QIZA ♥️: ഭാഗം 18

qiza

രചന: SANVI

"അഞ്ചു ഞാനൊരു കാര്യം ചോദിച്ചോട്ടെ??" "എന്താ... ആലി??"(അഞ്ചു ) "ഞാൻ ഡിവോഴ്സ് ആയാൽ... നീയെങ്കിലും എന്നെ സപ്പോർട്ട് ചെയ്യില്ലേ...?? എൻറെ പെട്ടന്നുള്ള ചോദ്യത്തിൽ അവൻ ബ്രേക്ക്‌ ചവിട്ടി കാർ നിർത്തി എന്നെ നോക്കി നിന്നു... "നീ എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത്.... നിനക്ക് ഭ്രാന്തുണ്ടോ..?? "(അഞ്ചു ) "പിന്നെ ഞാൻ എന്ത് ചെയ്യണം അഞ്ചു...ഇങ്ങനെ ജീവിക്കുന്നതിലും ബെറ്റർ അതല്ലേ..?? "ഓഹോ... നീ ഇപ്പോഴും.. ആ ആദിലിനെ മനസ്സിൽ കൊണ്ട് നടക്കുകയാണല്ലേ..??.... എന്നാൽ കേട്ടോ... അവന്റെ എൻഗേജ്മെന്റ് കഴിഞ്ഞു....."(അഞ്ചു ) "അതെനിക്കറിയാം.... അഞ്ചു.. അവൻ കെട്ടുന്നത് എൻറെ നാത്തൂൻ ഇശാലിനെയാണ് " അത് കെട്ടതും അവൻ ഒന്നുകൂടെ അത്ഭുതപെട്ടു.. "എന്നിട്ടും നിനക്കവനെ മറക്കാൻ കഴിയുന്നില്ലേ... ആലിയ..??.."അത് കുറച്ചു ദേഷ്യത്തിലാണ് ചോദിച്ചത്.. "മറക്കാൻ കഴിയുന്നില്ല ശെരി തന്നെ പക്ഷെ.. അത് അവനോടുള്ള ഇഷ്ടം കൊണ്ടല്ല ദേഷ്യം കൊണ്ട്.." "ആലി...."(അഞ്ചു ) "അതെ....... അഞ്ചു.... അവനുവേണ്ടി ജീവൻ കളയാൻ വരെ ചിന്തിച്ചിട്ടുണ്ട്... പക്ഷെ അവൻ...."ഞാൻ പോലും അറിയാതെ എൻറെ കണ്ണുകൾ നിറഞ്ഞിരുന്നു.. "പോട്ടെ......ആലി..... നീ കരയല്ലേ...."അഞ്ചു എന്നെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു....

"അഞ്ചു... എൻറെ ഉപ്പാനെ ഞാൻ ഒരുപാട് ശപിച്ചിട്ടുണ്ട്.... എനിക്ക് വേണ്ടി സംസാരിക്കാത്തതിനാൽ നിന്നോട് വരെ എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്...." "ആലി...... നിനക്ക് വേണ്ടി സംസാരിച്ചിരുന്നു.. ആദിലിനു പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ..."(അഞ്ചു ) ഞാൻ അവനെ തന്നെ നോക്കി നിന്നു... "ആലി.. എനിക്ക് അവന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്നത് കൊണ്ടാണ് ഞാൻ നിന്നെ സപ്പോർട്ട് ചെയ്യാതിരുന്നത്.. അന്ന് ഞാൻ എന്ത്...പറഞ്ഞാലും നീ വിശ്വസിക്കില്ല അതാ ഞാൻ...... സാരമില്ല പോട്ടെ എല്ലാം കഴിഞില്ലേ..." (അഞ്ചു) കുറച്ചു നേരത്തെ മൗനത്തിനു ശേഷം.... "അന്ന് രാത്രി... എന്ത് ധൈര്യത്തില.. നീ അവന്റെ അടുത്തേക്ക് എന്നെ കൊണ്ടുപോയത്.... ആ നിമിഷത്തിൽ ചിലപ്പോൾ അവന്റെ കൂടെ ഞാൻ പോയിരുന്നെങ്കിലോ..??? "എൻറെ പൊന്നു ആലി... അവൻ അങ്ങനെ നിന്നേം കൊണ്ട് പോകില്ലെന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാൻ നിന്നേം കൊണ്ട് അവന്റെ അടുത്തേക്ക് പോയത്.... ആദിലിനെ എനിക്കറിയാവുന്നതല്ലേ....നമ്മുടെ കൂടെ കളിച്ചു നടന്ന ആദിലിനെയല്ലേ...

നിന്കറിയുകയുള്ളൂ..... അവൻ വേണ്ടത് പണമാണ്.. അതിനു വേണ്ടിയാണ് നിന്നെ പ്രേമിച്ചതും പക്ഷെ... ഒളിച്ചോടിപ്പോയാൽ കാര്യമില്ലല്ലോ...ഒന്നും കിട്ടില്ലല്ലോ....?? "നീ തന്നെയല്ലേ... അഞ്ചു.. ആദിൽ പാവമാണെന്നൊക്കെ... ആദ്യം എന്നോട് പറഞ്ഞത്.. " ഞാൻ കുട്ടികളെ പോലെ അവനോട് ചോദിച്ചു.. ". നിങ്ങൾ നല്ല ശത്രുക്കൾ ആയിരുന്നില്ലേ.... അപ്പൊ വെറുതെ ശത്രുത വെക്കണ്ടല്ലോന്ന് കരുതി പറഞ്ഞതാ....നീ അവനെ പോയി പ്രേമിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയ കാര്യമല്ല.........."(അഞ്ചു ) സംസാരത്തിടയിൽ വീടെത്തിയതറിഞ്ഞില്ല.... ഉമ്മയും ഉപ്പയും അർഹമും ഉമ്മറത്ത് തന്നെ കാത്തിരിക്കുകയാണ്... അവരോടൊക്കെ സംസാരിച്ചു വിശേഷങ്ങളൊക്കെ കൈമാറി...കുറച്ചു നേരം അവിടെ നിന്ന ശേഷം എൻറെ മുറിയിലോട്ട് വന്നു....... ബെഡിൽ ഇരുന്നു... അഞ്ചു എൻറെ കൂടെ വന്നു.. "ശ്ശെ.... ഞാൻ എന്തൊക്കെ പൊട്ടത്തരങ്ങളാണ് ചെയ്തത്...അല്ലെ അഞ്ചു...???.." "അത് പോലെ ഒരു പൊട്ടത്തരമാണ് നീ എന്നോട് കാറിൽ വെച്ച് പറഞ്ഞത്....."(അഞ്ചു )

"അല്ല... അഞ്ചു... അത് ഞാൻ ശെരിക്കും ആലോചിച്ചത് ആണ്..." "ആലി..... ഞാൻ ഇറങ്ങുകയാണ്.... കുറച്ചു പണിയുണ്ട്...നിന്നോടെന്ത് പറയണമെന്ന് എനിക്കറിയില്ല..."അത്രയും പറഞ്ഞു അവൻ പോയി.. ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ച് ഇരിക്കുമ്പോഴാണ്... ഐമി വന്നത് അവളുടെ പതിവില്ലാത്ത വരവ് കണ്ടാൽ തന്നെ ഉറപ്പിക്ക അഞ്ചു പറഞ്ഞു വിട്ടതാണെന്ന്... വന്നതും എന്നെ വിളിച്ചു മുറിയിലേക്ക് കൊണ്ടുപോയി.... "ആലി... എന്താ നിന്റെ ഉദ്ദേശം...."(ഐമി )ഞാൻ ഒന്നും അറിയാത്തപോലെ.... "എന്ത് ഉദ്ദേശം..?? "ആലി.... അഞ്ചു എന്നോട് എല്ലാം പറഞ്ഞു... നിനക്ക് വട്ടാണെടി..."(ഐമി ) "എടി... ഞാൻ...." "നീ... ആരാ... ഇത്രേം അഹങ്കരിക്കാൻ.... എന്താടി ഇഹാൻ കുഴപ്പം... നിന്നെ തേച്ചിട്ടുപോയ.. ആദിലിനെക്കാളും നല്ലതല്ലേ..??..."പെണ്ണ് നിർത്താതെ ചൂടാവുകയാണ്... "ഐമി.. ഞാനൊന്ന് പറയട്ടെ....." "നീ പറഞ്ഞിടത്തോളം.. മതിയായി......... ആലി...നീ എപ്പോഴെങ്കിലും ഇഹാനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..??.. ആദിലിനെ കുറിച്ച് ഓർക്കുന്നതിന്റെ പകുതി ഇഹാനെ കുറിച്ച് ചിന്തിച് നോക്ക്..."(ഐമി )

"എടി.. ഞാന് ചിന്തിച്ചത് കൊണ്ടാണ് ഇങ്ങനൊരു തീരുമാനം എടുത്തത്..... എന്നെ പോലൊരു പെണ്ണിനെ അല്ല അവൻ അർഹിക്കുന്നത്..." "അത്.. നീയാണോ തീരുമാനിക്കേണ്ടത്... ഇഹാൻ... നിന്നെ പെണ്ണുകാണാൻ വന്ന സീൻ നിനകോർമ്മ ഇല്ലേ..??" ഞാൻ ഒന്നും മിണ്ടാതെ നിന്നു... നീ അവനെ മാക്സിമം വെറുപ്പിച്ചാണ്.. വിട്ടത് എന്നിട്ടും ഈ കല്യാണത്തിനവൻ സമ്മതിചെങ്കിൽ അത് നിന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കില്ലേ......??? കല്യാണം കഴിഞ്ഞിട്ട് ഒരു ഭാര്യ ഭർത്തൃ ബന്ധമൊന്നും നിങ്ങൾ തമ്മിലുണ്ടായിട്ടില്ല എന്നിട്ടും അവൻ നിന്നെ സ്നേഹിച്ചില്ലേ......?? നീ അതൊക്കെ ഒന്നു ചിന്തിച്ചു നോക്ക്..." ( ഐമി ) " കഴിഞ്ഞില്ലേ...?? രണ്ടു പേരുടെയും ചർച്ച... "പെട്ടെന്നാണ് ഉമ്മ കയറി വന്നത് ഞങ്ങൾ വേഗം വിഷയം മാറ്റി.... ഒന്നും കേട്ടിട്ടില്ലെന്ന് തോന്നുന്നു... " അല്ല.... ആലി നീ ഇന്നു ഹോസ്പിറ്റലിൽ പോയില്ലേ..??( ഐമി ) " ഇന്ന് ലീവ് ആണ്..." ഉമ്മ ഞങ്ങക്കു വേണ്ടി ചായയും പലഹാരങ്ങളൊക്കെ ഉണ്ടാക്കി വെച്ചിരുന്നു..... എല്ലാവരും കഴിക്കുന്നതിനിടയിൽ... " ആലി....ഇഹാൻ വിളിച്ചിരുന്നില്ലേ..?? ഉപ്പാക്ക് വിളിച്ചിരുന്നു അവിടെ എത്തിയെന്ന് പറഞ്ഞിട്ട്..." ( ഉമ്മ) " വിളിച്ചിരുന്നു... "ഉമ്മയോട് നുണ പറഞ്ഞ് തടിതപ്പി... ഉമ്മ ചോദിച്ചപ്പോഴാണ്.. ഞാനും അതിനെ കുറിച്ച്... ചിന്തിച്ചത്...

പോയിട്ട് എനിക്ക് വിളിച്ചിട്ടേ.. ഇല്ല. ...ഇനി എന്തെങ്കിലും പ്രശ്നം..?? ബിസി ആകും .. രാത്രി എങ്ങനെ കിടന്നിട്ടും ഉറക്കം വന്നില്ല... ഐമി പറഞ്ഞതെല്ലാം ശരിയാണ് ഇഹാൻ പാവമാണ്.... ഞാൻ എൻ്റെ ഫോൺ എടുത്ത് ഇഹാൻ്റെ നമ്പർ എടുത്തു നോക്കി... വെറുതേ അല്ല.....ഞാൻ ആ നമ്പർ ബ്ലോക്ക് ആക്കി വെച്ചേക്കുവാണ്.... പാവം ചിലപ്പോൾ ഒരു പാട് തവണ വിളിച്ചിട്ടുണ്ടാവും.. കിട്ടാത്തതാകും..... നമ്പർ അൺബ്ലോക്ക് ചെയ്തു വെച്ചു..... പിറ്റേന്നു മുതൽ ഞാൻ ഹോസ്പിറ്റലിൽ പോയി തുടങ്ങി... വൈകീട്ട് .. വീട്ടിലേക്ക് വന്നപ്പോൾ.. അമ്മായി വീട്ടിലുണ്ടായിരുന്നു (അഞ്ചു വിൻ്റെ ഉമ്മ) ഓടി പോയി കെടിപിടിച്ചു... " മോള് ക്ഷീണിച്ചോ...??? സാധാരണ എല്ലാ അമ്മായിമാരുടെയും ചോദ്യം... " അമ്മായി ഇരിക്ക് ഞാൻ കുളിച്ചിട്ട് വരാം..." അമ്മായിയോട് അങ്ങനെ പറഞ്ഞ്.. കുളിക്കാൻ പോയി... കുളി കഴിഞ്ഞു വന്നപ്പോൾ അമ്മായിയും ഉമ്മയും നല്ല ചർച്ചയിലാണ്.... " ഇപ്പോഴത്തെ കുട്ടികളല്ലേ.... അവർക്ക് അവരുടേതായ.. ഇഷ്ടങ്ങളല്ലേ..." ( ഉമ്മ) " അങ്ങനെ പറഞ്ഞാലെങ്ങനാ.....??

ഇപ്പോ വയസ്സ് എത്രയായി.. പഠിപ്പ് കഴിഞ്ഞു ജോലി ആയി.. കല്യാണം കഴിഞ്ഞു.... പണ്ടത്തെ പോലെ 16 ,17ഒന്നും അല്ലല്ലോ...?? 23 വയസ്സായില്ലേ..?? ഇനി ഇതൊക്കെ എന്നാ...???" (അമ്മായി) " നമ്മുക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ പറ്റോ..?? ഓരൊക്കെ....നമ്മളേക്കാൾ വിവരമുള്ളോരെല്ലേ.... " ( ഉമ്മ) "ഇക്കാര്യത്തിൽ ഓരെ വിവരന്നും പോര... കുട്ടികളൊക്കെ ആയാലല്ലേ... ജീവിതത്തിനൊരർത്ഥമൊള്ളൂ..." (അമ്മായി) ലോകത്ത് വംശനാശം സംഭവിക്കാത്ത ഒരു ചർച്ചയാണിത് .... ഒരു മാറ്റവുമില്ല.. രാത്രി അഞ്ചു വന്ന് ഫുഡ്‌ ഒക്കെ കഴിച്ച് അമ്മായിയെ കൊണ്ടുപോയി...... ബെഡിൽ കിടന്നു ഫോണെടുത്തപ്പോഴാണ്.. ഓർത്തത്.. ഇഹാൻ ഇതുവരെ വിളിച്ചില്ലല്ലോ നമ്പർ അൺബ്ലോക്ക് ആണല്ലോ..... ഇനി എന്തെങ്കിലും പ്രശ്നമുണ്ടോ..???വാട്സ്ആപ്പ് നോക്കിയപ്പോൾ അവന്റെ last സീൻ കഴിഞ്ഞ മാസം 12ആം തിയ്യതിയാണ് കാണിക്കുന്നത്...... ഇനി ഈ നമ്പർ ഉപയോഗിക്കുന്നില്ലേ..?? ഒന്നും മനസ്സിലായില്ല.... ഇനി മനഃപൂർവം വിളിക്കാത്തതാണോ..?? ഏയ്.... അങ്ങനെ ഒന്നും ആയിരിക്കില്ല......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story