന്നും ചെയ്യാതെ തലയും താഴ്ത്തി നിൽക്കുന്ന കീർത്തിയെനോക്കി പ്രണവ് ചോദിച്ചു..അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല...പകരം ആ വിജനപ്രദേശത്ത് അവളുടെ ഏങ്ങലടികൾ മാത്രം ഉയർന്നുകേട്ടു... "ഓ തുടങ്ങി അവളുടെയൊരു മോങ്ങൽ...എടി ഇങ്ങനെ എന്ത് പറഞ്ഞാലും നിന്ന് മോങ്ങുന്നതുകൊണ്ടാ ആ തള്ളയും മോനും നിന്റെ മെക്കിട്ട് കേറുന്നത്..ഒന്ന് പറഞ്ഞാൽ രണ്ട് തിരിച്ച് പറയാൻ അറിയണം..ഇല്ലെങ്കിൽ ഇതുപോലെ ചാകാനോക്കെ തോന്നും.." "പിന്നെ ഞാൻ എന്ത് ചെയ്യണം..എനിക്ക് ആകെയുള്ള ആശ്രയമാണ് അവർ..അവിടെനിന്നുകൂടി ഇറങ്ങേണ്ടി വന്നാൽ എനിക്ക് വേറെ ആരുണ്ട്..ഞാനൊരു പെണ്ണാണ്...ഒറ്റക്കാണ് എന്ന് കണ്ടാൽ കഴുകൻ കണ്ണുകളുമായി പിറകെ കൂടാൻ ഒരുപാട് പേരുണ്ട്.." അവൾ അവസാനം പറഞ്ഞ വാക്കുകൾ കേട്ട് പ്രണവിന്റെ നെഞ്ചിൽ എന്തോ കൊരുത്തുവലിക്കുന്നതുപോലെ തോന്നി...അശ്വതിയുടെ മുഖം മനസ്സിലേക്ക് വന്നു... അവൻ കണ്ണുകൾ ഇറുക്കിയടച്ച് മുടി പിന്നിലേക്ക് വാരിവലിച്ചു...

പിന്നെ ശരവേഗത്തിൽ പോയി കാറിലേക്ക് കയറി... കീർത്തി ഒരുനിമിഷം അവന് എന്തുപറ്റി എന്ന് ആലോചിച്ച് അങ്ങനെനിന്നു...അവൻ കാറിൽനിന്നും അവളെനോക്കി നീട്ടി ഹോണടിക്കുന്നതുകേട്ട് അവൾ ഞെട്ടി വേഗം പോയി കയറി... പ്രണവിന്റെ കാർ മുറ്റത്തുവന്ന് നിൽക്കുന്ന ശബ്ദം കേട്ട് മാധവും പാർവതിയും ഉമ്മറത്തേക്ക് വന്നത്.... "പ്രണവ്...നിനക്ക് ഒന്ന് വിളിക്കുമ്പോൾ ഫോൺ എടുത്താലെന്താ..എത്ര പ്രാവശ്യമായി ഞാൻ ട്രൈ ചെയ്യുന്നു...എവിടെയായിരുന്നു നീ ഇത്രയും നേരം...??? പാർവതി അതുംചോദിച്ച് അവന്റെ അടുത്തേക്ക് വന്നു...പ്രണവ് പാർവതിയെയും മാധവിനെയും ഒന്ന് നോക്കിയതിനുശേഷം പിന്നിലേക്ക് നോക്കി.. അവന്റെ നോട്ടത്തിൽ അല്പം അമാന്തിച്ചുകൊണ്ട് അവരും അവന്റെ പിന്നിലേക്ക് നോക്കിയപ്പോൾ കണ്ടത്...അല്പം പേടിയോടെ തലയും താഴ്ത്തി നിൽക്കുന്ന കീർത്തിയെയാണ്... രണ്ടുപേരും അന്തംവിട്ട് പരസ്പരം നോക്കി.. "പ്രണവ് എന്തായിത്...ഏതാ ഈ കുട്ടി..?? മാധവ് അവന്റെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു..പാർവതിയുടെ മുഖത്തും അതേ സംശയം നിഴലിക്കുന്നുണ്ടായിരുന്നു.. "ഇത് കീർത്തി...." ഭാവവ്യത്യാസങ്ങൾ ഒന്നുംതന്നെ ഇല്ലാതെ പ്രണവ് പറഞ്ഞു..കീർത്തി ആകെ പരിഭ്രമത്തോടെ അവന്റെ അടുത്തുതന്നെ നിൽക്കുകയാണ്...

"പ്രണവ്...ഈ കുട്ടിയെ എന്തിനാ നീ ഇങ്ങോട്ട് കൊണ്ടുവന്നത്...??? സംശയം മാറാതെ മാധവ് വീണ്ടും ചോദിച്ചതും പ്രണവ് ഒരു ദീർഘനിശ്വാസം എടുത്തു.. "അച്ഛാ...എല്ലാം ഞാൻ വഴിയേ പറയാം..അമ്മേ ആദ്യം ഇവളെ അകത്തേക്ക് കൊണ്ടുപോയി വല്ലതും കഴിക്കാൻ കൊടുക്ക്.." പ്രണവ് പറഞ്ഞതുകേട്ട് പാർവതി മാധവിനെ ഒന്ന് നോക്കി...അയാൾ ഒന്ന് ആലോചിച്ചശേഷം കണ്ണുകൾ ഒന്ന് അടച്ച് സമ്മതം കൊടുത്തതും പാർവതി ഒരു ചെറുപുഞ്ചിരിയോടെ കീർത്തിയുടെ വലംകൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.. _____________ അജുവേട്ടാ...എഴുന്നേൽക്ക്....ഹോ..ഇതെന്തൊരു ഉറക്കമാ...ദേ നിങ്ങക്ക് ഓഫീസിൽ പോകണ്ടേ മനുഷ്യാ....." രാവിലെതന്നെ അർജുനെ എഴുന്നേൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് പല്ലവി..അർജുൻ ഇപ്പോഴും സുഖനിദ്രയിലാണ്... "ശ്ശൊ..ഈ അജുവേട്ടൻ എന്തൊരു ഉറക്കമാ..ദേ മര്യാദക്ക് എഴുന്നേറ്റോ...ഇല്ലെങ്കിൽ ഞാൻ തലയിൽക്കൂടി വെള്ളം കോരി ഒഴിക്കുമേ..!! അവനെ കുലുക്കിവിളിച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു..അർജുൻ ഒന്ന് ഞരങ്ങിക്കൊണ്ട് വീണ്ടും തിരിഞ്ഞുകിടന്നു...പല്ലവിയുടെ ചുണ്ട് കൂർത്തുവന്നു.. "ഹോ...എന്താ കിടപ്പ്..സാധാരണ ഭർത്താക്കന്മാർ രാവിലെ എണീക്കുന്നു ഭാര്യ കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ അവൾക്ക് സിന്ദൂരം തൊട്ട് കൊടുക്കുന്നു..ഉമ്മ കൊടുക്കുന്നു...എനിക്കൊരു കെട്ട്യോൻ ഉണ്ട്..ഉറങ്ങിക്കഴിഞ്ഞാൽ ആന അലറിയാൽപ്പോലും എഴുന്നേൽക്കില്ല..."

കുറുമ്പോടെ അവൾ പറയുന്നത് കേട്ട് ഉറക്കം നടിച്ച് കിടക്കുന്ന അർജുന് ചിരി വന്നെങ്കിലും അവൻ കഷ്ടപ്പെട്ട് അത് മറച്ച് കണ്ണുകൾ അടച്ചുതന്നെ കിടന്നു... അവൾ നടുവിന് കയ്യുംകൊടുത്ത് അവനെത്തന്നെ നോക്കിയിരുന്നു...അപ്പോഴാണ് അവൾക്കൊരു കുസൃതി തോന്നിയത്..അവൾ ഓടിപ്പോയി ഡ്രസിങ് ടേബിളിൽ ഇരുന്ന സിന്ദൂരച്ചെപ്പ് എടുത്ത് വീണ്ടും ബെഡിൽ അവന്റെ അടുത്ത് വന്നിരുന്നു... ചെപ്പ് തുറന്ന് കുറച്ച് സിന്ദൂരം എടുത്ത് ചിരി കടിച്ചുപിടിച്ച് അർജുന്റെ നെറുകയിൽ തൊട്ടുകൊടുത്തു..ഒളികണ്ണാലെ അർജുൻ എല്ലാം കാണുന്നുണ്ടായിരുന്നു.. അവൾ അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ച് അവളുടെ നെറ്റി അവന്റെ നെറ്റിയുമായി കൂട്ടിമുട്ടിച്ചു... നെറ്റിയിൽ ചുടുസ്പർശനമേറ്റപ്പോൾ അവൻ പതിയെ കണ്ണുതുറന്നു...പല്ലവി അവനെനോക്കി ഒന്ന് ഇളിച്ചുകൊടുത്തു... "എന്താടി രാവിലെതന്നെ ഇളിച്ചോണ്ട് ഇരിക്കുന്നത്..?? "ഏയ് ഒന്നുല്ല...അജുവേട്ടൻ ഇന്ന് ഓഫീസിൽ പോകുന്നില്ലേ...കൊറേനേരമായല്ലോ കിടക്കാൻ തുടങ്ങിയിട്ട്.." അവനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് അവൾ ചോദിച്ചു... "എന്താടി ഒരു വല്ലാത്ത നോട്ടം..എന്തോ കള്ളത്തരം ഒപ്പിച്ചിട്ടുണ്ടല്ലോ..മ്മ്...??? "എന്ത്...ഞാനൊന്നും ചെയ്തിട്ടൊന്നൂല്ല...എണീറ്റ് പോയി കുളിച്ച് റെഡിയായി ഓഫീസിൽ പോകാൻനോക്ക്..." അതുംപറഞ്ഞ് അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും അർജുൻ അവളുടെ കൈ പിടിച്ചുവലിച്ച് അവളുടെ മുഖമാകെ അവന്റെ മുഖം ഉരസി...

അവന്റെ നെറ്റിയിൽ ഉണ്ടായിരുന്ന കുങ്കുമം മുഴുവൻ അവളുടെ മുഖമാകെ പടർന്ന് രക്തവർണ്ണമായി... "ആഹാ കൊള്ളാല്ലോ...നീ എന്താ എനിക്ക് തെയ്യത്തിന് മേക്കപ്പ് ഇട്ട് തരുകയായിരുന്നോ...?? ഒരു കള്ളച്ചിരിയാലെ അവൻ ചോദിച്ചതുകേട്ട് അവൾ ഒന്ന് ഇളിച്ചു... "അതുപിന്നെ ഒരു തമാശക്ക്..അജുവേട്ടനോ എനിക്ക് സിന്ദൂരം തൊട്ട് തരില്ല..അപ്പൊ ഞാൻ എന്റെതായ രീതിയിൽ ഒന്ന് ട്രൈ ചെയ്തതാ.." അവളുടെ സീമന്തരേഖയിൽ പടർന്നുകിടന്ന സിന്ദൂരം തൊട്ടുകാണിച്ചുകൊണ്ട് അവൾ ചോദിച്ചു...അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൻ ഒരു ചിരിയാലെ അവളുടെ അടുത്തേക്ക് വീണ്ടും അടുത്തതും ടേബിളിൽ ഇരുന്ന അർജുന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു... അവൻ ബെഡിൽ ഇരുന്ന് തന്നെ കൈ എത്തിച്ച് ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്തു....പ്രണവ് ആയിരുന്നു വിളിച്ചത്.... "അജു...ഫ്രീ ആകുമ്പോൾ നീ വീട്ടിലേക്ക് ഒന്ന് വാ...പവിയെക്കൂടി കൂട്ടിക്കോ...!! ഫോൺ എടുത്തപാടെ പ്രണവ് പറഞ്ഞതുകേട്ട് അർജുൻ നെറ്റി ചുളിച്ചു... "എന്താടാ...എന്താ കാര്യം..?? "ഏയ്...നതിങ് സീരിയസ്..നിങ്ങള് വാ..വന്നിട്ട് പറയാം.." അത്രയുംപറഞ്ഞ് അവൻ ഫോൺ വച്ചു...പല്ലവി അർജുനെത്തന്നെ നോക്കി ഇരിക്കുകയാണ്.. "എന്താ അജുവേട്ടാ..ആരാ വിളിച്ചത്....??? അവൾ ചോദിച്ചതുകേട്ട് അവൻ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു... "ഈവെനിംഗ് ഞാൻ വരുമ്പോൾ നീ റെഡിയായിട്ട് ഇരിക്കണം...ഓക്കെ..ഒരു സ്ഥലംവരെ പോകാനുണ്ട്.." "എവിടെക്കാ അജുവേട്ടാ...??? "അതിപ്പോ തൽക്കാലം നീ അറിയണ്ട...ഞാൻ പറയുന്നത് കേട്ടാൽ മതി..." അതുംപറഞ്ഞ് അവൻ എഴുന്നേറ്റ് ഫ്രഷ് ആകാനായി പോയി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story