QIZA ♥️: ഭാഗം 19

qiza

രചന: SANVI

പിന്നീടുള്ള ദിവസങ്ങളിൽ വീട് ഹോസ്പിറ്റൽ അങ്ങനെ പോയ്കൊണ്ടിരുന്നു.. ഈ ദിവസങ്ങളിൽ ഒന്നും ഇഹാന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല... ഇഹാന്....ഇനി എന്തെങ്കിലും സംഭവിച്ചോ ....?? ആകെ പേടി തോന്നി ഞാനാണെങ്കിൽ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തു... മനസ്സിന് വല്ലാത്ത കുറ്റബോധം തോന്നി അതോടൊപ്പം പേടിയും... അങ്ങോട്ട് വിളിക്കാന്ന് വെച്ചാൽ എനിക്ക് നമ്പർ ഒന്നും അറിയില്ല പിന്നെ ആകെ ഉള്ളത് ഈ വാട്സ്ആപ്പ് നമ്പർ ആണ്...അത് അവൻ ഉപയോഗിക്കുന്നില്ലെന്ന് തോന്നുന്നു... ആരോടും ചോദിക്കാനും മാർഗമില്ല..... ഉപ്പയുടെയും ഉമ്മയുടെയും അർഹമിന്റെയും കൂടെ ചിരിച്ചും കളിച്ചും ഒരുമാസം പെട്ടെന്ന് കടന്നു പോയി... എന്നാലും ഇടക്ക് ഇഹാനെ കുറിച്ച് ഓർക്കും... ആദ്യമൊക്കെ ഈഗോ തോന്നി അങ്ങോട്ട് വിളിച്ചില്ല... പിന്നെ പിന്നെ അവനെന്തു പറ്റിയെന്ന പേടി എന്നെ വേട്ടയാടാൻ തുടങ്ങി... അങ്ങനെ ഇരിക്കെ അവിടെന്ന് ഉമ്മ കൊണ്ടുപോകാൻ വന്നു... വിഷമം തോന്നിയെങ്കിലും എന്നായാലും പോകേണ്ടെന്ന് കരുതി പോയി...

അവിടെത്തെ എൻറെ...മുറിയിലേക്ക് കടന്നപ്പോൾ... എന്തോ പോലെ.. ..... ഒരുപാട് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നില്ലേ........ അവിടെ എത്തിയപ്പോഴാണ് ഇഹാനെ കുറിച്ച് കൂടുതൽ ഓർമ്മകൾ വരാൻ തുടങ്ങിയത്... രാത്രി കിടക്കുമ്പോൾ ഇഹാനെ കുറിച്ചോർത്തു.... കൂടെ ഉണ്ടായിരുന്നപ്പോൾ.... ഞാൻ ഒരുപാട് അവഗണിച്ചു.. . ... എപ്പോഴും എന്നെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിച്ചത്.... ഒരിക്കൽ പോലും അവനെ കുറിച്ച് ചിന്തിച്ചിട്ടില്ല...... ഓരോന്ന് ഓർത്ത്.. എപ്പോഴോ ഉറങ്ങി.... പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ തന്നെ ഒരു മൂടികെട്ടിയപോലെ ആയിരുന്നു.... ഒച്ചപ്പാടും ബഹളവുമൊന്നും കേൾക്കാനില്ലായിരുന്നു.....ജിൻസിത്തയെ അടുക്കളയിലൊന്നും കണ്ടില്ല..... ഉമ്മയോട് ഞാൻ അതിനെ കുറിച്ചൊന്നും ചോദിച്ചതുമില്ല....... ഒരു 10മണി ഒക്കെ ആയപ്പോൾ........വീട്ടിലേക്ക് ആരൊക്കെയോ.. വരുന്നത് കണ്ടു......... ഉമ്മയും ഞാനും എന്താണെന്നറിയാതെ നിന്നു.. ആളുകൾ വന്നുകൊണ്ടിരുന്നു.... ഒന്നും മനസ്സിലായില്ല....

ഇഷാനിക്കയേയും ഉപ്പയെയും അവിടെ ഒന്നും കണ്ടില്ല.. ഉമ്മയും ഞാനും ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ്... ജിൻസിത്തയെയും അവിടെ ഒന്നും കണ്ടില്ല... ഞാൻ ഉള്ളിലേക്ക് ചെന്നപ്പോൾ ജിൻസിത്ത അവിടെ കിടന്നു കരയുകയാണ്........ ഞാൻ എന്ത് പറ്റിയെന്നു ഒരുപാട് തവണ ചോദിച്ചിട്ടും അവരൊന്നും... മിണ്ടിയില്ല... ആളുകൾ കൂടി കൂടി വരാൻ തുടങ്ങി.. പലരും അടക്കം പറയാൻ തുടങ്ങി... "മോനേ...."എന്നുള്ള ഉമ്മാന്റെ ഉറക്കെയുള്ള കരച്ചിലിൽ നിന്ന് ഇഹാൻ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി... ഓടി ഉമ്മറത്തേക്ക് വന്നതും.. ഇഷാനിക്കയും ഉപ്പയും ഇരിന്നു കരയുന്നതാണ് കണ്ടതും... ഏകദേശം കാര്യങ്ങൾ മനസ്സിലായി... "ആക്‌സിഡന്റ് ആയിരുന്നത്രെ... നാട്ടിലേക്ക് കൊണ്ട് വരുന്നുണ്ടോ..?? " പലരും ഓരോന്ന് അടക്കം പറയുന്നത് കെട്ടു..... പതിയെ പതിയെ എൻറെ ബോധം മറയാൻ തുടങ്ങി..... "ഇഹാൻ......."പെട്ടെന്ന് അലറി വിളിച്ചു എഴുന്നേറ്റു... കണ്ടത് സ്വപ്നം ആണെന്ന് അപ്പോഴാണ്.. തിരിച്ചറിഞ്ഞത്... ആകെ വിയർക്കാൻ തുടങ്ങി..

പേടി ആവാൻ തുടങ്ങി.. സമയം 4മണി ആയിരുന്നു... എനിക്ക് കരച്ചിൽ വന്നു....പിന്നീട് ഉറക്കം വന്നതേ.. ഇല്ല.... സുബഹ് ബാങ്ക് കൊടുത്തതും വേഗം എഴുന്നേറ്റു നമസ്കരിച്ചു .... ഒരുപാട് കരഞ്ഞു...പ്രാർത്ഥിച്ചു... നേരം വെളുത്തു ഒരുപാടായിട്ടും ആ സ്വപ്നത്തിന്റെ ഷോക്ക് എന്നെ വിട്ടു പോയിരുന്നില്ല...ഇനിയും ഈഗോ കൊണ്ട് നടന്നിട്ട് കാര്യമില്ല.. എൻറെ കയ്യിൽ ഉള്ള ഇഹാന്റെ നമ്പറിലേക്ക് വിളിക്കാമെന്ന് വിചാരിച്ചു.......ഒരുപാട്.. റിങ് ചെയ്തിട്ടും ഫോൺ..എടുക്കുന്നില്ല.... ടെൻഷൻ കൂടി...വേറെ നമ്പർ ഉണ്ടോ... അറിയില്ല ആരോടെങ്കിലും ചോദിക്കാനും പറ്റില്ല... എന്താ ചെയ്യാ..?? ഒരു ഉച്ച സമയമായപ്പോഴേക്കും വെറുതെ ഒന്നുകൂടെ ആ നമ്പറിലേക്ക് വിളിച്ചു.. നോക്കി... കിട്ടുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു...... പെട്ടെന്ന് ഫോൺ എടുത്തു... "ഹലോ.. "ഇഹാന്റെ ശബ്ദം കേട്ടപ്പോൾ കുറച്ച് നേരം അങ്ങനെ സ്റ്റക്ക് ആയി നിന്നു......ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.... "ഹലോ..... ആരാണ്... സംസാരിക്കുന്നത്........?? ഹലോ കേൾക്കുന്നില്ലേ ..?? (ഇഹാൻ )അവൻ ചോദിച്ചു കൊണ്ടേ ഇരുന്നു...

"ഹലോ... ഞാൻ.. ആലിയയാണ്..."ഞാൻ പതുക്കെ പറഞ്ഞു.... ഭയങ്കര ചമ്മൽ പോലെ തോന്നി.... "ആലിയയോ....??. ഏത് ആലിയ.....?? ആലിയഭട്ട് ആണോ??(ഇഹാൻ )നല്ല സീരിയസ് ആയാണ് ചോദിച്ചത്... "അല്ല..." "പിന്നെ... ഏത് ആലിയ..."(ഇഹാൻ )നല്ല ഗൗരവത്തിൽ തന്നെയാണ്... ചെറുതായിട്ടൊരു പേടിപോലെ തോന്നി. "ഞാൻ.. ആലിയ അഞ്ചുമാണ്........" "ഹാ.. പറ.. എന്തിനാ വിളിച്ചത്..??..."നല്ല ഗൗരവത്തിൽ തന്നെയാണ്.... എനിക്കൊന്നും പറയാൻ തോന്നിയില്ല... "ഞാൻ.. വെറുതെ...." "എന്നാൽ ശെരി.... എനിക്ക്...ഇപ്പൊ സമയമില്ല.... ഓക്കേ "എന്നും പറഞ്ഞു ഒറ്റ കട്ട്‌ ആക്കൽ.... ഇവന്....അവിടെ പോയപ്പോൾ ജാഡ കൂടിയോ...?? വിളിക്കേണ്ടിയിരുന്നില്ല. .. ആകെ നാണം കെട്ടു...... ജാഡ തെണ്ടി.....എന്നാലും സമാധാനം ഉണ്ട് മനസ്സിൽ... അല്ല ഇതിനുമാത്രം എന്താ ഇത്ര ബിസി....തിരിച്ചു വിളിക്കാന്നു പോലും പറഞ്ഞില്ലല്ലോ..??? തിരിച്ചു വിളിക്കുമെന്ന് ഞാൻ കരുതിയെങ്കിലും അന്ന് വിളിച്ചതെ ഇല്ല... അന്ന് മാത്രമല്ല ഒരാഴ്ചയോളം ഞാൻ അവന്റെ വിളി പ്രതീക്ഷിച്ചെങ്കിലും വിളിച്ചില്ല... ഇനി മനപ്പൂർവം എന്നെ വിളിക്കാതിരിക്കികയാണോ..?? ചിലപ്പോൾ തിരക്കായിരുക്കും... പക്ഷെ ആ ദിവസങ്ങളിലൊക്കെ ഞാൻ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു...

അവനെ കുറിച്ച് ഡയറിയിൽ എഴുതിയതൊക്കെ മാറ്റി എഴുതി... മടുത്തുപോയ എൻറെ ജീവിതത്തെ ഇഷ്ടപ്പെട്ടു തുടങ്ങി .... ഉച്ചക്ക് ഞാനും ഉമ്മയും ജിൻസിത്തയും കൂടി വെറുതെ ഓരോന്ന് സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ഉമ്മാന്റെ ഫോൺ റിങ് ചെയ്തു പക്ഷെ എടുത്തപ്പോഴേക്കും കട്ട്‌ ആയി..... "ആരാ ഉമ്മ... വിളിക്കുന്നത്...?? (ജിൻസിത്ത ) "ഇഹാന്.... അല്ലാതാര്... ഒരുദിവസം 4വട്ടമെങ്കിലും വിളിക്കും... പോയാൽ പിന്നെ അങ്ങനെയാണ്.. .. അവൻ പണ്ടേ ഉള്ള സ്വഭാവം ആണത്..."ഉമ്മ പറയുന്നത് കേട്ട് ഞാൻ അത്ഭുതപെട്ടു... "ഇന്നലെ... എൻറെ ഫോണിലേക്കും വിളിച്ചിരുന്നു.. ഹെസ്സയോട് വരുമ്പോൾ എന്തൊക്കെ കോണ്ട് വരണമെന്ന് ഒക്കെ ചോദിക്കുന്നത് കേട്ടു ..... അവൻ എന്ന വരുന്നത്.... ആലിയാ?? ജിൻസിത്തയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ആകെ ഷോക്ക് ആയി... "അത്... എന്നോടൊന്നും പറഞ്ഞിട്ടില്ല "വായിൽ വന്ന നുണ പറഞ്ഞു ഒഴിഞ്ഞു മാറി...അപ്പോഴേക്കും ഉമ്മയുടെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി.... "ഹലോ മോനെ പറ...."ഞാൻ പതുക്കെ അവിടെന്നെഴുന്നേറ്റ് മുറിയിലേക്ക് വന്നു... അപ്പൊ അവൻ എന്നെ മനഃപൂർവം വിളിക്കാത്തതാണല്ലേ...??എനിക്കത് ഉൾകൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല...

നല്ല സങ്കടം തോന്നി.... അവനെ കുറ്റം പറയാൻ പറ്റിയില്ല ഞാൻ അവനോട് കാണിച്ചത് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല... വൈകുന്നേരം..ഒരു കാർ മുറ്റത്ത് വന്നു നിന്നു.... ആരാണെന്ന് നോക്കിയപ്പോൽ. . അതിൽ നിന്ന് ആദിലും അവന്റെ ഉമ്മയും ഇറങ്ങുന്നത് കണ്ടു...ഞാൻ വേഗം അടുക്കളയിലേക്ക് പോയി.. ഇഷാലിനെ കാണാനുള്ള വരവാണ്.. ഉമ്മയും ജിൻസിത്തയും കൂടി അവരെ അകത്തേക്ക് ക്ഷണിക്കുന്നുണ്ട്... അപ്പോഴേക്കും ഇഷാലും അങ്ങോട്ട് ചെന്നു...ഉമ്മ അവരുടെ മുന്നിലേക്ക് എന്നെ വിളിച്ചു... പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും പോയി.... എന്നെ കണ്ടതും ആദിൽ തലയും താഴ്ത്തി എങ്ങോട്ടേക്കൊയോ നോക്കി ഇരുന്നു..... ഞാൻ അവിടെ നില്കുന്നത് അവൻ വല്ലാത്ത ഇറിറ്റേറ്റിങ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.... അവന്റെ ഉമ്മ എന്നെ നോക്കി ചിരിച്ചു വീട്ടിലെല്ലാർക്കും സുഖമല്ലെന്നൊക്കെ ചോദിച്ചു അവർക്ക് എന്തോ ചമ്മൽ പോലെ ഉണ്ടെന്ന് മനസ്സിലായി..

ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ..അവരോട് പെരുമാറി... അവർക്കുള്ള പലഹാരങ്ങൾ എല്ലാം എടുത്തു കൊടുത്തു അടുക്കളയിലേക്ക് വന്നതും... ഉമ്മാന്റെ ഫോൺ റിങ് ചെയ്തു... ഉമ്മ അവരുടെ അടുത്തായതുകൊണ്ട്..ഞാൻ ഫോൺ കയ്യിലെടുത്തു നോക്കിയപ്പോൾ ഇഹാൻ ആണ്... എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു.. പിന്നെ അറ്റൻഡ് ചെയ്തു... "ഉമ്മാ... ഞാൻ.. പതിനാറാം തിയ്യതിയാണ് വരുന്നത്... ഉമ്മാക്ക് എന്താ കൊണ്ട് വരേണ്ടത്..??"ഞാൻ എന്ത് പറയണമെന്നറിയാതെ അങ്ങനെ നിന്നു... "ഹലോ... ഉമ്മാ..."(ഇഹാൻ ) "ഉമ്മാ... ഹാളിൽ ആണ് ഞാൻ.. ആലിയയാണ്.."പറഞ്ഞതും ഫോൺ കട്ട്‌ ചെയ്തു... ഫോണവിടെ വെച്ച്.. അടുക്കളഗ്രിൽ തുറന്നു പുറത്തേക്ക് വന്നു അങ്ങനെ നിന്നു...... മുറ്റത്ത് ആദിലും. ഇഷാലും... പരസ്പരം തമാശകൾ പറഞ്ഞു ചിരിക്കുന്നത് കേട്ടു.. വേഗം അകത്തേക്ക് തന്നെ കയറി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story