QIZA ♥️: ഭാഗം 30 || അവസാനിച്ചു

qiza

രചന: SANVI

 അലാറം കെട്ടാണ് എഴുന്നേറ്റത്.. ഇഹാനെ അവിടെ ഒന്നും കണ്ടില്ല.... പള്ളിയിൽ പോയികാണും.. വേഗം എഴുന്നേറ്റ് .. നിസ്കാരം കഴിഞ്ഞ് ഒരുപാട് നേരം പ്രാർത്ഥിച്ചു.. അല്ലാഹുവിനോട് ഒരുപാട് നന്ദി പറഞ്ഞു... എല്ലാം ശെരിയായല്ലോ.. അഞ്ജുവിനെ അറിയിക്കാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല....അപ്പോൾ തന്നെ അഞ്ജുവിനെ വിളിച്ചു... അവൻ ഫോണെടുത്തില്ല.. എടുക്കുവോളം അടിച്ചു... ". എന്താടി...രാവിലെ തന്നെ നിനക്കൊന്നും ഉറക്കുമില്ലേ...??"(അഞ്ചു ) "നേരം..ഇത്ര ആയിട്ടും നീ എഴുന്നേറ്റില്ലേ..... കഷ്ടം... അതിനൊക്കെ.. ഇഹാൻ തന്നെ ബാങ്ക് കൊടുത്താൽ അപ്പൊ എഴുന്നേൽക്കും... നിന്നെ പോലെ മടിപിടിച്ചു കിടക്കില്ല..."ഞാൻ അവനിട്ട് ഒന്ന് വെച്ചുകൊണ്ട് പറഞ്ഞു... "ഓഹോ... ഇപ്പൊ അങ്ങനൊക്കെ ആയല്ലേ..... പണ്ട്.. ഈ അഞ്ചൽ മാത്രേ ഉണ്ടായിരുന്നുള്ളു.. എന്തിനും... ഏതിനും... അഞ്ചു എനിക്ക് അങ്ങോട്ട് പോണം.. അഞ്ചു എനിക്ക് ഷോപ്പിംഗിന് പോണം.. അഞ്ചു അവനെന്നോട് ഇങ്ങനെ പറഞ്ഞു... അഞ്ചു ഇവൻ ഇങ്ങനെ പറഞ്ഞു... തലക്ക് സമാധാനം തന്നിരുന്നില്ല....

ഇപ്പൊ.. ഇന്നലെ കണ്ട ഇഹാനെ പൊക്കി പറയുന്നു നാണമുണ്ടോടി.. നിനക്ക് " "നീ പോടാ.. ചെർക്ക....നിനക്ക് അവനോട് അസൂയ ആണ് "ഞാൻ വീണ്ടും അവനെ വട്ടാക്കാൻ വേണ്ടി പറഞ്ഞു... "ഓ.. പിന്നെ എന്ത്‌ കുന്തത്തിനാ.. ഞാൻ അവനോട് അസൂയ പെടുന്നത്.. എന്നേക്കാൾ ഏറെ അവനെന്താ ഉള്ളത്..... ."(അഞ്ചു ) "നിന്നെക്കാൾ...സ്മാർട്ട്‌ ആണ് ഇന്റലിജിൻറ് ആണ്... ജോലി ഉണ്ട്..നല്ല handsome ആണ് .. നല്ല സ്വഭാവം... പിന്നെ 5 നേരം നമസ്കരിക്കും... അതൊക്കെ പോരെ...." "അവനെന്തുണ്ടായിട്ടെന്താ.... നിന്നെയല്ലേ.. കെട്ടിയത്.. തീർന്നില്ലേ.. എല്ലാം..."(അഞ്ചു )എന്നിട്ട് ഭയങ്കര ചിരിയും... "നീ.. പോടാ.. തെണ്ടി....."അതും പറഞ് തിരിഞ്ഞതും.. നേരെ ഇഹാന്റെ മുന്നിലേക്ക്.... അവനെല്ലാം കേട്ട് ചിരിച്ചു കൊണ്ട് നില്കുകയാണ്... ആകെ ചമ്മി നാറി... "അത്.. പിന്നെ.. ഞാൻ.. അഞ്ചു... വെറുതെ..."എന്താ പറയേണ്ടതെന്നറിയാതെ ആകെ തപ്പി തടഞ്ഞു വെപ്രാളത്തിൽ നിന്നു... അവൻ എന്റെ അടുത്തേക്ക് വന്നു.. പിറകിലൂടെ എന്നെ ചേർത്തു പിടിച്ചു..പതുക്കെ വിളിച്ചു.... "ആലിയ...."

"മ്..."ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.... "നിനക്കറിയുമോ... ഓരോ നേരത്തും ഞാൻ നമസ്കരിക്കുമ്പോഴും... അല്ലാഹുവിനോട് ഒന്നേ.. ആവശ്യപ്പെട്ടിട്ടുള്ളു... അത് എന്താണെന്നറിയുമോ...?" ഞാൻ അവൻ പറയുന്നത് ശ്രദ്ധിച്ചു നിന്നു... "എനിക്ക് എന്റെ ആലിയയെ നഷ്ടപ്പെടരുതെന്ന്....അവളെന്നോടൊന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് "അത് കേട്ടപ്പോൾ എനിക്കാകെ സങ്കടം തോന്നി... പാവം പലപ്പോഴും എന്നോട് സംസാരിക്കാൻ ഓരോ കാരണങ്ങൾ കൊണ്ട് വരുമ്പോൾ ഞാൻ മൈൻഡ് പോലും ചെയ്യാറില്ല.... ഞാൻ അവനു നേരെ തിരിഞ്ഞു അവനെ കെട്ടിപിടിച്ചു "സോറി.. ഇഹാൻ ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു..."ഞാൻ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. "ഞാൻ പറഞ്ഞില്ലേ ആലിയ ഇനി നമുക്കിടയിൽ പരസ്പരം സോറി പറയലൊന്നും ഇല്ല..."(ഇഹാൻ ) കുറേ നേരം അങ്ങനെ നിന്നു.. പിന്നീട് താഴേക്ക് ചെന്നു.. അവിടെ കല്യാണ ഒരുക്കങ്ങൾ ആണ്... അതുകൊണ്ട് തന്നെ എല്ലാവരും നല്ല ബിസി ആണ്.. ഇഷാലിനെ എവിടെയും കണ്ടില്ല...

ഞാൻ അതികം തിരക്കാനും നിന്നില്ല... വൈകുന്നേരമൊക്കെ ആയപ്പോഴേക്കും ഇഷാൽ കാറിൽ വന്നിറങ്ങുന്നത് കണ്ടു.. ഒന്നും മിണ്ടാതെ അകത്തേക്ക് പോകുന്നത് കണ്ടു.. ഞാൻ അതൊന്നും ശ്രദ്‌ധിക്കാൻ പോയില്ല മുകളിലോട്ട് പോയി നാളെ ഇടാനുള്ള ഡ്രെസ്സൊക്കെ ഒന്നുകൂടി എടുത്തു നോക്കി കൊണ്ടിരുന്നു... അല്പസമയം കഴിഞ്ഞപ്പോൾ താഴെ നിന്ന് ഭയങ്കര ബഹളം എന്താണെന്ന് അറിയാൻ വേണ്ടി.. സ്റ്റേർന്റെ അടുത്തേക്ക് ചെന്നു.. ഇഷാൻ ഇക്കയുടെ ശബ്ദം ആണ്... ആരോടാണെന്നറിയുന്നില്ല.. ഞാൻ പതുക്കെ താഴേക്ക് ചെന്നതും എല്ലാവരും നിശബ്ധമായി ഇഷാലിന്റെ റൂമിന്റെ വാതിലിക്കൽ നില്കുന്നുണ്ട്... ഇഹാനെ അവിടെയൊന്നും കണ്ടില്ല.. ഇഷാൽ എന്തോ പണി ഒപ്പിച്ചു വെച്ചിട്ടുണ്ടെന്ന് മനസിലായി... ഇഷാൻ ഇക്ക വീണ്ടും വീണ്ടും വാതിൽ മുട്ടുകയാണ്.. "ഇഷാ.... വാതിൽ തുറക്ക്..."ഉമ്മയും ഇഷാൻഇക്കയും അവളോട് വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നുണ്ട്... ഞാൻ ജിൻസിതതയുടെ അടുത്ത് പോയി കാര്യം തിരക്കി...

അപ്പോഴാണ് അറിഞ്ഞത് ഇഷാൽ ആദിലിനെ തേച്ചെന്ന് എനിക്ക് സത്യം പറഞ്ഞാൽ സന്തോഷം തോന്നിയെങ്കിലും... എന്തോ അങ്ങനെ സംഭവിക്കരുതെന്നൊരു തോന്നൽ... അവൾ അവനോട് വിളിച്ചു പറഞ്ഞത്രേ.. ഈ കല്യാണത്തിന് താത്പര്യം ഇല്ലെന്ന് കാരണം ചോദിച്ചിട്ട് പറഞ്ഞിട്ടുമില്ല... എന്നാലും എന്താണ് കാരണം അറിയാഞ്ഞിട്ട് എനിക്ക് എന്തോ പോലെ.. നാളെ കല്യാണം നടക്കേണ്ട വീട് ആകെ.. ഒച്ചയും അനക്കവുമില്ലാതെ ശാന്തമായി കിടക്കുന്നു.... നേരം ഇരുട്ടി തുടങ്ങിയപ്പോൾ ആരോ വന്നു ബെല്ലടിച്ചു നോക്കുമ്പോൾ ആദിൽ ആണ്..അവന്റെ മുഖത്ത് നല്ല സങ്കടം ഉണ്ട്.. അവനും കുറേ വാതിലിൽ മുട്ടി നോക്കി പക്ഷെ അവൾ തുറക്കുന്നേ ഇല്ല..അപ്പോൾ ആദിലിന്റെ മുഖത്ത് കണ്ണ് നിറയുന്നത് ഞാൻ കണ്ടു... അവസാനം ഇഹാൻ വന്നു ഇഹാൻ വാതിലിനടുത്തേക്ക് ചെന്നു പറഞ്ഞു.. "ഇഷാൽ... വാതിൽ തുറക്ക്.. നിനക്കെന്റെ സ്വഭാവം അറിയാലോ.... മര്യാദക്ക് വാതിൽ തുറക്ക്..." അല്പസമയം കഴിഞ്ഞ് അവൾ വാതിൽ തുറന്നു...

ആദിൽ ഓടി ചെന്നു അവളോട് എന്തൊക്കെയോ ചോദിക്കുന്നും പറയുന്നുമുണ്ട്.. അവളൊന്നും മിണ്ടുന്നില്ല... "ഇഷ... എന്താ നിനക്ക് പറ്റിയത്.. കല്യാണം വേണ്ടെന്നൊക്കെ പറയുന്നത്.. നീ തന്നെ തിരഞ്ഞെടുത്ത കല്യാണമല്ലേ...? (ഇഷാൻ ) അവളൊന്നും മിണ്ടിയില്ല.... "ഇഷാൽ... പ്ലീസ്‌ പറ എന്താ നിന്റെ പ്രശ്നം "(ആദിൽ ) എല്ലാരും മാറി മാറി ചോദിച്ചിട്ടും അവളൊന്നും മിണ്ടുന്നില്ല ഇഹാൻ ഒന്നും ചോദിക്കുന്നില്ല.... അവസാനം അവൾ ആദിലിന്റെ അടുത്തേക്ക് ചെന്നു.. എല്ലാവരും അവളെ തന്നെ നോക്കികൊണ്ടിരിക്കുകയാണ്.. "ആദിൽ... ഞാൻ നിന്നെ ഈ നിമിഷം വരെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല... എല്ലാം ഞാൻ അഭിനയിക്കുകആയിരുന്നു...."അത് കേട്ടതും ഞാനും ഇഹാനും ജിൻസിത്തയും ഒഴികെ എല്ലാവരും ഞെട്ടി നില്കുകയാണ്.. ആദിൽ ആകെ തളർന്നുപോയി... "ഇഷ.. നീയെന്താ ഈ പറയുന്നത്...? (Ishaan) "അതെ... ഇക്കാക്കാ ഞാൻ ആദിലിനെ ഇതുവരെ സ്നേഹിച്ചിട്ടില്ല.... ആലിയയോടുള്ള വാശിക്ക് വേണ്ടി മാത്രമാണ് ഞാൻ ആദിലിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്..

."എല്ലാവരും അതൊക്കെ കേട്ട ഷോക്കിൽ തന്നെയാണ്...ഞാൻ ആദിലിന്റെ മുഖത്തേയ്ക്ക് നോക്കി അവന്റെ മുഖമാകെ ദേഷ്യവും സങ്കടവും കൊണ്ട് നിറഞ്ഞിട്ടുണ്ട്... "അപ്പൊ.. നീയെന്നെ ചതിക്കുകയായിരുന്നല്ലേ..ഇഷ ..?"ആദിൽ അവൾക്കുനേരെ തിരിഞ്ഞു... ഒപ്പം എല്ലാരും അവള്കുനേരെ തിരിഞ്ഞു... "നീയും...എന്നെക്കാളേറെ എന്റെ പണത്തിനെയല്ലേ.. അല്ലെ സ്നേഹിച്ചത് ആദിൽ "അത് പറഞ്ഞപ്പോൾ അവനെന്തു പറയണമെന്നറിയാതെ നിന്നു... "അങ്ങനെ അല്ലെങ്കിൽ.. നീ.. നിന്നെ ആത്മാർത്ഥമായി സ്നേഹിച്ച ആലിയയെ ചതികുമായിരുന്നോ..? അപ്പൊ നീയും ഒരു ചതിയാനല്ലേ...?" അത് കേട്ടതും അതുവരെ ഞെട്ടാത്ത ഞാനും ഞെട്ടി... അത്കഴിഞ് അവൾ എന്റെ അടുത്തേക്ക് വന്നു.. "സോറി ആലിയ.. ഞാൻ നിന്നെ ഒരുപാട് ഉപദ്രവിച്ചു... എന്നോട് ക്ഷമിക്കണം "അവൾ എന്റെ മുന്നിൽ നിന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു... അപ്പോൾ അതുവരെ അവളോട്‌ ഉണ്ടായിരുന്ന ദേഷ്യമൊക്കെ അലിഞ്ഞുപോയി... പാവം തോന്നി.. "ഇക്കാക്കാ... നിന്നെയും ആലിയയെയും തമ്മിൽ തെറ്റിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്..

എനിക്ക് മാപ്പ് തരണം "അവൾ ഇഹാനോടായി പറഞ്ഞു...ഇഹാൻ അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു... എന്നിട്ട് ആദിലിനോടായി പറഞ്ഞു.. "സോറി.. ആദിൽ.. " അത്രയും പറഞ് അവൾ അവിടെന്ന് പോയി... കുറച്ചു നേരം അങ്ങനെ നിന്ന് എല്ലാവരും അവിടെന്ന് പിരിഞ്ഞു.. എന്തോ.... ആദിലിന് നല്ല സങ്കടം ഉണ്ട് അവൻ ആകെ തളർന്നിട്ടുണ്ട്....അവൻ എന്റെയും ഇഹാന്റെയും അടുത്തേക്ക് വന്നു.. മുഖത്ത് ഒരു മങ്ങിയ ചിരിപോലെ.... "സോറി... ആലിയ... നീ അന്ന് എത്രത്തോളം വേദനിച്ചെന്ന് ഇപ്പൊ ഞാൻ മനസ്സിലാകുന്നു.."അതും പറഞ് അവൻ അവിടെന്നിറങ്ങി പോയി..... ഞാൻ ഒരു നിമിഷം അങ്ങനെ നിന്നു.. ഇഹാൻ വന്ന് എന്നെ ചേർത്തു പിടിച്ചു.. ഞാൻ ഇഹാന്റെ കൈയിൽ പിടിച്ചു നിന്നു... എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി.. എനിക്കെന്തോ മനസ്സിനൊരു അസ്വസ്ഥത.. ആദിലും ഇഷാലും ഒന്നിക്കേണ്ടവർ തന്നെയാണ് അവർ പിരിയേണ്ടെന്ന് ഒരു തോന്നൽ.. കാരണം ഇന്ന് ആദിലിന്റെ മുഖത്തു ചെയ്ത തെറ്റിനുള്ള കുറ്റബോധം ഉണ്ട്... ഒപ്പം ഇഷാലിനെ പിരിയുന്ന സങ്കടവും ഉണ്ട്.....

ഇശാലിനാണെങ്കിലോ അവൾ ചെയ്ത തെറ്റുകളോടുള്ള കുറ്റബോധമാണ്.. അതുകൊണ്ടാണവൾ എല്ലാം ഏറ്റു പറഞ്ഞത്.... പെട്ടെന്ന് വാതിൽ അടക്കുന്ന ശബ്ദം കെട്ടാണ് ചിന്തയിൽ നിന്നുണർന്നത്... ഇഹാൻ ആണ്... "ഇഹാൻ.. ഒരു മിനുട്ട് ഞാനിപ്പോൾ വരാം..."അത്രയും പറഞ് വാതിൽ തുറന്നു പുറത്തേയ്ക്കിറങ്ങി വേഗം ഇഷാലിന്റെ മുറി ലക്ഷ്യമാക്കി നടന്നു.. വാതിൽ മുട്ടിയ ഉടനെ തന്നെ അവൾ വാതിൽ തുറന്നു.. എന്നെ ഒട്ടും പ്രതീക്ഷിട്ടില്ല.... തലയും താഴ്ത്തി നില്കുകയാണ്.... "ഇഷാൽ.. നിനക്കെന്താ പറ്റിയത്.. "അവളൊന്നും മിണ്ടിയില്ല... "പറ.. ഇഷാൽ.. "ഞാൻ നിർബന്ധിച്ചു.. "ഒന്നുമില്ല ആലിയ... ഞാൻ എന്നും എല്ലാവരെയും ഉപദ്രവിച്ചിട്ടേ ഒള്ളൂ... എല്ലാവരും എന്നെ വെറുത്തിട്ടുണ്ടാകും.... അന്ന് നീ വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തിച്ചു തുടങ്ങിയത്... ഞാൻ എത്ര ഉപദ്രവിച്ചാലും ഞാൻ നശിച്ചുപോകണംഎന്ന് ചിന്തിക്കുന്നതിനു പകരം ഞാനൊന്ന് നന്നായി കാണാണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.." ഞാൻ ഒന്നും മിണ്ടിയില്ല... "നീയും ആഗ്രഹിക്കുന്നത് അതല്ലേ ആലിയ.....

ഞാൻ നിന്നെ എത്ര ഉപദ്രവിച്ചിട്ടുണ്ട് എന്നിട്ടും ഞാൻ നശിച്ചു പോകണം എന്ന് നീ ആഗ്രഹിച്ചിട്ടുണ്ടോ...?"(ഇഷാൽ ) "നോക്ക്.. ഇഷാൽ... കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇപ്പോൾ ഈ നിമിഷം മുതൽ നീ പുതിയ ഇഷാലാണ്.. ആർക്കും നിന്നോടൊരു ദേഷ്യവുമില്ല...എല്ലാം നിന്റെ തോന്നലാണ്..." "നിനക്കെന്നോട് ഒരു ദേഷ്യവുമില്ലേ....?"(ഇഷാൽ ) "ഇല്ല... ഇഷാൽ... എനിക്കെന്നെല്ല ആർക്കും നിന്നോടൊരു ദേഷ്യവുമില്ല..." കുറച്ചു നേരം അങ്ങനെ നിന്ന ശേഷം ഞാൻ അവളുടെ അടുത്തേക് ചെന്നു.... "ഇഷാൽ... നാളെ നടത്താൻ വിചാരിച്ച നിന്റെ വിവാഹം നടക്കണം..." "വേണ്ട.. ആലിയ.. അതൊന്നും ശെരിയാവില്ല...നിന്നോടുള്ള ദേഷ്യത്തിന്റെ പേരിലാണ് ഞാൻ അവനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് അല്ലാതെ.. ഞാൻ അവനെ സ്നേഹിച്ചിട്ടൊന്നും ഇല്ല... "(ഇഷാൽ ) "നീ അവനെ സ്നേഹിച്ചിട്ടില്ല... അവൻ നിന്നെയും സ്നേഹിച്ചിട്ടില്ല...

പക്ഷെ ഇപ്പോൾ അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്.... അത് നീ കാണാതെ പോകരുത്..." അവൾ എന്നെ തന്നെ നോക്കി നിന്നു.. "അതെ.. ഇഷാൽ ഇപ്പോൾ ആദിൽ നിന്നെ സ്നേഹിക്കുന്നുണ്ട് അത് നീ മനസിലാക്കണം... പഴയതൊക്കെ മറക്കണം " "ആലിയ.... നിനക്കെങ്ങനെ ഇതിനൊക്കെ കഴിയുന്നു.... ഞങ്ങൾ രണ്ടുപേരും നിന്നെ ഉപദ്രവിച്ചിട്ടില്ലേ..??"(ഇഷാൽ ) "ശെരിയാണ്... എനിക്ക് 2 പേരോടും തീർത്താൽ തീരാത്ത ദേഷ്യം ഉണ്ടായിരുന്നു.. പക്ഷെ ഇപ്പൊ ഇല്ല കാരണം.. അതിനേക്കാൾ എത്രയോ.. നല്ലതാണ് അല്ലാഹ് എനിക്ക് തന്നത്... " എന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു... "നീ.. ആദിലിനെ വിളിച് സംസാരിക്ക്... എന്നിട്ട് നല്ലൊരു തീരുമാനം എടുക്ക്.. നമ്മുടെ തീരുമാനത്തിൽ..കൂടെ സന്തോഷിക്കാനും ദുഃഖിക്കാനും നമ്മൾ മാത്രമല്ല... നമ്മളോട് അടുത്ത ഒരുപാട് പേരുണ്ട് " അതും പറഞ്ഞു അവിടെന്ന് മുറിയിലേക്ക് തന്നെ വന്നു... കിടക്കുമ്പോഴുള്ള പ്രാർത്ഥന എല്ലാം ശെരിയാകണം എന്നു മാത്രമായിരുന്നു... പിറ്റേന്ന് 5മണി ആയപ്പോൾ ഇഹാൻ എന്നെ വിളിച്ചുണർത്തി...

"എന്താ.. ഇഹാൻ.. നേരം വെളുത്തോ..?'' "നീ എഴുന്നേൽക്....."(ഇഹാൻ ) "എന്താ.. പ്രശ്നം?" "ഇന്ന്.. കല്യാണം അല്ലെ..?." ഞാൻ അത്ഭുതതോടെ നിന്നു ഇന്നലെ തന്നെ ഇഷാൽ ആദിലിനു വിളിച്ചു.. കാര്യങ്ങളൊക്കെ പരസ്പരം സംസാരിച്ചു ശെരിയായി... എന്ന് ഇഹാൻ പറഞ്ഞു.. നല്ല സന്തോഷം തോന്നി... വേഗം ഒരുക്കങ്ങൾ ഒക്കെ തുടങ്ങി... ഞാൻ വേഗം ...ഇഷാലിന്റെ അടുത്തേക്ക് ചെന്നു.. അവളും ജിൻസിത്തയും ഒരുങ്ങുകയാണ്... അവൾ നല്ല സന്തോഷവതിയാണ് .. ആദിൽ വന്ന് നികാഹ് ഒക്കെ കഴിഞ്ഞിറങ്ങാൻ നേരം അവൾ ഇഷാൻഇക്കയെയും ഇഹാനെയും കെട്ടിപിടിച്ചു കരഞ്ഞു.. എന്റെ അടുത്തേക്ക് വന്നു.. "താങ്ക്യൂ.... "എന്ന് പറഞ്ഞു പുഞ്ചിരിച്ചു...ഞാനും ചിരിച്ചു കൊണ്ട് അവളെ യാത്രയാക്കി... അവളിറങ്ങുന്നത് നോക്കി നിൽകുമ്പോഴാണ്.. ഇഹാൻ എന്റെ ചെവിയിൽ വന്നു പറഞ്ഞത്.. "ഇപ്പോൾ നീയൊരു സംഭവമായി നിനക്ക് തോന്നുണ്ടോ...? എന്നാൽ അത് നിന്റെ തോന്നൽ മാത്രമാണ് "(ഇഹാൻ ) ഞാൻ അവനെ ദേഷ്യത്തിൽ നോക്കിയപ്പോൾ അവൻ എന്നെ നോക്കി ചിരിക്കുകയാണ്.. ഞാൻ കാലിൽ ഒരു ചവിട്ട് വെച്ചു കൊടുത്തു.. അല്ല പിന്നെ..........അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story