പുതുവസന്തം: ഭാഗം 8

puthuvasantham

എഴുത്തുകാരി: ശീതൾ

അതേ.......!!!!!! അവളിൽനിന്ന് നോട്ടം മാറ്റി ഒരുതരം കിതപ്പോടെ അവൻ പറഞ്ഞു... പല്ലവി ഒരുനിമിഷം ഞെട്ടി അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി...അനിയന്ത്രിതമായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...അവന്റെ തോളിൽ അമർന്ന അവളുടെ കൈ താനേ അയഞ്ഞു...മനസ്സ് മരവിച്ചതുപോലെ അവൾക്ക് തോന്നി...അപ്പോഴും അവളുടെ നോട്ടം അവന്റെ ചുവന്നുകലങ്ങിയ കണ്ണുകളിൽ എത്തിനിന്നു... "അ....അജു...വേട്ടാ......!!! ഇടർച്ചയോടെ അവൾ വിളിച്ചു....അർജുൻ അവളെ വീണ്ടും രൂക്ഷമായി നോക്കി... "നിനക്കിനിയും എന്താ വേണ്ടത്.......അറിഞ്ഞില്ലേ എന്നെപ്പറ്റി എല്ലാം..ഇനി എന്ത് കാണാൻ നിൽക്കാ..എന്റെ മുന്നിൽനിന്ന് പോടീ....!!!!! നിറഞ്ഞുവന്ന കണ്ണുകൾ അവൾ കാണാതെ മറച്ചുകൊണ്ട് അവൻ അലറി....എന്നാൽ അവൾ ഒരടി പോലും മാറിയില്ല...

അതുകണ്ട് അവൻ ദേഷ്യത്തിൽ അവിടെനിന്നും പോയി... എന്നാൽ പല്ലവി അവനിൽനിന്ന് അകലാൻ ഒരുക്കമല്ലായിരുന്നു...അവൾ ഇതെല്ലാം കണ്ട് പകച്ചുനിന്നിരുന്ന ശ്യാമിന്റെയും ജിത്തുവിന്റെയും അടുത്തേക്ക് ചെന്നു...കണ്ണുകൾ അമർത്തി തുടച്ച് അവൾ അവരെനോക്കി... "പറ....എന്താ അജുവേട്ടന്റെ ജീവിതത്തിൽ സംഭവിച്ചത്...എനിക്കെല്ലാം അറിയണം...പറയാൻ....!!!!!! ~~~~~~~~ "ഡാ അജു.....നിനക്ക് ഞാൻ എന്റെ പവിയെ തരാമെടാ....നീ അവളെ പൊന്നുപോലെ നോക്കും..അതെനിക്ക് ഉറപ്പാ..." ഹോസ്റ്റൽ മുറിയിൽ ഇരുന്ന് കമ്പനി കൂടുന്നതിനിടയിൽ പ്രണവ് പറഞ്ഞു...അർജുനും പ്രണവും ജിത്തുവും ശ്യാമും ഡിഗ്രി പഠിക്കുന്ന സമയമാണ്...അവർ നാലുപേരും എല്ലാത്തിനും ഒരുമിച്ചാണ്..

പ്രണവ് പറഞ്ഞതുകേട്ട് ഫോണിൽ നോക്കിയിരുന്ന അർജുൻ തലയുയർത്തി പ്രണവിനെ നോക്കി ഒന്ന് ചിരിച്ചു... "ഓഹോ..അപ്പോ അങ്ങനെയാണല്ലേ...ഞങ്ങളൊന്നും നിന്റെ അളിയന്മാർ ആയാൽ നിനക്ക് സുഖിക്കില്ലേടാ...?? ഗ്ലാസിലേക്ക് പകർന്ന ബിയർ ഒരു സിപ് കുടിച്ചുകൊണ്ട് ജിത്തു ചോദിച്ചു....പ്രണവ് അവനെ അടിമുടി നോക്കി.. "അയ്യാ...എന്റെ അളിയൻ ആക്കാൻ പറ്റിയ മുതൽ..നിന്നെപ്പോലെ നാലുനേരം വെട്ടിവിഴുങ്ങി വീട്ടുകാർക്ക് തന്നെ ഒരു ഭാരമായി നടക്കുന്നവനെയല്ല എന്റെ പെങ്ങൾക്ക് വേണ്ടത്..." അതുകേട്ടതും ജിത്തു പ്രണവിനെനോക്കി ഒരു അവിഞ്ഞ ഇളി പാസ്സാക്കി.. "ഡാ അജു...അവളെ നീ കെട്ടിക്കോ ടാ...നീയാണ് അവളെ കെട്ടുന്നത് എന്ന് അറിഞ്ഞാൽ അച്ഛനും പാറുമ്മയും സന്തോഷത്തോടെ തന്നെ നിനക്ക് അവളെ തരും..അത്രയ്ക്ക് പൊളിയാണ് മോനെ നീ...

" ചെറുതായി ഒന്ന് ആടിക്കൊണ്ട് പ്രണവ് പറഞ്ഞതുകേട്ട് അർജുൻ ഫോൺ ഓഫ് ചെയ്ത് എഴുന്നേറ്റു.... 'അതേ...മതി...മൂന്നിന്റെയും കലാപരിപാടി...നിർത്തിക്കോ..ഇപ്പൊ തന്നെ മൂന്ന് ബോട്ടിൽ ബിയർ അകത്താക്കി..." മൂന്നിന്റെയും തലയിൽ ഓരോ കൊട്ട് കൊടുത്തുകൊണ്ട് അർജുൻ പറഞ്ഞു... "ങാഹാ....നീ കിടന്നങ്ങനെ ഉരുളുകയൊന്നും വേണ്ട...മര്യാദക്ക് പറഞ്ഞോ..നിനക്ക് ഇവന്റെ പെങ്ങളെ കെട്ടാൻ സമ്മതമാണോ അല്ലയോ..സെ യെസ് ഓർ നോ....!!! ബിയർ ബോട്ടിൽ കയ്യിലെടുത്ത് ശ്യാം അർജുനോട്‌ ചോദിച്ചതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവന്റെ മനസ്സിൽ നീട്ടിയെഴുതിയ കണ്ണുകളും പനിനീർ അധരങ്ങളുമായി ആരെയും മയക്കുന്ന സൗന്ദര്യത്തോടെ നിൽക്കുന്ന ആ ധാവണിക്കാരിയുടെ മുഖം കടന്നുവന്നു..

പല്ലവി മായാത്ത പുഞ്ചിരിയോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു....യാദൃശ്ചികമായി പ്രണവിന്റെ വീട്ടിൽനിന്ന് ഒരുമാത്ര കണ്ട അവളുടെ മുഖം അവൻ ഓർത്തെടുത്തു.. അവന്റെ മുഖത്തെ ഭാവങ്ങളെല്ലാം സസൂക്ഷ്മം വീക്ഷിക്കുകയാണ് ബാക്കി മൂന്ന് ജോഡി കണ്ണുകൾ... "മ്മ്മ്....ആട്ടണ്ട്....ആട്ടണ്ട്..." ജിത്തു പതിയെ ശ്യാമിന്റെയും പ്രണവിന്റെയും ചെവിയിൽ പറഞ്ഞു...പ്രണവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു... അപ്പോഴാണ് പ്രണവിന്റെ ഫോൺ റിങ് ചെയ്തത്... "ഓഹ് ഗോഡ്...അച്ചു ആടാ...ഇപ്പൊ ഫോൺ അറ്റൻഡ് ചെയ്താൽ ഞാൻ കുടിച്ചു എന്ന് പെണ്ണിന് എന്തായാലും മനസ്സിലാകും.." സ്‌ക്രീനിൽ തെളിഞ്ഞ അശ്വതിയുടെ മുഖം കണ്ട് പ്രണവ് തലക്ക് കൈകൊടുത്ത് പറഞ്ഞു... "താനെന്തൊരു ദുഷ്ടനാടോ...ആ കൊച്ചിനോട് ഇനി കുടിക്കില്ലന്ന് ഒക്കെ ഉറപ്പ് പറഞ്ഞിട്ട്..നീ...ഛെ മോശം പാച്ചു..

" ശ്യാം "പോടാ കോപ്പേ....ഇനിയിപ്പോ എന്തുചെയ്യും..ഫോൺ എടുക്കാതെ ഇരുന്നാലോ..ഉറങ്ങി എന്ന് വിചാരിച്ചോളും..." "ഫോൺ എടുക്കാതെ ഇരുന്നാൽ അതും പണി ആകും..." ജിത്തു "ഡാ മോനെ അജു...ഒന്ന് ഫോൺ എടുക്കടാ....!! പ്രണവ് അർജുനെ നിഷ്കു ഭാവത്തിൽ നോക്കി പറഞ്ഞു...അർജുൻ അവനെനോക്കി കണ്ണുരുട്ടി... "പോടാ....എന്നെക്കൊണ്ട് പറ്റില്ല...എന്തിനാടാ നീ ആ പാവത്തിനെ ഇങ്ങനെ പറ്റിക്കുന്നത്...അത് സങ്കടമെല്ലാം പറയുന്നത് എന്നോടാ..നീ തന്നെ എടുത്ത് സംസാരിക്ക്...." "അയ്യോ ടാ അങ്ങനെ പറയല്ലേ...നീ എന്തെങ്കിലും ഒന്ന് പറഞ്ഞ് ഒപ്പിക്ക്..നീ പറഞ്ഞാൽ അവൾ വിശ്വസിക്കും...ഈ ഒരൊറ്റ തവണകൂടി മതി..." പ്രണവ് കെഞ്ചിക്കൊണ്ട് പറഞ്ഞു...അവനെ ഒന്ന് തുറിച്ചുനോക്കിയിട്ട് അർജുൻ കോൾ അറ്റൻഡ് ചെയ്ത് അശ്വതിയോട് സംസാരിച്ചു... അശ്വതിയും പ്രണവും തമ്മിൽ ഇഷ്ടത്തിലാണ്..

അവരുടെ കൂടെത്തന്നെ പഠിക്കുന്ന കുട്ടിയാണ് അശ്വതി.. തെറ്റുകണ്ടാൽ ഇടപെടാൻ അർജുൻ കോളേജിൽ എന്നും മുന്നിൽ ആയിരുന്നു...അതുകൊണ്ട് തന്നെ അത്യാവശ്യം ശത്രുക്കളെ അവൻ വാങ്ങിക്കൂട്ടിയിരുന്നു... എങ്കിലും അർജുനുമായി നേരിട്ട് ഏറ്റുമുട്ടാൻ എല്ലാവരുടെ ഉള്ളിലും ഒരു ഭയം ഉണ്ടായിരുന്നു... ആരെയും ഭയക്കാതെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യാൻ അവന് പ്രത്യേക കഴിവ് ആയിരുന്നു...അതുകൊണ്ട് അവൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു.... ആ ദിവസമാണ് അവന്റെ ലൈഫ് മൊത്തത്തിൽ മാറ്റി മറിച്ചത്... അന്നൊരു ശനിയാഴ്ച്ചയായിരുന്നു...ഉച്ചക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്ത് ദേവൻ സർ വിളിച്ചിട്ട് അർജുൻ ലൈബ്രറിയിൽ പോയി സാറിനെ കണ്ട് തിരിച്ചുവരുകയായിരുന്നു... മുകളിലെ നിലയിൽ ആയിരുന്നു ലൈബ്രറി...

അടച്ചിട്ടിരിക്കുന്ന പഴയ സൂവോളജി ലാബ് കഴിഞ്ഞുവേണം താഴേക്ക് ഇറങ്ങാൻ... അർജുൻ അതുവഴി പാസ്സ് ചെയ്തപ്പോഴാണ് അകത്ത് ആരുടെയൊക്കെ അടക്കിയുള്ള സംസാരവും ഞരക്കവും ഒക്കെ കേട്ടത്.. അർജുൻ നെറ്റി ചുളിച്ച് അവിടേക്ക് നോക്കി...ഡോറും വിൻഡോയും ഒക്കെ ക്ലോസ് ആയിരുന്നു... അവൻ തോന്നിയതാകും എന്ന് വിചാരിച്ച് പോകാൻ ഒരുങ്ങിയപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്...നോക്കിയപ്പോൾ ജിത്തു "ജിത്തു...പറയെടാ....." "അജു ഇത് ഞാനാ പ്രണവ്...എടാ എന്റെ ഫോൺ എവിടെയോ മിസ്സ്‌ ആയിപ്പോയി...വിളിച്ചുനോക്കിയിട്ട് റിങ് പോകുന്നുണ്ട്..പക്ഷെ ആരും എടുക്കുന്നുമില്ല..ഇവിടുന്നൊന്നും സൗണ്ടും കേൾക്കുന്നില്ല...നീ വരണ വഴിയിലൊക്കെ ഒന്ന് നോക്കണേ...എവിടേലും വീണുപോയതാകും..." "ആടാ ഞാൻ നോക്കാം..."

"ഡാ പിന്നെ...നീ അച്ചുവിനെ എവിടേലും കണ്ടിരുന്നോ ടാ..പെണ്ണ് ഇന്ന് എന്റെ അടുത്തേക്ക് വന്നിട്ടേയില്ല...ചിലപ്പോൾ ഇന്നലെ ഞാൻ മിണ്ടാത്തതിന്റെ ദേഷ്യമായിരിക്കും...." പ്രണവ് പറഞ്ഞതുകേട്ട് അർജുൻ ചിരിച്ചു... "അവൾ കുറച്ചുകഴിയുമ്പോൾ പ്രണവേട്ടാ എന്നും വിളിച്ചോണ്ട് ചിണുങ്ങിക്കൊണ്ട് വരും..നീ നോക്കിക്കൊ.." "ആഹ് ഇങ്ങ് വരട്ടെ...ശെരിക്കും കൊടുക്കുന്നുണ്ട് കാന്താരിക്ക് ഞാൻ..." അർജുൻ ചിരിയോടെ തന്നെ ഫോൺ കട്ട്‌ ചെയ്ത് പ്രണവിന്റെ നമ്പർ ഡയൽ ചെയ്തു...റിങ് പോകുന്നതിനോടൊപ്പം സൂവോളജി ലാബിൽനിന്നും അവന്റെ ഫോൺ റിങ് ചെയ്തത് കേട്ട് അർജുൻ വീണ്ടും അവിടേക്ക് ചെന്നു... അതിനകത്തുനിന്ന് തന്നെയാണ് സൗണ്ട് കേൾക്കുന്നത് എന്ന് ഉറപ്പായതും അവൻ ഡോറിൽ തള്ളി..അത് അകത്തുനിന്ന് ലോക്ക് ആയിരുന്നു...

അവൻ രണ്ടും കൽപ്പിച്ച് ഡോറിൽ ആഞ്ഞുതള്ളി..അതിനുള്ളിലെ കാഴ്ച കണ്ട് അർജുൻ തറഞ്ഞുനിന്നു... കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അശ്വതി നിലത്ത് ബോധമില്ലാതെ കിടക്കുന്നു...അർജുന്റെ കണ്ണുകളിൽ ആകെ ഇരുട്ട് കയറുന്നതുപോലെ തോന്നി... പെട്ടെന്ന് അർജുനെ കണ്ട് അവളുടെ അടുത്തായി നിന്ന കാമക്കണ്ണുകളിൽ ഭയം നിഴലിച്ചു... "ഡാാാാ.............!!!!! അർജുൻ അവർക്കുനേരെ പാഞ്ഞടുത്തു...അവൻ വരുന്നതുകണ്ട് അവർ അവനിൽനിന്ന് രക്ഷപ്പെടാൻ നോക്കി...എന്നാൽ അശ്വതിയുടെ മുഖം കാണുന്തോറും അവന്റെ കോപം ആളിക്കത്തിക്കൊണ്ടിരുന്നു.... നിലത്തുകിടന്ന ഇരുമ്പുവടി കയ്യിലെടുത്ത് അർജുൻ അവരെ കലിതീരെ അവൻ തല്ലി...സിറിഞ്ചുകളും മരുന്നുകുപ്പികളും അവിടെയാകെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു... അടി കിട്ടി അവരെല്ലാം അർജുനെ ആ റൂമിൽ ലോക്ക് ചെയ്ത് ഇറങ്ങിയോടിയപ്പോൾ അർജുൻ അശ്വതിയുടെ അടുത്തേക്ക് ഓടി... "അച്ചു....അച്ചു...കണ്ണ് തുറക്കടാ....അച്ചു....!!!

അശ്വതിയെ തന്റെ മടിയിലേക്ക് കിടത്തി അടുത്ത് കിടന്ന ഷോൾ കൊണ്ട് അവളെ പൊതിഞ്ഞുപിടിച്ചു....അവളുടെ ചുടുരക്തം അവന്റെ ഷിർട്ടിലാകെ പടർന്നുകയറി...അവൻ അവളെ തട്ടിവിളിച്ചുകൊണ്ടിരുന്നു.. "അച്ചു കണ്ണുതുറക്കടാ....." ഒരു ചെറിയ ഞരക്കത്തോടെ അവൾ കണ്ണുതുറന്നു...കൂമ്പിയടഞ്ഞ കണ്ണുകളോടെ അവൾ അർജുനെ നോക്കി.... "ഞ....ഞാ...ൻ ചീ...ത്തയാ...യി...അജു..അജുവേട്ടാ...ഞാ..ൻ..നശി..ച്ചുപോയി...." നിറഞ്ഞ മിഴികളാൽ ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു... "ഇല്ലടാ..നിനക്ക് ഒന്നുല്ല...നമുക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം..." അർജുന്റെ കണ്ണുകളും നിറഞ്ഞൊഴുകി...അവൻ അവളെ അവിടെ കിടത്തി ഡോർ തുറക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും അത് പുറത്തുനിന്ന് ലോക്ക് ആയിരുന്നു... അർജുൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നതും അവൾ അവന്റെ കൈ വിറയാർന്ന അവളുടെ കൈക്കുള്ളിൽ വച്ചു.. "വേ...ണ്ടാ..അജു...വേട്ടാ...എനിക്ക് ഇനി ജീവിക്കണ്ട..പ്ര..പ്രണവേട്ടനോട്‌...പ..പറയണം...എ..എന്നെ...മറ....ക്കാൻ...എനിക്ക് ഒ...ത്തി..രി...ഇ..ഷ്ട..മായി...രുന്നു...എന്നും...പറ....

ഒരു ഏങ്ങലോടെ അത് പറഞ്ഞതും അവളുടെ അവസാന ശ്വാസവും നിലച്ചു.... ~~~~~~ "മയക്കുമരുന്നിന്റെ ലഹരിയിൽ അവർ ആ പാവത്തിനെ ഒരുപാട് ഉപദ്രവിച്ചു...പക്ഷെ അതിന്റെ ശിക്ഷയെല്ലാം ഏറ്റുവാങ്ങേണ്ടി വന്നത് അജു ആയിരുന്നു...എല്ലാവരും വലിയ പ്രമുഖരുടെ മക്കൾ ആയിരുന്നതുകൊണ്ട് അർജുനെ മനപ്പൂർവം ഈ കേസിൽ കുടുക്കി അവർ രക്ഷപെട്ടു..." "അശ്വതിയെ കാണാതെ അവളുടെ ഫ്രണ്ട്സും ഞങ്ങളും എല്ലാം അവളെ അന്വേഷിച്ച് ഒടുക്കം സൂവോളജി ലാബിൽ വച്ചുകണ്ടു...എന്നാൽ അർജുനെയും അശ്വതിയെയും ഒരുമിച്ച് കണ്ടപ്പോൾ എല്ലാവരും തെറ്റിദ്ധരിച്ചു....മാത്രവുമല്ല അന്വേഷണത്തിൽ അശ്വതിയുടെ തലയിൽ അടിയെറ്റ ഇരുമ്പുവടിയിൽ അർജുന്റെ വിരൽ അടയാളവും പതിഞ്ഞിട്ടുണ്ടായിരുന്നു.." "അതെല്ലാംകൂടി ആയപ്പോൾ പ്രണവും അവനെ തെറ്റിദ്ധരിച്ചു...അർജുന്റെ കൂടെ ആരും ഉണ്ടായില്ല..തീർത്തും അവൻ ഒറ്റപ്പെട്ടു...പ്രണവും ആകെ തകർന്നുപോയി..

അശ്വതിയെ അവന് ജീവൻ ആയിരുന്നു...അർജുൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അവനോട് ഞങ്ങൾ ഒരുപാട് തവണ പറഞ്ഞു എങ്കിലും അവൻ അതൊന്നും വിശ്വസിച്ചില്ല...." "മകൻ തെറ്റുചെയ്തു എന്ന് ഉറച്ചുവിശ്വസിച്ച് അവന്റെ അച്ഛനും അവനുവേണ്ടി ഒന്നും ചെയ്തില്ല...അങ്ങനെ അർജുന് എല്ലാവരോടും ഒരുതരം വെറുപ്പായി മാറി..ആ അവസ്ഥയിൽ ഞങ്ങളെക്കൊണ്ട് ആകുന്നപോലെ ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല...." "പക്ഷെ ഇപ്പോഴും അവന്റെ മനസ്സിൽ മായാതെ കിടക്കുന്നത് നിന്റെ മുഖമാണ് പല്ലവി...ഇവിടെവച്ച് നിന്നിൽനിന്ന് അവൻ എന്തിനാണ് അകലാൻ ശ്രമിക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ ആണ് നീ പ്രണവിന്റെ പെങ്ങൾ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത്..." "ഈ സത്യങ്ങളെല്ലാം അറിഞ്ഞാൽ നീയും അവനെവിട്ട് പോകുമെന്ന് ആണ് അവൻ വിശ്വസിച്ചിരിക്കുന്നത്...

" ശ്യാമും ജിത്തുവും പറഞ്ഞത് നിറഞ്ഞ മിഴികളാലെ പല്ലവി കേട്ടുനിന്നു....അവന്റെ മനസ്സിൽ താൻ ഉണ്ടെന്ന് അറിഞ്ഞതും അവനെ ഒന്ന് കാണാൻ അവൾ വല്ലാതെ കൊതിച്ചു... അവർ പറഞ്ഞ ഓരോ വാക്കിലും അർജുനെ അവൾ കൂടുതൽ അറിയുകയായിരുന്നു..അവനെ അവളുടെ ഹൃദയത്തിന്റെ ഉള്ളറയിൽ പതിപ്പിക്കുകയായിരുന്നു... ഇതേസമയം ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി നിൽക്കുകയായിരുന്നു അർജുൻ...താൻ മറക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ എല്ലാം അവന്റെ മനസ്സിലൂടെ വീണ്ടും മിന്നിമാഞ്ഞു...ജീവനറ്റ് കിടക്കുന്ന അശ്വതിയുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി...കൂടെ മാധവ് പറഞ്ഞ വക്കുകളും... "അർജുൻ...നീ തെറ്റ് ചെയ്തോ ഇല്ലയോ...എന്ന് ഞങ്ങൾക്ക് അറിയില്ല..പക്ഷെ നിന്നിൽനിന്ന് ഉണ്ടായ ഈ പ്രവർത്തി കാരണം..ഞങ്ങളുടെ മകൻ ആകെ തകർന്നിരിക്കുകയാണ്..ഇനിയും നിന്നെ അവൻ കണ്ടാൽ..

ഞങ്ങൾക്ക് അവനെ എന്നന്നേക്കുമായി നഷ്ടപ്പെടും...അതുകൊണ്ട് ദയവുചെയ്ത് ഇനി ഞങ്ങൾക്ക് ഇടയിലേക്ക് വരരുത്..." വീണ്ടും വീണ്ടും ആ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..അവൻ കണ്ണുകൾ ഇറുക്കിയടച്ചു... പതിയെ അതിനെയെല്ലാം കീഴ്മേൽ മറിച്ചുകൊണ്ട് പല്ലവിയുടെ മുഖവും അവന്റെ മനസ്സിലേക്ക് ഓടിയെത്തി... നീ എന്നോട് അടുക്കരുത് പല്ലവി..ചിലപ്പോൾ പിന്നീട് ഒരിക്കലും അടുക്കാൻ ആകാത്ത വിധം നമുക്ക് പിരിയെണ്ടി വന്നാലോ..കഴിയില്ല പെണ്ണേ...നീ എന്നിലേക്ക് ഇഴുകി ചേർന്നാൽ പിന്നെ പറിച്ചുമാറ്റുക അസാദ്യം..... "പക്ഷെ എന്റെ ഉള്ളിൽ നിനക്കായി ഞാൻ കരുതിവച്ചിരിക്കുന്ന സ്ഥാനം മറ്റാർക്കും നൽകാൻ കഴിയില്ല...

നീ എന്നെവിട്ട് പോയാലും ആ സ്ഥാനം ശൂന്യമായിത്തന്നെ കിടക്കും.." "അജുവേട്ടാ.............!!!!! പല്ലവിയുടെ ശബ്ദം കാതിൽ മുഴങ്ങിയതും അവൻ പൊടുന്നനെ തിരിഞ്ഞുനോക്കി... അടുത്തേക്ക് ഓടിയെത്തിയ അവൾ അവനിലേക്ക് അടുത്ത് അവനെ ഇറുകെപ്പുണർന്നു.... അർജുൻ ഒരുനിമിഷം തറഞ്ഞുനിന്നു...ഒട്ടും പ്രതീക്ഷിക്കാതെ അവൾ അവനെ മുറുകെപ്പുണർന്നതും അവന്റെ ഹൃദയമിടിപ്പ് കുതിച്ചുയർന്നു...അവളെ ഒന്ന് ചേർത്തുപിടിക്കാൻ പോലും അവന്റെ കൈ ഉയരുന്നില്ല.... "എന്നെ ഈ കൂടെക്കൂട്ടാമോ...അജുവേട്ടാ....ഈ ഹൃദയത്തിൽ നിന്നൊരു മോചനം എനിക്കിനി വേണ്ട...."..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story