പുതുവസന്തം: ഭാഗം 32

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

"പ്രണവ്...നീ എന്തൊക്കെയാടാ ഈ പറയുന്നത്...കീർത്തിയുടെ വീട്ടുകാർ അന്വേഷിച്ചുവന്നാൽ നീ എന്തുചെയ്യും..??? അർജുനും പല്ലവിയും വീട്ടിലേക്ക് വന്നപ്പോഴേ പാർവതിയും മാധവും കാര്യങ്ങൾ എല്ലാം പറഞ്ഞു...എല്ലാംകേട്ട് അർജുൻ ചോദിച്ചതിന് ഒരു മറുപടിയും തരാതെ നിൽക്കുകയാണ് പ്രണവ്... "പ്രണവേട്ടാ...എന്താ ഒന്നും മിണ്ടാത്തെ...ഈ കുട്ടിയുമായി നമുക്കൊരു ബന്ധവും ഇല്ല..അവരെങ്ങാനും ഒരു കേസ് ഫയൽ ചെയ്താൽ കീർത്തിയെ വിട്ടുകൊടുക്കാതെ വേറെ വഴിയില്ല..." പല്ലവി പറഞ്ഞതുകേട്ട് പ്രണവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു... "അങ്ങനെ ഒരു നീക്കം ആ പന്നിടെ മോൻ നടത്തിയാൽ പിന്നെ അവന്റെ അവസാനമാകും..ഇവളുടെ സമ്മതമില്ലാതെ ഒരുത്തനും ഇവളെ ഇവിടെനിന്ന് കൊണ്ടുപോകില്ല..." അത്രയുംപറഞ്ഞ് അവൻ മുകളിലേക്ക് കയറിപ്പോയി...പ്രണവിന്റെ ദേഷ്യംകണ്ട് ആകെ അന്തംവിട്ട് നിൽക്കുകയാണ് അർജുനും പല്ലവിയും മാധവും പാർവതിയും.. പതിയെ അവരുടെ നോട്ടം കീർത്തിയിലേക്ക് നീണ്ടു..അവളും പ്രണവ് പോയവഴിയെനോക്കി കണ്ണുംമിഴിച്ച് നിൽക്കുകയാണ്... "ഇപ്പൊ ആ കയറിപ്പോയ സാധനം ഇങ്ങനെ കലിപ്പാകണമെങ്കിൽ നിങ്ങള് തമ്മിൽ എന്തോ ഉണ്ടല്ലോ..മോളേ കീർത്തി..മ്മ്..."

പ്രണവ് പോയവഴിയേ ഒന്ന് പാളിനോക്കിയതിനുശേഷം പല്ലവി കീർത്തിക്കുനേരെ തിരിഞ്ഞ് ചോദിച്ചു.. "അയ്യോ പല്ലവി...സത്യായിട്ടും ഞങ്ങള് തമ്മിൽ ഒന്നുല്ല..പ്രണവേട്ടൻ എന്നോട് മര്യാദക്ക് ഒന്ന് സംസാരിച്ചിട്ടുപോലുമില്ല..ഫുൾ കലിപ്പാ..." ചുണ്ട് പിളർത്തി കീർത്തി പറഞ്ഞതുകേട്ട് പല്ലവിയും പാർവതിയും പരസ്പരം നോക്കിച്ചിരിച്ചു... "അല്ല ഇനി കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലാട്ടോ..ഇയാൾ എന്റെ ഏട്ടത്തിയായി വരുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളൂ...അല്ലേ അമ്മേ...?? അത്രയും പറഞ്ഞ് പല്ലവി പാർവതിയെ നോക്കി..അവരും ഒന്ന് പുഞ്ചിരിച്ചു... "എനിക്കും ഒരു വിരോധവുമില്ല..." പാർവതിയും കൂടി പറഞ്ഞതുകേട്ട് കീർത്തിക്ക് എന്തുപറയണം എന്നറിയാതെയായി...ഒരു നരകത്തിൽനിന്ന് രക്ഷിച്ച പ്രണവിനോട്‌ നന്ദി എന്നതിനപ്പുറം മറ്റൊന്നും അവൾ ചിന്തിച്ചിട്ടുകൂടിയില്ലായിരുന്നു...അതിനുള്ള അർഹത ഇല്ലന്ന് അവൾക്കറിയാമായിരുന്നു.... പ്രണവിനെ തപ്പി മുകളിലേക്ക് പോയതാണ് അർജുൻ...അവൻ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ട് അർജുൻ അവിടേക്ക് ചെന്നു... അർജുനെക്കണ്ട് പ്രണവ് അവനുനേരെ തിരിഞ്ഞു.. "പ്രണവ് നീയീ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല...ബട്ട് ഒരു കാര്യം നീ എന്നോട് തുറന്നുപറയണം..."

അർജുൻ ചോദിച്ചതുകേട്ട് അവൻ ചോദ്യഭാവത്തിൽ നെറ്റിചുളിച്ചു... "Do u love her..?? അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി അർജുൻ ചോദിച്ചതുകേട്ട് അവൻ ഒന്ന് പതറി...സത്യത്തിൽ അതിനുള്ള ഉത്തരം അവന്റെ കയ്യിൽ ഇല്ലായിരുന്നു... മനസ്സിന്റെ ഒരുകോണിൽ ചെറുനോവായി അശ്വതി ഇപ്പോഴും ഉണ്ടെങ്കിലും കീർത്തിയുടെ സാന്നിധ്യം അവനെ മറ്റേതോ ലോകത്തേക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു...അവൾ എന്നും കൂടെയുണ്ടാകണമെന്ന് അവന്റെ ഉള്ളിൽനിന്ന് ആരോ പറയുംപോലെ... "No അർജുൻ..അങ്ങനെയൊന്നും ഇല്ല..." പെട്ടെന്നൊരു ബോധം വന്നതും അവൻ അങ്ങനെ പറഞ്ഞൊപ്പിച്ചു... "അത് പറയാൻ നിനക്ക് എന്താ ഇത്ര താമസം..എന്തെങ്കിലും കൺഫ്യൂഷൻ ഉണ്ടോ...?? പ്രണവ് മറുപടി ഒന്നും പറയാതെ മറ്റെങ്ങോ നോട്ടംപായിച്ചു...അർജുൻ ഒരു ചെറുചിരിയോടെ അവന്റെ തോളിൽ കൈവച്ചു... "പ്രണവ്...അച്ചുനെ നിനക്ക് അങ്ങനെ മറക്കാൻ കഴിയില്ലന്ന് അറിയാം..പക്ഷെ അവൾ നമ്മുടെകൂടെ ഇപ്പൊ ഇല്ല എന്ന യാഥാർഥ്യവുമായി നീ പൊരുത്തപ്പെട്ടേ പറ്റൂ...കീർത്തി നല്ല കുട്ടിയാണ്...ഒരുപക്ഷെ നിന്റെ ഈ ലൈഫ് തന്നെ മാറ്റാൻ അവൾക്ക് കഴിഞ്ഞെങ്കിലോ...take your own time and think..i will always be with you..." അത്രയുംപഞ്ഞ് അവനെനോക്കി ഒന്ന് പുഞ്ചിരിച്ച് അർജുൻ പോയി...

.പ്രണവ് അവൻ പറഞ്ഞതെല്ലാം ഓർത്ത് നിന്നു... ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുകൊണ്ടിരുന്നു.. വളരെ പെട്ടെന്നുതന്നെ കീർത്തി എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി മാറിയിരുന്നു...രവി പല വഴിയേ അവളെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പ്രണവിന്റെ മുൻപിൽ ഒന്ന് ഫലം കണ്ടില്ല...അവളെ ആർക്കും വിട്ടുകൊടുക്കാൻ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല...  "ഏയ് കീർത്തി...വൺ മിനിറ്റ്...." രാത്രി അവന്റെ മുറിയിലെ ടേബിളിൽ ജഗ്ഗിൽ വെള്ളം വച്ച് പോകാൻനിന്ന കീർത്തിയെ അവൻ വിളിച്ചു...ആ വിളി എന്തിനുള്ളതാണെന്ന് അറിയുന്നതുകൊണ്ട് അവളുടെ ഹൃദയമിടിപ്പ് കുതിച്ചുയർന്നു.... പ്രണവ് അവളുടെ അടുത്തേക്ക് വന്നുനിന്നു... "എ...എന്താ...പ്രണവേട്ടാ...??? ഉള്ളിലെ വിറയൽ പുറത്തുകാണിക്കാതെ അവൾ ചോദിച്ചു..പ്രണവിന്റെ ചുണ്ടിൽ ആനേരം ഒരു വശ്യമായ പുഞ്ചിരിയുണ്ടായിരുന്നു.. "അച്ഛൻ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു..എന്റെ ഊഹം ശരിയാണെങ്കിൽ അമ്മ അതുതന്നെ തന്നോടും ചോദിച്ചുകാണും..." അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നുനിന്ന് അവൻ ചോദിച്ചു..അവൾ പിടക്കുന്ന മിഴികളാലെ അവനെനോക്കി... "എന്റെ കൈകൊണ്ട് ഒരു താലി ഈ കഴുത്തിലേക്ക് ചാർത്തിത്തന്നാൽ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമോ താൻ...???

അവളുടെ കാതോരം പതിഞ്ഞ സ്വരത്തിൽ പ്രണവ് ചോദിച്ചു...കീർത്തിക്ക് ഒരേസമയം സന്തോഷവും സങ്കടവും തോന്നി...പ്രണവിന്റെ താലി സ്വീകരിക്കാൻമാത്രം യോഗ്യത തനിക്കുണ്ടോ എന്നവൾ ചിന്തിച്ചു...കണ്ണുകളിൽ മിഴിനീർ കുമിഞ്ഞുകൂടി... "ഏട്ടാ...ഞാൻ......!! അവൾ എന്തോ പറയാൻ ഒരുങ്ങിയതും പ്രണവ് അവളുടെ ചുണ്ടിൽ വിരൽവച്ച് തടഞ്ഞു...അവിടെനിന്നും ഒഴുകിയിറങ്ങിയ അവന്റെ കൈ അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു.. ചെറുതായി ഒന്ന് ഉയർന്ന അവൾ ഞെട്ടി അവന്റെ തോളിൽ കൈ അമർത്തി... "വേറൊന്നും എനിക്ക് അറിയണ്ട..എന്റെ ജീവനും ജീവിതവും ആകാൻ നിനക്ക് സമ്മതമാണോ..അത് മാത്രം എനിക്ക് അറിഞ്ഞാൽ മതി..." ഒരു കൈകൊണ്ട് അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ ചോദിച്ചു...കീർത്തി ഒരുനിമിഷം അവനെനോക്കിയതിനുശേഷം ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...പ്രണവ് അവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുണ്ടുകൾ അമർത്തി...  വൈകീട്ട് ഓഫീസിൽ നിന്ന് വീട്ടിലെത്തിയപ്പോൾ പതിവുപോലെ പല്ലവിയെ അർജുൻ സിറ്റ്ഔട്ടിൽ കണ്ടില്ല...സാധാരണ എന്നും അവനെക്കാത്ത് അവൾ അവിടെ ഉണ്ടാകാറുണ്ട്.... അർജുൻ ചുറ്റും ഒന്ന് നോക്കിക്കൊണ്ട് അകത്തേക്ക് കയറി... "ച്ചാ........!!!!

അർജുനെ കണ്ടതും ഹാളിൽ കളിച്ചുകൊണ്ടിരുന്ന തനുമോള് മോണകാട്ടി ചിരിച്ചുകൊണ്ട് വിളിച്ചു.. അശോകിന്റെയും വൃന്ദയുടെയും മോളാണ് തനു എന്ന തൻവി..ഇപ്പൊ ഒരു വയസ്സായി അവൾക്ക്.. "ആഹാ...ചെറിയച്ഛന്റെ വാവേ....." അർജുൻ തനുവിനെ വാരിയെടുത്ത് ആ ഉണ്ടക്കവിളിൽ ഉമ്മവച്ചു...പെണ്ണ് കുലുങ്ങി ചിരിച്ചു... "പല്ലവി എവിടെ അമ്മേ...?? തനുവിനെ കളിപ്പിച്ചുകൊണ്ട് അർജുൻ ചോദിച്ചു..അതിന് രൂക്ഷമായ ഒരു നോട്ടമാണ് അവന് കിട്ടിയത്.. "ഓരോന്ന് ഒപ്പിച്ചുവച്ചിട്ട്...ഇനി എന്റെ മോളേ അന്വേഷിച്ച് നടന്നാൽ മതി..." കപടദേഷ്യത്തോടെ ഹേമ പറഞ്ഞതുകേട്ട് അർജുൻ നെറ്റിചുളിച്ചു... "എന്ത്...അമ്മ എന്താ ഈ പറയുന്നത്..അവളെവിടെ..എന്താ പറ്റിയത്...??? "മ്മ്മ്...അവള് മുകളിൽ ഉണ്ട്....എന്താ പറ്റിയത് എന്ന് സ്വയംപോയി ചോദിച്ചുനോക്ക്... " അതുംപറഞ്ഞ് ഹേമ അർജുന്റെ കയ്യിൽനിന്നും കുഞ്ഞിനെ വാങ്ങി..അതുകേൾക്കണ്ട താമസം അർജുൻ മുകളിലേക്ക് ഓടി...അവൻ പോകുന്നത് കണ്ട് ഹേമക്ക് ചിരിവന്നു.. റൂമിൽ ചെന്ന് നോക്കിയെങ്കിലും പല്ലവിയെ കണ്ടില്ല...

പുറത്തേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് ടേബിളിൽ കാറ്റിൽ ഇളകിക്കൊണ്ടിരുന്ന ഒരു വൈറ്റ് പേപ്പർ അവന്റെ കണ്ണിൽ പെട്ടത്... തിടുക്കത്തിൽ അവൻ അതെടുത്ത് തുറന്നുനോക്കി...ആ പേപ്പറിന് മുകളിലായി ഒരു കൊച്ച് ചിലങ്കയും ഉണ്ടായിരുന്നു... അവൻ ചിലങ്ക ഒന്ന് നോക്കിയതിനുശേഷം വീണ്ടും പേപ്പറിലേക്ക് നോട്ടം പായിച്ചു...അതിൽ ഒരു റെഡ് കളർ സർക്കിൾ വരച്ചിട്ടുണ്ട്...അതിനുള്ളിൽ LOADING എന്ന് എഴുതി വച്ചിരിക്കുന്നു... അർജുൻ ആദ്യം ഒന്നും മനസ്സിലാകാതെ അതിലേക്ക് തന്നെ നോക്കി...പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ വിടർന്ന കണ്ണുകളോടെ അവന്റെ കയ്യിൽ ഇരുന്ന കുഞ്ഞ് ചിലങ്കയിൽ തലോടി... വാതിൽക്കൽ അവനെനോക്കി ഒരു പുഞ്ചിരിയോടെനിന്ന പല്ലവിയിലേക്ക് പതിയെ അവന്റെ നോട്ടം എത്തിനിന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story