QIZA ♥️: ഭാഗം 13

qiza

രചന: SANVI

ഇനിയും വീട്ടിലിരുന്നാൽ ശെരിയാവില്ല.... ജോലിക്ക് പോകാമെന്ന് ഞാനും തീരുമാനിച്ചു....... ആദ്യം വർക്ക്‌ ചെയ്ത ഹോസ്പിറ്റലിൽ ചെന്ന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങാം... അതിന് date പീരിയടും കറക്റ്റ് ആയി ഓർമയില്ല... പെട്ടന്നാണ് എന്റെ ഡയറിയെ കുറിച്ചോർത്തത്.... വേഗം ബാഗിൽ തിരഞ്ഞു വെച്ച അറകളിൽ ഒന്നും കണ്ടില്ല.. അന്ന് വീട്ടിൽ പോയപ്പോൾ എടുത്തു ബാഗിൽ വെച്ചതായിരുന്നു.. ഇതെവിടെ പോയി... എത്ര തിരഞ്ഞിട്ടും കിട്ടിയില്ല.... ഇനി ഇഹാൻ എടുത്തു കാണുമോ..... അവനിത്ര ചീപ്പ്‌ ആണോ...?? അനുവാദമില്ലാതെ ഒരാളുടെ...ച്ചെ....... എനിക്ക് ശെരിക്കും ദേഷ്യം വന്നു...വൈകീട്ട് വന്നിട്ട് ചോദിക്കാമെന്നു കരുതിയിരുന്നു..... വൈകീട്ട് അവൻ മുറിയലേക്ക് വന്ന സമയം ഞാൻ ചോദിക്കാൻ വേണ്ടി അടുത്തേക്ക് ചെന്നു.. പക്ഷെ അവന്റെ മുഖത്ത് എന്നും ഉണ്ടാകുന്ന പ്രസന്നത ഒന്നും ഉണ്ടായിരുന്നില്ല... "നീ.. ഇത്രക്ക് തരം താഴുമെന്ന് കരുതിയില്ല... ഇഹാൻ..."അവൻ ഒന്നും മനസ്സിലാകാത്തപോലെ എന്നെ നോക്കി...

"എന്റെ ഡയറി.... എവിടേ ..??"ഞാൻ ദേഷ്യപ്പെട്ടു ചോദിച്ചു... "ഡയറിയോ..??... എന്ത്.. ഡയറി?എനിക്കൊന്നും അറിയില്ല..(ഇഹാൻ ) "ഹാ ഡയറി ന്ന് കെട്ടിട്ടില്ലേ... നീ എടുത്ത എന്റെ ഡയറി...?? ഞാൻ ഉറക്കെ പറഞ്ഞു... "നിർത്തടി..... ഞാൻ ഒന്ന് താഴ്ന്നു തന്നെന്നു കരുതി.. എന്തും ആകാമെന്നാണോ... നിന്റെയൊക്കെ വിചാരം....?? നിന്റെ ഡയറി നിനക്ക് സൂക്ഷിക്കാൻ കഴിഞ്ഞില്ലെന്നു കരുതി എന്റെ മെക്കിട്ടു കയറുകയല്ല വേണ്ടത്..... നിനക്ക് എന്തെങ്കിലും നഷ്ടമാകുന്നതിന്റെ പൂർണ ഉത്തരവാദി... നീയാണ്... അല്ലാതെ ഞാൻ അല്ല........."അവൻ നല്ല ദേഷ്യത്തിലാണ് പറഞ്ഞത്.. അവന്റെ മുഖമൊക്കെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിട്ടുണ്ട്... അങ്ങനെ ഒരു ഇഹാനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടേയില്ലായിരുന്നു....... വാതിൽ തുറന്ന് അവൻ പുറത്തേക്ക് പോയി ഞാൻ അവിടെ കിടന്നു .. എന്നാലും എന്റെ ഡയറി അതെവിടെ...?? പിറ്റേന്ന്.. രാവിലെ ഫുഡ്‌ ഒക്കെ കഴിച്ചു.. മുറിയിലോട്ട് വന്നപ്പോൾ.. ഇഹാൻ.. ഡ്രസ്സ്‌ അയൺ.. ചെയ്യുകയായിരുന്നു... എന്നെ കണ്ടതും ചിരിച്ചു...

ഞാൻ മൈൻഡ് ചെയ്യാതെ.. ബാത്‌റൂമിലേക്ക്‌ കയറി.... ബാത്‌റൂമിൽ നിന്നിറങ്ങിയപ്പോൾ വഴിയിൽ തന്നെ അവൻ ഉണ്ടായിരുന്നു.. പെട്ടെന്ന് വെള്ളത്തിൽ വഴുതി വീഴാൻ പോയതും അവൻവന്ന് എന്റെ കൈ പിടിച്ചു.. കൈ തട്ടി മാറ്റി പോകാൻ നിന്നതും "ഇന്നലെ.. ഞാൻ.. ഭയങ്കര ഓവറാ യിരുന്നല്ലേ..?? സോറി.. ഞാൻ പെട്ടെന്ന്....അവൻ അവന്റെ നെറ്റിയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു... "നീ.. ഓവറായാൽ... എനിക്കെന്താ...?? ഒരു മെഹർ തന്നെന്നും കരുതി.. ഞാൻ നിന്നെ ഇഷ്ടപ്പെടുമെന്ന് കരുതിയോ...?? .. നീ ദേഷ്യപ്പെട്ടാൽ..മുഖം വീർപ്പിച്ച് കരഞ്ഞു പിണങ്ങിയിരിക്കാൻ ഞാൻ കലിപ്പന്റെ കാന്താരിക്ക് പഠിക്കുവാണെന്നു കരുതിയോ..??? "അയ്യോ... ഞാൻ ഒന്നും പറഞ്ഞില്ല.... ശെരിയെന്നാ...?? അത്രയും പറഞ്ഞു അവൻ അവിടെന്ന് പോയി.... ഒരു പ്രതേക സ്വഭാവം തന്നെ... ഉച്ച സമയമൊക്കെ ആയതോടെ ഉമ്മയും ജിൻസിത്തയും കൂടി..ഇഷാനിക്കയുടെ കൂടെ പുറത്ത് പോയി...എന്നെ ഒരുപാട് വിളിച്ചെങ്കിലും പോയില്ല... ഇഷാലും വരുന്നില്ലെന്ന് പറഞ്ഞു....അവിടെ ഇരുന്നു.... ഞാൻ മുറിയിലേക്ക് പോയി കതകടച്ചതും... കതകു മുട്ടുന്ന ശബ്ദം കേട്ടു.. ഇഷാൽ ആകുമെന്നുറപ്പിച്ചു തന്നെ വാതിൽ തുറന്നു....വാതിൽ തുറന്നപാടെ.. അകത്തേക്ക് ഇടിച്ചു കയറി...

"എന്താ.. നാത്തൂനേ.. ഒരു മൈൻഡ് ഇല്ലാത്തത് "അവളുടെ പുച്ഛം നിറഞ്ഞ ചോദ്യം കെട്ടതും മൂക്കിനിട്ട് ഇടിക്കാനാ തോന്നിയത്.. ഒന്നും മിണ്ടിയില്ല... "ഇതല്ലേ.. നിന്റെ ഡയറി..."അവളുടെ കയ്യിൽ എന്റെ ഡയറി കണ്ട് ഞാൻ ഒന്ന് ഞെട്ടി.... "ഇത് നീ എന്തിനാ എടുത്തത്..??"ഞാൻ അത്ഭുതത്തിൽ ചോദിച്ചു... "വായിക്കാൻ.. അല്ലാതെന്തിന്..??(ഇഷാൽ ) "ഇഷാൽ... എന്താ നിന്റെ ഉദ്ദേശം...?? അന്ന് കോളേജിൽ കഴിഞ്ഞതിന്റെ ഒക്കെ ബാക്കി തീർക്കാനാണോ??? "അതെ.. അത് തന്നെ ഉദ്ദേശം ശത്രുകളായ.. നീയും ഞാനും...നമ്മുടെ ടീമും എല്ലാം എനിക്ക് ഇന്നലെ കഴിഞ്ഞത് പോലെയാ തോന്നുന്നത്.."(ഇഷാൽ ) "പക്ഷെ... എനിക്കതൊക്കെ വർഷങ്ങളായാണ് തോന്നുന്നത്... പിന്നെ അതിന്റെ പേരിൽ ഇനിയും കളിക്കാനാണ് പ്ലാൻ എങ്കിൽ ഞാൻ ഇല്ല എനിക്കതിനു സമയമില്ല...." "വേണ്ട.. But എനിക്കല്ലേ നഷ്ടമുണ്ടായിട്ടൊള്ളു.. അതുകൊണ്ട് നിർത്തി വെച്ച്ചിടത്തു നിന്ന് ഞാൻ കളിക്കാം... അതല്ലേ.. നാത്തൂനേ... അതിന്റെ ഒരു ഇത്.. "അവൾ പുച്ഛം നിറഞ്ഞ ചിരിയോടെ പറഞ്ഞു...

"ആദിൽ..... നിന്റെ പഴയ കാമുകൻ... അല്ലെ... പ്രണയിച്ചു തുടങ്ങിയപ്പോഴേക്കും പിരിയേണ്ടിവന്നവർ.. അലിയാ അഞ്ചും &ആദിൽ.."അങ്ങനെ പറഞ് ഉറക്കെ ചിരിക്കാൻ തുടങ്ങി.ഇവൾക്ക് മെന്റൽ ഉണ്ടോന്ന് വരെ ചിന്തിച്ചു...... ഒന്നും മിണ്ടിയില്ല..... എല്ലാരും കൂടി കൊഞ്ചിച്ചും കളിപ്പിച്ചും വഷളാക്കി മന്ദബുദ്ധി ആക്കി വെച്ചതാ... കോളേജിലും ഈ സ്വഭാവം ആയിരുന്നു.... അത് കൊണ്ട് തന്നെ ഡിസ്സ്മിസ്സ് ആകേണ്ടി വന്നത്... "എന്താ നാത്തൂനേ... ഒന്നും മിണ്ടാത്തത്... പിന്നെ എന്റെ ഇക്കാനെ കുറിച്ചും ഉണ്ടല്ലോ ഇതിൽ... എത്ര അകറ്റി നിർത്തിയാലും ഒഴിഞ്ഞു പോകാത്തത് എന്നൊക്കെ....??" പെണ്ണ് കയറി പോകുവാണെന്നു കരുതിയതും.. ഞാൻ ആ ഡയറി പിടിച്ചു വലിച്ചു... അത് എന്റെ കയ്യിലായതും... അവൾ എന്റെ നേരെ വന്ന് അത് പിടിച്ചു വലിക്കാൻ ശ്രമിച്ചു ഞാനും വിട്ടു കൊടുത്തില്ല.. സഹികെട്ടു ഞാൻ അവളെ തള്ളിമാറ്റി.. അവൾ തറയിൽ വീണു...പക്ഷെ ഡയറി അവളുടെ കയ്യിലെത്തി... പെട്ടെന്നാരോ ബെൽ അടിക്കുന്നത് കേട്ട് അവൾ മുന്നിൽ ഓടിച്ചെന്നു..

വാതിൽ തുറന്നതും ഇഹാൻ ആണ് അവനെ കണ്ടതും.. " ഇക്കാക്കാ..... അലിയത്ത എന്നെ അടിച്ചു..."അതും പറഞ്ഞവൾ മുഖത്ത് കൈ വെച്ച്...കരയാൻ തുടങ്ങി.. ശെരിക്കും മുഖമൊക്കെ ചുവപ്പിച്ചു കണ്ണൊക്കെ കലങ്ങി... അഭിനയമാണെന്ന് തോന്നുകയെ ഇല്ല.....എനിക്കും പേടിതോന്നി... പുന്നാര പെങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഇക്കാക്കമാർക്ക് സഹിക്കില്ലലോ.... "എന്താ... ഇഷ എന്തുപറ്റി.??.."ഇഹാൻ വാത്സല്യത്തോടെ.. അവളുടെ തലയിൽ തലോടി ചോദിച്ചു.... "ഇക്കാക്ക.... ഞാൻ ആലിയത്താടെ മുറിയിൽ ചെന്നപ്പോൾ അവിടെ... ഈ ഡയറി ഇരിക്കുന്നത് കണ്ടു...... ഞാൻ തമാശക്ക് അതെടുത്തു നോക്കി അപ്പോൾ അതിൽ ഇക്കാക്കാനെ കുറിച്ച് മോശമായി എഴുതിയിട്ടുണ്ട് അതെനിക്ക് സഹിച്ചില്ല അത് ഞാൻ ചോദിച്ചതിന് എന്നെ തല്ലി ഇക്കാക്കാ..? അത് പറഞ്ഞവൾ കരയാൻ തുടങ്ങി.... പെട്ടെന്നുള്ള അവളുടെ കള്ള കഥ കേട്ട് ഞാൻ ഞെട്ടിപ്പോയി എത്രപെട്ടന്നാ ഒരു സ്റ്റോറി ഉണ്ടാക്കിയത്... വല്ലാത്ത കഴിവ് തന്നെ...അവൻ അവളുടെ കയ്യിൽ നിന്ന് ആ ഡയറി വാങ്ങി..

മറിച്ചു നോക്കി..... എന്നിട്ട്..എന്നെ ദേഷ്യത്തിൽ നോക്കി... അപ്പോൾ സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു.... അവളെ സമാധാനിപ്പിക്കുന്നുണ്ട്... ഞാൻ വേഗം മുറിയിലോട്ട് വന്നു... അല്ലാഹ്... ആ ഡയറിയിൽ അവനെ പറ്റി വളരെ മോശമായാണ് എഴുതിയിട്ടുള്ളത്... അത് ഞാൻ ഇപ്പോഴാണ് ഓർക്കുന്നത് തന്നെ... അത് പോലെ പെങ്ങളുടെ കള്ളകഥയും.... ഇനിയിപ്പോ ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല....എന്ത് ചെയ്യും.... പെട്ടെന്ന് വാതിൽ തുറന്ന് ഇഹാൻ അകത്തേക്ക് വന്നു.. വാതിൽ കുറ്റിയി ട്ടു....കയ്യിൽ എന്റെ ഡയറിയും ഉണ്ട്.. ഞാൻ ഒന്ന് വിയർത്തു... തൊണ്ട വരണ്ടു... വായിലെ വെള്ളം വറ്റിയപോലെ എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി...അവൻ എന്റെ അടുത്തേക്ക് വന്നു.. "നീ അവളെ തല്ലിയോ...???സത്യം പറയണം.....??.."കുറച്ചു ഗൗരവത്തിലാണ്...അത് കൂടെ ആയപ്പോൾ എനിക്ക് എല്ലാ ധൈര്യവും ചോർന്നുപോയി... "ഇല്ല... ഞാൻ... ആരെയും തല്ലിയിട്ടില്ല...."ഞാൻ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു... "ആലിയ അഞ്ചും... പേര് കേട്ടപ്പോൾ ഞാൻ കരുതി നല്ല സ്ട്രോങ്ങ്‌ ആണെന്ന് ഇപ്പൊ മനസ്സിലായി എത്ര ഉണ്ടെന്ന്.."അതും പറഞ് ഭയങ്കര ചിരി...ഞാൻ ഒന്നും മനസ്സിലാകാതെ....ആകെ ഷോക്ക് ആയി നിന്നു...

"നീ അവളെ തല്ലിയിട്ടില്ലെന്ന് എനിക്ക് നന്നായി അറിയാം പിന്നെ എന്റെ പെങ്ങളെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ?? അവനങ്ങനെ പറഞ്ഞപ്പോഴാണ് എന്റെ ശ്വാസo നേരെ വീണത്... "പിന്നെ... ഡയറിയിൽ എഴുതിയത്..അതിനുള്ളതും... അതിന്റെ മുന്നേ ഉള്ളതും എല്ലാത്തിനും ഉള്ളത് ഞാൻ പലിശ സഹിതം തരും ഇപ്പോഴല്ല.... സമയമാകട്ടെ... "അത്രയും പറഞ്ഞു ഒരു കണ്ണടച്ചു ചിരിച്ചു കൊണ്ട് ആ ഡയറി എന്റെ കയ്യിൽ വെച്ച് തന്നു അവിടെന്ന് പോയി..... എനിക്കൊന്നും മനസ്സിലായില്ല.....ആങ്ങളക്കും പെങ്ങൾക്കും ഭ്രാന്താണോ..??? ♥♥♥♥♥♥♥♥♥♥♥♥♥♥♥ ഞാൻ ഇഹാൻ... ഇഹാൻ ഉമർ.... സിംറിനുമായുള്ള ബ്രേക്ക് അപ്പ്‌ നു ശേഷം ഒരു വിവാഹത്തിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല... പക്ഷെ.. ആലിയയുടെ ഫോട്ടോ കണ്ടപ്പോൾ.. പിന്നെ വീട്ടുകാരുടെ നിർബന്ധം എല്ലാം കൂടി എന്നെ ഇവിടെ എത്തിച്ചു... പക്ഷെ...... ആദിലുമായുള്ള റിലേഷൻഷിപ്പിനെ കുറിച്ച് അവൾ പറഞ്ഞപ്പോഴേ വേണ്ടെന്നു വെച്ചതാ... പിന്നെ.. എന്തോ....?? റിജക്റ്റ് ചെയ്യാൻ തോന്നിയില്ല...... ഇപ്പോൾ ഞാൻ എന്നേക്കാൾ കൂടുതൽ അവളെ ഇഷ്ടപെടുന്നുണ്ട്.. പക്ഷെ അവളാണെങ്കിൽ എങ്ങനെ എന്നെ ഒഴിവാക്കാം എന്ന ചിന്തയിലും.... അവൾക്ക് വേണ്ടത് ഡിവോഴ്സ് ആണ് എനിക്ക് വേണ്ടാത്തതും അത് തന്നെ............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story