QIZA ♥️: ഭാഗം 25

qiza

രചന: SANVI

 "ആലി... നീഎന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത്...."(അഞ്ചു ) ഉണ്ടായ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നി...പക്ഷെ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്... "അഞ്ചു "ഞാൻ പതുക്കെ അവനെ വിളിച്ചു... "നാണമില്ലേടി..... നിനക്ക്.. ഇത്രയൊക്കെ നിന്റെ മുഖത്ത് നോക്കി അവൻ ചോദിച്ചിട്ടും... ഒരു മറുപടിയും കൊടുക്കാതെ ഇറങ്ങി പോന്നിരിക്കുന്നു.... അവൾ ."(അഞ്ചു )അവൻ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു. എന്ത് പറയണമെന്നറിയാതെ നിന്നു "എന്താടി... അന്നേരം നിന്റെ നാക്കിറങ്ങി പോയോ..."ഞാൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അവൻ അവിടെന്ന് പോകാൻ നിന്നു... "അഞ്ചു... നീ എവിടെക്കാ...?? "അവന്റെ പെങ്ങളല്ല എന്റെ പെങ്ങളെന്ന്.. പറയാൻ... പറ്റുമെങ്കിൽ അവനിട്ടൊന്ന് കൊടുക്കാൻ "(അഞ്ചു ) "അഞ്ചു.... വേണ്ട.. നീയിപ്പോ ഒന്നിനും പോകേണ്ട... അവന് ഡിവോഴ്സ് ആണ് വേണ്ടതെങ്കിലും ഞാൻ കൊടുക്കാൻ തയ്യാറാണ്..." "ഡിവോഴ്സ്.. അവിടെ നിൽക്കട്ടെ... നിന്നെ കുറിച്ച് പറഞ്ഞതിന്.. ഒന്ന് പൊട്ടിക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ...........

എന്താ.. ആലി നിനക്ക് പറ്റിയത്.. നീയിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ..."(അഞ്ചു ) "അഞ്ചു..... എനിക്കെന്താ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല... ചിലപ്പോൾ അവനോടുള്ള ഇഷ്ടം കൊണ്ടാവാം എനിക്ക് അതിനു കഴിയാത്തത്.."ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു. "അഞ്ചു.... ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്... എനിക്ക് നന്നായി അറിയാം..... പിന്നെ അവനെന്നെ വിശ്വസമില്ലെങ്കിൽ... വെറുതെ എന്തിനാ..." "നീ വിഷമിക്കേണ്ട.. നിന്നെ മനസ്സിലാക്കാനുള്ള കഴിവ് അവനില്ല.. അത്ര കരുതിയാൽ മതി........നീ.... വാ പോകാം... (അഞ്ചു ) 💕💕💕💕💕💕💕💕💕💕💕💕💕💕💕 "ഇക്കാക്ക... സിംറിൻ വിളിച്ചിട്ട്.. ഇക്കാക്ക എന്തെ ഫോണെടുക്കാതിരുന്നത്..."(ഇശാൽ ) "ഞാൻ.. പിന്നെ വിളിക്കാന്നു പറ.." മനസ്സിനൊരു സമാധാനവും കിട്ടുന്നില്ല... എത്ര മറക്കാൻ ശ്രമിച്ചാലും.. ആലിയയുടെ മുഖം തന്നെയാണ് മനസ്സിലേക്ക് വരുന്നത്...വേണ്ട ഇനിയും ആ ഓർമ്മകൾ വേണ്ട മറന്നേ പറ്റു..... അവൾ നിരപരാധിആണെങ്കിൽ എന്ത് കൊണ്ട് ഞാൻ....അങ്ങനെ ഒക്കെ പറഞ്ഞിട്ടും അവൾ നിഷേധിച്ചില്ല....

"ഇക്കാക്ക... എന്താ ആലോചിച്ചിരിക്കുന്നത്....?? (ഇഷാൽ ) "ഒന്നുമില്ല... " "ആലിയയെ.. കുറിച്ചാണോ.... ഇക്കാക്ക അവൾ പണ്ടേ അങ്ങനെയാണ്... കോളേജിൽ പഠിക്കുമ്പോഴേ... ഒരാഴ്ച്ച ഒരാളാണെങ്കി അടുത്ത ആഴ്ച വേറൊരാൾ...."(ഇഷാൽ ) "നോക്ക്.. ഇഷാൽ.. ഇനി അവളുടെ കാര്യം എന്നോട് പറയരുത്... പ്ലീസ്‌..എനിക്കത് കേൾക്കാൻ താത്പര്യം ഇല്ല " "ഇക്കാക്ക... അങ്ങനെ ഒഴിഞ്ഞു മാറിയാ എങ്ങനെ... ഇതിലൊരു അവസാനം വേണ്ടേ..?? (ഇശാൽ ) "അവസാനമോ..? നീ എന്തൊക്കെയാ പറയുന്നത്... ഇശാ..." "ഞാൻ പറയുന്നത് ഡിവോഴ്സ് ന്റെ കാര്യമാണ്... ഇനിയും ഇതിങ്ങനെ കൊണ്ട് പോകാതെ എത്രേം പെട്ടെന്ന്.. ഉപ്പാനോടും ഉമ്മനോടും സംസാരിച്... അതിനുള്ള തീരുമാനങ്ങൾ എടുക്കണം...."(ഇശാൽ ) "ഇഷ...എനിക്കറിയില്ല എന്താ വേണ്ടതെന്ന്... ഡിവോഴ്സ് നെ പറ്റി ഞാൻ അവളോട്‌ പറഞ്ഞെന്നല്ലാതെ അതിനെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല...." "ഇക്കാക്ക... നിനക്ക് ഭ്രാന്താണോ..?? ഇനിയും അവളെ മനസ്സിൽ കൊണ്ട് നടക്കാൻ.. അവൾ ഡിവോഴ്സ് ആവശ്യപ്പെട്ട സ്ഥിതിക്ക് അത് കൊടുക്കുന്നതാണ് നല്ലത്.....എന്നിട്ട് അവളെക്കാൾ നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിക്ക്.... ഇക്കാക്കക്ക് അവളെക്കാൾ..... ആ ആലിയ അഞ്ചുമിനെക്കാൾ നല്ല പെൺകുട്ടിയെ കിട്ടും..."(ഇശാൽ )

"ഒരുപക്ഷെ എനിക്ക് അവളെക്കാൾ നല്ല പെൺകുട്ടിയെ കിട്ടുമായിരിക്കും.... പക്ഷെ അവളെ കിട്ടില്ലല്ലോ.. ഇഷ " അത് പറയുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു.... അത്രക്ക് ഇഷ്ടമായിരുന്നു എനിക്ക് അവളെ.. അത് പെട്ടെന്നങ്ങനെ പോകില്ലല്ലോ...പക്ഷെ മറക്കാൻ ശ്രമിക്കുന്നുണ്ട്... മറന്നല്ലേ പറ്റു.... 💕💕💕💕💕💕💕💕💕💕💕💕💕💕💕 നൈറ്റ്‌ കഴിഞ്ഞ് വന്ന് കിടക്കു മ്പോഴാണ് ഫോൺ റിങ് ചെയ്തത് നോക്കുമ്പോൾ ജിൻസിത്തയാണ്... വേഗം ഫോണെടുത്തു... "ഹലോ.." "ഹലോ.. ആലി... നീയെന്താ പെണ്ണേ ഫോണെടുക്കാത്തത് എത്ര നേരമായി അടിക്കുന്നു.."(ജിൻസി ) "ഇത്ത.. ഞാൻ കേട്ടില്ല... നൈറ്റ്‌ കഴിഞ്ഞ് വന്നേ ഒള്ളൂ..." "പിന്നെ.. എന്ന വരുന്നത്... നീയും ഇഹാനും തമ്മിലുള്ള പിണക്കം ഇതുവരെ മാറിയില്ലേ..... ഞാൻ പറഞ്ഞതല്ലേ മോളെ.. അവനോടൊന്ന് സംസാരിക്കാൻ അപ്പൊ... പെണ്ണിന് ജാഡ.... ഇങ്ങനെ പോയ..... രണ്ടുംകൂടി... ഇത്...എവിടെ എത്തിക്കും..."(ജിൻസി ) "ഇത്ത... വേറൊന്തൊക്കെ...വിശേഷങ്ങൾ..." "ആ... അത് പറയാനാ വിളിച്ചത്... ഇഷാലിന്റെ കല്യാണം ഫിക്സ് ആയി...15 ആന്തി ഇനി ആകെ 20 ദിവസമല്ലേ ഒള്ളൂ... നീ വേഗം വാ എന്നിട്ട് വേണം നമുക്കുള്ള ഡ്രസ്സ്‌ ഒക്കെ എടുക്കാൻ.... നീ വന്നിട്ടെന്നും പറഞ്ഞു ഞാൻ ഇഷാനിക്കെയേ പിടിച്ചു നിർത്തിയേക്കാ...

വേഗം വരാൻ നോക്ക് "(ജിൻസി ) "ആഹ്.. ഇത്ത..." "പിന്നെ... ഇഹാൻ... നിന്റെ വീട്ടിലോട്ട് വന്നിട്ടുണ്ട് അവിടെ കല്യാണം പറയുകയും വേണം...ഞാൻ നിന്നെ കൂട്ടി വരാനാ പറഞ്ഞിട്ടുണ്ട് ... അപ്പൊ റെഡി ആയി നിന്നോ "(ജിൻസി ) എന്റെ വയറൊന്ന് കാളി ഇഹാൻ വരുന്നെന്നു കേട്ടപ്പോൾ... ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്തു.... ഇത്താനോട് മനഃപൂർവം ഒന്നും പറഞ്ഞില്ല അതിനെ വെറുതെ വിഷമിപ്പിക്കണ്ടെന്ന് കരുതി... ഫോൺ ചാർജിലിട്ട് തിരിഞ്ഞതും.. ഇഹാന്റെ കാർ മുറ്റത്ത്... ഇനി ഇപ്പൊ എന്താ ചെയ്യാ.. താഴോട്ട് ചെന്നില്ലെങ്കിൽ എല്ലാം എല്ലാരും അറിയും.... ഒരു തീരുമാനം ആകുംവരെ പിടിച്ച് നിന്നെ പറ്റു... പക്ഷെ അവന്റെ മുന്നിലേക്ക് പോകാനേ തോന്നുന്നില്ല....കുറച്ചു നേരം അങ്ങനെ നിന്നു.. "ആലി..... ഇഹാൻ വന്നിട്ടുണ്ട് "ഉമ്മ വിളിക്കുന്നത് കേട്ടെങ്കിലും കേൾക്കാത്തപോലെ കുറച്ചു നേരം ഇരുന്നു..ഉമ്മ വിളി വീണ്ടും തുടർന്ന് കൊണ്ടിരുന്നു.....പതുക്കെ താഴോട്ടിറങ്ങി ചെന്നു... ഉമ്മ അന്നേരം അടുക്കളയിൽ ആയിരുന്നു...ഇഹാൻ ഹാളിൽ ഇരിക്കുകയാണ്.. എന്നെ കണ്ടിട്ടും ഫോണിൽ കുത്തി ഇരുന്നു....

ഞാൻ അങ്ങോട്ടും മിണ്ടാൻ നിന്നില്ല....എന്റെ ഭാഗ്യത്തിന് അഞ്ചു ആ സമയത്ത് അവിടെ എത്തി... ഉമ്മ മരുമകനെ സത്കരിച്ചുകൊണ്ടിരിക്കുകയാണ്... "ആലി.. നീ ഇഹാന്റെ കൂടെ പോകുന്നുണ്ടോ?? (ഉമ്മ ) ഞാൻ എന്ത് പറയണം എന്നറിയാതെ ആകെ വിയർത്തു... "ഇല്ല.. അമ്മായി... അവളിന്ന് പോയാൽ ശെരിയാവില്ല...നാളെ ഞങ്ങൾക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്.."എന്നെ രക്ഷിക്കാൻ വേണ്ടി അഞ്ചു മനഃപൂർവം കള്ളം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി... "എനിക്ക്.. അഞ്ചലിനോട് കുറച്ചു സംസാരിക്കാനുണ്ട്.... "(ഇഹാൻ ) ഇഹാൻ അങ്ങനെ പറഞ്ഞപ്പോൾ ഞാനും അഞ്ചുവും ആകെ അന്തം വിട്ടു നിന്നു... അവനും അഞ്ചുവും കൂടി കാറിൽ തന്നെ എവിടേക്കോ പോകുന്നത് കണ്ടു... "എവിടെക്കാ മോളെ അവർ പോയത് "(ഉമ്മ ) "അത്.. ഉമ്മ അതെന്തോ അഞ്ചു ജോബിനെ കുറിച്ച് അന്വേഷിച്ചിരുന്നു അതിന്റെ എന്തെങ്കിലും ആകും.... അവര് എന്തിനാ പോയതെന്നറിയാതെ ഒരു സമാധാനവും ഇല്ലായിരുന്നു... 💕💕💕💕💕💕💕💕💕💕💕💕💕💕💕

അഞ്ചൽ നെ കാറിൽ കയറ്റി കുറച്ചു ദൂരം പോന്നു... എന്നിട്ട് കാർ നിറുത്തി.... അവന്റെ അവിടെത്തെ പെർഫോമൻസ് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല...അത് കൊണ്ട് തന്നെ അവനെ ഒന്ന് ഉപദേശിക്കാമെന്ന് കരുതി കൂടെ കൂട്ടിയത്.... "എന്താ... നിനക്ക് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞത്... "(അഞ്ചൽ ) "പെങ്ങളെ രക്ഷിക്കാൻ നീ കളിച്ച കളിയൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു .. പക്ഷെ... എത്ര കാലം നീ അവളെ രക്ഷിക്കും.." "എന്റെ.. ജീവിതകാലം മുഴുവൻ..."(അഞ്ചൽ ) അവന്റെ ഉറച്ചുള്ള മറുപടി എനിക്കത്ഭുതം തോന്നി... "ഓക്കേ... പക്ഷെ... എപ്പോഴെങ്കിലും അവളുട ഭർത്താവിനും അവസരം കൊടുക്കാം...." "ഭർത്താവ്... അവളെ മനസ്സിലാക്കാൻ കഴിയാത്ത നീയാണോ... അവളെ സംരക്ഷിക്കാൻ പോകുന്നത്...."(അഞ്ചൽ) അവനാ പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.. " നിൻ്റെ പെങ്ങളെ ഞാൻ മനസ്സിലാക്കിയതാണ്..." " നിനക്കെന്തറിയാം അവളെ കുറിച്ച്.... വെറും 6 മാസത്തെ പരിചയത്തിൽ നീയെന്ത് മനസ്സിലാക്കിയെന്നാ... "(അഞ്ചൽ ) "കല്യാണം.. കഴിഞ്ഞിട്ടും.. പഴയകാമുകനുമായി ബന്ധം പുലർത്തുന്നവളെ മനസ്സിലാക്കാൻ 6മാസം തന്നെ ധാരാളം..."അത് കെട്ടതും അവൻ ദേഷ്യംകൊണ്ട് എന്റെ ഷർട്ടിൽ കയറി പിടിച്ചു...

"ഇനി.. എന്റെ ആലിയെ.. കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ... കൊന്ന് കളയും ഞാൻ.."(അഞ്ചൽ ) അവന്റെ കണ്ണൊക്കെ ചുവന്നിട്ടുണ്ടായിരുന്നു... "ഇല്ല... നിന്റെ പെങ്ങളെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.... അവളെകുറിച്ച് അങ്ങനെ പറയാൻ ഞാനും ഇഷ്ടപ്പെടുന്നില്ല പക്ഷെ നീയെനിക്ക് ഇതിനൊക്കെ മറുപടി തരണം... " ഞാൻ അവനു നേരെ ഇഷാൽ അയച്ചു തന്ന സ്ക്രീൻഷോട്ടും മറ്റും കാണിച്ചു കൊടുത്തു... കുറച്ചു നേരം അതെല്ലാം നോക്കിയിട്ട് അവനെന്നെ നോക്കി പറഞ്ഞു.. "ഒക്കെ.. ഇതെല്ലാം ഞാൻ വായിച്ചു നോക്കി... ഇതൊക്കെ വളരെ മോശപ്പെട്ടത് തന്നെയാണ്.. പക്ഷെ.... എന്റെ ചോദ്യങ്ങൾക്ക് നീ ഉത്തരം തരണം..." ഞാൻ ഒക്കെ എന്ന് തലയാട്ടി.. "നിനക്കിത്.. ആരാണ്.. തന്നത്??" അവൻ എന്നോട് ചോദിക്കാൻ തുടങ്ങി... "ഇശാൽ.. എന്റെ സിസ്റ്റർ " "ഒക്കെ... നീ.. എത്ര തവണ ആലിയയുമായി ചാറ്റ് ചെയ്തിട്ടുണ്ട് "(അഞ്ചൽ ) "2തവണ... കല്യാണത്തിന് മുന്പേ.. But അവളത് ഇഗ്നോർ ചെയ്തു.." "നിന്റെ.. ഫോണിലുള്ള അവളുടെ.. നമ്പർ കാണിക്ക്.." ഞാൻ അത് കാണിച്ചു കൊടുത്തു... "ഇഹാൻ.. നീ പറയുന്നത്.. ഇപ്പോഴും അവർ തമ്മിൽ ചാറ്റിങ് ഉണ്ടെന്നല്ലേ..??" ഞാൻ അതെ.. എന്ന് തലയാട്ടി.... ഇനി.. ഞാൻ എന്റെ.. ആലിയെ പറ്റി പറയാം...

ആലി ഒരിക്കലും ചാറ്റ് ചെയ്യുമ്പോൾ അച്ചടിഭാഷ ഉപയോഗിക്കാറില്ല... അവൾ സംസാരിക്കുന്ന സ്ലാങ് തന്നെയാണ് യൂസ് ചെയ്യാർ... ഇതിൽ കാണുന്ന ചാറ്റ് അച്ചടിഭാഷയിൽ കൈകാര്യം ചെയ്യുന്ന ഒരാളുടെതാണ്.... പിന്നെ ആലി... ഈ നമ്പറും സിമും ഒഴിവാക്കിയിട്ട് 2മാസമായി... ഇപ്പോൾ നിലവിൽ അവളുടെ നമ്പർ ഇതല്ല... അതിനർത്ഥം നിന്റെ കയ്യിലുള്ള നമ്പർ അവളുടേതല്ല...പിന്നെ.. വോയ്‌സ് അവളുടെ ശബ്ദത്തോട് സാമ്യമുണ്ടെങ്കിലും അവളുടേതല്ല.... കാരണം അവൾക്ക് "ഴ"എന്ന അക്ഷരം വഴങ്ങില്ല...കുട്ടികാലത്തു ഒരുപാട് ശ്രമിച്ചിട്ടുണ്ട് ഞാൻ അത് പഠിപ്പിക്കാൻ.. പക്ഷെ.. നോ രക്ഷ.. "ഇതിനൊക്കെ അർത്ഥം.... നിന്റെ ഭാര്യയെ കുറിച്ച് നിനക്കൊന്നും അറിയില്ല എന്നല്ലേ.....??പിന്നെ എന്ത് മനസ്സിലാക്കിയെന്നാണ് നീ പറയുന്നത്...." അവനെനിക്ക് നേരെ ചോദ്യം തുടർന്ന് കൊണ്ടിരുന്നു പക്ഷെ ഒന്നിനും എനിക്ക് ഉത്തരം ഇല്ലായിരുന്നു.. "പിന്നെ...നിന്റെ പെങ്ങളെ കുറിച്ച് നിനക്ക് വല്ലതും അറിയുമോ...??"(അഞ്ചൽ ) ഞാൻ അവനെ തന്നെ നോക്കി നിന്നു.... "ഇഷാൽ.. എന്ന നിന്റെ പെങ്ങളെ എന്തിനാണ് കോളേജിൽ നിന്ന് പുറത്താക്കിയതെന്ന് അറിയുമോ..?? "ആലിയയും ഇഷാലും തമ്മിലുള്ള ശത്രുതയെ കുറിച്ച് വല്ലതും നിനക്കറിയുമോ..??"(അഞ്ചൽ ) അഞ്ചൽ ഓരോ ചോദ്യങ്ങളും എനിക്ക് നേരെ ചോദിച്ചു കൊണ്ടിരുന്നു.... "ശത്രുതയോ...??"...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story