QIZA ♥️: ഭാഗം 26

qiza

രചന: SANVI

"അതെ ശത്രുത " ഞാൻ ഒന്നും മനസ്സിലാകാതെ അങ്ങനെ നിന്നു... "ആലിയയും.. ഇഷാലും ഒരു കോളേജിൽ ആയിരുന്നെന്നു അറിയില്ലേ...."(അഞ്ചൽ ) ഞാൻ അറിയാമെന്നു തലയാട്ടി... " എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇഷാലിന്റെ അനാവശ്യ വാശിയും അഹങ്കാരവുമാണ്.....അല്ലാതെ കാര്യമായി ഒരു പ്രശ്നവും ഉണ്ടായിരുന്നതായി അറിയില്ല....... പിന്നെ ആലിയയുടെ സ്വഭാവം അറിയാലോ..... പെട്ടെന്ന് ദേഷ്യം വരും..........ഒരിക്കൽ.. ആലിയ കോളേജ് വിട്ടു നേരെ എന്നെയും തിരഞ്ഞു വീട്ടിലേക്ക് വന്നു.. അത്യാവശ്യ മായി മെഡിക്കൽ കോളേജ് വരെ കൂടെ വരണമെന്ന് പറഞ്ഞു... കാര്യം എന്താണെന്ന് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു... അവിടെ കണ്ടത് icu വിനു മുന്നിൽ കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു മ്മയെയാണ് ആലിയ നേരെ ചെന്ന് അവരെ സമാധാനിപ്പിക്കുന്നുണ്ട്....പിന്നീട് ആലിയ അവരെ എന്തിനൊക്കെയോ നിർബന്ധിക്കുന്നുണ്ട് പക്ഷെ അവര് അതിനൊന്നും വേണ്ട എന്ന് മാത്രം പറയുന്നത് എനിക്ക് മനസ്സിലായി...അവൾ നിരാശയോടെ എന്റെ അടുത്തേക്ക് വന്നു... അൽപനേരം ഒന്നും മിണ്ടിയില്ല...

എന്നിട്ട് പറഞ്ഞു.. "ഇതിനുള്ള ശിക്ഷ അല്ലാഹ് അവൾക്ക് കൊടുക്കും...."(ആലി ) "ആലി.. എന്താ പ്രശ്നം ആരാ അവർ " "അഞ്ചു... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇഷാലിനെ കുറിച്ച് കോളേജിലെ ഒരു അഹങ്കാരി പെണ്ണ് അവൾ എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു.. അവനൊരു പാവം ആയിരുന്നു സാമ്പത്തികമായും വളരെ പിന്നിലും.മറ്റുള്ളവരെ പോലേ അല്ല... ഇപ്പൊ രണ്ടു ദിവസമായി അവൾ അവനെ ഇട്ടു കളിപ്പിക്കുകയായിരുന്നു...അവളുടെ സ്നേഹം സത്യമായിരിക്കുമെന്ന് അവൻ കരുതി... ഇപ്പൊ അവൻ ആത്മഹത്യക്ക് ശ്രമിച്ചു... പക്ഷെ.. എത്രയായിട്ടും അവന്റെ വീട്ടുകാർ കംപ്ലയിന്റ് കൊടുക്കാൻ തയ്യാറല്ല... അവൾ പണം കൊടുത്തു അവരെ ഒതുക്കികാണും... പക്ഷെ.. കോളേജിൽ അവൾക്കെതിരെ ഞാനും എന്റെ ഫ്രണ്ട്സും ചേർന്ന് സാക്ഷി പറഞ്ഞിട്ടുണ്ട്... ഉടനെ തന്നെ അവളെ പുറത്താക്കും.. ഇല്ലെങ്കിൽ ഞങ്ങൾ കോളേജിൽ സ്ട്രൈക്ക് നടത്തും.... സ്റ്റുഡന്റസ് ഒക്കെ അവൾക്കെതിരെ കംപ്ലയിന്റ് പറഞ്ഞിട്ടുണ്ട്..."(ആലി )

"എന്റെ ആലി... നീയെന്തിനാ ഇതിലൊക്കെ ഇടപെടുന്നത് ആരുടെയോ കാര്യത്തിന് നീ വെറുതെ.." "അഞ്ചു... പാവം ആണെടാ ആ കുട്ടി.. അങ്ങനെ ആരോടും സംസാരിക്കില്ല... അവൾ ആ കുട്ടിയെ വെറുതെ കളിപ്പിക്കാൻ വേണ്ടി ഒരു കോമാളിയാക്കി... പിന്നെ പാവപെട്ട വീട്ടിലെ കുട്ടി ആയതുകൊണ്ട്.. ആരും അവൻ വേണ്ടി സംസാരിക്കില്ല... ഇപ്പൊ തന്നെ കണ്ടില്ലേ... ഒരു കംപ്ലയിന്റ് കൊടുക്കാൻ പോലും അവന്റെ വീട്ടുകാർക്ക് പേടി പകരം അവൾ കൊടുത്ത പണം കൊണ്ട് അവരത് മറന്നു......"(അഞ്ചു ) "അവർക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ നീയെന്തിനാ അവളെ ഡിസ്സ്മിസ്സ് ചെയ്യാൻ... സഹായിക്കുന്നത് " "അവൾ പുറത്താക്കേണ്ടത് എന്റെ കൂടെ ആവശ്യമാണ്...."(ആലി ) "അതെന്താ..?" "എടാ... അവൾ കാരണം എനിക്ക് ഒരുപാട് നഷ്ടം ഉണ്ടായിട്ടുണ്ട്...അവളുടെ അഹങ്കാരം നീയൊന്ന് കാണണം... എനിക്ക് കണ്ടൂടാ ആ സാധനത്തിനെ....."(ആലി ) "നിങ്ങൾ പെൺകുട്ടികൾക്ക് ചെറിയ കാരണം മതി വഴക്കുണ്ടാക്കാൻ... എന്തെങ്കിലും ചെയ്യ് പക്ഷെ... ഇഷാലിനെ നിനക്കറിയാലോ...

നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ she is danger....പക വീട്ടാതെ അവൾ അടങ്ങൂല..." "... ചെറിയ പ്രശ്നമോ.... എനിക്കതൊന്നും ചെറിയ പ്രശ്നമല്ല......പിന്നെ പക... അത് നീ...പേടിക്കേണ്ട.. ഇവിടുന്ന് പോയി കഴിഞ്ഞാൽ അവളെ പിന്നെ എവിടെ വെച്ച് കാണാനാ..."(ആലി ) പിറ്റേന്ന് തന്നെ ആലിയയും ഫ്രണ്ട്സും പല കംപ്ലൈന്റും ഒപ്പം ഇതുംകൂടി പറഞ്ഞു കോളേജിൽ നിന്ന് പുറത്താക്കി... കൂടാതെ അവൾ പോകാൻ നേരം ഒരു നല്ല... സെന്റ് ഓഫും കൊടുത്തു...പക്ഷെ അതിങ്ങനെ ഒക്കെ ആകുമെന്ന് ആരും കരുതിയില്ലല്ലോ... ഇഷാൽ ഇപ്പൊ ആദിലിനെ വിവാഹം ചെയ്യുന്നത് തന്നെ ആലിയയെ തോൽപിക്കാനായിരിക്കും അല്ലാതെ അവൾക്കാരോടും ആത്മാർത്ഥമായി സ്നേഹമില്ല.... പിന്നെ ആദിൽ അവനത് വേണം... അവൻ വേണ്ടി എന്റെ ആലി മരിക്കാൻ വരെ തീരുമാനിച്ചിട്ടുണ്ട്.. "മരിക്കാനോ..?"ഞാൻ ഞെട്ടികൊണ്ട് ചോദിച്ചു... "അതെ.... മരിക്കാൻ....ആദിലുമായി പ്രണയത്തിലായ ഉടനെ ആണ് നീയുമായുള്ള അവളുടെ വിവാഹം ഉറപ്പിച്ചത്.. അവൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല..

കല്യാണത്തിന് തലേ ദിവസം അവള് മരിക്കാൻ തീരുമാനിച്ചിരുന്ന വിവരം ഇപ്പൊ അടുത്താണ് അവളെന്നോട് പറഞ്ഞത്... പക്ഷെ അന്ന് രാത്രി ഐമി അവിടേക്ക് ചെന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അവളത് ചെയ്യുമായിരുന്നു... ഒരു ചതിയൻ വേണ്ടി......... എനിക്കെന്റെ ആലിയെ നന്നായി അറിയാം.. അവളൊരിക്കലും ആരെയും വഞ്ചിക്കില്ല.. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും... കുറച്ചു ദേഷ്യക്കൂടുതൽ ഉണ്ടെന്നേ ഉള്ളു.. വേറെ പ്രശ്നം ഒന്നും ഇല്ല..... സത്യം പറഞ്ഞാൽ.. നീ നേരെത്തെ പറഞ്ഞ ആ വാക്ക്.. എനിക്ക് എത്രത്തോളം സങ്കടം വരുന്നതാണെന്നോ... കാരണം എന്നേക്കാൾ എനിക്കെന്റെ ആലിയെ വിശ്വാസമുണ്ട്.... " പറഞ്ഞു തീർന്നതും അവന്റെ കണ്ണ് നിറഞ്ഞു...വല്ലാത്ത കുറ്റബോധം തോന്നി... "Iam സോറി അഞ്ചൽ.... ഞാനൊരിക്കലും അത് പറയാൻ പാടുള്ളതല്ല... എനിക്കൊന്നും അറിയില്ലായിരുന്നു... നീ പറഞ്ഞപോലെ ആലിയയെ പറ്റിയോ.. എന്റെ പെങ്ങൾ ഇഷാലിനെ പറ്റിയോ.. ഒന്നും.... . ഒന്ന് മാത്രം എനിക്കറിയാം ആലിയയെ ഞാൻ എന്നെക്കാളേറെ സ്നേഹിക്കുന്നുണ്ട്...

പക്ഷെ അവളെ മനസ്സിലാക്കാൻ മാത്രം എനിക്ക് കഴിഞ്ഞില്ല....... " അവനെന്നെ സമാധാനിപ്പിച്ചു....തിരിച്ചു കൊണ്ട് വിടാൻ നേരം അവനോട്‌ കൂടുതൽ കമ്പനി ആയി... "അഞ്ചൽ..... എനിക്ക് ആലിയയോട് സംസാരിക്കണം.." "നോ.. ഇപ്പൊ വേണ്ട ഇപ്പൊ ചെന്നാൽ അവള് ചിലപ്പോ നിന്നെ കൊല്ലും... സൊ.. ആദ്യം ഞാൻ ഒന്ന് സംസാരിച്ചു സെറ്റ് ആകട്ടെ എന്നിട്ട് പറയാ.."(അഞ്ചു ) "ഓക്കേ.. പക്ഷെ വേഗം വേണം....." ".പിന്നെ ഇനി നീയും നിന്റെ ഇഷാലും ചേർന്ന് അവളെ ഒറ്റപ്പടുത്തരുത്... അത് നീയെനിക്ക് വാക്ക് തരണം..."(അഞ്ചു ) "ഇല്ല.. അഞ്ചൽ... ഒരിക്കലും ഞാൻ അവളെ ഒറ്റപ്പെടുത്തില്ല.... ഒറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചതല്ല പക്ഷെ പറ്റിപ്പോയി..... പിന്നെ... നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹം കാണുമ്പോൾ അത്ഭുതം തോന്ന... ഇപ്പോഴത്തെ കാലത്ത് ഇതുപോലെ പരസപരം സ്നേഹിക്കുന്ന കസിൻസ് ഉണ്ടാകുമോ..? "അത് ഉണ്ടാകില്ല... ഞങ്ങളെ പോലെ ഞങ്ങൾ മാത്രമുള്ളു.... ഞങ്ങൾ ആകെ പിരിഞ്ഞത്... അവള് paramedical കോളേജിൽക്കും ഞാൻ എഞ്ചിനീയറിംഗ് കോളേജിലേക്കും പോയപ്പോഴാണ്....."(അഞ്ചു ) "അതെന്തേ.. അവിടെ രണ്ടും പിരിഞ്ഞത്....?." "അതോ... അത് അവളുടെ നിർബന്ധം ആയിരുന്നു...അവൾക് ആ ഫീൽഡ് ആയിരുന്നു താല്പര്യം "(അഞ്ചു )

അഞ്ചു വിനെ ആലിയയുടെ വീടിന് മുന്നിൽ ഇറക്കി ഞാൻ വീട്ടിലോട്ട് തിരിച്ചു.. ആലിയയെ ഒരുപാട് വിഷമിപ്പിച്ചു...അവളെ മനസ്സിലാക്കാൻ വൈകി പോയി..... ഒപ്പം ഇഷാലിനോട് വെറുപ്പ് തോന്നി.. വീട്ടിലെത്തി ഇഷാലിനെ കുറേ നോക്കിയെങ്കിലും അവിടെയൊന്നും കണ്ടില്ല..മുകളിലോട്ട് കയറാൻ നേരം ജിൻസിത്തയെ കണ്ടു.. "ഇത്താത്ത.. ഇഷാൽ എവിടെ..??" "അവൾ.. ആദിലിന്റെ കൂടെ പുറത്ത് പോയതാണ്.."(ജിൻസിത്ത ) ഞാൻ മുകളിലോട്ട് പോകാൻ നിന്നതും.... "ഇഹാൻ... ആലിയ എവിടെ..?... അവളെ കൂടെ കൊണ്ട് വരണമെന്ന് പറഞ്ഞതല്ലേ നിന്നോട്..."(ജിൻസി ) "ഇത്താത്ത.. അവള്..2ദിവസം കൂടി കഴിഞ്ഞു വരാന്നാ പറഞ്ഞത്...."ഞാൻ ഒരു നുണ പറഞ്ഞു തടി തപ്പി... "അപ്പൊ... നീയവളെ വിളിച്ചില്ല അല്ലെ..... ഇഷാൽ നിന്റെ പെങ്ങളൊക്കെ തന്നെ പക്ഷെ... ആലിയ നിന്റെ ഭാര്യയാണെന്ന് നീ ഓർക്കണം "(ജിൻസി ) "ഇത്താ.. ഞാൻ.."ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നു... "ആലിയ എന്നോടെല്ലാം പറഞ്ഞു.... ഗൾഫിൽ പോയതിനു ശേഷം നീ അവൾക്ക് വിളിച്ചിട്ടില്ലെന്നും... വന്നതിനു ശേഷം മിണ്ടിയിട്ടില്ലെന്നും... .......

കല്യാണത്തിനു മുന്നേ.. അവൾക്ക് ആദിലുമായുണ്ടായ ഇഷ്ടത്തെ കുറിച്ചും...... എല്ലാം....പക്ഷെ... അതിന് നീയും ഇഷാലും ചേർന്ന് എന്തിനാ അവളെ ഒറ്റപ്പെടുത്തുന്നത്....."(Jincy) "ഇത്താത്ത.... എനിക്ക് ഒന്നും അറിയില്ലായിരുന്നു... ഇഷ പറയുന്ന ഓരോന്ന് കേട്ട്... പറ്റിപ്പോയി..." "എത്രയും പെട്ടന്ന് അവളെ കൊണ്ടുവരാൻ നോക്ക്... അതുപോലെ തന്നെ ഇനി ഇങ്ങനെ ഒന്നും ഉണ്ടാവരുത്... പാവം എന്നോട് പറഞ്ഞു ഒരുപാട് കരഞ്ഞു.."(ജിൻസി ) അത് പറഞ്ഞു ജിൻസിത്ത അവിടെന്ന് പോയി.... ഇത്രേം കാലം കൊണ്ട് ഞാനൊഴികെ മാറ്റല്ലാവര്ക്കും ആലിയയും ഇശാലും തമ്മിലുള്ള പ്രശ്നങ്ങൾ അറിയാം...എനിക്ക് അപ്പൊ ഇശാലിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു... ചെറുപ്പം തൊട്ടേ അവളുടെ സ്വഭാവം ശെരിയല്ല അനാവശ്യമായ വാശിയും.. പക്ഷെ ഇത്രക്ക് അവൾ തരം തഴുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല... 💕💕💕💕💕💕💕💕💕💕💕💕💕💕💕 ഒരുപാട് നേരമായിട്ടും അഞ്ജുവിനെ കണ്ടതേയില്ല... എന്താ നടന്നത് എന്നറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു...

പെട്ടെന്ന് ഗേറ്റ് ൻ മുന്നിൽ ഇഹാന്റെ കാർ വന്നു നിന്നു ഞാൻ ജനലിലൂടെ നോക്കി നിന്നു.. അതിൽ നിന്ന് അഞ്ചു ഇറങ്ങി.. പോയപോലെ അല്ല നല്ല ചിരിയും കളിയും ഒക്കെ ആയി യാത്ര ഒക്കെ പറഞ്ഞാണ് അഞ്ചു ഇറങ്ങിയത് ഇഹാൻ അപ്പോൾ തന്നെ പോകുകയും ചെയ്തു.. ഞാൻ അഞ്ജുവിന്റെ അടുത്തേക്ക് ഓടി ചെന്നു..വേഗം വന്നേ എന്നും പറഞ്ഞു മേലോട്ട് കൊണ്ടുപോയി.. "എന്താ അവൻ നിന്നോട് പറഞ്ഞത്.... പോകുന്ന പോലെ അല്ലല്ലോ വരുമ്പോൾ രണ്ടും കൂടി എന്ത് തമാശയാ പറഞ്ഞിരുന്നത് ഇത്രക്ക് ചിരിക്കാൻ.."ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു കൊണ്ടിരുന്നു... '' എന്റെ പൊന്നു ആലി നീയിങ്ങനെ ധൃതി കാണിക്കാതെ ഒക്കെ പറയാം... നീ സമാധാനപെട്..."(അഞ്ചു ) "ഇല്ല ധൃതി ഒന്നും ഇല്ല നീ പറ " "അത് പിന്നെ... നീ കരുതുംപോലെ ഒന്നും അല്ല കാര്യങ്ങൾ.... സത്യത്തിൽ ഇഹാൻ പാവമാണ് അവന് ഒന്നും അറിയില്ലായിരുന്നു... ഇഷാലിനെ പറ്റിയോ നിന്നെ പറ്റിയോ ഒന്നും..."(അഞ്ചു ) ”അതെന്താ.. അവൻ പൊട്ടനാണോ...? ഒന്നും അറിയില്ല പോലും അവന് എല്ലാം അറിയാലോ ...

ലോകത്ത് നടക്കുന്ന എല്ലാം... എന്താ ഇതു മാത്രം അറിയാത്തത്....'' '' നീ... ചൂടാവല്ലേ....ആലി ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്.."അവർ തമ്മിൽ പറഞ്ഞ എല്ലാ കാര്യവും അവൻ പറഞ്ഞു... എല്ലാം കേട്ടപ്പോഴും എനിക്ക് അവനോടുള്ള ദേഷ്യം മാറിയില്ല... "ആലി... ഇനി തമ്മിൽ വാശിയൊന്നും കാണിക്കാതെ പരസ്പരം ക്ഷമിച്ചു ജീവിക്കാൻ നോക്ക് "(അഞ്ചു ) "പറ്റില്ല അഞ്ചു... പറയാൻ എല്ലാവർക്കും എളുപ്പമാണ് പക്ഷെ ആ സമയങ്ങളിൽ ഞാൻ അനുഭവിച്ച വേദനകൾ എന്നേക്കാൾ കൂടുതൽ ആർക്കും അറിയില്ല... നടന്നതൊക്കെ പെട്ടെന്ന് മറക്കാൻ എനിക്ക് കഴിയില്ല.. "ആലി... അവൻ ഇതിൽ നിരപരാധി ആണ് അവൻ നിന്നെ എത്രത്തോളം ഇഷ്ടപെടുന്നുണ്ട്.. അത് നീ മനസിലാക്ക്..."(അഞ്ചു ) "ഇഷ്ടപെടുന്നുണ്ട്... ഇഷ്ടപെടുന്നുണ്ട്.. എന്ന് നാവു കൊണ്ട് പറയാ എന്നല്ലാതെ പ്രവർത്തിയിൽ ഇപ്പൊ ഞാൻ കണ്ടു എത്രത്തോളം ഇഷ്ടപെടുന്നുണ്ടെന്ന്....... അത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ.. എന്തെങ്കിലും ആരെങ്കിലും ചെയ്‌താൽ അത് ആദ്യം എന്നോടല്ലേ ചോദിക്കേണ്ടത് അല്ലാതെ....

മറ്റുള്ളവരുടെ വാക്കും കേട്ട്.. എന്നെ മോശക്കാരി ആക്കുകയല്ല വേണ്ടത്.." "നീ പറഞ്ഞതൊക്കെ ശെരിയാണ്..... പക്ഷെ നിനക്കൊന്ന് ക്ഷമിച്ചൂടെ..."(അഞ്ചു ) "അഞ്ചു.... എല്ലാവരോടും ക്ഷമിക്കാൻ... ഞാൻ ദൈവമൊന്നും അല്ലല്ലോ... മനുഷ്യനല്ലേ... നീ തന്നെ ആലോചിച് നോക്ക്....." അവളുടെ ചോദ്യത്തിനൊന്നും ഉത്തരം കൊടുക്കാനാവാതെ.. ഞാൻ നിന്നു.. "നീ.. വിഷമിക്കേണ്ട... അഞ്ചു.... ഞാൻ ശ്രമിക്കാം... പക്ഷെ അതുവരെ ആ.. ഇഹാനെ എന്റെ കണ്മുൻപിൽ കണ്ടു പോകരുത്...'' "അതെന്താ..... പിന്നെ എങ്ങനെ നീ ക്ഷമിക്കും....''(അഞ്ചു ) "ആ.. അതങ്ങനെ ആണ്... എന്റെ കാര്യങ്ങളൊക്കെ തല തിരിഞ്ഞാണ്......" അത്രയും പറഞ് അവനെ യാത്രയാക്കി.... 💕💕💕💕💕💕💕💕💕💕💕💕💕💕💕

മുറിയിലേക്ക് വന്നു...എല്ലാം അറിഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നി..അതൊന്നും സത്യമാകരുതെന്ന് തന്നെയായിരുന്നു പ്രാർത്ഥന... ആലിയയോട് പറഞ്ഞതിനും ചെയ്തതിനുമെല്ലാം....മാപ്പ് ചോദിക്കണം.. എത്രയും പെട്ടന്ന് അവളെ പോയി വിളിക്കണം.. അവൾക്കെന്നോട് ക്ഷമിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം... ഓരോന്ന് ആലോചിചിരികുമ്പോഴാണ് ഇഷാൽ മുറിയിലേക്ക് വന്നത്.. അവളെ കണ്ടതും എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നാലും ക്ഷമിച്ചിരുന്നു.. "ഇക്കാക്ക.... ഇത് കണ്ടോ.." അവൾ എനിക്ക് നേരെ ഫോൺ നീട്ടി കൊണ്ട് പറഞ്ഞു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story