QIZA ♥️: ഭാഗം 21

qiza

രചന: SANVI

 ജനലിലൂടെ പുറത്തേക്ക് നോക്കി.. ഇഹാൻ ഇറങ്ങുന്നത് കാണാൻ വേണ്ടി.. മറുതലയ്ക്കൽ നിന്ന് ഐമി ഹലോ.. എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്... " ഹലോ... ഐമി ഞാൻ അങ്ങോട്ട് വിളിക്കാം.. " അത്രേം പറഞ്ഞ് ഫോൺ കട്ട് ചൈതു..... കാറിൽ നിന്നിറങ്ങിയ ഇഹാനെ കണ്ട് ഞാൻ അന്തം വിട്ടുനിന്നു ഇവിടെന്ന് പോയ ആളെ അല്ലായിരുന്നു... ഫുൾ ഫ്രീക്ക് ലുക്കിലായിരുന്നു... ഒന്നു കൂടെ ഭംഗിയൊക്കെ വെച്ചിട്ടുണ്ട്.. ഞാൻ പതുക്കെ താഴോട്ടേക്ക് സ്റ്റെപ്സ് ഇറങ്ങി..അപ്പോഴൊക്കെ എൻ്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു.. ഞാൻ താഴെഎത്തിയപ്പോൾ.. ഇഹാൻ ഹെസ്സയെ എടുത്ത് കൊഞ്ചിക്കുകയാണ്... എന്നെ നോക്കിയതേ ഇല്ല.. എല്ലാവരോടും സംസാരിക്കുന്നുണ്ട്... ഉമ്മയോടും ഇഷാലിനോടും.. ജിൻസിത്തയോടും.. വിശേഷങ്ങളൊക്കെ പറയുന്നുണ്ട്.. " ഞാൻ നിനക്ക് കഴിക്കാനെന്തെങ്കിലും.. എടുക്കാം.." അതും പറഞ്ഞ് ഉമ്മയും ജിൻസി ത്തയും അവിടെനിന്ന് പോയി.. ഇഷാൽ അവിടെ തന്നെ നിന്ന്.. എന്തൊക്കെയോ..പറയുന്നുണ്ട്..

" ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ഇഷ... നീ ഇവിടെ തന്നെ ഇരിക്ക്..." (ഇഹാൻ) എന്നിട്ട് മുകളിലോട്ട് കയറി പോയി.... ഞാൻ എന്തു ചെയ്യണം എന്നറിയാതെ നിന്നു.. അടുക്കളയിലേക്ക് ചെന്നു.. ഉമ്മയെ സഹായിക്കാൻ നിന്നതും.. മുകളിൽ നിന്ന് ഇഹാൻ്റെ ശബ്ദം കേട്ടു... " ഇവിടെ തോർത്തൊന്നും ഇല്ലേ...??"ഇഹാൻ ആരോടെന്നില്ലാതെ ഉറക്കെ ചോദിക്കുന്നതു കേട്ടു... " മോളെ.. നീ അങ്ങോട്ട് ചെല്ല്.. " ( ഉമ്മ) മടിച്ചു മടിച്ചാണെങ്കിലും ഞാൻ പതുക്കെ മുറിയിലോട്ട് ചെന്നു.... മുറിയിൽ ഇഹാൻ തോർത്തു തിരഞ്ഞു കൊണ്ടിരിക്കുകയാണ്....പാന്റ് മാത്രേ ഇട്ടിട്ടുള്ളു... ഷർട്ട്‌ എല്ലാം അഴിച്ചു വെച്ചിരിക്കുകയാണ്.. "രണ്ടാമത്തെ അറയിലുണ്ട് ..." എന്ന് ഞാൻ പറഞ്ഞപ്പോഴാണ് അവൻ എന്നെ കണ്ടത്...എന്നെ കണ്ടതും ഷർട്ട്‌ തോളിലൂടെ എടുത്തിട്ടു.. "മുറിയിലേക്ക് വരുമ്പോൾ കുറച്ചു മര്യാദ ഒക്കെ ആവാം.."(ഇഹാൻ )അതും പറഞ്ഞു തോർത്തെടുത്ത് ബാത്‌റൂമിലേക്ക് കയറി... പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും..... പിന്നീട് ആണ് മനസ്സിലായത്.... പിന്നെ അവിടെ നിന്നില്ല.. വേഗം താഴോട്ട് വന്നു.. അൽപ സമയത്തിന് ശേഷം അവൻ ഫുഡ്‌ കഴിക്കാൻ താഴോട്ടിറങ്ങി വന്നു.. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു...

രാത്രി ഫുഡ്‌ ഒക്കെ കഴിച്ച് എല്ലാവരും ഒരുപാട് നേരം സംസാരിച്ചിരുന്നു.. അതിനിടയിലാണ് ഇഷാൽ വന്ന് ഇഹാന്റെ അടുത്തിരുന്നു.. "ഇക്കാക്ക.. ഞാൻ പറഞ ചോക്ലേറ്റ്സ് ഒക്കെ എവിടെ..? അവൾ കുട്ടികളെ പോലെ ചിണുങ്ങാൻ തുടങ്ങി.. അത് കണ്ടാൽ ഒരൊറ്റ ചവിട്ട് വെച്ച് കൊടുക്കാനാ തോന്നുക അവളുടെ ഒരു കൊഞ്ചൽ... തീർന്നില്ല.. ഹെസ്സയും തുടങ്ങി... "അപ്പാപ്പു... എന്റെ ടോയ്‌സ് ഒക്കെ എപ്പോഴാ unbox ചെയ്യുന്നത്..??."അവളുടെ കുട്ടി ശബ്ദം കേൾക്കാൻ നല്ല രസമാണ് പക്ഷെ അവളെക്കാൾ കൊഞ്ജലായിരുന്നു ആ പോത്ത് പോലെ വളർന്ന ഇഷാലിന്... "എന്റെ cbse കാരി ഹെസ്സ കുട്ടിക്ക് അപ്പാപ്പു ഒരുപാട് ടോയ്‌സ് കൊണ്ട് വന്നിട്ടുണ്ടല്ലോ....." ഇഹാൻ ഹെസ്സയെ എടുത്തു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു...എന്നിട്ട് ഇഷാനിക്കയേയും കൂട്ടി മുറിയിലേക്ക് ചെന്ന് 2വലിയ പെട്ടി എടുത്തു കൊണ്ട് വന്നു... 2പേരും ചേർന്ന് അത് തുറന്നു... ഒരു ബോക്സ്‌ നിറയെ ഹെസ്സ ക്കുള്ള ടോയ്‌സും ചോക്ലേറ്റ്സും.. ഡ്രെസ്സുകളും ആയിരുന്നു... അത് കണ്ടപ്പോൾ തന്നെ ഹെസ്സ ഹാപ്പി ആയി... പിന്നെ ഒരു വലിയ പെട്ടി ഇഷാലിന്റെ കയ്യിൽ കൊടുത്തു.. ഇഷാൽ അത് അവിടെ വെച്ച് തുറന്നതും എന്റെ കണ്ണ് തള്ളി പോയി അത്രക്ക് ചോക്ലേറ്റ്സ് ആയിരുന്നു..

ഞാൻ ഒരു ചോക്ലേറ്റ് lover ആയതുകൊണ്ട് എനിക്കതിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല... പക്ഷെ എതിർ കക്ഷി ഇഷാൽ ആയതുകൊണ്ട്.. വേഗം കണ്ണ് മാറ്റി... "ഇഷ... അത് എല്ലാവർക്കും കൊടുക്ക്.... എന്നിട്ട് എല്ലാവരും പോയി കിടക്കാൻ നോക്ക് സമയം ഒരുപാടായി......." എന്നും പറഞ് ഉമ്മ അവിടെന്ന് പോയി.. ഇഷാലിന്റെ കോപ്രായം സഹിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ മനസ്സില്ല മനസ്സോടെ അവിടെന്ന് മുറിയിലേക്ക് പൊന്നു...സമയം നോക്കിയപ്പോൾ 11:മണി "പിന്നെ ഞാൻ ചോക്ലേറ്റ്സ് ഒന്നും കാണാത്തതല്ലേ... എന്റെ ഉപ്പ ഇതിലും നിറയെ ചോക്ലേറ്റ്സ് കൊണ്ട് വരാറുണ്ടലല്ലോ?? എന്നാലും ഇഷാൽ ഒന്നും പോലും വേണോന്ന് ചോതിച്ചില്ലല്ലോ.. ആ ഇഹാന് പോലും തോന്നിയില്ലല്ലോ..."മനസ്സിൽ അങ്ങനെ പലതും പിറു പിറുത്തു കൊണ്ടിരിക്കുമ്പോഴാണ് ഇഹാൻ മുറിയിലേക്ക് വന്നത്... . പെട്ടന്നായതു ഞാൻ ഒന്ന് ഞെട്ടി....എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി... അവൻ വന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് വാച്ച് അയിച്ചു വെക്കുകയാണ്.. പെട്ടെന്ന് കണ്ണാടിയിലൂടെ എന്നെ നോക്കിയതും.. ഞാൻ കണ്ണ് വെട്ടിച്ചു... പിന്നെ നോക്കാൻ നിന്നില്ല...എന്താ ചെയ്യേണ്ടതെന്ന് അറിയുന്നില്ല.. അവനാണെങ്കിൽ ഒന്നും മിണ്ടാതെ എ ന്തൊക്കെയോ പേപ്പഴ്‌സൊക്കെ നോക്കുകയാണ്.

വേഗം ഫോൺ എടുത്തു വെറുതെ തോണ്ടി ഇരുന്നു....ചാറ്റ് ചെയ്യാനാണെങ്കിൽ ആ നേരത്ത് ഒരു തെണ്ടികളും ഓൺലൈനിൽ ഇല്ല.... കുറേ നേരമായിട്ടും അവൻ ഇങ്ങോട്ട് വന്ന് മിണ്ടുമെന്ന എന്റെ പ്രതീക്ഷ എല്ലാം തെറ്റി അവൻ മിണ്ടുക പോയിട്ട് നോക്കുന്നു പോലും ഉണ്ടായിരുന്നില്ല... അങ്ങോട്ട് ചെല്ലാമെന്ന് വെച്ചാൽ എന്റെ ഈഗോ സമ്മതിച്ചില്ല.. പെട്ടെന്ന് ഇഷാൽ വന്ന് അവനെ വിളിച്ചു കൊണ്ട് പോയി... അവർ പോയതിന്റെ പിന്നാലെ പോയി നോക്കാൻ മനസ്സ് പറഞ്ഞെങ്കിലും.. വേണ്ട അതൊക്കെ ചീപ്പ്‌ അല്ലെ എന്ന് കരുതി പോയില്ല... കാര്യമായിട്ട് എന്തോ പ്ലാനിങ് ഇഷാലിന്റെ ഭാഗത്തു നിന്ന് നടക്കുന്നുണ്ട്.... ഇഷാൽ എന്തോ ഉദ്ദേശം മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട് തീർച്ച.. ഇഹാന്റെ ഈ പെരുമാറ്റം കാണുമ്പോൾ ഇഷാൽ പറഞ്ഞത് സത്യമായിരിക്കും എന്നൊരു തോന്നൽ..

ഇവിടുന്ന് പോയ ആളെ അല്ല സിംറിനെ പോലെ നല്ല മോഡേൺ ആണ് പിന്നെ വന്നപ്പോൾ തൊട്ട് ഇടക്കിടക്ക് ഉള്ള ഫോൺ കാൾ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ.... ഇഷാൽ പറയുന്നത് സത്യം ആണെന്ന് തോന്നുന്നു... ഇനിയും ഇങ്ങനെ ഈഗോ കൊണ്ട് നടന്നാൽ ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകും... ഒരു പാട് നേരമായിട്ടും ഇഹാനെ കണ്ടില്ല... ഞാൻ പതുക്കെ മുറിയിൽ നിന്നിറങ്ങി.. ജിൻസിത്ത കണ്ടാൽ മോഷമല്ലേ.. അവരെ അവിടെ ഒന്നും കണ്ടില്ല... ബാൽക്കണിയിലും കണ്ടില്ല... പതുക്കെ ടെറസ്സിന്റെ ബാക്ക് ഭാഗത്തേക്ക് പോയി നോക്കിയപ്പോൾ 2പേരും കാര്യമായ സംസാരത്തിലാണ്.. ഇഷാൽ ന്തോ പറയുന്നുണ്ട്... ഇഹാൻ ഒരു നല്ല കേൾവികാരനെ പോലെ കേട്ടിരിക്കുന്നുമുണ്ട്.... ഞാൻ അവിടെന്ന് തിരിച്ചു മുറിയിലേക്ക് തന്നെ വന്നു കിടന്നു...എന്തൊക്കെയോ ചതി ഉണ്ടെന്ന് വ്യക്തമായി... നല്ല വിഷമം തോന്നി... എപ്പോഴോ ഉറങ്ങി പോയി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story