QIZA ♥️: ഭാഗം 9

qiza

രചന: SANVI

ഡ്രസ്സ്‌ മാറി വാതിൽ തുറന്നു... അഞ്ചു വും ഉമ്മയും അമ്മായിയും ഒക്കെ എന്നെ കത്തിരിക്കുകയാണ്.... "ആലി എവിടെ... അവര് വന്നിട്ടുണ്ട്.. ഉപ്പ ഉമ്മാനോട് പറയുന്നത് കേട്ടു...." ഞാൻ അഞ്ചുവിനെ നോക്കി അവൻ കണ്ണടച്ചു കാണിച്ചു തന്നു..... കുറച്ചു പെണ്ണുങ്ങൾ അകത്തേക്ക് കയറി വന്നു.... എന്നിട്ട് എന്നെ നോക്കി ഓരോന്ന് ചോദിക്കുന്നുണ്ട്..... മനസ്സില്ല മനസ്സോടെ എല്ലാത്തിനും മറുപടി കൊടുത്തു... "അല്ല... നിങ്ങൾക്ക് മാത്രം കണ്ടാൽ മതിയോ...?? ചെറുക്കൻ കാണേണ്ടേ.???.."അവിടെ ഉള്ള ഒരാൾ വിളിച്ചു പറഞ്ഞതും... പെണ്ണുങ്ങളെല്ലാം അവിടെന്ന് മാറി തന്നു....പോകുമ്പോൾ കലപില ശബ്ദം ഉണ്ടാക്കി കൊണ്ടാണ് പോകുന്നത്...... അത് കേട്ടപ്പോൾ ശെരിക്കും ഭ്രാന്ത്‌ പിടിക്കുന്നപോലെ തോന്നി.... നേരെ ജനലിന്റെ അവിടെ നിന്ന് പുറത്തേക്ക് നോക്കി നിന്നു... "ഹലോ..." ആ ശബ്ദം എവിടെയോ കേട്ടു പരിജയം പോലെ... ഞാൻ വേണോ വേണ്ടേ എന്ന രീതിയിൽ തിരിഞ്ഞു നോക്കി... "ഹലോ... Iam ഇഹാൻ ഉമർ..." ഞാൻ ആകെ ഷോക്ക് ആയി നിന്നു... അവൻ ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു...

"അതെ.. കുറച്ചു ദിവസമായി.. ഈ പേര് നിനക്ക് പരിചയമുണ്ടാകും അല്ലെ.."ഞാൻ തിരിച്ചൊന്നും മിണ്ടിയില്ല.... "ഞാൻ എന്നെ കുറിച് മുഴുവൻ പറയും മുന്നേ നീ എന്നെ ബ്ലോക്ക്‌ ചെയ്തു പോകും.... മിനിഞ്ഞാന്നു കൂടി പുതിയ നമ്പറിൽ നിന്ന് മെസ്സേജ് ചെയ്തപ്പോൾ നീ ബ്ലോക്ക്‌ ചെയ്തു....."അവൻ ഒരു essay തന്നെ പറയുന്നുണ്ട്... "നീ എന്താ ഒന്നും മിണ്ടാത്തത്.. നീ നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ് എന്നാണല്ലോ ഞാൻ കേട്ടത്..... നിനക്കിപ്പോഴും ആ ഷോക്ക് വിട്ടിട്ടില്ല അല്ലെ...??.. അതോ സംസാരിക്കാൻ.... നാണമാണോ ..?? "അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "എന്നെ കണ്ടിട്ട് നിനക്കെങ്ങനെ തോന്നുണ്ടോ?? ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു... "നല്ല ദേഷ്യക്കാരിയാണല്ലേ...?? ദേഷ്യപ്പെടാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...?? എന്തായാലും എനിക്ക് നിന്നെ ഇഷ്ടമായി... നിനക്ക്?? "എനിക്ക് നിന്നെ ഇഷ്ടമായില്ല.."അത് കേട്ടതും അവന്റെ മുഖത്തു ഒരു നിരാശ ഞാൻ ശ്രദ്ധിച്ചു... "കാരണം....?" "എനിക്ക് ഒരാളെ ഇഷ്ടമാണ്... അവനെ മാത്രേ ഞാൻ വിവാഹം ചെയ്യുകയുള്ളു..." അത് കേട്ടതും അവൻ ദേഷ്യത്തിൽ അവിടെന്നിറങ്ങി പോയി... അവരെല്ലാം പോയതിനു ശേഷം...ഉപ്പാക്ക് ഒരു കാൾ വന്നു ഉപ്പ ദേഷ്യത്തിൽ എന്റെ അടുത്തേക്ക് വന്നു.. "ആലിയ...."ഉപ്പ ദേഷ്യത്തിൽ വിളിക്കുന്നുണ്ട്..

എന്നെ എത്രകാലമായി ഉപ്പ അങ്ങനെ വിളിച്ചിട്ടില്ല.. ആലി എന്നെ വിളിച്ചിട്ടുള്ളു.. ഉപ്പാന്റെ ദേഷ്യം എത്ര ഉണ്ടെന്ന് ആ വിളിയിൽ അറിയാവുന്നതേ.. ഉള്ളു.... ഞാൻ ഒന്നും മിണ്ടാതെ ആ മുറിയിൽ ഇരിക്കുന്നിടത്തു തന്നെ ഇരുന്നു... ഉപ്പയും എളാപ്പമാരും എല്ലാരും കൂടി അങ്ങോട്ട് വന്നു... "ആലിയ.... എന്ത് ഭ്രാന്താണ് ആ വന്ന ചെറുക്കനോട് പറഞ്ഞു വെച്ചേക്കുന്നത്...??"ഉപ്പാന്റെ കണ്ണൊക്കെ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്..... "എന്താ.. എന്താ പ്രശ്നം "എല്ലാരും കൂടി ഉപ്പാനോട് തിരക്കുന്നുണ്ട്... "അനക്ക് ... വന്ന ബന്ധം ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ.... കല്യാണം മുടക്കാൻ...വായയിൽ വന്നോതൊക്കെ വിളിച്ചു പറയണോ..?? "വായയിൽ വന്നതൊന്നും അല്ല ഉള്ളത് തന്നെയാണ് പറഞ്ഞത്... എനിക്ക് ആദിലിനെ ഇഷ്ടമാണ്..." പറഞ്ഞു തീർന്നില്ല അതിനു മുന്നേ പൊട്ടി ഉപ്പാന്റെ കയ്യിൽ നിന്ന് കവിളത്തേക്ക്... "ഏതാടി... അവൻ "ചോദിച്ചു കൊണ്ട് വീണ്ടും തല്ലാൻ വന്നതും അഞ്ചു വന്നു എന്നെ അവിടെന്ന് മാറ്റി..എന്നിട്ട് ആദിലിനെ കുറിച്ച് പറഞ്ഞതും.. ഉപ്പാടെയും എളാപ്പമാരുടെയും എല്ലാവരുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു.... "ഇനി.. ന്റെ മോള്.. ഇവിടുന്ന് പുറത്തിറങ്ങുന്നത്.. എനിക്കൊന്നു കാണണം...."അതും പറഞ്ഞു അവിടെ ഇരുന്ന എന്റെ ഫോൺ എടുത്തുകൊണ്ട് അവിടെന്നിറങ്ങി പോയി..

ഉമ്മ കരഞ്ഞു കൊണ്ട് കുറേ ചീത്ത പറയുന്നുണ്ട്... അമ്മായിയും എളീമ്മമാരും എല്ലാരും കൂടെ മാറി മാറി ഉപദേശിക്കുന്നുണ്ട് പക്ഷെ എനിക്കതൊന്നും ചെവി കൊണ്ടില്ല.... വീടുമുഴുവനും ഒരു മരണം കഴിഞ്ഞ പ്രതീതി ആയിരുന്നു.... രാത്രി ഒരു 8മണി ആയപ്പോൾ ഉപ്പ മുറിയിലോട്ട് കയറി വന്നു... കൂടെ എല്ലാവരും ഉണ്ട്.... "അനക്ക് 2 വഴി തിരഞ്ഞെടുക്കാം.....ആലിയ...ഒന്ന് ഞാൻ പറഞ്ഞതു പോലെ അനുസരിച് ഈ കല്യാണത്തിന് സമ്മതിക്കുക... അതല്ലെങ്കിൽ.... ഇവിടുത്തെ പണിക്കാരിയുടെ മകന്റെ കൂടെ പോകാം... പക്ഷെ...അതിന്റെ ഫലം ഇജ് അനുഭവിക്കില്ല... അവനും അവന്റെ ഉമ്മയും അനുഭവിക്കും... ഞാൻ അനുഭവിപ്പിക്കും...." അത് കേട്ടതും..... എനിക്ക് കരച്ചിൽ കൂടി വന്നു... "അനക്ക്.. അന്റെ ഉപ്പാന്റെ വാക്ക് അറിയാലോ.. പറഞ്ഞാൽ പറഞ്ഞതാ "അത്രയുംപറഞ്ഞു ഉപ്പ അവിടെന്നിറങ്ങി പോയി... ഞാൻ ഇരുന്നിടത്തുന്നു കരഞ്ഞു.... അഞ്ചു മാത്രം എന്നെ വിട്ട് പോകാതെ അവിടെ നിന്നു.... "ആലി.. ഇങ്ങനെ കരയല്ലേ.. " അവൻ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്.....രാത്രി 11മണി വരെ അവൻ അവിടെ ഇരുന്നു...അതിനു ശേഷം അവനവിടെന്ന് പോയി... ആദിലിനെ വിവരമറിയിക്കാൻ ഒരു മാർഗ്ഗവുമില്ല ഫോൺ ഉപ്പാടെ കയ്യിൽ ആണ്.. എന്താ ചെയ്യുക.....

കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയി.... "ആലി... വേഗം എഴുന്നേൽക് ..."അഞ്ജുവിന്റെ വിളി കെട്ടാണ് എഴുന്നേറ്റത്.. "ആലി... നീ അറിഞ്ഞോ മാമൻ ആദിലിനെ ചെന്നു കണ്ടു ഒരുപാട് ഭീഷണിപെടുത്തിയിട്ടുണ്ട്....ആദിൽ എന്നെ വിളിച്ചിരുന്നു.... നിന്റെ ഫോണിലേക്ക് വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു .... .."(അഞ്ചു ) "അഞ്ചു എനിക്ക് ആദിലിനെ കാണണം..."ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു "ആലി.... . നീ കല്യാണത്തിന് സമ്മതിക്കുന്നതാണ്... നല്ലത്.. നിനക്ക് വേണ്ടിയല്ല ആദിലിനു വേണ്ടി... അവന്റെ ഉമ്മാക്ക് അവൻ മാത്രമേ ഉള്ളു.... ഇത്രയും കാലം ആ മകന് വേണ്ടിയാണ് അവർ ജീവിച്ചത്....നീ.. കാരണം......"(അഞ്ചു ) "അഞ്ചു..... ഉപ്പ എന്താ അവിടെ പോയി പറഞ്ഞത്....???ഞാൻ കരഞ്ഞുകൊണ്ട് ചോദിച്ചു... "മാമൻ.. ആദിലില്ലാത്ത സമയത്ത് അവന്റെ ഉമ്മയെ കണ്ട് കാര്യം പറഞ്ഞു ഒപ്പം അവനെ ഇല്ലാതാകുമെന്ന് ഭീഷണി പെടുത്തി... വെച്ചു..." "അഞ്ചു... എനിക്ക് ആദിലില്ലാതെ പറ്റില്ല " "ആലി.... എനിക്കറിയാം... പക്ഷെ നിന്റെ ഉപ്പാനെ നിനകറിയില്ലേ...?? സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഐമി കയറിവരുന്നത്...

"എന്തൊക്കെ ആലി ഈ കേൾക്കുന്നത്.... മറ്റന്നാൾ നിന്റെ കല്യാണ മാണെന്ന് ഉമ്മ വിളിച്ചു പറഞ്ഞപ്പോൾ.. ഞാൻ ആകെ ഷോക്ക് ആയി... അപ്പൊ തന്നെഇങ്ങോട്ട് പൊന്നു......." "മറ്റന്നാളോ..?ഞാൻ അവളെ നോക്കി ചോദിച്ചു... "അപ്പൊ നിങ്ങൾ അറിഞ്ഞിട്ടില്ലേ..."അവൾ അത്ഭുതത്തിൽ ചോദിച്ചു... അഞ്ചു ഐമി യോട് എല്ലാ കാര്യങ്ങളും പറഞ്ഞു... "ഇനി ഇപ്പൊ എന്താ ചെയ്യാ...?? നമുക്ക് ആ ഇഹാനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞാലോ... അവന് മനസ്സിലാകില്ലേ... കാര്യങ്ങൾ...?? (ഐമി ) "ഇനി അവൻ പിൻമാറിയാലും... ആദിലിനെക്കൊണ്ട് മാമൻ കെട്ടിക്കുമെന്ന് നിനക്ക് തോന്നുണ്ടോ.... അവൻ അല്ലെങ്കിൽ വേറൊരുത്തൻ....??(anju) ഇനി എനിക്കൊരവസരം ഇല്ലെന്ന് ഞാനുറപ്പിച്ചു.. ഉപ്പാന്റെ തീരുമാനങ്ങൾ തന്നെ നടക്കുകയൊള്ളു..... എന്റെ കരച്ചിൽ കണ്ടിട്ട് ഐമി അടുത്ത് വന്നിരുന്നു.... "ഐമി.. എനിക്ക് ആദിലിനെ ഒന്ന് കാണണം... അത് മാത്രം മതി അവസാ നമായിട്ട്.." "നീ വിഷമിക്കേണ്ട...ഇന്ന് രാത്രി..ഉമ്മാമന്റെ അടുത്ത് എല്ലാരും പോകുന്നുണ്ട്..അപ്പൊ നമുക്ക് എന്തെങ്കിലും വഴി കാണാം "(അഞ്ചു ) ഞങ്ങൾ രാത്രി ആകാൻ കാത്തു നിന്നു.... എല്ലാരും പോകാൻ റെഡി ആയതും..പ്രതീക്ഷ ഒക്കെ തെറ്റിച്ചു കൊണ്ട്..മൂത്താപ്പ വന്ന് ഞങ്ങളോടും കൂടെ വരാൻ പറഞു...

ഉമ്മാമന്റെ കാര്യം ആയതുകൊണ്ട്... ഇല്ലെന്ന് പറയാൻ പറ്റില്ലല്ലോ... ഞാനും ഐമിയും.. അഞ്ജുവും ഒരു കാറിൽ അവരുടെ പിറകിൽ പോയി... തിരിച്ചു വരുമ്പോൾ... ഞങ്ങൾ അവിടെന്ന് നേരെത്തെ ഇറങ്ങി....അഞ്ചു കാർ റൂട്ട് മാറ്റി വിട്ടു.. ഒരൊഴിഞ്ഞ സ്ഥലത്‌ എത്തിച്ചു....അവിടെ ആദിൽ ഞങ്ങളെ കാത്തു നില്കുന്നുണ്ടായിരുന്നു...ആദിലിനെ കണ്ടതും പറഞ്ഞറിയാൻ പറ്റാത്ത ഫീലിംഗ് ആയിരുന്നു ഓടി പോയി അവന്റെ അടുത്തേക്ക്..എന്നെ കണ്ടിട്ടും അവന്റെ മുഖത്ത് ഒരു മങ്ങിയ ചിരി മാത്രമേ ഞാൻ കണ്ടോള്ളൂ.... "ആലിയ... ഇന്നത്തോടെ ചിലപ്പോൾ നമ്മുടെ അവസാന കണ്ടുമുട്ടൽ ആകും...അല്ലെ..??"അവൻ പറഞ്ഞപ്പോൾ പിടിച്ചു നിർത്തിയ കണ്ണുനീർ പുറത്തേക്ക് വന്നു.... "ആദിൽ.. നമുക്ക് എവിടെക്കെങ്കിലും പോകാം..." "വേണ്ട... ആലി.. നിന്റെ ഉപ്പ ഒരിക്കലും നമ്മളെ വെറുതെ വിടില്ല.. മരിക്കാൻ പേടിയുണ്ടായിട്ടല്ല.... എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ഉമ്മക്കാരും ഉണ്ടാവില്ല... എല്ലാം മറക്കണം.. പുതിയ ജീവിതത്തിലേക്ക് കടക്കണം..." അത്‌ കേട്ടതും അവിടെ നില്കാൻ തോന്നിയില്ല വേഗം കാറിൽ വന്നിരുന്നു കുറേ കരഞ്ഞു..

ഐമിയുടെ തോളിൽ കിടന്നു...കരഞ്ഞു.... വീട്ടിൽ എത്തിയതും.. മുറിയിൽ കയറി ഒരുപാട് കരഞ്ഞു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ആലിയയെ കണ്ടപ്പോൾ എന്റെ സകല നിയന്ത്രണങ്ങളും പോയി കരയാതെ പിടിച്ചു നിൽക്കാൻ ഒരുപാട് പാടുപെട്ടു.... ലാബ് വിട്ട് വീട്ടിൽ വന്നപ്പോൾ ഉമ്മ ഉമ്മറത്തു തന്നെ ഇരുന്നു കരയുന്നുണ്ട്...കാര്യം തിരക്കിയപ്പോഴാണ് ആലിയന്റെ ഉപ്പ വന്നതും പറഞ്ഞതുമൊക്കെ.. പറഞ്ഞു കരഞ്ഞു... ഞാൻ ഉമ്മാനെ അശ്വസിപ്പിച്ചു കൊണ്ട്... എന്ത് ചെയ്യുമെന്ന് ആലോചിച്ചു അഞ്ചലിന് ഫോൺ ചെയ്തു അവനോടെല്ലാം പറഞ്ഞു.. കാര്യങ്ങൾ അവൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.... അവളെ കൊണ്ട് എവിടെക്കെങ്കിലും പോയാലോ എന്ന് വരെ ചിന്തിച്ചു പക്ഷെ.... അവളുടെ ഉപ്പ വേട്ടയാടുക തന്നെ ചെയ്യും..... ഉമ്മക്കിനിയും സങ്കടങ്ങൾ കൊടുക്കാൻ വയ്യ... മറക്കണം... എല്ലാം... അവളെ മറക്കു ന്നത് എനിക്ക് മരണത്തിനു തുല്യമാണ്.. എന്നാലും മറന്നേ പറ്റു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പെട്ടന്ന് ഞെട്ടിയുണർന്നതും സമയം 1മണി... ഇന്നലെ കഴിഞ്ഞത് ഓർത്തപ്പോൾ വല്ലാത്ത വേദന തോന്നി..... എനിക്കൊരിക്കലും ആദിലിനെ. മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...മരണമല്ലാതെ അതിനൊരു മരുന്നില്ല......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story