QIZA ♥️: ഭാഗം 1

qiza

രചന: SANVI

"ഉപ്പ പ്ലീസ്...നാളെ തന്നെ ചെന്ന് ജോയിൻ ചെയ്യാനാ അവർ പറഞ്ഞത്...," "ന്റെ.. ആലി മോളെ... നിനക്കിവിടെ എന്തിന്റെ കുറവാണ്... ഇയ്യ് ജോലിക്ക് പോയിട്ട് വേണോ.. ഈ തറവാട്ടിൽ.. ചിലവുകഴിയാൻ... അനക്കും അന്റെ തലമുറക്കും ഇരുന്നു തിന്നാനും അതിലപ്പുറവും ഞാൻ ഉണ്ടാക്കീട്ടുണ്ട്.... പിന്നെന്തിനാ... ഈ... ജോലിയൊക്കെ...അനക്ക് ഞാൻ നല്ലൊരു മൊഞ്ജനെ കണ്ടു വെച്ചിട്ടുണ്ട്.... അവൻ നാട്ടില് വരട്ടെ എന്നിട്ട് വേണം നല്ല അന്തസ്സായിട്ട്... അന്റെ കല്യാണം നടത്താൻ......" "കുന്തം.... ചക്ക ന്ന് പറയുമ്പോ ചുക്ക് ന്ന് കേൾക്കുന്ന ഉപ്പാനോട് ഇത് പറഞ്ഞ.. എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ടാണ്.... പിന്നെ എന്തിനാ ഉപ്പ 4വർഷം എന്നെ പഠിപ്പിച്ചത്...." " ന്നാ... ശെരി.. ഇയ്യ് പൊയ്ക്കോ... പക്ഷെ... ആദ്യദിവസമല്ലേ...... അഞ്ചൽ ന്നെ കൂട്ടി പോയാമതി... ഓൻ്റെ കൂടെ ആവുമ്പോൾ പേടിക്കാനില്യ..." " ശരി... ഉപ്പ അല്ലെങ്കിലും... ൻ്റെ ഉപ്പച്ചി മുത്താണ്...."

"മതി സോപ്പിട്ടത്... അവസാനം കല്യാണ കാര്യം പറയുമ്പോൾ... ഈ.....സോപ്പൊന്നും ൻ്റട്ത്ത്‌ നടക്കുല..." ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി വേഗം അഞ്ചലിന് അതായത് എൻ്റെ അഞ്ചുവിനു ഫോൺ ചൈതു...... " ഹലോ..... ടാ അഞ്ചു... ഉപ്പ ജോലിക്കു പോവാൻ സമ്മതിച്ചു....'' " ടി... നിന്നോട് ഞാൻ ആയിരം വട്ടം പറത്തിട്ടുണ്ട് എന്നെ അഞ്ചുന്ന് വിളിക്കരുതെന്ന്.... അഞ്ചൽ ജമീൽ... അതാണ് ൻ്റെ പേര്.... നീ അഞ്ചു അഞ്ചുന്ന് വിളിച്ചിട്ട് ഇപ്പോ... എല്ലാവരും... എന്നെ കേറി............ടി അഞ്ചുന്നാ വിളിക്കുന്നത്.." " ൻ്റെ ... പൊന്നേ.. നമ്മുടെ പേരില്ലില്ലടാ.. നമ്മുടെ..ഒരുമ.... ആലിയ അഞ്ചൂം... അഞ്ചൽ ജമീൽ... " " നീ പേര്... വർണ്ണിക്കാതെ എപ്പോഴാ പോണ്ടേന്ന് പറ........ അത് കഴിഞ്ഞ് എനിക്ക് വേറേയും.. പണി ഉള്ളതാ.... " " ... ബിടെക്... സപ്ലി അടിച്ചിരിക്കുന്ന... നിനക്ക് എന്ത് പണി... ..???"

ഞാൻ അവനെ ഒന്ന് കളിയാക്കി പറഞ്ഞു... " ഒന്ന്... പോടി.... ജോലി ആയതിൻ്റെ അഹങ്കാരമായിരിക്കും..... നീ കണ്ടോ...ഈ ഇയറിൽ തന്നെ ഞാൻ എല്ലാം എഴുതി എടുക്കും... അത് ഞാൻ ഉമ്മാക്ക് കൊട്ത്ത വാക്കാ... " " ആ ... വാക്ക്... ൻ്റെ... അമ്മായി... ഒരു പാട് കേട്ടതാ....... നീ അത് വിട്.... നാളെ... ഫസ്റ്റ് ഡേ അല്ലേ.... നേരെത്തെ പോണം... " അവനോട് പറഞ്ഞ് എല്ലാം സെറ്റ് ആക്കി ... ഭയങ്കര എക്സൈറ്റ്മെൻ്റായിരുന്നു... രാവിലെ തന്നെ അലാം വെച്ച്.. എഴുന്നേറ്റു... ... പെട്ടെന്ന് തന്നെ റെഡി ആയി... അപ്പോഴേക്കും... അഞ്ചു വന്നു.... ഉപ്പാനോട് സംസാരിച്ചിരിക്കുകയാണ്.... " ...ടാ.... ഞാൻ... റെഡി വാ...പോവ്വാ.... " ഞാൻ വേഗം അവൻ്റെ കാറിൽ കയറി... ഇരുന്നു... എന്നിട്ടും അവൻ ... ഉപ്പാനോട്... എന്തൊക്കെയോ പറയുന്നുണ്ട്.... "ടാ... വേഗം... വാ... ടൈം പോകുന്നു... " അവൻ വന്ന് കാറിൽ കയറി ഇരുന്നു... "

സത്യം പറ...... നീ എനിക്ക് പാര വെക്കുക ആയിരുന്നില്ലേ....??" ഒരു സംശയത്തോടെ ചോദിച്ചു... "ഏയ്.... ഞാനങ്ങനെ ചെയ്യോ... എത്രയും വേഗം അവളെ കെട്ടിച്ചു വിടണമെന്ന് പറഞ്ഞു.... അത്രേ പറഞ്ഞള്ളൂ.... " (അഞ്ചൽ) " ദുഷ്ടാ......" അത് കുറച്ചു ഉച്ചത്തിലാണ് വിളിച്ചത്... പട്ടെന്ന് അവൻ കാർ... ബ്രേക്ക്‌ ഇട്ടു നിർത്തി... പെട്ടന്നായതു കൊണ്ട് ഞാൻ മുന്നിലേക്ക് കുതിച്ചു..... എന്റെ നെറ്റി മുന്നിൽ ചെന്ന് ഇടിച്ചു...വേദന കൊണ്ട്...നെറ്റി കൈകൊണ്ട് തിരുമ്മി മുന്നിലോട്ട് നോക്കിയപ്പോൾ ഒരു ബൈക്ക് ഞങ്ങളുടെ മുന്നിൽ..... ഞാൻ വേഗം കാറിൽ നിന്നിറങ്ങി.. അവനു നേരെ ചെന്നു അവൻ ഹെൽമെറ്റ്‌ വെച്ചതുകൊണ്ട്... അവന്റെ മുഖം വ്യക്തമല്ലായിരുന്നു...... "ടോ... എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത്... നിനക്ക് കണ്ണ് കാണാനില്ലേ......," എന്റെ നെറ്റി വേദനിച്ചതിനും ടൈം പോയതിനു മുള്ള ദേഷ്യം അവനോട് തീർത്തു.. "എവിടെക്കാടി.... കയറി പോകുന്നത്... നിന്റെ ഡ്രൈവറോട് പറ.... വണ്ടി നേരെ ഓടിക്കാൻ....,

"അവൻ ഇങ്ങോട്ട്... ദേഷ്യപെട്ട് പറയാൻ തുടങ്ങി.... അപ്പോഴേക്കും അഞ്ചു ഓടി വന്നു... , "സോറി... സോറി ... എന്റെ മിസ്റ്റേക്ക് ആണ്.....നീ വന്നേ... മിസ്റ്റേക്ക് നമ്മുടേതാണ്...,"അവൻ എന്നെ പിടിച്ചു മാറ്റാൻ തുടങ്ങി.... "അവന്റെ ഭാഗത്തു തന്നെയാ mistake വെറുതെ ... നീ അവനെ സപ്പോർട്ട് ചെയ്യണ്ട..." അപ്പോഴാണ് അവൻ ഹെൽമെറ്റ്‌ അഴിച്ചത്.... "ആദിൽ" എന്റെ ചുണ്ടിൽ അറിയാതെ ആ പേരു വന്നു.... "ആദി.. നീ ആയിരുന്നോ... സോറി ടാ " അഞ്ചൽ അവന്റെ അടുത്ത് പോയി പരസ്പരം കയ്യൊക്കെ കൊടുത്തു സംസാരിക്കാൻ തുടങ്ങി... ഞാൻ ദേഷ്യത്തിൽ വന്നു കാറിൽ കയറി ഇരുന്നു.... 2മിനുട്ട് കഴിഞ്ഞ് അഞ്ചൽ വന്ന് കാറിൽ കയറി...... "കഴിഞ്ഞോ...... കുശലന്വേഷണം... എങ്കിൽ പോകാമായിരുന്നു... " ഞാൻ നല്ല ദേഷ്യത്തിൽ തന്നെ പറഞ്ഞു.... " എൻ്റെ ആലി... വർഷമിത്ര ആയിട്ടും..

നിനക്കവനോടുള്ള കലിപ്പ് മാറീലെ കുട്ടിക്കാലത്തെന്തോ... തമാശ കാണിച്ചെന്നും വെച്ച്..." " നീ കാറെടുക്കുന്നുണ്ടോ...?? ഞാൻ നല്ല ദേഷ്യത്തിൽ പറഞ്ഞു " ഇതിപ്പോൾ... ഞാൻ.. അവനോട് സംസാരിച്ചതിനാണോ.. എന്നോടിത്ര ദേഷ്യം... അത് ശരി... ഞങ്ങൾ ഫ്രണ്ട്സല്ലേ... നീയും അവനും തമ്മിലുള്ള പ്രശ്നത്തിന് ഞാനെന്തിനു അവനോട് ദേഷ്യം കാണിക്കണം.... " " നീ.. അവൻ്റെ ഭാഗത്തോ... അതോ.. എൻ്റെ ഭാഗത്തോ..." " ഓ... ഇപ്പോ അതാണോ... ഞാൻ നിൻ്റെ ഭാഗത്ത്... പോരെ... സമാധാനമായോ...?" " ആ....ആയി...." അങ്ങനെ ഹോസ്പ്പിറ്റൽ എത്തി.. വലിയ ഹോസ്പിറ്റൽ ആണ് ... അഞ്ചു വിനോട് യാത്ര പറഞ്ഞ് വേഗം... ഉള്ളിലേക്ക് കടന്നു.. മനേജറുമായി കണ്ട്.... സംസാരിച്ചു... അദ്ദേഹം ലാബ് ഇൻച്ചാർജുമായി.. എന്നെ അവിടെത്തെ ലാബ് നെക്കുറിച്ച്ഒക്കെ പറഞ്ഞു തന്നു... മൊത്തത്തിൽ 5 ലാബും 4 കളക്ഷൻ സെൻ്ററും.. ഉണ്ട്... വലിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയതു കൊണ്ട്... നല്ല തിരക്കാണ്... എനിക്ക്.. ഹെമറ്റോളജി ലാബിലാണ്.. വർക്ക് ... ഇടയ്ക്ക് കളക്ഷനിലും ഇരിക്കേണ്ടി വരും... ഫസ്റ്റ് ടേ അതികം വർക്കൊന്നും ഉണ്ടായിരുന്നില്ല പിന്നെ എല്ലാം ഒന്ന് കണ്ടു പഠിച്ചു... വൈകീട്ട് അഞ്ചു തന്നെ വന്നു... " എങ്ങനെ ഉണ്ടായിരുന്നു.. ഫസ്റ്റ് ഡേ??... "

(അഞ്ചൽ) " അതൊക്കെ അടിപൊളി.. ... " " പിന്നെ നാളെ മുതൽ പോക്കും വരവുമൊക്കെ... സ്വന്തമായിട്ട് ആക്കിക്കോ.... " (അഞ്ചു) " അത് ഓർത്ത്....നീ... പേടിക്കേണ്ട നാളെ മുതൽ ഞാൻ ഒറ്റക്കു വന്നോളാം... ഇതിപ്പോ കോളേജ് ആണെങ്കിൽ മോൻ ഡൈലി എന്നെ കൊണ്ട് വന്ന് ആക്കിയേനെ......." " പോടി.... പോടി...." എന്നെ വീടിൻ്റെ മുറ്റത്തിറക്കി അവൻ പോയി... വീട്ടിലെത്തിയതും ഉപ്പാനോടും ഉമ്മാനോടും വിശേഷങ്ങളൊക്കെ പങ്കുവെച്ച്.. ഇരുന്നു... അവസാനം ഉമ്മ ചീത്ത പറഞ്ഞ് ആട്ടിയപ്പോൾ പോയി കുളിച്ചു... കുളികഴിഞ്ഞിറങ്ങിയപ്പോഴാണ്... നെറ്റിയിൽ ചെറിയ നീറ്റൽ ഇന്ന് രാവിലെ ഇടിച്ചപ്പോൾ ചെറുതായി ഒന്ന് മുറി ആയിരുന്നു . എന്നാലും ഇത്ര കാലം കാണാതെ പെട്ടെന്ന് അവൻ (ആദിൽ)എങ്ങനെ പെട്ടന്ന് പ്രത്യക്ഷമായത്... തുടരും... #✍

Share this story