പുതുവസന്തം: ഭാഗം 4

puthuvasantham

എഴുത്തുകാരി: ശീതൾ

അമ്മോ കലിപ്പൻ ആണോന്നോ..extreme ആണ് എന്റെ എട്ടായി..അതൊന്ന് കുറക്കാൻ പറഞ്ഞപ്പോൾ എന്നെ കൊന്നില്ലന്നെ ഒള്ളൂ..." പല്ലവി പറഞ്ഞതുകേട്ട് പ്രണവിന് ചിരിക്കാതിരിക്കാൻ ആയില്ല... "ഹഹഹ...അപ്പൊ കണക്കിന് കിട്ടിയ ലക്ഷണം ഉണ്ടല്ലോ.." ചിരിച്ചുകൊണ്ട് അവൻ ചോദിച്ചതുകേട്ട് അവളൊന്ന് ഇളിച്ചു കൊടുത്തു... "പക്ഷെ ആള് പൊളിയാണ് ട്ടോ...മുന്നിൽ വന്നുനിൽക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ..." അവിൾ അതുംപറഞ്ഞ് ഏതോ മായാലോകത്തെന്നപോലെ ബെഡിലേക്ക് ചാഞ്ഞു...വീഡിയോ കോൾ ആയതുകൊണ്ട് പ്രണവ് എല്ലാം കാണുന്നുണ്ടായിരുന്നു... "മ്മ്...എന്താ മോളേ..ഇത് ആദ്യമായിട്ടാണല്ലോ ഈ പ്രത്യേക ഫീലിംഗ്സ്....!! "വസന്തസുന്ദര പൗർണമിയിൽ വിണ്ണിൽ നിറയുന്ന വെൺപ്രഭപോലെ രാവിൽ കണ്ണുചിമ്മുന്ന താരങ്ങൾ പോലെ കാത്തിരിക്കുന്നു ഞാൻ...നിൻ പ്രണയത്തിനായ്...💕"

ഏതോ മായികലോകത്തെന്നപോലെ അവൾ മന്ത്രിച്ചുകൊണ്ടിരുന്നു... "ഛെ...dam it....ഈ ടയർ പഞ്ചർ ആകാൻ കണ്ട സമയം...." കോളജിലേക്ക് പോകാനിറങ്ങി പകുതി വഴി ആയപ്പോഴേക്കും ബുള്ളെറ്റിന്റെ ടയർ പഞ്ചർ ആയതുകണ്ട് അർജുൻ പറഞ്ഞു... കോപ്പ് ഇനി എന്ത് ചെയ്യും... ആൾത്തിരക്ക് നന്നേ കുറഞ്ഞ റോഡിൽ അവൻ നടുവിന് കയ്യുംകൊടുത്ത് നിന്നു..പിന്നെ എന്തോ ഓർത്തപോലെ ഫോൺ എടുത്ത് ശ്യാമിന് വിളിച്ചു.. 'ആഹ് അജു പറയെടാ....." ഫോൺ എടുത്തപാടെ ശ്യാം ചോദിച്ചു... "ടാ...എന്റെ വണ്ടിന്റെ ടയർ പഞ്ചർ ആയി...നീ ഒന്ന് വാ എന്നെ പിക്ക് ചെയ്യാൻ.." അർജുൻ പറഞ്ഞതുകേട്ട് ശ്യാം അവന്റെ വീട്ടിലെ ഡൈനിങ് ടേബിളിൽ ഇരുന്ന് പുട്ടും പഴവും കേറ്റുന്ന ജിത്തുവിനെ നോക്കി...ഈ ശവത്തിനെ എന്ത് ചെയ്യും എന്റെ ഭഗവാനെ... "ഡാ അജു...ജിത്തു ഇവിടെ ഉണ്ടടാ..അവനെയും കോളജിലേക്ക് പിക്ക് ചെയ്യണം...നിങ്ങൾ രണ്ടുംകൂടി എങ്ങനെയാ..??

ശ്യാം പറഞ്ഞതുകേട്ട് അർജുൻ കലിപ്പിൽ പല്ല് കടിച്ചു.. "*&%$#മോനെ....ഇപ്പൊ ഞാൻ എങ്ങനെയെങ്കിലും അവിടെ എത്തിക്കോളാം... പക്ഷെ വൈകീട്ട് ക്ലാസ്സ്‌ കഴിയുമ്പോൾ എന്റെ വണ്ടി കോളേജിൽ കണ്ടില്ലെങ്കിൽ ചവിട്ടി നിന്റെ എല്ല് ഞാൻ ഒടിക്കും..വയ്ക്കടാ പന്നി ഫോൺ...." അവൻ കലിപ്പിൽ അത്രയുംപറഞ്ഞ് ഫോൺ കട്ട് ചെയ്തു...വീട്ടിൽ ഇരുന്നാൽ ആകെക്കൂടി പ്രാന്ത് ആകുന്നതുകൊണ്ടാണ് അങ്ങോട്ട് കെട്ടിയെടുക്കുന്നത്...അപ്പൊ ഓരോ കോപ്പും...അവൻ ദേഷ്യത്തിൽ നിലത്ത് ആഞ്ഞുചവിട്ടി... അപ്പോഴാണ് ദൂരെനിന്നും വരുന്ന ബസ് അവൻ കണ്ടത്....ബസ് എങ്കിൽ ബസ് എന്ന് വിചാരിച്ച് അവൻ അതിൽ കയറി... 🎼ശ്യാമാംബരം പുൽകുന്നൊരാ... വെൺചന്ദ്രനായി..നിൻ പൂമുഖം... ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായി നിൻ പൂമുഖം...🎼 🎼ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലംപൊലികൾ... മുന്നിലൂടെ മറയുന്നു എന്നും നിൻ കണ്ണിൻ കുറുമ്പുകൾ...

കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ....🎼 ശ്യാമാംബരം പുൽകുന്നൊരാ... വെൺചന്ദ്രനായി..നിൻ പൂമുഖം...🎼 കാതിലേക്ക് ഒഴുകിയെത്തിയ ഗാനത്തിൽ ലയിച്ച് ചുണ്ടിൽ ഒരു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു പല്ലവി... അടുത്ത് പ്രിയപ്പെട്ട ആരുടെയോ സാമീപ്യം തോന്നിയതും അവൾ തല ചെരിച്ച് നോക്കി...തന്റെ തൊട്ടടുത്ത് ഇരിക്കുന്ന അർജുനെ കണ്ട് അവൾ ഞെട്ടി..കണ്ണുകൾ വിടർന്നു..അവളുടെ ഹൃദയമിടിപ്പ് വല്ലാതെ കുതിച്ചുയർന്നു...അവന്റെ തോൾ അവളുടെ തോളിലേക്ക് തട്ടിയതും പല്ലവിയുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നുപോയി.. എന്നാൽ അർജുൻ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല...തന്റെ മുഖത്തേക്ക് പാറിവീണ പല്ലവിയുടെ മുടിയിലെ മുല്ലപ്പൂവിന്റെ ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചുകയറിയതും അവൻ പതിയെ തല ചെരിച്ച് നോക്കി...

പിടക്കുന്ന മിഴികളോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന പല്ലവിയെ കണ്ടതും അവന്റെ ഹൃദയമിടിപ്പിന്റെ വേഗതയും ഉയർന്നു... ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി..അർജുന് എന്താ സംഭവിക്കുന്നത് എന്നവന് മനസിലാകുന്നില്ല...പല്ലവിയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവൻ അവനെത്തന്നെ മറക്കുന്നതുപോലെ തോന്നി... "അവളുടെ മിഴികളിൽ അണയാത്ത പ്രകാശം ഉണ്ടായിരുന്നു...അടങ്ങാത്ത വാശിയുണ്ടായിരുന്നു..പറയാത്ത പ്രണയം ഉണ്ടായിരുന്നു....💓" അത് തന്നെ കൊത്തിവലിക്കുന്നതുപോലെ അർജുന് തോന്നി...എത്രനേരം കണ്ണുകൾക്കൊണ്ട് മൗനമായി പ്രണയിച്ചു എന്ന് അറിയില്ല... "ടിക്കറ്റ്...ടിക്കറ്റ്....." കണ്ടക്ടറിന്റെ ശബ്ദമാണ് ഇരുവരെയും സുബോധത്തിലേക്ക് കൊണ്ടുവന്നത്...ഇരുവരും ഞെട്ടി നോട്ടം മാറ്റി... പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...

അവന്റെ ഓരോ നോട്ടവും അവളെ വല്ലാതെ പിടിച്ചുലയ്ക്കുന്നതുപോലെ തോന്നി... കോളേജ് സ്റ്റോപ്പിലേക്ക് ബസ് ഇറങ്ങിയപ്പോഴേക്കും ആകാശം കറുത്തിരുണ്ടിരുന്നു...ഒരു തണുത്ത കാറ്റ് വീശിയതിനൊപ്പം ജലത്തുള്ളികൾ ഭൂമിയിലേക്ക് അലച്ചുവീണു... പല്ലവി ബാഗിൽനിന്ന് കുടയെടുത്ത് അടുത്തുനിൽക്കുന്ന അർജുനെ നോക്കി...അവൻ ആണെങ്കിൽ കുടയില്ലാതെ ആകെ പെട്ടുനിൽക്കുകയായിരുന്നു... പല്ലവി ചിരി അടക്കി കുടനിവർത്തി ഒരറ്റം അവനുനേരെ നീട്ടി വരുന്നോ എന്ന ഭാവത്തിൽ നോക്കി.. അർജുൻ അവളെ ഒന്ന് നോക്കിയതിനുശേഷം ആ കുടയുടെ കീഴിലേക്ക് കയറി... ഇരുവരും മഴയിലേക്ക് ഇറങ്ങി നടന്നുനീങ്ങി...കോരിച്ചോരിയുന്ന മഴയിലും അവന്റെ നെഞ്ചിലെ ചൂട് തന്റെ ദേഹത്തോട് ചേർന്നപ്പോൾ പല്ലവി ആകെ വിയർത്തു..

ഇടയ്ക്ക് കാറ്റ് ഒന്ന് ആഞ്ഞുവീശിയതും പല്ലവിക്ക് കുട ബാലൻസ് ചെയ്ത് പിടിക്കാൻ കഴിയാതെയായി...അതുകണ്ട് അർജുൻ കുടയിൽ അവളുടെ കൈക്കുമീതെ ഒരു കൈവച്ച് മറുകൈകൊണ്ട് അവളുടെ തോളിലൂടെ ചേർത്തുപിടിച്ചു... പല്ലവി അടിമുടി വിറച്ചുപോയി..അവന്റെ കയ്യിലെ ചൂട് അവളുടെ ദേഹത്താകമാനം പടർന്നുകയറി...വിറയാർന്ന മിഴികളോടെ അവൾ പതിയെ തലയുയർത്തി അവനെനോക്കി..ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി കണ്ട് പല്ലവി കണ്ണുംമിഴിച്ച് അവനെനോക്കി..അവൻ പുഞ്ചിരിക്കുന്നത് അവൾ ആദ്യമായി കാണുകയായിരുന്നു... "ഒരു കുട മര്യാദക്ക് പിടിക്കാനുള്ള സ്റ്റാമിന പോലും നിനക്കില്ലേടി....??? അവളുടെ നോട്ടം കണ്ട് അവൻ കലിപ്പിൽ ചോദിച്ചതും പല്ലവി ഞെട്ടി ഒന്നുകൂടി അവനെ സൂക്ഷിച്ചുനോക്കി..പുഞ്ചിരിയും ഇല്ല ഒരു മണ്ണങ്കട്ടയും ഇല്ല... അവൾ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി..

അതുകണ്ട് അവനും അവളെ ഒന്ന് കണ്ണുരുട്ടി ആ കുടക്കീഴിൽനിന്നും വരാന്തയിലേക്ക് കയറി അവളെ ഒന്ന് നോക്കുകകൂടി ചെയ്യാതെ നടന്നുനീങ്ങി... "ദുഷ്ടൻ...ഒരു താങ്ക്സ് പോലും പറഞ്ഞില്ല..." അവൻ പോകുന്നതുംനോക്കി അവൾ കീഴ്ച്ചുണ്ട് പിളർത്തി...പെട്ടെന്ന് അവൻ നടത്തം നിർത്തി ഒന്ന് തിരിഞ്ഞുനോക്കി.. "എന്താടി പറഞ്ഞത്.....??? അവൻ ചോദിച്ചതുകേട്ട് അവൾ നാക്ക് കടിച്ച് ഒന്നുമില്ലന്ന് ചുമൽ കൂച്ചി ക്ലാസിലേക്ക് ഓടി.. ക്ലാസ്സിൽ ഇരിക്കുമ്പോഴും പല്ലവിയുടെ മനസ്സ് അർജുന്റെ അടുത്ത് ആയിരുന്നു...ഇപ്പോഴും അവന്റെ നെഞ്ചിലെ ചൂട് അവളുടെ ദേഹമാകെ തങ്ങിനിൽക്കുന്നതുപോലെ അവൾക്ക് തോന്നി... അവന്റെ സ്പർശനമേറ്റ കയ്യിൽ അവൾ പതിയെ തഴുകി.... വൈകീട്ട് പല്ലവി വീട്ടിലേക്ക് ചെന്നതും കണ്ടത് വീട്ടിൽനിന്നും പുറത്തേക്ക് വരുന്ന ശേഖരേട്ടനെയാണ്...നാട്ടിലെ അറിയപ്പെടുന്ന ഒരു വിവാഹ ബ്രോക്കർ ആണ് അയാൾ... അയാൾ പല്ലവിയെ കണ്ടതും ഒരു പുഞ്ചിരി സമ്മാനിച്ചു...

തിരിച്ചും ഒരു പുഞ്ചിരി നൽകി അവൾ ഓടി അകത്തുകയറി... "ആഹ് പവി നീ വന്നോ..പോയി ഫ്രഷ് ആയി വാ...ഞാൻ ചായ എടുക്കാം..." അവളെ കണ്ടതും പാർവതി കയ്യിലെ ഫോട്ടോസ് ടേബിളിൽ വച്ച് എഴുന്നേറ്റു...പല്ലവി പോയി ആ ഫോട്ടോസ് എല്ലാം എടുത്ത് ഒന്ന് നോക്കി... "മ്മ്...പാറുമ്മ എട്ടായിയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ടെ അടങ്ങൂല്ലേ...??? "അതിന് ഞാൻ എന്ത് ചെയ്തൂന്നാ....??? അവളുടെ ചോദ്യം കേട്ട് പാർവതി നെറ്റി ചുളിച്ചു... "പിന്നെ ഇതൊക്കെ ആർക്കുവേണ്ടിയാ..അച്ഛനെ ഒന്നുകൂടി കെട്ടിക്കാൻ പോകുവാണോ...??? "ഓ...ഒന്നിനെത്തന്നെ സഹിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ..എന്തിനാ മോളേ..ഇപ്പൊ ഉള്ള കുറച്ച് സമാധാനം കൂടി കളയുന്നത്...ഇനി നിങ്ങൾക്ക് ഒക്കെ നിർബന്ധമാണെങ്കിൽ വേണേൽ ഒന്നിനെ കെട്ടാം കേട്ടോ..."

പല്ലവി പറഞ്ഞതിന് പിന്നാലെ മാധവ് അങ്ങോട്ട് വന്ന് നിഷ്കു ആയി പറഞ്ഞതും പാർവതി അവരെനോക്കി പല്ലിറുമ്മി... "ദേ മനുഷ്യാ...എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് കേട്ടോ....!!!! "കൂൾ കൂൾ..ഞാനൊരു തമാശ പറഞ്ഞതല്ലേ പെണ്ണേ...എനിക്കെന്റെ പാറുക്കുട്ടിയല്ലേ എല്ലാം..." മാധവ് പാർവതിയെ ചേർത്തുപിടിച്ച് പറഞ്ഞതും അവർ ഒന്ന് ശാന്തമായി...അതുകണ്ട് പല്ലവി ചിരി കടിച്ചുപിടിച്ചുനിന്നു..പാർവതി ഇത്രയേ ഒള്ളൂ എന്ന് അവർക്ക് രണ്ടുപേർക്കും അറിയാം... "അല്ല ശേഖരൻ കൊണ്ടുവന്നതിൽ ഏതെങ്കിലും ഇഷ്ടപ്പെട്ടോ...?? "ആഹ് ഏട്ടാ..രണ്ടുമൂന്നുപേർ ഉണ്ട്...നല്ല കുട്ടികളാ...വീട്ടുകാരും കൊള്ളാം...ഇനി ആരെ വേണമെന്ന് അവനോട് തന്നെ ചോദിക്കാം..." "ഹാ ബെസ്റ്റ്...ഉത്തരം കിട്ടിയതുതന്നെ...ഏട്ടൻ ചീത്ത പറയാതെയിരുന്നാൽ ഭാഗ്യം..." പല്ലവി പറഞ്ഞു...

അതുകേട്ട് പാർവതിയുടെ മുഖം മാറി... "എന്താ...എന്താ അവന്...ഇനിയും എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാൻ നിന്റെ ഏട്ടന് പറ്റില്ലേ...എത്രനാൾ എന്നുവച്ചാ അവൻ ഇനിയൊരിക്കലും മടങ്ങിവരാത്ത ആ കുട്ടിയെ ഓർത്ത് ജീവിക്കാൻ പോകുന്നത്..എനിക്കറിയാം ഓരോ ദിവസം നീറിപ്പുകയുകയാണ് എന്റെ കുട്ടി അവിടെ...അതൊന്നും കണ്ടില്ലന്ന് നടിക്കാൻ എനിക്ക് പറ്റില്ല...." ഇടറിയ ശബ്ദത്തോടെ അത്രയും പറഞ്ഞ് പാർവതി പോയി..പല്ലവിക്ക് ഒന്നും പറയേണ്ടിയിരുന്നില്ല എന്നുതോന്നി...മാധവിനും ആകെ വിഷമം തോന്നിയെങ്കിലും പല്ലവിയെനോക്കി ഒന്ന് പുഞ്ചിരിച്ച് ഒന്നുമില്ലന്ന് കണ്ണുചിമ്മി...

രാത്രി ബാൽക്കണിയിൽ നിന്ന് ആകാശത്തേക്ക് നോക്കി നിൽക്കുകയാണ് അർജുൻ...കയ്യിലിരുന്ന് എരിയുന്ന സിഗരറ്റ് ചുണ്ടോട് അടുപ്പിച്ച് അവൻ ഒരു പഫ് എടുത്തു.. മനസ്സ് നിറയെ അവളാണ്..പല്ലവി...എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും അതിലേറെ ശക്തിയോടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ അവനുതോന്നി...അവളുടെ ശരീരത്തിന് കസ്തൂരിയുടെ ഗന്ധമാണെന്ന് അവൻ ഓർത്തു... "ഈ ജീവിതമാകെ നിൻ നാദത്താൽ മൂടിയിരിക്കുന്നു..ഏകാന്തതയെക്കാൾ ആത്മനിർവൃതി നൽകുന്ന സംഗീതത്തിന്റെ താളമാണ് നീ...💕"......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story