QIZA ♥️: ഭാഗം 7

qiza

രചന: SANVI

ഇതെന്ത് കഥ... എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്... ഈ നിലക്ക് പോയ അവനിപ്പോ ഈ അടുത്ത കാലത്തൊന്നും പ്രൊപ്പോസ് ചെയ്യുമെന്ന് തോന്നുന്നില്ല ....ഇനി അവൻ വന്ന് പ്രൊപ്പോസ് ചെയ്‌താൽ ഞാൻ.. എന്ത് പറയും... ഞാൻ അങ്ങനൊരു കാര്യം ചിന്തിച്ചിട്ടുകൂടി ഇല്ല.... അന്ന് വൈകീട്ട് എനിയ്ക്ക് നല്ല പനിപോലെ... .. ഹോസ്പിറ്റലിൽ പോകാൻ ഉപ്പ സമ്മതിച്ചില്ല..... എബിയെ വിളിച്ചു കാര്യം പറഞ്ഞു.....2 days ഞാൻ ലീവ് എടുത്തു....... എന്തോ ഭയങ്കര ബോറടി...... ലാബ് ഒക്കെ നല്ല പോലെ മിസ്സ് ചൈതു.... അഞ്ചുവാണെങ്കി ഇപ്പൊ ഫുൾ ബിസി ആണ്... ആ ദിവസങ്ങളിൽ..... ഒരു മിനുട്ട് പോലും....ഞാൻ ആദിലിനെ കുറിച് ചിന്തിക്കാതിരുന്നിട്ടുണ്ടാവില്ല... ഇനി എനിക്കും.. അവനോട്.. വല്ലതും...?? ആദ്യമൊക്കെ അവൻ വന്ന് പ്രൊപ്പോസ് ചെയ്താൽ എന്ത് പറയും എന്ന ഒരു പേടി ഉണ്ടായിരുന്നെങ്കിലും.... ഇപ്പൊ അവനെ പറ്റി ഓർക്കുമ്പോ തന്നെ...... നെഞ്ചിടിപ്പ് കൂടും ഒപ്പം ശ്വാസോച്ഛ്വാസം വർധിക്കും..... ഞാനും ആകെ.. മാറിയിരുന്നു..... ഒന്ന് വേഗം ആ ദിവസം തീർന്നെങ്കിൽ എന്ന് ആഗ്രഹിച്ചു....

പിറ്റേന്ന് വൈകീട്ട് ഞാൻ ഒറ്റക്ക് തന്നെ ഹോസ്പിറ്റലിൽ പോയി..... ബ്ലഡ്‌ ബാങ്കിലേക്കുള്ള സ്റ്റെപ്സ് കയറുമ്പോൾ നെഞ്ചിടിപ്പ് വർധിക്കാൻ തുടങ്ങി...വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി അവിടെ ആരെയും കണ്ടില്ല നല്ല തിരക്കാണെന്നു തോന്നുന്നു.. വേഗം കോട്ട് ഒക്കെ എടുത്തിട്ട്.. ക്രോസ്സ് മാച്ചിംഗ് റൂമിലേക്ക് പോയി... അവിടെ.. എബി ഉണ്ടായിരുന്നു.. നല്ല പണിയിലാണ്.... എന്നെ കണ്ടതും.. ചിരിച്ചുകൊണ്ട് തിരക്കിട്ട്.. വീണ്ടു..ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു..... ആദിൽ ബ്ലഡ്‌ donation റൂമിലാണ്..ഞാൻ അങ്ങോട്ട് പോയില്ല.. രാവിലത്തെ തിരക്കൊഴിഞ്ഞതും...പിന്നെ എല്ലാവ രും ഫ്രീ ആയി... എബിയും ഞാനും.. സംസാരിച്ചിരിക്കുമ്പോഴാണ്.. ആദിൽ അവിടേക്ക്.. കയറി വന്നത്.. എന്നെ കണ്ടതും.. അവന്റെ മുഖത്ത്.. ഒരു സന്തോഷം ഞാൻ കണ്ടു..ഞാൻ ഒന്നും അറിയാത്ത പോലെ അവിടെ ഇരുന്നു.. പെട്ടെന്ന് എബി ഇപ്പൊ വരാം എന്നും പറഞ്ഞു അവിടെന്ന് പോയി.. ഞാനും ആദിലും മാത്രമായപ്പോൾ എന്തോ പോലെ അത് മറക്കാൻ ഫോണെടുത്തു അതിലേക്ക് നോക്കി ഇരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എബി മനഃപൂർവം അവിടെന്ന് പോയി തന്നതാണ്... പെട്ടെന്ന് എന്റെ ഫോണി ലേക്ക് മെസ്സേജ് വന്നു.. നോക്കുമ്പോൾഎബി വാട്സ്ആപ്പിൽ ടെക്സ്റ്റ്‌ മെസ്സേജ് അയച്ചിട്ടുണ്ട്... "ടാ വേഗം പറ.." അത് കണ്ടതും ഞാൻ അവളെ ഒന്ന് നോക്കി അവൾ ഫോണിൽ എന്തോ നോക്കിയിരിക്കുകയാണ് ഞാൻ തിരിച്ചു മെസ്സേജ് അയച്ചു... "വേണോ " "നീ വേഗം പറയാൻ നോക്ക്..."(എബി ) രണ്ടും കല്പിച്ചു പറയാമെന്നു കരുതി.... പേടികൊണ്ട് എന്റെ ഹൃദയം നിർത്താതെ ഇടിക്കുകയാണ് അവൾ എങ്ങനെ പ്രതികരിക്കുമെന്ന...പേടി... "ആലിയ " ഞാൻ പതുക്കെ വിളിച്ചു... അവൾ ഫോണിൽ നിന്ന് തല ഉയർത്തി എന്നെ നോക്കി.... അവളുടെ നോട്ടം കണ്ടപ്പോൾ സകല ധൈര്യവും ചോർന്നു പോയി.... "പനി മാറിയില്ലേ..?? അവൾ എന്നെ നോക്കി മാറിയെന്നു പറഞ്ഞു .... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഫോണിൽ നോക്കി കൊണ്ടിരിക്കുമ്പോൾ ഞാൻ ഇടക്ക് അവനെ ശ്രദ്ധിച്ചു അവന്റെ മുഖത്ത് വല്ലാത്ത പരിഭ്രമം ഞാൻ ശ്രദ്ധിച്ചു.... പെട്ടെന്ന് എന്നെ വിളിച്ചപ്പോൾ എന്തെന്നർത്ഥത്തിൽ ഞാൻ അവനെ നോക്കി... "പനി മാറിയില്ലേ..??" ഞാൻ മാറിയെന്നു പറഞ്ഞു......

സത്യത്തിൽ.. അതല്ല അവൻ ചോദിക്കാനുദ്ദേശിച്ചതെന്ന് അവന്റെ മുഖത്തു നിന്നും മനസ്സിലാകാവുന്നതേ ഒള്ളൂ..... അത് കണ്ടപ്പോൾ ചിരി വന്നെങ്കിലും.. പാവം തോന്നി... ഇവനിത്ര പാവമായിരുന്നോ....?? അങ്ങനെ ഇരിക്കുന്ന സമയത്താണ് എബി വന്നു അവനെ വിളിച്ചു കൊണ്ട് പോയത്.... കുറച്ചു നേരം കഴിഞ്ഞപ്പോൾ എബി അങ്ങോട്ട് കയറി വന്നു...ആദി ലെവിടെന്ന് ചോദിച്ചപ്പോൾ അവൻ പുറത്ത് പോയതാണെന്ന് പറഞ്ഞു..... തമാശ ഒക്കെ പറഞ്ഞിരികുന്നതിനിടയിൽ...എനിക്ക് ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു തന്നു... "ആലിയ നീ ഇവളെ കണ്ടിട്ടുണ്ടോ...??.." ഞാൻ എത്ര നോക്കിയിട്ടും എവിടെയുംകണ്ടതായി ഓർക്കുന്നില്ല.... "ഇല്ല... ഇതാരാ..?? "ഇത്.. ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാണ്..," ഞാൻ ആകെ ഞെട്ടി..... എനിക്ക് വിശ്വസം വന്നില്ല "നീ നുണ പറയുകയല്ലേ.. നിനക്ക് കല്യാണം കഴിക്കാനുള്ള പ്രായം ഒക്കെ ആയോ...??? "നീ എന്നെ ബഹുമാനിക്കുന്നില്ലെന്ന് കരുതി എനിക്ക്..27വയസ്സായി.... പിന്നെ ഇത് വീട്ടുകാരുറപ്പിച്ചതല്ല.."(എബി )

"പിന്നെ..." "ഇത്..... ഞാൻ ഇഷ്ടപെടുന്ന കുട്ടിയാണ്... നേഴ്സ് ആണ്.. ഇവിടെ തന്നെയാണ് വർക്ക് ചെയ്യുന്നത്... നീ കണ്ടിട്ടില്ലേ..?? (Ebi) "ഇല്ല... എബി ഞാൻ കണ്ടിട്ടില്ല...."പെട്ടെന്ന് എബി പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... "അല്ല... അലിയാ നിനക്കിങ്ങനെ.. ആരോടെങ്കിലും?? എബിയുടെ ചോദ്യം കേട്ടപ്പോൾ മനസ്സിലായി.. എന്റെ ഉള്ളറിയാനുള്ള അടവാണെന്ന്...ഞാനും വിട്ടു കൊടുത്തില്ല... "ആ.. ഒരാളുണ്ട് ബട്ട്‌.. ഞാൻ അത് അയാളോട് പറഞ്ഞിട്ടില്ല.." "ആരാ..."(എബി ) "അത്.. ഞാൻ പറയില്ല..... അത് അയോളോട് പറഞ്ഞതിന് ശേഷം മാത്രേ നിന്നോടും ആദിലിനോടും പറയുള്ളു "അത് കേട്ടപ്പോൾ എബിയുടെ മുഖത്ത് നല്ല സങ്കടമുണ്ട്....എനിക്ക് ചിരി വന്നെങ്കിലും പുറത്ത് കാണിച്ചില്ല.... "എത്ര നാളായി തുടങ്ങീട്ട്?" "അത് അധികമൊന്നും ആയിട്ടില്ല... ഇവിടെ വന്നതിനു ശേഷമാണ്..." "ഇവിടെ...(ഹോസ്പിറ്റലിൽ )ഉള്ള ആളാണോ.."(എബി ) "ആണ്..." "ലാബിൽ ഉള്ള ആളാണോ ..?(എബി ) "അതൊന്നും ഞാൻ പറയില്ല.. സമയമാകുമ്പോൾ.. പറയാ "അതും പറഞ്ഞു അവിടെന്ന് വേഗം ഇറങ്ങി നേരെ..

റിസപ്ഷനിൽ ചെന്നിരുന്നു..ചിരി അടക്കി നിർത്താൻ പറ്റിയില്ല....കുറേ ചിരിച്ചു..... അന്നത്തെ ദിവസം അങ്ങനെ തീർന്നു... വീട്ടിലെത്തിയിട്ടും അത് ഓർക്കുമ്പോൾ.. ചിരി വരും... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 "എടാ... നീ.. ഇന്നു പറയും നാളെ പറയും ന്ന് പറഞ്ഞു നീട്ടി കൊണ്ടുപോയത് കൊണ്ടല്ലേ.. ഇപ്പൊ ഇങ്ങനൊക്കെ ആയത്.. "എന്നാലും... ആരായിരിക്കും..അത്..??(എബി ) "ഇനിയിപ്പോ ആരായാലും എന്താ..? കൈവിട്ടു പോയില്ലേ..? അത്രയും പറഞ്ഞു വീട്ടിലേക്ക് വിട്ടു.. അവിടെ അതികം നില്കാൻ തോന്നിയില്ല..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഫുഡ്‌ ഒക്കെ കഴിച്ച്.. ബെഡിൽ ഇരിക്കുമ്പോഴാണ്.. ആദിലെ കുറിച്ചോർത്തത്..... പാവം നല്ല വിഷമം ആയിട്ടുണ്ടാവും... ഇനി കളിപ്പിക്കാനൊന്നും നിൽക്കണ്ട... എത്രയും പെട്ടെന്ന്.. ഇത് അവസാനിപ്പിക്കണം ... നൈറ്റ്‌ തീർന്നാൽ പിന്നെ....ബ്ലഡ്‌ബാങ്കിൽ നിന്ന് പോരേണ്ടി വരും.. പിന്നെ അവനെ കാണാൻ പറ്റില്ല... അങ്ങനെ ഇരിക്കുമ്പോഴാണ്..ഫോണിൽ ഒരു മെസ്സേജ് വന്നത്.... അറിയാത്ത നമ്പർ ആയിരുന്നു... നോക്കിയപ്പോൾ "ഹായ്‌... Dp അടിപൊളി " എന്ന msg കണ്ടു... ആരാണെന്ന് മനസ്സിലായില്ല dp നോക്കിയപ്പോൾ ബ്ലർ ആയിട്ടുള്ള ഒരു ഫോട്ടോ ആണ്... ഞാൻ who are you.. ന്ന് ടൈപ്പ് ചെയ്തു... എന്നിട്ട് നെറ്റ് ഓഫ്‌ ആക്കി ഇട്ടു . ആരായിരിക്കും..... .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story