QIZA ♥️: ഭാഗം 6

qiza

രചന: SANVI

""സോറി ..... ആദിൽ.. ഞാൻ അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു..." "അത്... സാരമില്ല... നീ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലല്ലോ...." അവന്റെ മറുപടി എന്നെ കൂടുതൽ വിഷമിപ്പിച്ചു...വല്ലാത്ത കുറ്റബോധം തോന്നി... "എന്നാലും.. ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി..... എങ്ങനെ എങ്കിലും നിന്നോട് ജയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു.... അയാം.. എക്സ്ട്രീമിലി സോറി..." ഞാൻ... അങ്ങനെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട്...എന്നെ തന്നെ നോക്കി ഇരിക്കുകയാണ്..... "അത്... സാരമില്ലെന്ന് പറഞ്ഞില്ലേ...." "ആ... ആ.... അത് ആലിയ..ആയതു കൊണ്ട് സാരമില്ല അല്ലെ... ആദിലെ...."ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ എബിയാണ്....എബി ആദിലിനെ നോക്കി ചിരിച്ചു കൊണ്ട് നില്കുകയാണ്.... ഞാൻ.. ഒന്നും മനസ്സിലാകാതെ നിന്നു "അതെ... ആലിയ.. ഇവനേ.."(എബി ) "എബി.... നീയൊന്നു... മിണ്ടാതിരിക്കോ......"ആദിൽ ദേഷ്യത്തിൽ എബിയെ നോക്കി പറഞ്ഞു.....

"ആ.... ഞാൻ മിണ്ടാതിരിക്കാ..... പക്ഷെ... നീയും മിണ്ടാതിരുന്നാൽ ശെരിയാവില്ലട്ടോ...?(എബി ) അവർ പറയുന്നതൊന്നും മനസ്സിലാകാതെ ഞാൻ....അന്തം വിട്ടു നിന്നു..... "അത്... ആലിയ ഇവൻ വട്ടാണ്... എല്ലാരും കൂടി ഇവിടെ നിന്നാൽ ശെരിയാവില്ല....വാ പോകാം..." അതും പറഞ്ഞു ആദിൽ മുന്നിൽ നടന്നു..... അവർ രണ്ടും കൂടി എന്നെ എന്തോ മറക്കുന്നുണ്ട്.... എന്നാലും എന്തായിരിക്കും....... എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല.... സമയം...2മണി ഒക്കെ ആയപ്പോൾ എനിക്ക് ഉറക്കം വരാൻ തുടങ്ങി..... ഞാൻ അവിടെ ഉള്ള... ഡെസ്കിൽ തല വെച്ച്..ഉറങ്ങി....... പെട്ടെന്ന് ഞെട്ടി ഉണർന്നു സമയം നോക്കിയപ്പോൾ...5മണി.... ഞാൻ ആകെ അന്തംവിട്ടിരുന്നു...... "ഇത്... എന്തുറക്കമാണ്... ഇതാണോ നിന്റെ നൈറ്റ്‌ ഡ്യൂട്ടി.....ഇവിടെ ഞങ്ങളൊക്കെ കഷ്ടപ്പെട്ട് പണിയെടുക്കുക... നീ പൊത്ത് പോലെ കിടന്നുറങ്ങാ....."(എബി ) "സോറി.. എബി.. ഞാൻ അറിഞ്ഞില്ല...." "അതൊന്നും പറഞ്ഞാൽ പറ്റില്ല... ഇത് ഞാൻ എന്തായാലും കംപ്ലയിന്റ് ചെയ്യും..."എബി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു...

.ഞാൻ ഒന്ന് പേടിച്ചു... അപ്പോഴാണ് ആദിൽ അങ്ങോട്ട് വന്നത്.... "അയ്യോ... പറയുന്ന ആൾ.. തീരെ ഉറങ്ങാറില്ല..."ആദിൽ ചിരിച്ചു കൊണ്ട്.. എബിയെ നോക്കി പറഞ്ഞു...... "ഓ.. ഓ ഇപ്പൊ നിങ്ങൾ രണ്ടുപേരും ഒന്നായി.... ഞാൻ പുറത്തും.... നോക്ക് ആലിയ.. ഇവൻ തന്നെയാണ്.. പറഞ്ഞത്.... നിന്നെ റാഗ് ചെയ്യണം പേടിപ്പിച്ചു നിർത്തണം എന്നൊക്കെ..... എന്നിട്ടിപ്പോ കാലുമാറി..." ഞാൻ ആദിൽ നെ നോക്കിയതും രണ്ടും കൂടി അവിടെ എന്നെ നോക്കി ചിരിക്കാണ്.....അത് കണ്ടപ്പോൾ എനിക്കും ചിരിവന്നു.... അങ്ങനെ നേരം വെളുത്തത് പോലും അറിഞ്ഞില്ല... യാത്ര പറഞ്ഞു.. എല്ലാരും വീട്ടിലേക്ക് തിരിച്ചു.... അഞ്ചു വിനെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി...ബസ്സ് ൽ വീട്ടിലേക്കെത്തി.... ഉറക്കക്ഷീണം ഒക്കെ കഴിച്ച് ഇരിക്കുമ്പോൾ ഇന്നലെ എബിയും ആദിലും.. പറഞ്ഞ കാര്യങ്ങളെ കുറിച് ആലോചിച്ചു.... എന്നാലും എന്തായിരിക്കും അവർ തമ്മിൽ ഒരു രഹസ്യം.... "ആലിയ ആയതു കൊണ്ട് സാരമില്ല "അങ്ങനെ പറഞ്ഞാൽ... ഞാൻ..... എനിക്കെന്തോ സ്പെഷ്യൽ ഉണ്ട്... അതെന്താ......??

ആലോചിച്ചിട്ട്.. ഒന്നും മനസ്സിലായില്ല....എബി അങ്ങനെ പറയുമ്പോൾ.. ആദിലിന്റെ പേടി.. ദേഷ്യപ്പെടൽ.... പിന്നെ വേഗം അവിടെന്ന് എസ്‌കേപ്പ് ആവൽ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ....... അവൻ എന്നോട് വല്ല പ്രേമവും... അല്ലാഹ്.... ഇനി അങ്ങനെ വല്ലതും.... എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി....വയറുവേദനിക്കുന്ന പോലെ.... ഇനി അങ്ങനെ ആവുമോ..??? ഏയ്യ് അങ്ങനെ ഒന്നും ഉണ്ടാവില്ല....അതൊന്നും ആകില്ല .....സമയം 5 മണിയായപ്പോഴാണ് ഹോസ്പിറ്റലിൽ പോകേണ്ട ഓർമ്മവന്നത്....വേഗം റെഡി ആയി അഞ്ചു നെ വിളിച്ചു... അഞ്ചു വന്നതും യാത്ര പറഞ്ഞിറങ്ങി... "ആലി.. എനിക്കൊന്നും വയ്യ ഡെയിലി നിന്നെ ഇങ്ങനെ കൊണ്ട് വിടാൻ... ഞാൻ എന്താ നിന്റെ ഡ്രൈവറോ..?" "എന്റെ... പൊന്ന് അഞ്ചു നിന്നെ ബുദ്ധിമുട്ടിക്കാൻ... ഇഷ്ടമുണ്ടായിട്ടാണോ... ഒറ്റക്ക് ഉപ്പ വിടണ്ടേ..?

വീട്ടിൽ നിന്നിറങ്ങിയതും വഴിയിൽ ആദിലിനെ കണ്ടു... ബസ് കാത്തു നിൽക്കുകയാണ്... "അഞ്ചു... വണ്ടി നിർത്ത്... ആദിൽ..." അഞ്ചു കാർ നിർത്തി എന്നെ തന്നെ നോക്കി... "ആദിൽ... എന്താ ഇവിടെ നില്കുന്നത്..??." "ബൈക്ക്... പണിമുടക്കി.... ഇനിയിപ്പോ ബസ് ൻ വരാന്ന് കരുതി..."(ആദിൽ ) "എന്ന.... വന്ന് കാറിൽ കയറ് നമുക്കു ഒരുമിച്ച് പോകാം...."ഞാൻ ഒരുപാട് നിർബന്ധിച്ചു കയറ്റി കൂടെ അഞ്ചു അത്ഭുതം മാറാതെ എന്നെ തന്നെ നോക്കി നില്കുന്നുണ്ട്.... ""അഞ്ചു... എന്താ ആലോചിച്ചു നില്കുന്നത്... കാർ എടുക്ക് " അഞ്ചുവിനു ആലോചിച്ചിട്ട് കിളിപോയി ഇരിക്കാൻ... അത് കണ്ടപ്പോൾ... എനിക്ക് ചിരിവന്നു..... ഹോസ്പിറ്റലിൽ എത്തി രണ്ടാളും ഒപ്പം തന്നെ.. ഡ്യൂട്ടിയിൽ കയറി... "താങ്ക്യൂ.."(ആദിൽ ) "എന്തിന് " "അല്ല... എന്നെ ഡ്രോപ്പ് ചെയ്തതിനു..."(ആദിൽ ) "അങ്ങനെ ആണെങ്കിൽ ഞാനും തിരിച്ചു പറയേണ്ടി വരുമല്ലോ.??..."

"എന്തിന് "(ആദിൽ ) "അന്ന് എന്നെ ബ്ലഡ്‌ എടുക്കാൻ ഹെല്പ് ചെയ്തതിന്..."അതും പറഞ്ഞു.. ഡ്യൂട്ടി ചെയ്യാൻ.. തുടങ്ങി... എനിക്കറിയാത്തതൊക്കെ എബിയും ആദിലും പറഞ്ഞു തന്നു... ക്രോസ്സ് മാച്ചിംഗ് ചെയ്തു കൊണ്ടിരിക്കുമ്പോൾ.... എന്തോ ഡൌട്ട് തോന്നി ആദിൽ വിളിക്കാൻ വേണ്ടി... തിരിഞ്ഞതും... അവൻ പെട്ടെന്ന് മുഖം വെട്ടിച്ചു.....അതെന്നിൽ വല്ല്യ സംശയം ഒന്നും തോന്നിച്ചില്ലെങ്കിലും... ചില സമയത്തുള്ള അവന്റെ പെരുമാറ്റവും നോട്ടവും കണ്ടപ്പോൾ... എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ള പോലെ... ഞാൻ ഇന്നലെ സംശയിച്ചത്.. ശെരിയാണെന്ന തോന്നൽ.... ചില സമയത്ത് എബിയുടെ ചില സംസാരങ്ങൾ എല്ലാം എന്റെ സംശയം സത്യമാണെന്നു ഉറപ്പിച്ചു..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 "നീ ഇന്നു പറയും നാളെ പറയും എന്ന് കരുതി ഇത് ഇപ്പൊ... കുറേ ആയല്ലോ..നീട്ടി കൊണ്ട് പോകുന്നു??."(എബി )

"എടാ.. പതുക്കെ പറ അവൾ കേൾക്കും.." "അവളിവിടെ ഇല്ല.. ആ platelet ബാഗ് കൊടുക്കാൻ പോയി...."(എബി ) "എടാ... പറയാനുള്ള ധൈര്യം കിട്ടുന്നില്ലെടാ ....?? "നീ ആയിട്ട് പറയുകയുമില്ല... എന്നെ കൊണ്ട് പറയിപ്പിക്കുകയും ഇല്ല..."(എബി ) "അല്ലടാ... പറഞ്ഞാൽ.. അവളുമായുള്ള ഇപ്പോഴത്തെ ഈ ഫ്രണ്ട്ഷിപ് ചിലപ്പോൾ ഇല്ലാതയാലോ....??? നിനക്കറിയാലോ.... ചെറുപ്പത്തിൽ ഒരു... തെറ്റുപറ്റിയതിന്....ഇത്ര കാലം.. അവൾ തെറ്റിയിരുന്നു.... അപ്പൊ ഇഷ്ടമാണെന്ന് പോയി പറഞ്ഞാൽ.... പിന്നെ.. അവൾക്ക് ഒരിക്കലും എന്നെ അംഗീകരിക്കാൻ പറ്റില്ല.... ഞാനും അവളും തമ്മിൽ ഒരുപാട് അന്തരമുണ്ട്..." "ഒന്ന് പോടാ... അന്തരം.... പിന്നെ അന്തരം നോക്കിയല്ലേ... ആളെ ഇഷ്ടപ്പെടുന്നത്.....?? (എബി ) 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പ്ലേറ്റ് ലെറ്റ്‌ ബാഗ് കൊടുക്കാൻ പോകാൻ നിന്നതും റിസെപ്ഷനിൽ ഇരിക്കുന്ന ചേച്ചി ഞാൻ കൊടുക്കാമെന്നു പറഞ്ഞു വാങ്ങിച്ചു പോയി...

.ചേച്ചിക്ക് താഴെ പോകേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞു... പോയി... തിരിച്ചു എബിയുടെയും ആദിലിന്റെയും അടുത്തേക്ക് വരുമ്പോഴാണ്... ഈ ചർച്ച കേൾക്കുന്നത്... എന്ത് ചെയ്യണമെന്നറി യാതെ.. ഒരു നിമിഷം അങ്ങനെ നിന്നു എന്നിട്ട് വേഗം ഒന്നുമറിയാത്തപ്പോലെ റീസെപ്ഷനിൽ ചെന്നിരുന്നു.... പിന്നീട് അവനെ കാണുമ്പോൾ തന്നെ എന്തോപോലെ.... പിറ്റേന്ന് വീട്ടിലു വന്നപ്പോഴും അത് തന്നെ ആയിരുന്നു മനസ്സിൽ.... അങ്ങനെ അവൻ വന്ന് പറഞ്ഞാൽ ഞാൻ എന്ത് മറുപടി പറയും...... പെട്ടെന്ന് ഫോൺ അടിച്ചപ്പോഴാണ് ചിന്തയിൽ നിന്ന് ഉണർന്നത്.. നോക്കിയപ്പോൾ ആദിൽ....ആകെ ഒരു വിറയൽ... ഇനി അത് പറയാനുകുമോ..? പതുക്കെ ഫോൺ എടുത്തു... "ഹലോ..."(ആദിൽ ) "ഹലോ...." "അത് പിന്നെ... നീ... അല്ല.. മാറി വന്നതാ... സോറി ഞാൻ എബിക്ക് വിളിച്ചതാ...."അതും പറഞ്ഞു ഒറ്റ കട്ട്‌ ആക്കൽ... .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story