QIZA ♥️: ഭാഗം 28

qiza

രചന: SANVI

ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്..... അവനോടൊരിക്കലും ക്ഷമിക്കുമെന്ന് കരുതിയതല്ല പക്ഷെ.. എന്തോ അവനെ കണ്ടപ്പോൾ എന്റെ മനസ്സിൽ അതൊന്നും ഉണ്ടായിരുന്നില്ല അവൻ ക്ഷമ ചോദിച്ചപ്പോൾ പാവം തോന്നി.. ഒരിക്കൽ ഞാനും അവനെ കുറേ വിഷമിപ്പിച്ചതല്ലേ... പക്ഷെ പെട്ടെന്ന് ക്ഷമിച്ചെന്ന് കാണിച്ചാൽ എനിക്കൊരു വില ഉണ്ടാകില്ല അത് കൊണ്ട് കുറച്ച് വെയിറ്റ് ഇട്ട് നിക്കാം... ഡ്രസ്സ്‌ മാറി മുറിയിൽ നിന്നിറങ്ങി എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.. കാറിൽ കയറി.... യാത്രക്കിടയിൽ പരസ്പരം ഒന്നും മിണ്ടിയില്ല.. വീടെത്തിയതും ഉമ്മയും ജിൻസി ത്തയും ഉമ്മറത്തു തന്നെയുണ്ടായിരുന്നു എന്നെ കണ്ടതും ഉമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി എനിക്കൊന്നും മനസ്സിലായില്ല... ജിൻസിത്ത അടുത്തേക്ക് ഓടി വന്നു.. "ഇത്ത.. ഉമ്മക്കെന്ത് പറ്റി എന്നെ കണ്ടിട്ടും ഒന്നും മിണ്ടിയില്ല..."ഞാൻ ജിൻസിത്തയോട് ചോദിച്ചു.. "അതൊക്കെ പറയാം നീ അകത്തേക്ക് കയറ്..."(jincy) അകത്തേക്ക് കയറിയതും ഇഷാൽ ഹാളിൽ തന്നെ ഇരുന്നു ഫുഡ്‌ കഴിക്കുകയാണ് എന്നെ കണ്ടതും ഒന്ന് പുച്ഛിച്ചു...

ഞാൻ അതൊന്നും മൈൻഡ് ആക്കിയില്ല.. ഞാൻ പോയതിനു ശേഷം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി.. വേഗം ജിൻസിത്തയോട് കാര്യം തിരക്കി ഉണ്ടായ കാര്യങ്ങളെല്ലാം കേട്ടപ്പോൾ നല്ല സന്തോഷം തോന്നി ഇഷാലിന് കണക്കിന് കിട്ടിയല്ലോ.... സമാധാനമായി.. ഇനി ഉമ്മ എന്നോട് മിണ്ടില്ലേ.. അതോർത്തപ്പോൾ വീണ്ടും മനസ്സമാധാനം പോയി കിട്ടി... അന്ന് ഉമ്മ എന്നോട് മിണ്ടിയതേ ഇല്ല.. പോരാത്തതിന് ഇഷാലിനെ ഓവർ ആയി കൊഞ്ചിക്കുന്നുമുണ്ട്.. ആദ്യമൊക്കെ ഞാൻ മിണ്ടാൻ ശ്രമിച്ചെങ്കിലും പിന്നെ എനിക്കും വാശിയായി.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ട.. മുറിയിൽ കയറി ആലോചിചിട്ട് ഭ്രാന്ത്‌ പിടിക്കുന്നപോലെ.. വീണ്ടും വീണ്ടും ആ ഇഷാലിന്റെ വാക്ക് വിശ്വസിച്ചിട്ടാണല്ലോ ഉമ്മ എന്നോട് മിണ്ടാത്തത് എന്നോർത്തപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യം തോന്നി.. ദേഷ്യം തീരാത്തത് കൊണ്ട് അവിടെ കിടന്നിരുന്ന ഒരു ഒഴിഞ്ഞ ബോട്ടിൽ എടുത്ത് ചുമരിലേക്ക് ഒരേർ എറിഞ്ഞു പക്ഷെ കൊണ്ടത് ആ ഇഹാന്റെ തലയിൽ.. അവൻ നെറ്റി തടവുന്നുണ്ട്..

അല്ലാഹ് ഇവനെപ്പഴാ ഇവിടെ വന്നത്... ഞാൻ ഒന്നും അറിയാത്ത മട്ടിൽ തിരിഞ്ഞു നിന്നു... അവൻ തല തടവി ചിരിച്ചുകൊണ്ട് ബാത്‌റൂമിലേക്ക് കയറി... ഇവനെന്താ ഇങ്ങനെ....എന്തോ മിസ്റ്റേക്ക് ഉണ്ടല്ലോ ഇനി ഞാൻ ഇവിടുന്ന് പോയ വിഷമത്തിൽ ഉള്ള ബുദ്ധിയും പോയോ...?ആ ആർക്കറിയാം.. ഫോണെടുത്തു നോക്കിയപ്പോൾ അഞ്ചുവും ഐമിയും കുറേ മെസ്സേജ് അയച്ചിരുന്നു അതിനൊക്കെ റിപ്ലേ കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് അവൻ ബാത്‌റൂമിൽ നിന്നിറങ്ങിയത്.. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.. ഫോണിൽ തന്നെ കുത്തികൊണ്ടിരുന്നു... "ഒരു സോറി ഞാൻ പ്രതീക്ഷിച്ചു.. "(ഇഹാൻ ) എനിക്കൊന്നും മനസിലായില്ല "എന്തിന്..? ഞാൻ ജാഡ വിടാതെ ഗൗരവത്തിൽ ചോദിച്ചു.. "അല്ല... ബോട്ടിൽ എറിഞ്ഞതിന്..."(ഇഹാൻ ) "ഞാൻ അതിന് നിന്നെ എറി ഞ്ഞതല്ലല്ലോ....നിന്നോടാരാ ആ സമയത്ത് അവിടെ വരാൻ പറഞ്ഞത്.."ഞാൻ തെറ്റിനെ ന്യായീക രിച്ചു പറഞ്ഞു.. "ശെരി... ഞാൻ ക്ഷമിച്ചിരിക്കുന്നു.."(ഇഹാൻ ) "ക്ഷമിക്കാൻ.. ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ....

പിന്നെ സ്വയം വന്ന് കുഴിയിൽ ചാടിയാൽ ഞാൻ എന്ത് ചെയ്യാനാ..... പോരാത്തതിന് ഞാൻ നിന്നോട് സോറി പറഞ്ഞിട്ടുമില്ല... പിന്നെ എന്തിനാ.. ." "ഞാൻ... തർക്കിക്കാനൊന്നും ഇല്ല.."അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...പക്ഷെ അത് എന്നെ പരിഹസിക്കുന്നപോലെ എനിക്ക് തോന്നിയത്... "അതിന് നീയെന്തിനാ എന്നെ കളിയാക്കി ചിരിക്കുന്നത്.." "കളിയാക്കുകയോ... ഞാനോ നെവർ.."അത്രയും പറഞ്ഞ് അവൻ കാബോർഡ് തുറന്നു.. എന്നിട്ട് ഒരു ബോക്സ്‌ എടുത്ത് എനിക്ക് നേരെ നീട്ടി.. "ഇതെന്താ...?? ഞാൻ അതിലേക്കും അവനെയും നോക്കി ചോദിച്ചു... "ഇത് നിനക്കുള്ളതാ.. തുറന്നു നോക്ക്..."(ഇഹാൻ ) "എനിക്കൊന്നും വേണ്ട..."ഞാൻ വല്യ ജാഡ ഇട്ട് പറഞ്ഞു പക്ഷെ സത്യത്തിൽ അതിന്റെ ഉള്ളിലെന്താണെന്നറിയാഞ്ഞിട്ട് വല്ലാത്ത അസ്വസ്ഥത ഉണ്ട്.. അവൻ തന്നെ അത് തുറന്നു ഞാൻ അവൻ കാണാതെ അതിലേക്ക് ഇടം കണ്ണിട്ട് നോക്കി..നിറയെ ചോക്ലേറ്റ്സ്.... എന്റെ കണ്ട്രോൾ പോയെങ്കിലും ഞാൻ അങ്ങോട്ട് നോക്കാതെ തന്നെ നിന്നു.. "നിനക്ക് ചോക്ലേറ്റ്സ് നല്ല ഇഷ്ട്ടമല്ലേ......?? (ഇഹാൻ ) "എനിക്കോ..... ആരു പറഞ്ഞു...എനിക്ക് ഒട്ടും ഇഷ്ടമല്ല....." "ആ.. അതെനിക്ക് അന്ന് മനസ്സിലായി." (Ehan )അവനെന്തോ പിറു പിറുത്തു കൊണ്ട് പറഞ്ഞു...

"നീയിപ്പോൾ.. എന്താ പറഞ്ഞത്... " "ഞാനൊന്നും പറഞ്ഞില്ലല്ലോ..? നിനക്ക് തോന്നിയതാവും...''(ഇഹാൻ ) "എന്തായാലും... നീ കഷ്ടപ്പെട്ട് കൊണ്ടുവന്നതല്ലേ... ഇത് നീയാ...സിംറിൻ കൊടുത്തേക്ക്... ഇപ്പൊ അവളായിട്ടല്ലേ കൂടുതൽ കമ്പനി.... ഇനി അതുമല്ലെങ്കിൽ.. അപ്പുറത്തെ തൊടിയിലെകേറിഞ്ഞേക്ക്... അല്ലാതെ എനിക്ക് വേണ്ട നിന്റെ ചോക്ലേറ്റ്...."അവനിട്ട് ഒന്ന് വെച്ചു എന്നിട്ട് ബെഡിൽ പോയി ഒറ്റകിടത്തം... അവനാണെങ്കിൽ ആകെ വിഷമിച്ചു നില്കുകയാണ്....ഞാൻ കുറച്ച് crual ആയോ എന്നൊരു തോന്നൽ..സാരമില്ല കുറച്ച് വിഷമിക്കട്ടെ... ഞാനും കുറേ വിഷമിച്ചില്ലേ... ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒന്ന് താഴ്ന്ന് കൊടുത്തപ്പോൾ അവളുടെ ഒരു അഹങ്കാരം....ഞാൻ പുറത്തേക്കിറങ്ങി.. വേഗം അഞ്‌ജലിന് ഫോൺ ചെയ്തു... "ഹലോ... ഇഹാൻ പറ..കാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു...?(അഞ്ചൽ ) "എടാ... അവളുണ്ടല്ലോ... നിന്റെ പെങ്ങൾ ആലിയ... എന്തൊരു ജാടയാണ്.. എനിക്ക് അവളെ അഹങ്കാരം കണ്ടിട്ട് ഒന്ന് കൊടുക്കാനാ തോന്നിയത്... പിന്നെ എന്റെ ആവശ്യമായി പോയില്ലേ...

തെറ്റുപറ്റി പോയില്ലേ എന്ന് കരുതി ക്ഷമിച്ചതാ..?? "എടാ... അവൾ പാവാടാ ...."(അഞ്ചൽ ) "അവൾ.. പാവാട.... അവൾ.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട... നീയല്ലേ പറഞ്ഞത് ചോക്ലേറ്റ് കൊടുത്താൽ അവലെന്തായാലും വാങ്ങിക്കുമെന്ന്... ഈ ലോകത്ത് അവൾക്കേറ്റവും ഇഷ്ടമുള്ള ഗിഫ്റ്റ് അതാണെന്ന്...?? "ചോക്ലേറ്റ് അവൾക്കിഷ്ടമാണ് പക്ഷെ.. നീ... ഈ..അവസരത്തിൽ അത് കൊടുത്താൽ നിന്നോട് അവൾ ക്ഷമിക്കാൻ അവൾ കൊച്ചു കുട്ടിയൊന്നും അല്ല.."(അഞ്ചൽ ) "ഇനി ഇപ്പൊ എന്താ വഴി.." "വഴിയൊന്നും... ഇല്ല ... കുറച്ച് കാലം അവളുടെ അഹങ്കാരം സഹിക്കുക അത് തന്നെ.."(അഞ്ചൽ ) "എന്റെ പട്ടി സഹിക്കും... വഴിയൊക്കെ എനിക്കറിയാം...വേണ്ടാന്ന് വെച്ചിട്ടാ..." "നീ.. എന്താ ചെയ്യാൻ പോകുന്നത്..."(അഞ്ചൽ ) "അത്... അത് നിന്നോട് പറയാൻ പറ്റില്ല.. എന്ന ശെരി... നീ കിടന്നോ..?" എന്നിട്ട് ഫോൺ കട്ട്‌ ചെയ്ത്.. മുറിയിലേക്ക് വന്നു നോക്കിയപ്പോൾ അവളുറങ്ങിയിരുന്നു... ബെഡിന്റെ ഒരറ്റാത്തായി ഞാനും കിടന്നു... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല..

ആലിയയെ നോക്കിയപ്പോൾ നല്ല ഉറക്കിലാണ്... ഫോണിലേക്ക് നോക്കി ഞങളുടെ കല്യാണ ഫോട്ടോസ് ഒക്കെ നോക്കി കിടന്നു...എപ്പോഴോ ഉറങ്ങി... ❤❤❤❤❤❤❤❤❤❤❤❤❤❤❤ മുറിയിൽ ലൈറ്റ് ഇട്ടത് കണ്ടാണ് ഉണർന്നത് നോക്കുമ്പോൾ ഇഹാൻ നിസ്കരിക്കുകയാണ്.. ഇന്നെന്തേ പള്ളിയിൽ പോയില്ലേ..... പുറത്ത് നല്ല മഴയുണ്ട് ചിലപ്പോൾ മടിപിടിച്ചു കാണും.. ഞാൻ അനങ്ങാതെ അവിടെ തന്നെ കിടന്നു...ഉണർന്നത് അറിഞ്ഞാൽ.. അപ്പൊ ചോദ്യം തുടങ്ങും.. നിസ്കരിക്കുന്നില്ലേന്ന്.. പിന്നെ ഒക്കെ പറയേണ്ടി വരും... വേഗം കണ്ണടച്ചു അവിടെ തന്നെ കിടന്നു... കുറച്ച് സമയം കഴിഞ്ഞപ്പോൾ.. ആരോ തട്ടി വിളിക്കുന്നത് കേട്ടു നോക്കുമ്പോൾ ഇഹാൻ തന്നെയാണ്.. "എന്താ..." ഞാൻ വീണ്ടും ഇന്നലെത്തെ ജാഡ ക്യാറക്ടർ എടുത്തിട്ടു... "ബാങ്ക്..കൊടുത്തു.. സമയം ഒരുപാടായി.. നിസ്കരിക്കുന്നില്ലേ..."(ഇഹാൻ ) അല്ലാഹ് പെട്ടല്ലോ... എന്താ പറയാ..... ഇല്ലെന്ന് പറഞ്ഞാൽ മോറൽ ക്ലാസ്സ്‌ തുടങ്ങും.. സത്യം പറഞ്ഞേക്കാം...പറയാനൊരു മടിപോലെ പിന്നെ ഇതൊക്കെ എല്ലാർക്കും ഉള്ളതല്ലേ.... "എനിക്ക് നിസ്കരിക്കാൻ പറ്റില്ല.. പീരിയഡ്‌സ് ആണ്.."ഞാൻ വേഗം പറഞ്ഞു... "ഹോ... സോറി..."അതും പറഞ് അവിടെന്ന് പോയി... സോറിയോ.... ഇവൻ ഇത്ര മര്യാദകാരനാണോ..

അതോ ഇതൊക്കെ വെറും ഷോ ആണോ.... ആർക്കറിയാം....പിന്നെ അധികം ആലോചിക്കാനൊന്നും നിന്നില്ല കുറച്ച് നേരം കൂടി കിടന്നു... നേരം നന്നായി വെളുത്തപ്പോൾ താഴോട്ട് ചെന്ന് പതിവിലും നേരത്തെ തന്നെ ഇഷാൽ എണീറ്റിട്ടുണ്ട്... ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ ഉമ്മയുടെ മുഖം കടന്നൽ കുത്തിയപോലെ വീർത്തിട്ട് തന്നെയാണ് അത് കണ്ടാലേ സങ്കടം തൊന്നും ഒന്നും കഴിക്കാൻ തോന്നിയില്ല എല്ലാരും കഴിക്കുമ്പോൾ വേഗം മുറിയിലോട്ട് തന്നെ വന്നിരുന്നു..എത്ര കാലം ഉമ്മ ഇങ്ങനെ മിണ്ടാതിരിക്കും... അധികം ആലോചിച്ചു ഇരിക്കാതെ ഫ്രഷ് ആയി ഹോസ്പിറ്റൽ പോകാൻ റെഡി ആയി ഇറങ്ങി... ജിൻസിത്തയോട് യാത്ര പറഞ്ഞു.. ഉമ്മയോട് പറയണമെന്നുണ്ട് പക്ഷെ ഉമ്മ എന്നെ നോക്കുന്നു പോലും ഇല്ല.. ഞാൻ ജിൻസിത്തയെ നോക്കി.. ഇത്ത അവിടെ നിന്ന് പറയ്യ് എന്ന് പറഞ് ആക്ഷൻ കാണിക്കുന്നുണ്ട്... "ഉമ്മ... ഞാനിറങ്ങുകയാണ്.."രണ്ടും കല്പിച്ചു പറഞ്ഞു...നോ റെസ്പോണ്ട് പോകാൻ നിന്നതും... "നീ.. ഫുഡ്‌ കഴിക്കാതെയാണോ പോകുന്നത്...?"നോക്കിയപ്പോൾ ഉമ്മയാണ്.. ഞാൻ അത്ഭുതത്തിൽ ഉമ്മാനെ നോക്കി... "വല്ലതും കഴിച്ച് പോകാൻ നോക്ക്..."അത്രയും പറഞ് ഉമ്മ അടുക്കളയിൽ നിന്ന് പോയി... എനിക്ക് സന്തോഷം തോന്നി.. വേഗം ഫുഡ്‌ കഴിച്ചിറങ്ങി.. 💕💕💕💕💕💕💕💕💕💕💕💕💕💕💕

രാവിലെ പുറത്ത് പോയി തിരിച്ചു വേഗം വന്നു ആലിയയെ ഹോസ്പിറ്റലിൽ കൊണ്ട്വിടണം എന്നൊക്കെ ഉണ്ടായിരുന്നു... പക്ഷെ ഞാൻ വന്നപ്പോഴേക്കു അവൾ പോയിരുന്നു....പിന്നെ ഫുഡ്‌ ഒക്കെ കഴിച്ച് വൈകുന്നേരം. അവളെ കൊണ്ട്വരാൻ നേരത്തെ തന്നെ പോയി.... ഹോസ്പിറ്റലിൽ എത്തിയതും അവൾ ഇറങ്ങിയിട്ടില്ലെന്ന് മനസിലായി അകത്തേക്ക് കയറി റീസെപ്ഷനിൽ ലാബ് എവിടെയെന്നു ചോദിച്ചു..അവർ പറഞ്ഞതുനസരിച് അങ്ങോട്ട്‌ ചെന്ന് പുറത്തു വെയിറ്റ് ചെയ്തു.... അൽപ സമയം അങ്ങനെ ഇരുന്നു.. പിന്നെ ഫോൺ വന്നു അത് അറ്റന്റൻഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവൾ പുറത്തിറങ്ങിയത്.... അവളാണെങ്കിൽ അവിടെയുണ്ടായിരുന്ന പെണ്ണുമായി പൊരിഞ്ഞ ഡിസ്കഷൻ ആണ് ഞാൻ വന്നതൊന്നും കണ്ടിട്ടില്ല... "ഹലോ ..മിസ് ആലിയ അഞ്ചും ..."ഞാൻ അവളുടെ പിറകിൽ ചെന്നു വിളിച്ചു... അവൾ തിരിഞ്ഞതും.. എന്നെ കണ്ട് ആകെ ഞെട്ടി നില്കുകയാണ്... "കഴിഞ്ഞെങ്കിൽ... നമുക്ക് പോയാലോ..? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോഴും അവൾ ആ ഞെട്ടലിൽ നിന്നുണർന്നിട്ടില്ല...

"ആലിയ.. ഇതാരാ...? അവളുടെ കൂടെ ഉള്ളവൾ ചോദിക്കുന്നുണ്ട്.. "ദിവ്യ.. ഇത് എന്റെ ഫ്രണ്ട്.. ഇഹാൻ ഉമർ..."അവൾ എന്നെ പരിചയപെടുത്തിയത് കേട്ട് ഞാൻ ആകെ തകർന്നുപോയി.. ഭർത്താവെന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു... "ഹലോ ... ഇഹാൻ..."(ദിവ്യ ) "ഹലോ.." "എന്നാൽ.. ശെരി ഇഹാൻ പോകാം..."അവൾ ചിരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി... ഞാനും പിറകെ പോയി.. എനിക്ക് നല്ല സങ്കടം തോന്നി.. എന്നാലും അവളെന്തിനാ അങ്ങനെയൊക്കെ പരിചയപെടുത്തിയത്.. ഇനി അവൾക്കിപ്പോഴും എന്നെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലേ... ഇങ്ങോട്ട് വരുമ്പോഴുണ്ടായിരുന്ന സന്തോഷമൊന്നും പോകുമ്പോൾ ഉണ്ടായിരുന്നില്ല ഡ്രൈവ് ചെയ്യുമ്പോഴും മനസ്സ് മൂടി കെട്ടിയിട്ടായിരുന്നു...അവളാണെങ്കിൽ ചിരിച്ചു കൊണ്ട് ഫോണിൽ ആർക്കോ മെസ്സേജ് അയക്കുകയാണ്... എനിക്ക് ആ ഫോണെടുത്തു എറിയാനാ തോന്നിയത്... വീടെത്തി അവളെ അവിടെ ഇറക്കി വീണ്ടും പുറത്തേക്ക് പോയി വീടുനുള്ളിൽ ഇരുന്നാൽ ഓരോന്ന് ചിന്തിക്കും.....

. എന്നെ ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാ അവൾ കൂടെ വന്നത്... എനിക്ക് ദേഷ്യം വന്നു തുടങ്ങി.. ഇനി മനഃപൂർവം എന്നെ വട്ടാകുകയാണോ...? ചിലപ്പോൾ അങ്ങനെ ആയിരിക്കും അങ്ങനെ ആണെങ്കിൽ ഇത് അവളുടെ അവസാനത്തെ വട്ടാക്കൽ ആണ്... ഇന്നത്തോടെ അത് ഞാൻ അവസാനിപ്പിക്കും....ഇന്നത്തോടെ ഈ ഗെയിം അവസാനിപ്പും... 💕💕💕💕💕💕💕💕💕💕💕💕💕💕💕 എനിക്ക് ചിരി അടക്കി നിർത്താൻ കഴിഞ്ഞില്ല.. ലാബിൽ നിന്നിറങ്ങി അവനെ കണ്ടതും ആകെ ഷോക്ക്‌ ആയി.. പിന്നെ അവനെ ഒന്ന് കളിപ്പിക്കാമെന്ന് കരുതിയ അങ്ങനെ പറഞ്ഞത്.. പക്ഷെ അത് അവൻ നല്ല സങ്കടം ഉണ്ടാക്കിയിട്ടുണ്ട് അവന്റെ മുഖം കണ്ടാൽ അറിയാം.. എനിക്കാണെങ്കിൽ ചിരി നിർത്താൻ കഴിയാത്തത് കൊണ്ട് വെറുതെ ഫോണെടുത്തു അഞ്ജുവിനോട് ഇതൊക്കെ പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.... രാത്രി ഇഹാൻ വന്നപ്പോൾ മുഖത് വല്ല്യ തെളിച്ചമൊന്നും കണ്ടില്ല നേരെത്തെ പറഞ്ഞത് കുറച്ച് കൂടി പോയോ... സാരമില്ല ഒരു സോറി പറഞ്ഞേക്കാം എന്തിനാ ഇങ്ങനെ കളിപ്പിക്കുന്നത്... എല്ലാം മതിയാക്കാം......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story