QIZA ♥️: ഭാഗം 20

qiza

രചന: SANVI

" ആലിയ.. അവർ ഇറങ്ങുകയാണെന്ന്..."ഉമ്മാ വന്ന് പറഞ്ഞപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.... അവരെ യാത്രയാക്കി.. മുറ്റത്ത് ഒരു ഗാർഡൻ ഉണ്ടായിരുന്നു... അതിലെ ചെടിയിലൊക്കെ നോക്കി നിന്നു.... നല്ല ഭംഗിയുണ്ട് കാണാൻ..ഞാൻ അതൊക്കെ പിടിച്ച് നോക്കി... "വല്ലപ്പോഴും പുറത്തേക്കൊക്കെ ഇറങ്ങണം എന്നാലേ ഇതൊക്കെ കാണാൻ പറ്റുകയൊള്ളു..." ജിൻസിത്ത ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു...... ശെരിയാണ്.. കല്യണം കഴിഞ്ഞ് ഇത്ര ആയിട്ടും ഈ വീടിന്റെ നാലുപുറവും ഞാൻ ശെരിക്ക് കണ്ടിട്ടില്ല.... "ഇതൊക്കെ... ഇഷാനിക്കയുടെ പ്ലാൻ ആണ്.. ഇഷാനിക്കാക്ക് ചെടികളും മരങ്ങളും നല്ല ഇഷ്ടമാണ്..... എനിക്കും.."അത്രയും പറഞ്ഞു ജിൻസിത്ത അവിടെന്ന് പോയി... കുറച്ചു നേരം കൂടി അവിടെ നിന്നു... ഇഹാൻ ഫോൺ കട്ട്‌ ചെയ്ത കാര്യം വീണ്ടും ഓർമ്മയിലേക്ക് വന്നു..ഇഹാനെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല.... അവൻ ചെയ്തതിൽ തെറ്റുപറയാൻ പറ്റില്ല.. കല്യാണം കഴിഞ്ഞ് ഇത്രയും കാലം..ആദിലിന്റെ പേരും പറഞ്ഞു ഞാൻ അവനെ ഒരുപാട് വേദനിപ്പിച്ചു...

അവന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെ ഒക്കെ തന്നെയാണ് പെരുമാറുക.. ചിലപ്പോൾ ഇതിനുമപ്പുറം ആയിരിക്കും.... "എന്താ.. നാത്തൂനേ.... ചിന്താവിഷ്ടയായി.... പൂന്തോട്ടത്തിൽ..... പഴയ കാമുകന്റെ ഓർമകളാണോ...?? പെട്ടന്നാണ് ഇശാലിന്റെ ശബ്ദം കേട്ടത്.... അഹങ്കാരം നിറഞ്ഞ ഭാവത്തോടെ അവളെന്റെ അടുത്തേക്ക് വന്നു....അവളുടെ ചോദ്യം കേട്ട് ഒന്ന് പൊട്ടിക്കാനാ തോന്നിയത്...എന്തിന് എത്ര കിട്ടിയാലും നന്നാവാത്ത ജന്മം ആണ്.... "ഞാൻ നിന്നോട് ഒരുതവണ പറഞ്ഞില്ലേ.. ഇഷാൽ... ആദിൽ എൻറെ മനസ്സിൽ മരിച്ചു കഴിഞ്ഞു.... ഒരു pet മരിച്ച സങ്കടമേ അതിലെനിക്കൊള്ളൂ..... "എന്നിൽ നിന്ന് അത്രയും കടുത്ത ഒരു മറുപടി അവൾ പ്രതീക്ഷിച്ചിട്ടില്ലെന്ന് അവളുടെ മുഖം കണ്ടാൽ അറിയാവുന്നതാണ്..... "പിന്നെ.. മേലാൽ ഇനി ആദിലിന്റെ പേരും പറഞ്ഞു എൻറെ മുന്നിൽ വന്ന് പോകരുത്.... ആദിലിന് എന്റെ കുട്ടികാലത്ത് ഞാനൊരു സ്ഥാനം കൊടുത്തിരുന്നു... അതിന് മാത്രമേ അവനർഹിക്കുന്നുള്ളു....

മനസ്സിലായില്ലെങ്കിൽ നീ അവനോട് ചോദിച്ചു നോക്ക് അവന് എന്നേക്കാൾ കൂടുതൽ അറിയും..."അത്രയും പറഞ്ഞു അവിടെന്ന് വീട്ടിനുള്ളിലേക്ക് കയറി.. വീട്ടിലെ ജോലിക്കാരിയുടെ മകൻ സഹതാപം മാത്രമാണ് അർഹിക്കുന്നത്.... ദിവസങ്ങൾ കടന്നുപോയി.. അതിനിടയിൽ ഇഷാലിന്റെ കല്യാണം ഏകദേശം ഫിക്സ് ആയി.. ഇഹാൻ വന്നാൽ ഉടൻ നടത്തണമെന്ന് തീരുമാനിച്ചു.. ഇഹാൻ എപ്പോഴത്തെയും പോലെ തന്നെ എനിക്കല്ലാത്ത എല്ലാവർക്കും വിളിക്കും.... സങ്കടം വരുമെങ്കിലും പുറത്ത് കാണിക്കാതെ നിന്നു..വല്ലാത്ത വീർപ്പുമുട്ടലായിരുന്നു... ഇഹാൻ വരാൻ ഇനി ഒരാഴ്ച അല്ലെ ഒള്ളൂ വന്നിട്ട് അവനോട് ക്ഷമ ചോദിക്കണം.. അവൻ എന്നോട് കാണിച്ചിരുന്ന സ്നേഹം തിരിച്ചും കാണിക്കണം... പുതിയ ഒരു ജീവിതം തുടങ്ങണം.... എന്നൊക്കെ കരുതി ദിവസങ്ങൾ തള്ളി നീക്കി..ആ ഒരാഴ്ചക്ക് വര്ഷങ്ങളുടെ ദൈർഘ്യം അനുഭവപെട്ടു.. .. ഇഹാൻ ഉണ്ടായിരുന്നപ്പോൾ... ചൈതിരുന്ന ഓരോ കാര്യങ്ങളും.. ഓർത്തു... നാളെയാണ് ഇഹാൻ വരുന്നത്...

പോയിട്ട് ഇന്നലേത്തേക്ക് 3മാസം ആയി..എല്ലാവരും നല്ല സന്തോഷത്തിലാണ് ഞാനും.... എനിക്ക് സന്തോഷത്തേക്കാൾ കൂടുതൽ ഇഹാനെ എങ്ങനെ ഫേസ് ചെയ്യും.. എങ്ങനെ അവൻ റിയാക്ട് ചെയ്യും.... അവനോട് ചെയ്ത തെറ്റിനെല്ലാം ക്ഷമ ചോദിക്കണം എന്നൊക്കെ ആയിരം ചിന്തകൾ ആയിരുന്നു.... രാത്രി..അലമാര തുറന്ന് 6മാസം മുന്നേ അഴിച്ചു വെച്ച എന്റെ മഹർ എടുത്ത് കഴുത്തിലണിഞ്ഞു.. അന്ന് ഇഹാനോട് എന്നപോലെ ഈ മഹറി നോടും വെറുപ്പായിരുന്നു... നിക്കാഹ് കഴിഞ്ഞ് ഈ മഹർ കഴുത്തിലിട്ടു തന്നത് ഇവിടെത്തെ ഉമ്മാൻ്റെ ഉമ്മയാണ്... പിറ്റേന്ന് തന്നെ ഞാൻ അത് അഴിച്ചു വെച്ചു.. ഇനി ഇത് ഇഹാനെ കൊണ്ട് എൻ്റെ കഴുത്തിലണിയിക്കണം... എന്നൊക്കെ ചിന്തിച്ചു നിൽക്കുമ്പോഴാണ്.. വാതിൽ മുട്ടുന്ന ശബ്ദം കേട്ടത്... വേഗം ചെന്ന് തുറന്ന് നോക്കിയപ്പോൾ ഇഷാലാണ്... വന്നു കുരിശ്.... " നിനക്ക് ഉറങ്ങാറായില്ലെ..??" " ഇല്ല നാത്തൂനേ.... ഉറക്കം വരുന്നുണ്ടോ..???( ഇശാൽ ) " നിനക്ക് എന്താ വേണ്ടത്... നിന്ന് കൊഞ്ചാതെ കാര്യം പറഞ്ഞ് വേഗം പോകാൻ നോക്ക്... എനിക്കുറങ്ങണം.." " ഞാൻ പറയുന്ന കാര്യം കേട്ടാൽ ചിലപ്പോൾ നാത്തൂൻ.. ഈ രാത്രി ഉറങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല..." (ഇഷാൽ ) ഞാൻ ഒന്നും വല്യ മൈൻഡ് കൊടുക്കാതെ നിന്നു...

" നോക്ക് നാത്തൂനെ.. എൻ്റെ ഈ നാത്തൂൻ വിളി നിൽക്കാൻ പോവാ.. " ( ഇഷാൽ ) എനിക്കൊന്നും മനസ്സിലായില്ല.. ഞാൻ എന്തെന്നർത്ഥത്തിൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. അവൾ അവളുടെ ഫോൺ എടുത്ത് അതിൽ.. നിന്ന് ഒരു ഫോട്ടോ എടുത്ത് എനിക്ക് നേരെ നീട്ടി.. അതിൽ ഇഹാനും.. പിന്നെ തലയിൽ തട്ടമൊന്നും ഇല്ലാത്ത ഒരു മോഡേൺ പെണ്ണും... അവൾ ഇഹാൻ്റെ തോളിൽ കയ്യിട്ട് നിൽക്കുകയാണ്... ഒന്നും മനസ്സിലാകാതെ അങ്ങനെ നിന്നു.. " ഒന്നും മനസ്സിലായില്ല.. അല്ലേ... ഇതാണ് എൻ്റെ ഇക്കാക്ക..ഇഷ്ടപ്പെടുന്ന കുട്ടി സിംറിൻ.... " ( ഇഷാൽ ) അത് കേട്ടതും ആകെ ഷോക്ക് ആയി.. നീ.. വിശ്വസിക്കില്ലെന്നറിയാം... പക്ഷേ.. എൻ്റെ കയ്യിൽ ഇനിയും ഒരുപാട് ഫോട്ടോകൾ ഉണ്ടെന്നും പറഞ്ഞവൾ വീണ്ടും.. ഓരോ ഫോട്ടോകൾ കാണിക്കാൻ തുടങ്ങി... " അല്ലെങ്കിലും... നിന്നെക്കാൾ എൻ്റെ ഇക്കാക്ക് ചേർന്നത്.. സിംറിൻ തന്നെയാണ്....." എന്നിട്ട് ഒന്നുകൂടി എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.... "ഞാൻ പറഞ്ഞില്ലേ.. ആലിയ.. എന്റെ ഇക്കാക്കാനെ ഞാൻ നിന്നിൽ നിന്നകറ്റും എന്ന്......

തീർന്നില്ല.. ഇനിയും ഉണ്ട് നിനക്ക് സർപ്രൈസു കൾ ......" ഞാൻ ആകെ തളർന്നു... ആകെ ഷോക്ക് ആയി... എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് അവൾ അവിടെന്ന് പോയി... ഇല്ല.. ഇത് അവൾ വെറുതേ പറയുന്നതാവും എന്നെയും ഇഹാനെയും തമ്മിൽ തെറ്റിക്കാൻ.. അത് തന്നെയാണല്ലോ അവളുടെ ഉദ്ദേശവും.... ചിലപ്പോൾ അവള് പറയുന്നത് ശരിയായിരിക്കും.. അത് കൊണ്ടാകും ചിലപ്പോൾ ഇഹാൻ എനിക്ക് മാത്രം വിളിക്കാത്തത്... ചിന്തകൾ മാറിമറിയാൻ തുടങ്ങി... ഒരിക്കലും ഇഹാനെ കുറ്റം പറയാൻ പറ്റില്ല.. കല്യാണം കഴിച്ചന്നല്ലാതെ ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ല... എന്നാലും.. ഇത് കള്ളമാണെന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത്... പക്ഷേ ആ ഫോട്ടോകൾ അത് editഅല്ലന്ന് ഉറപ്പാണ്...ആലോചിച്ചിട്ട് ഒരറ്റം കിട്ടുന്നില്ല... അന്ന് രാത്രി ഉറങ്ങാനെ സാധിച്ചില്ല..അവൾ പറഞ്ഞത് സത്യമാണെങ്കിൽ.....??ആലോചിക്കും തോറും തലവേദനിക്കുകയാണ്.. എല്ലാം കൂടി ആയപ്പോൾ കരച്ചിൽ വരാൻ തുടങ്ങി... സത്യമാകരുതെന്ന് ഒരുപാട് പ്രാർത്ഥിച്ചു... എപ്പോഴോ ഉറങ്ങിപോയി...

പിറ്റേന്ന് ജിൻസിത്ത വന്ന് വിളിച്ചപ്പോഴാണ് എണീറ്റത് സമയം നോക്കിയപ്പോൾ 10:00മണി... ആകെ ഞെട്ടിയേണീറ്റു... വേഗം ഫ്രഷ് ആയി താഴോട്ട് ചെന്നു.... ഉമ്മ അടുക്കളയിൽ പണിയിലാണ് അടുത്ത് തന്നെ ഇഷാൽ ഫോണിൽ നോക്കി ഇരിക്കുന്നുണ്ട്... "മോൾക്ക് പനിയാണോ ...?? "അല്ല മുഖത്ത് നല്ല ക്ഷീണം തോന്നുന്നുണ്ട്.. വയ്യെങ്കിൽ പോയി കിടന്നോ..."(ഉമ്മ ) "വെയ്യായി ഒന്നും ഇല്ല പിന്നെ ഇന്നലെ നല്ല തലവേദന അപ്പൊ ഉറങ്ങാൻ വൈകി അതാ..." "എന്ന... അതായിരിക്കും മുഖത്ത് നല്ല വാട്ടമുണ്ട്....."(umma) ഉമ്മ അങ്ങനെ ഒക്കെ പറയുമ്പോൾ ഞാൻ ഇഷാലിന്റെ മുഖത്തേയ്ക്ക് നോക്കി... പുച്ഛവും പരിഹാസവും നിറഞ്ഞിട്ടുണ്ട്.... പിന്നെ അവളുടെ മുഖത്തേക്ക് നോക്കാൻ നിന്നില്ല.... "ഉമ്മാ... ഇക്കാക്ക എപ്പോഴാ.. എത്തുക..?? (ഇഷാൽ ) "ഓൻ വൈകുന്നേരം ആവുംന്നാ പറഞ്ഞത്..."(ഉമ്മ ) അത് ചോദിക്കുമ്പോൾ ഇഷാൽ എന്റെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നത്... അവളുടെ നോട്ടം കണ്ടിട്ട് എന്തൊക്കെയോ... പ്രശ്നം ഉള്ളതുപോലെ.. വേഗം അവിടെന്ന് പൊന്നു.. മുറ്റത്തിറങ്ങി.. ഇഷാൽ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്.. എന്തൊക്കെയോ ചതി മണക്കുന്നുണ്ട്... എന്തായാലും നേരിട്ടെ പറ്റു... വൈകീട്ട് ഒരു 3മണി ആയതോടെ ഇഷാനിക്ക ഇഹാനെ കൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോയി.. ഇഷാലിന്റെ ഓവർ സ്മാർട്ട്‌ ആകല് കാണാൻ വയ്യാത്തത് കൊണ്ട് ഞാൻ താഴത്തു നിന്നു മുകളിലോട്ട് വന്ന് ബാൽക്കണിയിൽ ഇരുന്നു... ഫോൺ റിങ് ചെയ്യുന്നത് കെട്ട് മുറിയിലേക്ക് വന്നു... ഐമി യാണ്ഫോൺ....എടുത്ത് ഹലോ എന്ന് പറഞ്ഞതും.. മുറ്റത്ത് ഇഷാനിക്കയുടെ കാർ വന്നു.. നിന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story